അപരാജിതൻ 5 [Harshan] 6991

അതിനു എനിക്ക് പഠിക്കാൻ മാത്രമേ ഇങ്ങോട്ടു വരാൻ പാടുള്ളോ ? അവൾ ചോദിച്ചു.

അവൻ ഉള്ളിലേക്ക് പോയി കൂടെ അവളും എ, അപ്പു ബെഡിൽ ഇരുന്നു , ആ റസ്‌കും ബിസ്ക്കറ്റും ഒക്കെ ടേബിളിൽ വെച്ചു. കട്ടൻ കാപ്പി കയ്യിൽ എടുത്തു , കാപ്പി ഇടാൻ വയ്യാത്തോണ്ടാണ് ചോദിക്കാത്തതുട്ടോ ശ്രിയ മോളെ .

ശ്രിയ അവനെ നോക്കി.

സോറി പെട്ടതലയാ ,,,,,,,,,,രാവിലെ ഞാൻ മോശമായി പെരുമാറി.

അയ്യോ അതിനെന്താ ,,അതിനൊക്കെ സോറി പറയുന്നത് ,

എന്നാലും ഞാൻ കാരണം ഒരുപാട് മഴ നനഞ്ഞുല്ലേ …അതോണ്ടല്ലേ പനി വന്നത്.

ഏയ് ,,,,,,,,,,,,,,,പനി അല്ലെ അത് അതിനു തോന്നുമ്പോൾ അല്ലെ വരൂ,

എന്നാലും പിന്നീടലോചിച്ചപ്പോൾ പൊന്നൂന് വിഷമം ആയി അതാ കാണാൻ വന്നത്

അപ്പു ഒന്നും മിണ്ടിയില്ല, അപ്പു പതുക്കെ എഴുന്നേറ്റു ടേബിളിൽ ഇരുന്ന ടാബ്‌ലറ്റ്സ് എടുത്തു, നോക്കിയപ്പോ  ജഗ് ഇൽ വെള്ളം ഇല്ല , അവൻ പതുക്കെ കിച്ചണിലേക്ക് നടക്കാൻ പോയി

അപ്പോളേക്കും ശ്രിയ ഓടി ചെന്ന് അവന്റെ കയ്യിൽ നിന്നും ജഗ് വാങ്ങി പെട്ടതലയ൯ അവിടെ പോയി കിടന്നോ ഞാൻ കൊണ്ട് വരാം  വെള്ളം എന്നും പറഞ്ഞു ഓടി കിച്ചണിൽ പോയി വെള്ളം നിറച്ചു ഒരു ഗ്ലാസും എടുത്തു അവന്റെ അടുത്ത് കൊണ്ട് ചെന്ന് നീട്ടി ,,

ദാ ,,,,,,,,,,വെള്ളം ,,പെട്ടതലയ൯  മരുന്ന് കഴിക്ക് ………..

എന്തോ ആ കാഴ്ച കണ്ടപ്പോൾ അപ്പൂന് ഉള്ളു ഒരുപാട് പിടച്ചു , കാരണം ഇതൊക്കെ അനുഭവിക്കാൻ കിട്ടിയ ഭാഗ്യം എന്നോർത്ത്.

പാറു അവനു നേരെ ഉള്ള ചെയറിൽ ഇരുന്നു.

ഇപ്പൊ എങ്ങനെ ഉണ്ട് , അവൾ ചോദിച്ചു.

പനി ഉണ്ട് എന്നാലും കുറഞ്ഞു മേല്വേദന സഹിക്കാൻ പറ്റുന്നില്ല , അതിനുള്ള ഗുളിക ആണ് ഇത്.

അതിനു ഇത്രേം ഭാരപ്പെട്ട പണി വല്ലതും എടുത്തോ ? അവൾ ചോദിച്ചു

അവൻ ഒന്ന് ചിരിച്ചു. കാരണം ഒന്നും അറിയാത്ത പൊട്ടി പെണ്ണല്ലേ

റസ്റ്റ് എടുത്തോ ,,, പൊന്നു പോകാണു… അവള്‍ അവനോടു പറഞ്ഞു.

ആഹാ … അവള്‍ അവിടെ ഇരിക്കുന്നത് എത്ര ആശ്വാസം ആണ് എന്ന് അവൾക്കു അറിയില്ലലോ ,

അയ്യോ ഞാൻ കിടക്കുക ആയിരുന്നു, ഇനി കിടക്കേണ്ട ആവശ്യം ഇല്ല ശ്രിയ മോളെ

ആണോ………………

ആ അതെ ………

പെട്ടതലയ……………….ഇപ്പൊ ലക്ഷ്മി അമ്മ വേണമായിരുന്നൂല്ലേ കൂടെ ?

പാറു ചോദിച്ചു , പിന്നെ ആണ് ചോദ്യത്തിലെ അബദ്ധം മനസിലായതു

സോറി പൊന്നു അറിയാതെ പറഞ്ഞു പോയതാ..

ഓ അതിനെന്താ ,,,,,,,,,,,,,,,കുഴപ്പം ഒന്നും ഇല്ല..

ലക്ഷ്മി ‘അമ്മ ഉണ്ടായിരുന്നെ ഒരുപാട് നന്നായിരുന്നു , അവൻ ഒന്ന് ചിരിച്ചു.

അതെ പെട്ടതലയ ,,,,,,,,,രാവിലെ ‘അമ്മ വെറുതെ പേടിച്ചത് കൊണ്ടാണ് പെട്ടതലയനെ അങ്ങോട്ട് വിട്ടത്‌ , ഞാൻ ഇന്ന് വന്നപ്പോ അമ്മയും ആയി ഒരുപാട് വഴക്കിട്ടു , എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ഞാൻ എന്താ കൊച്ചുകുട്ടി ആണോ എന്ന് ചോദിച്ചു…..

ആണോ എന്നിട്ടു കൊച്ചമ്മ എന്ത് പറഞ്ഞു ?

ഒന്നും പറഞ്ഞില്ല, പിന്നെ എന്നോട് മിണ്ടിയില്ല,  അമ്പലത്തിൽ പൂജ ഒക്കെ ആയതു കൊണ്ട് പോയതാ, കുറച്ചു വൈകിയേ വരൂ ………..ഞാൻ വന്നാലും മിണ്ടില്ല ഇന്ന് പിണക്കത്തിൽ ആണ്.

ഹ ഹ ഹ ഹ ………………..അപ്പു ചിരിച്ചു.

എന്താ ചിരിച്ചേ ?

ശ്രിയ മോളെ …………..

എന്തോ …………..

കൊച്ചമ്മക് ശ്രിയ മോള് കൊച്ചു കുട്ടി തന്നെ ആണ്,

എന്ന് വെച്ച് ഇങ്ങനെ ടെൻഷൻ അടിച്ചു അത് എനിക്ക് ശല്യമാകുമ്പോ ആണ് പ്രശ്നം. പാറു ഇത്തിരി ചൂടായി പറഞ്ഞു.

വേറെ ആർക്കു വേണ്ടി ആണ് ടെൻഷൻ അടിക്കുക,?????

എന്നാലും ……………….

ശ്രിയമോളെ ,,,,,,,,,,,,,,,എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ മാലിനി കൊച്ചമ്മ ഇല്ലാതെ ആകുന്ന ശ്രിയ മോളുടെ ജീവിതത്തെ കുറിച്ച് ????????????

അവൾ ഞെട്ടി അവനെ നോക്കി …..

അപ്പോൾ പിന്നെ ആരാ ശ്രിയമോൾക്കുവേണ്ടി ടെൻഷൻ അടിക്കുക , അമ്പലങ്ങളായ അമ്പലങ്ങൾ ഒക്കെ കേറി നടക്കുക , പ്രാർത്ഥിക്കുക , പൊന്നു പോലെ കൊണ്ട് നടക്കുക , പുറകെ നടക്കുക .

അവൾക്കു മറുപടി ഉണ്ടായിരുന്നില്ല.അവളുടെ കണ്ണുകൾ നിറയുന്ന പോലെ.

