അപരാജിതൻ 5 [Harshan] 6991

 

രാവിലെ അപ്പു എഴുന്നേറ്റ് ജോലിക്കു പോകാന്‍ ആയി വണ്ടി ഒക്കെ എടുക്കാ൯ ആയി പോര്‍ച്ചിലേക്ക് വന്നു.

അവിടെ മാലിനി ഇരിക്കുന്നുണ്ട്.അവനെ കണ്ടപ്പോ തിരിഞു ഇരുന്നു. പിണക്കം ഭാവിച്ചു.

അത് കണ്ടപ്പോ അപ്പുവിന് ഒരു രസം,

എന്താണ് ,,,,,,,,,,,,,, ഒന്നും മിണ്ടുന്നില്ലല്ലോ?

മാലിനി ഒന്നും മിണ്ടിയില്ല.

അവന്‍ അടുത്തേക്കു ചെന്നു , തൂണിനു സമീപം ചെന്നു നിന്നു , അവന്റെ മുഖം കാണിച്ചു.

മാലിനി അത് കണ്ടു തിരിഞു ഇരുന്നു.

ഓഹോ ,,,വലിയ പിണക്കം ആണല്ലോ, അതിനു പിണങാന്‍ ആയി ഞാന്‍ ഒന്നും ചെയ്തില്ലല്ലോ.

അപ്പു നീ എന്നോടു മിണ്ടണ്ട , നീ പോയിക്കേ

ഹാ കാര്യ൦ പറയുന്നെ ………….

നീ എന്തിനാ ഇന്നലെ മരിക്കണ കാര്യം ഒക്കെ പറഞ്ഞു എന്നെ വിഷമിപ്പിച്ചത് ? ,

അതാണോ വലിയ കാര്യം ആയത്, അതിനിപ്പോ എന്താ , ഞാന്‍ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ,

മാലിനി അപ്പോ തന്നെ അവന്റെ ചെവിക്ക് പിടിച്ച് ഞെരിച്ചു , അമ്മാതിരി ഞെരിക്കല്‍ ആയിരുന്നു, ഇനി നീ പറയോടാ ,,,,,,,,,,,,,,,,,,ശബ്ദം ഉയര്‍ന്നു ,,,,,,,,,,,,,,,,,പറയൊന്നു?

അവന്റെ ചെവി അങ്ങോട് പിടിച്ച് ഞെരിച്ചു,

അയ്യോ ,,,,,,,,,,വിട്   വിട് …………….വീടെ ,,,,,,,,,,,,,,,,,,,,,,,,,,,,,,വേദന എടുക്കുന്നെ……….

അവന്റെ ബഹളം കേട്ടു ശ്രിയ ഓടി വന്നു,

അവനെ അമ്മ ചെവിക്ക് പിടിച്ച് ഞെരിക്കുന്നു.

ഹ ഹ ഹ …………അവള്‍ കൈ കൊട്ടി ചിരിച്ചു,

വിടണ്ട ,,,,, നന്നായി ഞെരിക്ക് ,,,,അമ്മേ വിടല്ലേ … ഇത്തിരി കുറുമ്പു കൂടുതല്‍ ആണ്,

അത് കേട്ടു ശ്യാം ഓടി വന്നു,

അല്ല എന്താ സംഭവം,,,,,,,,,,,,,,,,,,,,, ഇവിടെ എന്താ ചെവി പിടിച്ച് തിരിച്ചു മല്‍സരിക്കുക ആണോ,

എല്ലാം ഇവന് അറിയാം ഒരു ചെറിയ ശിക്ഷ ആണ് ,

വിടു കൊച്ചമ്മേ ,,,ആ ,,,,,,,,,,,,,,,,,,ആ ………………….അമ്മേ ,,,,,,,,,,,,,,,,,,,നല്ല വേദന …………………..

കുറെ അലറി കഴിഞ്ഞപ്പോ മാലിനി ചെവി വിട്ടു, അവന്റ്റെ ചെവി നന്നായി ചുവന്നു ഇരിക്കുന്നുണ്ട് ,

ഹാ ,,,,,,,,,,,,,,,,ചെവി പുകയുന്നു.

അയ്യോ ,,,,,,,,,,,,,,,,,,,,,,,,

ഇത് നിനക്കു ഇത്തിരി വലിയ വായിലെ വര്‍ത്താനം കൂടിയിട്ടുണ്ട് ,, അതിന്റെ ആണ് കൊച്ചുപിള്ളേര്‍ കൊച്ചു വര്‍ത്താനം പറഞ്ഞാല്‍ മതി.  കേട്ടോടാ

അതിനീ മുതുക്കനേ പോലെ ഇരിക്കുന്ന പെട്ടത്തലയന്‍ എങ്ങനെ കൊച്ചു കുട്ടി ആകുന്നത്,

ശ്രിയ ഉറക്കെ സംശയം ചോദിച്ചു.

അപ്പു അവളെ ഒന്നു നോക്കി,

വെച്ചിട്ടുണ്ട് ,,,,,ഇനി എന്നോടു സംശയം ചോദിക്കാന്‍ വരുമല്ലോ,,,,,,,,,,,,,,,അപ്പോ കാണിച്ചു താരാട്ടാ..

