അപരാജിതൻ 5 [Harshan] 7008

വീട്ടിൽ ചെന്നു ,

കുറച്ചു കഴിഞ്ഞപ്പോ ആണ് മാലിനി ഓർത്തത് പൊന്നുവിന് അപ്പു കൊണ്ടുവന്ന പ്രസാദം കൊടുക്കാൻ സാധിച്ചില്ല, പെട്ടെന്നു അത് എടുത്തു കൊണ്ട് വന്നു , കഴിക്കാൻ ആയി പൊന്നുവിന് കൊടുത്തു , കൂടെ സായി ബാബയുടെ (ഷിർദി) ഭസ്മം കൂടെ അവളുടെ നെറ്റിയിൽ തൊടുവിച്ചു,

കയ്യിൽ ഭസ്മം ഒരു നുള്ളു എടുത്തു അവളുടെ നാവിൽ വെച്ച് കൊടുത്തു.

കർപ്പൂരത്തിന്റെ ഗന്ധമുള്ള ആ ഭസ്മം അവളുടെ നാവിൽ ചെന്നപ്പോൾ അവൾക്കു വല്ലാത്തൊരു അനുഭൂതി ആണുണ്ടായത്. അവൾക്കറിയില്ല എന്തോ ഒരു ആനന്ദം,

ഇത് എവിടെ നിന്നാ അമ്മെ ? അവൾ ചോദിച്ചു.

ഇത് അപ്പു കൊണ്ടുവന്നതാ, സായി ഗ്രാമത്തിൽ നിന്നും .

സായി ഗ്രാമമോ, അവൾ ചോദിച്ചു.

അതെ സായി ഗ്രാമം , അവിടെ ആണ് ലക്ഷ്മി ജനിച്ചതും വള൪ന്നതും ഒക്കെ  ഇന്നലെ ലക്ഷ്മി യുടെ മരണദിവസം ആയിരുന്നു , ഇന്നലെ അവ൯ നമ്മുട കൂടെ വന്നപ്പോ അത് മറന്നു പോയിരുന്നു, രാത്രി സ്വപ്നത്തിൽ ലക്ഷ്മി വന്നു കരഞ്ഞു. എന്നും പറഞ്ഞു രാവിലെ വിഷമമായി , പെട്ടെന്നു തോന്നൽ ഉണ്ടായപ്പോ അവൻ പോയതാണ് സായിഗ്രാമത്തിൽ.

ആണോ ,,,,, അത് കഷ്ടായി…നല്ല പാവം അമ്മ

എന്തോ ലക്ഷ്മിയെ കുറിച്ച് ഓർത്തപ്പോ അവൾക്കു ഒരു വിങ്ങൽ ഉണ്ടായ പോലെ.

പാറു ലക്ഷ്മിയെ ഇഷ്ടപ്പെടുന്നുണ്ട്.

<<<<<O >>>>>>

 

പാറു റൂമിൽ ചെന്നു , കള്ളക്കണ്ണന്റെ വിഗ്രഹം നോക്കി.

അതെ പൊന്നു ഒരുപാട് പേടിച്ചു പോയാരുന്നു , അപ്പോളേക്കും പെട്ടതലയൻ പൊന്നൂനെ സഹായിച്ചു

അതോണ്ട് ഇനി പ്രശ്നം ഇല്ല , നാളെ പോയി ഞാൻ എഴുതി ഫുൾ മാർക്ക് വാങ്ങിക്കും, നോക്കിക്കോ.

ശേ എന്തൊരു മറവി ആണ് പുസ്തകം വരെ മറന്നു പോയി , ഭാഗ്യത്തിന് ആ പെട്ടതലയൻ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങൾ ഭംഗി ആയി.

കണ്ണാ ഞാൻ എന്തിനാ ആ പെട്ടതലയനെ ഇങ്ങനെ വെറുക്കുന്നത് , ഒന്ന് പറഞ്ഞു തരാവോ ?

എന്തൊക്കെ ഉപകാരം ചെയ്താലും ഉള്ളിൽ സ്നേഹം ഒന്നും ഉണ്ടാകുന്നില്ല, ഇപ്പൊ എന്തോ അത്രേം ദേഷ്യമില്ല

എന്നാലും  ഒട്ടും ഇഷ്ടം ഇല്ല ,

കണ്ണാ അതെ ആ പെട്ടതലയൻ വെറും പെട്ടതലയൻ ആണെങ്കിലും

അവന്റെ ‘അമ്മ ഉണ്ടല്ലോ ഒരു പാവം ‘അമ്മ ആണ് ,  നല്ല സുന്ദരി അമ്മ , ഇന്നലെ ആ അമ്മയുടെ മരണനാൾ ആയിരുന്നു എന്ന് , ഇന്നലെ ആ പെട്ടതലയൻ അത് മറന്നു പോയിന്നു. അതോണ്ട് ആ ‘അമ്മ വിഷമിച്ചു ആ പൊട്ടന്റെ സ്വപ്നത്തിൽ വന്നു കരഞ്ഞു എന്ന് പറഞ്ഞു.

