അപരാജിതൻ 5 [Harshan] 6991

ശ്രിയ ആണെങ്കിൽ ദേഷ്യവു൦ സങ്കടവും ഒക്കെ ഉണ്ട് , മൂച് കേറിയപ്പോ ആ പുസ്തകവും ചോദ്യപേപ്പറും ഒക്കെ കൂടെ എടുത്തു പുറത്തേക്കു വലിച്ചു എറിഞ്ഞു.

എന്നിട്ടു കാല്‍മുട്ടില്‍ തല വെച്ച് കരയുക  ആണ്

കരയല്ലേ പൊന്നു , മാലിനി ആശ്വസിപ്പിച്ചു.

കരച്ചിൽ ഒക്കെ കണ്ടു അപ്പു  അങ്ങോട്ട് ചെന്നു.  ബുള്ളറ്റിന്റെ ചെയിൻ പണികൾ ഒക്കെ കഴിഞ്ഞിരുന്നു

ഇതെന്തു പറ്റിയതാ ?അമ്മയും മോളും ഇങ്ങനെ ഇരിക്കുന്നു ?

ഇറങ്ങിപ്പോ പെട്ടതലയ………………….. അവൾ കയ്യിൽ ഇരുന്ന പെന എടുത്തു അവനു നേരെ വലിച്ചെറിഞ്ഞു

അവന്റെ താടിക്കു തന്നെ പെന കൊണ്ട്,

അവൻ ആ ചെന്ന് പേനയും ബുക്കുകളും ഒക്കെ എടുത്തു പൂമുഖ തിണ്ണയിൽ വെച്ചു.

മാലിനി അപ്പോളേക്കും അവനു സമീപം ചെന്ന് കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.

അയ്യോ ഇനി ഇപ്പൊ എന്താ ചെയ്യുക , കോളേജിലെ താര൦ തോറ്റുപോയാൽ അതിലും വലിയ നാണക്കേട് വേറെ ഉണ്ടോ ?  കഷ്ടം വലിയ ഡാന്‍സു൦ പാട്ടും ഒക്കെ നടത്തി കിട്ടിയ ഹീറോയിന്‍ ഇമേജ് എല്ലാം പോകുമല്ലോ , അയ്യേ ,,,,,,,,,,,,,,,,,,, അപ്പു കളിയാക്കി

അയ്യോ വലിയ കഷ്ടം തന്നെ , ഒരുപാട് മറവി ഒക്കെ കെട്ടിടുണ്ട് , പരീക്ഷക്കുള്ള പുസ്തക്‍ങ്ങള്‍ വരെ മറക്കുക എന്നാല്‍ അയ്യേ അയ്യേ……………………..

അത് കൂടെ കേട്ടപ്പോ അവന്റെ മുഖത്തേക്ക് ദയനീയതയോടെ അവന്റെ കുറിഞ്ഞി പൂച്ച നോക്കി, എന്നിട്ട് വിഷമം കൊണ്ട് ചുണ്ടൊക്കെ കൂട്ടിപിടിച്ച് നിറഞ്ഞ കണ്ണുകളോടെ പാവം എഴുന്നേറ്റു പൊട്ടി കരഞ്ഞു കൊണ്ട് ഓടി റൂമിലേക്ക് പോയി വീണ്ടും പഴയപടി തന്നെ കിടന്നു.

തലയിണയിൽ മുഖം അമർത്തി കരഞ്ഞുകൊണ്ട്,

കണ്ണാ തോറ്റുപോയാ ഈ പൊന്നു ചാകും ,,, കണ്ണനോടും അവൾ പിണങ്ങി .

എന്ത് ചെയ്യാൻ ആണ് അപ്പു ?

മാലിനിയും വീടിനുള്ളില്ലേക് കയറി പോയി.

കഷ്ടം ആയി പോയി ,

അപ്പു  തിരിഞ്ഞു നടന്നു,

ഒരല്‍പ്പം മുന്നോട്ട് നീങ്ങി

ആദികുട്ടാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

നേര്‍ത്ത ഒരു വിളി, അവന്റെ കാതില്‍ ,,

അവന്‍ തിരിഞ്ഞു.

ആ പടിയില്‍ ലക്ഷ്മി മുണ്ടും നേര്യതും ഒക്കെ ധരിച്ചു ഇരിക്കുന്നു.

അവളുടെ കയ്യിൽ ആ ബുക്കും സാമ്പിൾ ചോദ്യങ്ങളും ഉണ്ട്.

ആദി കുട്ടാ ,,,,,നിന്റെ കുറിഞ്ഞി അല്ലെ അവൾ , നിനക്ക് സഹായിച്ചു കൂടെ?

എന്റെ ലക്ഷ്മി അമ്മെ എത്ര കൊല്ലം മുന്നേ പഠിച്ചതാ ഇതൊക്കെ

പക്ഷെ എന്റെ ആദികുട്ടൻ ഒന്നും മറക്കില്ലലോ , ലക്ഷ്മി അമ്മക്ക് എല്ലാം അറിയാല്ലോ.

അവള് അല്ലേലെ പൊട്ടിപെണ്ണ് ആണ് , തോറ്റു പോയാൽ നാണകെടും സഹിക്കാൻ വയ്യാതെ വല്ല കടും കയ്യും ചെയ്താലോ………………

അയ്യോ

ഒന്ന് സഹായിക്ക് പാറൂനെ , അവൾ എന്റെ മരുമകൾ ആകേണ്ട നിന്റെ കുറിഞ്ഞി അല്ലെ..

