അപരാജിതൻ 5 [Harshan] 6991

 
അപരാജിതന്‍
പ്രബോധ | അദ്ധ്യായം [15-16] | Previous Part
Author : Harshan

ഏറെ നേരം നിശബ്ദത മാത്രം ആയിരുന്നു.ആർക്കും ഒന്നും പറയാൻ സാധിക്കുന്നില്ല.

മനു ഇരുന്നു തേങ്ങുന്നുണ്ട്.ബാലുവിന്റെ കണ്ണുകളും നിറഞ്ഞു.

മനു പോക്കറ്റിൽ നിന്ന് ടവൽ എടുത്തു കണ്ണുനീർ തുടച്ചു.

ശ്വാസം ഉള്ളിലേക്ക് വലിച്ചു ,

ഇനീ പറയല്ലേ ബാലു ചേട്ടാ, എനിക്ക് സങ്കടപ്പെടാന്‍ വയ്യ

ബാലു ഒന്നും മിണ്ടിയില്ല,

കുറച്ചു കഴിഞ്ഞു മനു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവന്റെ അമ്മയെ വിളിച്ചു.

കുറച്ചു നേരത്തെ റിങ് നു ശേഷം അവന്റെ ‘അമ്മ ഫോൺ എടുത്തു

ഹലോ പറഞ്ഞു.

അവൻ ഒന്നു൦ മിണ്ടുന്നുണ്ടായിരുന്നില്ല.

“മനുകുട്ടാ ,,,,,,,,,,എന്താ ഒന്നും മിണ്ടാത്തെ, നീ ഇനി എന്നാ വരുന്നത് ഇങ്ങോട്ടു “’ അമ്മ ചോദിച്ചു.

“ഞാൻ ഉടൻ വരാം മമ്മ”  അവൻ മറുപടി പറഞ്ഞു.

“നിന്റ പപ്പാ ഒരുപാട് എന്നോട് ദേഷ്യം കാണിക്കുന്നുണ്ട് , നിന്നെ കയറൂരി വിട്ടേക്കുക ആണെന്ന് പറഞ്ഞു……സാരമില്ല  പപ്പയോട് ‘മമ്മ പറഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ട് ട്ടോ, നിന്റെ തിരക്കുകൾ കഴിഞ്ഞു വന്നാൽ മതി….പിന്നെ ഭക്ഷണമൊക്കെ പുറത്തു നിന്ന് കഴിക്കുമ്പോ സൂക്ഷിക്കണേ , ഇറച്ചി ഒന്നും കഴിക്കണ്ട”

അവൻ മൂളി.

“പിന്നെ സമയത്തു കിടന്നു ഉറങ്ങണെ,,,ഉറക്കം ഇളക്കരുത്”

അതൊക്കെ കേൾക്കുമ്പോ അവനു വിഷമം വരുന്നുണ്ട്.

ആ മമ്മ.,,,,,,,,,,,,,അവൻ മറുപടി പറഞ്ഞു.

പിന്നെ കാശിനു വല്ല ആവശ്യവും ഉണ്ടെങ്കിൽ മമ്മയോട് പറയണം കേട്ടോ, മമ്മ അക്കൌണ്ടില്‍ ഇട്ടു തരാം.

ആ മമ്മ ,,,,,,പിന്നെയും അവൻ മറുപടി പറഞ്ഞു.

മനുകുട്ടാ അതുപോലെ പപ്പയെ ഒന്ന് വിളിക്കണംട്ടോ ആ ദേഷ്യം ഉണ്ടെന്നേ ഉള്ളു , നീ എന്ന് പറഞ്ഞാ ജീവൻ ആണ് , ഒരുപാട് വിഷമത്തിൽ ആണ് , നീ വിളിക്കുന്നില്ല എന്നും പറഞ്ഞു,…സമയം കിട്ടുമ്പോ മതി, ഒന്ന് വിളിക്കു , ഒരു മനഃസമാധനം കിട്ടുമല്ലോ മൂപ്പർക്ക്,

ശരി മമ്മ ….. അവൻ തേങ്ങി തുടങ്ങി

മമ്മ ഐ ലവ് യു മമ്മ ………………………..അവൻ പറഞ്ഞു

“മമ്മേടെ ചക്കര അല്ലെ ,,,ഉമ്മ ,,,, കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വേഗം വാട്ടോ”

ശരി മമ്മ ,,,,,,,,,,,,,,,ഉമ്മ

മനു ഫോൺ വെച്ചു , നിറയുന്ന കണ്ണുകൾ തുടച്ചു,

ബാലു സിഗരറ്റു പുകച്ചു മനുവിനെ നോക്കി , അവൻ ഒരുപാട് കണ്ണ് നിറക്കുന്നുണ്ടായിരുന്നു.

മനു കുറച്ചു കഴിഞ്ഞു കണ്ണൊക്കെ തുടച്ചു ഫോണിൽ അവന്റെ പപ്പയെ വിളിച്ചു.

“എവിടെടാ ,,,,,,,,,,,,നീ ,,,,,,,,,,,,,,,,,,,,,,തോന്ന്യാസി….ഒരു ഉത്തരവാദിത്വവും വേണ്ട, തള്ള തോന്നിയ പോലെ കെട്ടഴിചു വിട്ടേക്കുവാ ,,, “ പപ്പ ദേഷ്യപെടുക ആണ്.

നീ ഇങ്ങോട്ടു വാ നിന്റെ കയ്യും കാലും ഞാൻ തല്ലി ഓടിക്കും ,നിന്റെ തള്ളയെ പറഞ്ഞാൽ മതിയല്ലോ.

അവൻ ഒക്കെ കേട്ടിരുന്നു,

നിന്റെ വായിൽ എന്താടാ നാക്കില്ലേ , നീ എവിടെടാ ,,, ഫോണും വിളിക്കില്ല വിളിച്ചാൽ എടുക്കുകയും ഇല്ല…..ധിക്കാരി , ഇങ്ങോട്ടു വാ ശരി ആക്കി തരാം…

മനു എല്ലാം കേട്ടിരുന്നു…

അവൻ പൊട്ടി കരയാൻ തുടങ്ങി, എങ്ങി എങ്ങി ,,,,,,,,,,,,,,,,,,

സോറി പപ്പാ ,,,,,,,,,,,,,,,അവന്റെ ശബ്ദം ഒകെ വലിഞ്ഞു മുറുകി.