അതെ ഇനി ആ അമ്മേനെ വിഷമിപ്പിക്കരുത്ട്ടാ , അവനു നല്ല അടി കൊടുക്കണം നീ , ആ പാവം അമ്മയെ വിഷമിപ്പിച്ചതിനു , പിന്നെ ആ അമ്മക്ക് നല്ലതു മാത്രം കൊടുക്കണംട്ടാ കണ്ണാ നല്ല അമ്മയാ , ആ മുഖം മനസിൽ നിന്നും മായുന്നില്ല….

കണ്ണനോട് ഓരോ കാര്യങ്ങൾ പറഞ്ഞു അവൾ അവളുടെ കാര്യങ്ങളിലേക്ക് കടന്നു..

കണ്ണന്റെ വിഗ്രഹം ഒരു പുഞ്ചിരിയോടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

<<<<<<<O>>>>>>>

സമയം ഒരു എട്ടു മണി ഒക്കെ ആയിക്കാണും , പാറു  വീടിനു മുന്നിൽ ഒരുപാട് സന്തോഷത്തോടെ നിൽക്കുക ആണ് , മനസ് പൂർണമായും ടെൻഷൻ ഇല്ലാത്ത സന്തോഷത്തിൽ , എക്സാം ഒന്നും ഒരു പ്രശ്നമേ അല്ല , ഇനി പുസ്തകം നോക്കേണ്ട കാര്യം ഇല്ല , അത്രക്കും പെർഫെക്ട് ആയി പഠിച്ചു കഴിഞ്ഞിരിക്കുന്നു.

റൂമിനു വെളിയിൽ നിൽക്കുന്ന ആദികുട്ടന് അവളെ നന്നായി കാണാം, നല്ല സുന്ദരി കുട്ടി ആയി ഇരിക്കുകയാ ,അവന്റെ കുറുമ്പി കുറിഞ്ഞി പൂച്ച  അന്ന് പൗർണ്ണമി കൂടെ ആണ് , നല്ല നിലാവും ഉണ്ട് , മുകളിൽ ആയിരക്കണക്കിന് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുമ്പോൾ, അതിനേക്കാൾ ശോഭ പൂർണ ചന്ദ്രനും , ആ നിലാവിന്റെ വെളിച്ചത്തിൽ അവൾ കൈകൾ നിവർത്തി വട്ടം കറങ്ങി മെല്ലെ മെല്ലെ,

ആദിക്ക് അവളുടെ തേജസ്സുറ്റ ചൈതന്യവത്തായ മുഖകമലം കാണുമ്പോ മുകളിൽ തെളിഞ്ഞു നിന്നു കുളിർമയുള്ള പ്രകാശം ചൊരിയുന്ന പൂർണചന്ദ്രനെക്കാൾ ശോഭ തന്റെ ശ്രിയക്കു ആണെന്ന് തോന്നി.

പൂർണ ചന്ദ്രൻ ഒക്കെ എവിടെ കിടക്കുന്നു.

അവളുടെ മുഖവും ഉടലഴകും  ദർശിച്ച മാത്രയിൽ തന്നെ അവന്റെ ഹൃദയം പട പഠ മിടിക്കുക ആണ് , , അവളുടെ ചലനങ്ങൾ കാണുമ്പോൾ അവനെങ്ങോ കേട്ട സാക്സോഫോണിന്റെ  ഈണം ആണ് അവന്റ കാതുകളിലേക്കു വരികയാണ്, അതിൽ അവൻ അങ്ങ് അലിഞ്ഞു ഇല്ലാതാകുന്ന പോലെ അതിന്റ സ്വരങ്ങൾ അവനിലെ പ്രണയത്തെ അവളിലേക്ക് വരിഞ്ഞു മുറുകുന്നത് പോലെ അതിന്റെ താളം മുറുകി വരുമ്പോൾ അവന്റെ ഹൃദയമിടിപ്പ് കൂടി നെഞ്ചകം പെരുമ്പറ കൊട്ടുന്നത് പോലെ അവൻ അവനെ തന്നെ മറന്നു പോയ പോലെ , അവന്റെ കണ്ണുകളിലും , മനസിലും, ഹൃദയത്തിലും, കരളിലും, ആത്മാവിലും വരെ അവന്റെ ശ്രിയ നിറഞ്ഞു നിൽക്കുകയാണ്, പ്രണയത്തിന്റെ അനിര്വചനീയമായ അനുഭൂതികളിലൂടെ , സ്വപ്നം കാണുന്ന തിരമാലകൾ പോലെ , മോഹം കൊണ്ട് പുളകിതമായ നദിയുടെ ഓളം പോലെ , വെള്ളച്ചാട്ടത്തിന്റെ ചടുലമായ  രതിതാണ്ഡവം പോലെ ,

<<<<<<O>>>>>>>

ഒരു എട്ടേ കാല്‍ ആയപ്പോ ശ്യാം കൂടെ എത്തി , മാലിനിയും ശ്യാമും പാറുവും    ഡൈനിംഗ് ടേബിള്‍ ഇല്‍ ഇരുന്നു ചായ ഒക്കെ കുടിക്കുക ആണ് ,

പാറു  നടന്ന കാര്യങ്ങള്‍ ഒക്കെ അവളുടെ ഏട്ടനോട് പറയുക ആയിരുന്നു.

അവന് അതില്‍ വലിയ അല്‍ഭുതം ഒന്നും തോന്നിയില്ല,

അത് കണ്ടപ്പോ മാലിനിക്കും സംശയം എന്തു പറ്റി നിനക്കു വിശ്വസം വരുന്നില്ലേ.

