അപരാജിതൻ 5 [Harshan] 6991

അപ്പു പിന്നെ ഒന്നും ചോദിച്ചില്ല .
ഒന്നുകിൽ അവൾ അബോധഅവസ്ഥയിൽ പറഞ്ഞത് ആയിരിക്കണം അവൾ പോലും അറിയാതെ,

അപ്പുവിന് ഭയം ആയി താൻ ദേവികയോട് പറഞ്ഞ പോലെ തന്നെ ഭവിക്കുമോ, ഒരിക്കൽ പോലും പാർവതി അവനെ സ്നേഹിക്കാതെ പോകുമോ എന്ന് , അവന്റെ ഒരു പ്രതീക്ഷയും ഇല്ലാത്ത കാത്തിരിപ്പ് വെറുതെ ആകുമോ …..

കുറെ നേരം ഉള്ള അവന്റെ ഇരുപ്പിൽ കാലുകൾ പഞ്ഞികേട്ട് പോലെ ആയി , കാലിൽ കുത്തുന്ന ഫീൽ , ഇരു കാലുകളും മരവിച്ചു പോയി, കാൽ അനക്കാൻ പറ്റുന്നില്ല , എഴുന്നേൽക്കാനോ ഇരിക്കാനോ കാൽ അനകാനോ സാധിക്കാത്ത അവസ്ഥ.

അപ്പോളേക്കും ഗേറ്റിൽ ഹോൺ മുഴങ്ങി.

പപ്പയുടെ കാർ ആണല്ലോ,,അവൾ സ്വയം പറഞ്ഞു.

പോയി ഗേറ്റ് തുറന്നു കൊടുക്കൂ,,,,,,,,,,,,,,,,,പാറു പറഞ്ഞു.

ശ്രിയ മോളെ കാലു മരവിച്ച് പോയി എഴുന്നേൽക്കാൻ പറ്റുന്നില്ല ,,

അത് കേട്ട് ശ്രിയ ഓടി ചെന്നു ഗേറ്റ് തുറന്നു , രാജശേഖന്റെ കാർ വീടിനു ഉള്ളിലേക്ക് വന്നു ,

അപ്പു ഒരു കണക്കിന്ന് പില്ലറിൽ പിടിച്ചു എഴുന്നേറ്റു , അടക്കാനോ അവിടെ ഇന്ന് മാറാനോ പറ്റാത്ത അവസ്ഥ.

അപ്പോളേക്കും അയാൾ കാറിൽ നിന്നും ഇറങ്ങി.

നേരെ പൂമുഖത്തേക്ക്.

ശ്രിയ ഗേറ്റ് അടച്ചു വരിക ആണ്,

മാലിനി എന്തെ ?

‘അമ്മ അമ്പലത്തിൽ പോയി പപ്പ

മോള് തനിച്ചാണോ ?

ആ പപ്പാ

നീ എന്താടാ ഇവിടെ ? അയാൾ ദേഷ്യതിൽ അലറി

കാലു മരവിച്ചു പോയി അപ്പൊ ഇരുന്നു പോയതാണ് അവൻ കാലു പതുക്കെ അമർത്തി പറഞ്ഞു.

നായെ ,,,,,,,,,,,,,,,നിനക്ക് ഈ വീടിന്റെ ഉമ്മറപടിയിൽ വരുമ്പോ കാലുമരവിക്കുമല്ലേ ….  അയാൾ ദേഷ്യം കൊണ്ട് വിറച്ചു.

ശ്രീയെ ……………….. അയാൾ അലറി ,

ഇവനെ ഇവിടെ ഒന്നും കാണരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളല്ലേ .

ഞാൻ പറഞ്ഞിട്ടല്ല പപ്പാ , അവിടെ ഇരുന്നത്,,,,, അവൾ പേടിച്ചു പറഞ്ഞു.

