അപരാജിതൻ 5 [Harshan] 6991

സമാദാനവും ഉണ്ടല്ലോ, മാലിനിയോട് സംസാരിച്ചു കഴിഞ്ഞു, അവർ പിന്നെ ദേവൂന്റെ വീട്ടിലെക്കു നടന്നു, ഒരു പത്തു മിനിറ്റു നടക്കാൻ ഉണ്ട്, ഒരു ഉള്ളു വഴി കൂടെ ആണ്, അവർ പോകും വഴി ചില കണ്ണുകൾ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു .

ദേവികയുടെ വീട്ടിൽ എത്തി, കുറച്ചു വെള്ളം ഒക്കെ കുടിച്ചു ഒന്ന് ഫ്രഷ് ആയി, അപ്പോളേക്കും ദേവികയുടെ അമ്മാമ ഭകഷണം ഒക്കെ തയാറാക്കിയിരുന്നു , അവർ അതൊക്കെ കഴിച്ചു,

ഒരു മണിക്കൂര്‍ കഴിഞ്ഞു അവര്‍ അവിടെ നിന്നും ഇറങ്ങി അമ്മമയും കൂടെ ചെന്നു, പെങ്കുട്ടികളെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ലലോ. ആ ഇടവഴി വഴി പോകുക ആണ്, പത്തു മിനിറ്റ് നടക്കാന്‍ ഉണ്ടല്ലോ, ഒരു ഒന്നര മീറ്റര്‍ വഴി ആണ്, ഇരു വശവും മുക്കാല്‍ ആല്‍ പൊക്കത്തില്‍ മതിലുകളണു. വെളിച്ചം കുറവാണ്,

അവര്‍ അറിയാതെ അവരെ ആരോ പിന്തുടരുന്നു,

അവിടെ രണ്ടു മൂന്നു പേര്‍ മതിലില്‍ ഒക്കെ ചാരി ഇരിക്കുന്നു, നില്ക്കുന്നു,മദ്യപിച്ചും പുകച്ചും ഒക്കെ ആണ് ,

പെണ്ണുങ്ങള്‍ പോകുമ്പോ ചിലര്‍ക്ക് ഒരു രസം ഉണ്ടല്ലോ , തന്നെ…………

എവിടെ പോകാ ,,,,,,,,,,,അമ്മച്ചി ………….

ഈ കുഞ്ഞുങ്ങളെ൦ കൊണ്ട്…………….

അമ്മമ്മ ഒന്നു രൂക്ഷമായി നോക്കി , പിള്ളേരെ കൂടി പിടിച്ച് വേഗം നടന്നു ,

ഞങ്ങളും വരുന്നുണ്ടെ ………

അതില്‍ രണ്ടുപേര്‍ ചാടി ഇറങ്ങി,

അവരും അവരുടെ പുറകെ നടന്നു,

അമ്മൂമ്മ ഒരു അറ്റത്തും ദേവു നടുവിലും പാറു ഇങ്ങേ അറ്റത്തും ആയിരുന്നു ,

അതൊക്കെ കേട്ടപ്പോള്‍ എല്ലാര്‍ക്കും ഭയവും ആയി ,

അവര്‍ കുറച്ചു സ്പ്പീഡില്‍ തന്നെ നടന്നു ,

പാറുന്റെ സൈഡിലൂടെ നടക്കുന്നവന്‍ അവളെ തൊടാന്‍ ആയി അവന്റെ കൈകള്‍ നീട്ടി . അമ്മമയും പാറുവും ദേവുവു൦ ഒന്നു ഇത് അറിഞ്ഞിട്ടില്ല,,

പാറുന്റെ പിന്‍ഭാഗത്തു തൊട്ട് തൊട്ടില്ല എന്ന രീതിയില്‍ കൈ അങ്ങ് മുന്നോട്ട് പോയി.

ആരോ പുറകില്‍ നിന്നും പിടിച്ച് വലിക്കുന്നു.

ആ കൈ കൊണ്ട് പാറുവിനെ തൊടാന്‍ പോയവ൯ തിരിഞു നോക്കി.

