അപരാജിതൻ 5 [Harshan] 6991

ഡാ ………..കുട്ടി മിടുക്കി ആണ് ട്ടോ ,,,,,,,,,,,,നിനക്ക് നന്നായി ചേരും, റോയി ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് ടാനിയയും പറഞ്ഞു അതെ അതെ………….അസ്ഥിയിൽ പിടിച്ച പ്രേമം ആണല്ലോ , കണ്ടപ്പോ തന്നെ മനസിലായി,,,

ആദി നാണിച്ചു തല താഴ്ത്തി,

അതെ മൂന്ന് ഇഞ്ച് നീളത്തിൽ ആണ് മുറിവ് ഉണ്ടായതു, എട്ട് സ്റ്റിച്ച് ഉണ്ട്, തന്ന മരുന്നുകൾ ഒക്കെ കൃത്യമായി കഴിക്കണം, ആന്റി ബയോട്ടിക് കോഴ്സ് മുടങ്ങരുത് അത് കൂടെ ടാനിയ ഓർമിപ്പിച്ചു

അവൻ തല ആട്ടി,

എന്ന നിങ്ങൾ സംസാരിക്കു എന്ന് പറഞ്ഞു ടാനിയ അവിടെ നിന്നും ഇറങ്ങി.

എന്താ നിന്റെ പരിപാടി ഇന്ന് , റോയ് ചോദിച്ചു.

ഇന്ന് ഇനി പരിപാടി അല്ലെ ,,,,,,,,,,,,അവൻ മറുപടി പറഞ്ഞു

ഡാ കോപ്പേ …….നീ ഇതുവരെ വീട്ടിൽ നില്ക്കാൻ വന്നിട്ടില്ലാട്ടോ, നേഹ എന്നും ചോദിക്കും ഞാൻ വിളികഞ്ഞിട്ടു ആണ് എന്നും പറഞ്ഞു

എന്ന ഇന്ന് വാ …………അവിടെ കൂടാം

അയ്യോ ,,,ഇന്ന് പറ്റത്തില്ല , ഞാൻ വരാടാ…………..ഇന്ന് ഇവളുടെ പുറകെ കൂടണം ഇനിയും വല്ല ആപത്തിലും പെട്ടാലോ …………..ആകെ പേടി ആടാ……………..

ഹമ് ………..ശരി കള്ളാ കാമുക………..

പിന്നെ ഞാൻ മൂന്നു ദിവസ൦ കഴിഞ്ഞ ഒരു ത്രിപ് പോകാന് പാരിസിൽ സകുടുംബം ,,ഓണം ഒക്കെ അവിടെ ..

ആഹാ നല്ല വാർത്ത ആണല്ലോ

എന്ന പോയി അടിച്ചു പോളിക്ക് ……………..

ഡാ ,,, ഞാൻ എന്ന ഇറങ്ങുക ആണ് , ഉറക്കം എഴുന്നേറ്റാൽ വലിയ പ്രശനം ഉണ്ടാകില്ല , ഇന്ന് തന്നെ വീട്ടിൽ പൊക്കോ ………. പിന്നെ നീ ബില് ഒന്നും കൊടുക്കണ്ട ,,,

ആയോ അതെന്താ ……………..

ഡോക്ടർ റോയിടെ  കൂട്ടുകാരനും പിന്നെ അവന്റെ കാമുകിക്കും ഇവിടെ ഫ്രീ ആണ് ……………

ഓ അങ്ങനെ ………………..

അങ്ങനെ തന്നെ …………….റോയി ചിരിച്ചു കൊണ്ട് പറഞ്ഞു.

മുറിവ് നോക്കണം കേട്ടോ …………….റോയി അവന്റെ തോളിൽ തട്ടി പറഞ്ഞു.

പിന്നെ ഇനി വന്നിട്ട് കാണാം ,കേട്ടോടാ

ശരി ഡാ …………….

റോയി തിരികെ നടന്നു ,,,,,,,,,,,,

റോയി ……………..ആദി അവനെ വിളിച്ചു.

അവൻ തിരിഞ്ഞു എന്താടാ …………..

ആദി അവനെ ചെന്ന് കെട്ടിപിടിച്ചു ………..

താങ്ക്സ് ഡാ ,,,,,,,,,,,ഒരുപാട് താങ്ക്സ് ഉണ്ട് ……………….

എന്നോട് താങ്ക്സ് പറയല്ലേ ……………..

ശരി ,,,ഇനി വന്നിട്ട് കാണാം ,,,ട്ടാ ……………..