അത് കേട്ടപ്പോ ശ്രിയ ചിരി നിര്‍ത്തി, അവനെ നോക്കി തല കുനിച്ചു , എന്നിട്ട് ചുണ്ട് കൂര്‍പ്പിച്ചു തല അല്പ്പം പൊക്കി അവനെ നോക്കി , ദേഷ്യവും പിണക്കവും കാണിച്ചു , പിന്നെ ചുണ്ട് ഇടം വലം കാട്ടി

ഹും…  എന്നു മൂളി തലയും വെട്ടിച്ചു ഉള്ളിലേക്ക് കയറി പോയി.

ശ്യാം പ്രത്യേകിച്ചു ഭാവം ഒന്നും ഇല്ലാതെ അവിടെ നിന്നു , കൂടുതല്‍ പറഞ്ഞു കഴിഞ്ഞാല്‍ അപ്പുവിന് കിട്ടിയ പോലെ തനിക്കും അമ്മയുട് കയ്യില്‍ നിന്നും കിട്ടും എന്നറിയാ0 ..

മാലിനി അവിടെ നിന്നും എഴുന്നേറ്റ് റൂമിലേക്ക് പോയി.

ഹോ ഈ കൊച്ചമ്മ ,,,,,,,,,,,,,,,,അന്യായം തന്നെ ,,,,,,,,,,,,,,,,, പുകഞ്ഞിട്ടു വയ്യ.

ആ കാതും തടവി അവന്‍ അവിടെ നിന്നും വണ്ടിയും എടുത്തു മുന്നോട്ട് പോയി.

<<<<<<<<<O>>>>>>>

ഓഫീസിൽ ചെന്ന് കുറെ പണികൾക്ക് ശേഷം ആദി  മുൻപ് ജോലി ചെയ്ത ഓഫീസിൽ അതായത് നമ്മുടെ സിബി പീലിച്ചേട്ടൻ പൊതുവാൾജി ഒക്കെ കാണാൻ ആയി പോയി, ഹെഡ് ഓഫീസിൽ നിന്നും ഒരു ഒരു കിലോമീറ്റർ ദൂരം കഷ്ടിച്ച്.

സമയം ഒരു പതിനൊന്നു മണി ഒക്കെ ആയി.

ആദി അവിടെ എത്തി, സിബി വളരെ തിരകക് പിടിച്ചു, ഓരോരോ കാര്യമാണ് ചെയ്യുന്നു ,കൂടാതെ ഒന്നു രണ്ടു പേര് കൂടെ ഉണ്ട് ഇപ്പോൾ ജോലിക്കു , എല്ലാരും നല്ല തിരക്കിൽ , പീലിചേട്ടൻ കസേരയിൽ തല കുമ്പിട്ടു ഇരിക്കുക ആണ് മുന്നിലെ മേശയിൽ ഒരു പത്രം കൂടെ ഉണ്ട്, പത്രത്തിലേക്ക് നോക്കി കുമ്പിട്ടു കൈകൽ ഒക്കെ ചുരുട്ടി ഇത്തിരി അകലെ നിന്ന് നോക്കുമ്പോ ഭീമാകാരമായ വായനയിൽ ആണെന്ന് തോന്നും, നാളെ എന്തോ പരീക്ഷ ഉള്ളത് പോലെ വായന. ആദി പീലിചേട്ടന്റെ അടുത്തെത്തി,

പീലിച്ചേട്ടൻ ഗംഭീരമായി ആരും അറിയാതെ ഉറക്കത്തിൽ ആണ് കാണുമ്പോ വായനയിൽ ആണെന്ന് തോന്നും ,

ആദി പതുക്കെ പീലി ചേട്ടാ എന്ന് വിളിച്ചു , പീലിച്ചേട്ടൻ പതുക്കെ കണ്ണ് തുറന്നു ,

ആ ഹാ  ആദിയോ …എപ്പോ വന്നു. ഞാൻ കണ്ടില്ലലോ?

അതിനു ഉറക്കം അല്ലായിരുന്നോ

ഞാനോ ,,,,,,,,,,,,,,,,,,ഞാൻ നിയമസഭ നോക്കുക ആയിരുന്നു പത്രത്തിൽ.

ആണോ എന്നിട്ടു നിയമസഭ എവിടെ ,,,

ദേ…………….

ആ പേജിൽ കണ്ടില്ല ,,,

ഹാ ഇത് നല്ല കൂത്ത് ഞാൻ ഇത്രേം നേരം ഈ പേജിൽ ആണല്ലോ നിയമസഭ കണ്ടത്,,, ഹൈ …………..ഈ പണ്ടാരം എവിടെ പോയി,,,,,,,,,,,,,മാങ്ങാത്തൊലി ,,,,,മൂപര് പതുക്കെ മറ്റുപേജുകൾ ഒക്കെ മറച്ചു നോക്കി , ഒടുവിൽ ഒരു കോണിൽ ഒരു കൊച്ചു ഫോട്ടോ കണ്ടു ..

ദേ ,,,,,,,,,,,,,,കണ്ട ഞാൻ പറഞ്ഞില്ലേ ,,,,,,,,,,,,,,,,,,,,,,,,,,,,,ഇവിടെ തന്നെ ഉണ്ട് നിയമസഭ ..കണ്ട കണ്ട ……………..