ഇതും ഒരു യാതാർഥ്യം ആണ് അച്ഛനും അമ്മയും ഒക്കെ എത്ര കാലം ഉണ്ടാകും എന്ന് പറയാൻ സാധിക്കില്ലലോ.

അവൾ മറുപടി ഒന്നുമില്ലാതെ കേട്ടിരുന്നു.

എനിക്കും ആരും ഇല്ല. അത് സത്യം ആണ് , ഞാൻ അതുമായി പൊരുത്തപെട്ടിട്ടുമുണ്ട് , പക്ഷെ ചില സമയങ്ങളിൽ നമ്മളൊക്കെ കൊച്ചു കുട്ടികളെ പോലെ ആയി പോകും , ഒരു വിഷമം വരുമ്പോ ഒന്ന് തല ചായ്ക്കാൻ ഒരു തോൾ കിട്ടാതെ ആകുമ്പോ ആണ് പകച്ചു പോകുന്നത് ,

ശ്രിയ മോൾക്ക് അറിയോ എന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഒരുപാട് സ്നേഹം ആയിരുന്നു.

ഞാൻ അന്ന് പറഞ്ഞില്ലേ , അമ്മക്ക് വിവാഹം കഴിഞ്ഞു ഏറെ അബോര്ഷനുകൾ ഉണ്ടായി, അമ്മ വലിയ ശിവ ഭക്ത ആയിരുന്നു പിന്നെ കുറെ പ്രാർത്ഥനയും വഴിപാടുകളും ഒക്കെ ആയി ആണ് ഞാൻ പിറന്നത്.

അത് കൊണ്ട് തന്നെ എന്റെ കാര്യത്തിലും ഒരുപാട് ശ്രദ്ധ ആയിരുന്നു, അന്നൊക്കെ എപ്പോളും എനിക്ക് അസുഖങ്ങൾ ആയിരുന്നു, അന്ന് അവരുടെ ടെൻഷൻ ഒക്കെ  ഏതാണ് ഒരുപാട് കണ്ടിട്ടുണ്ട് ,, ഇന്നിപ്പോ ശ്രിയ മോളുടെ കാര്യത്തിൽ ഇവിടെ ഉള്ളവർ കാണിക്കുന്ന പോലെ…

അവനൊന്നു നിർത്തി.

അവൾ അതൊക്കെ കേട്ട് തല കുനിച്ചു ഇരിക്കുക ആണ്.

അന്നൊക്കെ ഈ ഒരുപാട് സ്നേഹം കാണുമ്പോ എനിക്ക് ഒരുപാട് ദേഷ്യം ആയിരുന്നുട്ടോ,,ശ്രിയ മോളെ

വീട്ടിൽ ഞാൻ ഉള്ളപ്പോ ഇടയ്ക്കു ചെറിയ ഒരു പനി വന്നു കിടന്നാൽ ലക്ഷ്മി അമ്മയുടെ മടിയിൽ തല വെച്ച് കിടക്കും കാലു അച്ഛന്റെ മടിയിലും ലക്ഷ്മി അമ്മ തല വിരല് കൊണ്ട് തലോടും, അച്ഛൻ കാലും തടവി വിരലുകൾ ക്കെ വലിച്ചു, അതൊരു സ്വർഗം ആയിരുന്നു. അവിടെ നിന്നും ഒരു ദിവസ൦ ഇവർ രണ്ടു പേരും ഇല്ലാതെ വന്നപ്പോ പകച്ചു പോയി.

ഇന്ന് നോക്കിക്കേ ശ്രിയ മോളെ ,,,സുഖം ഇല്ല ഒറ്റക്കാണ്, നെറ്റിയിൽ ഒരു തുണി നനച്ചു ഇടണം എങ്കിൽ സ്വയം ചെയ്യണ൦, ഒരു കാപ്പി കുടിക്കണം എങ്കിൽ സ്വയം ഉണ്ടാക്കി കുടിക്കണം, വാ മോനെ ഹോസ്പിറ്റലലിൽ കൊണ്ട് പോകാം എന്ന് ആരും പറയാൻ ഇല്ല, കൂടെ ഇരിക്കാനോ വേദന വന്ന ദേഹം ഒന്ന് തടവാണോ പോലും ആരും ഇല്ല, സമയത്തിന് മരുന്ന് എടുത്തു തരാൻ ആരുമില്ല, ഒന്നും വേണ്ട ഇത്തിരി കഞ്ഞി ഉണ്ടാക്കി തരാൻ ആരും ഇല്ല ………………….ഇപ്പൊ തോന്നുന്നുണ്ട് ലക്ഷ്മി ‘അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന്..

ആഗ്രഹിക്കാൻ അല്ലെ പറ്റു

പാറു ഒന്നും മിണ്ടാതെ തല താഴ്ത്തി എല്ലാം കേട്ടിരിക്കുക ആണ്.

മടക്കി വെച്ച കൈകളിൽ അവളുടെ കണ്ണുനീർ വീഴുന്നതും അവൻ കണ്ടു.

അവരുടെ നഷ്ടവും ആയി ഞാൻ പൊരുത്തപെട്ട് കഴിഞ്ഞു, പക്ഷെ ഇങ്ങനെ ഉള്ള അവസരങ്ങൾ വരുമ്പോ ഞാൻ എന്ത് ചെയ്യും. ശ്രിയമോൾ പറ…

ഇന്ന് തന്നെ എനിക്ക് ഒട്ടും വയ്യ ഒന്നും കഴിക്കാൻ പറ്റിയില്ല , ആകെ വിശപ്പ്, ഞാൻ നിങ്ങളുടെ പുതിയ സെർവന്റ് ന്റെ അടുത്ത് ചെന്ന് കുറച്ചു ചോറ് ചോദിച്ചു, ആഗ്രഹം ഉണ്ടായിട്ടല്ല, നിവൃത്തികേടു കൊണ്ടാണ്….

ഇവിടെ നിന്ന് രണ്ടര കിലോമീറ്റർ പോണം ജങ്ഷനിലേക്ക്, അവിടെ ഉള്ളു കടകൾ ഒക്കെ, ഈ വയ്യാത്ത അവസ്ഥയിൽ ഞാൻ എങ്ങനെ പോകാൻ ആണ്, അപ്പോൾ അവര് പറഞ്ഞത് എനിക്ക് എന്തേലും തരുന്ന കണ്ടാൽ ജോലി പോകും എന്ന്,  ഒരാളുടെ ജോലി ഞാനായിട്ട് എങ്ങനാ കളയുന്നത് ,

പിന്നെ കൂട്ടുകാരനെ വിളിച്ചു, അവൻ തിരക്കിൽ ആയിരുന്നു രണ്ടു മണിക്കൂർ കഴിഞ്ഞാണ് വരാൻ സാധിച്ചത്, അത് വരെ ഈ ഇരുപ്പ് വെള്ളവും കുടിച്ചു നീക്കി, അവൻ കൊണ്ട് വന്ന ഈ ബ്രെഡും റിസ്കും ഒക്കെ വാങ്ങാൻ ആണ് ഗേറ്റ് വരെ പോയത്,

ശ്രിയ മോളെ ചോദിച്ച പോലെ അടങ്ങി കിടക്കണം എന്നൊക്കെ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ഞാനും ഒരു മനുഷ്യൻ അല്ലെ ,…എനിക്കും ഇല്ലേ  വിശപ്പും ദാഹവും ഒകെ,,

വലതു൦ കഴിച്ചു വേണ്ടേ മരുന്ന് ഒന്ന് കഴിക്കാ൯…കിടന്നു പോയാല്‍ ആര് നോക്കാനാ.