കരണം പുകച്ചു ഒരു അടി ആയിരുന്നു ,

ആ സമയത്തു തന്നെ വെടിക്കെട്ടും തുടങ്ങി.. പിന്നെ ഒരു ശബ്ദവും കേട്ടില്ല

ആ അടിയില്‍ അയാള്‍ നിലത്തു വീണു,

അപ്പോളേക്കും കൂടെ നടന്നവന്‍ തിരികെ നോക്കി , അവന്റെ അടിവയ൪ നോക്കി നല്ലൊരു ചവിട്ടും കിട്ടി,,

അയ്യോ എന്നു വിളിച്ച് അലറുകയും ചെയ്തു,

വെടിക്കെട്ട് മുറുകുന്നതിനാല്‍ ആരും ഒന്നും കേട്ടില്ല.

നായിന്റെ മോനേ നിനക് പെണ്ണുങ്ങളെ പിടിക്കണം അല്ലെടാ ……………..

പാറുനെ പിടിക്കാന്‍ പോയവനെ കഴുത്തിന് പിടിച്ച് പൊക്കി സീമന്‍റ് പരുക്കന്‍ ഇട്ട ഭിത്തിയില്‍ അയാളുടെ മുഖം ചേര്ത്ത പിടിച്ച് ഒരു മീറ്ററോളം  ഉരച്ച് എടുത്തു, അയാളുടെ മുഖം ഉരഞ്ഞു പൊട്ടി ചോര ഒഴുകാന്‍ തുടങ്ങി, അപ്പോളേക്കും മുകളില്‍ ചെന്നു അതിയായ പ്രകാശത്തില്‍ വലിയൊരു അമിട്ട് അങ്ങി പൊട്ടി അതിന്റെ വെളിച്ചം എല്ലായിടത്തും വ്യാപിച്ചു.

ആദിശങ്കരന്‍…..

രണ്ടെണ്ണം നിലത്തു വീണു പിടയുക ആണ് , അപ്പോളേക്കും അത് കണ്ടു ഒരുത്ത൯ ഒരു വലിയ ഇഷ്ടിക എടുത്തു അവനെ അടിക്കാന്‍ ആയി ഓടിവന്നു ,

നായെ …………….ഇന്ന് നിന്റെ അന്ത്യം ആടാ,,,,,,,,,,,,,,,,,,,,,,,,,അയാള്‍ അലറി

അപ്പോള്‍ തന്നെ അ കള്ളുകുടിയന്റെ കഴുത്തില്‍ ആഞ് ഒരു ഞെക്ക് കൊടുത്തി തോളില്‍ പിടിച്ച് അമര്‍ത്തി, പുളയുന്ന വേദനയില്‍ അയാള്‍ അലറി……….കരഞ്ഞു

മോനേ ,,,,,,,,,,,,,,ചേട്ടന്‍ പാവാടാ,,,,,,,,,,,,,,,,,,,,,,,,,ഇത്തിരി കള്ള് കുടിക്കും ന്നു ളൂ……………. വിടടാ ………..മോനേ …………ചേട്ടന്‍ പാവാടാ ………………………….ഒന്നും ചെയ്യാല്ലെടാ…………

അത് കേട്ടു ആദിശന്കരന്‍ പിടിത്തം വിട്ടു,

ചേട്ടന്‍ ഈ ഇഷ്ടിക ദൂരെ കളയാ൯ കൊണ്ട് വന്നതാ മോനെ ……………ശരി മോനെ ചേട്ടൻ പോവ്വാട്ടാ ,,,,,,,,,,,

അയാൾ ഓടി….

ഒരുത്തൻ ബാക്കി ഉണ്ട്,

വാടാ ,,,,,,,,,,,,,,,,,,,,നിനക്ക് കൂടെ ഉള്ളത് ഞാൻ തരാം ,,,,,,,,,,,,,,,,,,,,

വാടാ ,,,,,,,,,,,,,,,,,,,

ആദി അവനു നേരെ പാഞ്ഞടുത്തു ,,,,,,,,,,,,,,,,,

അമ്മച്യേ ,,,,,,,,,,,,,,,,,,,,,,,,,,,,,,എന്നും വിളിച്ചു അയാളും  ഓടി,,,,,,,,,,,,,,,,,,,,,,,,,,,,,

അടിവയറിനു ഇടി കിട്ടിയവൻ മദ്യം മൂത്തവൻ ആയതു കൊണ്ട് ബോധം കേട്ട് വീണു പോയി.