അപ്പൊ പീലിചേട്ടൻ ഉറങ്ങുക ആല്ലയിരുന്നു ല്ലേ …………

ഏയ് ,,,,,,,,,,,,,,,ഞാനോ ,,,,ഞാൻ ദേ ഈ നിയമ സഭ ഒക്കെ ആലോചിച്ചു ഒരു നാൾ അവിടെ ജയിച്ചു കയറി പോയി അവിടത്തെ കുഷൻ ഇട്ട സീറ്റിൽ ഇരുന്നു ഉറങ്ങുന്ന കാര്യം ആലോചിച്ചേ ഉള്ളു അല്ലാതെ ഞാൻ ഉറങ്ങുവോ ,,ആദി …സത്യമായിട്ടും….

ആണോ എന്നാ അങ്ങനെ ആകട്ടെ ,,,

പൊതുവാൾജിയേ ഒന്ന് കണ്ടാലോ ,,, കുറെ നാൾ ആയി കണ്ടിട്ട് ,

അങ്ങനെ പീലിചേട്ടൻ സിബി പിന്നെ ആദി കൂടെ പുതുതായി വന്ന രണ്ടു പേര് ഒക്കെ കൂടെ കാന്റീനിലേയ്ക്ക് പോയി.

അന്ന് പൊതുവാൾജി ഒരു പട്ടാളകാരന്റെ കുപ്പായം ഇട്ടാണ് അവിടത്തെ പണികൾ ഒക്കെ ചെയ്യുന്നത്.

ആള് ഭയങ്കര തിരക്കിൽ ആണ് , ആള് മുരിങ്ങ കോൽ ഒക്കെ സംബറിനായി സ്കെയിൽ വെച്ച് അളന്നു മുറിക്കുക ആണ് , അത്രയ്ക്ക് പെർഫെക്ഷൻ.

ആദി …………..കുറെ ആയല്ലോ പൊതുവാൾജിയേ മറന്നു ല്ലേ ………..

ആരെ ഒക്കെ മറന്നാലും എന്റെ പൊതുവാൾജിയേ ഞാൻ മറക്കുമോ

ആ………………എനിക്കറിയാം നീ കുരുത്തം ഉള്ളവൻ ആണ് , കണ്ടു പടിക്കടാ സിബിയെ

ആ കണ്ടു പഠിച്ചുകൊണ്ടിരിക്കുകയാ ,,,,,,,,,,,,,സിബി മറുപടി പറഞു.

അല്ലാ പൊതുവാൾജി ഇന്നെന്താ പട്ടാള യൂണിഫോം ഒക്കെ ഇട്ടിട്ടു

ആദി ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് .

അതെന്താ പൊതുവാളെ താൻ ഇന്ന് നീല വരയൻ കളസ൦ മറന്നു വെച്ചോ ? പീലി ചേട്ടൻ ചോദിച്ചു ..

എഡോ തൻ ഒന്ന് മിണ്ടാതിരുന്നേ ,,ഞങ്ങള് യുവാക്കൾ സംസാരിക്കുന്നതിന്റ ഇടയിൽ കയറി സംസാരിക്കാതെ …………പൊതുവാൾജി പീലിച്ചേട്ടനെ നിരുത്സാഹ പെടുത്തി..

അതെ 57 വയസായ യുവാവ്..പീലി ചേട്ടൻ എല്ലാരും കേൾക്കെ പറഞ്ഞു.

ഇന്ന് ഞാൻ പട്ടാളത്തിൽ നിന്ന് റിട്ടയർ ആയ ദിവസം ആണ് , അതിന്റെ ഓർമ്മയ്ക്ക് എല്ലാ വർഷവും ഞാൻ ഈ കുപ്പായം ധരിക്കും , അതാ എന്റെ ശീലം

ആഹാ ,,,,,,,,,,,,പൊതുവാൾജി പട്ടാളത്തിലും ജോലി ചെയ്തിട്ടുണ്ടോ ? ആദി ചോദിച്ചു

ഉണ്ടോന്നോ ……………..62 ലെ യുദ്ധത്തിന്റെ ഇടക്ക ആണ് ഞാൻ കയറിയത് , ഞാൻ വലിയ വീര ശൂര പരാക്രമി ഒക്കെ ആയിരുന്നല്ലോ

പൊതുവാൾജി എന്തൊക്കെ പറഞ്ഞാലും സത്യ൦ അറിയണമെങ്കിൽ പീലി ചേട്ടൻ തന്നെ കനിയണം അല്ലോ

ആദി പീലി ചേട്ടനെ നോക്കി.

പീലി ചേട്ടൻ ഉഴുന്ന് വടയുടെ തുള നോക്കി ഇരിക്കുക ആണ് , മിഷ്ടര്‍ പൊതുവാൾ വടക്കു വട്ടം പോരാ …..

