അപ്പുവിന്റെ ഉറക്കത്തിൽ ലക്ഷ്മി അമ്മ അവനു സമീപം വന്നു .
അപ്പൂ …………………..
ആ വന്നോ ………….എന്നെ സുഖമില്ലാതെ ആക്കി സന്തോഷിക്കുക ആയിരുന്നല്ലേ കള്ളി …..അപ്പു ചിരിച്ചു കൊണ്ട് ചോദിച്ചു.
ആഹാ ഇപ്പൊ അങ്ങനെ ആയോ …?
അപ്പൊ പനി വന്നത് ആണല്ലേ കുറ്റം.
അയ്യോ കുറ്റം ഒന്നും അല്ല ആദ്യം ഒരുപാട് വിഷമം ആയി അപ്പോളേക്കും പാറു എന്റെ അടുത്ത് വന്നില്ലേ , പിന്നെ എനിക്കായി ഭക്ഷണം ഉണക്കിയില്ലേ , ലക്ഷ്മി അമ്മയുടെ രുചി പോലെ ചമ്മന്തി എനിക്കായി ഉണ്ടാക്കിയിലെ , എനിക്ക് വിളമ്പി തന്നില്ലേ , എനിക്ക് കൈകൾ തന്നിലെ നെറ്റിയിൽ വെക്കാൻ പിന്നെ എനിക്ക് മറ്റ് എടുത്തു തന്നില്ലേ , അപ്പൊ പിന്നെ അപ്പൂന് അസുഖം വന്നത് നല്ലതല്ലേ ,,,ലക്ഷ്മി അമ്മെ …
ആ പനി കൊണ്ട് ഇങ്ങനെ അനവധി ഗുണങ്ങൾ ഉണ്ടായില്ലേ അപ്പു ..
ആ …………അപ്പു ചിരിച്ചു.
കണ്ടു പടിക്കെടാ ,,,, എന്റെ മോള് എനിക്ക് ഉമ്മ തന്നല്ലോ എന്റെ ഫോട്ടോയിൽ ….
അത് അപ്പുവും തന്നില്ലേ
അപ്പോളേക്കും ലക്ഷ്മി ‘അമ്മ അപ്പൂന്റെ ചെവിക്കു പിടിച്ചു കള്ളതിരുമാലി അത് എനിക്ക് തന്നത് അല്ലാലോ അവള് ഉമ്മ വെച്ചിടത്തു നീ അവൾക്ക് കൊടുത്തതല്ലേ ,,,എന്നിട്ടു പാവം എന്റെ പേരും ഇട്ടു അല്ലേടാ ,,,,
അയ്യോ പിച്ചല്ലേ ,,,,,,
ഇല്ല പിച്ചൂല്ല …………….എന്റെ അപ്പുവാവ ഹാപ്പി അല്ലെ ,,,,
പിന്നെ ഡബിൾ ഹാപ്പി ,,,,,,,,,,,,,,,,
ആ ലക്ഷ്മി അമ്മക്ക് അപ്പൂനെ എന്തൊരു ഇഷ്ടം ആണെന്ന് അറിയുമോ ?
അതെന്താ …………അത്രയും ഇഷ്ടം ..
കാരണം അപ്പു കുഞ്ഞു ആണ് , കുട്ടി ആണ് പൊന്നുവേ പോലെ ,,,രണ്ടു പേരും കുഞ്ഞുങ്ങൾ ആണ്
എനിക്ക് അപ്പൂനെ കാണുമ്പോ പഴേ കുഞ്ഞപ്പുനെ ഓർമ്മ വരും തക്കിടിമുണ്ട൯, നിക്കറും ബനിയനും ഒക്കെ ഇട്ടു കുസൃതി ആയ കുഞ്ഞരി പല്ലു കാട്ടി ചിരിക്കുന്ന അപ്പൂനെ.
ആണല്ലേ …
ആണല്ലോ …
പിന്നെ കണ്ടോ ലക്ഷ്മി ‘അമ്മ പറഞ്ഞത് അല്ലെ പാറു പാവം ആണെന്ന്.കണ്ടില്ലേ
അത് എനിക്ക് അറിഞ്ഞൂടെ …
എല്ലാം അറിയാം ഇന്നലെ എന്തായിരുന്നു കാട്ടി കൂട്ടിയത്, എന്തായാലും കൊള്ളാം എന്റെ മകൻ ഒരു വീരൻ ആണ്. എന്റെ ആദിശങ്കരൻ
അത് ആ സമയത്തു അങ്ങനെ വന്നു പോയത് അല്ലെ ,,, ലക്ഷ്മി അമ്മെ…
എന്നാലും എനിക്ക് പാറൂനെ ഒരുപാട് ഇഷ്ടവാ ,,,, അവൾക്ക് എന്തേലും വരുന്നത് ഒന്നും അപ്പൂന് സഹിക്കില്ല ലക്ഷ്മി അമ്മെ …
അതെനിക്ക് അറിയാടാ തെമ്മാടി ,,,
എന്നാലും നീ ,,,,,,ഒരു വല്ലാത്ത കാമുക൯ ആണ് കേട്ടോ ……
ശോ ,,,,,,,,,,,,,,,നല്ല ‘അമ്മ മകനെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്ന ‘അമ്മ ,,,
എനിക്ക് അവളെ ഭയങ്കര ഇഷ്ടാ,,നിന്റെ ,,,,,,അല്ല എന്റെ പാറൂനെ ……
ഹമ് ,,,,,,,,,,,,,,,,,,,,,കൊള്ളാം ……………..