ഇവനെ ഒന്നും ഒരിടത്തും അടുപ്പിക്കരുത് , വിശ്വസിക്കാൻ കൊള്ളാവുന്ന ഇനങ്ങളല്ല , ഇവന്റെ തന്തേം തള്ളയും ഒക്കെ ഏതോ അനാഥാലയത്തിലെ ഉണ്ടായ  അസത്തുക്കൾ ആണ് , വിശ്വസിക്കുന്നവരെ പോലും ചതിക്കുന്ന ജന്മങ്ങൾ ആണ്,

അത് കേട്ടപ്പോ അപ്പുനു ആകെ വിഷമ൦ ആയി…അവൻ തല കുമ്പിട്ടു കേട്ടു.

മനുഷ്യത്വം ഇല്ലാത്ത ജന്മങ്ങൾ അതൊക്കെ ഉണ്ടാകണം എങ്കിൽ നല്ല കുടുംബത്തിൽ ജനിക്കണം, നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടാകണം, അത് ഇവന്റെ തന്തക്കും തള്ളക്കും ഇല്ല , അവരുടെ സന്താനമായ ഇവനും ഇല്ല,,,,

അപ്പു ഒന്നും മിണ്ടിയില്ല എല്ലാം കേട്ടിരുന്നു.

അത് കേട്ടപ്പോ ശ്രിയക്കും വിഷമം ആയ പോലെ

മതി പപ്പാ , അവൻ പൊക്കോട്ടെ ….

പപ്പാ പറഞ്ഞിട്ടില്ലേ , ഇവന്റെ കൺമുന്നിൽ പോലും പോകരുത് എന്ന്, നീ ഒരു പ്രായം തികഞ്ഞ പെണ്ണല്ലേ എന്ത് ചെയ്യാനും ഈ നായ മടിക്കില്ല. ,,, പിഴച്ചു പെറ്റ തന്തക്കും തള്ളക്കും ഉണ്ടായ സന്തതി ആണ്,

ഡാ …. ഇവിടെ കണ്ടു പോകരുത് പോടാ ,,അങ്ങോട്ട്………..അയാൾ അലറി

നീ ഇവിടെ വെറും നായ ആണ് , നീ അധികം വാലാട്ടാൻ നിക്കണ്ട

അപ്പോളേക്കും അവന്റെ കാൽമരവിപ്പ് ഏതാണ്ടൊക്കെ മാറിയിരുന്നു.

അവ൯ എങ്ങും നോക്കാതെ അപമാനഭാരത്താൽ  തിരികെ റൂമിലേക്ക് പോയി ,

പാറുവിനെ മുഖത്ത് നോക്കാൻ പോലും അവനു വയ്യായിരുന്നു.

പോ വീട്ടിൽ കേറൂ ,,അയാൾ ശ്രിയയോട് പറഞ്ഞൂ , അവൾ അത് കേട്ട് വേഗം വീടിനു ഉള്ളിൽ കയറി.

അപ്പു പോകും വഴി മുകളിലേക്ക് നോക്കി സന്ധ്യ ആകുന്നെ ഉള്ളു, നക്ഷത്രം തെളിഞ്ഞിട്ടില്ല ,

ലക്ഷ്മി ‘അമ്മ പറഞ്ഞ വാക്ക് കൊണ്ടാണ് , എതിർത്ത് ഒന്നും പറയരുത് എന്ന് ഇല്ലായിരുന്നെ അയാളുടെ നാവു വലിച്ചു പുറത്തിട്ടനെ ,,,,

<<<<<<<<<O>>>>>>>>>>>>>>>>>

ക്ഷേത്രത്തിൽ നിന്നും മാലിനി തിരികെ എത്തി.

വീട്ടിൽ ചെന്നപ്പോൾ രാജശേഖരന്റെ വക ഒരുപാട് ചീത്ത അവൾക്കു കേട്ടു

ആ തെണ്ടി ഇവിടെ ഉള്ളപ്പോൾ മോളെ തനിച്ചാക്കി പോയതിനെ ഒരുപാട് അയാൾ ശാസിച്ചു.

മാലിനി എന്ത് പറയാൻ ആണ് , ഒന്നും പറയാനും പറ്റില്ലല്ലോ.