അത് പറയുമ്പോ റോയിടെ  ആ സ്നേഹം ആദിക്ക് ശരിക്കും അനുഭവിക്കാൻ സാധിച്ചു.

അവർ അവിടെ നിന്നും വിട വാങ്ങി…………

<<<<<<O>>>>>

ആദി നേരെ ദേവികയുടെ അടുത്തേക്ക് ചെന്നു

ദേവിക ഞാൻ ഇനി ഇവിടെ നിന്നാൽ ശരി ആകില്ല, ഞാൻ താഴെ ഉണ്ടാകും, എന്നെ കണ്ടാൽ പാറു ചിലപ്പോ ദേഷ്യപ്പെടും, ഒരു തരത്തിലും ഒരു സ്ട്രയിൻ അവൾക്കു വരാൻ പാടില്ല..

ഏറെ നമ്പർ കയ്യിൽ ഉണ്ടല്ലോ എന്തുണ്ടെലും വിളിച്ചാൽ മതി,

അവൾ എഴുന്നേറ്റു കഴിഞ്ഞാൽ പൊയ്ക്കോളാൻ പറഞ്ഞിട്ടുണ്ട്, എങ്ങനെ ആയാലും ഒരു ആറര ഏഴുമണി ആകുമ്പോളേക്കും നിങ്ങള്ക്ക് വീട് എത്തും, ഇപ്പൊ സമയം നാലര കഴിഞ്ഞില്ലേ ..

ഇവിട നിന്നു നിങ്ങൾ പോയിട്ടേ ഞാൻ പോകുള്ളൂ കേട്ടോ………..

ദേവിക എല്ലാം കേട്ട് ………

പോകാൻ നേരം ആദി ……..എന്ന് അവൾ വിളിച്ചു ,

എന്തെ ?

ആദി ഒരുപ്പാട്‌ നന്ദി ഉണ്ട് , ഒരിക്കലും മറക്കില്ല…

എന്നോട് ദേഷ്യം ഇല്ലേ ഇപ്പോളും

ദേഷ്യം ഇല്ലാതില്ല ,,,,,,,,,എന്നാലും പോട്ടെ ………..നിനക്കും ഒരു ട്രജെഡി വന്നിട്ടല്ലേ ,,,പിന്നെ എന്റെ പാറുന് ഒന്നും വന്നില്ലല്ലോ …………………ഇനി സൂക്ഷിക്കുക , അവരുടെ ശല്യം ഇനി ഉണ്ടാവില്ല , ഇനി ഉണ്ടേ നീ പറഞ്ഞാൽ മതി, വേരോടെ ഞാൻ അങ്ങ് തീർതേക്കാം ………..പോരെ

ആദി ചിരിച്ചു.

അത് കേട്ട് ദേവികയും.

ആദി അവിടെ നിന്നും ഇറങ്ങി,

അവൻ പോകുന്നത് നോക്കി ദേവികയും…….

ആദി പോയി ഹോസ്പിറ്റലിൽ താഴെ മരച്ചുവട്ടിൽ പോയിരുന്നു, കാറ്റൊക്കെ കൊണ്ട് കാൽ ഒക്കെ നീട്ടി തലയ്ക്കു പിന്നിൽ കൈ ക്രോസ്സ് ചെയ്തു വെച്ച് മനസമധാനത്തോടെ അങ്ങ് മയങ്ങി.പാർവ്വതി എന്ന ശ്രിയ അവളുടെ സുഖകരമായ സുഷുപ്തിയിൽ ഒരു സ്വപ്നം കാണുകയാണ്. ആ സ്വപ്നത്തിൽ അവൾ ഒരുപാട് പുഞ്ചിരിക്കുന്നുണ്ട്, അവളുടെ മുഖം ഒക്കെ ആനന്ദത്താൽ തേജോമയം ആയ അത്പോലെ  ഉള്ള പ്രതീതി.

പതുക്കേ പാറു അവളുടെ കണ്ണുകൾ തുറന്നു

എവിടെ ആണ് താൻ ,

കൈ പെട്ടെന്ന് അനക്കിയപ്പോൾ ക്യാനുല വലിഞ്ഞപ്പോ പെട്ടെന്ന് ഒരു കുഞ്ഞു വേദന അനുഭവപ്പെട്ടു,

ദേവൂ…………………….

അവൾ ദേവികയെ വിളിച്ചു , ഞാൻ ഇത് എവിടെയാ ………

ആഹാ എഴുന്നേറ്റോ ,

ഇത് ഹോസ്പിറ്റലിൽ ആണ് ,

ഹോസ്പിറ്റലിലോ എനിക്കെന്താ പറ്റിയത്.