ശ്യാം പ്രത്യേകിച്ചു ഒന്നും പറയാതെ ചായ കുടിക്കുക ആണ്.

മാലിനിയും പാറുവും ശ്യാം ഒന്നു മിണ്ടാത്തതില്‍ ആശ്ചര്യത്തില്‍ ആണ്.

നീ എന്താ ഒന്നും മിണ്ടാത്തത്.

അത് കേട്ടു ശ്യാം പറഞ്ഞു,

അപ്പു അല്ലേ അവന്‍ അതിലും അപ്പുറം ചെയ്യും, അമ്മയുടെ അടുത്തു പറയാന്‍ മറന്നുപോയത ഒന്നു രണ്ടു ദിവസം മുന്പ് മീറ്റിങ്ങിനായി ഞങ്ങള് പവര്‍ പോയിന്‍റ് ഒക്കെ തയാര്‍ ആക്കി ഒരു പത്തു മുപ്പതു പേജുണ്ട്, പലയിടത്ത് നിന്നും ഡാറ്റ എടുത്തു കമ്പയില്‍ ചെയ്താണു ഉണ്ടാക്കിയത് , എന്റെ ലാപ്ടോപ്പില്‍ തന്നെ ആയിരുന്നു അത് , അവനും ഞാനും കൂടെ ആണ് ഉണ്ടാക്കിയത് , മീറ്റിങ് തുടങ്ങാന്‍ ഒരു ഒരു മണികൂ൪ ഉള്ളൂ, പോകുന്ന വഴി ലാപ്ടോപ്പ് എന്റെ കയ്യില്‍ നിന്നു താഴെ വീണു പോയി, പിന്നീട് നോക്കിയപ്പോ ലാപ്ടോപ്പ് ഓണ്‍ ആകുന്നില്ല, വേറെ ഒരു കോപ്പിയും ഇല്ല, എത്ര ഡോക്കുമെസ്റ്റ് നോക്കിയിട്ടാണ് അതയും വലിയ പ്രേസന്റ്റെഷന്‍ ഉണ്ടാക്കിയത്, പപ്പയെ അമ്മക്ക് അറിയല്ലോ, എന്തു കാണിച്ചയാലും വേണ്ടില്ല, അരമണികൂറിനുള്ളില്‍ പി‌പി‌ടി ഉണ്ടാക്കണം എന്നും പറഞ്ഞു എന്നെ വലിച്ചു കീറി, അപ്പു എന്നോടു ആദ്യമേ പറഞ്ഞത് ആണ് പെ൯ ഡ്രൈവില്‍ കോപി എടുത്തുവെക്കാം എന്നു ഞാന്‍ സമ്മതിച്ചിരുന്നില്ല.

ഞാൻ നോകീപ്പോ ഇവൻ അവിടെ നിന്ന് ഒരു കംപ്യുട്ടർ ഓൺ ചെയ്തു ppt ഉണ്ടാക്കുക ആണ് , അതെ ഡിസൈൻ, മുപ്പതു പേജുകളും അവന്റെ ഓർമ്മയിൽ നിന്ന് എന്തിനെ അതിലെ ഫിഗേര്സ് വരെ എക്‌സാറ് സെയിം, ഇരുപത് മിന്റ് കൊണ്ട് അത് കംപ്ലീറ്റ് ചെയ്തു ചെക്ക് ചെയ്യാൻ ആയി കൊടുത്തു, ആകെ ഉണ്ടയിരുന്ന തെറ്റ് ഒന്ന് രണ്ടു അക്ഷര തെറ്റുകൾ മാത്ര൦ , ഫിഗറുകൾ ഒക്കെ കിറുകൃത്യം.

അങ്ങനെ  ഉള്ളവനാണോ ഇതൊക്കെ വലിയ പാട്. അതുകൂടി കേട്ടപ്പോ മാലിനിയും പാറുവും  തലക്ക് കൈ കൊടുത്ത്.

ടീ പൊന്നു , നീ കസ്റ്റംസ് ആക്ട് പഠിക്കുന്നില്ലേ , അതുപോലെ ഫോറിൻ ട്രേഡ് പോളിസികൾ ഒക്കെ പഠിക്കുന്നില്ലേ ? ശ്യാം ചോദിച്ചു.

ഉണ്ട് ഏട്ടാ ,,അത് നിനക്കു ഓർത്തു പറയാൻ പറ്റുമോ സെക്ഷൻ സബ് സെക്ഷൻ വെച്ച്,

അയ്യോ എന്നെ കൊണ്ടൊന്നും പറ്റില്ല

എന്ന അവൻ സകല ആക്ട് റൂൾസ് ഒക്കെ വൺ ബൈ വൺ ആയി പറയും , ഇടക്ക് നിന്നും പറയും, അത്രയ്ക്ക് ഓർമ്മ ആണ് , മാത്രമോ ഓഫീസിൽ എനിക്ക് ഈ ബിസിനസിൽ വലിയ ഇന്റെർസ്റ് ഇല്ല എന്ന് അറിയാല്ലോ ,