അവൻ പാവം ആണ് , ഒരു ദോഷവും ഉണ്ടാക്കില്ല രാജേട്ടാ,

അവൻ ഒന്ന് ഇരുന്നു പോയതാണോ കുറ്റം, അത് കാലു വയ്യാത്തത് കൊണ്ടല്ലേ , ഇന്നലെ എന്തോ അപകടം

പറ്റി നെഞ്ചോക്കെ മുറിച്ചു സ്റ്റിച്ചു ഒക്കെ ഇട്ടു ഇരിക്കുക ആണ് ,

ആഹാ അങ്ങനേം കാര്യങ്ങൾ ഉണ്ടായോ , എന്ന ഒരു കാര്യം ചെയ്യൂ മക്കളുടെ ഒപ്പം അവനെ കൂടെ അങ്ങ് ദത്തെടുത്തു ഇവിടെ കയറ്റി താമസിപ്പിക്കു , മൂന്ന് നേരം വെച്ചുണ്ടാക്കി കൊടുക്ക്, നാശം പിടിച്ചവൻ

മാലു ,,,,,,,,,,,,,,,ഞാൻ ഒരു കാര്യം പറഞ്ഞേക്കാം , നിങ്ങടെ ഒരു സ്നേഹവും ഇവിടെ നടപ്പില്ല , ഞാൻ ഇപ്പൊ തന്നെ ഇവിടെ നിന്ന് പുറത്താക്കും ,,അവനെ

അയ്യോ വേണ്ട രാജേട്ടാ ,,,ഇനി ഉണ്ടാവില്ല ഞാൻ ശ്രദ്ധിച്ചോളാം , പൊന്നു ഇനി അവന്റെ അടുത്തേക് പോകാനോ മിണ്ടാനോ ഒന്നും നിക്കണ്ട ട്ടോ…. മാലിനി പൊന്നുവിനോട് പറഞ്ഞു

അവൾ തല ആട്ടി.

അത് പോലെ നീയും ,,,,,,,,,,,,,,,,,,,എല്ലാം നിർത്തിയേക്കണം. കേട്ടല്ലോ

കേട്ടു രാജേട്ടാ ,,,,ഇനി ആവർത്തിക്കില്ല.

അയാൾ പിന്നെ റൂമിലേക്ക് പോയി.

പാറു അവൾക്കൊന്നും അറിയില്ല എന്ന മട്ടിൽ തല ഉയർത്തി കാട്ടി അവളുടെ റൂമിലേക്കും പോയി. മാലിനി താങ്ങാൻ ആകാത്ത ഹൃദയവേദനയോടെ വീടിനു പിൻവശത്തേക്കും പോയി. ആരും കാണാതെ കരയുവാ൯ ആയിരിയ്ക്കും.

<<<<<<<<<<<O>>>>>>>>>>>

അന്ന് രാത്രി ഒരുപാട് വിഷമത്തിൽ ആയിരുന്നു മാലിനി

രാജശേഖരനോട് മിണ്ടാതെ തന്നെ എല്ലാര്ക്കും ഭക്ഷണം ഒക്കെ വിളമ്പി, മാലിനി ഭക്ഷണം കഴിക്കാൻ നിന്നില്ല , സുഖമില്ല എന്ന് പറഞ്ഞു പോയി കിടന്നു.

എന്തോ അത് കണ്ടപ്പോ രാജശേഖരനും കഴിക്കാൻ തോന്നിയില്ല ഭക്ഷണം ഇടയ്ക്കു വെച്ച് നിർത്തി എഴുന്നേറ്റു പോയി.

മാലിനി കട്ടിലിൽ കിടക്കുക ആണ് , ഒരുപാട് അയാൾ മാലിനിയെ വഴക്കു പറഞ്ഞിരുന്നുവല്ലോ അതിന്റെ വിഷമവും ഉണ്ട്.

മാളു ,,,,,, എന്താ ഭക്ഷണ൦ കഴിക്കാഞ്ഞേ ?

മാലിനി ഒന്നും മിണ്ടിയില്ല.

നീ എന്തേലും എന്നോടൊന്നു മിണ്ടു , മിണ്ടാതിരിക്കല്ലേ ….