അത് കേട്ടപ്പോ അവന്റെ പപ്പക്ക് ഒരുപാട് വിഷമമായപോലെ.

അതിനു കരയാൻ ഞാൻ ഒന്നും പറഞ്ഞില്ലലോ …. അയാളുടെ ശബ്ദത്തിന്റെ പകർച്ച മനു ശരിക്കും അനുഭവിച്ചറിഞ്ഞു.

മനു,,,,,,,,,,,,,,,,,,,, പപ്പ ദേഷ്യം കൊണ്ട് പറഞ്ഞതല്ല ,,,,,,,,,,,നിന്നെ കാണാഞ്ഞിട്ട് പപ്പക് പറ്റുന്നില്ലാഞ്ഞിട്ട ..

മനുവിന്റെ  കരച്ചിൽ കൂടി.

പപ്പ സോറി പപ്പ  ,,,,ഐ ലവ് യു പപ്പാ ………………

അത് കൂടെ കേട്ടതോടെ അവന്റെ പപ്പയും വിങ്ങി പൊട്ടി തുടങ്ങി,

ചൂടൻ ആയ പപ്പ ഇങ്ങനെ വിങ്ങി പൊട്ടുന്നത് ആദ്യമായി ആണ് അവൻ കേൾക്കുന്നത്.

മനു ……………ഇപ്പൊ റസ്റ്റ് എടുക്കു ,,,,പപ്പാ പിന്നെ വിളിച്ചോളാ൦ ,,, പപ്പെടെ മോന്‍  സമയം എടുത്തു അവിടത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു വന്നാൽ മതിട്ടോ  ,,, പിന്നെ ശ്രദ്ധിക്കണം കേട്ടോ

പിന്നെ പൈസക്കു എന്തേലും ആവശ്യമുണ്ടെ പപ്പയോടു പറഞ്ഞാൽ മതി , പപ്പ കാശു ഇട്ടു തരാം കേട്ടോ …. വിഷമിക്കണ്ട …. പിന്നെ ഇടയ്ക്കു പപ്പനെ ഒന്ന് വിളിച്ച മതി , നിന്റെ ശബ്ദം കേട്ടില്ലേ പപ്പക്ക് ആകെ ഒരു സമാധാനക്കേട്  ആണ്.. അതുകൊണ്ടു ആണ് …….

അപ്പോ പിന്നെ  കലി വരും , പിന്നെ ഇങ്ങനെ ഒക്കെ ദേഷ്യപ്പെടും , അല്ലാതെ അത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല ,, നീ അല്ലേ ഞങ്ങടെ എല്ലാം…. പിന്നെ ആര്‍ക്ക് വേണ്ടിയാ പപ്പയും മമ്മയും ജീവിക്കുന്നതു തന്നെ ,,………..

പപ്പയ്ക്ക്  വേറെ ഒന്നും പറയാന്‍ സാധിക്കുന്നീല്ല , മനുവിനും

ഫോണ്‍ വെച്ചു…

അവൻ ഒരുപാട് കരഞ്ഞു,

വേറെ ഒന്നും അല്ല തന്റെ പപ്പയും അമ്മയും ഒക്കെ തന്നെ എന്തോരം ആണ് സ്നേഹിക്കുന്നത് , ആ സ്നേഹം തിരിച്ചറിയാതെ അല്ലെ വെറുതെ ഒരു പ്രേമം പൊളിഞ്ഞു എന്നും പറഞ്ഞു ട്രെയിനിന് തല വെകാൻ പോയത്.

താൻ മരിച്ചു പോയിരുന്നുവെങ്കിലോ,,,,,,,,,,,,,,,പിന്നെ പപ്പയും മമ്മയും ജീവിതത്തിൽ തള൪ന്നു പോകില്ലായിരുന്നോ,,ദൈവമേ എന്തൊരു മണ്ടൻ ആണ് ഞാൻ….

അവൻ ബാലുവിനെ കൈകൾ പിടിച്ചു ചുംബിച്ചു.

തന്നെ തന്റെ മരണത്തിൽ നിന്നും രക്ഷപെടുതിയതിനു,

ബാലുവിന്റെ മുഖത്ത് ചിരി തന്നെ ആയിരുന്നു , ബാലുവിന് മനസിലായി മനുവിനെ അപ്പു എത്ര സ്വാധീനിച്ചു എന്ന്,,,,,,,,,,,,

മനുവിനു അതിലേറെ സങ്കടം ഒറ്റപ്പെടൽ ആരും ഇല്ലാത്ത അവസ്ഥ അനാഥത്വം ഇതെല്ലാം അപ്പുവിനെ എത്ര തീവ്രമായി വേദനിപ്പിക്കുന്നു എന്നതിൽ ആയിരുന്നു,  തനിക്ക് എല്ലാരും ഇല്ലേ മമ്മ പപ്പാ സഹോദരങ്ങൾ ബന്ധുക്കൾ ഒക്കെ , ഒരുപാട് സ്നേഹിക്കുന്നവർ,,,

അപ്പുനു ഇവരാരും ഇല്ലല്ലോ,,, അപ്പൊ എന്തോരം ,,,, ,സങ്കടമായിരിക്കും അപ്പൂന്റെ ഉള്ളിൽ പാവം,

വിഷമിച്ചു തീർക്കാൻ അല്ലാതെ പാവത്തിന് എന്താണ് സാധിക്കുക, ഒരാള് പോലും കൂടെ ഇരിക്കാൻ ഇല്ലാതെ, ആശ്വസിപ്പിക്കാ൯ പോലും ഇല്ലാതെ, ,ദൈവമേ എന്തൊരു വിധി ആണ് അപ്പൂന്റെ ,

ഒറ്റക്ക് ഇരിക്കുമ്പോ ആരോടും മിണ്ടാൻ ഇല്ലാതെ , ഒരാള് പോലും കാത്തിരിക്കാൻ ഇല്ലാതെ , ഒരു അർത്ഥവും ഇല്ലാതെ ആർക്കോ വേണ്ടി പണി എടുത്തു ജീവിച്ചു പോകുന്ന അവസ്ഥ, അതിലും ഭീകരം അല്ലേ ഉള്ളിലെ സ്നേഹം എത്ര കണ്ടു വാരികൊടുത്താലും അത് തിരികെ കിട്ടാതെ….

