അപരാജിതൻ 5 [Harshan] 6979

എന്താടാ ഇത്……………..

ഈ നായിന്റെ മോൾ ആണ് എല്ലാത്തിനും കാരണം ,,,,,,,,,,,ചവിറ്റി ഇവളുടെ നട്ടെല്ല് ഓടിക്കണം……ആദി ക്കു ദേഷ്യം  അങ്ങ് പെരുകുക ആണ്.

ആ വിട്ടുകള ഇനി ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ…………..

സത്യത്തിൽ എന്താണ് സംഭവിച്ചത്? റോയി ചോദിച്ചു.

ആദി ശങ്കരൻ തുടക്കം മുതൽ ഒടുക്ക൦ വരെ ഉള്ള കാര്യങ്ങൾ ഒന്നും വിടാതെ പറഞ്ഞു കൊടുത്തു.

എല്ലാം കേട്ട് തല ചെകിടിച്ചു റോയ് ഇരുന്നു,

റോയ് ദേവികയെ നോക്കി ,, അവളുടെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ടായിരുന്നു.

ഡാ ………..ഇനി അവളെ ചീത്ത പറയണ്ട ,,,,,,,,ഭയത്തിന്റെ പുറത്തു പറ്റി പോയതല്ലെ ……….ഒന്നും സംഭവിചില്ലല്ലോ …നീ വന്നില്ലേ കൃത്യ സമയത്തു………….

അപ്പൊ എന്തേലും സംഭവിച്ചിരുന്നെങ്കിലോ …………….പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് വല്ല കാര്യവും ഉണ്ടോ?

മോനെ മോനെ ………..അവിടം വരെ എത്തിയോ കാര്യങ്ങൾ ,,,,,,,,,,,,,,,റോയി ചിരിച്ചു അവനോട ചോദിച്ചു.

,,,,,അതൊന്നും ഇല്ല…..പറഞ്ഞപ്പോ ആ ഫ്ലോ യിൽ പറഞ്ഞതാ ……..നീ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല…

ഓ അങ്ങനെ ആണല്ലേ…………ഞാൻ ഒന്നും വിചാരിച്ചില്ലലോ ..

ആ നീ ഒന്നും വിചാരിക്കണ്ട………..

അല്ല ദേവിക ? താൻ എങ്ങനെ ഇവിടെ ചെന്ന് പെട്ട് , റോയ് ചോദിച്ചു.

അപ്പോൾ ആണ് ദേവിക പറഞ്ഞത് , ഇതുപോലെ ഒരിക്കൽ എന്തോ കാര്യത്തിന് എമിലിയുടെ വീട്ടിൽ പോയിരുന്നു , അന്ന് അവൾ ഇതുപോലെ മയക്കു മരുന്ന് കലക്കി കൊടുത്ത് അവളെ ബോധം കെടുവിപ്പിച്ചു, അന്ന് ഈ പ്രസാദ്  കൂടെ വന്നു അവളെ മയക്കത്തിൽ റേപ്പ് ചെയ്തു , എമിലി അതൊക്കെ ഫോണിൽ റെക്കോർഡ് ചെയ്തു വെച്ച് , പിന്നെ ഇടയ്ക്കിടെ അതൊക്കെ പറഞ്ഞു കാശ് ആയും സ്വര്ണമായും ഒക്കെ വാങ്ങിച്ചു കൊണ്ടിരുന്നു , ഭീഷണിപ്പെടുത്തൽ ഒരു വശത്തു , കൂടെ വിഡിയോ വീട്ടുകാർക്ക് അയച്ചു കൊടുക്കും , നാട് മൊത്തം പ്രചരിപ്പിക്കും എന്ന ഭീഷണി , കൂടെ പഠിക്കുന്ന അനിയനെ സ്കെച് ചെയ്യും എന്ന് വേറെ ഭീഷണി, ഒരു തവണ ദേവിക സൂയിസൈഡ് ചെയ്യാനും ശ്രമിച്ചു പക്ഷെ ,നടന്നില്ല ,തൻറെ ഇ കാര്യങ്ങൾ അറിഞ്ഞൽ കുടുംബം മൊത്തം ആത്മഹത്യ ചെയ്യും എന്ന പേടി വേറെ ,, എല്ലാം കൂടെ പറ്റാത്ത അവസ്ഥ ആയി…ഇതും ആ ഭീഷണിയുടെ പേരിൽ വന്നു പോയത് ആണ്,

നീ എന്തൊക്കെ പറഞ്ഞാലും ചെയ്തത് വലിയ തെറ്റാണു , നീ പോലീസിൽ പരാതി കൊടുക്കണം ആയിരുന്നു .