പാറൂനെ പിടിക്കാൻ ചെന്നവൻ അലറി കരയുന്നുണ്ട്, മുഖം ഇട്ടല്ലേ മതിലിൽ ഉരച്ചത് …….

ആദിശങ്കരൻ അയാളുടെ അടുത്തു ചെന്ന് താഴെ മുട്ടുകാലിൽ ഇരുന്നു , അയാളുടെ മുടിയിൽ അമർത്തി പിടിച്ചു. പാറൂനെ പിടിക്കാൻ പോയ കൈ കൂടെ എടുത്തു, അയാൾ ഒന്നും ചെയ്യല്ലേ എന്ന് അലറി.

ആദി ആ കൈ അങ്ങ് പിടിച്ചു, പെണ്ണുങ്ങളെ മോശം പറഞ്ഞത് നീ  ചെയ്ത തെറ്റ്,

പക്ഷെ എന്റെ പെണ്ണിനെ പിടിക്കാൻ പോയത് നീ ചെയ്ത കുറ്റം ,

തെറ്റ് പൊറുക്കാം പക്ഷെ കുറ്റം ഒരു കാരണവശാലു൦ പൊറുക്കാൻ പറ്റില്ല,

ആദി ആ കൈ അമർത്തി ആ മതിലിൽ ഇട്ടു ഒരു മൂന്നു പ്രാവശ്യം ഇടിപ്പിച്ചു , അയാൾ വലിയ വായിൽ അലറി, പൊട്ടലോ ഒടിവോ പറ്റിയിട്ടുണ്ട് ,

ഓടടാ ………………………ആദിശങ്കരൻ അലറി

കിട്ടിയ ജീവനും കൊണ്ട് അയാൾ ആ ഇരുട്ടിൽ തപ്പി തടഞ്ഞു എങ്ങനെയോ ഓടി ജീവൻരക്ഷിച്ചു..

വെടിക്കെട്ട് അങ്ങോട്ട് മുറുകുക ആണ്…………………………………..

വിവിധ വർണ്ണങ്ങളിൽ ആകാശത്തു അങ്ങോട്ട് പൊട്ടി പടരുകയാണ്,,

ആഹാ…………………………….

ആദിയും വേഗം നടന്നു ആ ആൾക്കൂട്ടത്തിനിടയിൽ പോയി നിന്ന് , അവന്റ കണ്ണുകളും പരതി, ആ കണ്ടു അവരൊക്കെ സ്റ്റേജിനു സമീപ൦ ചെയറുകളിൽ ഇരിക്കുന്നുണ്ട് , അവന്റ പാറുവും. ആകാശത്തെ വർണങ്ങൾ ഒക്കെ കണ്ടു ആസൗദിച്ചു.

ആഹാ ……………..അങ്ങനെ എല്ലാം ശാന്തം ആയി, ഒരു പത്തു പതിനജ് മിനിട്ടുകൾക്കകം ജയന്തി സുബ്രഹ്മണ്യന്റെ നൃത്തപരിപാടി ആരംഭിക്കും .

എന്തോ ദേവിക ക്കു ആദിയെ ഒന്ന് വിളിക്കണം എന്ന് തോന്നി , അവൾ ഫോൺ ചെയ്തു ആദിയെ ,

ദേവികയുടെ ഫോൺ കണ്ടു ആദി അറ്റൻഡ് ചെയ്തു.

എന്തായി വീട്ടിൽ അല്ലെ ,,, മുറിവ് വേദന ഉണ്ടോ. അവൾ തിരക്കി

ഹ ഹ ഹ …………….എടി പെണ്ണെ ഞാൻ ഇവിടെ ഉണ്ട് , ഇപ്പൊ വെടിക്കെട്ട് ഒക്കെ കണ്ടു ഇരിക്കുക ആണ് ,

അത് കേട്ടപ്പോൾ ദേവിക ആകെ അത്ഭുതത്തിൽ വിശ്വസിക്കാനാവാത്ത പോലെ എല്ലയിടത്തും നോക്കി.