എന്തിനു എത്ര ക്ലയന്റ്സും ആയി ആണ് അവൻ ഡീൽ ചെയ്യുന്നത് , അവരോടു നെഗേഷിയെഷൻ നടത്താനും ഒക്കെ , ഞാൻ അവിടെ ഒരു റബർ സ്റ്റാമ്പ് ആണെന്ന് പറയാം , അപ്പുവിന്റെ മുൻപിൽ ഞാൻ ഒന്നും അല്ല , എന്തിനു കഴിഞ്ഞ ദിവസം ഡി ജി എഫ് ടി ക്കു ഒരു ലെറ്റർ അയക്കാനുണ്ടായിരുന്നു , ആ ലെറ്റർ അവൻ ഡ്രാഫ്റ്റ് ചെയ്തു കൊണ്ട് തന്നു , എവിടെ എനിക്ക് വായിച്ചിട്ടു എന്ത് മനസിലാക്കാൻ ആണ് , പിന്നെ ലീഗൽ സെക്ഷനിൽ നിന്ന് പയ്യനെ വരുത്തി വായിപ്പിച്ചു, അതാ പറഞ്ഞത് അവൻ കാണുന്ന പോലെ അല്ല ,

ഒരു വക മുതൽ ആണ് അവൻ

ദൈവമേ ഈ ആദി ഇതെന്തു ഭാവിച്ചാണാവോ മാലിനി തലയ്ക്കു കൈ കൊടുത്തു.

പാറു  ആണെങ്കിൽ കണ്ണ് തുറന്നു ഉരുട്ടി വെച്ചിരിക്കുക ആണ് , കണ്ണ് അടയുന്നില്ല ,

ദൈവമേ ഈ പെട്ടതലയൻ വല്ലാത്ത ഒരു സാധനം ആണല്ലോ എന്ന് കരുതി.

പിന്നല്ലാതെ ആദി ആരാ മോൻ 

<<<<<<<<<<O>>>>>>>>>>>

അന്ന് ഒരു ഒന്‍പത് മണി  ആയപ്പോളേക്കും, ശ്യാം യാത്ര കഴിഞ്ഞു വീടില്‍ എത്തിയിരുന്നു,

ആ സമയത്തു മാലിനി അവനുള്ള ഭക്ഷണം കൊണ്ട് കൊടുക്കാന്‍ ആയി പോയിരിക്കുക ആയിരുന്നു, അവള്‍ റൂമില്‍ എത്തി, അപ്പു അപ്പോ ഇരുന്നു  പുസ്തകം ഒക്കെ ഇരുന്നു വായിക്കൂക ആയിരുന്നു, മാലിനിയെ കണ്ടു അവന്‍ എഴുന്നേറ്റു.

ആഹാ അപ്പു… പൊന്നു ആകെ ത്രില്‍ അടിച്ചു പോയി കേട്ടോ, നാളെ അവള്‍ക്ക് ഫുള്‍ കിട്ടും എന്നാണ് ആത്മവിശ്വാസം.

അവന്‍ ചിരിച്ചു.

എന്നാലും അപ്പു ഇതൊക്കെ വലിയ കഴിവ് തന്നെ ആണ് കേട്ടോ,

എന്തു കഴിവ് കൊച്ചമ്മക്കു അത് തോന്നുന്നതാ…

എന്താ നീ വായിക്കുന്നത് ?

ഇത് റിച്ചാർഡ് ഡോക്കിൻസ് ന്റെ ബുക്ക് ആണ് കൊച്ചമ്മേ ദി ഗോഡ് ഡെല്യൂഷൻ

ആ കൊള്ളാം ദൈവം ഒരു അബദ്ധവിശ്വാസം ആണെന്നല്ലേ ….മാലിനി ചോദിച്ചു.

പൂർണമായും,,,,,,,,,,,,അവൻ മറുപടി പറഞ്ഞു.

നീ നോക്കിക്കോ അപ്പു ഒരുനാൾ നിനക്കിതു മാറ്റിപറയേണ്ടി വരും, ഉറപ്പു

അവൾ അച്ചട്ടായി പറഞ്ഞു.

നമുക്ക് നോക്കാം കൊച്ചമ്മേ , ഹ ഹ ഹ

രാവിലെ സായി മന്ദിരത്തില്‍ പോയി പ്രാര്‍ഥിച്ച് വന്നവ൯ ആണ് ഇപ്പോ ഈ പുസ്തകം വായിക്കുന്നത്

അതിനു മൂപ്പര് എന്റെ അപ്പൂപ്പനല്ലേ , അല്ലാതെ ദൈവം ഒന്നും അല്ല അങ്ങേര് ഒരു ഫകീര്‍ ആയിരുന്നു , ഒരു സൂഫി , ഒരു അവദൂതന്‍  , പിന്നെ ലക്ഷ്മി അമ്മ എന്നെ കൊണ്ട് വിളിപ്പിച്ചതും സായി അപ്പൂപ്പന്‍ എന്നാണ്, തറവാടില്‍ ചെല്ലുമ്പോ അപ്പൂപ്പനെ കൂടി കണ്ടു വണങ്ങില്ലെ…

ഞാന്‍ നിന്നോടു സംവാദത്തിന് ഇല്ല അപ്പു

ഇന്നാ ഭക്ഷണം , ഇത് കഴിച്ചു ഉറങ്ങാന്‍ നോക്കൂ.

