അപരാജിതൻ 5 [Harshan] 6991

കൊച്ചമ്മേ ഇവിടെ ഇന് പ്രത്യേക പൂജ ആണ് എന്ന കേട്ടത് ഈ നൃത്തം അഭ്യസിക്കുന്നവര്‍ ഒക്കെ ഇന്ന് ഇവിടെ ഒരുപാട് പേര്‍ പൂജയില്‍ പങ്കെടുക്കുന്നുണ്ട് , ഉള്ളിലേക്ക് പോകാന്‍ ആയി ഒരു നിവൃത്തിയും ഇല്ല , ഞാന്‍ ഉള്ളില്‍ പോയി നോക്കണോ…

അയ്യോ വേണ്ട അപ്പു ,,,,,,,,,,,,,, അപ്പോ ശരി തന്നെ ആണ് പൊന്നു ഉള്ളില്‍ ഉണ്ട് ,,,,,,,,,

കുഴപ്പം ഇല്ല ,,,,,,,,,,ഓ സമാധാനം ആയി, അപ്പു ………….

ആ ……………എന്തേലും ആവശ്യം ഉണ്ടേ വിളിച്ചാല്‍ മതി, ഞാന്‍ ഇവിടെ ഒക്കെ ഉണ്ട്, കേട്ടോ …………..

ശരി അപ്പു ,,,,,,,,,,,,,,,

നീ ഭക്ഷണം കഴിച്ചോടാ,മോനെ ……………

പിന്നല്ലാതെ ………….

ആണോ എന്ന ശരി ഞാൻ വെക്കുവാ…………….

ഓ അങ്ങനെ ആകട്ടെ ……….

മാലിനി അത് കഴിഞ്ഞു പൂജ നടക്കുന്നിടത്ത് പോയി ഇരുന്നു , മനസ്സിലെ ആകാരണമായ ഭയം എല്ലാം നീങ്ങി , അപേക്ഷിക്കാന്‍ ശങ്കരഭഗവാനും സഹായിക്കാന്‍ ആദിശങ്കരനും ഉള്ള പോലെ ഒരു ഫീലിങ്.

പിന്നെ ആദി വേഗം ഹോസ്പിറ്റലിലേക്ക് എത്തി

ദേവിക കാര്യം തിരക്കി.

അത് ഇവിടെ നിന്ന് പറഞ്ഞാൽ പോരായിരുന്നോ.

പോരാ , കള്ളം പറയുമ്പോഴും വിശ്വാസയോഗ്യമായ കള്ളം പറയണം.

ഞാൻ ക്ഷേത്ര പരിസരത്തു ഉണ്ട് എന്ന് അറിഞ്ഞപ്പോ തന്നെ പാവം മാലിനി കൊച്ചമ്മക്ക് ആധി  മാറി, അവിടെ തിരക്കാണ് ഉള്ളിൽ കയറാൻ നിർവാഹം ഇല്ല , വേണമെകിൽ കയറാൻ നോക്കാം എന്ന് പറഞ്ഞപ്പോ വേണ്ടാന്ന് തന്നെ കൊച്ചമ്മ പറഞ്ഞു.

പിന്നെ ഞാൻ ഈ പരിസരത്തു ഉണ്ട് , നിങ്ങളുടെ ചുറ്റുവട്ടത്തു തന്നെ ………എന്ന ബോധ്യം ഉള്ളപ്പോ പിന്നെ പേടിക്കെണ്ട ആവശ്യം ഇല്ലല്ലോ ……………..

ഓഹോ ………..പുതിയ അറിവ് ആണ് കേട്ടോ ഇതൊക്കെ ,, അവൾ ചിരിച്ചു പറഞ്ഞു,

ആദി എവിടെ ആണ് താമസിക്കുന്നത്.

ഞാനോ ,,,,,,,,, എനിക്ക് ലോകമേ തറവാട്  ഇപ്പോ ഇവരുടെ തന്നെ വീട്ടിലെ ഔട്ട്ഹോസിൽ ആണ്..

അപ്പു………………………. ദേവിക ആശ്ചര്യത്തോടെ അവനോട് ചോദിച്ചു.