അപ്പു നിന്റെ പ്രേമ൦ കാണുമ്പോ എനിക്ക് ജയേട്ടനെ ഓർമ്മ വരും,
അതെന്താ …
നിന്നെപ്പോലെ തന്നെ ആയിരുന്നു.
എന്നെ കാണാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലായിരുന്നു, ഞാൻ അന്ന് ആശ്രമത്തിൽ പൂജയിൽ പങ്കെടുക്കുമ്പോ എന്ത് തിരകിലും മാറ്റിവെച്ചു മൂപ്പരും വരും,
പിന്നെ എന്തിനാ അച്ഛൻ അങ്ങനെ പോയത് ?
അപ്പു ………….നിനക്ക് തോന്നുന്നുണ്ടോ അച്ഛൻ അങ്ങനെ ഒരു ആൾ ആണെന്ന്.
ഇല്ല അമ്മെ …പിന്നെ ഞാൻ ഈ ബുദ്ധിമുട്ടുകൾ ഒക്കെ അനുഭവിക്കുമ്പോ ഒരുപാട് അങ്ങ് വെറുത്തു പോകുന്നതാണ്.
അപ്പു ….എനിക്കറിയാം ,,,ജയേട്ടൻ എവിടെയോ ഉണ്ട് , എന്തോ കാരണം കൊണ്ട് പുറത്തേക്ക് വരാതെ ഇരിക്കുന്നതാണ് പാവം, അത്രയും അലട്ടുന്ന ഒരു പ്രശനം ഉണ്ടാകണം..
അമ്മെ ,,,,അച്ഛൻ ജീവിച്ചിരിക്കുന്നുണ്ടോ ?
അപ്പു ,,,മരിച്ചുവെങ്കിൽ പിന്നെ ‘അമ്മ കാണില്ലേ …..ഇതുവരെ കാണാത്തിടത്തോളം അർഥം ജീവിച്ചിരിക്കുന്നു എന്ന് തന്നെ അല്ലെ ,,,,ഒന്നുറപ്പാണ് അധികം നാൾ മറഞ്ഞിരിക്കാൻ അച്ഛന് പറ്റില്ല, വരും ഉറപ്പാണ് ലക്ഷ്മി അമ്മയുടെ ഉറപ്പു.
അപ്പു നീ അറിയണം, അതിനു നിനക്കെ സാധിക്കൂ ,,, അച്ഛ൯ എവിടെ ആണെന്ന്, നീ ഇപ്പോൾ അച്ഛൻ ജോലി ചെയ്ത സഥലത് ആണ്, അതായതു ഇനി ചെയ്യാൻ ഉള്ളത് എന്റെ മോൻ അപ്പുനു അല്ല , ആദിക്ക് ആണ്, എന്തിനെയും പിന്തുട൪ന്നു കണ്ടുപിടിക്കാൻ ത്വര ഉള്ള എന്റെ ആദിമോന്, ഇത് വരെ എല്ലാ തെളിവുകളും ജയേട്ടനു എതിർ ആണ്, സത്യത്തിലേക്ക് തുറക്കാൻ ആയി ഒന്നും നമ്മുടെ കയ്യിൽ ഇല്ല, അത് കണ്ടു പിടിക്കേണ്ടത് നീ ആണ് എന്റെ ആദി,
വരും അച്ഛനിലേക്കുള്ള വഴി തുറക്കാൻ ഈശ്വരൻ ഒരു വഴി എങ്കിലും തുറക്കും , അത് കാണാൻ വേറെ ആർക്കും പറ്റില്ല എന്റെ ആദി മോനെ പറ്റുള്ളൂ.
നന്നായി നിരീക്ഷികുക എന്തും , അച്ഛനുമായി ബന്ധം ഉണ്ടായിരുന്നവരുമായി ഒരു അടുപ്പം ഉണ്ടാക്കണം, അവരിലൂടെ എന്തേലും വിവരങ്ങൾ അവരറിയാതെ തേടി കൊണ്ടേ ഇരിക്കണം ..
കേട്ടോ ,,,,,,,,,,,,,,,,,,,,,,,ആദി ,,,,,,,,,,,,,,,,,,,,,,,,,,ലക്ഷ്മി ‘അമ്മ അവന്റെ ചെവിയിൽ പറഞ്ഞു.
ഹ്മ്മ്…………….ഞാൻ അത് ശ്രദ്ധിക്കുന്നുണ്ട് ,
പിന്നെ എന്റെ മോന് ഇനി ഒരു കുഴപ്പവും ഉണ്ടാകില്ല ,
പാറു തന്ന മരുന്നുകൾ എല്ലാ സുഖക്കേടുകളും മാറ്റും………….