ശേ ,,ഈ ലക്ഷമിഅമ്മ ,,,,അവൻ നാണിച്ചു സ്റ്റെപ്പിനു സമീപം വന്നിരുന്നു  ആ പുസ്ഥകം ഒക്കെ വാങ്ങി, അതിലേക്ക് നോക്കി.

അവൻ ആ ചോദ്യങ്ങളിലേക്ക് നോക്കി, മാനേജ്‌മെന്റ് സയൻസ് ആണ്, ലീനിയർ പ്രോഗ്രാമിന്ദ് ക്യുഇങ് തിയറി , സിംപ്ലസ് മെതേഡ് . മോണ്ടി കാർലോ സിമുലേഷൻ , പ്രൊജക്റ്റ് പ്ലാനിംഗ് , ഡിമാൻഡ് ഫോർ കാസ്റ്റിംഗ്, അങ്ങനെ പലതും ആണ്.

ആദി ഒരു മായാലോകത്തു തന്നെ ആണ് ലക്ഷ്മിയോടൊപ്പം , ലക്ഷ്മി അവന്റെ തലയിൽ പതുക്കെ തലോടി, അവൻ പറക്കുക  ആണ് , കണക്കുകളുടെ ലോകത്തേക്ക് , അവന്റെ ഓർമ്മകൾ നിറഞ ഇടത്തേക്ക് , അവ൯ പോലും അറിയാതെ.

 അവനു മുന്നിൽ ചോദ്യങ്ങൾ മാത്രം , ചോദ്യങ്ങൾകിടയിലൂടെ അവൻ നടക്കുക ആണ് , പ്രശ്നം പരിഹരിക്കാൻ വേണ്ട ഫോര്മുലകൾ ഒരോറോ ചാക്കുകലിൽ നിറച്ചു വെച്ചേക്കുക ആണ് , ആവാൻ ആ ചാക്ക് തുറന്നു , ഓരോരോ ഫോര്മുലകൾ ഒക്കെ എടുതു നോക്കുന്നു, കിട്ടിയത് കയ്യിൽ വെച്ചു

കൈനിറയെ ഫോർമുലയുമായി അവൻ വരുന്നു , അവനറിയാതെ പെന കയ്യിൽ എടുത്തു , പുസ്തകം തുറന്നു ,

ആ മായാലോകത്തു ഇരുന്നു അവൻ ഓരോരോ ചോദ്യങ്ങൾക്കായി ഉത്തരങ്ങൾ എഴുതി കൊണ്ടിരിക്കുക ആണ്, അത്ര വേഗതയിൽ.

ഒരു അര മണിക്കൂർ കഴിഞ്ഞു , മാലിനി വെറുതെ പുറത്തേക്കു വന്നു , വന്നു നോക്കിയപ്പോ അവൾ  അത്ഭുത പരതന്ത്ര ആയി, ഒരു മായികമായ അവസ്ഥയിൽ ഇരുന്നു അപ്പു എന്തൊക്കെയോ കുത്തികുറിക്കുന്നു , ഒരു കാൽക്കുലേറ്റർ പോലും ഉപയോഗിക്കാതെ കണക്കുകൾ അവന്റെ വിരൽത്തുമ്പുകളിലൂടെ ഒഴുകി വരികയാണ് , ഉത്തരങ്ങൾക്കു അടിയിൽ രണ്ടു വര വരച്ചു അടുത്ത ചോദ്യങ്ങളിലേക്കു..

മാലിനി പെട്ടെന്നു ഓടി ശ്രീയയുടെ അടുത്തെത്തി,

 

ശ്രിയ പാവം കമഴ്ന്നു കിടേക്കുക ആണ് , പൊന്നു … മാലിനി അങ്ങോട്ട് ചെന്നു.

വേഗം വന്നേ ,,, അവൾ തിടുക്കത്തിൽ വിളിച്ചു,

എന്താ ,,,,,അവൾ ചോദിച്ചു

ഒരു കൂട്ടം കാണിച്ചു തരാം

മാലിനി അവളെ നിർബന്ധിച്ചു കൊണ്ട് പൂമുഖത്തേക്ക് കൊണ്ട് ചെന്നു.

ആദി അവിടെ ഇരുന്നു റഫ് ബുക്കിൽ ഒരൊറോ ചോദ്യങ്ങൾ പകർത്തി ഉത്തരങ്ങൾ എഴുതുക ആണ് , പ്രധാനമായും ക്യു ഇങ് തിയറി , സിംപ്ലസ് മെതേഡ് . മോണ്ടി കാർലോ സിമുലേഷൻ , പ്രൊജക്റ്റ് പ്ലാനിംഗ് , ഡിമാൻഡ് ഫോർ കാസ്റ്റിംഗ് ഒക്കെ ആയ കണക്കു കൽ ഉള്ള ചോദ്യങ്ങൾ ആണ് , ആദി ഒരു മായാലോകത്തു ഇരുന്നെന്ന പോലെ ഉത്തരങ്ങൾ വേഗത്തിൽ എഴുതി തീർക്കുന്നു.

അമ്മയും മകളും ആകെ വണ്ടറടിച്ചു ഇരിക്കുക ആണ്,

ശ്രിയക്കു ആകെ സംശയം ഈ പെട്ടതലയനു ഇതൊക്കെ എങനെ അറിയാം എന്ന് ?