ബാലു ചേട്ടാ ,,, പാറു എന്നെങ്കിലും അപ്പുനെ സ്നേഹിച്ചിരുന്നുവോ …………..എപ്പോൾ എങ്കിലും ?

കണ്ണ് തുടച്ചു കൊണ്ട് അവൻ ചോദിച്ചു.

……….ബാലു ചിരിച്ചു , മറുപടി ഒന്നും പറയാതെ.

പാറു ഇപ്പോ അപ്പൂന്റെ കൂടെ ഉണ്ടോ ?….. ബാലു ചേട്ടാ

അപ്പോളേക്കും ബാലുവിന്റെ ചിരി അവസാനിച്ചു………മുഖത്ത് പിന്നെ ഒരു ഭാവഭേദവും ഇല്ലായിരുന്നു , ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു ചെറു പുഞ്ചിരി മാത്രം ……….പൊരുൾ അറിയാൻ സാധിക്കാത്ത പുഞ്ചിരി

ബാലു ചേട്ടാ …. അപ്പു……………….. അപ്പു …………….ഇപ്പോൾ ജീവിചിരിക്കുന്നുണ്ടോ? അതെങ്കിലും ഒന്നു പറ.

അത് കേട്ടപ്പോ ബാലുവിന്റെ മുഖം മാറി, ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കി

ഒരല്‍പ്പ൦ നേരം അങ്ങനെ ഇരുന്നു, കൈ കൊണ്ട് കണ്ണിന്റെ കോണ്‍ ഒന്നു തുടക്കുന്ന പോലെ

പിന്നെ ചെറുതായി ഒന്നു മന്ദഹസിച്ചു, പിന്നെ ആ മന്ദഹാസ൦ ചിരിയിലേക്ക് മാറി

അതാണ് അവനെ ഭയപ്പെടുത്തുന്നത് അപ്പു ഉണ്ടോ ഇല്ലയോ എന്ന സത്യം, അത് അറിയാവുന്നത് ബാലുചേട്ടന് മാത്രം...അപ്പു പാറു അവരുടെ ജീവിതത്തിൽ എന്തോ ഒന്ന് സംഭവിച്ചിട്ടിട്ടുണ്ട്. അത് എന്താണെന്നു ബാലു ചേട്ടന് മാത്രമേ പറയാൻ സാധിക്കൂ ……….എന്നാൽ ഒറ്റ അടിക്കു പറഞ്ഞു തീർക്കാനും പറ്റാത്ത കഥ അല്ലെ …അപ്പുവിന്റെ ……….ഇതെല്ലാം മനുവിനെ ഒരുപാട് അലട്ടുന്നുണ്ടു ( ഇതും ഒരു രഹസ്യം)

അവന് വിഷമം  അടക്കാന്‍ പറ്റുന്നില , ആ വിഷമം  അപ്പുനൂ വേണ്ടി ആയിരുന്നു,

ബാലു ചേട്ടാ ,,, അപ്പുനോട് ഒന്നു പറ എന്റെ കൂടെ എന്റെ വീട്ടിലേക്ക് വരാ൯ അവിടെ ഒരു അമ്മയും അച്ഛനും ഉണ്ട് പിന്നെ ഒരു പെങ്ങളും, പിന്നെ ഈ ഞാനും, ഞങ്ങളുടെ കൂടെ താമസിക്കാം എന്നു പറ ജീവിതകാലം , ഒരിയ്ക്കലും ഒറ്റപ്പെട്ടു പോകില്ല , ഞങ്ങളൊക്കെ കൂടെ ഉണ്ടാകും,

അവന്‍ തലക്ക് കൈ കൊടുത്തിരുന്നു കുറെ നേരം വിങീ പൊട്ടി.

അത് കണ്ടപ്പോ ബാലുവിന് കുറച്ചു വിഷമം ആയി,

ബാലു മനുവുന്‍റെ തലയില്‍ തലോടി , കരയാതെ …….

ബാക്കി പറയട്ടെ,,,,,,,,,,,,,,,

കുറച്ചു  നേരം മനു അങ്ങനെ തന്നെ ഇരുന്നു,

അവന്റെ വിഷമം ഒക്കെ കുറച്ചു കുറഞ്ഞു.

മതി ബാലു ചേട്ടാ ഇന്നിനീ പറയണ്ട , വയ്യ ഒരുപാട് വിഷമിച്ചു.

അവർ എഴുന്നേറ്റു,

പോകാൻ ആയി തയാർ ആയി ഇരുവരും കാറിൽ കയറി, കാർ മുന്നോട്ടു പോയി

<<<<<<<<<0>>>>>>>

പിറ്റേന്നു൦ പതിവ് പോലെ ബാലു വന്നു.

മനുവിനെയും കൊണ്ട് പുറപ്പെട്ടു സ്ഥിരം ഇരിക്കുന്ന സ്ഥലത്തു തന്നെ വന്നു,

അപ്പുവിന്റെ ജീവിതം പറയുവാന്‍ ആരംഭിച്ചു.

<<<<<<<<()>>>>>>>

അപ്പു ഒരുപാട് ഒരുപാട് കരഞ്ഞിരുന്നു , താൻ അറിയാതെ ആണെങ്കിലും ലക്ഷ്മി അമ്മയുടെ മരണ ദിവസം അറിയാതെ ആണെകിലും മറന്നു പോയതിനു , ലക്ഷ്മിയെ മറന്നു പോയ പോലെ ഒരു വലിയ തെറ്റ്.

പിറ്റേന്ന് ഞായർ ആയിരുന്നല്ലോ,

മാലിനിക്ക് എന്തോ അപ്പുവിനെ കാണാൻ ഒരു ആഗ്രഹം , മാലിനി അപ്പുവിനെ ഔട്ട് ഹൌസ്ലേക്ക് ചെന്ന്.പാവം അവൻ പുറത്തിരിക്കുക ആയിരുന്നു. ആ മുഖഭാവം ശ്രദിച്ചപ്പോ മാലിനിക്ക് മനസിലായി അവൻ സങ്കടപ്പെട്ടു ഇരിക്കുക ആണെന്ന് .

മാലിനി അപ്പുവിനോട് കാര്യം തിരക്കി.

അവൻ മറച്ചു പിടിയ്ക്കാൻ നിന്നില്ല,

അത് ലക്ഷ്മി അമ്മയെ ഒരുപാട് സങ്കടപെടുത്തി കാണും എന്നുള്ള മനോവിഷമ൦ അതാണ് അവനെ ഒരുപാട് നൊമ്പരപെടുത്തിയത്.