ലക്ഷ്മി ‘അമ്മ അവന്റെ തലയിൽ തലോടി ,
അവനെ സ്വപ്നാവസ്ഥയിൽ നിന്നും ഗാഢ നിദ്രയിലേക്ക് കൂട്ടികൊണ്ടു പോയി.
അതെ ആദിയുടെ പ്രയാണം തുടങ്ങുക ആണ് രഹസ്യങ്ങളിലേക്ക്
<<<<<<<()>>>>>>>>>>>
പൊന്നു പുതപ്പും കൊണ്ട് നേരെ മാലിനിയുടെ റൂമിലേക്ക് ചെന്നു
മാലിനി പ്രാർത്ഥിച്ചു കിടക്കാൻ ആയി പോകുക ആയിരുന്നു.
പൊന്നു മാലിനി കാണാതെ മാലിനിയുടെ ബെഡിൽ കിടന്നു.
മാലിനി തിരിഞ്ഞു നോക്കിയപ്പോ ദേ കിടക്കുന്നു കള്ളിപെണ്ണ്.
ആഹാ …എന്താ ഇവിടെ ?
ഹി ഹി …….ഒന്നൂല്ല പൊന്നു ഇന്ന് അമ്മേടെ കൂടെയാണ് കിടക്കുന്നതു.
ആണോ ,,,, എന്ന് പറഞ്ഞു മാലിനി ബെഡിലേക്ക് കിടന്നു പുതച്ചു ,
അപ്പോളേക്കും പൊന്നു മാലിനിയെ കെട്ടിപിടിച്ചു മാലിനിയുടെ ദേഹത്ത് കാലുകൾ ഒക്കെ വെച്ച് ചേർന്ന് കിടന്നു.
എന്താണ് വല്യ സ്‌നേഹം .
പൊന്നൂന് എപ്പോളും സ്നേഹം ഉണ്ടല്ലോ,
ഹ്മ്മ്….
പാവം കുട്ടി ,,,,
ആരാ ഞാൻ ആണോ ?
പൊന്നു ഭയങ്കര പാവം അല്ലെ ,,,ഞാൻ അപ്പൂന്റെ കാര്യം പറഞ്ഞതാ ,,
ആണല്ലേ …
ഇന്ന് ആ പെട്ടതലയ൯ ഓരോന്നൊക്കെ പറഞ്ഞപ്പോ പൊന്നൂന് ഒരുപാടു സങ്കടം ആയി.
ഹ്മ്മ് ,….
അമ്മെ ആ പെട്ടതലയനു വലിയ പാക്കേജിൽ ഓസ്‌ട്രേലിയായിൽ ജോലി ഒക്കെ കിട്ടിയതാണ് എന്ന് പറഞ്ഞു , പിന്നെ പഠിക്കാൻ പറ്റിയില്ലത്രേ …
ഹ്മ്മ്…………….എന്ത് ചെയ്യാൻ ആണ് പൊന്നു നിന്റെ പപ്പാ ഇങ്ങനെ അമ്പിനും വില്ലിനും അടുക്കുന്നില്ലലോ.
ഹ്മ്മ് ,,,,,,,,,,,,,,ചില സമയത്തു തോന്നും വെറും മണ്ടൻ ആണെന്ന് , ചിലസമയത്തു തോന്നും വലിയ ബുദ്ധിമാൻ ആണെന്ന് , സത്യത്തിൽ ആരാ ഈ പെട്ടതലയ൯.
ഹ ഹ ഹ ………………
നല്ല ചോദ്യമാണല്ലോ .. എനിക്കും അറിയില്ല….. പക്ഷെ അവനില് വേറെ ഒന്നുകൂടെ ഉണ്ട് ആദിശങ്കരൻ അത് പൊന്നു കണ്ടിട്ടില്ല പക്ഷെ ഞാൻ കുറച്ചു കണ്ടിട്ടുണ്ട്, അത് ഒരു ഒന്നൊന്നര മുതൽ ആണ്.
പൊന്നു,,,,, മാലിനി വിളിച്ചു , എവിടെ…. അവള് പോത്തു പോലെ കിടന്നുറങ്ങുക ആണ് കക്ഷി, ഇതൊന്നും കേള്‍ക്കാതെ…
മാലിനി അവളെ കെട്ടിപിടിച്ചു കിടന്നുറങ്ങി.
<<<<<<<<<<<<<O >>>>>>>>>>>>>>>>
പിറ്റേന്ന് രാവിലെ അപ്പു എഴുന്നേറ്റു ,
പനി ഇല്ല ശരീര വേദന ഇല്ല , മുറിവ് സാധാരണ പോലെ പക്ഷെ വേദന ഇല്ല
പോയി ഡ്രസ്സ് ചെയ്യണം.
അന്ന് രാവില രാജശേഖരൻ ഉള്ളതിനാൽ അപ്പു പിന്നെ അങ്ങോട്ടു പോകാൻ നിന്നില്ല.
അന്ന് വൈകുന്നേരം.
മാലിനി അപ്പുനെ കാണാൻ ആയി വന്നു.
കയ്യിൽ അവനായി ചായയും കരുതിയിരുന്നു.
അവനു ഭയം ഉണ്ട് മാലിനി അങ്ങോട്ട് വരുന്നത് , പക്ഷെ രാജശേഖരൻ ഒരുപാട് വൈകിയേ വരുകയുള്ളു എന്ന് മാലിനി പറഞ്ഞു.