എന്റെ വടക്ക് വട്ടം ഇല്ലെങ്കില്‍ എന്താ നിന്റെ നാക്കിന് നീട്ടം കൂടുതല്‍ അല്ലേ…………………

എന്റെ പിള്ളേരെ നിങ്ങൾ ഇത് കേൾക്കു , പണ്ട് പട്ടാളത്തിൽ കുശിനിക്ക് സഹായിക്കാൻ പോയി നമ്മുടെ പൊതുവാൾ …അതാണ് ഈ വീര ശൂര പരാക്രമി എന്നൊക്കെ പറയുന്നത്.

അന്ന് ജോലി കിട്ടി ആദ്യ ദിവസം പൊതുവാളിനെ കഴുത്തിൽ പിടിച്ചു വെളിയിൽ തള്ളി പാടി അടച്ചു പിണ്ഡം വെച്ച്..

അതെങ്ങനെ ? ആദി ചോദിച്ചു

ഹ ഹ ഹ അങ്ങനെ ചോദിക്ക് ..

പീലി പൊതുവാളിനെ നോക്കി, മൂപര് ഒരു കള്ളചിരി ചിരിച്ചു.

അത് അവിടെ കാന്റീനിൽ ആയിരുന്നു പണി മൂപ്പർക്ക് , അന്ന് വലിയ ഗ്യാസ് കുറ്റി ആയിരുന്നു, അവിട ഉപയോഗിച്ചിരുന്നത് , നമ്മൾ ഇവിടെ ദേഹണ്ഡത്തിനൊക്കെ കണ്ടിട്ടില്ലേ ഗ്യാസ് കുറ്റിയിൽ നിന്ന് ഗ്യാസ് വന്നില്ലെങ്കിൽ വലിയ പാത്രത്തിൽ ഗ്യാസ് കുറ്റി ഇറക്കി വെച്ച് ചൂട് വെള്ളം ഒഴിച്ച് അതിലെ ഗ്യാസ് പുറത്തേക്കു വരുത്തുന്നത് ,

ഉവ്വ് ,,,,,,,,,,,,,,,,,,

ആ അത് തന്നെ ,, അവിടെ കുറെ നേരം ഗ്യാസ് കത്തി കഴിഞ്ഞപ്പോ ഗ്യാസ് തീർന്നപോലെ അതോടെ പ്രശനം ആയല്ലോ , അപ്പൊ നമ്മുടെ വീര ശൂര പരാക്രമി പൊതുവാള് വേറെ ഒന്നും നോക്കിയില്ല , എവിടെയും ഹീറോ ആകാൻ നോക്കുന്ന ശീലം ഉണ്ടല്ലോ മൂപര് നോക്കിയപ്പോ ചൂട് വെള്ളം ഉണ്ടാക്കാനും പാത്ര൦ കണ്ടു പിടിക്കാനും ഒന്നും നേരം ഇല്ല , അപ്പുറത്തു കത്തി കൊണ്ടിരുന്ന വലിയ സ്റ്റോവിനു മുകളിൽ ഈ ഗ്യാസ് കുറ്റി  വെച്ച് ചൂടാക്കി.

അയ്യോ അത് അപകടം അല്ലെ കത്തുന്ന തീയുടെ മുകളിൽ ആരേലും ഗ്യാസ് കുറ്റി ഒക്കെ എടുത്തു വെക്കുവോ ?  ആധി ചോദിച്ചു .

ദേ ,,,,,,,,,,,അങ്ങനെ ചെയ്ത ആൾ ആണ് , അവിടെ മുരിങ്ങ കോൽ അരിയുന്നത് , അയാളോട് ചോദിക്കുക

എന്താണ് പൊതുവാൾജി ഇതൊക്കെ ?

ഞാൻ പിന്നെ എന്ത് ചെയ്യാൻ ആണ് , എല്ലാര്ക്കും ചപ്പാത്തി വേണം, കുറ്റിയിൽ നിന്ന് ഗ്യാസ് വരുന്നില്ല , അതോണ്ട് ചൂടായി ഗ്യാസ് വരാൻ ആയി അടുപ്പിനു മുകളിലേക്ക് ഗ്യാസ് കുറ്റി വെച്ചത് ഇത്ര വല്യ തെറ്റാണോ? ..നിങ്ങള് പറ

എന്നിട്ടു എന്ത് സംഭവിചു ?

എന്ത് സംഭവിക്കാൻ, യെ പാഗൽ ബന്ധ ഹ൦ സബ്‌കോ മാരേഗാ  ( ഈ പ്രാന്തന് നമ്മളെ ഒക്കെ കൊല്ലും) എന്നും  പറഞ്ഞു അവിടെ ഉള്ളവർ ഒക്കെ ജീവനും കൊണ്ട് ഓടി, അവര് ഓടുന്നത് കണ്ടു പൊതുവാളും അവരുടെ പുറകെ ഓടി.എല്ലാരും ഓടുന്ന കണ്ടപ്പോ ഒരു രസം

എന്നിട്ടു ?

എന്നിട്ടെന്താ വലിയ ശബ്ദത്തിൽ ആ കാന്റീനിൽ അടുപ്പിൽ ഇരുന്ന ഗ്യാസ് കുറ്റി പൊട്ടി തെറിച്ചു, ആർക്കും അപകടമൊന്നും ഉണ്ടായില്ല ,,,കാന്റീൻ കത്തി നശിച്ചു,

അന്ന്  തന്നെ കഴുത്തിനു പിടിച്ചു പൊതുവാളിനെ പുറത്താക്കി.