ആഹാ ഒന്നും ഓർമ്മ യില്ലേ

എമിലിയുടെ വീട്ടിൽ വെച്ച് തലകറങ്ങി ഇല്ലേ ,,

ആ ഉവ്വ് ………..

ആ അപ്പൊ ഇവിടെ കൊണ്ട് വന്നു അഡ്മിറ്റ് ചെയ്തു ,

അയ്യോ……….. ഇപ്പൊ സമയം എത്ര ആയി

അഞ്ചു മണി ആയല്ലോ

അപ്പൊ ഇത്രേം നേരവും ഞാൻ മയങ്ങുക ആയിരുന്നോ ദേവൂ

അതെ ……………..

ദേവിക മനഃപൂർവം എല്ലാം മറച്ചു വെച്ച്..

അയ്യോ……………എനിക്ക് ആകെ എന്തോ വയ്യായ്ക വന്നു, അതാ അങ്ങനെ പറ്റിയത്

അപ്പൊ ആ എമിലി ഒക്കെ എവിടെ

ഓ അവൾ തന്നെ പനിനീര്മല പോയി ….

ആണോ ………………

എമിലി അവിടെ നടുവും കഴുത്തും വെട്ടി കിടക്കുക ആണെന്ന് പാറുന് അറിയില്ലല്ലോ , അവളുടെ ശങ്കരൻ ചെയ്ത വിക്രിയകൾ ഒന്നും അറിയാതെ അല്ലെ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്.

അതേല്ലോ ………….

അപ്പൊ ഇനി എപ്പോളാ വീട്ടിൽ പോകാൻ പറ്റുക .

ഡോക്റ്റർ പറഞ്ഞു കുഴപ്പം ഒന്നും ഇല്ല ഉറങ്ങി എണീക്കുമ്പോ പൊയ്ക്കോളാൻ,

ആണല്ലേ………………

ആണല്ലോ………………..

ശോ ……….എന്നാലും എനിക്കെന്താ പറ്റിയത്.

ഒന്നല്ല പാറു, പെട്ടെന്ന് ഒരു തലകറക്കം വന്നത് ആണ് പ്രെഷർ കുറച്ചു കുറഞ്ഞിരുന്നു, ഇപ്പൊ എല്ലാം ഒകെ ആയി

അപ്പൊ എനിക്ക് ഇനി കുഴപ്പം ഒന്നും ഇല്ലല്ലേ ദേവൂ ..

ഇല്ല പാറു ……

അതെ കുറെ തവണ ആന്റി വിളിച്ചിരുന്നു, ഞാൻ വിളിച്ചു പറഞ്ഞു നമ്മൾ അമ്പലത്തിൽ പൂജയിൽ ആണെന്ന്, ദീപാരാധന കഴിഞ്ഞേ ഇറങ്ങാൻ സാധിക്കൂ എന്ന് കേട്ടോ …

ആണോ……………..

ആന്നെ …………..

അത് നന്നായി ഇല്ലായിരുന്നെ ‘അമ്മ ആകെ പേടിച്ചു പോയേനെ ,,,എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല ദേവൂ ..

നമുക് പോകാം ജയന്തി മാഡത്തിന്റെ ഡാൻസ് കാണണ്ടെ …

പിന്നെ ,,,,ഞാൻ എന്ന പോയി സിസ്റ്റർ നെ വിളിച്ചു കൊണ്ട് വരാം ഈ കയ്യിലെ കുണ്ടാമണ്ടികൾ ഒക്കെ എടുത്തു മാറ്റണ്ടേ ,,,

ആ ……….എന്നെ പോയി വിളിച്ചുകൊണ്ടു വാ ദേവൂ…

ദേവിക അവിടെ നിന്നും ഇറങ്ങി, പോയി നഴ്‌സ്നെ വിളിച്ചു കൊണ്ട് വന്നു, അവർ കയ്യിലെ ക്യാനുല ഒക്കെ മാറ്റി, ഒരു ചെറിയ ബാൻഡ് ഐദ് ഒക്കെ ഒട്ടിച്ചു കൊടുത്തു,

പാറു വാഷ്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി മുഖം ഒക്കെ കഴുകി വന്നു.