മാലിനിക്ക് ചില കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ടായിരുന്നു.
അപ്പു ,,,
എന്താ കൊച്ചമ്മേ ?
നീ എനിക്ക് ഒരു വാക്ക് തരണം ഞാൻ ചോദിക്കുന്ന ഒരു കാര്യത്തിന് മറുപടി തരാം എന്ന്
അതിനു വാക്ക് എന്തിനാ ഞാൻ പറഞ്ഞാൽ പോരെ
പോരാ ,,,,,,,,,,,കള്ളം പറയരുത് ,
സത്യം ചെയ്യ് സത്യം പറയാം എന്ന് ,,, ഈ കൊച്ചമ്മ ദേ സത്യം അവൻ കയ്യിൽ അടിച്ചു.
ലക്ഷ്മി സത്യം ഇട് ,
അയ്യോ അതൊക്കെ എന്തിനാ ,
വേണം നീ ലക്ഷ്മിയെ സ്നേഹിക്കുന്നു എങ്കിൽ പിന്നെ സത്യം ഇടാൻ എന്തിനാ ഭയക്കുന്നത് ?
ദേ സത്യം ഞാൻ പറഞ്ഞു തരാം, കള്ളമൊന്നും പറയില്ല. അപ്പു കയ്യിൽ അടിച്ചു സത്യം ചെയ്തു.
അപ്പു വേറെ ഒന്നും അല്ല വെള്ളിയാഴ്ച ഞാൻ അമ്പലത്തിൽ ആയിരുന്നപ്പോ എനിക്ക് വല്ലാത്ത ആദി ആയിരുന്നു, പൊന്ന്നു എന്തോ വരും എന്ന് വിചാരിച്ചു ,ആകെ എനിക്ക് വയ്യാതെ ആയി , അമ്പലത്തിൽ രുദ്രപൂജയുടെ സമയത്തു വലിയ ഒരു ഇടിമിന്നൽ ഉണ്ടായി, എല്ലാരും ഞെട്ടി വിറച്ചു, ആ സമയത്തു പെട്ടെന്ന് എന്റെ ഉള്ളിൽ വന്നത് നിന്റെ രൂപം ആണ് അന്ന് നീ സർപ്പത്തെ പിടിച്ചു പൊന്നുവിനെ താങ്ങി ഇരിക്കുന്ന ആ രൂപം , എനിക്കറിയില്ല അതെങ്ങനെ ആണ് എന്ന്, പൂജകൾ എല്ലാം കഴിഞ്ഞു പലതവണ പൊന്നുവിനെയും കൂട്ടുകാരിയേയും വിളിച്ചപ്പോളും കിട്ടിയില്ല അപ്പൊ എന്റെ മനസിൽ ആകെ ഭയം ആയിരുന്നു , പിന്നെ കുറെ നേരം കഴിഞ്ഞു നിന്നെ വിളിച്ചു അപ്പോൾ ആ സമയത്തു ഈ ആ പരിസരത്തു ഉണ്ടായിരുന്നു, പിറ്റേന്നും രാവിലെ അതുപോലെ തന്നെ ,,,,,അതിനര്ത്ഥം ഒന്നുറപ്പാണ് എന്തോ ഉണ്ടായിട്ടുണ്ട്,,എന്ന് തന്നെ എന്റെ മനസ്സ് പറയുന്നു,
ഈ മുറിവ് എങ്ങനെ ഉണ്ടായി. ഇത് ആക്സിഡന്റ് ഒന്നും അല്ല എന്റെ മനസ് പറയുന്നു
കെണിഞ്ഞല്ലോ ലക്ഷമി അമ്മെ ,,,, അവൻ ഉള്ളാലെ ലക്ഷ്മിയെ വിളിച്ചു.
നീ പറഞ്ഞേ പറ്റു ഏതോ സംഭവിച്ചിട്ടുണ്ട് ,
ഒന്നൂല്ല കൊച്ചമ്മേ , അവൻ പരമാവധി ഒഴിവാകാൻ ശ്രമിച്ചു.
ആദിശങ്കരാ……………………………………..
മാലിനി ഉറക്കെ വിളിച്ചു.
അതിന്റെ അലയൊലി അവന്റെ കാതുകളിൽ മുഴങ്ങി.
അവൻ തിരിഞ്ഞു മാലിനിയെ നോക്കി, ആ നോട്ടത്തിൽ ആ കണ്ണുകളിൽ ഒരു വീരത്തിന്റെ തീക്ഷ്ണത മാലിനിക്ക് അനുഭവിച്ചു അറിയാൻ സാധിച്ചു.
ഞാൻ ലക്ഷ്മിയുടെ മകൻ ആദിശങ്കരനോട് ആണ് ചോദിക്കുന്നത്.
എനിക്കറിയണം , പറയു മോനെ നീ ………………നിനക്ക് എന്താണ് ഉണ്ടായതു ?