മാലിനിക്ക് ആകെ ശങ്ക , ഇത്രേം കാലം മുന്പുള്ളത് ഒക്കെ അപ്പൂന് എങ്ങനെ ഓർമ്മ എന്ന്

പെട്ടെന്നാണ് അവൾക്കു മനസിലായതു ഇപ്പൊ അവൻ അപ്പു അല്ലല്ലോ ആദി അല്ലെ , ഐ ക്യു ഒരുപാട് കൂടുതൽ അല്ലെ അവനു, മാലിനി ചിരിച്ചു

അവർ പതുക്കെ തിണ്ണക് സമീപം വന്നു.

പാറു അപ്പുവിന്റെ ഇടതു വശത്തു അവൻ അറിയാതെ ഇരുന്നു, മാലിനി വലതു വശത്തും..

കോമാളി കളിക്കുന്ന അപ്പു ആണോ ഈ കാട്ടി കൂട്ടുന്നത്.

അതും ടേബിൾ ഒക്കെ വരച്ചു സിമ്പിള്‍ മെത്തേഡ് പ്രോബ്ളവും പ്രജക്ട് മാനേജ്‌മെന്റ് പ്രോബ്ലം ഒക്കെ ഇത്ര സിംപിൾ ആയി ഇവൻ എങ്ങനെ ഇതൊക്കെ ,,,, അവൾ അവളുടെ കയ്യിൽ പിച്ചി നോക്കി വേദന ഉണ്ട് അപ്പൊ സത്യമാണ്.

അവൾ അവൻ എഴുതുന്നത് നോക്കി നോക്കി അവന്റെ മുഖത്തിനു സമീപ൦ മുഖം കൊണ്ട് വന്നു , അവളുടെ ചൂട് നിശ്വാസം അവന്റെ കവിളിൽ അടിക്കുന്നുണ്ട്, നോക്കിനോക്കി ആ കവിൾ അറിയാതെ അവന്റെ കവിളിൽ കൂട്ടി മുട്ടി, അതുവരെ കണക്കുകളുടെ മായാലോകത്തു ഇരുന്ന ആദി, ആ സ്പർശനത്തിൽ യാഥാർഥ്യത്തിലേക്ക് വീണു , പെട്ടെന്ന് തിരഞ്ഞപ്പോ ഒരു മുഖം,,

അയ്യോ ഭൂതം……………..അവൻ പേടിച്ച് എഴുന്നേറ്റു.

ആയ അലർച്ച കേട്ട് ഇരുവരും ഞെട്ടി.

ഓ ശ്രിയ മോൾ ആയിരുന്നോ ?  ഞാന്‍ വിചാരിച്ചു ഭൂതം ആയിരിയ്ക്കും എന്നു

ഞാൻ അങ്ങ് പേടിച്ചു പോയാരുന്നേ . ഓ നല്ല ജീവൻ പോയി.

ഇന്നാ ,,,, കുറെ ഞാൻ ചെയ്തിട്ടുണ്ട് , പിന്നെ രണ്ടു എണ്ണം തിയറി അല്ലെ അത് വെബ്സൈറ് നോക്കി പഠിച്ചാൽ മതി, അത് ഗോൾ പ്രോഗ്രാമിങ് ഒക്കെ അല്ലെ..

ഇന്നാ  ,,,,,,അവൻ ആ റഫ് ബുക് അവളുടെ നേരെ നീട്ടി.

അതിൽ എല്ലാം കൃത്യമായി എഴുതി ഫോർമുലകൾ അടക്കം ഇട്ടു കിറു കൃത്യമായ ഉത്തരങ്ങൾ തന്നെ.

ശ്രിയ കുറച്ചു നേരം വണ്ടീ മുഖത്തേക്കും ബൂകിലെക്കും മാറി മാറി നോക്കി.

മാലിനി ശ്രിയയെ നോക്കി ബുക്കിനെ നോക്കി പിന്നെ അപ്പുവിനെ നോക്കി പിന്നെ സ്വയം ഒന്ന് നോക്കി.

നാളെ തൂങ്ങി ചാകാൻ ഇരുന്ന മോളെ നീ രക്ഷിച്ചല്ലോ അപ്പു …..

അതുകേട്ടു അപ്പു ചിരിച്ചു കൊണ്ട് തിരുത്തി ആദി.

ശ്രീയ്ക്ക് അത് മനസിലായില്ല അവൾ പുസ്തകത്തിൽ തന്നെ നോക്കി ഇരുപ്പാണ് ,

അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു,

ഈ…………. അവൾ എഴുന്നേറ്റു തുള്ളി ചാടി ,

ഡാ പെട്ടതലയ…നിനക്കു ഇതൊക്കെ എവിടുന്നു കിട്ടി?

കണ്ടില്ലേ  കുറിഞ്ഞി പൂച്ചയുടെ അഹംകാരം.

അതെ വലിയ കാര്യങ്ങൾ അന്വേഷിക്കേണ്ട പോയിരുന്നു അത് പഠിക്കാൻ നോക്ക്.

അവൻ ഇച്ചിരി മുഖം കറുപ്പിച്ചു. പേടിച്ച് എന്നു തോന്നുന്നു,

അത് കേട്ടപ്പോ അവൾ മുഖം താഴ്ത്തി, പിന്നെ ഇച്ചിരി മുഖം ഉയർത്തി നോക്കി , ചുണ്ടു കൂടി പിടിച്ചു പിണക്കം കാട്ടി ,

പൊന്നു പോ ..,,അത് നോക്കി പഠിക്ക് … മാലിനി ഒച്ച ഇട്ടു.