ഇതൊക്കെ ആരോട് പറയാൻ ആണ്, അച്ഛനും  അമ്മയും ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിക്ക് ഇത് വരുമോ ……………… ശ്രിയ കണ്ണുകൾ തുടക്കുന്നുണ്ടു, തല ഉയർത്തിയിട്ടില്ല

ശ്രിയ മോളെ ഈ അവസ്ഥ ഒക്കെ ഭീകരം ആണ്, അത് മോൾക്കു പറഞ്ഞാൽ മനസിലാകില്ല

ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്നത് ഒക്കെ മഹാഭാഗ്യം ആണ്, അത് അങ്ങനെ ആണെന്ന് കരുതി പോണം, ഇന്ന് തല്ലു പിടിക്കാനും പിണങ്ങാനും മിണ്ടാതെ ഇരിക്കാനും ഒക്കെ കൊച്ചമ്മ ഉണ്ട്, നാളെ ഇല്ലാതെ ആകുമ്പോളോ ……………….ഓർത്തിട്ടിട്ടുണ്ടോ അമ്മയുടേം അച്ഛന്റെ കുഞ്ഞുവാവ ആയി ജീവിക്കുന്ന ശ്രിയ മോള് അപ്പൊ എന്ത് ചെയ്യും ഒരു സുപ്രഭാതത്തിൽ ഇവരൊക്കെ ഇല്ലാതെ ആയാൽ…..

ശ്രിയ അത് കേട്ട് കൈകൾ മുഖം പൊത്തി നിശബ്ദമായി കരയാൻ തുടങി.

കരയാൻ ആയി പറഞ്ഞതല്ല ശ്രിയ മോളെ…………..

അവര് ഈ കൂടുതൽ ശ്രിയമോൾടെ കാര്യത്തിൽ ഇത്രയൂം പേടിയോടെ നിൽക്കുന്നത് ദേഷ്യം കൊണ്ടല്ല… മോളെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം ആയതു കൊണ്ടാണ്………………

ശ്രിയയുടെ കരച്ചിലിന്റെ കാഠിന്യം കൂടി.

ഇന്നിപ്പോ കൊച്ചമ്മ ഇത്രേം നേരം ആയി അമ്പലത്തിൽ ആണ് ,,,ആർക്കു വേണ്ടി ആണ് പ്രാർത്ഥിക്കുന്നത്

രണ്ടു മക്കൾക്ക് വേണ്ടി, നിങ്ങള്ക്ക് വേണ്ടി

ഞാൻ ഈ പറയുന്നത് അനുഭവം കൊണ്ട് ആണ് , ഇന്ന് എനിക്ക് അനുഭവിക്കാൻ കഴിയാതെ പോയതും  നിങ്ങൾ രണ്ടു പേരും ആവോളം അനുഭവിക്കുന്നതും ഒന്ന് തന്നെ ആണ് ശ്രിയ മോളെ….സ്നേഹം

ഞാൻ  മോശം ആണ്, കൊള്ളില്ലാത്തവൻ ആണ്, മന്ദബുദ്ധി ആണ്, പൊട്ടൻ ആണ്, തോറ്റുപോയവൻ ആണ് വെറും ലൂസർ ആണ്, അതൊക്കെ എന്റെ കുറ്റം ആണോ… ഇവിടെ എനിക്കില്ലാത്തതും നിങ്ങള്ക് ഒരുപാട് ഉള്ളതും ഒന്ന് തന്നെ ആണ് ശ്രിയ മോളെ – ഭാഗ്യം

ഞാൻ പഠിച്ചു   കൊണ്ടിരുന്നപ്പോൾ തേർഡ് സേം ഇൽ തന്നെ എനിക്ക് ഒരു ഓസ്‌ട്രേലിയൻ കമ്പനിയിൽ നല്ല ജോബ് ഓഫർ വന്നതാണ് ആ ഇടയ്ക്കു ആണ് അച്ഛന്റെ പ്രശനം ഉണ്ടായതു പഠിത്തം തുടരാൻ സാധിക്കാതെ പോയതും – അന്ന് തുടരാൻ അനുവദിച്ചിരുന്നെങ്കിൽ അച്ഛൻ ഉണ്ടാക്കിയ നഷ്ടം ഒക്കെ ഞാൻ തീർത്തിരുന്നെനെ ,,

പിന്നെ കുവൈറ്റിൽ ഒരു ജോലി റെഡി ആയി, പക്ഷെ തലവര ശരി അല്ലാത്തോണ്ട് ഇന്നിപ്പോ മാസം പതിനായിരം  വാങ്ങി ഇപ്പൊ ഇവിടെ പണി എടുക്കുന്നു, നിങ്ങൾക്കോ എന്തിന്റെ കുറവാണു. കൂടുതൽ അല്ലാതെ

ഞാൻ എന്തൊക്കെയോ പറഞ്ഞു ശ്രിയ മോളെ ബോർ അടിപ്പിക്കുക ആണല്ലേ,,

അതൊക്കെ വിട്ടുകള , കൊച്ചമ്മയുമായി പിണങ്ങി എന്ന് കേട്ടപ്പോ പറഞ്ഞു പോയത് ആണ് കേട്ടോ …

എന്റെ ലക്ഷ്മി ‘അമ്മ വല്ലപോഴെങ്കിലും ഒന്ന് സ്വപ്നത്തിൽ വന്നാലേ എനിക്ക് കാണാൻ പറ്റു , അല്ലെങ്കിൽ പിന്നെ  ഫോട്ടോ നോക്കണം , ശ്രിയമോൾക്ക് ആ അവസ്ഥ ഇപ്പോൾ ഇല്ലല്ലോ എപ്പോളും അമ്മയെ  കണ്മുന്നിൽ കാണുന്നില്ലേ ,,,

എന്നും  അങ്ങനെ ആകട്ടെ എന്ന് പ്രാർത്ഥിക്കു…

എല്ലാര്ക്കും എല്ലാം ഒന്നും എപ്പോഴും കിട്ടില്ല, കിട്ടിയവർക്ക് അതിന്റെ മൂല്യവും അറിയില്ല..

ശരി ശ്രിയ മോളെ , ഞാൻ കുറച്ചു നേരം കിടന്നോട്ടെ നല്ല വേദന എടുക്കുന്നു, വയ്യ

അതുകേട്ടു ശ്രിയ എഴുന്നേറ്റു, അവളുടെ മുഖം ഉയർത്തുന്നുണ്ടായിരുന്നില്ല, അവനെ നോക്കിയതും ഇല്ല, അവൾ നേരെ ഇറങ്ങി, അവള്‍ക്ക്  ആദി പറഞ്ഞ പല കാര്യങ്ങളും കൊണ്ടു, അത് തന്നെ ആണ്, തനിക്കു കിട്ടിയ ഭാഗ്യത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ ……….പിന്നെ എപ്പോളും വിഷമികാൻ മാത്രമേ സാധിക്കുകയുള്ളൂ

<<<<<<<<<<<<<O>>>>>>>>>>>>>

ശ്രിയ  വീട്ടിൽ ചെന്നു , ആരും ഇല്ല……  അവൾ ഒരുപാട് കരഞ്ഞു

അപ്പു പറഞ്ഞ പല കാര്യങ്ങളും ഒരു നീറ്റൽ പോലെ .

എന്താണ് ഉള്ളിൽ തോന്നുന്നത് മനസിലാകുന്നില്ല.

അവൾ റൂമിൽ കുറച്ചു നേരം കിടന്നു.കുറച്ചു കണ്ണന്റെ വിഗ്രഹത്തിനു മുന്നിലും പോയി നിന്ന് കണ്ണീർ വാർത്തു.

കണ്ണനോട് എന്താണ് പറയേണ്ടത് എന്നും അവൾക്ക് അറിയില്ല .

പിന്നെ അവൾ അടുക്കളയിലേക്കു പോയി, അവിട നിൽക്കുക ആയിരുന്നു , പിന്നെ എന്തൊക്കെയോ പണികൾ ചെയ്യാൻ ആരംഭിച്ചു.

ഒരു പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ മാലിനി എത്തി.

വീട് തുറന്നു കിടക്കുന്നുണ്ട് ,

മോളെ ,,,,,,,,,,,,, ശ്രിയ യെ വിളിച്ചു ഉള്ളിലേക്ക് പോയി.

അമ്മേടെ പൊന്നെ …………………എവിടെയാ

റൂമിൽ നോക്കി ഇല്ല, എവിടെ പോയി, അടുക്കളയിൽ ശബ്ദ൦ ഒക്കെ കേൾക്കുന്നു, മാലിനി അടുക്കളയിലേക്ക് ചെന്നു, ശ്രിയ എന്തൊക്കെയോ ചെയ്യുകയാണ് .