ആദി  ദേഷ്യത്തോടെ പറഞ്ഞു.

അവർക്കൊക്കെ പിടിപാടുകൾ ഉള്ളവർ ആണ് , പരാതി കൊടുത്താലും ഒന്നും നടക്കില്ല

ആരും സഹായിക്കാനും ഇല്ല ……………അവൾ കരഞ്ഞു.

അല്ല ,,,,,,,,,,,,,,ആ പ്രസാദിനെ അല്ലെ നീ…………പഞ്ചർ ആക്കിയത്  ആദിശങ്കരാ ?

ആ ആർക്കറിയാ ഇടിക്കാൻ നേരത്തു പേരും മേൽവിലാസവും ഒക്കെ ചോദിക്കാൻ പറ്റുമോ , കണ്ടവരെ ഒക്കെ നല്ലതു  കൊടുത്തിട്ടുണ്ട് ..

അത് പണ്ടും അങ്ങനെ  ആണല്ലോ , ആദ്യം ഇടി പിന്നെ അല്ലെ ,, കാര്യം ഒക്കെ അറിയുന്നതു റോയി ചിരിച്ചു പറഞ്ഞു.

അല്ല …………ആ പ്രസാദിന്റെ  അവസ്ഥ എന്താണ് ?

ഓ അവനിനി അത് പൊങ്ങില്ല , തൂക്കുകട്ട ആയി കൊണ്ട് നടക്കാം എന്നെ ഉള്ളു,

പറഞ്ഞു പോയപ്പോ ആണ് ദേവിക അവിടെ നിൽക്കുന്ന കാര്യ൦ അവനു ഓർമ്മ വന്നത് , ശേ …

ആണോ ……………….

അത് മാത്രവും അല്ല ,,,,, ഇനി അവനു മൂത്രം ഒഴിക്കുമ്പോ പോലും മര്യാദക്ക് പോകില്ല. ചോര മാത്രം പോകും ഞാൻ അവന്റെ വസ്തിക്കു കൈ കയറ്റി ആണ് കൊടുത്തതു

അവന്റെ പ്രോസ്റ്റേറ്റ്നാണു ബാധിക്കുക , ഒരു കൊല്ലം അതിനുള്ളിൽ അവന്റെ പ്രോസ്റ്റേറ്റ് പഴുത്തു തുടങ്ങും അത് റിമോവ് ചെയ്യേണ്ടിയും വരും ,, ആദി പറഞ്ഞു.

അതുകേട്ടു  വിശ്വാസം വരാതെ റോയിയും ദേവികയും അവനെ നോക്കി ഇരുന്നു.

അപ്പൊ എമിലിയോ ,,,,,,,,,,,ദേവിക ചോദിച്ചു..

അവൾക്ക് മര്യാദക്ക് ഇരുന്നു ടോയ്‌ലെറ്റിൽ പോകാൻ സാധിക്കില്ല ഉറപ്പു കഴുത്തിന് ഫ്രാക്ചർ ഉണ്ടാകും അത് വേറെ , ഒരു ആറു മാസം ബെല്‍ട്ട് ഇട്ടു നടക്കേണ്ടി വരും.

അപ്പൊ ഡാനിയോ? …………

പാറൂനെ തൊട്ടവന്‍ അല്ലേ

അവനിനി ഒരുകാലത്തും പൊങ്ങില്ല ………..പിന്നെ ഇടക്കിടെ അവന്റെ കയ്യ് തോളില്‍ നിന്നും ഊരി ഊരി പോയികൊണ്ടിരിക്കും,

ഇതൊക്കെ അവര്‍ക്ക് ആ എല്‍ എസ് ഡി യുടെ കൂടിയ അളവ് കൊണ്ടുള്ള ദോഷങ്ങളൊക്കെ മാറുക ആണെങ്കില്‍ മാത്രം , അതിനു മുന്നേ മരിക്കുക ആണെങ്കില്‍ എനിക്കറിഞൂടാ

ആ ബെസ്റ്റ് ………….. അല്ലെടാ ആ കാപ്പിരികളോ ? റോയി ചോദിച്ചു ..

