കൊടുക്കുന്നു. കൊട്ടാരങ്ങളുടെ രാജകീയമായ പ്രൗഢി ആണ് ജോധ്പൂരിലെ മെഹ്റാൻഗഢ്, ഉമൈദ് ഭവൻ, മാൻഡോർ ഗാർഡൻസ്, ജസ്വന്ത് താട ഒക്കെ പകർന്നു നൽകുന്നത്
ജോധ്പൂർ മെഹ്റാൻഗഢ് കോട്ട
രാജസ്ഥാനിലെ ജോധ്പൂരിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് മെഹ്റാൻ അഥവാ മെഹ്റാൻഗഢ് കോട്ട. സൂര്യകൊട്ടാരം എന്നാണ് മെഹ്റാൻഗഢ് എന്ന വാക്കിനർഥം. 1459 ൽ പതിനഞ്ചാമത് റാത്തോഡ് രാജാവായിരുന്ന റാവു ജോധായാണ് ഈ കോട്ട പണികഴിപ്പിച്ചത്. അതിരുകൾക്കുള്ളിൽ അതിവിശാലമായ കൊത്തുപണികളും വിപുലമായ മുറ്റവുമുള്ള നിരവധി കൊട്ടാരങ്ങൾ ഉണ്ട്. സൂര്യ വംശജരായ രാജപുത്രന്മാരുടെ ഭവനം ആയിരുന്നു ഇത്, ഇന്നത് വലിയ രീതിയിൽ സംഭരിക്കപ്പെട്ട ഒരു മ്യുസിയം ആണ്.
സന്ധ്യയുടെ സൗന്ദര്യത്തിൽ തണുത്ത കാറ്റിൽ ഉയരുന്ന ശബ്ദഘോഷങ്ങളിൽ കുപ്പിവള കിലുക്കങ്ങൾക്കിടയിൽ നാവിലെ രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന കൊതിപിടിപ്പിക്കുന്ന ഗന്ധങ്ങൾക്കിടയിൽ, കൈകളിൽ സരോദ് വായിച്ചു രാജസ്ഥാനി നാടോടി ഗാനങ്ങൾ ആലപിക്കുന്ന ഗായകന്റെ സ്വരമാധുരിയിൽ രാജപ്രൗഢിയുടെ ചുവപ്പോടെ മെഹ്റാൻഗഢ് കോട്ട തലയെടുപ്പോടെ നിൽക്കുക ആണ്.
ഇന്ന് അവിടെ പ്രശസ്തമായ ജോധ്പുർ സംഗീത ഉത്സവം നടക്കുക ആണ്.
യുവഗായകന്‍ ആയ വന്‍രാജ് ശാസ്ത്രി ആണ് ഖയാല്‍ അവതരിപ്പിക്കുന്നത്.
തംബുരയുടെ ശ്രുതി ഉയർന്നു…
തന്റെ ഇടനേഞ്ചോട് ചേർത്ത് വെച്ച സാരംഗിയുടെ തന്ത്രികളിൽ ബോ കൊണ്ട് മീട്ടുകയാണ്,സാരംഗി ഹൃദയത്തോട് ചേർന്ന് ഇരിക്കുന്ന സംഗീതോപകരണമായതിനാൽ വികാരങ്ങളെ അതിമനോഹരമായി അവതരിപ്പിക്കാൻ കഴിയും…ഹിന്ദുസ്ഥാനീ സംഗീതത്തിലെ അതിമനോഹരമായ ഭീംപലസി രാഗമാണ് ആ സാരംഗിയിൽ നിന്നും ബഹിർഗമിക്കുന്നതു, മധ്യാഹ്ന സമയ രാഗമായ ഭീംപലസി ശൃംഗാര രസം ആണ് ആ രാഗത്തിന്റെ പ്രത്യേകത, ദിവ്യമായ പ്രണയത്തെയും വശ്യതയെയും ഒരുമിച്ചു ഉണർത്തുന്ന സ്വരങ്ങൾ മൃദു ആയതും വികാര ഭരിതവുമാണ് ഈ രാഗം, പ്രണയത്തിന്റെ ആഴവും ആശ്വാസവും ഒക്കെ പ്രകടമാക്കുന്ന രാഗം ആണ് ഭീംപലസി. വിരഹത്തിന്റെ ഛായയോടെ തുടങ്ങിയ ആ ഈണം പതുക്കെ ആമോദത്തിലേക്കു വഴിമാറി,
തബലയിൽ ആദ്യമേ തന്നെ വാദകൻ ഈണത്തിനു അനുസൃതമായി താളം മുറുക്കി പെരുക്കി എടുത്തു,
തിരകിട്തിരകിട് ധാഗേതാകെധിന്നാ കിടനക്തിരക്കിട് ധാ
കിടനക്തിരക്കിട് ധാ കിടനക്തിരക്കിട് ധാ
ആ പെരുക്കു കഴിഞ്ഞു അതിമനോഹരമായി തീൻ താൾ താളക്രമത്തിലേക്ക്,,പതിനാറു അക്ഷര കാലങ്ങൾ കൊണ്ട് അത്ഭുതം സൃഷിക്കുന്ന തീൻ താൾ
ധാ ധിൻ ധിൻ ധാ
ധാ ധിൻ ധിൻ ധാ
ധാ തിൻ തിൻ താ
തക് ധിൻ ധിൻ ധാ
ധന ധിൻ ധിൻ ന്ന
ധന ധിൻ ധിൻ ന്ന
ധന തി ൻ തി ൻ ന്ന
തക് ധിൻ ധിന ന്ന
ഇടതു കൈകൊണ്ടു വായിക്കുന്ന ഡഗ്ഗയിൽ ഗമകങ്ങൾ കൊടുത്തു തീൻ താൾ നെ താള നിബദ്ധതെയോടെ ഈണത്തിനൊത്തു കൊണ്ടുപോകുന്നു..