ആ അങ്ങനെയും ഒരു പേരുണ്ട്…

അപ്പു ആണോ ആദി …………………..വീണ്ടും ആശ്ചര്യത്തോടെ .

ആ അതെന്നെ ,,,,,,,എന്തുവാ ഇങ്ങനെ വണ്ടർ അടിക്കുന്നത്.

അപ്പൂനെ കുറിച്ച് ഈ പാറു എപ്പോളും പറയാറുണ്ട്, അത് പറഞ്ഞപ്പോ അവളുടെ മുഖം മാറി.

ഹ ഹ ഹ ഹ …. അത്രേ ഉള്ളു , ഇനി എന്താ പറയുന്നത് എന്ന് ഞാൻ അങ്ങോട്ട് പറയട്ടെ ആദി ചോദിച്ചു.

അവൾ അവനു നേരെ നോക്കി

വീട്ടിൽ ഒരു ജോലിക്കാരൻ ഉണ്ട് , ഒരു കള്ളന്റെ മകൻ ആണ് , തെണ്ടി , അവനെ പാറുന്നു ഇഷ്ടം ഇല്ല , ഭയങ്കര ദേഷ്യം ആണ് കയ്യിൽ കിട്ടിയാൽ കൊല്ലാൻ ഉള്ള അത്ര ദേഷ്യം ആണ്, ഒരു ബഫൂൺ ആണ് , അമ്മയെ ഒരുപാട് സോപ്പ് ഇട്ടു കയ്യിൽ എടുത്തു വെച്ചേക്കുക ആണ് , ‘അമ്മ അവനോടു സ്നേഹം കാണിക്കുന്നത് പാറൂനു ഇഷ്ടം ഇല്ല , ഇപ്പൊ ഓഫീസിൽ ജോലി ഒക്കെ കൊടുത്തു , വെറും വെകിളി ആണ് , വെറുതെ വാപൊളിച്ചു നോക്കി നിൽക്കും , ഇടയ്ക്കു പാറൂനെ കളിയാക്കും , …………..

ഇതൊക്കെ അല്ലെ ………………

ദേവിക കണ്ണ് മിഴിച്ചു താടിക്കു കൈ കൊടുത്തു ,

ആദി വല്ല ടെലിപ്പതിയും പഠിച്ചിട്ടുണ്ടോ ?…………………?

ഹ ഹ ഹ ………..ഇതിനു ടെലിപ്പതീ ഒന്നും വേണ്ട ദേവികെ …………..

എന്റെ പാറൂനു എന്നൊടുള്ള വികാരം വെറുപ്പ് ആണ്

അത് പറഞ്ഞപ്പോ അവന്റെ മുഖം ഒന്ന് വാടിയ പോലെ ..ആ മാറ്റം ദേവിക ശ്രദിച്ചു.

അതൊക്കെ ഞാൻ മാറ്റിത്തരം ഇവള് എഴുന്നേൽക്കട്ടെ , എല്ലാം ഞാൻ പറയുന്നുണ്ട് ,

എന്തിനു ? എന്ത് കാര്യത്തിന് ?

നീ ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ പിന്നെ നീയുമായുള്ള കൂട്ട് പാറു വേണ്ടെന്നു വെക്കും, പിന്നെ എങ്ങനെ ഇവളുടെ കാര്യങ്ങൾ നീ വഴി ഞാൻ അറിയും ????

പിന്നെ ഈ കാര്യം ഒകെ അറിഞ്ഞാൽ പാലിയത്തെ രാജശേഖരൻ നിന്നെ വെറുതെ വിടുമോ ?

ഇല്ലായ്മ ചെയ്യും

അതൊക്കെ കേട്ടപ്പോൾ ദേവികക്ക് ഭയം ആയി.