ശ്രീയ അപ്പൊ മാലിനിയെയും തല വെട്ടിച്ചു നോക്കി , അവിടെയും ചുണ്ടു കൂട്ടിപിടിചു വിഷാദ ഭാവത്തിൽ പിണക്കം കാണിച്ചു,

ഹ്മ്മ് ,,,, തല വെട്ടിച്ചു രണ്ടുപേരെയും കൊഞ്ഞനം കുത്തി കാണിച്ചു അവൾ റൂമിലേക്ക് പോയി.

പോകും വഴിയും അവളുടെ ചിന്ത ഒന്നേ ഉണ്ടായിരുന്നുള്ളു , ഈ പെട്ടതലയൻ എങ്ങനെ ഇതൊക്കെ ?????

മാലിനി അപ്പോളും താടിക്കു കൈ കൊടുത്തു ആദിയെ നോക്കുക ആണ് ,

അവ൪ക്കു ഒന്ന് മനസിലായി, ആ സമയതു അവനിൽ ആദിയുടെ സവിശേഷതകൾ ആണ് , അതാണ്‌ പൊന്നുവിനെ ഇത്തിരി വഴക്കു പറഞ്ഞതും…

ആദി…..

എന്താ കൊച്ചമ്മേ?

അപ്പു ഞാൻ ചായ എടുക്കട്ടേ നിനക്ക് ?

തണുത്ത വല്ല മധുരമുള്ള വെള്ളം  കിട്ടിയാ നന്നായിരുന്നു , തല ചൂടായി പോയി കൊച്ചമ്മേ

ഞാൻ വേഗം കൊണ്ടുവരാം , അപ്പു ഇരിക്ക്ട്ടാ

റൂമില്‍ പോയി അപ്പു ചെയ്തു കൊടുത്ത പ്രോബ്ലം സോള്‍വിങൂ രീതികള്‍ കണ്ടു പാറൂന്‍റെ കണ്ണുകള്‍  തള്ളിപ്പോയി.

താന്‍ ഏറ്റവും ബുദ്ധിമുട്ടോടെ കണ്ട ലീനിയര്‍ പ്രോഗ്രാമ്മിങൂ ഒക്കെ അപ്പു എത്ര സിംമ്പിള്‍ ആയി ആണ് എഴുതി വെച്ചിരിക്കുന്നത്.

എന്നാലും ഈ പെട്ടത്തലയ൯ ഇതൊക്കെ എങ്ങനെ???

പക്ഷേ ഹാന്‍ഡ്റൈറ്റിങ് അത് വായിക്കാന്‍ സാധിക്കുന്നില്ല റണ്ണിംഗ് ലെറ്റ൪  അക്ഷരങ്ങള്‍ ഒഴുകി ഒഴുകി കിടക്കുന്നു. ചില സംശയങ്ങള്‍ ഉണ്ട് ,

പക്ഷേ എങ്ങനെയാ പെട്ടതലയനോട് ചോദിക്കുക?

അപ്പോളേക്കും മാലിനി അപ്പുനൂ മധുരമുള്ള വെള്ളം കൊണ്ട് കൊടുത്തു.

അപ്പു അതൊക്കെ കുടിച്ചു എഴുന്നേറ്റ് റൂമിലേക്ക് പോകാന്‍ ആയി , അപ്പോ ദാണ്ടെ വരുന്നു , അവന്റെ കുറിഞ്ഞി പൂച്ച  പമ്മി പമ്മി.

മാലിനി അവളെ നോക്കി മുഖം കൊണ്ട് എന്താ എന്നു മൂളി ചോദിച്ചു ?

സംശയ0 ..സംശയം ചോദിക്കാന്‍…… അവള്‍ പതുക്കെ ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു.

മാലിനി അടുക്കളയിലേക്ക് നടന്നു,

അവള്‍ ഒന്നു ചുമച്ചു .

അവന്‍ കേട്ടില്ല

പിന്നേം ഒന്നു ചുമച്ചു

അത് കേട്ടു അവനും ഒന്നും ചുമച്ചു.

അപ്പോ പാറൂനു കോപം വന്നു.

ഡാ പെട്ടതലയാ ,,,,,, അവനെ വിളിച്ചു

അതുകേട്ട് അവന്‍ പെട്ടെന്നു മുഖം തിരിച്ചു , ഒരിത്തിരി ഗൌരവം കാണിച്ചു

പെട്ടത്തലയനോ? അവൻ ചൂടായി.

അവൻ തിരിഞ്ഞു നടന്നു.

മടിയോടെ ആണെങ്കിലും അവൾ അപ്പു………………….എന്ന് നീട്ടി വിളിച്ചു ,

ആ വിളി അവനിൽ കുളിരു കോരി..

.പൊന്നുന് സംശയം ഉണ്ടായിരുന്നു , ഒന്നു പറഞ്ഞു തരാവോ ? പാറു ചിണുങ്ങി.

എന്തു സംശയം ?

ഇങ്ങോട്ട് വരാവോ ?  ഇച്ചിരി പേടി ഓടെ  അവള്‍ ചോദിച്ചു.

എന്റെ പണി ശ്രീമോളുടെ സംശയങ്ങൾ തീർക്കൽ അല്ല , ഞാൻ പണി എടുത്ത് കടം വീട്ടാൻ നിക്കുന്നവൻ ആണ് , സംശയം തീർക്കേണ്ട ബാധ്യതയും ഉത്തരവാദിത്വവും എനിക്കില്ല. കേട്ടോഎനിക്ക് കുറച്ചു പണികൾ ഉണ്ട് , ഞാൻ പോകുക ആണ്.

