അപരാജിതൻ 7 [Harshan] 6865

പിറ്റേന്ന് രാവിലെ ഒരു ഏഴു മണി ഒക്കെ ആയിക്കാണും.

രാവിലെ ഒരു കോളിങ് ബെൽ കേട്ടതു കൊണ്ട് മാലിനി കിച്ചണിൽ നിന്നും ഹാളിലേക്ക് വന്നു കതകു തുറന്നു.

ആളെ കണ്ടു മാലിനിയുടെ മുഖം ഒക്കെ സന്തോഷഭരിതമായി.

മാലിനി ആ പാദങ്ങൾ തൊട്ടു വന്ദിച്ചു. സാവിത്രി അമ്മയുടെ സഹോദരൻ സത്യാന്ദന സ്വാമികൾ ആയിരുന്നു.

അദ്ദേഹം മാലിനിയുടെ നെറുകയിൽ സ്പർശിച്ചു അനുഗ്രഹിച്ചു.

വല്യമ്മാമ എപ്പോളാ എത്തിയെ?

വരുന്ന വഴിയാ മോളെ

രാജേട്ടാ ,,,,,,,,,,,,വേഗം വാ ,,,,,,,,,,,,,,,,മാലിനി വിളിച്ചു.

മാലിനിയുടെ ഒച്ചയിലുള്ള വിളി കേട്ട് രാജശേഖരൻ ഓടിവന്നു കൂടെ ശ്യാമും പാറുവും എല്ലാവരും.

വല്യപ്പൂപ്പനെ കണ്ടു കുട്ടികൾക്കും സന്തോഷമായി.

എല്ലാവരും വന്നു കാലു തൊട്ടു നെറുകയിൽ വെച്ചു.

അദ്ദേഹം രാജശേഖരൻനോടായി പറഞ്ഞു, അടുത്ത ദിവസം പകലെ  അദ്ദേഹം തിരിക്കൂ, അവരോടു ഓഫീസിൽ പോയിക്കോളാൻ പറഞ്ഞു. അങ്ങനെ അത് അനുസരിച്ചു രാജശേഖരൻ ശ്യാമും ഓഫീസിലേക്ക് പോയി, പാറു കോളേജിലേക്കും.

കുളിയും ജപവും ഒക്കെ കഴിഞ്ഞു അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു. മാലിനി രാജിയെ വിളിച്ചു പറഞ്ഞിരുന്നു വല്യമ്മാമ വന്ന വിവര൦, രാജി ഉച്ചയോടെ എത്താം എന്നും പറഞ്ഞു.

അദ്ദേഹം നിലത്തു ഒരു പായ വിരിച്ചു അവിടെ ഇരുന്നു മാലിനിയുടെ കൈ കൊണ്ടുണ്ടാക്കിയ ചൂട് കഞ്ഞിയും ചെറുപയറും അദ്ദേഹം കഴിച്ചു.

അത് കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചു , യാത്ര ക്ഷീണം ഒക്കെ മാറുവാൻ ആയി, ഒരു രണ്ടു രണ്ടര മണിക്കൂർ കഴിഞ്ഞപ്പോ ഇദ്ദേഹം എഴുന്നേറ്റു പൂമുഖത്തെ ചാര് കസേരയിൽ വന്നിരുന്നു.

വല്യമ്മാമ്മക് ചുക്കുവെള്ളവുമായി മാലിനി വന്നു, പൂമുഖത്തെ കൈവരിയിൽ ഇരുന്നു.

എന്താ മോളെ വിശേഷങ്ങൾ ?

സത്യത്തിൽ അത് കേട്ടപ്പോ മാലിനിക്ക് സങ്കട൦ ആണ് വന്നത്.

മാലിനി ഓരോ കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു. പാറുവിനു വന്ന അപകടങ്ങളും രക്ഷപ്പെട്ടതും ഒടുവിൽ വന്ന കഴുകന്മാരും എല്ലാം..

എല്ലാം കേട്ട് അത്ഭുതത്തോടെ തന്നെ അദ്ദേഹം ഇരുന്നു.

പാങ്ങോട൯ എന്താ പറഞ്ഞത് മോളെ ?

ഇനി കുറെ നാളത്തേക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് പറഞ്ഞു വല്യമ്മമേ..പേടി ഉണ്ട് വെല്യമ്മമേ ,,,

മോള് പേടിക്കണ്ട , എല്ലാം ശരി ആകും ന്നു പ്രാർത്ഥിക്കാം.