പിന്നെ പാറു ഇതറിഞ്ഞാൽ ഇതാ ഉണ്ടാകുക , അപ്പു ഇങ്ങനെ ഒക്കെ ചെയ്തു, അതുകൊണ്ടു അപ്പുനോട് നന്ദി കാണിക്കണം , സ്നേഹം കാണിക്കണം എന്നൊക്കെ തോന്നിയാൽ അതിനു എന്താണ് വില ഉള്ളത് ,

ഞാൻ പാറുനു വേണ്ടി ചെയ്യുന്നത് ഒന്നും എന്തെങ്കിലും തിരിച്ചു വേണം എന്ന് മോഹിച്ചല്ല , അങ്ങനെ മോഹിച്ചാൽ അത് കണ്ടീഷൻ ഉള്ള ഇഷ്ടം അല്ലെ … ഞാൻ നിനക്ക് വേണ്ടി ഇതൊക്കെ ചെയ്തു , അതുകൊണ്ടു നീ എന്നെ ഇഷ്ടപ്പെടണം എന്നൊരു അർഥം വരില്ലേ ..

എനിക്ക് അത് ഒരിക്കലും വേണ്ട,,,,,,,,,,,അങ്ങനെ പാറുവിന്റെ ഇഷ്ടവും വേണ്ട എനിക്ക് …

ഞാൻ എനിക്കായി ചെയ്യുന്നത് എന്റെ അമ്മക്കായി ചെയ്യുന്നത് അതുപോലെ തന്നെ ആണ് പാറൂനും ചെയ്യുന്നത് , അതിൽ എനിക്ക് തിരിച്ചു ഒന്നും വേണ്ട , ആരും ഒന്നും അറിയുകയും വേണ്ട.

എന്നെങ്കിലും ഇതൊന്നും ഇല്ലാതേ തന്നെ ആ മനസില്‍ ഒരു ഇത്തിരി സ്നേഹം അപ്പുനോട് വരികയാണെങ്കില്‍ അത് തന്നെ ധാരാളം……..വേറെ ഒന്നും വേണ്ട..

രണ്ടു പേരും നിശബ്ദരായി.

കുറച്ചു കഴിഞ്ഞപ്പോ ദേവിക അവനോടു ചോദിച്ചു.

ആദി പക്ഷേ ഈ അടുത്ത് ആദി അവളെ എകസാമിന്‌ ഒക്കെ ഹെല്പ് ചെയ്തില്ലേ , ദേവിക ചോദിച്ചു.

അത് കേട്ട് ആദി ചിരിച്ചു,

ഹ്മ,,,,,,,,,,,,,,,,,,,, അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്

ഇപ്പോ പഴേ പോലെ അല്ല ട്ടോ

ഇപ്പൊ പാറു അപ്പൂനോട്  ഇത്തിരി സ്നേഹം ഒക്കെ കാണിക്കുന്നുണ്ട്.

പണ്ടൊക്കെ ഒന്ന് ചിരിക്ക പോലും ചെയ്യില്ലായിരുന്നു, എന്നും മുഖം കെട്ടിപിടിച്ചു ഇരിക്കും.

അന്നൊക്കെ പട്ടി തെണ്ടി എന്നൊക്കെ മാത്രേ വിളിക്കുക ആയിരുന്നുള്ളു.

പക്ഷെ ഇപ്പൊ എന്തോ കുറച്ചൊക്കെ സ്നേഹം കാട്ടുന്നുണ്ട്.

പഴേ ചീത്ത വിളി ഒക്കെ ഒഴിവാക്കി , ഇപ്പൊ പെട്ടതലയൻ മരമാക്രി എന്നൊക്കെ ആണ് വിളിക്കുന്നത്..

ആദി ചിരിച്ചു ,

പെട്ടതലയ൯  എന്ന് വിളിക്കുന്നതാണ് ട്ടോ ഇവളുടെ ഇഷ്ടം.

എപ്പോളും വിളിക്കും,

ഇതുവരെ മനസിലാക്കാൻ സാധിക്കുന്നില്ല പാറൂന്‍റെ  പെരുമാറ്റം

ന്നാലും സ്നേഹം ഉണ്ട് എന്ന് തോന്നുന്നു………………….

അത് പറയുമ്പോ ആദിയുടെ മുഖം ഒരുപാട് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

പക്ഷെ അത് കേട്ടപ്പോൾ എന്തോ ദേവികയുടെ മുഖം മാറി, അവൾ ഒന്നും പറയാതെ , പറയാൻ പറ്റാതെ മുഖം താഴ്ത്തി ഇരുന്നു.