എടി പെണ്ണെ നീ ആ വായ അടച്ചു വെക്ക് ഈച്ച കേറി പോകും,,,

ഞാൻ ആ കളർ ലൈറ് ഇട്ടു വെച്ചേക്കുന്ന കുഞ്ഞു മാവിൻ ചുവട്ടിൽ ഉണ്ട്,

ദേവിക തിരിഞ്ഞു നോക്കി , അങ്ങോട്ട് ആഹാ അവൻ കൈ കാണിച്ചു അവളെ നോക്കി ചിരിച്ചു.

ഇവിടേം വന്നോ……………..

പിന്നെ വരാതെ ……………………..

പാറു എവിടെ ഉണ്ടോ അവിട ഞാനും ഉണ്ട്,

ആരാ ടീ ഫോണിൽ അമ്മാമ ചോദിച്ചു

അവൾ ഞെട്ടി പോയി ………ഒരു ഒരു ഫ്രണ്ട് ആണ് അമ്മമ്മേ … അവൾ മറുപടി പറഞ്ഞു,

നീ ഇങ്ങോട്ടു ഒന്ന് വന്നേ ദേവൂ … അവൻ അവൾ വിളിച്ചു

ഒരു നിമിഷ൦ പാറു എന്റെ ഒരു കൂട്ടുകാരി വന്നിട്ടുണ്ട് ആ മൂലയ്ക്ക് ഉണ്ട് നിങ്ങൾ ഇവിടെ ഇരി , എന്റെ ചെയ൪ നോക്കികൊള്ളണെ  ഇപ്പൊ വരാം എന്നും പറഞ്ഞു അവൾ നേരെ അവിടെ നിന്നും എഴുനേറ്റു ആദി പറഞ്ഞ കുഞ്ഞു മാവിന് സമീപം ചെന്ന് ,

ആദിയുടെ സമീപ൦ …

ഇതെങ്ങനെ ഇവിടെ എത്തി?

ശങ്കരൻ എവിടെയും എത്തും ,

അപ്പൊ പോയില്ലായിരുന്നോ ..

പോയതാ …അപ്പൊ ഒരു ഭയ൦ വന്നു

രാത്രി എന്തേലും ആവശ്യ൦ വന്നാലോ എന്ന് അതോണ്ട് ഇങ്ങോട്ടു തന്നെ പൊന്നു.

ഇവിടെ പറമ്പിൽ തന്നെ ഉണ്ടായിരുന്നു നിങ്ങടെ പുറകെ തന്നെ പിന്നെ നിങ്ങള് പോയപ്പോ നിങ്ങടെ പുറകെ വന്നു , തിരിച്ചു വന്നപ്പോ അപ്പോളും നിങ്ങടെ പുറകെ ഉണ്ടായിരുന്നു.

ആദി എന്നെ വണ്ടർ അടിപ്പിക്കുക ആണ് ട്ടോ…………

പിന്നെ ആ തെണ്ടികൾക്ക് ഞാൻ കണക്കിന് കൊടുത്തിട്ടുണ്ട് , ഒരുത്തനെ കഴുത്തിനു കുത്തി , ഒരുത്തനെ ചവിട്ടി പാറൂനെ പിടിക്കാൻ പോയവനെ അടിച്ചു , കൈ മതിലിൽ പിടിപ്പിച്ചു , പിന്നെ കരണം മതിലിൽ നന്നായി ഉരപ്പിച്ചു …

ദേവൂ കണ്ണ് മിഴിച്ചു വാ പൊളിച്ചു നിന്ന്

വാ അടക്കഡി ,,,,,,കണ്ട പ്രാണികൾ ഒക്കെ പോകും ,,

ഇത്രേം വയലന്സോ…………………

‘ശോ………….എന്താന്നു അറിഞ്ഞൂടാന്നെ …………….വയലൻസ് അങ്ങു വന്നു പോകുന്നതാ

ഇന്നാ ,,,,,,,,,,,,,,,,,, അവൻ അവളുടെ നേരെ നല്ല ചൂടുള്ള ആറു കപ്പലണ്ടി പൊതികൾ നീട്ടി പിന്നെ ഒരു കവറിൽ പോപ്കോണും  പിന്നെ ഒരു വലിയ കുപ്പി മിരിണ്ടയും ,