അതിന്റെ ഓര്‍മ്മക്കു  ആണ് എല്ലാ വർഷവും ഈ ദിവസം പട്ടാള കുപ്പായം ധരിച്ചു പരേഡ് നടത്തി വരുന്നവർക്കും പോകുന്നവർക്കും ഒക്കെ സലൂട്ട് കൊടുത്തു മൂപര് ആഘോഷിക്കുന്നത്,

കുശിനി പണിക്കു പോയ ആർമി ക്യാന്റീൻ കത്തിച്ചു കളഞ്ഞ മുതൽ ആണ് നമ്മുട ഈ പൊതുവാൾജി

എല്ലാരും പൊതുവാൾജി യെ നോക്കി , ഒരു വലിയ അഭിമാനത്തോടെ പൊതുവാൾജി എല്ലാരേം നോക്കി, സലൂട്ട് കൊടുത്തു.

നമുക്ക് ഈ പട്ടാള പണി ഒന്നും പറ്റൂല്ല , നമുക്ക് ഈ രാഷ്രീയം തന്നെ മതി അതുകൊണ്ടാണല്ലോ തിരികെ വന്നു ഞാൻ ഐ എൻ എസ പി തുടങ്ങി മണ്ഡലം സെക്രെട്ടറി ആയതു ,,,അല്ല പിന്നെ

ആർക്കും ഒന്നും പറയാൻ ഉണ്ടായില്ല , എല്ലാരും തലയ്ക്കു കൈ വെച്ചു  ഇരുന്നുപോയി

പൊതുവാൾജിയുടെ ലീല വിലാസങ്ങൾ കേട്ടിട്ടു.

<<<<<<<<<<<<<<O>>>>>>>>>>>>>>>>>>>>>

അന്ന് പോകും വഴി അപ്പുന്റെ ഫോൺലേക്ക് ഒരു വിളി വന്നു.

ഹലോ ………………………അപ്പു പറഞ്ഞു.

മനസിലായില്ലേ ,?,,,,,,,,,,,,,,,,,അവിടെ നിന്നും ശബ്ദം കേട്ടു.

മനസ്സിലായോ എന്നോ സഖാവ് അല്ലെ നരൻ ചേട്ടാ പറയു എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ.

ഇവിടെ എന്താ ഇങ്ങനെ പോകുന്നു.എവിടെ ഉണ്ട് ഇപ്പൊ ?

നരൻ ചേട്ടാ ഞാൻ ഇപ്പൊ ഓഫീസിൽ നിന്നും ഇറങ്ങി,

ആഹാ ………….ഇന്ന് പ്രത്യേകിച്ച് എന്തെങ്കിലും പരിപാടികൾ ഉണ്ടോ , മറ്റൊന്നും ഇല്ലെങ്കിൽ ഒന്ന് കാണാം എന്ന് തോന്നി,

ആണോ ,,, എനിക്ക് പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ല, ഒരു കാര്യം ചെയ്യാം നരൻ ചേട്ടാ,,,,,,,,,,ഞാൻ വരുന്ന വഴി കാണാം , എവിടെ ആണ് ചേട്ടന് സൗകര്യം.

ഞാൻ ഇപ്പൊ രാമപുരത്തുണ്ട്, ഇവിടെ പാർട്ടി ഓഫീസിൽ ആണ് ഇപ്പോൾ, ഒരു പത്തു മിനിറ്റു കൂടെ കഴിഞ്ഞ ഇറങ്ങും രാമപുരത്‌ ലൈബ്രറിയുടെ അടുത്ത് വെച്ച് കണ്ടാലോ ,

ആ അത് മതി, ഞാൻ പോകുന്ന വഴി ആണല്ലോ.

എന്ന നമുക്ക് കാണുമ്പോ പറയാം ബാക്കി ഒക്കെ അപ്പു പറഞ്ഞു.

അവൻ ബൈക്ക് എടുത്തു യാത്ര ആയി.

ഒരു മുക്കാൽ മണിക്കൂർ കൊണ്ട് അവൻ രാമപുരത്‌ എത്തി,

അപ്പു അങ്ങനെ അവിടെ ഇരിക്കുക ആണ്, അപ്പോളേക്കും സഖാവ് നരൻ അവിടെ എത്തി.

അപ്പു ,,,സോറി ഞാൻ അല്പം ലേറ്റ് ആയി.

ആ ,,,,അത് കുഴപ്പം ഇല്ല,,,

പിന്നെ നമുക്ക് എന്നാ ഓരൊ ചായ അങ്ങോട്ട് കുടിച്ചാലോ, അപ്പു ചോദിച്ചു.

വാ …………

അവർ രണ്ടു പേരും അടുത്തുള്ള കൊച്ചു ചായകടയിൽ കയറി  അവിടെ ഇരുന്നു ,

അപ്പു ചായ പറഞ്ഞു നരൻ കട്ടൻ ചായയും പരിപ്പുവടയും പറഞ്ഞു.