മാലിനി ഒന്നും പറഞ്ഞില്ല

വഴക്കു പറഞ്ഞത് വിഷമം ആയെങ്കിൽ ഞാൻ മാപ്പു പറയാം,

അയാൾ എഴുന്നേറ്റു അവൾ കിടക്കുന്നിടത്തു ചെന്നു , കട്ടിലിനു തലഭാഗത്തു നിലത്തു  മുട്ടുകുത്തി ഇരുന്നു.

മാലിനിയുടെ മുഖത്തു കൈ ചേർത്ത് പിടിച്ചു.

എനിക്കറിയാ൦ ഞാൻ ഒരുപാട് സങ്കടപ്പെടുത്തി എന്ന് , മാളു എനിക്ക് അറിയില്ല, എനിക്ക് ഇഷ്ടമില്ലാത്തത് കാണുമ്പോ ഇങ്ങനെയൊക്കെ അല്ലെ ഞാൻ,എന്റെ കൂടെ 25 വര്ഷം ആയില്ലേ , എന്നെ അറിയാത്തതു അല്ലല്ലോ നിനക്ക് …

പിന്നെ എന്റെ ഭയം ആണ് ഇതൊക്കെ , നിങ്ങൾ അവനോട് കൂടുതൽ അടുക്കുമ്പോ എനിക്ക് ഭയം ആണ് , ജയദേവൻ ചെയ്ത പോലെ, അവനും ചെയ്യും ഉറപ്പാണ് , ഒരുപാട് വിശ്വസിച്ചു പോയിട്ടല്ലേ ഒടുവിൽ ചതി കാണിച്ചത്. എൺപതു ലക്ഷം അല്ല പൈസ കൊണ്ട് പോയതിൽ അല്ല , അത്രയും വലിയ വിശ്വാസവഞ്ചന കാണിച്ചത് കൊണ്ട് ആണ് , ആ ചതികൊണ്ട് നമുക്ക് ഇല്ലാതെ ആയതു കോടിക്കണക്കിനു രൂപയുടെ ലാഭം ആണ്, അന്ന് നമ്മുടെ കയ്യിൽ കിട്ടേണ്ടിയിരുന്ന എസ്റ്റേറ്റ് ആണ് നമുക്ക് ഇല്ലാതെ ആയതു , അത് മാത്രവും അല്ല, നമ്മുട പല രഹസ്യ വിവരങ്ങളും പലവട്ടം ലീക്ക് ആകിയതും ആ ജയദേവൻ തന്നെ ആണ് ,നിനക്ക് അറിയാത്തതു ആണോ അവനെ ഞാൻ എന്തോരം വിശ്വസിച്ചിരുന്നു എന്ന് , ഒരു ജോലിക്കാരൻ എന്ന നിലയിൽ ആണോ ഞാൻ അവനെ കണ്ടത്, ഒരു നല്ല സുഹൃത്ത് കൂടെ ആയിട്ടല്ലേ , അവനു പൈസ വേണം എങ്കിൽ എത്ര ചോദിച്ചാലും ഞാൻ കൊടുക്കുമായിരുന്നല്ലോ , എന്നെ ഇങ്ങനെ പറ്റിച്ചു പോകേണ്ട കാര്യം ഉണ്ടോ ,,,നീ പറ……………….ഞാൻ ദുഷ്ടൻ ഒക്കെ ആണ് ,,,, ശരി ആണ് ഞാൻ സമ്മതിക്കുന്നു.

എന്റെ കൂടെ ഇത്രയും കൊല്ലം ആയില്ലേ ,,നീ പറ എന്ത് ദുഷ്ടത്തരം ആണ് നിന്നോട് ചെയ്തത്, എന്റെ ജീവിതം പോലും നിനക്കും കുഞ്ഞുങ്ങൾക്കും വേണ്ടി അല്ലെ….പറ മാളു……………….പിന്നെ ഒരു തെറ്റ് ഞാന്‍ ചെയ്തു നിന്നെ ആദ്യമായി തല്ലി അന്ന് , അതിലെനിക്ക് ഒരുപാട് വിഷമം ഉണ്ട് മാളു

മാലിനിക്ക് ഒന്നും മിണ്ടാൻ ആകുന്നില്ല, ഒരുപാടു കരയുന്നുണ്ട് , കണ്ണുനീർ അയാളുടെ കൈകളിലൂടെ ഒഴുകുന്നുമുണ്ട്……….