കൊച്ചമ്മേ എനിക്കു വലിയ ഒരു ബുദ്ധിമുട്ടുണ്ട് , എന്നും ഇങ്ങനെ എനിക്കായി വൈകുന്നേരം ഭക്ഷണം കൊണ്ട് തരുന്നതിന്, കൊച്ചമ്മ പഴയ പോലെ അവിടെ തന്നെ വെച്ചാല്‍ മതി, ഞാന്‍ വന്നു കഴിച്ചോളാം , അല്ലേ ഞാന്‍ പുറത്തു നിന്നു കഴിച്ചോളാം. എനിക്കു വലിയ ഒരു വല്ലായ്ക ആണ് തോന്നുന്നത്

നിനക്കു ഒരു വല്ലായ്കയും തോന്നണ്ട, നിനക്കുള്ളതു ഞാനെ കൊണ്ട് തരൂ കേട്ടോ, നീ അങ്ങനെ വന്നു കഴിക്കുമ്പോ എനിക്ക് വിഷമമാകും

എത്ര നാള്‍ കൊണ്ട് തരും കൊച്ചമ്മേ?

എനിക്കു നിന്നോടു സ്നേഹം ഉള്ളിടത്തോളം കാലം, അതായത് നീ എത്ര നാള്‍ ഇവിടെ ഉണ്ടോ അത്രയും കാലം . മാലിനി ഉറപ്പ് പറഞ്ഞു.

ഇപ്പൊ ഓർക്കുമ്പോ ഒരുപാട് വിഷമം തോന്നുന്നു അപ്പു , എന്തോരം പണികൾ നീ ഇവിടെ എടുത്തു ഒരു വിശ്രമം ഇല്ലാതെ ലീവ് പോലും ഇല്ലാതെ കൂലിയും ഇല്ലാതെ , നീ ഒരു സഹജീവി ആണെന്ന് പോലും  ഒരു തോന്നൽ ഇല്ലായിരുന്നു ,  അന്ന് നിന്നെ  കുറിച്ച് ഒക്കെ ചിന്തിക്കാൻ എവിടെ നേരം , അറിഞ്ഞപ്പോൾ അല്ലെ നീ ഒരു മാണിക്യം ആണെന്ന് മനസിലായത്

അത് പറയുമ്പോ മാലിനിക്ക് പശ്ചാത്താപവും സങ്കടവും ഒക്കെ ഉണ്ട് മനസ്സിൽ.

ഓ അതിനിപ്പോ എന്തിരിക്കുന്നു കൊച്ചമ്മേ

അതിലു കാര്യം ഉണ്ട്,

പണി എടുത്തു വരുന്നവന് വിശപ്പ് ഉണ്ടെന്നു അറിയാനുള്ള മനസു ഇല്ലായിരുന്നല്ലോ ഞാൻ അടക്കം പലർക്കും…സരസു ഉണ്ടേ നിനക്കു ഭക്ഷണം തരും , ഇല്ലെങ്കിൽ ഞങ്ങൾ ആരും ചോദിക്കാറും ഇല്ല , നീ ഒട്ടു പിന്നെ അങ്ങോട്ടു വരാരും ഇല്ല അങ്ങനെ നോക്കുമ്പോ  നീ എത്ര തവണ വയറു വിശന്നു കിടന്നിട്ടുണ്ടാകും അപ്പു ,, അത് പറഞ്ഞപോൾ അവളുടെ കണ്ണുകൾ നിറഞ്ഞു , കണ്ഠം ഇടറി..

ഹ ഹ ഹ …. അതൊക്കെ പഴേ കാര്യം അല്ലെ ..ഇപ്പോളും മനസിൽ വെച്ചേക്കുവാണോ. അപ്പു ചിരിച്ചു കൊണ്ടു ചോദിച്ചു.

അന്നെന്തോരം നീ ഉരുകിയിട്ടുണ്ടാകും, ഇന്ന് അതോർക്കുമ്പോ ആണ് ഒരുപാട് എന്റെ ഉള്ളു എരിയുന്നതു മോനേ………..

എന്ത് ചെയ്യാനാ കൊച്ചമ്മെ കഴിഞ്ഞുപോയില്ലേ ,

അതും ഒരു കാലം ആണ് , മൂന്നുപേരുടെ പണി എടുക്കണം , എല്ലാരും ഇട്ടു ഓടിക്കും , വെയില് മഴ അതൊന്നും പറഞ്ഞു ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ, വിശക്കുമ്പോ ചിലപ്പോ ഒരുപാട് വെള്ളം കുടിക്കും , പിന്നെ രാത്രി തോർത്ത് വയറിൽ കെട്ടി വെച്ച് കിടക്കും, ഒരുപാട് വിശന്നു കഴിഞ്ഞാ എന്ത് ചെയ്യാൻ ആണ് , വീടിന്റെ പുറകിൽ വന്നു ആരും കാണാതെ നിങ്ങള് പശൂന് കൊടുക്കാൻ ബാക്കി വന്ന ചോറും വെള്ളവും ഒക്കെ ബക്കറ്റിൽ ഇട്ടു വെച്ചേക്കുവല്ലോ അപ്പൊ ആരും കാണാതെ വന്നു അതിൽ നിന്ന് വന്നു വാരി കഴിക്കും, വിശപ്പ് അല്ലെ ,, വേറെ ഒന്നും നോക്കില്ല , അവനു പ്രത്യേകിച്ച് സങ്കടം ഒന്നുമില്ല അതൊക്കെ പറയുമ്പോ ടേസ്റ്റ് ഒന്നും നോക്കില്ല പുളിച്ചതും വളിച്ചതും ഒക്കെ ആയിരിയ്ക്കും , മാലിനിക്ക് സഹിക്കാന്‍ പറ്റുന്നില്ല, കണ്ണുകളൊക്കെ നിറഞ്ഞു തൂവി