അപ്പോളേക്കും മാലിനി അവിടേക്ക് എത്തി.

അവൻ പറയ്യുന്നതു കേട്ട് പാറു വിഷമ൦ കൊണ്ട് തല കുനിച്ചു ചുണ്ടൊക്കെ കൂട്ടി പിടിച്ചു കണ്ണൊക്കെ നിറഞ്ഞു തുളുമ്പുന്ന പരുവത്തിൽ ആയി.

ആദി ഒന്ന് സഹായിക്ക് പൊന്നുവിനെ , മാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു.

എനിക്കിപ്പോ പിടിപ്പതു പണികൾ ഉണ്ട് , നിങ്ങൾക്ക് ചെയ്യാൻ ആയി ആളുകൾ ഉണ്ട് , എനിക്ക് ഞാൻ തന്നെ ചെയ്യണ൦ , എന്തായാലും ഒരുമണിക്കൂ൪ താമസം ഉണ്ട്,

എനിക്ക് ഉടുപ്പൊക്കെ കഴുകണം അടിച്ചു വാരണം കുറെ പണികൾ ഉണ്ട് , പിന്നെ സന്ധ്യ കഴിഞ്ഞാ ഞാൻ കവലയിൽ പോകും ,

പൊന്നു നീ ഒരു കാര്യ൦ ചെയ്യൂ പോയി അവനെ സഹായിക്കു , പോയി ആ റൂമൊക്കെ അടിച്ചു വാരി കൊടുക്ക് , അപ്പോളേക്കും അവൻ ഉടുപ്പൊക്കെ കഴുകി കുളിച്ചു വരും , അവിടെ ഇരുന്നു സംശയം തീർത്തിട്ടു വന്നാൽ മതി,

മാലിനി പറഞ്ഞു.

അത് കേട്ടപ്പോ പാറൂനു നല്ല ദേഷ്യം ഉണ്ട് , സ്വന്തം വീട്ടിൽ പോലും പണി എടുക്കാത്തവൾ ആണ് , അവളെ അല്ലെ അപ്പുന്റെ താമസസ്ഥലം അടിച്ചു വരാൻ അവളുടെ ‘അമ്മ പറഞ്ഞു അയക്കുന്നത്.

അവൾ കെറുവിചു മാലിനിയെ നോക്കി , മുഖം ഒക്കെ ചുവന്നു ഇരിക്കുക ആണ് ,

നിനക്കു സംശയം തീർക്കണോ ? വേണ്ടയോ ? മാലിനി ചോദിചു

ആ വേണം വേണം ,,,,

എന്ന പോയി അവനെ സഹായിക്കു…

പിന്നെ ഒന്നും പറയാതെ മാലിനി തിരിഞ്ഞു നടന്നു, ചിരിച്ചു കൊണ്ട്.

അമ്മയും പോയി , അവൾ ആ പിണക്കം ഉള്ള മുഖത്തോടെ ആധിയെ നോക്കി , ചുണ്ടു കൂട്ടി പിടിച്ചു

എന്താ വേണ്ടത് ? ഞാൻ നിക്കണോ അതോ പോണോ ? ആദി ചോദിച്ചു.

ഹമ് ,,,,, അവൾ തല ഒന്ന് വെട്ടിച്ചു , കൈ മടക്കി കെട്ടി തലയും താഴ്ത്തി പിണക്കവും ദേഷ്യവും ഒക്കെ ഉള്ള മുഖഭാവത്തോടെ ചവിട്ടി തുള്ളി ആദി യുടെ ഔട്ട് ഹൌസ് യിലേക്ക് ലക്ഷ്യമാക്കി നടന്നു.

ഈ ഒരു വലിയ പണി കിട്ടുമെന്ന്  അവൾ പ്രതീക്ഷിച്ചിരുന്നില്ല ,

എന്ത് ചെയ്യാൻ ആണ് നോട്ടും ഇല്ല ടെസ്റ്റും ഇല്ല , നാളെ പരീക്ഷയും ,

അവൾ നടക്കുന്നത് കണ്ടു ഉള്ളിൽ ചിരിച്ചു ആദി അവളുട പുറകേ അവളുടെ നടപ്പിന്റെ ഭംഗിയും നോക്കി നടന്നു.

നിനക്കു ഇത്തിരി കൂടുന്നുണ്ട് കാന്താരി ,നിന്നെ ഞാൻ ശരി ആക്കി തരാം,  ഇപ്പൊ അവനു വില കൂടും അല്ലോ കാരണം അവന്റെ അറിവിനല്ലേ അവളെ സഹായിക്കാൻ പറ്റുന്നത് ..

പാറു അവിടെ നിന്ന് ,

തിരിഞ്ഞു നോക്കി മുഖം പഴേ പോലെ ചുണ്ടൊക്കെ കൂട്ടി പിടിച്ചു ചുവന്നു ,

അവൾ അവനെ നോക്കി ചുണ്ടു ഇടം വലം കാട്ടി തല ഒരു മൂളലോടെ വെട്ടിച്ചു ഔട്ട് ഹസ്സിലേക്ക് നടന്നു.

പുറകെ ആദിയും.