പൊന്നു എന്തെടുക്കുവാ ,,,,,,,,,,,,,,,,,

അവൾ തിരിഞ്ഞു നോക്കി.

അമ്മേനെ കണ്ടു ചുണ്ടൊക്കെ കൂർപ്പിച്ചു പിടിച്ചു തല ഒകെ വെട്ടിച്ചു പിണക്കം ഒക്കെ കാണിച്ചു ,

ഓ ഇനീം പിണക്കം മാറിയില്ലേ ,,,

അപ്പോളേയ്ക്കും പൊന്നു ഓടി മാലിനിയെ വിളിച്ചു കെട്ടി പിടിച്ചു കരയാൻ തുടങ്ങി

അമ്മെ ,,,,,,,,,,,,,,,,,,,,,സോറി മ്മെ ,,,,,,,,,,,,,,,,,,,,,ഏങ്ങി ഏങ്ങി കരയുക ആണ് പൊന്നു.

അത് കണ്ടപ്പോ മാലിനിക്കും വിഷമമായി.

അമ്മേടെ പൊന്ന൯ പറയു ,,,,എന്ത് പറ്റി ……………

‘അമ്മ പൊന്നുനെ ഇട്ടേച്ചു പോകല്ലേ അമ്മെ,,,’ അമ്മ പോയാൽ പിന്നെ പൊന്ന് ഒറ്റയ്ക്ക് ആയി പോകും.

അത് കൂടെ പറഞ്ഞതോടെ അവളുടെ വിങ്ങൽ കൂടി, കൊച്ചു കുട്ടിയെ പോലെ

അതിനു ഞാൻ ‘അമ്മ എവിടെ പോകാൻ ആണ് …

‘അമ്മ എങ്ങോട്ടും പോകണ്ട,,,,ഞാൻ സമ്മതിക്കില്ല

ഞാൻ നല്ല കുട്ടി ആയി ഇരുന്നോളാം ,,,’അമ്മ പറയുന്നത് ഒകെ അനുസരിച്ചോളാ൦ ഇനി വഴക്കു കൂടില്ല പിണങ്ങില്ല,, ഒച്ച വെക്കൂല,, വിഷമിപ്പിക്കൂല ,, അമ്മ പോല്ലേ അമ്മേ,,,അവള് പൊട്ടികരയുക ആണ്.

പൊന്നു ,,,’അമ്മ എങ്ങോട്ടും പോണില്ലല്ലോ, നിങ്ങളെ വിട്ടു അമ്മ എവിടെയാ പോകുക ?

പൊന്നു മാലിനിയെ ആഞ്ഞു കെട്ടിപിടിച്ചു കവിളത്തു ഒക്കെ ഒരുപാട് ഉമ്മ കൊടുത്തു ,

അത് കാണുമ്പോ മാലിനിയും വിങ്ങാ൯ തുടങ്ങി ,

പൊന്നു കാര്യം പറ ,,എന്താ നിനക്ക് ഇത്രയും സങ്കടം.

പെട്ടതലയന്റെ അടുത്ത് പോയി, പെട്ടതലയനു സുഖം ഇല്ല പനി ആണ്, അമ്മയുമായി തല്ലുപിടിച്ച കാര്യം പറഞ്ഞപ്പോ പൊന്നൂനോട് ചോദിച്ചു , ‘അമ്മ എപ്പോളും കൂടെ ഉണ്ടാകുമോ, ഒരു നാള്‍  ഇല്ലാതെ ആയാലോ  എന്ന് …………..

അത് കൂടെ പറഞ്ഞപ്പോ അവള് പിന്നേം പൊട്ടി കരയാൻ തുടങ്ങി

‘അമ്മ മരിക്കല്ലേ അമ്മെ ….. ‘അമ്മ മരിക്കാൻ ഞാൻ സമ്മതിക്കില്ല ,,, പൊന്നു കൂടുതൽ മാലിനിയെ ചേർത്ത് പിടിച്ചു കരഞ്ഞു,

അത് കേട്ടപ്പോ മാലിനിക്ക് ചിരിയും കരച്ചിലും ഒക്കെ വന്നു,

അതാണോ ,,,,,,,,,,, അതിപ്പോ ആരാ മരിക്കുന്നതു , അതൊക്കെ നമ്മുടെ കൈയിൽ ആണോ പൊന്നു

ഇങ്ങനെ ഒരു പൊട്ടികുട്ടി ആണല്ലോ ന്റെ പൊന്നു

പൊന്നു പൊട്ടി ആണ് ,,,ന്നാലും ‘അമ്മ മരിക്കണ്ട ,,,

ഇല്ല ഞാൻ മരിക്കുന്നില്ല , പോരെ ,,,,

ആം ,,,,,,,,,,,,,,,,,,, അവളുടെ കരച്ചിൽ കുറച്ചൊക്കെ ശാന്തമായി തുടങ്ങി,

പൊന്നു എന്താ ചെയ്യണേ ,, ??

ആ പെട്ടതലയനു ഇന്ന് പനിയും വേദനയും ഒക്കെ ആണ് ഇന്ന് ഒന്നും കഴിച്ചില്ലന്നു പറഞ്ഞു മരുന്ന് കഴിക്കാൻ ഉള്ളതാ വയ്യാതെ വിശന്നപ്പോ ഇവിടെ വന്നു ചോദിച്ചപ്പോളും ആ ആന്റി കൊടുത്തില്ല പേടിച്ചു, പിന്നെ ഏതോ കൂട്ടുകാരൻ കൊണ്ട് കൊടുത്ത ബിസ്കറ്റും ബ്രെഡും ഒക്കെ കഴിക്കുവാർന്നു , അത് കേട്ടപ്പോ പൊന്നൂനു ഒരുപാട് വിഷമം ആയി ,

അത് പറയുമ്പോളും അവളുടെ കണ്ണുകള്‍ നിറയുന്നുണ്ട്.

അത് കൊണ്ട് പെട്ടത്തലയന് കുടിക്കാന്‍  ഇച്ചിരി കഞ്ഞി ഉണ്ടാക്കാംന്നു കരുതി ഇവിടെ കേറിയത്, ഇതിന്റെ അളവ് ഒക്കെ എങ്ങനെയാ ,,,,

അവൾ അത് പായുന്ന കേട്ടപ്പോ മാലിനിയുടെ നെഞ്ചോന്ന് പിടഞ്ഞു, അപ്പുനു വയ്യതെ പാവം ഒന്നുകഴിക്കാതെ…..  കണ്ണൊക്കെ നിറഞ്ഞു തുടങ്ങി

മാലിനി അപ്പൊ തന്നെ അവളിൽ നിന്നും അതൊക്കെ വാങ്ങി പെട്ടെന്നു തന്നെ അവനുള്ള കഞ്ഞി ഒകെ ഉണ്ടാക്കാൻ ആയി തിരക്കില്‍ ആയി.

ആ പെട്ടത്തലയ൯ പാവം ആണമ്മെ,,,,,,,,,,,,,,,,,പാവം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല , അതോണ്ട് മരുന്നൊന്നും കഴിച്ചില്ല. അത് പറയുമ്പോ പാറു ഏങ്ങലടിക്കുന്നുണ്ടായിരുന്നു.

പെട്ടതലയന്റെ ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വന്നാൽ മാത്രേ കാണാൻ പറ്റുള്ളൂ എന്ന് ,

അതൊക്കെ പറയുമ്പോ പൊന്നു ഏങ്ങലടിക്കുന്നുണ്ട് കണ്ണൊക്കെ തുടക്കുന്നുണ്ട്

അത് കേട്ട് മാലിനി ഒന്ന് ചിരിച്ചു,

അത് സാരമില്ല അവൻ പാവമാണെന്ന് എനിക്കറിയാല്ലോ

പിന്നെ പൊന്നു ഒന്നും പറഞ്ഞില്ല അമ്മയുടെ ഇളകുട്ടി ആയി അമ്മയെ കെട്ടിപിടിച്ചു നിന്ന്,

കഞ്ഞി പെട്ടെന്ന് തയാർ ആയി , മാലിനിയും പാറുവും കൂടി അവനായി ചമ്മതിയും പപ്പടവും ഒക്കെ തയാർ ആക്കി.