അത് കേട്ടപ്പോ മാലിനിക്ക് ഒരുപാട് ഒരുപാട് സ്നേഹവും വാത്സല്യവും ആണ് അപ്പുവിനോട് ഉണ്ടായതു , ഇങ്ങനെ ഒക്കെ മക്കൾ ഉണ്ടാകുമോ, അത് തന്നെ ആണ് അവളെ അലട്ടിയതും.

ഒട്ടും മനസിലാകുന്നില്ല, അപ്പു ലക്ഷ്മി അവരുടെ ഇടയിലെ ആത്മബന്ധം ഒക്കെ അവളുടെ അറിവിലും അപ്പുറത്താണ്.

മാലിനി അപ്പുവിനെ ഒരുപാട് ആശ്വസിപ്പിച്ചു.

ഒന്നുമില്ലേലും ലക്ഷ്മി ആഗ്രഹിച്ച പോലെ ആ മരണദിവസം തന്നെ ക്ഷേത്രത്തെയും ദൈവത്തെയും ഒക്കെ വെറുക്കുന്ന അപ്പു അവൾക്കു വേണ്ടി ചെയ്യാവുന്ന പൂജകൾ ഒക്കെ അവളുടെ ഇഷ്ടദേവന്റെ മുന്നിൽ ചെയ്തില്ലേ, അപ്പൊ ഒരുപാട് സന്തോഷം ആയിട്ടുണ്ടാവില്ലേ ലക്ഷ്മിക്കു. അങ്ങനെ പലതും പറഞ്ഞു അവനെ ആശ്വസിപ്പിച്ചു

മാലിനിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു , വിഷമം കൊണ്ട് , ഇങ്ങനെ ഒരു മകനെ കിട്ടാതെ പോയതിലുള്ള നിർഭാഗ്യം ഓർത്തു. ലക്ഷ്മിയോടുള്ള ഒരു കൊച്ചു അസൂയ ഓർത്തു.

മാലിനി എഴുന്നേറ്റു , എഴുന്നേറ്റപ്പോ അപ്പുവിന്റെ മുഖം കൈകൾ കൊണ്ട് പതുക്കെ ഉയർത്തി അവന്റെ നിറയുന്ന കണ്ണുകൾ  അവന്റെ ലക്ഷ്മി അമ്മയുടെ സ്ഥാനത്തു എന്ന പോലെ നിന്ന് തുടച്ചു കൊടുത്തു.

എന്നിട്ടു ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി.

ആ നടപ്പു അവൻ നോക്കി ഇരുന്നു , കുറച്ചു നേരം.

മാലിനി നടക്കുമ്പോ ആ കാഴ്ച്ചയിൽ അവൻ കണ്ടത് മാലിനിയുടെ കൈ പിടിച്ചു ലക്ഷമി നടക്കുന്നു. അവനു അത്ഭുതമായി പോയി.  ലക്ഷ്മി ഇടയ്ക്കു അവനെ നോക്കിയ പോലെ, അവൾ ചിരിക്കുക ആണ് .അപ്പുവിനെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു ചിരിച്ചു കൊണ്ട് തന്നെ , എന്നിട്ടു അവനെ കളിയാക്കുന്ന പോലെ മുഖം ചലിയ്പ്പിച്ചു ചിരിച്ചു  കണ്ണ് കൊണ്ട് ആംഗ്യം കാട്ടി ,പാലിയം തറവാട് നോക്കി

തന്റെ  പ്രിയപ്പെട്ട മരുമോളെ കണ്ടിട്ട് വരാം എന്ന അർത്ഥത്തിൽ തന്നെ ആണ്.

ആ കാഴ്ച കണ്ടപ്പോ , അപ്പുവിന്റെ നിറഞ്ഞ കണ്ണുകളിൽ തിളക്കം ആണ് ദൃശ്യമായത്, അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ആണ് നിറഞ്ഞതു, അവൻ നാണം കൊണ്ടോ ചിരിച്ചു കൊണ്ട് അവനും തല ഇളക്കി.

ലക്ഷ്മി തന്റെ ചൂണ്ടു വിരൽ ചുണ്ടിൽ വെച്ച് ശൂ ………….എന്ന് ശബ്ദം ഉണ്ടാക്കിയത് പോലെ ,,,

ആരോടും പറയല്ലേ എന്ന് അർത്ഥമാക്കി ആയിരിക്കണം.

<<<<<<<O >>>>>>>>

പത്തു മണി ആയപ്പോ അപ്പുനു ഒരു തോന്നൽ തന്റെ  അമ്മ വളർന്ന സായ് ഗ്രാമത്തില്‍  ഒന്ന് പോയാലോ എന്ന്. അവൻ വേഗം റെഡി ആയി. ബുള്ളറ്റ് എടുക്കാൻ ആയി, പോർച്ചിനു സമീപം വന്നു, പൂമുഖത്തു അവന്റെ രാജകുമാരി ഇരിക്കുന്നുണ്ട്, പുസ്തകം ഒക്കെ നോക്കി വായിക്കുന്നുണ്ട്. അവൾക്കു എക്സാം ആണ്. അതിന്റെ തല പുകക്കൽ തന്നെ ആണ്.

അപ്പുനെ കണ്ടപ്പോ അവൾ ചുണ്ടു ഒക്കെ കൂട്ടിപിടിച്ചു, കെറുവിക്കൽ കാട്ടാൻ, മാലിനി എന്തോ കാര്യത്തിനു പുറത്തു നിൽക്കുന്നുണ്ടായിരുന്നു.  അപ്പു മാലിനിയോട് ചോദിച്ചു പാർവതികുട്ടി ഇന്ന് നല്ല  പഠിത്തത്തിൽ ആണല്ലോ.