അതെന്താ ,,,പാർട്ടി ആയതു കൊണ്ടാണോ കട്ടൻ വിത്ത് പരിപ്പ് വട

അയ്യോ അല്ലെ ,,,,,,,, കട്ടൻ ചായ ആണ് പതിവ് , പിന്നെ പരിപ്പുവട വളരെ ഇഷ്ടം ആണ്,

ഓ അങ്ങനെ ആണല്ലേ ,,,

പിന്നെ എന്തായി നിങ്ങളുടെ പ്രവർത്തനങ്ങൾ ഒക്കെ , അന്ന്  ഇടിക്കാൻ വന്നവർ ഒക്കെ പിന്നെ പ്രശനം ഉണ്ടാക്കിയോ ?

പിന്നെ ഇത് വരെ ആരും വന്നിട്ടില്ല,  ഞാൻ കേസ് കൂടെ കൊടുത്തിട്ടുണ്ട്, എസ ഐ നമ്മുടെ പയ്യൻ ആണ് മനോജ്, സുഹൃത് ആണ് ആണ് അപ്പൊ അവൻ വേണ്ടതു പോലെ നോക്കിക്കോളും.

ഓ ,,,,

എന്നാലും നിങ്ങളെ ഇങ്ങനെ വളഞ്ഞിട്ടു ആക്രമിക്കാൻ തക്ക എന്ത് പ്രശനം ആണ് സഖാവെ, ആ ഏതേലും കമ്പനി നല്ല രീതിയിൽ നടക്കുന്ന കണ്ടാൽ അപ്പോൾ തന്നെ അവിടെ എങ്ങനെ യൂണിയൻ ഉണ്ടാക്കാം അവിടെ എങ്ങനെ സമരം ഉണ്ടാക്കാം എന്നതൊക്കെ അല്ലെ നിങ്ങളുടെ ലൈൻ , അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ,, പിന്നെ കുറെ രക്തം തിളയ്ക്കുന്ന ഡയഗോഗുകൾ പറഞ്ഞാൽ മതിയല്ലോ ചെങ്കൊടി ആണ്, മേലോട്ട് പറക്കുക ആണ് ,,ചോര ആണ്,,ഇതൊക്കെ അല്ലെ നിങ്ങളുട ലൈൻ, എന്ത് നല്ല കാര്യം കണ്ടാലും നിങ്ങൾ അതിനെ എതിർക്കും അല്ലാതെ എന്താ……………..

ഹ ഹ ഹ ഹ …………..നരൻ പൊട്ടി ചിരിച്ചു.

ഇനി വല്ലതും ഉണ്ടോ അപ്പു ,

വേറെ എന്താണ്, ആ തുഷാരഗിരി പ്ലാന്റേഷൻ അതൊക്കെ എത്ര ഭംഗി ആയി നടക്കുന്ന സ്ഥപനം ആണ്, അതും ഇന്ത്യ ഒട്ടാകെ ലോകം മൊത്തം പ്രശസ്ത മായ ഹിമവാഹിനി ചായ, അവിടെയും, ഞാൻ കേട്ടിടത്തോളം പ്ലാന്റേഷൻ നല്ല രീതിയിൽ എച് ആർ പൊളിസീസ് ഒക്കെ ഉള്ള ഒരു വലിയ സ്ഥാപനം ആണ്, അവിടെ ഒക്കെ നിങ്ങള് സമരം വിളിച്ചു കൂട്ടുക എന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ വളരെ മോശം ആണ് സഖാവെ..

അപ്പു ,,,അത് നിനക്ക് അവിടത്തെ പ്രശ്നങ്ങൾ അറിയാഞ്ഞിട്ടാണ്, നമുക്ക് ഒരു ദിവസം

തുഷാരഗിരിയില്‍ പോയാലോ,,,

ഞാൻ റെഡി ആണ്, ഒരുപാട് നാൾ ആയി ഒരു യാത്ര ഒക്കെ പോയിട്ട്, ഒരു ഫൺ ട്രിപ്പ്,

ആയിക്കോട്ടെ ഇവിടെ നിന്ന് അത്ര അധികം ദൂരo ഇല്ലല്ലോ,,

ശരി ,,,,,,,,,,,,,,,,,,,,

ആഹാ മഞ്ഞൊഴുകുന്ന പ്ളാന്റേഷനിൽ തേയിലയുടെ മനം മയക്കുന്ന ഗന്ധം ആസ്വദിച്ചു ഒരു ഹിൽ സ്റേഷനിലേക്ക് ഉള്ള യാത്ര ഒട്ടേറെ ഹെയർ പിന് വളവുകളൂം ഒക്കെ ആയി ആഹാ എന്ത് രസം ആയിരിക്കും,,,

എന്ന ഈ ഞായറാഴ്ച പോയാലോ, ഞായറാഴ്ച എനിക്ക് അവിടെ പോകേണ്ട ആവശ്യവും ഉണ്ട്, മാത്രവും അല്ല, ബുധനാഴ്ച ഓണവും അല്ലെ,,,,,,,,,,,

ശരി അങ്ങനെ ആകട്ടെ,,

അപ്പോളേക്കും ചായ എന്നോക്കെ കുടിച്ചു കഴിഞ്ഞു

അവർ പതുക്കെ പുറത്തേക്കു ഇറങ്ങി

അപ്പുന്റെ വീട് വീടുകാർ കുടുംബം  ഒക്കെ എന്ത് ചെയ്യുന്നു,

ചേട്ടാ ഞാൻ ഒരു ഒറ്റത്തടി ആണ്, അച്ഛൻ ‘അമ്മ ഒന്നും എനിക്കില്ല,  അമ്മ മരിച്ചു, അച്ഛന്‍ എവിടെ എന്നറിയില്ല. പിന്നെ അച്ഛനായി വരുത്തിവെച്ച കുറച്ചു  കുറച്ചു കടങ്ങൾ ഉണ്ട് അതൊക്കെ തീർക്കാൻ ആയി പണി എടുക്കുന്നു.