നമ്മൾ രണ്ടു പേര് അല്ലാതെ മറ്റൊരാൾ അറിയില്ല എന്ന് എന്റെ തലയിൽ കൈ തൊട്ടു സത്യം ചെയ്താൽ മാത്രം ഞാൻ പറയാം….പറ്റുമോ കൊച്ചമ്മക്ക്
ചെയ്യാം ,….ഞാൻ ചെയ്യാം ,,,എനിക്കറിയണം ………….എന്തോ എന്തോ ഉണ്ട് ,..
മാലിനി നേരെ ചെന്ന് ആദിശങ്കരനറെ തലയിൽ കൈ വെച്ച് സത്യം ചെയ്തു കൊടുത്തു.
ഇനി പറ ……..
ഈ മുറിവ് ആദിശങ്കരനായതിന്റെ ആണ് ,,,,,,,,,,,,,കൂത്ത് കൊണ്ടത് ആണ്…..
മാലിനി അവന്റെ മുഖത്തേക്ക് തന്നെ നോക്കി ……………
ഇനി ആർക്കു വേണ്ടി ആയിരിക്കും കൊച്ചമ്മ പറ ?
ന്റെ പൊന്നൂനു വേണ്ടി ആണോ …………………….സംശയത്തോടെ മാലിനി ചോദിച്ചു.
ഹ ഹ ഹ ഹ ഹ ……………..ഒരു ചിരി മാത്രം.
മാലിനി ഞെട്ടി വിറച്ചു , താൻ വിചാരിച്ച പോലെ തന്നെ എന്തോ മോൾക്ക് സംഭവിച്ചിട്ടുണ്ട്.
കൊച്ചമ്മ ………… അപേക്ഷ ആണ് , അവളെ ഒറ്റയ്ക്ക് എവിടെയും വിടരുത് , അവള് കൊച്ചുകുട്ടിയാ അവൾക്ക് അറിയില്ല അവൾ ചെന്ന് വീഴുന്നത് ഒക്കെ അപകടത്തിൽ തന്നെ ആണ്, എന്നും ഞാൻ ഉണ്ടാവണം എന്നില്ല
പറ മോനെ എന്താ നടന്നത്?
വെള്ളിയാഴ്ച അവൾ ചെന്ന് പെട്ടത് ഒരു വലിയ ട്രാപ്പിൽ തന്നെ ആയിരുന്നു , അതിനു അവളുടെ കൂട്ടുകാരിയെ ഭീഷണിപ്പെടുത്തി ഒരു കരു ആക്കിയത് ആയിരുന്നു ,
പിന്നെ ആദ്യം മുതൽ പാറുവിനെ ഹോസ്പിറ്റൽ വരെ എത്തിച്ചത് ആദിശങ്കരൻ മാലിനിയോട് പറഞ്ഞു
മാലിനി ഞെട്ടി വിറച്ചു ഭയന്ന് കൈകാലുകൾ കൂടി ഇടിച്ചു കേട്ട് പോയി.
അവൾക്ക് നില്ക്കാൻ സാധിക്കാതെ ചെയറിൽ ഇരുന്നു , അപ്പോളേക്കും ആദി അവൾക്ക് വെള്ളം കുടിക്കാൻ കൊടുത്തു , അവൾ ശ്വാസം പോലും വിടാതെ കുടിച്ചു.
അവൾ ആദി യുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ ഒക്കെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
ശ്രിയ മോളെ വല്ല കൊക്കയിലും നിന്ന് എടുക്കേണ്ടി വന്നിരുന്നെങ്കിലോ ജീവൻ ഇല്ലാത്ത ശരീരം ആയി, എനിക്കതു സഹിക്കില്ല കൊച്ചമ്മേ
കൊച്ചമ്മ എന്നെ ഫോൺ വിളിച്ചപ്പോളും ഞാൻ ഹോസ്പിറ്റലിൽ തന്നേ ആയിരുന്നു, അവിടെനിന്നു സംശയം തോന്നാതിരിക്കാൻ ഞാൻ അമ്പലം വരെ പോയി എന്നെ ഉള്ളു , അവർ ഹോസ്പിറ്റലിൽ നിന്നും പോകുന്ന വഴിക്കും ഞാൻ തിരിച്ചു ഇങ്ങോട് വരാൻ ആയി ബസ് കയറിയത് ആണ് , എങ്കിലും ഇടയ്ക്കു മനസിൽ ലക്ഷ്മി ‘അമ്മ പറഞ്ഞു പോണ്ട അവിടെ വേണം നീ എന്തേലും ആവശ്യം വന്നാലോ എന്ന് ,,അങനെ പിന്നെ സന്ധ്യ യോടെ ദേവികയുടെ വീടിനു സമീപ൦ എത്തി അങ്ങനെ രാത്രി ഫുൾ ഞാൻ അവിടെ ഉണ്ടായിരുന്നു.
ഒന്നും വരാതെ ഇരിക്കാ൯ ..ഇത്രേ ഒക്കെ എനിക്ക് ചെയ്യാൻ സാധിക്കൂ.