എന്തിനാണ് ദേവികയുടെ മുഖം മാറിയത്? അവൻ ചോദിച്ചു.

ഒന്നുമില്ല ………..അവൾ മറുപടി പറഞ്ഞു.

ഞാൻ പറയട്ടെ….ദേവികെ ……………ആദി അവളോട് തിരക്കി

എന്താണ് ?

നിന്റെ മുഖം മാറിയത് എന്തിനാണെന്ന്………..

ആദി ചിരിച്ചു ,

ദേവിക ആകാംഷയോടെ അവനെ നോക്കി.

എനിക്കറിയാം ………………പാറു ഈ കാണിക്കുന്നത് ഒക്കെ വെറും നാട്യം ആണെന്ന്…

അതല്ലേ നിന്റെ മുഖം മാറിയത്.

ദേവികക്ക് ഒന്നും പറയാൻ സാധിച്ചില്ല,

അത് തന്നെ അല്ലെ …………അല്ലെ ……………

ഹ്മ്മ് ………………….

എനിക്ക് നന്നായി അറിയാം ,,, ഈ കാണിക്കുന്നതൊക്കെ പാറു അഭിനയിക്കുന്നത് തന്നെ ആണെന്ന് കാണിക്കുന്ന ഇഷ്ടം പോലും ……..എല്ലാം അഭിനയം ആണ്…………അതൊക്കെ ആരെക്കാളും നന്നായി എനിക്കല്ലേ അറിയൂ…..അവളുടെ മനസ് എനിക്കിപ്പോ എനിക്ക് കാണാപാഠം ആണ്..

ദേവിക ആകെ ഒരു വല്ലായ്മ്മയിൽ ആണ്.

ക്‌ളാസിൽ വരുമ്പോ പറയുന്നുണ്ടാകും അവിടെ ആ പൊട്ടൻ ഉണ്ട്, പൊട്ടനെ സോപ്പിട്ടാ പലകാര്യങ്ങളും നടക്കും, അവൻ വെറും പൊട്ടന്‍ തന്നെ ആണ്, ഒന്ന് പിണങ്ങി കാണിച്ചാൽ, ഒന്ന് കള്ളകരച്ചിൽ കാട്ടിയാൽ അപ്പൊ തന്നെ ഒരുപാട് സഹായിക്കും, വെറും മണ്ടൻ ആണ് എന്നല്ലേ പറഞ്ഞിട്ടുണ്ടാകുക

ദേവികക്ക് ആകെ അത്ഭുതം ആയി , ഇത്ര കൃത്യമായി ആദി എങ്ങനെ മനസ്സിലാക്കി.

സാരമില്ല ………….എനിക്ക് അതൊന്നും ഒരു വിഷമമേ അല്ല ..

കാരണം അഭിനയം ആണെങ്കിലും കുറെ എനിക്ക് ആ കള്ളസ്നേഹം അനുഭവിക്കാൻ പറ്റുന്നില്ലേ ,,,അത് മതി ,,,,,,,,,,,,അത് മതി എനിക്ക്……………അത് തന്നെ എന്റെ ഭാഗ്യമാണ്..

ഞാൻ പൊട്ടൻ ആയിട്ടല്ല , ഞാനും അഭിനയിക്കുന്നത് തന്നെ ആണ് , അല്ലാതെ എന്താണ് എനിക്ക് ചെയ്യാൻ സാധിക്കുക.

അത് കേൾക്കുമ്പോ ദേവികക്ക് ഉള്ളിൽ വല്ലാത്ത ഒരു ഘനം അനുഭവപ്പെടുന്ന പോലെ , ഉള്ളിൽ ഒരു വിങ്ങൽ

അപ്പോളേക്കും പാറു ഒന്നു ഞെരങ്ങി , ആദി പെട്ടെന്ന് നോക്കിയപ്പോ അവളുടെ കൈ അറിയാതെ ചരിഞ്ഞപ്പോ ക്യാനുല തറ്റി വേദനിച്ചിട്ടു ആണ് , അവൻ കൈ നേരെ വെച്ച്  കൈയിൽ പതുക്കെ ഊതി കൊടുത്തു , പിന്നെ പതുക്കെ കയ്യുടെ ഭാഗത്തു തലോടി വേദന ഇല്ലാതെ ഇരിക്കാൻ ആയി .