ഓ ,,,,,,,,,,അങ്ങനെ ആണോ..കടം എത്ര ബാക്കി ഉണ്ട് ഇനീ?

അത് അറിഞ്ഞൂടാ എന്ന് കഴിഞ്ഞു എന്ന് അവിടെ നിന്ന് പറയുന്നുവോ അന്ന് അവിടെ നിന്നും ഇറങ്ങും

പിന്നെ അച്ഛനെ കൂടി കാത്തിരിക്കുന്നു, കുറെ ഏറെ പണം തട്ടിക്കൊണ്ടു പോയി എന്നാണ് കേസു, അതോടെ ഞങ്ങളുടെ കുടുംബം ഇല്ലാതെ ആയി എന്റെ ലൈഫും ,,,,,,,,,,ആ ഒക്കെ പോട്ടെ

അത് കേട്ടപ്പോ നരനു വിഷമം ആയി.

അപ്പു നീ അങ്ങനെ ഒന്നും ഓർക്കേണ്ട, നീ ഇപ്പൊ ഇവിടെ നിൽക്കുന്നതിനു ഒരു കാരണം ഉണ്ടാകും, അത് നമുക്ക് മനസിലാക്കാൻ സാധിച്ചു എന്ന് വരില്ല, ലോകത്തു എന്തിനും കാരണം ഉണ്ട്, ആ കാരണത്തെ തേടൽ ആണ് നമ്മുടെ യുക്തി.

അത് ശരിയാ ഇപ്പൊ യുക്തി മാത്രേ ഉള്ളു ,,,ജീവിതം ഇല്ല അപ്പുവും പറഞ്ഞു.

നരൻ ചേട്ടാ നിങ്ങള് കുറച്ചു നാൾ ബംഗാളിൽ ഉണ്ടായിരുന്നതല്ലേ എന്റെ അച്ഛനെ അവിടെ എങ്ങാനും കണ്ടിട്ടുണ്ടോ, ഒരു ജയദേവൻ

മോനെ അപ്പു ബംഗാള് ചെറിയ ഒരു സ്ഥലമല്ല ,

അല്ല ,,കൽക്കട്ടയിൽ മൂപ്പർ ഉണ്ട് എന്നൊക്കെ കരകമ്പി കേട്ടിരുന്നു, അതോണ്ട് ചോദിച്ചത് ആണ്,

ഒരു കാര്യം എനിക്ക് ഉറപ്പാണ്, ആൾ ഉണ്ട്, എവിടെയോ ഉണ്ട്, ഒന്നുകിൽ അവിടെ അല്ലെങ്കിൽ എന്റെ ചുറ്റുവട്ടത്തെ എവിടെയോ, മൂപ്പർക്ക് പുറത്തു വന്നേ പറ്റു, പിന്നെ എന്റെ ‘അമ്മ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട് സ്വപ്നത്തിൽ അച്ഛൻ എന്തായാലും വരും എന്ന് ഇനി അധികം കാലം കാത്തിരിക്കേണ്ട എന്ന്,,

നരൻ എല്ലാം കേട്ടിരുന്നു,

അപ്പോളേക്കും നരന്റെ കുറച്ചു പാർട്ടിക്കാർ അവിടെ എത്തി, എല്ലാരും നരന് കൈ കൊടുത്തു.

ഇതാരാ സഖാവെ ?

അതിൽ ഒരാൾ ചോദിച്ചു.

ഇത് അപ്പു ,, എന്റെ അനിയൻ ആണ് ,

അത് കേട്ടപ്പോ അപ്പുനു ഒരു വിങ്ങൽ വന്ന പോലെ, കാരണം സാധാരണ പരിചയപെടുത്തുമ്പോ കൂട്ടുകാരൻ ആണ് എന്നല്ലേ  പറയുക, അല്ലെങ്കിൽ അനിയനെ പോലെ

ആണ് എന്ന്, ഇത് ആദ്യമായി അല്ലെ പരിചയപെടുത്തുമ്പോൾ തന്റെ തോളിൽ കൈ വെച്ച് എന്റെ അനിയൻ ആണ് എന്ന് പറയുന്നത്.

ആഹാ നരൻ സഖാവിന്റെ അനിയൻ ആണോ ?

എല്ലാരും ഹാപ്പി ആയി.

എന്താണ് സഖാവിന്റ പേര് ?