മാലിനി അപ്പോളും ഓർക്കുക ആയിരുന്നു ഈ അപ്പുവും പാറുവും ഒക്കെ വെറും കുട്ടികളെ പോലെ ആണ് , കൊച്ചു കുട്ടികൾ സംസാരിക്കുന്ന പോലെ തന്നെ ആണ് അവരുടെ സംസാരം. കൊച്ചു കുട്ടികളുടെ ഒരു ശൈലി ആണല്ലോ ഞാൻ എന്ന് ഉപയോഗിക്കാതെ അതിനു പകര൦ അവരുടെ പേര് തന്നെ ഉപയോഗിക്കുന്നത് , പൊന്നും സംസാരിക്കുബോ അതുപോലെ അപ്പുവും സംസാരിക്കുമ്പോ അത് പോലെ തന്നെ,,

രണ്ടു പേരും സങ്കടം വന്നാൽ പെട്ടെന്ന് കരയും ഇങ്ങനെ ഏങ്ങലടിച്ചു കരയും …തനി കുട്ടികൾ തന്നെ.

അവനുള്ള ഭക്ഷണം ഒകെ തയാർ ആയി , അവർ പാത്രത്തിൽ ആക്കി.

അമ്മെ പപ്പ  ഇപ്പൊ വരുവോ ,,,

ഇല്ല എന്നെ വിളിച്ചിരുന്നു , ഇന്ന് വരില്ലന്നു പറഞ്ഞു.

ആണോ ,,,

എന്നാ ഞാൻ ഇത് കൊണ്ട് കൊടുതു വരാം ,,,

നിക്ക് ഞാൻ ഈ വസ്ത്രം ഒക്കെ ഒന്ന് മാറ്റട്ടെ , എനിട്ടു പോകാം ,

മാലിനി വേഗം റൂമിലേക്ക് പോയി.

<<<<<<<<<<<<<<<O >>>>>>>>>>>>>.

അവിടെ അപ്പു റൂമിൽ പുതച്ചു മൂടി കിടക്കുക ആണ്  പനി കുറഞ്ഞിട്ടുണ്ട് ,

ഗുളിക കഴിച്ചത് കൊണ്ട് വേദനയും കുറവുണ്ട്, എന്നാലും അവനു വലിയ സങ്കടം ഉണ്ടായിരുന്നു , ഇന്ന് സുഖം ഇല്ലാതെ കിടന്നിട്ടു ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വന്നില്ല , വന്നിരുന്നെങ്കിൽ കുറച്ചു നേരം എങ്കിലും മടിയിൽ തല വെച്ച് കിടക്കയിരുന്നു .

അപ്പൂപ്പാ ,,,,അപ്പൂന് നല്ല വേദന ഉണ്ടായിരുന്നുട്ടോ ,,ഇപ്പൊ കുറഞ്ഞു.

ആരോടും സംസാരിക്കാൻ ഇല്ലാത്തപ്പോ അവർ രണ്ടു പേരുടെയും ഫോട്ടോ നോക്കി അവൻ അങ്ങ് സംസാരിക്കും,അപ്പൊ പിന്നെ ഒരു കൂട്ട് ഉണ്ട് എന്ന് അവനു സ്വയം തോന്നും , ഈ സുഖമില്ലാത്ത അവസ്ഥ ആയതിനാൽ ആണ് അവൻ സംസാരിക്കുന്നതു , ഇല്ലെങ്കിൽ അവനു പഴേ ലൈഫെ ഒക്കെ ഓർമ്മ വരും ,അപ്പൊ ചിലപ്പോ ഡിപ്രെഷനിലേക്ക് പോയാലോ….

ഇന്നലെ മുതൽ രാവിലെ വരെ ഒരു കുഴപ്പവു൦ ഇല്ലായിരുന്നു നിങ്ങള് വെറുതെ എന്നെ ബുദ്ധിമുട്ടിക്കാൻ ആയി എനിക്ക് അസുഖവും വരുത്തി, ഇങ്ങനെ ഒക്കെ ചെയ്താൽ എന്നെ സഹായിക്കാന്‍  ഇവിടെ ആരും ഇല്ല ന്നു അറിഞ്ഞൂടെ ….ഈ അപ്പൂപ്പനും ലക്ഷ്മി അമ്മയ്ക്കും ഒക്കെ കളി ആണ്.

അനുഭവിക്കുന്നത് ഞാനും ….

എന്ന ഇവിടെ വന്നു കൂട്ടിരിക്കോ അതില്ല…

പിന്നെ നെഞ്ച് നന്നായി മുറിഞ്ഞു , ആറെഴു  സ്റ്റിച്ചു ആണ് ഇട്ടേക്കണത്, രാവിലെ വേദന ഇല്ലായിരുന്നു , ഇവിടെ വന്നപ്പോ മുതല് വല്യ വേദന ആണ്

അപ്പോളേക്കും മാലിനിയും പാറുവും അവിടെ എത്തി , ഔട്ട് ഹൌസ് തുറന്നു കിടക്കുക ആയിരുന്നു , മാലിനിയും പാറുവും ഉള്ളിൽ കയറി ,

പാറു ഹാളിലെ ടേബിൾ വെച്ച ഒരു പുതിയ പുസ്തകങ്ങൾ എടുത്തു നോക്കി

അതൊക്കെ കണ്ടു അവളുടെ കുഞ്ഞി തല പുകഞ്ഞു.

അപ്പു ബെഡിൽ പുതച്ചു മൂടി കിടക്കുന്നു , അവന്റെ നോട്ടം ലക്ഷ്മിയുടെയും സായി അപ്പൂപ്പനെയും ഫോട്ടോകളിലേക്കു ആണ് ,

പിന്നെ ലക്ഷ്മി അമ്മെ ,,, ഇന്ന് അപ്പൂന്റെ സ്വപ്നത്തില്‍ വരുവോ ?

നജീബ് ബ്രെഡും ബിസ്ക്കറ്റും ഒക്കെ അപ്പൂന് കൊണ്ട് തന്നിരുന്നു.

അതൊന്നും കഴിക്കാന്‍ പറ്റുന്നില്ല അപ്പൂനെ ….

പിന്നെ ഇച്ചിരി കഞ്ഞി കുടിക്കാന്‍ തോന്നുന്നുണ്ടുട്ടോ ..

ഇവിടെ നിന്നു ആരും തരില്ല ല്ലോ…

ലക്ഷ്മി അമ്മ ഒരു കാര്യം ചെയ്താല്‍ മതി സ്വപ്നത്തില്‍ വരുമ്പോ കൊണ്ട് വന്നാല്‍ മതി ,

ഇച്ചിരി കഞ്ഞിയും പിന്നെ ചമ്മന്തിയു൦ ,

അപ്പോ അപ്പു സ്വപ്നത്തില്‍ വയറു നിറയെ കുടിച്ചോളാം…

അത് പറയുമ്പോ അവന്റെ ശബ്ദം ഒരല്പം ഇടറി പോയി.

അത് കേട്ട് കൗതുകത്തോടെ നിന്ന മാലിനിയുടെ ഉള്ളും ഒരുപാട് വിങ്ങി , അവൾക്ക് അപ്പുനോടുള്ള ഒരു വാത്സല്യം കൊണ്ട്. എത്ര ഒക്കെ നിയന്ത്രണം വെച്ചാലും അതിനു ഒന്നും ഒരു കുറവും ഉണ്ടാകില്ലല്ലോ. അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി. കരച്ചിലിന്റ്റെ അവസ്ഥയില്‍ ആയി.

കഞ്ഞി കൊണ്ട് വരാന്‍ പറ്റിയില്ലേലും കൊഴപ്പം ഇല്ല , ലക്ഷ്മി അമ്മ വന്നാല്‍ മതി , മടിയില് തല വെച്ചു കിടക്കാല്ലോ .. അത് മതി ,,, വരാതെ ഇരിക്കരുത്ട്ടോ ലക്ഷ്മി അമ്മേ … അപ്പു കാത്തിരിക്കുവെ ………………

അപ്പൂ ……………മാലിനി ആർദ്രമായി അവനെവിളിച്ചു.