പരിപാടി ഒക്കെ കാണുന്നതല്ലേ ഇടയ്ക്കു ഒന്ന് ലൈറ് ആയി വല്ലതും കഴിക്കണ്ട ,,,

പിന്നെ ആ പച്ച കളറിൽ ഉള്ള രണ്ടു പൊതി കപ്പലണ്ടി അത് പാറൂനു തന്നെ കൊടുക്കണേ ,, ഞാൻ അതിൽ ഉമ്മ വെച്ചിട്ടുള്ളതാ …………….പ്ലീസ് കൊടുക്കൂല്ലേ…………

അവൾ കൈകൂപ്പി ഞാൻ കൊടുത്തോളാ൦ ………………

ആ പിന്നെ ഇത് കൂടെ കൊടുത്തേക്കണേ .. അവൻ പോക്കറ്റിൽ നിന്നും കുറെ കരിവളകൾ എടുത്തു അവൾക്കു നേരെ നീട്ടി ..

കരിവളകളോ ……………..അവൾ ചോദിച്ചു

ആന്നെ ,,,,,,,പാറു ഇത് ഇട്ടാൽ നല്ല ചേല് ആയിരിക്കും അതോണ്ടാന്നെ

എന്റെ പൊന്നു ആദി …………….എനിക്ക് മനസിലാകുന്നില്ലട്ടോ

ആഹാ …………എന്നെ മനസിലായില്ലേ ,,,,,,,,,,,,ഞാൻ ആണ് ആദി ആദിശങ്കരൻ

യു ആർ ആൻകൺട്രോളബിൽ ……………….അവൾ അവനെ നോക്കി പറഞ്ഞു

ആന്നെ ,,,,,,,,,,,,ഒരു രസം……………….എന്നാ പൊക്കോ ,,,,,,,,,,,ഞാൻ ഇവിടെ ഒകെ തന്നെ കാണും കേട്ടോ…………

ശരി എന്നാൽ

അത്ഭുതം മാറാതെ തന്നെ ദേവിക വേഗം അവർ ഇരിക്കുന്നിടത്തേക്കു പോയി ഇരുന്നു,

പച്ച പൊതിയിൽ ഉള്ള കപ്പലണ്ടി അവൻ പറഞ്ഞ പോലെ പാറൂനു തന്നെ കൊടുത്തു, ഇടയ്ക്കു അവനെ നോക്കി , അവൻ ചിരിച്ചു കൈ കൂപ്പി കാണിച്ചു ,,കുറച്ചു സമയം കൊണ്ട് തന്നെ ലോക പ്രശസ്ത നർത്തകി പത്മശ്രി ജയന്തി സുബ്രഹ്മണ്യന്റെ നടന അർച്ചന ആരംഭിച്ചു , ഒന്നരമണിക്കൂർ പരിപാടി . എല്ലാരും ആസ്വദിച്ചു കണ്ടു,,,

പാറു ഒരുപാട് ആസ്വദിച്ചു കണ്ടു , ഒന്നും അറിയാതെ അവളുടെ അപ്പു ആദിശങ്കരൻ ആയി അവൾക്ക് തൊട്ടു അടുത്ത് തന്നെ കാവൽ നിൽക്കുന്നുണ്ട് എന്ന് പോലും അറിയാതെ.

പരിപാടികൾ ഒക്കെ കഴിഞ്ഞു.

പാറു ഒരുപാട് ഒരുപാട് സന്തോഷത്തിൽആണ് ജയന്തി മാഡത്തിന്റെ നൃത്ത പരിപാടി കാണാൻ സാധിച്ചില്ലേ.

അവൾ കയ്യിലെ ഹാൻഡ്ബാഗിൽ ഒരു ഓട്ടോഗ്രാഫ് കൂടി കരുതിയിരുന്നു , അവള്‍ക്ക് അവരുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങിക്കാനുള്ള ഒരു ഭാഗ്യവും കിട്ടി

എല്ലാം കഴിഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി,

ദേവിക ചുറ്റും നോക്കി ആദിയെ എവിടെയും കാണാനില്ല ,, ഓ പോയിക്കാണും, അവളും കരുതി.

എല്ലാം ശാന്തമായി തന്നെ , പാറു പേടിച്ചിരുന്നു പോകും വഴി കള്ളുകുടിയൻമാർ ഉപദ്രവിക്കുമോ എന്ന് , അവൾ ദേവികയോട് ചോദിക്കുകയും ചെയ്തു.