മാലിനി അവനു സമീപത്തേക്ക് ചെന്ന് , അവന്റെ കരഞ്ഞു കൊണ്ട് അവന്റെ കാലുകൾ സ്പർശിക്കാൻ ആയി പോയി
പെട്ടെന്ന് അവൻ കാലു മാറ്റി എന്താ കൊച്ചമ്മെ ഇത് ,,,,
മോനെ ,,,എന്താണ് ഞാൻ നിന്നോട് പറയേണ്ടത് ,,എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല , ഭഗവാനെ ശങ്കരാ ………….അവൾ അവനു നേരെ കൈ കൂപ്പി …..
അയ്യേ അതൊക്കെ ദൈവത്തിനു കൊടുത്താൽ മതി ,,,അവൻ ചിരിച്ചു.
എന്തിനാ നീ പൊന്നൂന് വേണ്ടി ഇങ്ങനെ ഒക്കെ ചെയുന്നത്, അത്രക്കും ഇഷ്ട്ടം ആണോ നിനക്കവളെ ..
എനിക്ക് ആരെയാ ഇഷ്ടം ഇല്ലാത്തതു ,,,,,,, എല്ലാരേം ഇഷ്ടം ആണ്, പിന്നെ ശ്രിയമോള് അവള് ഈ വീടിന്റെ ദേവി അല്ലെ , അവളുടെ കളിചിരികൾ ഇല്ലെങ്കിൽ പിന്നെ ഈ വീട് നരകം ആകില്ലേ , ശ്രിയ മോൾക്ക് എന്തേലും പറ്റിയാൽ പിന്നെ എന്നോട് ദേഷ്യം കാട്ടാനും കുറുമ്പു കാട്ടാനും ഒക്കെ പിന്നെ വേറെ ആരാ ഇവിടെ ഉണ്ടാകുക …………………..ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പോളും മാലിനിയുടെ കണ്ണുകൾ ഒഴുകുക ആയിരുന്നു.
കൊച്ചമ്മേ ,,,,ഞാൻ ഉള്ള കാലം ഒന്നും വരില്ല എന്ന് പറഞ്ഞത് ഞാൻ പറഞ്ഞ വാക്ക് അല്ല എന്ത് ലക്ഷ്മി ‘അമ്മ എന്നെ കൊണ്ട് പറഞ്ഞ വാക്ക് ആണ് , ആ ആഫ്രിക്കകാരെ എതിരിടാതെ ഞാൻ വീണപ്പോ എന്റെ കണ്ണിനു മുന്നിൽ എന്റെ ലക്ഷ്മി ‘അമ്മ പറഞ്ഞ വാക്ക് ഉണ്ടല്ലോ ,,,അവളെന്റെ മോൾ ആണ് , അവളെ൦ കൊണ്ടേ നീ ഇവിടെ നിന്ന് പോകാൻ പാടുള്ളു എന്നാണ് ….
കൊച്ചമ്മേ ,,,അന്നും ഞാന്‍ പറഞ്ഞിരുന്നില്ലേ ,,,,,,,,,,,,,,ഞങ്ങളെ മാത്രേ സ്നേഹിക്കാന്‍ പാടില്ലാത്തത് ഉള്ളൂ , അത് ഞങ്ങളുടെ വിധി ആണ്, പക്ഷേ ഞങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് ചങ്ക് വരെ പറിച്ചു കൊടുക്കും,
മാലിനിക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല,
കാലം ശരി അല്ല , ഓരോ പെങ്കുട്ടികളെയും ഇങ്ങനെ ഒക്കെ ആണ് ട്രപ്പില്‍ ആക്കുന്നത്, ദേവിക പോലും അതൊരു പാവം കുട്ടി ആണ് , അതിനെ വരെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുക ആയിരുന്നു, ഒരുപാട് ഞാനും തല്ലി അവളെ , ശ്രീയമോല്‍ക്കായി ഒരുപാട് കരഞ്ഞു പാവം.
മാലിനി എല്ലാം കേട്ടു നിന്നു.
ഞാന്‍ അവളോടു പറഞ്ഞിട്ടുണ്ട് , ശ്രിയ മോള്‍ക്ക് ഇനി കോളേജില്‍ എന്തേലും ബുദ്ധിമുട്ട് വന്നാല്‍ എന്നോടു പറയണം എന്നു ,,,,ബാക്കി ഞാന്‍ നോക്കികൊള്ളാം…
മാലിനി സ്നേഹപൂര്‍വം അവന്റെ മുഖത്തേക്ക് നോക്കി.
അല്ല പിന്നെ….
മോനേ …അപ്പോ ആ വിദേശികളുടെ അവസ്ഥ എന്താകും ?