ആ കുട്ടി എവിടെ ? അന്ന് ഒരു കുട്ടി ഇവിടെ ഉണ്ടായിരുന്നില്ലേ ?

അപ്പുവിനെ കുറിച്ച് ആണ് വല്യമ്മാമ പറഞ്ഞത് എന്ന് മനസിലായി.

മാലിനി നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിച്ചു പറഞ്ഞു, അപ്പുവിനെ വീട്ടിൽ നിന്നും തല്ലി ഇറക്കിയത് വരെ.

അത് വേണ്ടിയിരുന്നില്ല മോളെ………..ആ കുട്ടി ഇവിടെ നിക്കുന്നത് തന്നെ ആയിരുന്നു ഉചിതം.

എനിക്കും അറിയാം വല്യമ്മമേ ,,പക്ഷെ എനിക്കെന്തു ചെയ്യാൻ സാധിക്കും.

ഹ്മ്മ് ,,,,,,,,,,,,മോളെ ആ കുട്ടി സാധാരണ കുട്ടി അല്ല, അവനിൽ ഞാൻ ഒരു അസാധരണത്വം കണ്ടിരുന്നു, അത് തന്നെ അല്ലെ അവനോടു ഞാൻ പറഞ്ഞിരുന്നതും മറ്റെവിടെയോ നിക്കേണ്ടവൻ ആണെന്ന്.

അതെ വല്യമ്മമേ ,,,അവൻ ഒരുപാട് പഠിത്തം ഒക്കെ ഉള്ള മോൻ ആണ്, അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ ആണ് ഇങ്ങനെ ഒക്കെ ആയി തീർന്നത്, പാവം ആണ് എന്റെ മോൻ തന്നെ ആണ് അവൻ എനിക്ക്.

ഹമ് ,,,,,,,,,,,,,വെല്യമ്മമേ എന്റെ പൊന്നു ,,,അവൾക്കെന്താ ശരിക്കും സംഭവിക്കുന്നത്, എന്താണ് അവളിലെ ഒരു രഹസ്യം, അവൾ ഒരു അസാധാരണ ജന്മം ആണെന് ആണ് അന്ന് വല്യമ്മാമയും പാങ്ങോട൯ തിരുമേനിയും ഒക്കെ പറഞ്ഞത്, എന്താ അവളില് ഇങ്ങനെ മൃത്യുയോഗങ്ങൾ ഏതു ശത്രു ആണ് അവളെ കാത്തിരിക്കുന്നത്.

മോളെ ,,,,,,,,,,,,,,,ഒരുപാട് ചോദ്യങ്ങൾ മോള് ചോദിച്ചു, സത്യത്തിൽ എല്ലാത്തിനും ഉത്തരം പറയാൻ വെല്യമാമക്കു ആകുകയില്ല. എല്ലാം ഒന്നു അകക്കണ്ണിൻ തെളിയുകയുമില്ല, അവളുടെ ജന്മത്തിന്റെ രഹസ്യം അത് ഒരുപക്ഷെ കാലം തന്നെ അവൾക്കു മുന്നിൽ വെളിവാക്കും അവൾക്കു ഭാഗ്യം ഉണ്ടെങ്കിൽ.

അതെന്താ വെല്യമ്മാമേ പൊന്ന്നു ഭാഗ്യം ഇല്ലാതെ ആകുമോ, അങനെ ആണോ ഉദ്ദേശിച്ചത്.

മോളെ …………..അവളുടെ കാര്യത്തിൽ ഒന്നും പറയാൻ സാധിക്കില്ല. എങ്കിലും പല അപകടങ്ങൾ എല്ലാം വഴിമാറി പോയില്ലേ അതിനർത്ഥം ഭഗവൻ അവൾക്കു തുണ ഉണ്ട് എന്നല്ലേ അങ്ങനെ  മാത്രം ആശ്വസിക്കുക.