 

അടിക്കാൻ അധികാരം ഉള്ള ആൾ തന്നെ അല്ലെ അടിച്ചത്, പിന്നെ വിഷമം ഉണ്ടായി ഇതുവരെ എന്നെ തല്ലാത്ത ആൾ അല്ലെ….എന്നാലും എനിക്ക് ഒരു കുഴപ്പവും ഇല്ലേ രാജേട്ടാ…………..എന്റെ വീട്ടുകാർ പോലും എന്നെ തള്ളികളഞ്ഞതല്ലേ….. ഒടുവിൽ മരിക്കാൻ ആയി പോയ എന്നെ അല്ലെ രാജേട്ടൻ മരണത്തിനു കൊടുക്കാതെ കൂടെ   കൊണ്ട് വന്നു എനിക്ക് ഒരു ജീവിതം തന്നത്, ഇരുപത്തി അഞ്ചു വര്ഷം ആയി എന്റെ അച്ഛനും അമ്മയും ഒരിക്കൽ പോലും എന്നെ അന്വേഷിച്ചിട്ടുണ്ടാവില്ല, എന്റെ സഹോദരങ്ങളും…..ഇവരെ ഒന്നും ഞാൻ കണ്ടിട്ടില്ല എന്നും കാണുന്നത് രാജേട്ടനെ അല്ലെ ഇത്രയും കൊല്ലം ആയി..ഇന്നും എന്നോടുള്ള സ്നേഹം കൂടിയിട്ടല്ലാതെ കുറഞ്ഞിട്ടില്ലല്ലോ…………………

മാലിനി രാജനോട് പറഞ്ഞു.പിന്നെ എന്തിനാ രാജേട്ടൻ വിഷമിക്കുന്നെ

എന്നാലും അപ്പു പാവം ആണ് രാജേട്ട , അവന്‍ അങ്ങനെ ഒരു ചതി കാണിക്കില്ല

മാളു………… നീ പറയുന്നതു ഒക്കെ ശരി ആയിരിക്കാം…. പക്ഷേ  അവനെ എനിക്ക് ഇഷ്ടം അല്ല , അത്രയും ചതിയനായവന്റെ മകനും അത് തന്നെ ആയിരിക്കും ആ ചോര അവനിൽ ഉള്ളിടത്തോളം കാലം ,,,എന്റെ ഭയം ആണ് എന്നെ കൊണ്ട് ഇങ്ങനെ ഒകെ ചെയ്യിക്കുന്നത്.

നീ എങ്കിലും അതൊന്നു മനസിലാക്ക്…………………….

 

നിങ്ങള്ക്ക് എന്തേലും പറ്റിയാൽ പിന്നെ ഞാൻ ഇരുന്നിട്ട് എന്ത് കാര്യം മാളു…

രാജശേഖരനും വിങ്ങിപൊട്ടാൻ തുടങ്ങി.

രാജേട്ടാ കരയല്ലേ ,,,എന്ന് പറഞ്ഞു അവൾ കണ്ണുകൾ തുടച്ചു,

അവൻ പാവം ആയിരിക്കാം പക്ഷെ അവനിലും അവന്റെ അച്ഛൻ ഉണ്ട് , അവൻ പക ഉള്ള കൂട്ടത്തിൽ തന്നെ ആണ് , എന്ന് തന്നെ ആണ് എന്റെ കണക്കു കൂട്ടൽ , അല്ലാതെ ഏതെങ്കിലും മക്കൾ ചെയ്യുന്ന കാര്യം ആണോ അവൻ ഈ ചെയ്യുന്നത് , അവന്റെ  ഉള്ളിൽ എന്തൊക്കെയോ ഉണ്ട് , അവൻ കാത്തിരിക്കുന്നത് ആണ്, അതാണ് എന്റെ ഭയം…

മാലിനിക്ക് മനസിലായി രാജന് അപ്പുവിനെ കുറിച്ചുള്ള ചിന്തകൾ അതൊക്കെ ആണ് , അതൊരിക്കലും മാറില്ല , മാറ്റാൻ ശ്രമിച്ചിട്ടും കാര്യവും ഇല്ല.