ആദി നടക്കുമ്പോ ഉള്ളില്‍ ചിരിക്കുക ആയിരുന്നു

അവള്‍ ഇന് വരെ അപ്പുനെ മാത്രേ കണ്ടിട്ടുള്ളൂ , ഒരു തവണ ബുള്ളറ്റില്‍ പോയ സമയത് കുറച്ചു ആദി ശങ്കരനെയും

ആദിയെ അവൾ ഇത് ആദ്യം ആണ് , നമ്മുടെ റൊമാന്റിക് ഹീറോ യെ

ലക്ഷ്മി അമ്മയുടെ മോൻ അല്ലെ

<<<<<O>>>>>>

ശ്രിയ വീടിനു പുറതു ആദിയെ കാത്തു നിൽക്കുക ആണ്.

അപ്പോളെക്കും അവൻ അവിടെ എത്തി.

ഹ്മ്മ് ?…. അവൻ ചോദിച്ചു.

ഒന്നൂല്ല എന്ന ആംഗ്യം കാട്ടി ഇരു തോളുകളും ഉയർതി കാട്ടി.

എന്ന അവിടെ നിക്കു , ഞാൻ വാതിൽ തുറക്കട്ടെ അവൻ ഗൗരവം വിടാതെ പറഞ്ഞു.

കുറിഞ്ഞി പൂച്ച പമ്മി പമ്മി അവിടെ തന്നെ നിന്നു.

അവൻ വാതിൽ തുറന്നു ആദ്യമേ തന്ന ഉള്ളിൽ കയറി അവിടെ ബെഡിനു സമീപം ഉള്ള അവളുടെ ചെരുപ്പുകൾ ഒക്കെ ബെഡിനടിയിൽ വെച്ച്, പണ്ടാരം കണ്ടാൽ ആകെ പണി ആകും അവനറിയാം.

വാ ഉള്ളിൽ ? അവൻ വിളിച്ചു പറഞ്ഞു.

അവൾ പതുക്കെ ഉള്ളിലേക്ക് കയറി.

ഒരു മേശയിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ ആണ് അവളുടെ ശ്രദ്ധയിൽ പെട്ടത്.

മാർക്കറ്റിംഗ് റിസർച് , മാർക്കറ്റിംഗ് മാനേജ്‌മന്റ് , ഫിനാൻഷ്യൽ മാനേജ്‌മന്റ്, റിസർച് മെത്തഡോളജി  ബുക്സ് ഒക്കെ ഒരു സൈഡിൽ പിന്നെ ജിയോപൊളിറ്റിക്സ് , ഇന്റര്നാഷനൽ പൊളിറ്റിക്സ് , എക്കണോമിക്സ് ബുക്ക്സ് ഒകെ ഒരുമിച്ചു പിന്നെ പ്ളേറ്റോ യുടെ ദി റിപ്പബ്ലിക് , അരിസ്റ്റോട്ടിൽ ന്റെ നിക്കോമക്കിയൻ എത്തിക്സ് ഫ്രഡറിക് നിഷ് ന്റെ ബീയോണ്ട് ഗുഡ് ആൻഡ് ഈവിൾ , റെനേ ടേക്കർട്ട എയുടെ ഡിസ്കര്ട്സ് മെഡിറ്റേഷൻ ഓൺ ഫസ്റ്റ്

ഫിലോസഫി മർക്കസ് ഒരെലിയസന്റെ മെഡിറ്റേഷനും  ചാണക്യന്‍റെ അര്‍തശാസ്ത്രവും പിന്നെ ഗാന്ധിജിയുടെ ദി സ്റ്റോരി  ഓഫ് മൈ സ്‌പെരിമെന്റസ് ഉം നെഹ്‌റു വിന്റെ ദി ഡിസ്കവറി ഓഫ് ഇന്ത്യ യും അബ്ദുൾ കലാമിന്റെ വിങ്‌സ് ഓഫ് ഫയർസ് ഉം ഒക്കെ ആയി നിറഞ്ഞു ഇരിക്കുക ആണ്, അത് കണ്ടപ്പോ തന്നെ ശ്രീയ്ക്ക് കിളി പാറി.

അവൾ ആകെ ടെക്സ്റ്റ് ബുക്ക് മാത്രമേ വായിച്ചു പരിചയം ഉള്ളു , ഈ പെട്ടതലയ൯ വായിക്കുന്ന പുസ്തകങ്ങൾ കണ്ടോ. അവള് കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു.

ഇന്നാ ചൂലെ ,,,,,,,,,,,,,,,,,,,,,,,,,,,,,,

ആദി അവൾക്കു ചൂല് കൊണ്ട് വന്നു നീട്ടി , ചൂലേ എന്ന് അവൻ അവളെ കളിയാക്കാൻ തന്നെ വിളിച്ചതാണ്,

അവൾ കോപപ്പെട്ടു നോക്കി.

ചൂല് ചൂല് ദാ ഇവിടെ അവൻ നീട്ടി കാണിച്ചു.

അവൾ കാൽ എടുത്തു ദേഷ്യതിൽ തറയിൽ ഒരു ചവിട്ടു കൊടുത്തു എന്നിട്ടു ചുണ്ടും കൂടി പിടിച്ചു ചൂല് വാങ്ങി അടിക്കാൻ തുടങ്ങി.

കിടത്തി അടി , കിടത്തി അടി  ആധി ചിരിച്ചു കൊണ്ട് പറഞ്ഞു.

എനിക്ക് ഇങ്ങനെ ഒക്കെ പറ്റു , സൗകര്യം ഉണ്ടെങ്കി മതി ,

ആ എന്ന എന്തേലും ചെയ്യൂ ,

അവൾ അവളെ കൊണ്ട് ആകുന്ന പോലെ ഒക്കെ ഹാളും മുറിയും ഒക്കെ അടിച്ചു വാരി ,

ആ അടിച്ചു വാരി കഴിഞ്ഞു. അവൾ അത് കഴിഞ സന്തോഷത്തിൽ പറഞ്ഞു.