പാറു ഉറക്കത്തിൽ വല്ല  സ്വപ്ന0 കണ്ടോ , മുഖത്ത് ഒക്കെ നല്ല ചിരി

ആ കണ്ടു ദേവൂ…

ഞാൻ ആകെ ഭയത്തിലും പേടിയിലും ആയിരുന്നു ഏതോ ഒരു സ്ഥലം, ഞാൻ ഇന്ന് വരെ പോകാത്ത ഒരു സ്ഥലം, അവിടെ എന്നെ ഉപദ്രവിക്കാൻ ആരൊക്കെയോ നിൽക്കുന്നു.

എന്നിട്ടു ?

ഞാൻ പേടിച്ചിരിക്കുകയാ , അപ്പോൾ ഒരാൾ ഒരു കുതിരപുറത്തു പാഞ്ഞു വരികയാണ്.

കുതിരപ്പുറത്തോ ?

ആ ,,, പക്ഷെ മുഖം ഒന്നും വ്യക്തമല്ല പ്രകാശം മാത്രേ ഉള്ളു , നീല കലർന്ന ഒരു പ്രകാശ൦

എന്നിട്ടു അവരെ മൊത്തം ആക്രമിച്ചു ഓടിച്ചു..

ആണോ എന്നിട്ടു.

എന്നിട്ടു പേടിച്ചു പറഞ്ഞിരിക്കുന്ന എന്നെ പൊക്കി എടുത്തു കുതിരപുറത്തു കയറ്റി എവിടേക്കോ ഓടിച്ചു പോയി ,

ആഹാ ,,,,നല്ല സ്വപ്നം ആണല്ലോ.

എന്തോ ആ പ്രകാശത്തിന്റെ ഒപ്പം ഇരിക്കുമ്പോ എന്റെ പേടി പോയി വിഷമം പോയി , എനിക്ക് ഉള്ളിൽ ഒരു വല്ലാതെ ഫീൽ ആയിരുന്നു , ഒരുപാട് സന്തോഷം ആയി എനിക്ക്,

ഇങ്ങനെ ഒരു സ്വപ്നം ഇത് വരെ കണ്ടിട്ടില്ല ദേവൂ………….

ഒക്കെ കേട്ട് അത്ഭുതപ്പെട്ടു പോയി ദേവിക , അവൾ അറിയാതെ കൈകൾ കൂപ്പി ശിവഭഗവാനെ വിളിച്ചു പോയി , കാരണം സത്യം ദേവികക്ക് മാത്രം അല്ലെ അറിയൂ ,

അപ്പൊ പാറുന്റെ ഒപ്പം ആദിശങ്കരനറെ സാമീപ്യം ഉണ്ടായപ്പോൾ അവളുടെ ഉള്ളിന്റെ ഉള്ളിലെ ഒരു സ്വപ്നത്തിൽ അതൊരു വെളിച്ചം പോലെ ആണ് അവൾക്കു അനുഭവപ്പെട്ടത്,,ആദിശങ്കരൻ അവളുടെ കൂടെ ഇരുന്നപ്പോൾ അവളെ കരുതലോടെ നോക്കിയപ്പോൾ അവളുടെ ഭയവും വിഷങ്ങളു൦ ഒക്കെ ഇല്ലാതെ ആയതു പോലെ അവൾക്കു സ്വപ്നത്തിൽ അനുഭവപ്പെട്ടു,

ദൈവമേ ഇതൊക്കെ എന്തൊക്കെ മായ ആണ് , ഒന്നും മനസിലാകുന്നില്ലല്ലോ,

ഒന്നുറപ്പാണ്…….പാർവതിയുടെ ആ രാജകുമാരൻ ആദിശങ്കരൻ തന്നെ ആയിരിക്കണം, ഒരുപക്ഷെ പാറുന്നു അവനോടുള്ള ദേഷ്യം ഒരു പക്ഷെ താൽക്കാലികം ആയിരിക്കും, അല്ലെങ്കിൽ അതിനും എന്തേലും കാരണം പൂർവജന്മത്തിൽ ഉണ്ടായിരിക്കാം, ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത കാര്യങ്ങൾ അല്ലെ നടക്കുന്നത് ,, ദേവികയുടെ മനസ്സ് സത്യത്തിൽ ഭക്തിനിർഭരമായി.

എന്താ ദേവൂ ആലോചിക്കുന്നത് .

ഒന്നൂല്ല എന്നാലും അത് ആരായിരിക്കും എന്ന് ആലോചിക്കുക ആയിരുന്നു ?