ദേവിക ഇതൊക്കെ കണ്ടു കൊണ്ടിരിക്കുക ആണ് , ഇതിനെ അല്ലെ ഈ അൺകണ്ടീഷണൽ ലവ് എന്നൊക്കെ പറയുന്നത് , ഈ സ്നേഹം അല്ലെ പാറുന്നു കിട്ടാൻ പോകുന്ന ഏറ്റവും വലിയ സ്നേഹം..

എന്നാലും അങ്ങനെ ഒന്നും ഉണ്ടാവില്ല ആദി , പാറു തീർച്ചയായും സ്നേഹിക്കും ആദിയെ എനിക്ക് ഉറപ്പുണ്ട്

ദേവിക പറഞ്ഞു.

ഹ ഹ ഹ…………

ദേവിക ഞാൻ ആദി ആണ് ആദിശങ്കരൻ , ചില കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം , അത് അതുപോലെയെ നടക്കു

പാർവതി ,,,,,,,,,,,,,,,,,,,ഒരിക്കലും ആദിശങ്കരനെ സ്നേഹിച്ചിട്ടില്ല , സ്നേഹിക്കുന്നുമില്ല , ഇനി ഒരിക്കലും സ്നേഹിക്കുകയും ഇല്ല …………… അപ്പുനു പാറൂനെ ഒരിക്കലും ,,,,,,,,,,,,ഒരിക്കലും കിട്ടില്ല……………….

അതെങ്ങനെ ആദിക്ക് തറപ്പിച്ചു പറയാൻ സാധിക്കും ..ദേവിക ചോദിച്ചു.

എനിക്കെ അത് പറയാൻ പറ്റു ,,,,,

പാറുന് ഒരിക്കലും അപ്പുനെ കാണാൻ ഉൾകാഴ്ച ഇല്ല,,,,,,, ഉണ്ടാകുകയും ഇല്ല …………

എന്നിട്ടും പിന്നെ ആദി എന്തിനാ ഇവളെ ഇത്ര ഏറെ സ്നേഹിക്കുന്നത് .? ദേവിക ചോദിച്ചു.

അറിഞൂടാ,,,, എനിക്കു അറിഞൂടാ………………. എന്താ കാരണം എന്നു ,,, അങ്ങോട്ട് ഒരുപാട് സ്നേഹിച്ചു പോകുകയാ…………… ഇഷ്ടം ഒരുപാട് തോന്നുമ്പോ ഞാന്‍ എന്താ ചെയ്യുക… ഇഷ്ടപെടണ്ട എന്ന് മനസ്സിനോട് പറയൂമ്പ മനസ്സ് പിന്നേം പിന്നേം അങ്ങൊട് ഭ്രാന്ത് പിടിച്ചു സ്നേഹിക്കുക ആണ്

എനിക്കെന്തു ചെയ്യാൻ പറ്റും

ഒരിക്കലും ആ മനസിന്റെ കോണിൽ ഒരു സ്ഥാനം ഉണ്ടാകില്ല എന്ന് അറിഞ്ഞിട്ടും

വെറുതെ വെറുതെ ഞാൻ മോഹിക്കുവാ …. ഒരു പ്രതീക്ഷ , വെറുമൊരു പ്രതീക്ഷ ,,,എന്നേലും ,,,,,എന്നെങ്കിലും …………..

എന്നെങ്കിലും ഒരുനാൾ … അപ്പു,,,,  എന്ന് വിളിക്കാമായിരിക്കും അതും ഉള്ളിൽ നിന്ന് നിറഞ്ഞ സ്നേഹത്തോടെ ,,,,,,,,,,,,,,,,,,ആ ഒരു വിളി …………..അത് എപ്പോളെങ്കിലും കേൾക്കും ,,,

എന്നൊരു കൊച്ചു പ്രതീക്ഷ ,,,,,,,,,,,,,സ്വപ്നം കാണുന്നതിനും മോഹിക്കുന്നതിനും ഒന്നും ആരുടേയും അനുവാദം വേണ്ടല്ലോ ദേവികെ

ആദി അങ്ങനെ ഒക്കെ പറഞ്ഞു വീണ്ടും പാറുവിനെ നോക്കി അവളുടെ നെറ്റിയും തലയും ഒക്കെ തലോടാൻ തുടങ്ങി.