പണ്ടേ ,,,, പണ്ട്………  എന്റെ റോയി ആരും കാണാതെ സ്കൂള്‍ ഗ്രൌണ്ടിന്റെ മൂലക്കു പോയി നാറുന്ന ചോറു കഴിക്കുമായിരുന്നു പാവം , അന്നൊകെ കൂട്ടുകാര്‍ അവനെ കളിയാക്കു൦ , ചോറു വായിലേക്ക് വെച്ചു പാവം കഴിക്കുമ്പോ മണം കാരണം ഓക്കാനിക്കും , ഞാന്‍ അത് നേരിട്ടു കണ്ടിട്ടുണ്ട് , അന്നൊരുപാട് കരഞ്ഞു പാവത്തിന്റെ വിഷമം കണ്ടു , അന്ന് എന്റെ ഭക്ഷണം ഞാന്‍ അവന് കൊടുത്തു , വീടില്‍ വന്നു പറഞ്ഞു കരഞ്ഞപ്പോ ലക്ഷ്മി അമ്മയും കരഞ്ഞു ഒരുപാട് , പിറ്റെന്നു തൊട്ട് എനിക്കുള്ള ചൊറിനൊപ്പം അവനും കൂടെ അമ്മ കരുതുമായിരുന്നു. അതൊക്കെ ഒരു കാലം.

ഇന്നിപ്പോ അവന്‍ വല്യ ഡോക്ട൪ ആണ് , അപ്പു ഇവിടത്തെ പുറംപണിക്കാരന്‍ ആയിരുന്നു , ഇപ്പോ കണക്കപ്പിള്ളയും…. ഹ ഹ ഹ ..അവന്‍ ചിരിച്ചു..

ഒരു ദിവസം ഉണ്ടല്ലോ കൊച്ചമ്മേ ,,ഒരു രസം ഉണ്ടായിരുന്നു,,,, അവന്‍ ചിരിക്കാന്‍ തുടങ്ങി, ഒരു ദിവസം അപ്പുനൂ ഒരുപാട് വിശപ്പ് ആയി , അന്ന് ഉച്ചക്കും ഒന്നും കഴിച്ചിരുന്നില്ല, അന്ന് രാത്രി ഒരു പന്ത്രണ്ടു മണി കഴിഞപ്പോ എഴുന്നേറ്റ് വിശപ്പ് അങ്ങോട്ട് കയറി ഗ്യാസ് കുത്തി കയറി അപ്പോളേക്കും വായില്‍ ഇങ്ങനെ വെള്ളം നിറഞ്ഞു നിറഞ്ഞു വന്നു , അപ്പോള്‍ തന്നെ തുപ്പി കളഞ്ഞു , വയറിലെ കത്തല്‍ കൂടിയപ്പോ ഒന്നും നോക്കീല്ല , ഓടി പിന്നാ൦പുറത്തു വന്നു , ഭാഗ്യം ബക്കറ്റില്‍ അന്ന് ഒരുപാട് ചോറു കിടക്കുന്നുണ്ടായിരുന്നു… അന്ന് അത്രയും ചോറു പശുവിന് കൊടുക്കാന്‍ കളഞ്ഞു  ല്ലോ , പെട്ടെന്നു പോയി കാന്താരി മുളക് പൊട്ടിച്ച് കൊണ്ട് വന്നു, വിശപ്പ് കൂടിയാല്‍ അറപ്പു തോന്നില്ല , കയ്യിട്ട് ചോറു വാരി കഴിച്ചു തുടങ്ങി,,, നല്ല വിശപ്പ് ,,അന്ന് അപ്പു അറിയാതെ ഒരു വണ്ടിനെ കടിച്ചു,,,,,,,,, അപ്പോളേക്കും തുപ്പി കളഞ്ഞു അതിന്റെ ചുവ വായില്‍ വന്നപ്പോ ഓക്കാനം വന്നു കഴിച്ചതു ഒക്കെ അപ്പു ശര്‍ദ്ധിച്ചു കളഞ്ഞു……………

അവന് അതൊക്കെ പറഞുമ്പോ വിഷമമല്ല ഒരു തര൦ മരവിപ്പ് മാത്രം ആയിരുന്നു..

പക്ഷേ അവന്‍ പറയുന്നതു കേള്‍ക്കുന്തോറും മാലിനി താങ്ങാന്‍ ആകാത്ത ദുഖം കൊണ്ട് പൊട്ടികരയുവാന്‍ ആരംഭിച്ചു.

അവന്‍ ദൂരെക്കു നോക്കി പറഞ്ഞു …..പണ്ട് റോയിക്ക് ഈ അവസ്ഥ വന്നപ്പോ നല്ല ഭക്ഷണം വെച്ച് നീട്ടാൻ അപ്പു ഉണ്ടായിരുന്നു ലക്ഷമി അമ്മയും ഉണ്ടായിരുന്നു ,,,,,,,,,,,,അപ്പുവിന്  അങ്ങനെ ഒരു അവസ്ഥ വന്നപ്പോ താഴെ ഭൂമിയും മുകളിൽ ആകാശവും മാത്രം……………………….നല്ല രസം ആണല്ലേ ………….അപ്പുനു ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു…………….