അന്ന് നിന്നെ തല്ലി, അതും പേടി കൊണ്ട് തന്നെ ആണ് , അവൻ എന്തേലും അക്രമം കാണിക്കുമോ എന്ന്.

ഇന്ന് തന്നെ മോൾ ഒറ്റക്ക് ആണ് , അവൻ പടിപ്പുരയിൽ വന്നു ഇരിക്കുന്നു , ആരും ഇല്ലാത്ത സമയത്തു കുഞ്ഞിനെ അപായപ്പെടുത്തില്ല എന്ന് എന്താ ഉറപ്പു.

മാലിനിക്ക് അറിയാം അപ്പു ഒരുക്കലും അങ്ങനെ ചെയ്യില്ല , അപ്പു ഇല്ലായിരുന്നെങ്കിൽ പിന്നെ പൊന്നു ജീവനോടെ ഇരിക്കുമായിരുന്നോ . പക്ഷെ അവൾക്ക് അയാളെ തിരുത്താൻ പറ്റില്ലല്ലോ, അങ്ങനെ ഒരു സ്വഭാവം ഉള്ള ആളുമല്ല ..

നീ ഭക്ഷണം കഴിക്കാതെ ഇരിക്കല്ലേ , വാ നമുക്ക് പോയി കഴിക്കാം കുറച്ചെങ്കിലും കഴിക്കൂ , അയാൾ അവളെ വിളിച്ചു , അത് നിരസിക്കാൻ അവൾക്കായില്ല , അവൾ കണ്ണുകൾ തുടച്ചു , ഇരുവരും ഒരുമിച്ചു വീണ്ടും ഹാളിലേക്ക് തീൻമേശയിൽ എത്തി.

ഹ്മ്മ് ,,,,,,,,,,,,,,,ഇണക്കുരുവികൽ ഇടികൂടി കൂട്ടായല്ലേ ………….പൊന്നു ചോദിച്ചു.

ഒരു ചിരി മാത്രം ,,,,,,,,

എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം ഒക്കെ കഴിച്ചു…

<<<<<<<<<<<<<<<<<<O >>>>>>>>>>>>>>>>>>>>>

പിറ്റേന്ന് അപ്പു ലീവ് എടുത്തു , മുറിവ് ഒക്കെ ഉണ്ടായതല്ലേ

അതെ സമയം ഉച്ചയോടെ ശ്രിയയുടെ കോളേജിൽ.

ഒരു ഞെട്ടുന്ന വാർത്ത അറിഞ്ഞത് , ഭീകരമായ രീതിയിൽ ആൾക്ക്കൂട്ടത്താൽ ആക്രമിക്കപ്പെട്ടു എമിലി പ്രസാദ് ഡാനി ഒക്കെ മരണാസന്നരായി  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപെട്ടിരിക്കുന്നു.
ഒരു തെളിവ് പോലും കണ്ടെത്തിയിട്ടില്ല ആരാണ് ഇത് ചെയ്തതെന്ന് , അവരുടെ ശരീരം പനിനീർമലയുടെ സമീപത്തു നിന്നാണ് കിട്ടിയത്. ആകെ മർദ്ധിക്കപെട്ട അവസ്ഥയിൽ. അത് ഒരുപക്ഷെ റൊസാരിയോയുടെ ആൾക്കാർ ചെയ്തത് ആയിരിക്കും.അവിടെ കൊണ്ട് പോയി ഇട്ടതോ അല്ലെങ്കിൽ അങ്ങനെ പറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തതോ.
മൂവർക്കും ബോധം ഇല്ല , കോമ സ്റേജിലേക് പോയ അവസ്ഥ ആണ് , അമിതമായി മയക്കു മരുന്ന് ഉപയോഗിച്ചതിനാൽ,
ഇതൊക്കെ കേൾക്കുമ്പോ ദേവിക ഉള്ളിൽ ചിരിക്കുക ആയിരുന്നു.
പക്ഷെ ഇത് കേട്ട് പാറുക്കുട്ടി ഞെട്ടി പോയി , കഴിഞ്ഞ ദിവസ൦ കൂടെ എമിലിയുടെ വീട്ടിൽ പോയതല്ലേ.
ആര്‍ക്കും അവരോടു വലിയ ഇഷ്ടം  ഇല്ലാത്തതു കൊണ്ട് ആർക്കും സഹതാപം ഒന്നും തോന്നിയുമില്ല,