ദേവികക്ക് പക്ഷെ ആദി അത്രയും പറഞ്ഞു വീണ്ടും തന്റെ കരുതൽ പാറുന് കൊടുക്കുമ്പോ ആ കാഴ്ച കാണുമ്പോ കണ്ണ്  ഒക്കെ നിറഞ്ഞു തൂവുക ആണ്, അവൾക്ക് മനസ്സിൽ ആകുന്നില്ല ഇത് എന്താണ് പ്രണയം ആണോ ആരാധന ആണോ അവളുടെ സ്ഥിരബുദ്ധിക്കു ഒന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല

കാരണം ഈ പ്രണയത്തിന്റെ സത്ത തിരിച്ചറിയണം എങ്കിൽ വിശേഷ ബുദ്ധി തന്നെ വേണ്ടി വരും എന്ന് അവൾക്ക് അറിയാം , ഇങ്ങനെ ഒക്കെ ഒരു പ്രണയം തനിക്ക് കിട്ടണം എങ്കിൽ ആരോടാണ് പ്രാര്ഥിക്കേണ്ടത് അവൾക്കു അറിയില്ല , ഇതുപോലെ ഉള്ള ഒരു പ്രണയം അല്ലെ ഏതു പെൺകുട്ടിയും ഉള്ളിൽ ആഗ്രഹിക്കുക, ഇങ്ങനെ ഒരു പറന്നു ഒഴുകുന്ന ഇഷ്ടവും കരുതലും അടുത്തുണ്ടായിട്ടും എന്തെ പാർവതി തിരിച്ചറിയാതെ പോകുന്നത് , ദേവികയുടെ ചിന്തകൾക്കു അപ്പുറം ആണ്.

ആദി ………………….അവൾ അവനെ വിളിച്ചു

അവൻ തിരിഞ്ഞു നോക്കി.

ഒരു നാൾ പാർവതി തിരിച്ചറിയും ………..ഉറപ്പാണ്

ഇല്ല ………..ഇല്ല ദേവിക ……………

അതിനും എന്തൊക്കെയോ കാരണങ്ങൾ ഉണ്ടാകാം, അവളെ എന്നിൽ നിന്നും അകറ്റിമാറ്റുന്ന കാരണം അറിയാത്ത കാരണങ്ങൾ………….

പിന്നെ ആദിശന്കരൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്  പാർവതിയെ ,, അതൊരിക്കലും അവളുടെ സ്വത്തിനെയോ അവളുടെ ശരീരത്തെയോ  അവളുടെ സൗന്ദര്യത്തെയോ ഒന്നും അല്ല , അവൾ …അവൾ എന്ന പൊരുളിനെ …………അങ്ങനെ മാത്രമേ പറയാൻ സാധിക്കുന്നുള്ളു ,, അവളുടെ സാന്നിധ്യം മാത്ര൦ മതി , സ്നേഹം പോലും വേണം എന്നില്ല , ഒരുപാട് ദേഷ്യം ആണെങ്കിലും വെറുപ്പ് ആണെങ്കിൽ പോലും കൂടെ എന്നും ഉണ്ടാകണം എന്ന് മാത്രേ ഉള്ളു , എന്താന്ന് അറിഞ്ഞൂടാ ഇതിൽ കൂടുതൽ എനിക്ക് പറയാൻ അറിയില്ല,

എന്റെ ഒരു വലിയ ആഗ്രഹം ഉണ്ട് ,, ഒരു പ്രാർത്ഥന ആണ് നടക്കുമോ എന്നൊന്നും അറിയില്ല

എന്താ ആദി

അവൻ അവിടെ ഇരുന്നു ഭിത്തിയിൽ ഒരു ചെറിയ ഒരു കലണ്ടർ അതിൽ ഒരു പനിനീർ പൂവിന്റെ ചിത്രവും ചേർതു വെച്ച രണ്ടു കൈകളും  സൈഡിൽ ഒരു വാക്യവും ഒൺലി ലവ് ആൻഡ് ഡെത് വില്‍  ചേഞ്ച് ഓള്‍ തിങ്ങ്സ് -ഖലീൽ ജിബ്രാൻ – പ്രണയവും മരണവും ആണ് പലതിലും മാറ്റങ്ങൾ കൊണ്ട് വരുന്നത്.