അയ്യോ കരയല്ലേ ,, ഞാൻ കരയാൻ ആയി പറഞ്ഞതല്ല  മാലിനിയെ  അവൻ ആശ്വസിപ്പിച്ചു.

അങ്ങനെ എങ്കിലും കഴിച്ചാൽ അല്ലെ പിറ്റേന്ന് പണിക്കു ഇറങ്ങാൻ ശക്തി  ഉണ്ടാകൂ , കിടന്നു പോയാൽ നോക്കാൻ ആരുമുണ്ടാവില്ലല്ലോ ഇവിടെ. തല്ലാന്‍ അല്ലേ എല്ലാര്‍ക്കും ഇഷ്ടം തലോടാ൯ അല്ലല്ലോ…

മാലിനിക്ക് മുഖം പൊത്തി കരയുക ആണ് .കരച്ചിൽ അടക്കാൻ പറ്റുന്നില്ല അവൾക്കു

അപ്പു ,,,,,,,,,,,,,,എന്ന് വിളിച്ചു അവനെ മാറോടു ചേർത്തു.

അവൾ കരഞ്ഞുകൊണ്ടിരുന്നു.

അവനും സങ്കടമായി, പക്ഷെ കരയാൻ ഒന്നും നിന്നില്ല,

കൊച്ചമ്മേ ,,,,,,ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ,,

കരച്ചിലിനിടയിലും അവൾ മൂളി ,

പണ്ട് അച്ഛന്‍ എങ്ങോ പോയപ്പോ ലക്ഷ്മി അമ്മയും അപ്പുവും ഒരുപാട് കരഞ്ഞിരുന്നു…………

അവന്‍ നിര്‍ത്തി വിദൂരതയിലേക്ക് നോക്കി.

പിന്നെ ലക്ഷ്മി അമ്മ പോയപ്പോ ,,, അപ്പു ഒരുപാട് ഒരുപാട് കരഞ്ഞിരുന്നു………..

അവന്‍ മാനത്ത് മിന്നുന്ന താരത്തെ നോക്കി.

കൊച്ചമ്മേ,,,,,,,,,,,,,അതേ അതേ ,,,,,,,,,,,,,,,,,,നാളെ ഒരിക്കല്‍ അപ്പു പോയാ ……………..

കരച്ചിലിനിടയിലും ഒരു ഭയത്തോടെ മാലിനി അവന്റെ മുഖത്തേക്ക് നോക്കി ,

നാളെ അപ്പു മരിച്ചു പോയാ  ,,,,,,,,,,,,,,,,ആരേലും കരയോ …………….അപ്പൂനെ ഓര്‍ത്ത്……….

അത് പറഞ്ഞപ്പോളേക്കും അവന്റെ നിയന്ത്രണം വിട്ടിരുന്നു , മരണം അതിനു ശേഷം ഉള്ള അവസ്ഥ അതൊക്കെ അവനെ ഒരുപാട് അലട്ടിയിരുന്നു ,

അവന്‍ എങ്ങി കരയുവാന്‍ തുടങ്ങി,

മാലിനി അവനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും അതിനു സാധിക്കാതെ അവളും വിങ്ങി പൊട്ടി.

കരയാൻ വേണ്ടി പറഞ്ഞതല്ല കൊച്ചമ്മേ ,, ഉള്ള കാര്യമല്ലേ …

എനിക്കറിയാം ആരും ഉണ്ടാവില്ല ,

നാളെ നിങ്ങൾ ഒക്കെ അറിഞ്ഞാൽ തന്നെ താടിക്കു കയ്യും കൊടുത്തു പറയുമായിരിക്കും ഓ കഷ്ടമായി ഇവിടെ പണിക്കു നിന്ന ചെറുക്കൻ ആയിരുന്നു എന്ന് … ആ ഒരു ഓർമ്മ ചിലപ്പോ ഉണ്ടാകും,,,

നിറഞ്ഞ കണ്ണിലും അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു

ആ ഉണ്ട് ഉണ്ട് കൊച്ചമ്മേ ,,,,രണ്ടു പേരുണ്ട്,,,,

ആ റോയി .,, റോയി അറിഞ്ഞാൽ കരയും,,, പിന്നെ ഭദ്രമ്മ …..

പിന്നെ,,,,,,,,,പിന്നെ……… കൊച്ചമ്മ ,,,,,,,

കൊച്ചമ്മ കരയോ ,,,,,,,,,,,,,,,,, കരയുമായിരിക്കും ല്ലേ………………

ഹ ഹ ഹ ഹ അപ്പൊ  മൂന്ന് പേരായി..

ഇങ്ങനെ ഒന്നും പറയല്ലേ അപ്പു ,,, മാലിനിക്ക്  കരച്ചിൽ അടകാനെ കഴിയുന്നില്ല.