എന്റെ പാറുകുട്ടി എന്ന് വിളിച്ചു ദേവിക അവളുടെ ഇരു കവിളിലും പതുക്കെ പിച്ചി

അത് നിന്റെ രാജകുമാരൻ ആണ്….ശിവനാഡി പറഞ്ഞ രാജകുമാരൻ കഴിഞ്ഞ ജന്മത്തിൽ ഒരുമിക്കാൻ പറ്റാതെ പോയ രാജകുമാരൻ,

ആണോ ……………..? പാറു അത്ഭുതം കൂറി ചോദിച്ചു.

ആണെന്നെ ………………ശിവനാമം പേരിൽ ഉള്ള ഒരു രാജകുമാരൻ.

അപ്പൊ ………….എന്റെ അടുത്ത് ആൾ എത്താറായില്ലേ ദേവൂ …………

പിന്നെ ………..ചിലപ്പോ എത്തിയും കാണും , നമുക്ക് അറിയാഞ്ഞിട്ടു ആയിരിക്കും പാറുക്കുട്ടി.

ആ ………എന്ത് മുന്നിൽ വരട്ടെ ,,,ഞാൻ നല്ല ഇടി കൊടുക്കും , വേഗം എന്റെ മുന്നിൽ വരാതെ എന്നെ മോഹിപ്പിച്ചതിന് ….

അവൾ തല ഒന്ന് ആട്ടി ചുണ്ടൊക്കെ ചേർത്ത് പിണക്കം ഭാവിച്ചു ,,

കുറെ നാൾ ആയി പൊന്നൂനെ പറ്റിക്കുന്നു , കള്ളചെറുക്കൻ ….

അവളുടെ  ആ കുട്ടിത്തം ഒക്കെ കണ്ടു ദേവൂന് ഒരുപാട് ചിരി വന്നു.

പാവം അവളുടെ ആ കള്ളച്ചെറുക്കൻ അവളുടെ കൂടെ തന്നേ ഉണ്ട് എന്ന് ഈ പാവം പാറു അറിയുന്നില്ലല്ലോ ,

ഹ്മ്മ് ………..നോക്കട്ടെ എവിടം വരെ പോകുമെന്ന് ,,,,,,,,,,,,,,ദേവുവും മനസിൽ കണക്കു കൂട്ടി

ഐ …………ഒന്നൂല്ല , നമുക്ക് എന്നാൽ പോകാം,,,

ഹമ്………………

പാറു ഇവിടെ ഇരിക്ക് , ഞാൻ ഒന്ന് അന്വേഷിച്ചു വരാം സിസ്റ്റർമാറോടു കേട്ടോ

ആ ദേവൂ………..

ദേവിക പുറത്തേക്ക് ഇറങ്ങി, നേരെ മരച്ചുവട്ടിൽ വന്നു, ആദി നല്ല മയക്കത്തിൽ ആണ്.

ആദി ……..അവൾ വിളിച്ചു.

എന്താ പാറു …………..അവൻ ഞെട്ടി എഴുന്നേറ്റു.

ഹ ഹ ഹ പാറു അല്ല , ദേവൂ ആണ് , എന്താ മാഷെ ഉറക്കത്തിലും പാറു തന്നെ ആണോ

ഹ ഹ ഹ ….

ആ പിന്നല്ലാതെ ആരെ കുറിച്ച് ചിന്തിക്കാനാ ദേവികെ ,,,,,,,,,,,

അതെ പാറു എഴുന്നേറ്റു , അവൾ ഒകെ ആണ് , എന്ന ഞങ്ങൾ തിരിച്ചോട്ടെ ,

ഓ ആയിക്കോട്ടെ, ഞാൻ ആ മരച്ചുവട്ടിൽ മറഞ്ഞിരുന്നോളം ,

നിങ്ങൾ പോയിട്ടേ ഞാൻ പോകുന്നുള്ളൂട്ടോ …

എന്നെ എങ്ങാനും കണ്ടാൽ ഇവിടെ അവൾ കാളിയമർദ്ദനം ആടും, എന്റെ നെഞ്ചത്ത് ആയിരിക്കും അതാ…

ശരി ,,,,,,,,,,,,,ആദി

ദേവിക പോയി പാറൂനെ വിളിച്ചു കൊണ്ട് വന്നു നേരെ കാർ പാർക്ക് ചെയ്തിടത്തു ചെന്നു, ദേവിക തന്നെ കാർ എടുത്തു, പാറു വണ്ടിയിൽ കയറി, അവർ വണ്ടി തിരിച്ചു, ഇടയ്ക്കു ദേവൂ ഇടം കണ്ണിട്ടു നോക്കി, ആദി അവിടെ മരത്തിനു പിന്നിൽ തന്നെ ഉണ്ടായിരുന്നു,

അവർ പോയതിനു ശേഷം അവനും ഹോസ്പിറ്റലിൽ നിന്നും തിരിച്ചു.