ആദി പറഞ്ഞു ,

എന്റെ പ്രണയം പാറുവിൽ ഒരു മാറ്റവും കൊണ്ട് വരില്ല എന്നെനിക് ബോധ്യം ഉണ്ട് , പക്ഷേ എന്റെ മരണം …………………………അത് ഒരു മാറ്റം കൊണ്ട് വന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്- നിത്യതയിൽ ഞാൻ അലിഞ്ഞു ചേരുമ്പോ  അവളുടെ ഓർമ്മയിൽ ഈ അപ്പു ഉണ്ടെങ്കിൽ , കുറച്ചെങ്കിലും അപ്പുനോട് ഇഷ്ടം ഉണ്ടാകുക ആണെങ്കില്‍……………….

അതുകേൾക്കുമ്പൊ ദേവികക്ക് ഭയവും സങ്കടവും ഒരുമിച്ചു വന്നു.

ആ ചിത്രത്തെ നോക്കി തന്നെ അവൻ പറഞ്ഞു .

സം  തിങ്ങ്സ് മൈറ്റ് ബി ചേഞ്ച്ഡ് നോട്ട് ബികോസ് ഓഫ് മൈ ലവ് , ഒൺലി ബൈ മൈ ഡെത്ത്…………….

അപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.

ദേവികയുടെയും ,,,,,,,,,,,,,

അവന്റെ കണ്ണിൽ നിന്നും ഒഴുകിയ അശ്രുകണങ്ങൾ പാർവതിയുടെ പൂ പോലെ മർദ്ദവമേറിയ കൈകളിൽ തന്നെ ആണ് പതിച്ചതും…………………..

പിന്നീട്  പൂർണമായ നിശബ്ദത മാത്രം

<<<<<<ഓ>>>>>>

അങ്ങനെ മണിക്കൂറുകൾ കടന്നു പോയി, കണ്ണിമ ചിമ്മാതെ ആദി പാറുവിന്റെ കൂടെ തന്നെ ഇരുന്നു,

അവരെ ഇരുവരെയും നോക്കി ദേവികയും.

പാർവതി ആദിശങ്കരൻ – പാർവതി ശങ്കരൻ — ഈ ശങ്കരന്റെ പ്രണയം അറിയുന്ന നിമിഷം പാർവതിയുടെ മനസിന്റെ താളം വരെ തെറ്റിപ്പോകില്ലേ – ആ പ്രണയത്തെ അനുഭവിക്കാൻ ഉള്ള മനസ്സ് ഉണ്ടോ അത്രയും ലോലമായ മനസ്സു അല്ലേ പാർവതിക്ക്……………

കുറച്ചു കഴിഞ്ഞപ്പോ പാറു തിരിഞ്ഞൊക്കെ കിടക്കാൻ തുടങ്ങി,

‘അപ്പോളേക്കും റോയിയും ടാനിയയും വന്നു,  അവർ അവളെ പരിശോധിച്ചു , പ്രെഷർ ഒക്കെ നോർമൽ ആണ്, ശ്വാസവും പൾസും ഒക്കെ ആണ്, അവളുടെ കണ്ണുകൾ ഒക്കെ തുറന്നു നോക്കി, ബോഡി നോർമൽ ലെവെലിലേക്കു വന്നു കഴിഞ്ഞു.

ഷി ഈസ് പെര്ഫെക്റ്ലി ആൾ റൈറ്റ് , ഡോക്ടർ ടാനിയ പറഞ്ഞു.

അതുകേട്ടപ്പോൾ ആദിക്കും ദേവികക്കും ഒരുപാട് ആശ്വാസം ആയി.

ഇരുവരും പുറത്തേക്കു ഇറങ്ങി , അവരുടെ കൂടെ ആദിയും.

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.