ഹ ഹ ഹ ,,,,,,അവരെ കുറിച്ചാണോ ആദിയൊക്കെ , അതേ ക്ഷിപ്രസാദ്ധ്യമര്‍മ്മങ്ങളില്‍ ആണ് കൊടുത്തത് , പല മര്‍മ്മങ്ങളില്‍ എന്നാലും പെട്ടെന്നു മരിക്കാതിരിക്കാന്‍ ആയി ബലം കുറച്ചു തന്നെ ആണ് കൊടുത്തത് , മരണം ഉണ്ടാകും എന്നാലും ഇവിടെ നിന്നു ഇവര് തിരിച്ചു ചെന്നിട്ടെ ഉണ്ടാകൂ…
അതുകേട്ട് മാലിനി ഞെട്ടി …
അപ്പോ ആ കോളേജിലെ കുട്ടികള്‍ക്ക് എന്തിനാ നീ എല്‍ എസ് ഡി വാരി വായില്‍ ഇട്ടത്, കൊച്ചമ്മേ അത് ഇതൊക്കെ രഹസ്യം ആക്കി വെക്കാന്‍ അല്ലേ , അവര്‍ മരിക്കുക ആണെങ്കില്‍ മരിച്ചൊട്ടെ, മിക്കവരും കുറെ നാള്‍ ഓര്‍മ്മ ഇല്ലാതെ ആകും അല്ലെങ്കില്‍ ഭ്രാന്ത് വരും , ഒരു രസം ,,,,, ഇടിക്കിടയില്‍ ഇങ്ങനെ ഒരു രസം ഓകെ വേണ്ടേ,,,
എന്നാലും മോനേ ഈ തോളില്‍ നിന്നോക്കേ കൈ ഊരി എടുക്കുക വിരല് ഒടിക്കുക , കൂടല് തിരിക്കുക എന്നൊക്കെ കേള്‍ക്കുമ്പോ പേടി ആകുന്നു…
ഹി ഹി ഹ്ഹി ……………ഈ കൊച്ചമ്മ ഇതൊക്കെ ചെയ്താലെ ഒരു കിക്ക് കിട്ടുള്ളൂ ….ഒരു ലഹരി ,ഈ രക്തം ഒഴുകുന്നതും മരണവേദനയോടെ പിടഞ്ഞു അലരുമ്പോഴും ഉണ്ടാകുന്ന ആ ശബ്ദം ഇല്ലേ കൊച്ചമ്മേ ,,,ഏത് എനിക് വലിയ ലഹരി ആണ്…………………………
മാലിനിക്ക് ഭയം ആയി……………….
അയ്യോ എല്ലാരുടേം അല്ല ,,,,ഇങ്ങനെ ഉള്ളവരുടെ ,,,,,,,
പിന്നെ വേറെയും സംഭവം ഉണ്ടായി , ആദി ദേവികയുടെ വീടിന് സമീപം നടന്ന കാര്യങ്ങള്‍ കൂടെ പറഞ്ഞു.
മാലിനി വീണ്ടും തലക്ക് കൈ കൊടുത്തു ഇരുന്നു പോയി.
നല്ല രസം ആയിരുന്നു കൊച്ചമ്മേ ,,, ആ കള്ളുകുടിയന്റെ മുഖം പിടിച്ച് പരുക൯ പൂശിയ മതിലില്‍ ഇങ്ങനെ താഴേക്കു ഉരച്ചു കളിയ്ക്കാന്‍ , അവന്റെ കയ്യും മതിലില്‍ ഇടിപ്പിച്ചു, ഒ അവന്റെ കരച്ചില്‍ കേള്‍ക്കാന്‍ രസം ആയിരുന്നു കൂടെ കരിമരുന്നു പ്രയോഗവും ആഹാ………………മനോഹരം..
നിനക് സത്യത്തില് വല്ല മാനസിക പ്രശ്നവും ഉണ്ടോ മോനേ ,,,,,
മാലിനി വിറച്ച് കൊണ്ട് ചോദിച്ചു…..
ഹ ഹ ഹ ഹ ……………………….അവന്‍ ഒന്നു ചിരികുക മാത്രേ ചെയ്തുള്ളൂ..
കൊച്ചമ്മേ ഞാന്‍ പറഞ്ഞത് മറക്കരുത് , ഒറ്റയ്ക്ക് ശ്രിയമോളെ എങ്ങോട്ടും അയക്കണ്ട , കാര്‍ കൊടുത്തു വിടണ്ട , പിന്നെ അങ്ങനെ എന്തേലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ എന്നെ അറിയിക്കണം,
പിന്നെ ഇത് നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി വേറെ ഒരാള്‍ അറിയരുത് കേട്ടല്ലോ…………………
മാലിനി കൈ കൂപ്പി …
മോനേ ചോദിക്കാന്‍ മറന്നു , അസുഖം എങ്ങനെ ഉണ്ട് ,,,
അതൊക്കെ ഉഷാര്‍ ആയി കണ്ടോ ,,,
ആശ്വാസം ആയി ,,,,,,
ആദി എനിക്കു ഇപ്പോള്‍ തന്നെ ക്ഷേത്രത്തില്‍ പോകണം , പൊന്നൂനെം കൊണ്ട്പോകണം ന്റ്റെ ശങ്കരനോടു നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കണം..
ഇതാണ് ……………..കൊട്ടു കൊള്ള൯ ചെണ്ടയും പേര് കോട്ടുകാരനും.
മാലിനി ചിരിച്ചു , ഡാ കുട്ടാ ,,,നീ തന്നെ അല്ലേ ശങ്കരന്‍,,,
അപ്പോള്‍ അമ്പലത്തിലോ ?
അതും ശങ്കരന്‍ തന്നെ ,,,,
ആയിക്കോട്ടെ ആയികോട്ടെ……………………….
മാലിനി അവനെ കെട്ടിപ്പിടിച്ചു നെറുകയില്‍ ഒരു മുത്തം കൊടുത്തു അവിടെ നിന്നും ഇറങ്ങി.