ആറു മണിയോടെ അവർ ദേവികയുടെ വീട്ടിൽ എത്തിച്ചേർന്നു ,

ദേവികക്ക് ആയിരുന്നു ഏറെ നിർബന്ധം വേഗം കുളിച്ചു ക്ഷേത്രത്തിൽ പോയി തൊഴണം എന്ന്, അവളുടെ പ്രാർത്ഥന ഒക്കെ ഫലം കണ്ടില്ലേ, നടരാജമംഗലത്തപ്പനെ തൊഴുതു അവിടെ നിന്നും പോയ പാർവതിയെ ആ നടരാജൻ തന്നെ തിരിച്ചു സുരക്ഷിതമായി എത്തിച്ചില്ലേ, അത്ര ഏറെ നന്ദി ദേവികക്ക് പറയാനുണ്ടായിരുന്നു, ഭഗവാനോട്,

അങ്ങനെ അവർ വേഗമേ തന്നെ കുളിച്ചു രണ്ടു പേരും സാരി ഒക്കെ ധരിച്ചു  ദീപാരാധന തൊഴാൻ ആയി നടരാജക്ഷേത്രത്തിൽ എത്തി.

അന്ന് ഉത്സവത്തിന്റ പ്രധാന ദിവസം ആയിരുന്നല്ലോ ആനയും അമ്പാരിയും ഓക്ക് ഈടായി പകൽപൂരം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കാവടിയും വിവിധ ദേവവേഷവിധനകൾ ധരിച്ച നൃത്തങ്ങളും കരകാട്ടവും പുലികളിയും തെയ്യവേഷങ്ങളും ഒക്കെ ആയി നൂറു കണക്കിന് ആളുകൾ അതിൽ നിരവധി ബാലിക തരുനീ യുവതികൾ കയ്യിൽ പൂത്താലവും ഏന്തി ക്ഷേത്രത്തിലേക്ക് വരികയാണ് ,

ഭക്തജങ്ങളുടെ കൂട്ടത്തിൽ അവരും കൂടി നടന്നു ക്ഷേത്ര മുറ്റത്തു എത്തി ശേഷം ദീപാരാധനയ്ക്കു മുൻപായി ആ മുറ്റത്തു കാവടി നൃത്തവും അർദ്ധനാരീശ്വര നൃത്തവും പുലികളിയും കുഴൽമേളവും ശിങ്കാരി മേളവും കൊട്ടി ആദി തിമിർക്കുന്നു ,

ക്ഷേത്ര ഗോപുരത്തിനു മുന്നിൽ പഞ്ചവാദ്യവും ഒക്കെ ആയി അതിഗംഭീരമായ പരിപാടികൾ

ദേവികയും പാർവതിയും, ക്ഷേത്ര ഗോപുരത്തിന് മുന്നിൽ നിൽക്കുക ആണ് ദീപാരാധന തൊഴുകാൻ ആയി, ക്ഷേത്രം ആകെ നിറദീപങ്ങൾ, അതുകൂടാതെ വിവിധ വർണ്ണത്തിലെ വെളിച്ചവിദാനങ്ങൾ, ദേവികക്ക് ഭഗവാനെ  കണ്ടാൽ മതി എന്ന അവസ്ഥ ആണ്, അത്ര ഏറെ അവൾ കരഞ്ഞു പ്രാർത്ഥിച്ചതല്ലേ തന്റെ പാറൂനു ഒന്നും വരുത്തരുതേ എന്ന്, ആ പ്രാർത്ഥന ഭഗവാൻ കെട്ടില്ലേ, ഉള്ളിൽ പ്രാർത്ഥന ഗീതങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷ൦, മുന്നിൽ നിൽക്കുന്ന കുട്ടികൾ ഒരുമിച്ചു ഭഗവാന്റെ നടക്കു മുന്നിൽ നിന്ന് ആദിശങ്കരാചാര്യർ രചിച്ച സുവർണ്ണ മാല സ്തുതി ഈണത്തിൽ ആലപിക്കുക ആണ്…………………

അത് കേട്ട് ഇരുവരും കണ്ണുകൾ അടച്ചു അതിൽ മുഴുകി പ്രാർത്ഥന നിർഭരമായി നിൽക്കുക ആണ്…

ഭഗവാനിലേക്കു സ്വയം അർപ്പിക്കപെടുന്ന പോലെ, ദേവികയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു ഒഴുകുന്നു.