അവൻ തിരിഞ്ഞു നോക്കി മാലിനി കൊച്ചമ്മ ആണ്.

അയ്യോ കൊച്ചമ്മ എന്തിനാ ഇങ്ങോട്ടു വന്നത്, വേഗം പൊയ്ക്കോ സാർ കണ്ടാ തല്ലും

അവന്റെ ഉള്ളിലെ മാലിനിക്ക് അടി കിട്ടുമോ എന്ന ഭയം കൊണ്ട് അവൻ കണ്ടപ്പോഴേ അതാണ് പറഞ്ഞത്

ആ സാറ് ഇന്ന് വരില്ല ,

ഓ ഹോ ,,,,

ആഹാ ശ്രിയമോളും വന്നോ വീണ്ടും

മാലിനിയുടെ പുറകില്‍ നിന്ന ശ്രീയയെ കൂടി നോക്കി പറഞ്ഞു.

നീ എന്താണ് എന്റെ മോളെ ഓരോന്നും പറഞ്ഞു വിഷമിപ്പിച്ചത് ?

അവള് വന്നു കരയുക ആയിരുന്നു

അയ്യോ അങ്ങനെ ഒന്നും പറഞ്ഞില്ലാലോ

അപ്പു പതുക്കെ എഴുന്നേക്കാം നോക്കി , നല്ല തളർച്ചയും ഉണ്ട്

അത് കണ്ടു മാലിനി കവർ പൊന്നൂനെ ഏൽപ്പിച്ചു അവനെ താങ്ങാൻ ആയി പിടിച്ചു  വലം കൈ തോളിനു പുറകെ പിടിച്ചു താങ്ങിയപ്പോ വലം കൈ കുറച്ചു ബലത്തിൽ അവന്റെ നെഞ്ചിൽ സ്പർശിച്ചു , കൊണ്ടത് മുറിവേറ്റ ഭാഗത്തു ,

അമ്മെ ,,,,,,,,,,,,,എന്നും പറഞ്ഞു അവൻ കരഞ്ഞു.

അയ്യോ എന്ത് പറ്റി അപ്പു ???

ഏയ്  ഒന്നൂല്ല കൊച്ചമ്മേ ,,,,

മാലിനി പുതപ്പു മാറ്റി,

അവന്റെ ഷർട്ടിന്റെ മുകളിലൂടെ നെഞ്ചിന്റെ ഭാഗത്തു പതുക്കെ തൊട്ടു വീർത്തു ഇരിക്കുന്നു,

എന്താ ഇവിടെ ?

ഒന്നൂല്ലാ……………..

മാലിനി കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിന്നില്ല

അവന്റെ ബട്ടൻസ് അഴിച്ചു,

അപ്പൂസ് ആകെ ഒരു വല്ലായ്മ ഉണ്ടായി

അവർ ഷർട്ടിന്റെ ഇടതു ഭാഗം നീക്കി നോക്കി, വലുപ്പത്തിൽ ഡ്രസ്സ് ചെയ്തു ബാൻഡ് എയ്ഡ് ഒക്കെ ഒട്ടിച്ചു വെച്ചിരിക്കുന്നു.

എന്താടാ ഇത് ? മാലിനി ദേഷ്യപ്പെട്ടു.

ആ ദേഷ്യത്തിൽ അപ്പുനു ലക്ഷ്മി അമ്മയുടെ ദേഷ്യം ആണ് ഓർമ്മ വന്നത്.

ഒന്നൂല്ല

ശ്രിയയും അത് കണ്ടു , അപ്പോൾ ആണ് അവൾക്ക് ഓർമ്മ വന്നത് രാവിലെ ബാഗ് വെച്ച് പിടിച്ചതും പെട്ടതലയൻ ബഹളം വെച്ചതും ഒക്കെ അവൾക്ക് ഒരൽപം ഭയം ആയി

നിന്നോട് ആണ് ചോദിച്ചത് ഇത് എന്താണ്പറ്റിയത് ?

ഒന്നൂല്ല , അത് ഒന്ന് മുറിഞ്ഞത..

ഒന്ന് മുറിഞ്ഞ ഇങ്ങനേ മൂടി വെക്കുവോ സ്റ്റിച്ചു ഉണ്ടോ ,,,,

ആ അഞ്ചു ആറു എണ്ണം ഉണ്ടാകും.

കരണം ഞാൻ അടിച്ചു പൊളിക്കും  നിന്റെ , മാലിനി ദേഷ്യപ്പെട്ടു ഉള്ളിലെ സങ്കടവും ദേഷ്യവും അവൾ പ്രകടിപ്പിച്ചു. ഇങ്ങനെ വല്ലതും ഉണ്ടെങ്കിൽ വാ തുറന്നു പറയണ൦ , ആരുടേയും സഹായം വേണ്ടാത്ത വെല്യ ഒരുത്തൻ വന്നിരിക്കുന്നു .

അപ്പു ഒന്നും മിണ്ടാതെ തല കുമ്പിട്ടു ഇരുന്നു.

ഇതെങ്ങനെ പറ്റിയത് ആണ് , എവിടെ പോയി കയറി?

അത് ചെറിയ ഒരു ആക്സിഡന്റ് ഉണ്ടായതു ആണ് , ഒരു കമ്പി കൊണ്ടത് ആണ് .

വെറുതെ അല്ല പനി ഉണ്ടായതും, മരുന്ന് വാങ്ങിച്ചിട്ടുണ്ടോ നീ

ആ ഉണ്ട്, ആന്റി ബയട്ടിക് ഒക്കെ ഉണ്ട്,

എന്നിട്ടു കഴിച്ചോ നീ

ആ കഴിച്ചു.

നീ ഇനി ഇത് മാറിയിട്ട് ജോലിക്ക് പോയാൽ മതി, ഒരു ശ്രദ്ധയും ഇല്ല, ഒരു കാര്യത്തിലും.

അപ്പു ഒന്നും മിണ്ടിയില്ല

സത്യത്തിൽ മാലിനിക്ക് അത് ഞെട്ടൽ ഇത് വരെ മാറിയിട്ടില്ല അതുപോലെ ദേഷ്യവും

അപ്പു എത്ര മാലിനിയെ ഒഴിവാക്കിയാലും സ്നേഹം ഇല്ലാതെ ആകുന്നില്ലല്ലോ.

ആരും ഒന്നും മിണ്ടുന്നില്ല.

ഞാൻ അമ്പലത്തിൽ നിന്ന് വന്നപ്പോ അടുക്കളയിൽ സാധാരണ കേറാത്ത പൊന്നു അവിടെ അരി ഒക്കെ കഴുകുക ആണ് , കൂടെ ഞാൻ മരിക്കല്ലേ എന്നും പറഞ്ഞു കരച്ചിലും അതൊന്നു ആശ്വസിപ്പിച്ചു കഴിഞ്ഞപ്പോൾ ആണ് കാര്യ൦ തിരക്കിയപ്പോ ആണ് , നിനക്ക്  പനി ആണ്, ഒന്നും കഴിച്ചിട്ടില്ല എന്നൊക്ക പറഞ്ഞു വിങ്ങി പൊട്ടണത് കണ്ടത്. അതുകൊണ്ടു നിനക്കു  തരാന്‍ ആയി പാവം എന്റെ പൊന്നു കഞ്ഞി ഉണ്ടാക്കാനുള്ള പരിപാടികള്‍ ആയിരുന്നു.

ഒരു ഞെട്ടലോടെ ആണ് അപ്പു അത് കേട്ടത് ,,,ഉള്ളൂ നിറഞ്ഞു, ഒപ്പം കണ്ണുകളും, പാറു തനിക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ എങ്കിലും പൊഴിച്ചു എങ്കില്‍ തനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാന്‍ ശ്രമിച്ചു എങ്കില്‍- ഇതില്‍ പരം എന്തു പുണ്യം ആണ് തനിക്ക് കിട്ടാന്‍ ഉള്ളത് അവൻ അത്ഭുതത്തോടെ ശ്രിയമോളുടെ മുഖത്ത് നോക്കി അവന്റെ നോട്ടം കണ്ടു അവൾ മുഖം വെട്ടിച്ചു.