എന്നാ തുടച്ചോ.  ആദി ആകെ ത്രിൽ അടിച്ചു ഇരിക്കാന് അവളെ കൊണ്ട് ഇതൊക്കെ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിൽ.

അത് കേട്ട് അവൾക്ക് സങ്കട൦ ആയി.

അതൊന്നും പൊന്നൂനു അറിയില്ല ,,അവളുടെ മുഖം ഒക്കെ വാടി

അതെന്താ ,,, കല്ല്യാണം  കഴിഞ്ഞു പോകുന്ന വീട്ടിൽ ഇതൊക്കെ ചെയ്യേണ്ടത് അല്ലെ ,, അവൻ തിരക്കി

അത് ഞാൻ ജോലിക്കാര് ഉള്ള വീട്ടിലെ പോകൂ ,

അത് കേട്ടപ്പോ ആദിക്കു ലഡ്ഡു പൊട്ടിയില്ല , സ്വന്തമായി വീട് ഇല്ലാത്തവൻ വേലക്കാരെ ഒക്കെ എങ്ങനെ ഉണ്ടാക്കാൻ ആണ്.

അപ്പൊ വേലക്കാര് ഇല്ലാത്ത വീട്ടിൽ ആണെങ്കിലോ ? അവൻ തിരക്കി

എന്ന ചെറുക്കനു പണി എടുക്കാൻ അറിയണം  അവൾ മൊഴിഞ്ഞു

അപ്പൊ ആദിക്ക് ലഡ്ഡു പൊട്ടി, പണി ഒകെ ഞാൻ എടുത്തോളാം കുറിഞ്ഞി നീ എന്നെ കെട്ടിയാ മതി അവൻ ഉള്ളിൽ പറഞ്ഞു .

അതൊന്നും പറ്റില്ല, തുടചെ പറ്റു അവൻ ഗൗരവത്തിൽ പറഞ്ഞു.

അത് കേട്ടപ്പോ പാറു നു ഒരുപാട് സങ്കടമായ് കണ്ണൊക്കെ നിറഞ്ഞു ,

കൊണ്ടുവാ വെള്ളവും തുണിയും ഇനി അതല്ലെ വേണ്ടൂ ,,,,,,,,,,,,,പറയുമ്പോ വാക്കുകളിൽ സങ്കട൦ ഉണ്ട്.

അത് കേട്ടപ്പോ ആദിയുടെ ഹൃദയം ആർദ്രമായി, അവനു പാറു ന്റെ സങ്കട൦ അവനു സഹിക്കാൻ പറ്റില്ലല്ലോ ,

എന്ന വേണ്ട ചെയ്യണ്ട , പോയി ബുക്ക് ഒക്കെ എടുത്തു കൊണ്ട് വാ,,,,,,,,,,,,,,,,

ഞാൻ അപ്പോളേക്കും കുളിച്ചു വരാം .

അവൾ സന്തോഷത്തോടെ ഇറങ്ങി , ചിരിച്ചു കൊണ്ട് പറഞ്ഞു പതുക്കെ മണ്ടൻ പെട്ടതലയേനെ പൊന്നു പറ്റിച്ചേ എന്ന് ,,,കള്ള കരച്ചിൽ ആയിരുന്നു അവളുടെ.

അവൾ വേഗം പോയി പുസ്തകങ്ങൾ ഒക്കെ എടുത്തു കൊണ്ട് വന്നു.

അവൻ കുളിക്കയായിരുന്നു.

അവൾ അങ്ങനെ ഇരുന്നപ്പോൾ റൂമിൽ ഇങ്ങനെ ഒക്കെ നടന്നു , വെറുതെ ആ മേശപ്പുറത്തും വന്നു , ഫിലോസഫി പുസ്തകങ്ങൾ എടുത്തു മറച്ചു നോക്കി , അവക്കൊന്നും മനസിലാകുന്നില്ല , തല പെരുത്തു.

പിന്നെ മാർക്കറ്റിംഗ് ഒക്കെ നോക്കി അത് പിന്നെ കുറച്ചൊക്കെ തലയിൽ കയറും അല്ലോ.

അവിടെ ഇരുന്ന ഫോട്ടോ കണ്ടു അത് കയ്യിൽ എടുത്തു നോക്കി . ലക്ഷ്മി അമ്മയുടെ കയ്യിൽ കുഞ്ഞു അപ്പു ഇരിക്കുന്ന നല്ല ഭംഗി ഉള്ള ഫോട്ടോ,

അവൾ അത് കയ്യിൽ എടുത്തു, നോക്കി

അപ്പോളേക്കും ആദി കുളിച്ചു റെഡി ആയി വസ്ത്രമൊക്കെ മാറി വന്നു.

അവളുടെ കയ്യിൽ ഇരുന്ന ഫോട്ടോ കണ്ടപ്പോ അവനു കുളിരു കോരി ,

ഇത് ആരാ , ഇത് ആണോ ലക്ഷ്മി ‘അമ്മ ?

അവൾ ചോദിച്ചു .

അതെ …………….

എന്ത് ഭംഗിയാ ഈ അമ്മേനെ കാണാൻ ,, കണ്ടിട്ടു കണ്ണെടുക്കാൻ തോന്നുന്നില്ല , ആ കണ്ണുകൾ കണ്ടോ

അവൾ അവനോട് പറഞ്ഞു.