ഈശ ഗിരീശ നരേശ പരേശ മഹേശ ബിലേശയഭൂഷണ ഭോ

സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം 

ഉമയാ ദിവ്യസുമംഗളവിഗ്രഹയാലിംഗിതവാമാംഗ വിഭോ

സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം 

ഊരീകുരു മാമജ്ഞമനാഥം ദൂരീകുരു മേ ദുരിതം ഭോ

സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം 

ഋഷിവരമാനസഹംസ ചരാചരജനനസ്ഥിതികാരണ ഭോ

സാംബ സദാശിവ ശംഭോ ശങ്കര ശരണം മേ തവ ചരണയുഗം 

 

അത് കേൾക്കുമ്പോ മനസ്സിൽ ഭക്തി നിറയുമ്പോ ദേവികയ്ക്കു മനസിൽ ആദിശങ്കരനെ ആണ് മനസ്സിൽ വരുന്നത് , പാർവതിയെ കാക്കാൻ ശങ്കരൻ ഓടിവരുന്ന കാഴ്ച , ശത്രുക്കളുടെ മേൽ സംഹാരം താണ്ഡവം ആടി പാർവതിയെ കൈകളിൽ ഏന്തി നടക്കുന്ന ശങ്കരനെ , പാർവതിയെ ഒരു കുഞ്ഞിനെ എന്ന വണ്ണം പരിചരിക്കുന്ന ശങ്കരനെ ,അവളോടുള്ള അചഞ്ചലമായ പ്രണയം ഉള്ളിൽ സൂക്ഷിച്ചു അത് പ്രകടിപ്പിക്കാൻ വഴിതെളിയാതെ ഉള്ളിൽ എരിഞ്ഞമരുന്ന ശങ്കരനെ ,,,,,,,,,,,,,,,,,,,,,,,,,,

യഥാർത്ഥമായ ശിവപാർവതി പ്രണയം……….

ശംഖനാദം ഉയർന്നു , ഇടക്കയിൽ അതിമനോഹരം ആയി താളപെരുമ തീർത്തുകൊണ്ടിരിക്കുന്നു,

മണി നാദം മുഴങ്ങി , ഭഗവാന്റെ നട തുറന്നു, ദീപാലംകൃതമായി നൃത്തത്തിന്റെ കുലപതി, തന്റെ നൃത്ത താളം കൊണ്ട് പ്രപഞ്ച താളത്തെ നിയന്ത്രിക്കുന്ന അഭയമുദ്ര കൊണ്ട് അനുഗ്രഹ൦ ചൊരിയുന്ന ഭഗവാന്റെ അതിമനോഹരമായ ദൈവീകമായ ദർശനം , എല്ലാരും ഭഗവാനെ ശങ്കരാ ,,,,,,,,,,,,എന്ന് വിളിച്ചു കൈകൾ കൂപ്പി പ്രാർത്ഥിച്ചു പഞ്ചാക്ഷരി മന്ത്രം മുഴക്കി,

ശ്രീ കോവിലിനുള്ളിൽ നടരാജപാർവ്വതിമാർക്ക് കർപ്പൂരദീപം കൊണ്ട് ആരതി ഉഴിയുക ആണ് , ആ കാഴ്‌ച കാണുവാൻ ഉള്ള മഹാഭാഗ്യം ദേവികക്കും പാര്വതിക്കും ലഭിച്ചത് തന്നെ മഹാഭാഗ്യം, ദേവിക ആ ദിവ്യമായ ദർശനം കണ്ടു കണ്ണ് നിറഞ്ഞു കരയുക ആയിരുന്നു , അവളുടെ പാർവതിക്ക് ഒന്നും സംഭവിക്കാതെ നോക്കിയതിനു , അവളുടെ എല്ലാ ഭയങ്ങളും ഇല്ലാതെ ആക്കിയതിനു , ഇനി ഒരിക്കലും അവൾക്കും ഒരു ശല്യവും ഉണ്ടാകില്ല എന്ന സത്യത്തിനു ,

ഏറ്റവും അധികം  ദേവദേവൻ മഹാദേവൻ കാലാന്തകൻ പരമേശ്വരൻ തന്നെ  ആദിശങ്കരനായി അവതരിച്ചു  സംഹാരതാണ്ഡവം ആടിയതിന് ..