ശോ ഈ കൊച്ചമ്മ ,,,ലക്ഷ്മി അമ്മ ഉമ്മ വെക്കുനോടത്ത് തന്നേ ഉമ്മ തന്നു…………….
അവന്‍ ലക്ഷ്മി അമ്മയുടെ ഫോടോ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
വീടില്‍ എത്തിയപ്പോള്‍ പൊന്നു അവിടെ ഹെഡ്ഫോണ്‍ വെച്ചു പൂമുഖത്ത് ഇരിക്കുക ആണ്
അവളെ കണ്ടപ്പോ മാലിനിക്ക് ആകെ സന്തോഷവും സമാധാനവും ഒക്കെ ആയി ,
അവളെ വാരി പുണര്‍ന്ന് ഒരുപാട് ഉമ്മകള്‍ കൊടുത്തു,
അവള്‍ ഇങ്ങനെ വിഴുങ്ങസ്യ എന്ന പേരില്‍ ഇരിക്കുക ആണ്,
എന്താ ഇങ്ങനെ ഉമ്മ തരുന്നേ ?
ഒരുപാട് സ്നേഹം കൂടീട്ടാ എന്റെ പൊന്നിനോട്
ആണോ………………….
ആ ,,,ആണ് ,,,,,
അതേ ഇന്നലെ പറഞ്ഞില്ലേ അമ്മ പറയുന്നതു ഒക്കെ അനുസരിക്കും എന്നു?
ആ പൊന്നു പറഞ്ഞല്ലോ ..
എന്ന ഇപ്പോ അമ്മയുടെ തലയില്‍ തൊട്ട് സത്യം ചെയ്തു താ ?
എന്താണ് …..
അമ്മ അനുവദിക്കാതെ ഒറ്റയ്ക്ക് എവിടേയും പോകില്ല, കാര്‍ എടുക്കില്ല , ഇനി അമ്മേനെ അനുസരിപ്പിക്കാന്‍ പപ്പെനോട് പോയി ചോദിക്കില്ല എന്നു ….
ശോ …..അതെങ്ങനെ ശരി ആകും…
അനുസരിക്കില്ല ല്ലേ ,,,എന്ന അമ്മയും ലക്ഷ്മിയെ പോലെ പൊന്നൂന്‍റെ സ്വപ്നത്തില് വരാം..
അയ്യോ …………..വേണ്ടാ,,,,,,,,,,,,,,,,,,,,,എത്ര സത്യം വേണേലും പൊന്നു ഇട്ടെകാ൦ ………..അപ്പോ തന്നെ അവള്‍ അമ്മയുടെ തലയില്‍ കൈ വെച്ചു സത്യം ചെയ്തു കൊടുത്തു ,
നല്ല മോള് വേഗം റെഡി ആക് , നമുക്ക് അമ്പലത്തില്‍ പോണം , പോയി ഒരുപാട് പ്രാര്‍ഥിക്കാന്‍ ഉണ്ട്..
അയ്യോ …ഇന്നോ………………….
ആ ….ഇന്ന് തന്നെ ………………………..
അപ്പോള്‍ പൊന്നുവിന്റെ മുഖത്ത് നാണം വന്നു,,,,
പൊന്നുന് പോകാന്‍ പറ്റില്ല ,,,ഇനി ഏഴു ദിവസ൦ കഴിയണം അല്ലോ…………….
ആഹാ ,,,എപ്പോ ആയി????
??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤
Ente ponnaliyaa eee kadha ippala kaanunnee
Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??
സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.
Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️
അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤
മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…
oh bhrugu ,,,,,,,,,,,,,,,,,,,,
jack spa bro
കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….
വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….
എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….
നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..
ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️
ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം
Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???
Ntha parayka asamanyam
??????
❣️
സര്‍വ്വം ശിവമയം
??
????
????
????
????
?????????????
??????????????
????
????
???????
Where are you I wanna meet you
വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.
ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
കരയിപിക്കുന്നത്.?
പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️
സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…
ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.
പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?
പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.
അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.
കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?
എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…
ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️
വിഷ്ണുവേ ,,,,,,,,,,,,,,,,
നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
രാഹുലും വിഷ്ണുവും
കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
അതുപോലെ സീന്‍ ബൈ സീന്‍
വായിക്കുമ്പോ തന്നെ സന്തോഷം ആണ്
……………എന്താ പറയാ ,,,,,,,,,,,,,,,,,,,,
എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,
ഈ കഥ കണ്ടാല്‍ കാര്യമിള
ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,
സ്നേഹം മാത്രം ,മു
?
ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???
തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??
അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?
അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️
സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.
8 മിനിറ്റ് 6 സെക്കന്റ് ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?
ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?
ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???
പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??
വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??
“റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”
—ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..
.. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??
പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????
രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???
ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???
ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????
ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????
പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???
പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???
പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.
അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??
പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????
ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??
എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
നല്ലെഴുത്..
ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
ഒരു കഥ പോലെ അതുപോലെ ആണ് ഇതും..
സ്നേഹം
നന്ദി..
I wanna meet you