ആരാ എന്റെ പൊന്നു ? അതൊന്നു പറയാമോ ….വല്യമ്മാമേ,,,,,

മോളെ അസാധാരണത്വം ഉള്ള ഒരു കുട്ടി, പൂർവ ജന്മത്തിൽ അവൾ ഒരു രാജകുമാരി ആയിരുന്നു, നോക്കൂ നമ്മുടെ കുടുംബവും ഒരു തരത്തിൽ ഒരു ക്ഷത്രിയ കുടുംബം അല്ലെ മോൾടെ കുടുംബവും ക്ഷത്രിയ കുടുംബമല്ലേ അപ്പൊ ഈ ജന്മത്തിലും അവൾ പിറന്നത് ഒരു രാജകുമാരി ആയി അല്ലെ ,,, അവൾക് ഒരു ജന്മനിയോഗം ഉണ്ട് അതിൽ ഒരു നിയോഗത്തിലേക്ക് അടുപ്പിക്കുന്നതായിരിക്കും ആ കൃഷ്ണ പരുന്തിന്റെ സാന്നിധ്യം, അതിന്റെ ആരംഭം മോൾടെ കുടുംബത്തിൽ നിന്നല്ലേ ,,അപ്പൊ അതുമായി ബന്ധമുള്ള എന്തെങ്കിലും ആയിരിക്കാം.

മാലിനിക്ക് ഒന്നും മനസിലായില്ല,

എനിക്ക് ഒന്നും മനസിലാകുന്നില്ല വെല്യമ്മാമേ

മോളെ എല്ലാം ഒന്നും എളുപ്പത്തിൽ ആർക്കും മനസിലാകില്ല . അത് കാലം വെളിവാക്കും. നാരയണൻ അതൊക്കെ വെളിപ്പെടുത്തി തരുമെന്നെ………….

അപ്പൊ ആരാ വല്യമ്മാമേ ഒരു ശത്രു എന്നൊക്കെ പറയുന്നത്?

മോളെ ഒരുപക്ഷെ അവളുടെ ജന്മനിയോഗം പൂർത്തീകരിക്കാൻ അനുവദിക്കാത്ത ഒരു ശക്തി ആയിരിക്കാം അല്ലെങ്കിൽ അവളുടെ അസാധാരണമായ ജന്മം , അതിനെ ലക്ഷ്യ൦ വെക്കുന്ന ഒരു ശക്തി ആകാം

ഒന്നും പേടിക്കണ്ട…………..എല്ലാം നന്നായി തന്നെ നടക്കാ൯ നമുക്ക് പ്രാര്‍ത്ഥിക്കാം മോളെ

അദ്ദേഹം ബുദ്ധവിഹാരതില്‍ നിന്നും മനസിലാക്കിയ പാര്‍വതിയെ കുറിച്ചുള്ള രഹസ്യങ്ങള്‍ എല്ലാം മനപൂര്‍വ൦ തന്നെ മറച്ചു വെച്ചു, അവരെ ഒന്നും ആശങ്ക പെടുത്തണ്ട എന്ന് കരുതി.

<<<<<<<<<<<<<O>>>>>>>>>>>

കുറെ നേരം കഴിഞ്ഞു സത്യാനന്ദ സ്വാമികൾ കുടുംബ ക്ഷേത്രത്തിലും അവിടെ ഉള്ള ശേഷാദ്രി സ്വാമികളെ കാണാനും പിന്നെ സമയ൦ കിട്ടുക ആണെങ്കിൽ പാങ്ങോട് ഇല്ലത്തേക്കും കൂടെ പോകണം എന്ന മനസോടെ പാലിയതു നിന്നും പുറപ്പെട്ടു.

വൈകിട്ട് പാറു കോളേജ് കഴിഞ്ഞു വീട്ടിൽ എത്തി, അവള് വലിയ സന്തോഷത്തിൽ ആയിരുന്നു വല്യപ്പൂപ്പൻ വന്നിട്ടുണ്ടല്ലോ, വല്യപ്പൂപ്പനെ അവൾക്ക് വലിയ ഇഷ്ടം ആണ് കുറെ കഥകൾ ഒക്കെ പറഞ്ഞു കൊടുക്കും, അപ്പോളേക്കും രാജിയും മക്കളും അവിടെ എത്തി അവർക്കും വല്യമ്മാവനെ കാണണമല്ലോ.

ഒരു സന്ധ്യ ആയപ്പൊളേക്കും അദ്ദേഹം അവിടെ എത്തി. പിന്നെ കുട്ടികളോടൊക്കെ കുറെ നേരം കഥകളും പുരാണങ്ങളും ഒക്കെ ആയി ചിലവഴിച്ചു.

രാത്രി ആയപ്പൊളേക്കും രാജശേഖരനും ശ്യാമും ഒക്കെ വീട്ടിൽ എത്തി, പിന്നെ എല്ലാവരും വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.

<<<<<<<<<<<<<O >>>>>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.