അവൾക്ക് എക്സാം ആണ് അപ്പു, ബുധനാഴ്ച വരെ , പിന്നെ ഓണം സെലിബ്രെഷൻ ഒക്കെ ആയി , പിന്നെ ഒരു ആഴ്ച കഴിഞ്ഞെ തുറക്കുക ഉള്ളു,

ഓ അതിന്റെ തല പുകക്കൽ ആണല്ലേ,,,

പിന്നല്ലാതെ

ഡെയിലി ഇരുന്നു പഠിക്കാൻ പറഞ്ഞാൽ , പഠിക്കില്ല എന്നിട്ടു എല്ലാം കൂടെ പരീക്ഷയുടെ തലേന്ന് ഇരുന്നു ആണ് , പിന്നെ ടെൻഷൻ ആണ് , പാസ് ആകില്ല എന്നും പറഞ്ഞു , ഇടയ്ക്കു എന്നെയും വിളിച്ചു കൂട്ടിരുത്തും ,

പിന്നെ രാത്രി കട്ടൻ കാപ്പി ഉണ്ടാക്കി കൊടുക്കണം….മാലിനി ചിരിച്ചു.

എത്ര രസമാണ് പാറുവിന്റെ കുസൃതികൾ ഒക്കെ കേൾക്കാൻ ,

ആ കോപവും കെറുവിക്കലും പിണക്കങ്ങളും കള്ളകരച്ചിലും കുറുമ്പും കുശുമ്പും കുറെ കുറെ കുസൃതികളും ഇതൊക്കെ അല്ലെ പൊന്നുവിനെ ശ്രീയയെ അപ്പുവിന്റെ പാറു എന്ന പാർവ്വതിയെ ഒരു പൂർണ്ണ ആക്കുന്നത്.

അവൾ തന്നെ അല്ലെ ഇന്നല്ലെങ്കിൽ നമ്മുടെ അപ്പുവിന്റെ നെഞ്ചിൽ ചായേണ്ടത്.

ഒരുനാൾ ഇന്നുവരെ കൊടുക്കാതെ വെച്ച എല്ലാ സ്നേഹവും അപ്പുവിന് വാരി ഒഴുക്കി അനുഭവിപ്പിക്കേണ്ടത് പാറു അല്ലെ, അവന്റെ കരം പിടിച്ചു ലോകത്തിന്റെ അറ്റം വരെ നടക്കേണ്ടത് , ജീവിതത്തിൽ എല്ലാ സുഖദുഃഖങ്ങളിലും അപ്പുവിന്റെ കാലിനു താങ്ങു ആകേണ്ടത് , ഈ പാറു അല്ലെ ,

അപ്പുനു ലാളിക്കാനും കൊഞ്ചിക്കാനും അപ്പുനു ഉണ്ണിക്കണ്ണനെയും കുഞ്ഞി മാലാഖയെയും ഒക്കെ ജന്മം കൊടുക്കേണ്ടത്, ഒടുവിൽ വീണു പോകന്ന കാലം വരുമ്പോ കൂടെ ഇരുന്നു പരിചരിച്ചു ഒടുവിൽ അപ്പു ഇല്ലാതാകുമ്പോ അവന് വേണ്ടി കണ്ണുനീർ വാർത്തു അവനെ ഓർത്തു കാലം തീർത്തു ഒടുവിൽ  അവളും ഒരുനാൾ മരണം കത്ത് കിടക്കുമ്പോൾ അപ്പു ആത്മാവായി വന്നു അവളെ കൈ  പിടിച്ചു തന്റെ ഹൃദയത്തോട് ചേർത്ത് സ്വർഗ്ഗലോകത്തേക്ക് കൊണ്ട് പോകേണ്ടത് , നിത്യയൗവ്വനവും നിത്യസുഖവും ഉള്ള സാക്ഷൽ സ്വർഗ്ഗലോകത്തേക്കു…….ഇങ്ങനെ ഒക്കെ ആലോചിച്ചു പോകുന്നു.

അപ്പു എവിടെ പോകുവാ ?

കൊച്ചമ്മേ ഉള്ളിൽ ഒരു തോന്നൽ , സായിഗ്രാമത്തില്‍  പോകണം എന്ന് , ഒരുപാട് നാൾ ആയി പോയിട്ടേ ഇല്ല

അച്ഛനും അമ്മയും ഒക്കെ വളർന്ന സ്ഥലമെല്ലെ , പോകുമ്പോ കയ്യിൽ ഉള്ളത് കൊടുക്കുകയും വേണം. അവർക്ക് ഒരു സഹായം ആയിക്കോട്ടെ..

ആണോ ? എന്നാൽ തീർച്ചയായും പോണം അപ്പു , അവൾക്കു അത് സന്തോഷം ആകുകയേ ഉള്ളു,

അപ്പു ഒരു മിനിറ്റു നിക്കൂ , ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു മാലിനി വീടിനുള്ളിലെക്ക് പോയി.

അപ്പു കാത്തിരുന്നു  , അവന്റെ പാറു ചെവി ഒക്കെ പൊത്തിപിടിചു വായിക്കുകയാണ് , പാറു ബൈഹാർട്ട് പഠിക്കുന്ന കൂട്ടത്തിൽ ആണ് എന്നൊക്കെ അപ്പുനു എളുപ്പ൦ മനസിലായി.

കുറെ വായിച്ചു  പഠിക്കുന്ന കൂട്ടത്തിൽ,

അപ്പു അവളെ നോക്കി , അവന്റെ ഉള്ളിൽ ആ കുസൃതി കുടുക്കയെ കണ്ടപ്പോ പ്രണയത്തേക്കാൾ ഉപരി ഒരു വാത്സല്യം ആണ് തോന്നിയത്. അപ്പു ചിരിക്കുന്ന കണ്ടപ്പോ , പൊതി പിടിച്ച കൈകൾ എടുത്തു അവളുടെ കണ്ണുകൾ അടച്ചിട്ടു പിടിച്ചു വായിച്ചതൊക്കെ റിപീറ് ചെയ്യുകയാണ് , അപ്പുനെ കാണാതിരിക്കാൻ ആണ് അവൾ കണ്ണ് പൊതി പിടിച്ചിരിക്കുന്നത്. ഇതൊക്കെ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ഒരു രസം ഉണ്ടല്ലോ അതൊക്കെ എഴുതിപിടിപ്പിക്കാൻ സാധിക്കാത്ത തലമാണ്‌, അതൊക്കെ അനുഭൂതി ആയി മനസ്സിൽ കണ്ടു സ്വയമേ മറന്നു ആസ്വദിക്കണം, സത്യം

അപ്പോളേക്കും മാലിനി അങ്ങോട്ട് വന്നു , അവളുടെ കയ്യിൽ  പൈസ ഉണ്ടായിരുന്നു. ഒരു ഇരുപതിനായിരം രൂപ ഓളം ഉണ്ട് , മാലിനി അത് അപ്പുവിനെ ഏൽപ്പിച്ചു .