“ആ അപ്പോ കൊച്ചമ്മെനെ പോലെ തന്നെ ശ്രിയ മോള്‍ക്കും അപ്പൂനോട് സ്നേഹം ഉണ്ട്.”

പോ പെട്ടതലയാ എനിക് നിന്നോടു സ്നേഹം ഒന്നും ഇല്ല”

ഓ ആയിക്കോട്ടെ

മോളെ അത് ഇങ്ങ് കൊണ്ട് വാ

അത് കേട്ടു കവര്‍ പൊന്നു മാലിനിക്ക് കൊടുത്തു

ദേ നിനക്കുള്ള കഞ്ഞിയും ചമ്മ്ന്തിയും ചുട്ട പപ്പടവും ഒക്കെ ഉണ്ട്, ഇതൊക്കെ കഴിച്ചു മരുന്നും കഴിച്ചു കിടന്നു ഉറങ്ങണം കേട്ടോ.

അയ്യോ അതൊന്നും വേണ്ടായിരുന്നു ല്ലോ…

അത് നീ ആണോ തീരുമാനിക്കുന്നത്.

നിനക്കു വയ്യാക ഉണ്ടെങ്കില്‍ ആ ഫോണ്‍ എടുത്തു എന്നെ ഒന്നു വിളിക്കണം ആയിരുന്നു, ഞാന്‍ ആ സ്ത്രീയോട് പറഞ്ഞെനെ,

അത് ഒന്നും കുഴപ്പമില്ല കൊച്ചമ്മേ..

കഴിക്ക് ,,,സമയം കളയണ്ട,

ആ ഞാന്‍ കഴിചോളാം,

നീ അങ്ങനെ കഴിക്കണ്ട , ഇപ്പോ തന്നെ കഴിക്കണ0

പൊന്നു ,,നീ അവിടെ നിന്നു ഒരു പാത്രവും സ്പൂണു൦ എടുത്തെ ഈ കഞ്ഞി പകരാന്‍.

ആ൦ ,,,,പൊന്നു വേഗം കിച്ചനില്‍ പോയി ഒരു പാത്രവും സ്പൂണു൦ ഒക്കെ കഴുകി കൊണ്ടുവന്നു.

അപ്പുനൂ സത്യത്തില്‍ ആകെ അതിശയം ആണ് ഇതൊക്കെ ഇനി സ്വപ്നം വല്ലതും ആണോ എന്നു.

പൊന്നു ഈ കഞ്ഞി ഒന്നു പകരൂ ,,ഇതിലേക്ക്

അത് കേട്ടു അവള്‍ കവര്‍ ടേബിളില്‍ വെച്ചു പത്രത്തിലേക്ക് കുറച്ചു കഞ്ഞി പകര്‍ന്നു , പിന്നെ ചെറിയ പത്രത്തില്‍ ചമ്മ്ന്തിയും പിന്നേ പപ്പടവും എടുത്തു.

അത് മാലിനിക്ക് കൊടുത്തു, മാലിനി അവനെ എഴുന്നേല്‍പ്പിച്ചു ബെഡില്‍ ഇരുത്തി , അവിടെ ഉള്ള ടീപ്പോയി അവനു സമീപം വെച്ചു അതില്‍ എല്ലാം വെച്ചു,

ഇന്നാ …………….. അപ്പുനു കയ്യിലെക്കു പാറു സ്പൂണ്‍ കൊടുത്തു.

അപ്പു പതുക്കെ ചൂട് കഞ്ഞി കൂടിക്കാന്‍ ആരംഭിച്ചു.

അവന് സമീപം ചെയറില്‍ പാറുവും ഇരുന്നു.

അവന്‍ ചമ്മന്തി വായില്‍ എടുത്തു വെച്ചപ്പോ എന്തോ കണ്ണു ഓകെ നിറഞ്ഞു , അവന്‍ കൈ കൊണ്ടു തുടച്ചൂ.

എന്താ വിഷമിക്കുന്നെ ?

ഒന്നൂല്ല കൊച്ചമ്മേ , ചമ്മന്തി കഴിച്ചപ്പോ ലക്ഷമി അമ്മ ഉണ്ടാക്കി തന്നിരുന്ന ആ അതെ രുചി ഒരു മാറ്റവും ഇല്ല ..പെട്ടെന്നു ലക്ഷ്മി അമ്മയെ ഓർത്തു പോയി .

അത് കേട്ടപ്പോ പാറുവിന്റെ കണ്ണുകൾ വിടർന്നു.

ആണോ ……………………..അവൾ അത്ഭുതം കൂറി ചോദിച്ചു.

ഹമ്……………അവൻ മൂളി

മാലിനി അത് കേട്ട് ചിരിച്ചു ,

അതെ പൊന്നു ഉണ്ടാക്കിയത് ആണ് , ഞാൻ പറഞ്ഞു കൊടുത്തു എന്തൊക്കെ ആണ് ചെയ്യേണ്ടത് എന്ന് അതുപോലെ തന്നെ അവൾ എല്ലാം ചെയ്തു മിക്സിയിൽ അരച്ച് ഉണ്ടാക്കിയത് ആണ് , അതിൽ ഉപ്പ് മാത്രേ ഞാൻ ചേർത്തിട്ടുള്ളു

ആണോ……………….

അവൻ പാറുവിനെ ഒന്ന് നോക്കി

അവൾ അഭിമാനത്തോടെ തല ഒക്കെ കുലുക്കി പുഞ്ചിരിച്ചു.

ശ്രിയ മോളെ ആ കൈ ഒന്ന് തരാവോ,,, ഒന്ന് ഞാൻ എന്റെ നെറ്റിയിൽ ഒന്ന് വെച്ച് തൊഴുതൊട്ടേ ,,എന്റെ ലക്ഷ്മി അമ്മയുടെ സ്വാദ് പകർന്ന പുണ്യമായ കൈകൾ അല്ലെ …..അവൻ കൈ കൂപ്പി പറഞ്ഞു .

അത് കൂടെ കേട്ടപ്പോ പാറു നു ആകെ കുളിരായി ..

ആ൦ …ഇന്ന ,,,എന്ന് പറഞ്ഞു അവൾ രണ്ടു കൈകളും കൂടി ചേർത്ത് അപ്പുനു നേരെ നീട്ടി.

അപ്പു ഒരൽപം ശങ്കിച്ച് ആണെങ്കിലും ആ കൈകളിൽ ഭക്തിപൂർവ്വം ഇരുകരങ്ങൾ കൊണ്ടും സ്പർശിച്ചു സാവധാനത്തിൽ ഒരൽപം ഉയർത്തി തന്റെ നെറ്റിയിൽ തൊടുവിച്ചു തല കുമ്പിട്ടു തൊഴുതു.

പാറു ആകെ ത്രിൽ ആയി പോയി , അവൾ പിന്നെ അങ്ങനെ ആണല്ലോ , ഒന്ന് പുകഴ്ത്തിയാൽ മതിയല്ലോ.

ഹ്മ്മ് ,,,,,,,,,,,,,,ആയുഷ്മാൻ ഭവ മകനെ ,,,,അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അപ്പൂനെ അനുഗ്രഹിച്ചു.

ശേഷം കൈകൾ എടുത്തു അവൻ വീണ്ടും കഴിക്കാൻ ആരംഭിച്ചു.

മാലിനി അവനെ നോക്കി ഇരിക്കുക ആണ് , പാറു ടേബിളിൽ ലക്ഷ്മി അമ്മയുടെ ഫോട്ടോ കൈയിൽ എടുത്തു നോക്കി.

ലക്ഷ്മി അമ്മെ ,,,,ഈ പെട്ടതലയൻ ഇന്ന് പൊന്നൂനെ ഒന്ന് ബഹുമാനിച്ചിട്ടുണ്ട് ട്ടോ , ഇന്ന് പൊന്നു ഉണ്ടാക്കിയ ചമ്മന്തിക്ക് ലക്ഷ്മി അമ്മ ഉണ്ടാക്കിയിരുന്ന രുചി ഉണ്ടന്നു  പറഞ്ഞിട്ടുണ്ട് ട്ടോ…എന്ന് പറഞ്ഞു .