എന്ത് ചെയ്യാനാ കൊച്ചമ്മേ അപ്പു ഇങനെ ആയി പോയി ,

അവർ അവന്റെ തലയിലും ഒക്കെ തലോടി, കുറെ നേരം അങ്ങനെ ,,

മാലിനിക്ക് ഒന്നും പറയാനേ ഇല്ല, രണ്ടുപേരും ഇരുന്നു , എന്ത് പറഞ്ഞാണ് അപ്പുവിനെ ആശ്വസിപ്പിക, ഒന്നും ഇല്ല , വാക്കുകൾക്കു അവിടെ യാതൊരു സ്ഥാനവും ഇല്ല ,, പക്ഷെ മാലിനി ഏറെ നേരം അവിടെ അവനോടൊപ്പം ഇരുന്നത്‌ തനെ തന്റെ സാന്നിധ്യം കൊണ്ട് അവനു ആരും ഇല്ല എന്ന വിഷമ൦ മാറുമല്ലോ എന്ന് കരുതി മാത്ര൦

കുറച്ചു കഴിഞ്ഞു അവള്‍ അവിടെ നിന്നും ഇറങ്ങി, ഇറങ്ങും വഴി അവള്‍ വിങ്ങി പൊട്ടി കരഞ്ഞു തന്നെ ആണ് പോയത്,പോകും വഴി മുകളിലേക്കു നോക്കി, ആ നക്ഷ്രതവും , ഒരുപക്ഷേ കരയുക ആയിരിയ്ക്കും.

മാലിനി വിഷമ൦ കൊണ്ട് മുകളിലെ നക്ഷ്ത്രത്തോട് ചോദിച്ചു, ലക്ഷ്മി ഇനി സ്വപ്നത്തില്‍ ചെല്ലുമോ പറഞ്ഞു കൊടുക്ക് അവന്‍ എനിക്കു ഒരുപാട് പ്രിയപ്പെവ൯ ആണെന്ന്, അവന്‍ എന്നെ ഒരുപാട് മുറിവേല്‍പ്പിക്കുന്നുണ്ടു, ഒരു തവണ ഞാന്‍ തല്ലിയതാ , ഇനിയും കൊടുകാനറിയഞ്ഞിട്ടല്ല, അവനോട് ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട് എന്നു വെച്ചു ഇങ്ങനെ ഒക്കെ വേദനിപ്പിക്കാമോ, ഒന്നു നീ  ഉപദേശിക്ക് അവനെ,

അവനു ഇപ്പോ എന്താ മരണത്തെ കുറീച് സംസാരിക്കുന്നതു, എന്റെ മോനേ അങ്ങനെ ഞാന്‍ മരിക്കാന്‍ ഒന്നും വിടില്ല,,,,,,,,,,,,,,അവനെ ,,,അവനെനിക്കു ആരൊക്കെയോ  ആണ് , എന്റ്റെ പ്രാര്‍ഥനകളും ഇപ്പോ അവന് കൂടെ വേണ്ടിയാ…

അങ്ങനെ എന്തൊക്കെയോ പുലമ്പി അവള്‍ വീടിലേക്ക് പോയി.

ആ നക്ഷത്രം ഔട്ട് ഹൌസ് നോക്കി ആയിരിക്കാം ഏറെ മിന്നുന്നുണ്ടായിരുന്നു.

അതും കരച്ചില്‍ ആകാനേ വഴിയുള്ളൂ.

<<<<<<<<<<<<ഓ>>>>>>>>>>>>>

 

ഒരു മനോഹരമായ വീണാനാദം ഒഴുകുകയാണ്

തായികേ ബായല്ലീ മുജ്ജഗവന്ന തോരിത

ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ

തായികേ ബായല്ലീ മുജ്ജഗവന്ന തോരിത

ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ

കൃഷ്ണാ നീ ബേഗനേ ബാരോ ബാരോ ബാരോ

കൃഷ്ണാ നീ ബേഗനേ ബാരോ….

അതി മനോഹരമായ വീണാ നാദം,

പാറുവിന്റെ ഇഷ്ട ദേവനായ കണ്ണന്റെ ഗാനം , വീണയുടെ തന്ത്രികളിൽ അതി മനോഹരമായി ശ്രിയയുടെ കാതുകളിലേക്ക് ഒഴുകിയിറങ്ങുക ആണ് , എവിടെ നിന്നെന്നു അവൾക്കറിയില്ല ഉറങ്ങികിടന്നിരുന്ന അവളുടെ പൂവ് പോലെ ഉള്ള മുഖത്ത് ഒരു മന്ദഹാസം വിടർന്നു.

സ്വർഗീയമായ ഒരു അനുഭൂതിയിലേക്കു അവളെ കൈപിടിച്ചു കയറ്റി അമൃതം വർഷിക്കുന്ന ആ നാദധാരയിൽ അവൾ സ്വയം അലിഞ്ഞു അലിഞ്ഞു ഇഴുകി ചേരുന്ന പോലെ,,,,,,,,,,,,,,,,,,,,,,,,

അവൾ ആ അമൃതധാരയിൽ സ്വയം നിറഞ്ഞു തന്റെ നിദ്രയിൽ തന്നെ മുഴുകി,

ഇനി തന്നെ ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞ പാറുവിനായി ലക്ഷ്മി ‘അമ്മ നൽകിയ സ്നേഹസമ്മാനം ആകുമോ ആ മനോഹരവീണാ നാദം.

<<<<O >>>>>

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.