ഇത് നീ പറഞ്ഞ സ്ഥലത്തു കൊടുക്കണം , ആരും ഇല്ലാത്തവരെ നോക്കുന്ന നല്ല ഒരു സ്ഥാപനമല്ലേ , ഇനി ഓണം ഒക്കെ വരുന്നതല്ലേ. നമുക്ക് ഇവിടെ ഓണം ഇല്ല , ‘അമ്മ   മരിച്ചത് കാരണംനമ്മൾ ഓണം ആഘോഷിക്കുന്ന ആ ചെലവ് ന്റെ ഒരു വിഹിതമങ്ങോട്ടു കൊടുക്കാന്നു കരുതിയ മതി.

അപ്പു അത് വാങ്ങി,

മാലിനി ഒരുപാട് നല്ല ഒരു സ്ത്രീ ആണെന്ന് മനസിലാക്കാൻ ഇതും ധാരാളം ആണ്.

അപ്പു അവിടെ നിന്നും ഇറങ്ങി , 

<<<<<<<<<<<<<O>>>>>>>>>>>>>>

68 Comments

  1. അപ്രതീക്ഷിതമായി വായിച്ചു തുടങ്ങി…ഓരോ പാർട്ടും ഇന്റസ്റ്റിംഗ് ആയിരുന്നു… കിട്ടുന്ന ഫ്രീ ടൈം മുഴുവനും ഇതിലാണ്… എന്താകും ബാക്കി എന്നറിയാതെ മനുവിന്റെ അതെ അവസ്ഥ…. 2 ദിവസമായിട്ടും ഇത്രയേ വായിക്കാൻ പറ്റിയുള്ളൂ എന്ന സങ്കടം…. ഓരോ പാർട്ടും ഒന്നിനൊന്നു മികച്ചു വരുന്നു… എന്തോ ഇവിടെ എത്തിയപ്പോൾ ഓരു കമന്റ്‌ ഇടണമെന്ന് തോന്നി… ബാക്കി വായിച്ചെത്തുമ്പോഴേക്കും അടുത്തത് ഉടനെ ഇടണേ…. കാത്തിരിക്കുന്നു

  2. അപ്രതീക്ഷിതമായി വായിച്ചു തുടങ്ങി…ഓരോ പാർട്ടും ഇന്റസ്റ്റിംഗ് ആയിരുന്നു… കിട്ടുന്ന ഫ്രീ ടൈം മുഴുവനും ഇതിലാണ്… എന്താകും ബാക്കി എന്നറിയാതെ മനുവിന്റെ അതെ അവസ്ഥ…. 2 ദിവസമായിട്ടും ഇത്രയേ വായിക്കാൻ പറ്റിയുള്ളൂ എന്ന സങ്കടം…. ഓരോ പാർട്ടും ഒന്നിനൊന്നു മികച്ചു വരുന്നു… എന്തോ ഇവിടെ എത്തിയപ്പോൾ ഓരു കമന്റ്‌ ഇടണമെന്ന് തോന്നി… ബാക്കി വായിച്ചെത്തുമ്പോഴേക്കും അടുത്തത് ഉടനെ ഇടണേ….

  3. harshan, 17-18 vannillalo. kuttetan thirakakum alle

    1. aayirikkanam

      sadharna mailnu reply tharunnathu aanu
      randu divasmayi oru arivum illa
      thirakkukalil aayirikkanam ithu mathram allallo joliyum familiyum okke ullathalle

  4. Harshan bro njan e part fullum , 6 mnth edavella timil vayichollatto..

    1. aayikkotte vipiye

  5. പിന്നെ ഈ site ൽ pages next and previous option ഇല്ലല്ലോ…. അത് വരുത്താൻ എന്തേലും വഴി ഉണ്ടോ എന്ന് കുട്ടേട്ടനോട് ചോദിക്ക്…. ഇത് ഇത്തിരി ബുദ്ധിമുട്ട് ആണ്

    1. കുട്ടേട്ടൻ
      അത് ശരി ആക്കാം.എന്ന് പറഞ്ഞിട്ടുണ്ട് മനു..

  6. ഹർഷേട്ടാ, എന്റെ പേര് മനു. ഞാൻ അധികം comments ഇതുവരെ ഇട്ടിരുന്നില്ല…. എന്റെ സ്വതസിദ്ധമായ മടി തന്നെ കാരണം….. ഈ site ൽ വന്നു ആദ്യമേ വായിച്ച കഥകൾ അനുപല്ലവി, അപരാജിതൻ, പിന്നീട് രതിശലഭങ്ങൾ ഒക്കെ ആണ്…അപരാജിതൻ വായിച്ചു വായിച്ചു കട്ടക്ക് addict ആയിപോയി…..എപ്പോഴും ഇത് ഞാൻ ഒരൊറ്റ stretch ൽ തന്നെ വായിച്ചുതീർക്കാറാ പതിവ്…. എന്നും കാണും സപ്പോർട്ട് ആയിട്ട് കഴിയുമ്പോഴൊക്കെ ഇനി comment ചെയ്യാനായി ശ്രദ്ധിക്കാം….. വേറെ എന്താ പറയാനുള്ളത്…. ആദിയെയും ആദിശങ്കരനെയും അപ്പുനെയും ഒക്കെ miss ചെയ്യുന്നു….. കാത്തിരിപ്പ് ആണ് ആദിയെന്ന അപരാജിതനെ കൂടുതൽ അറിയാൻ….. site മാറിയാലും ഇല്ലേലും അപരാജിതനും ഹർഷേട്ടനും എന്നും support…
    സസ്നേഹം
    മനു

    1. Nandi manu

  7. YMCA hostelil ആർക്കാ മോനേ റൂം സെറ്റ് ആകുന്നത്?

    1. Ente harithoottikku

      1. Delhi വന്നാൽ ഞാൻ ഫ്ളാറ്റിലെ താമസിക്കു ചക്കരെ…
        Indirapuram noida….

      2. YMCA യിൽ നിന്റ സെറ്റപ്പുകളെ അഡ്ജസ്റ്റ് ചെയ്ത മതി…. നീ ഡൽഹിയിൽ വരുന്നതിനും മുന്നേ വന്നതല്ലേടാ ഞാൻ….

  8. ദേവയവനിക

    മനോഹരം, അതിമനോഹരം… ♥️

  9. Addicted to this story

  10. ഇവിടെ 15-16 എത്തിയെ ഉള്ളു അല്ലെ ….
    പെട്ടന്ന് ഇട്ട് തീർത്തിട്ട് പുതിയ പാർട്ട് താ മുത്തേ…. കട്ട വെയ്റ്റിംഗ്

    ഇഷ്ടം…. കൊറേ കൊറേ…. ഇഷ്ടം♥️? അപരാജിതനെയും ഹർഷൻ മുതിനെയും?