അവന്റെ പേര് അപ്പു ന്നാ, അവൻ സഖാവ് അല്ല, ഇപ്പൊ, നാളെ ആയി കൂടായ്കയും ഇല്ല,നരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

പിന്നെ ഞാൻ എപ്പോളും യാത്രയിൽ ആയിരിക്കും, അപ്പുനു എന്ത്  സഹായം ആവശ്യമുണ്ടേലും ഇവരോട് ചോദിക്കാം, നിവൃത്തി ഉള്ളത് ആണെങ്കിൽ എങ്ങനെ എങ്കിലും ഇവർ സാധിച്ചു തരും കേട്ടോ..

അപ്പുനെ എല്ലാരേയും പരിചയപ്പെടുത്തി,

അങ്ങനെ കുറച്ചു നേരം കൂടെ ചിലവഴിച്ചു അപ്പു തിരികെ പാലിയതെക്കു തിരിച്ചു

<<<<<<<<<<<<<<<<O>>>>>>>>>>>>>>>>>

ഒരു എട്ടരയോടെ അപ്പു അവിടെ എത്തി.

അന്ന് രാജശേഖരൻ വീട്ടിൽ ഉണ്ടായിരുന്നു,

അപ്പു ബുള്ളറ്റ് കൊണ്ട് വച്ചു ,

പൂമുഖത്തു രാജശേഖരനും മാലിനിയും പൊന്നുവും ശ്യാമും ഒക്കെ ഇരിക്കുന്നുണ്ടായിരുന്നു.

അപ്പുനു ആണെങ്കിൽ അവരുടെ മുന്നിൽ കൂടെ അല്ലെ അവന്റെ ഔട്ട് ഹൌസില്‍  പോകാൻ സാധിക്കൂ.

രാജശേഖരൻ അവിടെ ഇല്ലായിരുന്നു എങ്കിൽ അപ്പു അവിടെ പോയി എന്തേലും സംസാരിച്ചേനെ,

രാജശേഖരൻ അവിടെ ഇരിക്കുന്നത് കാരണം അപ്പുനു അവിടെ പോയി എന്തേലും സംസാരിക്കാനും ഒരു മടി ആണ് ,ഒന്നും മിണ്ടാതെ പോയാൽ മാലിനി കൊച്ചമ്മ പിണങ്ങുകയും ചെയ്യും.

വല്ലാത്ത ഒരു ധർമ്മ സങ്കടം ആയി, അവൻ കാർ പോർച്ചിൽ വണ്ടി വെച്ച്, കുളിച്ചു നേരം വണ്ടിയിൽ എന്തൊക്കെയോ മുറുക്കുന്നപോലെ ഒക്കെ അഭിനയിച്ചു തകർക്കുക ആണ്, ഇവർ ഒന്ന് കേറി പോയിരുന്നെങ്കിൽ തനിക്ക് അങ്ങോട്ട് പോകാം ആയിരുന്നു.

രാജശേഖരനെ പരമാവതി അവോയ്ഡ് ചെയ്യാൻ ആണ് അപ്പു നോക്കാറ്, ഒന്നമത്തെ അയാൾക്ക് അവന്റെ അച്ഛനോട് വരെ നല്ല ദേഷ്യം ആണ്, വെറുതെ അയാളുടെ മുന്നിൽ പോയി ചാടി പണി ആക്കണ്ടലോ എന്ന് വിചാരിച്ചു ആണ്.

അവര് ആരും എഴുന്നേൽക്കുന്നില്ല ,

ഇനി ഇപ്പൊ രക്ഷ ഇല്ല, അത് വഴി പോകാം, നേരെ നോക്കി പോകാം, മൈൻഡ് ചെയ്യാൻ നിക്കണ്ട .

അപ്പു ബാഗ് കൂടെ എടുത്തു.

എന്നിട്ടു ശ്വാസം പിടിച്ചു നേരെ നടക്കുക ആണ് , ഇടത്തേക്ക് നോക്കിയില്ല നേരെ തന്നെ നോക്കി ആരെയും മൈൻഡ് ചെയ്യണ്ടല്ലോ

അങ്ങനെ നടന്നു നീങ്ങിയപ്പോ പുറകീന് ഒരു വിളി

സാർ ഒന്ന് അവിടെ നിന്നെ ……………മാലിനി ആണ്.അപ്പു തിരിഞ്ഞു നോക്കി ,

എല്ലാരും അവനെ നോക്കി ഇരിക്കുന്നു , രാജശേഖരൻ പത്രത്തിലും

ഞങ്ങൾ ഇത്രയൂം പേര് ഇവിടെ ഇരിക്കുന്നത് കാണാതെ ആണോ , ഒന്ന് മിണ്ടി പൊക്കൂടെ

ഞാൻ കണ്ടില്ല കൊച്ചമ്മെ

ഇത്രയൂം വലിയ ഞങ്ങളെ കണ്ടില്ലെന്നോ?

അതെ ശ്രിയ മോൾടെ എക്സാം നന്നായിരുന്നു , അവൾക്ക് ഫുൾ മാർക്ക് കിട്ടും എന്ന ഉറപ്പിൽ ആണ്

ഓ ആയിക്കോട്ടെ ,

ശരി കൊച്ചമ്മേ ഞാൻ പോകാണു , പോയിട്ട് കുറച്ചു പണികൾ ഉണ്ട് ,,

ആ ശരി ശരി മാലിനി ചിരിച്ചു.

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.