അതുകേട്ടു ദേവിക ചിരിക്കുക മാത്രം ചെയ്തു.

പാറു …………… അവര് അവിടെ ഉണ്ടാകില്ല, അവർക്കൊള്ള പണി ഒക്കെ നല്ല രീതിയിൽ കിട്ടിയിട്ടുണ്ട്.

ആണോ  ദേവൂ………………………..

ആണെന്നെ …………..

അതാരാ പണി കൊടുക്കുന്ന ആള് ?

ഹ ഹ ഹ ………….അങ്ങനെ ഒരു ആൾ ഉണ്ട് പാറു, ഒരു അരൂപി ആണ്, വേണേൽ നോക്കിക്കോ അവരു ആരേലും അവിടെ ഉണ്ടോ എന്ന് ,,,

അവർ ആ ഇടവഴി എത്തി , ആരും ഇല്ല ,

ഇവിടെ ആരും ഇല്ലല്ലോ ദേവൂ ………….

അതല്ലേ ഞാൻ പറഞ്ഞത് പാറു…………….

ഇവിടെ അരൂപികൾ ഒക്കെ ഉണ്ടല്ലേ…….പാറു ചോദിച്ചു.

അരൂപികൾ എവിടെയും ഉണ്ട് , അവർക്ക് പ്രത്യേകിച്ച് രൂപം ഒന്നും ഉണ്ടാകില്ല , അവര് ഒരു തുണ പോലെ കൂടെ ഉണ്ടാകും നമ്മൾ അറിയില്ല ,

ആണോ …………….ഈ അരൂപിയുടെ തുണ കിട്ടാൻ എന്തുവാ ചെയ്യുക ദേവൂ..

അയ്യോ ഒന്നും വേണ്ട ,,,,,,,ചില അരൂപികൾക്കു ഭയംകര സ്നേഹം തോന്നും പിന്നെ എപ്പോളും തുണ ആയി കൂടെ ഉണ്ടാകും ..

അപ്പൊ എനിക്കും കിട്ടുമോ അരൂപിയുടെ കാവൽ.

പിന്നെ ……………………പാറുന്റെ ഒപ്പം ഉണ്ടല്ലോ ആ അരൂപി..

ആണോ അതാരാ ,,,,,,,,,,,,,,,,,,

അതല്ലേ പാറൂന്റെ കണ്ണൻ ………..

ഓ……………..ഹോ ………………………ഈണത്തിൽ അവൾ ചിരിച്ചു കൊഞ്ചി കണ്ണൻ ആണല്ലേ …….

പിന്നല്ലാതെ ,,,,,,,,,,,,,,,,,,,,,

പിന്നെ വേറെ ഒരാൾ കൂടെ ഉണ്ട് അതാണ് ഏറ്റവും വലിയ അരൂപി…………

അതാരാ ദേവൂ ?

സാക്ഷാൽ മഹാദേവൻ ………..ദേവദേവൻ ,,,,,,,,,,,,,,,,,ശിവശങ്കരൻ,,,,,,,,,,,,,,,,,,,,,,

മൂപര് പാർവതിക്ക് വേണ്ടി സംഹാരം ചെയ്യും പിന്നെ അല്ലെ ………….

അതിനു ഭഗവാൻ പാര്വതി ദേവിക്ക് വേണ്ടി അല്ലെ ചെയ്യുക ,,,,,,,,,ഞാൻ വെറും പാവം പാർവതി അല്ലെ

ആ ……………എന്ന അങ്ങനെ ഒന്നും ഇല്ല ,,,,,,,,,,,,,,

ഈ പാർവ്വതിക്കും കിട്ടും കാത്തിരിക്കുന്ന ജന്മാന്തര ബന്ധത്തിലെ രാജകുമാരൻ ,,,,,,,,,,,,

പാർവതിയുടെ ശങ്കരൻ……………

ആണോ………………….?

ആണെന്നെ…………………..

എന്നാലും എന്നാണാവോ ആ പുള്ളിക്കാരനെ ഒന്ന് കാണാൻ പറ്റുക….