ആ ,,,,,,,,,,,,,,,,,
ജാ ജാ രെ അപ്നി മന്ദിർവാ
ജാ ജാ രെ അപ്നി മന്ദിർവാ
സുന് പാവെഗി സസണ് നദിയ
ജാ ജാ രെ അപ്നി മന്ദിർവാ
ജാ ജാ രെ അപ്നി മന്ദിർവാ
അക്ബറിന്റെ ആസ്ഥാന സംഗീതജ്ഞൻ ആയിരുന്ന താൻസന്റെ സംഗീത പാരമ്പര്യത്തിൽ നിന്നും വരുന്ന സംഗീതജ്ഞൻ ആയിരുന്ന നിയാമത് ഖാൻ ചിട്ട പെടുത്തിയ ചേതോഹരമായ ഗാനം,
ഗായകൻ അതി മനോഹരമായി തന്റെ സ്വതസിദ്ധമായ നാദ സൗന്ദര്യത്തിൽ കേൾവിക്കാരുടെ കാതുകളെ കുളിരണിയിപ്പിക്കുന്നു.
ഗായകൻ സംഗീതം കൊണ്ട് പ്രണയത്തെയും സന്തോഷത്തെയും ശൃംഗാരത്തെയും തലോടി ഉണർത്തുമ്പോ അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർത്ത് വെച്ച് ഒപ്പം വായിക്കുന്ന സാരംഗി ആ വികാരങ്ങൾക്ക് ഭാവലയപെരുമ ഏകുന്നു.
എല്ലാവരെയും സ്വർഗ്ഗീയമായ അവസ്ഥയിലേക്ക് എത്തിക്കുന്നു
ആ സദസ്സില്‍ രണ്ടാമത്തെ വരിയിൽ അതെല്ലാം ആസ്വദിച്ചു ശിവരഞ്ജൻ ഇരിക്കുന്നുണ്ട്.
കൂടെ കുറച്ചു സുഹൃത്തുക്കളും.
ആ സംഗീതത്തിൽ ലയിച്ചു ചേരുന്ന ആ നിമിഷം ശിവരഞ്ജന് മനസിലിനുള്ളിലേക്ക് വന്നത്
പാർവതിയുടെ മുഖമായിരുന്നു.
അതോടെ അവന്റെ ഹൃദയതാള൦ മുറുകുവാൻ തുടങ്ങി തബലയുടെ വേഗതയിലുള്ള താളത്തിനൊപ്പം.ദേഹമാകെ ഒരു തര൦ കോരിത്തരിപ്പും രോമാഞ്ചവും.
തീ൯ താളിന്റെ അക്ഷരകാലങ്ങളില്‍ അവന്റെ ഹൃദയം ചഞ്ചലമായ അവസ്ഥയിലായി.
അവന്റെ മനസാകെ പാർവതിയുടെ നിറഞ്ഞു നിൽക്കുന്ന മുഖവും അവളുടെ കണ്ണുകളുടെ ആകർഷണീയതയും അവളുടെ ഭയന്നു ചുവന്നു ഇരിക്കുന്ന മുഖവും തന്നെ ആരാധനയോടെ നോക്കുന്ന മുഖഭാവവും മാത്രം. അവളുടെ കൂടുകാര്‍ അറിയിച്ച പോലെ തന്നില്‍ പ്രണയം തോന്നുന്ന പാര്‍വതിയെ, അവളുടെ ലജ്ജവിവശമായ മുഖത്തെ ,,,
കാതിൽ മുഴങ്ങുന്ന സംഗീതവും ഹൃദയത്തിൽ പാർവതി എന്ന ദേവകന്യകയുടെ രൂപവുമായി ആ സംഗീത സന്ധ്യ ശിവരഞ്ജൻ ഒരു മായികമായ അനുഭൂതിയായി അനുഭവിച്ചു കൊണ്ടിരുന്നു.
<<<<<<<<<<<<O>>>>>>>>>>>
♥♥♥♥♥♥♥♥♥♥
Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo
ഹർഷൻ ബ്രോ ❤
കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.
♥️♥️♥️
എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്
നന്ദി
വിനോദ് അണ്ണാ…
ഇനി 8th ഭാഗം തുടങ്ങണം
acghaayaaa,,,,,,,,,,,
ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി
Randamathu vaayichaal feel undakilla
ആദ്യത്തെ വായനയാണ് അച്ചായാ bhrugu
അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും
nalla vaakkukalkk nandi maathram annaa
Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu
രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???
ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്
അടുത്ത ആഴ്ച വരും ഭായ്
ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.
❤️❤️❤️
❣️
ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
ഉണ്ടായിരുന്നു.
ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..
ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.
മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.
കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
“പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.
മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.
അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
“ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.
രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…
എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
ഒരുപാട് സ്നേഹം❤️