അത് കേട്ട് മാലിനി ചിരിച്ചു.

അപ്പു ആ കാഴ്‌ച കണ്ടു , എന്താ ഈ കാണുന്നത് ഇതിപ്പോ പൊന്നു ലക്ഷ്മി അമ്മയോട് പോലും എത്ര സ്നേഹത്തിൽ ആണ്

ലക്ഷ്മി ‘അമ്മ എന്റെ സ്വപ്നത്തിൽ വരുമ്പോ എപ്പോളും പറയുമല്ലോ ശ്രിയ മോള് നല്ല കുട്ടി ആണ് സുന്ദരി കുട്ടി ആണ് പാവം കുട്ടി ആണ് , ഇത്തിരി പെട്ടെന്ന് ദേഷ്യം വരും ന്നെ ഉള്ളു.. ഇത്രേം നല്ല കുട്ടിയെ ലക്ഷ്‌മി അമ്മയുടെ ലൈഫിൽ കണ്ടിട്ടില്ല എന്ന് ……അപ്പു രണ്ടു പേരോടും ആയി പറഞ്ഞു..

ആണല്ലേ ……….തല ഒക്കെ കുലുക്കി ഒരുപാട് സന്തോഷം ആയി പൊന്നു ലക്ഷ്മി അമ്മയുടെ ഫോട്ടോ നോക്കി ചോദിച്ചു ..

നല്ല ലക്ഷ്മി ‘അമ്മ ,,,,,,അവൾ ആ ഫോട്ടോയെ ചുണ്ടോടു ചേർത്ത് ഉമ്മ ഉമ്മ ഉമ്മ ,,,എന്ന് പറഞ്ഞു മൂന്നുവട്ടം ഉമ്മ കൊടുത്തു.

അത് കൂടെ കണ്ടപ്പോ അപ്പു ഒരുപാട് ഹാപ്പി ആയി.

മാലിനി ഈ രണ്ടു പേരുടേം കുട്ടികളികൾ  ഒക്കെ താടിക്കു കൈ കൊടുത്തു കണ്ടു നോക്കി രസിക്കുക ആയിരുന്നു.

പാറു ആ ഫോട്ടോ ടേബിളിൽ വെച്ച് , എന്നിട്ടു കൈ കെട്ടി ഇരുന്നു.

അതെ കുറച്ചു ചമ്മന്തി തരുവോ , അപ്പു ചോദിച്ചു.

ശ്രിയ മോള് തരുവാണെങ്കിൽ സന്തോഷം ലക്ഷ്മി അമ്മയുടെ രുചി ഉള്ള കൈ അല്ലെ അപ്പൊ ഇനിയും രുചി കൂടും …

ആണോ ……………………..പാറു ചോദിച്ചു.

ആ അതെ ,,,,,,

പെട്ടെന്ന് തന്നെ അവൾ ചമ്മന്തി എടുത്തു അവനു പാത്രത്തിൽ നിറച്ചു കൊടുത്തു .

എന്തൊരു രുചി ആണ് , നല്ല പാകത്തിന് എരിവും പുളിയും….നാവിലെ പോയ രുചി ഒക്കെ തിരിച്ചു വന്നു.ഇതിനെ ആണ്  ഈ കൈപ്പുണ്യം ന്നു പറയുന്നത് , അതൊന്നും എല്ലാ൪ക്കും കിട്ടില്ല , ഉള്ളിൽ നന്മ ഉള്ളവർക്ക് മാത്രേ കിട്ടു ………………

ആണോ …………പാറു ആകെ ത്രിൽ ആയി.

സത്യത്തിൽ നിങ്ങളെ രണ്ടിനേം വല്ല നഴ്സറി സ്‌കൂളിലും കൊണ്ടോയി ചേർക്കണം , അത്രയുമുണ്ട് രണ്ടിനും കുട്ടിക്കളി .ആ ഇനി നീ മരുന്ന് കഴിക്കു എന്നിട്ട്  വേണം ഞങ്ങൾക്ക് പോകാൻ

ഞാൻ കഴിച്ചോളാം,,,,

വേണ്ട ഇപ്പൊ തന്നെ കഴിക്കണം.

പൊന്നു ആ ടാബ്ലെറ്സ് ഒക്കെ എടുത്തേ…

അത് കേട്ട് അവൾ ടേബിളിൽ വെച്ചിരുന്ന ടാബ്ലെറ്സ് ഒകെ എടുത്തു, അതിൽ കുറിപ്പ് പ്രകാരം എല്ലാം പൊന്നു കയ്യിൽ എടുത്തു , അവിടെ ജെഗിലെ വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു ,

ഇന്ന ,,,,,,,,,,,,,, എന്ന് പറഞ്ഞു ഗ്ലാസ്സിലെ വെള്ളം അപ്പുനു നേരെ നീട്ടി

അപ്പുനു ഇനി എന്ത് വേണം ,,,

പിന്നെ പാറു ഓരോരോ റ്റാബ്ലെറ്റ്സ് ആയി അവന് നേരെ നീട്ടി.

അവൻ അതെല്ലാം  കഴിച്ചു ,

ഉള്ളിൽ ചിന്തിക്കുക ആയിരുന്നു കുറച്ചധികം ടാബ്ലെസ്റ് ഉണ്ടായിരുന്നെ കുറെ കൂടി നന്നായിരുന്നേനെ എന്ന്.

അങ്ങനെ കുറച്ചു നേരം ഒക്കെ അവിടെ ചിലവഴിച്ചു.

അമ്മയും മകളും അവിട നിന്നു൦ ഇറങ്ങി.

പെട്ടതലയ ഗുഡ് നൈറ്റു എന്ന് പാറു പറഞ്ഞു

അവൻ ചിരിച്ചു കൊണ്ട് റിപ്ലൈ കൊടുത്തു.

മാലിനി മുന്നേ ഇറങ്ങി പുറകിൽ ശ്രിയ മോളും അവൾ കുറച്ചു നീങ്ങി അവനെ തിരിഞ്ഞു നോക്കി.

എന്നിട്ടു സ്ഥിരം ചുണ്ടു കൂട്ടിപ്പിടിച്ചു ഇടം വലം ഗോഷ്ടി കാണിച്ചു ആ തല സ്റ്റൈലിൽ ഒന്ന് വെട്ടിച്ചു മുന്നോട്ടു പോയി.

അത് കണ്ടപ്പോ അവന് ഉണ്ടായ രോമാഞ്ചവും കുളിരും പനി വരുമ്പോൾ ഉണ്ടാകുന്ന കുളിരിനെക്കാൾ അധികം ആയിരുന്നു …

അവൻ  ലക്ഷ്മി അമ്മയുടെ ഫോട്ടോ  കയ്യിൽ എടുത്തു , അവനും കൊടുത്തു അവൾ ചുംബിച്ചിടത്തു താന്നെ മൂന്ന് ഉമ്മകൾ ………………

അടി അടി അടി …………………………അവന്റെ കാതിൽ എവിടെയോ ലക്ഷ്മി അമ്മയുടെ ശബ്ദം മുഴങ്ങി ,,, അവനെ കൈ ചൂണ്ടി ,,കുരുത്തക്കേട് കാണിച്ചാൽ നല്ല അടി കിട്ടും എന്ന് പറയുന്ന പോലെ…………

അവൻ ഫോട്ടോ അവിടെ വെച്ച് എന്നിട്ടു സായി അപ്പൂപ്പന്റെ ഫോട്ടോയിൽ ഒന്ന് നോക്കി ,

മൂപ്പര് കാലുമ്മേ കാലും കയറ്റി വെച്ച് , നീ എന്തുവാച്ചാ ചെയ്യട കുഞ്ഞാ, അപ്പൂപ്പൻ ഇത് എമ്പാടും കണ്ടിട്ടുണ്ട് എന്ന ഭാവത്തിൽ ചിരിക്കുന്ന പോലെ ഒരു പ്രതീതി.

<<<<<<<<<<O>>>>>>>>>>

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.