ഭഗവാനെ ,,,,,,,,,,,,എന്ത് പറഞ്ഞു നിന്നോട് നന്ദി പറയും , ദേവിക കരഞ്ഞു പ്രാർത്ഥിച്ചു,

പാർവതി ഇതൊന്നും അറിയാതെ തന്നെപ്രർത്ഥിച്ചു ഒടുവിൽ തിരക്ക് കൂടിയപ്പോൾ അവർ മുന്നോട്ടു പോയി ക്ഷേത്രത്തിനുള്ളിൽ അർദ്ധപ്രദക്ഷിണം ചെയ്തു ഉള്ളിലെ വഴിയിലൂടെ തീർത്ഥവും കുടിച്ചു ഭസ്മവു൦ ഒരു ചെറിയ പാക്കറ്റിൽ അവിൽ നനച്ച പ്രസാദവും വാങ്ങി പുറത്തേക്കു ഇറങ്ങി…

ഒരു ക്ഷേത്ര ഉത്സവത്തിന്റ മനോഹാരിത അത്ര ഏറെ നിറഞ്ഞു നിക്കുന്നു നടരാജമംഗലക്ഷേത്രത്തിൽ, അവിടത്തെ ദർശനത്തിനു ശേഷം ഉപദേവിആയ വനദുര്ഗ്ഗാ പ്രതിഷ്ഠ ഉള്ള ആൽമരത്തിനു ചുറ്റും അവർ പ്രദക്ഷിണം ചെയ്തു, പിന്നെ നാഗത്താ൯ തറയിലും യക്ഷി ബ്രഹ്മരക്ഷസ് എന്നീ മൂർത്തികളെ കൂടി തൊഴുതു വണങ്ങി,

അപ്പോളേക്കും ചെറുവനം അപ്പുമാരാരുടെ പഞ്ചവാദ്യം തുടങ്ങി, ശംഖനാദത്തിൽ തുടങ്ങി തിമിലയിൽ തുടങ്ങി അതിനിടയിൽ ഇടക്ക കൊണ്ടുള്ള പെരുക്കങ്ങളും മദ്ദളവും ഇലത്താളവും ഒക്കെ ആയി കാലങ്ങൾ കവിഞ്ഞ താളത്തിലും വേഗതയിലും അങ്ങോട്ട് കത്തിനിമ്പമേകുന്ന ആ താളങ്ങൾ ഒകെ ആസ്വദിച്ചു ദേവികയും പാറുവും അവിടെ നിന്നു,

ജനസാഗരങ്ങൾ ആണ് ഒഴുകുന്നത്, ഉത്സവത്തിന്റ ചേതോഹാരിത അനുഭവിച്ചു അറിയുവാൻ, പതുക്കെ അവിടെ നിന്നും ദേവുവും പാറുവും ആ വലിയ ക്ഷേത്ര പറമ്പു ചുറ്റികാണുവാൻ ഇറങ്ങി, ഒരുപാട്  സ്റ്റാളുകൾ കളിപ്പാട്ടങ്ങൾ ഫാൻസി സാധനങ്ങൾ, ഹൈഡ്രജൻ ബലൂണുകൾ, കപ്പലണ്ടി കച്ചവട൦ നടത്തുന്നവർ, പുസ്തകങ്ങൾ അനവധി, മൈലാഞ്ചി ഇട്ടുകൊടുക്കുന്നവർ, കൈനോട്ടക്കാർ, അരിമണിയിൽ പേര് എഴുതികൊടുക്കുന്നവർ, ബജി കച്ചവട൦ നടത്തുന്നവർ അങ്ങനെ ഒട്ടനവധി ,,, എത്ര നാൾ ആയി പാറു ഈ കാഴ്ചകൾ ഒക്കെ കണ്ടിട്ട്, അവൾക്ക് ഒരുപാട് സന്തോഷ൦ നൽകി ആ കാഴ്ചകൾ,

പാറു നമുക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു വരാ൦. ജയന്തി മാടത്തിന്റ പരിപാടി ഒൻപതരയ്ക്ക് അല്ലെ, ഇനിയും സമയം ഉണ്ടല്ലോ, പിന്നെ ആന്റിയെ കൂടി വിളിക്കണ്ടെ …….

അപ്പോൾ ആണ് പാറുവും അത് ഓർത്തത്, പാറു ഫോൺ എടുത്തു മാലിനിയെ വിളിച്ചു ,

അവളോട് സംസാരിക്കാൻ പറ്റാത്തതിന്റെ ക്ഷോഭം കുറച്ചു മാലിനി കാണിച്ചു, പിന്നെ അടങ്ങി, ക്ഷേത്രത്തിൽ ആണല്ലോ എന്നൊരു

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.