അതൊക്കെ കാണാൻ പറ്റും പാറു…………അയാള് ഉണ്ടല്ലോ പാറൂനെ സ്നേഹിച്ചു സ്നേഹിച്ചു അങ്ങോട്ട് കീഴ്പെടുത്തി കളയും ……………ഒരു ഒന്ന് ഒന്നര സ്നേഹം ആയിരിക്കും,എന്തോരം ഭാഗ്യമാണു പാറു കൊച്ചിന് കിട്ടാൻ പോണത്….

പിന്നെ പാറു ,,,,,,,,,,

എന്താ ദേവൂ…….

മൂപര് ഭ്രാന്ത് പിടിച്ച സ്നേഹം ഒക്കെ ആണേ … അതോണ്ട് ………………ദേവിക ഒന്ന് നിർത്തി.

അതോണ്ടെന്താ ദേവൂ………………

അല്ല ………..ആദ്യരാത്രി ഒക്കെ മൂപ്പരോട് എല്ലാം പതുക്കെ മതീന്ന് പറഞ്ഞാൽ മതി, ജീവിതകാല൦ മൊത്തം കൂടെ ഉണ്ട്,,,,,,,,,,അല്ലാതെ ആദ്യരാത്രി തന്നെ ഭ്രാന്ത് കാണിക്കരുത് ന്നു പറഞ്ഞേക്കണം…………ഒന്നാമത് പാറുകുട്ടി ഒരു പാവക്കുട്ടിയെ പോലെ സുന്ദരി ആണ് , പിന്നെ പൂപോലെ മൃദുലമായ മേനിയും,,, അപ്പോ പിന്നെ പറയണോ…..

അയ്യേ ,,,,,,,,,,,,,,,,,ശേ …………ഈ ദേവൂന് ഒരു നാണവും ഇല്ല വൃത്തി കേട്ട സാധനം,,,,,,,,,,പറയുന്ന കേട്ടില്ലേ … അയ്യേ ,,,,,,,,,,,,,,,പാറു കെറുവിച്ചു.

ഹമ് ,,,,,,,,,,,,,,,,,,നോക്കിക്കോ ,,,,,,,,,,,,,,,,,,,,,,,,,,,,സമയം കിടക്കുക അല്ലെ ……..

ശേ ……………….ഒന്ന് പോ ദേവൂ …………എനിക്ക് നാണം ആകുന്നു…

ഓ വലിയ ഒരു നാണക്കാരി………….

ഇങ്ങു വേഗം നടക്കു പിള്ളേരെ …………..പമ്മി പമ്മി നടക്കുക ആണ് രണ്ടു പേരും മുന്നേ നടന്ന അമ്മമ രണ്ടിനെയും വഴക്കു പറഞ്ഞു ,

അപ്പോളും പാറൂന്റെ ഉള്ളിൽ ചിന്തകൾ ആയിരുന്നു ശിവനാമം പേരിൽ ഉള്ള കഴിഞ്ഞ ജന്മത്തിൽ ഒന്ന് ചേരാൻ കഴിയാതെ പോയ തന്നെ ശിവൻ പാർവതിയെ പോലെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കുന്ന ആ രാജകുമാരൻ ഒരു പക്ഷെ തന്റെ ഗന്ധർവ്വൻ………………………..

ഇടയ്ക്കു ദേവിക തിരിഞ്ഞൊക്കെ നോക്കി , ആദി എവിടെയും ഇല്ല………….

അവർ വീട്ടിൽ എത്തി,

ദേവിക ആരും കാണാതെ ആദിയെ ഫോണിൽ വിളിക്കാൻ നോക്കി പക്ഷെ സ്വിച് ഓഫ് ആണ് കേട്ടത്.

നല്ല ക്ഷീണം ഉണ്ട് ഇരുവർക്കും , ചെന്ന പാടെ ഡ്രസ്സ് ഒക്കെ മാറി, രണ്ടു പേരും കിടക്കാൻ ആയി തയാർ ആയി, മുകളിലത്തെ നിലയിൽ ആണ് ദേവികയുടെ റൂം , വലിയ കിംഗ് സൈസ് കട്ടിൽ ആണ് , ഇടതു വശത്തു പാറുവും വലതു വശത്തു ദേവികയും ആയി കിടന്നു,

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.