വൈകുന്നേരം പാറു കോളേജ് ബസ്സു കയറി അവിടെ നിന്നും പുറപ്പെട്ടു.

ദേവിക തന്റെ ടു വീലറിൽ തിരിച്ചു പോകുക ആയിരുന്നു , ഗേറ്റ് കുരിശ് ചെയ്തു മുന്നോട്ടു പോയപ്പോൾ ആണ് ഒരു ബുള്ളറ്റിൽ ഒരു സീനിയർ അവളുടെ മുന്നിൽ കൊണ്ട് പോയി വണ്ടി നിർത്തിയത്.

അവൻ ബുള്ളറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
അവളുടെ മുന്നിലേക്ക് ചെന്നു, വിൽഫ്രഡ് അവനും ഇ ഡാനിയുടെ ഒക്കെ ടീമിലെ ഒരു ആൾ ആണ് , ഡാനിയുടെ പ്രസാദിന്റെ ഒകെ ബലത്തിൽ കുരുത്തക്കേടുകൾ കാണിക്കുന്നവൻ.

നീ എവിടെ പോകുവാടി……….
അവൻ അവളോട് തട്ടിക്കയറി.

എന്താ അവിടെ സംഭവിച്ചത് ? നിനക്കറിയാം ? ഡാനി എന്നോട് പറഞ്ഞിരുന്നു പാർവതിയെ കൊണ്ട് പോകുന്ന കാര്യം.
ദേവിക അവന്റെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു ,ഭയത്തോടെ അല്ല നല്ല ധൈര്യത്തോടെ.

സത്യം പറഞ്ഞോ ,,,ഇല്ലേ നിന്നെ ഞാൻ ………….അവൻ ദേഷ്യപ്പെട്ടു.

നീ ഒന്നും ചെയ്യില്ല …………………………..ദേവിക നല്ല തന്റേടത്തോടെ പറഞ്ഞു.
അത് നിനക്ക് കാണണോ ? അവൻ ദേഷ്യപ്പെട്ടു.

എന്ന നീ ചെയ്യൂ …………അവൾ ഹെൽമറ്റ് ഊരി ഹാന്ഡിലിൽ വച്ച് അവന്റെ മുന്നിലേക്ക് ചെന്നു.

ഇത് ചെയ്ത ആൾക്ക് ഇത് വരെ അറിയില്ല നീയും ഡാനിയുടെ കൂട്ടത്തിൽ പെട്ടവൻ ആണെന്ന് , അത് ഞാൻ അങ്ങ് പറയും ,,,,,,,,,,,,,,,,,,,,,,പിന്നെ  ഇപ്പൊ കണ്ടല്ലോ നിന്റെ കൂട്ടുകാരുടെ അവസ്ഥ ,,,അവർ ഇനി എഴുന്നേൽക്കില്ല …………………..

നിനക്കു൦ ആ ഗതി ഞാൻ ആക്കി തരാം …………..കാണണോടാ ………….

ദേവിക അലറി ………

പേടിച്ചു അവൻ പിന്നിലേക്ക് നീങ്ങി , അവരെ പോലെ തനിക്കും ആ ഗതി വന്നാൽ ദൈവമേ അവൻ ഒരുപാട് ഭയന്നു വിറച്ചു.