    1. മുത്തേ ഉമ്മ..
      കുറെ തെറ്റുകൾ തിരുത്തി ആണ് ഇവിടെ ഇടുന്നത്
      ഒഴിവാക്കേണ്ടത് ഒഴിവാക്കിയും..

  11. സെക്സ് കഥകൾ ഇല്ല്ലാത്ത സ്ഥലം ഇവിടം എനിക്ക് ഇഷ്ടമായി ഇനി കമ്പിക്കുട്ടൻ ഉപേക്ഷിച്ചു ഇനി മുതൽ ഞാൻ ഇവിടെ മാത്രം ആയി ചുരുങ്ങുകയാണ് കാരണം ഞാൻ ഇപ്പോൾ ആകെ ഓൺലൈൻ കേറി വായിക്കുന്ന രണ്ട് കഥകൾ അപരാജിതൻ&വില്ലൻ മാത്രം ആണ്. എനിക്ക് ആക്ഷൻ,റൊമാൻസ്&ത്രില്ലെർ കോമ്പിനേഷൻ വളരെ ഇഷ്ടമാണ്. അപരാജിതൻ 24 ഭാഗവും വായിച്ചു കഴിഞ്ഞു ഒരോ ഭാഗവും ഒന്നിനൊന്നു മികച്ചതാണ്.ഇനി ഈ മാസം അവസാനം ആകുമ്പോഴേക്കും വരാം ഇരുപത്തിയഞ്ചാം ഭാഗം വായിക്കാൻ ആയി അത് വരെയ്ക്കും നൻഡ്രി വണക്കം ഹർഷേട്ടാ….?
    പിന്നെ പാറു ഏട്ടത്തിക്കും കുഞ്ഞിനും സുഖമാണോ?

    1. nightmare ivide vayikkan kurachu comfort und
      traffick kuravaanu
      page loading okke easy aanu
      ennu vechu k k aanu nammude main tharavadu,orupad nalla kathakal avide und
      ellam vayikkanam

      1. ഹർഷേട്ടാ ഞാൻ ഇപ്പോൾ ഒരു 5 വർഷത്തേക്ക് semen retention ചെയ്യുകയാണ്.അതുകൊണ്ടു ഈ 5 വർഷവും സ്വയംഭോഗം,ലൈംഗികവിഡിയോകൾ,ലൈംഗികചിന്തകൾ, ലൈംഗികഥയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ ഒന്നും പാടില്ല. ഞാൻ എന്നോട് തന്നെ ഉള്ള ഒരു യുദ്ധത്തിൽ ആണ് ഒരു തരത്തിൽ പറഞ്ഞാൽ കുറച്ചു നാളത്തേക്ക് ബ്രഹ്മചര്യം.അതുകൊണ്ടു ആണ് ഇപ്പോൾ കമ്പിക്കുട്ടനിൽ കയറാത്തത് ഇനി കയറുകയുമില്ല.നല്ല കഥകൾ വായിക്കാൻ ഇനി മുതൽ ഞാൻ ഇവിടെ ഉണ്ടാകും ??

        1. very good
          athu nalla karyam aanu
          pakshe anj varsham okke long period aanu

          athe samayam it require more mental control athupole orupad gunangalum und, both for body mind and spiritual

          my advise is try it for one mandala – 41 days and just check the benefit

          1. കഴിഞ്ഞ 10 വർഷം ആയി സ്വയംഭോത്തിന് അടിമ ആയിരുന്നു. ഇനി ആ നശിച്ച ജീവിതം എനിക്ക് വേണ്ട.90 days ആണ് brain fog പൂർണ്ണമായും മാറാൻ വേണ്ട സമയം എന്നെ പോലെ ഒരു ഹെവി fapperന് 180 days എങ്കിലും വേണം brain cleanse ആകാൻ.ഞാൻ കുറെ തവണ ശ്രമിച്ചു പരാജയപ്പെട്ടവൻ ആണ് ആ പരാജയത്തിൽ നിന്നുള്ള frustation കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.എനിക്ക് എന്റെ മനസ്സിനെയും ശരീരത്തിനെയും ചിന്തകളെയും എല്ലാം എന്റെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ട് വരണം ഇനി ഒരിക്കലും അവയുടെ നിയന്ത്രണത്തിന് ഒത്തു ചലിക്കുന്ന ഒരു പാവ ആകില്ല ഞാൻ.ബ്രോ പറഞ്ഞ പോലെ 41 ദിവസം ചെയ്ത് വീണ്ടും relapse ആയാൽ വീണ്ടും എന്റെ self esteemനെ അത് ബാധിക്കും.fap ചെയ്യാതെ 1 week ആയപ്പോൾ തന്നെ energy,confidence ഒക്കെ കൂടി ഇനി പഴയ നിലയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ചു. ഇപ്പോൾ രാവിലെ 4:30 എണീക്കും meditation, jogging, yoga,exercises ഒക്കെ ചെയ്യും ഫ്രീ ആയിട്ട് ഇപ്പോൾ അങ്ങനെ ഇരിക്കാറില്ല sexual urges ഉണ്ടാകുമ്പോൾ ഞാൻ എടുത്ത തീരുമാനത്തെയും എടുക്കാൻ ഉണ്ടായ സാഹചര്യത്തെയും കുറച്ചു ആലോചിക്കും 50 push അങ്ങ് എടുക്കും full motivated മൂഡിൽ ആകും. നല്ല പോലെ brain resistance ഉണ്ടാകും പക്ഷെ ഇപ്പോൾ അതിനെ ഒക്കെ നിയന്ത്രിക്കാൻ പറ്റും എന്ന ആത്മവിശ്വാസം എനിക്ക് ഉണ്ട്.
            I decide suffer the pain of decipline is good for my future and character?