ഉള്ളിൽ അവനു ഒരുപാട് സന്തോഷവും വിഷമവും ഒക്കെ തോനീ തൻറെ പാറു അല്ലെ ലക്ഷ്മി അമ്മേനെ കുറിച്ച് ഈ പറയുന്നത് , അതില്‍ കൂടുതൽ എന്ത് വേണം.

അവനൊന്നും മിണ്ടിയില്ല…

നല്ല കുഞ്ഞു വാവ ,,, അവൾ അവന്റെ കുഞ്ഞിലേ ഫോട്ടോ നോക്കി അറിയാതെ പറഞ്ഞു.

അവനത് കേൾക്കുകയും ചെയ്തു

എന്താ പറഞ്ഞത് ? അവൻ ചോദിച്ചു.

നല്ല മുടി ഉള്ള ‘അമ്മ ആണ് എന്ന് പറഞ്ഞതാ ,,,, അവൾ മാറ്റി പറഞ്ഞു.

ആണോ അങ്ങനെ ആണോ ?  അവൻ തിരക്കി

അതെ ,,,,,,,,,,,,,,,

പിന്നെ രണ്ടുപേരും മേശയിൽ പുസ്തകം വെച്ച് രണ്ടു ചെയറുകളിൽ ആയി ഇരുന്നു .

ലക്ഷ്മി അമ്മെ ഇതി കൂടുതൽ എന്ത് വേണം , എന്നിൽ നിന്നും ഒരു കാര്യം അറിയുവാൻ അവൾ ഇങ്ങനെ എന്റെ അടുത്ത് ഇരിക്കുവാണല്ലോ , അവൾ അടുത്തിരിക്കുമ്പോ അവളുടെ ആ ശരീരതിൽ നിന്നും ഉയരുന്ന സുഗന്ധം , അവളുടെ അഴിച്ചിട്ട കേശഭാരം, അവൻ പറഞ്ഞു  കൊടുക്കുമ്പോ അവൾ കണ്ണടക്കാതെ അവനെ തന്നെ നോക്കി ഇരുന്നാണ് മനസിലാക്കുന്നത്, അവനു ആണെകിൽ അവളുടെ കണ്ണുകളെ നോക്കാൻ തന്നെ ഭയം ആണ്, ആ കണ്ണിലേക്ക് നോക്കിയാൽ അവൻ പ്രപഞ്ചം മൊത്തമായി കാണുക ആണ്.

അവള് ഇരുന്നു എഴുതുമ്പോ അറിയാതെ ആണെങ്കിൽ പോലും അവന്റെ കണ്ണുകൾ അവളുടെ മാറിടത്തിൽ നോക്കി പോകുന്നുണ്ട്, പെട്ടെന്നു അവൻ കണ്ണ് എടുക്കും ലക്ഷ്മി അമ്മ എങ്ങാനും വന്നാലോ എന്നു  പേടിച്ചിട്ടു, എന്തു ചെയ്യാന്‍ ആണ് അതൊക്കെ കാണുമ്പോ നോക്കാതെ ഇരികാനും തോന്നുന്നില്ല.

പിന്നെ അവളുടെ കൈകളിൽ ഓ ഓ ഓ ,,,,അതൊരു വല്ലാത്ത ഒരു ഫീല് തന്നെ ആണേ,,,

ആദിയെ പറഞ്ഞിട്ടും കാര്യം ഇല്ല , പിന്നെ അവന്റെ ഹൃദയം അല്ലേ അവിടെ അവന് സമീപം ഇരിക്കുന്നത്.

ഇങ്ങനെ അതി മനോഹരമായി നിറഞ്ഞു ഇരിക്കുന്ന താമരമൊട്ടുകള്‍ പോലെ സുന്ദരങ്ങളായ മാറിടങ്ങള്‍ കണ്ടാല്‍ ഒന്നു നോക്കി പോയതില്‍ എന്താ ഇത്ര വലിയ തെറ്റ് , വേറെ ആരുടേയും അല്ലല്ലോ അവന്റെ പാറുവിന്റെ അല്ലേ ,,,അല്ല പിന്നെ ,

അവളുടെ ശരീരത്തിന്റെ അഴകും അളവുകളും കാണുമ്പോ ആദിയുടെ ഉള്ളിൽ പല വികാരങ്ങളും മൊട്ടിട്ടു വിരിയുന്നുമുണ്ട്, വികാരവും കൊണ്ട് പാറുവിന്റെ അടുത്തേക്ക് ചെന്നാൽ അവൻ വിവരം അറിയും എന്നും അവനു നന്നായി അറിയാം.

പണ്ടെങ്ങോ വായിച്ച കാമസൂത്രത്തിലും കൊകശാസ്ത്രത്തിലും നാരിയെ സ്വഭാവ സവിശേഷതകൾ കൊണ്ട് നാലാക്കി വിഭജിച്ച അറിവുകൾ ഒക്കെ അവനിലേക്ക്‌ വന്നു ,

നാരി എന്നാൽ തന്നെ ന അരി അതായത് ശത്രു ഇല്ലാത്തവൾ എന്ന അർത്ഥത്തിൽ അത് തന്നെ ഒരു തരത്തിൽ മോക്ഷം ആണ് , എല്ലാരും നാരിയെ ഇഷ്ടപെടുന്നു , നാരി മനുഷ്യരാശിയെ ഇഷ്ടപെടുന്നു, ശത്രുതക്ക് എവിടെ സ്ഥാനം.

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.