ദേവിക …………സോറി ,,,,,,,,,,,,,,,,,പ്രശനം ഉണ്ടാക്കരുത് ,,,,,,,,,,,,,,,ഞാൻ ഒന്നിനും ഇല്ല … ആ ഗതി എനിക്ക് വന്നാൽ എന്റെ വീട്ടുകാർ കഷ്ടപ്പെടും…………ഒന്നും ചെയ്യരുത് പ്ലീസ് അവൻ വിറച്ചു വിയർത്തു പറഞ്ഞു.

ഇതോട് നിർത്തിക്കോളണം നിന്റെ ഇവിടത്തെ ഭരണവും മറ്റും , പിന്നെ പാർവതി ,,,,,,,,,,,,,,,അവളെ വിട്ടേക്കുക ,,,നിനക്കൊക്കെ നല്ല ജീവൻ വേണമെങ്കിൽ ………………………നിന്റെ ഒക്കെ ഒരു മോശപ്പെട്ട കണ്ണ് അവളുടെ നേരെ പതിഞ്ഞാൽ ………………………..മോനെ ………………….നിന്റെയൊക്കെ അന്ത്യം ആയിരിക്കും……….അവൾ പറഞ്ഞ വാക്കുകളിലെ ഉഗ്രത കേട്ട് അവ൯ സത്യത്തിൽ വിറച്ചു.

ആ……ആ…………………..ആ ……………………ആരാ ….അ  അയാള്‍ ……………………വിൽഫ്രഡ് വിറച്ചു കൊണ്ട് ചോദിച്ചു.

പാർവതി ദൈവീകത ഉള്ള കുട്ടി ആണ് . അവളുടെ നേരെ ഒരു കണ്ണ് പതിഞ്ഞാൽ മൂന്നാം കണ്ണ് തുറന്നു ഭസ്മ൦ ആക്കുന്ന ഒരുവൻ ഉണ്ട് ……………

സാക്ഷാൽ………………….കാലഭൈരവന്‍  ……………………….……

അവൻ ഒരു തവണ വന്നതിന്റെ ആണ് ആ കാണുന്നത് നിന്റെ കൂട്ടുകാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ കിടക്കുന്നതു  , ….അവനെ ഇനി വരുത്തരുത്
വിളിക്കണോ ഞാൻ അവനെ …………….പറയെടാ പന്നി …………………ദേവിക അലറി ..
കോപം കൊണ്ട് തീക്ഷ്ണമായ രക്തശോഭ ആ൪ന്ന ദേവികയുടെ കണ്ണുകൾ കണ്ടു
അയ്യോ വേണ്ടാ ,..,,,,,,,,,,,വിൽഫ്രഡ് പേടിച്ചു.
അവൻ വേഗം തന്നെ ബൈക്ക് എടുത്തു മാറ്റി കൊടുത്തു ,
ഭയന്ന് അവളുടെ ഹാന്ഡിലിൽ നിന്ന് ഹെൽമറ്റ് ഊരി അവന്റെ ടവൽ കൊണ്ട് അതിന്റെ ഗ്ലാസ് ഒക്കെ തുടച്ചു അവൾക്കു നേരെ നീട്ടി കൊടുത്തു ,,,കൈകൾ കൂപ്പി
ഭയം ,,,,,,,,,,,,,,,,,,,,,
നരകയാതന അനുഭവിച്ചു മരണം കാത്തു കിടക്കേണ്ടി വരും എന്ന ഉഗ്രഭയം
എന്ന വികാരം മാത്രം ……………
അതെ പാർവ്വതി എന്ന തന്റെ  പ്രാണനെ  ഏതെങ്കിലും തരത്തിൽ ദ്രോഹിക്കണം എന്ന് ആര് കരുതുന്നുവോ അവർക്കുള്ള വികാരം  ആ ഭയം മാത്രം ആയിരിക്കണം……………..
അതാണ് ശങ്കരന്റെ നിയമം…………..
വെറും ശങ്കരൻ അല്ല
മഹാരുദ്രന്റെ അനുഗ്രഹത്താൽ ലക്ഷ്മിയുടെ ഉദരത്തിൽ ജനിച്ച  ആദിശങ്കരന്റെ …………….
(തുടരും)

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.