          2. ദേവയവനിക

            സ്വയംഭോഗം ശരീരത്തെ ബാധിക്കുന്ന ഒന്നല്ല അധികം ആവാതിരുന്നാൽ മതി നിങ്ങൾ ചെയ്തില്ലെങ്കിൽ സെമെൻ ചിലപ്പോൾ ഉറക്കത്തിൽ പോകും.

          3. ഉറക്കത്തിൽ semen പോകാതെ ഇരിക്കാനും വഴികൾ ഉണ്ട് ദേവയവനിക?

  12. ഹർഷാ…..
    ഒരുപാട് നാളുകൾക്ക് ശേഷമാണ് മനസ്സിനെ പിടിച്ചിരുത്താൻ ഒരു കഥക്ക് സാധിക്കുന്നത് യിൽ 24 ഭാഗം വരെ വായിച്ചു കഴിഞ്ഞു ആദിക്ക് എന്ത് സംഭവിക്കും എന്ന് കരുതി ആധിയിലാണ് ഞാൻ . കുറച്ച് കാലം മുമ്പ് ഫേസ്ബുക്ക് ഇൽ കഥ എന്ന പേജിൽ വന്നിരുന്ന മെർക്കുറി ഐലൻഡ് എന്ന കഥ അതിനെ ഇതിന് മുമ്പ് എന്നെ ഇങ്ങനെ പിടിച്ചുലക്കാൻ സാധിച്ചുള്ളൂ . ഇന്ന് അത് ബുക്ക് ആയി മാറിയിരിക്കുന്നു . താങ്കൾക്കും ഈ കഥ പുസ്തകമായി പ്രകാശനം ചെയ്തുകൂടെ… താങ്കൾക്ക് താങ്കളുടെ മനസ്സിലെ അനുഭവം അതെ രീതിയിൽ താങ്കൾക്ക് ഞങ്ങളിലേക്കും പകർന്ന് നൽകാൻ സാധിച്ചു.

    പുസ്തക രൂപത്തിൽ അപരാജിതനെ നൽകുമെന്ന വിശ്വാസത്തോടെ….

    1. nandi aswanth
      njan ippo avide ninnu oro bhagangal ingottekk chila thiruthalukal okke nadthi parichu nadunnathinte thirakkil aanu,
      ee njayarode athu complete aakum ennittanu ini ezhuthilekk ullu ,,,,
      ithavan kurachu velluvili niranjathu thanne aanu.
      appo mansu okku clear aayi venam irikkuvaan

  13. *രുദ്രതേജൻ*

    Harshan bro .story nannayittund part 24vare vayichu first time annu oru story vayichitt comment edanam yennu thoniyadu oru filim kanunna feel und bro yudea Kada vayikkumbol keep going bro …vere yenna parayana???? katta waiting for part 25❤️❤️❤️❤️❤️❤️❤️????????

    1. നന്ദിട്ട….

  14. Broo..part 25 ennu varum??

  15. മച്ചാനെ ????

  16. നരേന്ദ്രന്‍❤?

    എന്റെ പ്രണയം പാറുവിൽ ഒരു മാറ്റവും കൊണ്ട് വരില്ല എന്നെനിക് ബോധ്യം ഉണ്ട് , പക്ഷേ എന്റെ മരണം …………………………അത് ഒരു മാറ്റം കൊണ്ട് വന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്- നിത്യതയിൽ ഞാൻ അലിഞ്ഞു ചേരുമ്പോ  അവളുടെ ഓർമ്മയിൽ ഈ അപ്പു ഉണ്ടെങ്കിൽ ,കുറച്ചെങ്കിലും അപ്പുനോട് ഇഷ്ടം ഉണ്ടാകുക ആണെങ്കില്‍……………….!!!!! ,ഹോ പിടിവിട്ട് പോയി????

    1. പൊന്നു നരേന്ദ്രബ്രോ
      വിട്ട് പോയോ….
      നാളെ…ഒരു നാൾ…

  17. നരേന്ദ്രന്‍❤?

    മുന്നേ ചോദിക്കണംന്ന് തോന്നീതാ ..ആരാണീ റൊസാരിയോ?

  18. ഹർഷേട്ട എന്നെങ്കിലും ഒന്ന് കാണണം എന്നുണ്ട്

    1. കാണാം

  19. ആശാനേ part 25 ഉടനെ ഇടണേ കട്ട വെയ്റ്റിംഗ് ആണ്.

  20. Sujeesh Sivaraman

    Good,keep going on….

    1. സജീഷ് അണ്ണാ..
      നമ്മള് കുറച്ചു സീനുകൾ ഒക്കെ ഒഴിവാക്കി ആവശ്യം ഇല്ലാത്തതു അതുപോലെ അക്ഷര പിശശുകളും..

  21. Harshan bro polichu muthee??? oru sentence il comment chydthinu kshamknm.manaporma alla enik adhikarmayit ingne ezdan onum ariyilla… adishankaranem paruntem kadha othiri ishtmayi.aduth partnu vendi ulla waiting anu

    1. നാളെ വരും.17 18
      അതിനു പിറ്റേന്ന് 19 20

  22. Harshan bro,
    Avde aayaalum ivde aayaalum njangalk thaankalude kadha kittiyaal mathi
    Avdethe pole ivdeyum likes um comment um kooduthal pratheekshikaruth
    Mump support cheythavar nthaayaalum oppam ndaavum, njanum
    Adutha baagathinaayi katta waiting

    ASLAN

    1. muthe
      likes comments ennathu nalla vayanakkerude oru utharavadithwam aanu.
      njan aagrahikkunnathu vayichittu mindathe pokunnavarekkal vayichu oru vari athu nallatho cheethayo poraymayo enthum aakatte ath ukurikkan mansu kanikkunna oru koottahe aanu enne ullu , respond cheyyunna kure vayanakakr athra mathram
      allaathe likes comments kondu sankalpangal mansil undakunnathalla
      audiens participation koodumbo namuk nammude vayankakrkku kooduthal enthenkilum kodukkaan thonnum ,,,athre ullu ,,,

  23. haritha
    katha same aanu pakshe idayil ozhibvakkenda kure seenukal okke vetti maatti
    kure okke akshara thettukalum ellaam ozhivakki , chavaru fottokal okke delete cheythu
    onude onnu pack aakki enne ullu ,,,,,,,,,,,

    1. Go ahead man…

Comments are closed.