കാപ്പിരികളുടെ അവസ്ഥ

ആദി ശങ്കരൻ കുറച്ചു നേരം തല താഴ്ത്തി ഇരുന്നു.

പിന്നെ നേരെ നോക്കി

അവർ അധികം കാലം ഉണ്ടാകില്ല …ആ പണി ഒക്കെ ഞാൻ ചെയ്തു വെച്ചിട്ടുണ്ട് ,

ദേവികയുടെ മുഖത്ത് അത്ഭുതം മാത്രമാണ്.

റോയ് പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല ……

ആദിശങ്കരാ ,,,,,കേട്ടിട്ട് കയ്യും കാലും വിറക്കുന്നു,

നിനക്കെന്നാ പ്രേമം തുടങ്ങിയത് ഈ കുട്ടിയോട്?

ദേ റോയി ഞാൻ നല്ല ഇടി തരുവേ …………എനിക്ക് പ്രേമം ഒന്നും ഇല്ല …

ഒരു ചെറിയ ഇഷ്ടം ,,,,,,,,,,,,,,ഇച്ചിരി ഇഷ്ടം ,,,,,,,,,,,,,,,അത്രേ ള്ളൂ ………..

എന്റെ പുന്നാര മോനെ ഈ ഇത്തിരി ഇഷ്ടം ഉണ്ടായിട്ടാണോ നീ ഈ കൊച്ചിന് വേണ്ടി ഇക്കണ്ട സംഹാരം ആടിയതു , ഇക്കണക്കിനു കുറെ ഇഷ്ടം ഉണ്ടെങ്കിൽ നീ ഈ നാട് കത്തിക്കുമല്ലോ അളിയാ …

റോയി തലയ്ക്കു കൈ വെച്ച് പറഞ്ഞു..

അപ്പൊ ആദിക്ക് നാണം വന്നു  , അവൻ നാണിച്ചു തല താഴ്ത്തി തന്റെ ചൂണ്ടു വിരൽ നഖം ഒന്ന് കടിച്ചു കുടഞ്ഞു ,,,,ഷോ,,,,,,,,,,,,,പോടാ അവിടുന്ന്…………

അതെ ഒരു കാര്യം ചെയ്യൂ ………നിന്റെ ഹോർമോൺ ഒന്ന് ചെക്ക് ചെയ്യണം നിന്റ ഓക്സിടോസി൯ ലെവൽ എത്ര ആയെന്നു അറിയാനാണ്.

അതാണ്‌ ഈ ഇഷ്ടവും സ്നേഹവും ഒക്കെ കാരണം ആകുന്ന ഹോർമോൺ ,,,മിക്കവാറും നിനക്കതു പരിധിയിൽ കൂടുതൽ ആകാൻ ആണ് സാധ്യത,,റോയി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഒരു കാര്യം ചെയ്യൂ ഒന്നുകിൽ നിങ്ങൾ കാന്റീനിൽ പോയി ഭക്ഷണം കഴിക്കു അല്ലെങ്കിൽ ഞാൻ വിളയിച്ചു പറഞ്ഞു ഇങ്ങോട്ടു വരുത്താ൦ …

ആദി ദേവികയെ നോക്കി നീ കുറെ പേടിച്ചതലെ ,,നിനക്ക് നല്ല വിശപ്പ് ഉണ്ടാകും ,,നീ പോയി കഴിച്ചോ

എനിക്ക് വേണ്ട

അതെന്നാടാ നിനക്ക് വേണ്ടാത്തത് ,,, റോയി ചോദിച്ചു

അതെ പാറു ഇങ്ങനെ കിടക്കുമ്പോ , എനിക്ക് ഒന്നും ഇറങ്ങൂല്ലടാ ,,,,,,,,,,,അത് പറയുമ്പോ ആ ഇടറുന്ന ശബ്ദം ഇരുവരും തിരിച്ചറിഞ്ഞു ,

അതിനിപ്പോ എന്നാ അവൾക്ക് ഡ്രിപ് കയറുന്നില്ലേ ക്ഷീണം ഒന്നും ഉണ്ടാകില്ല. നീ കഴിച്ചു വാ

‘വേണ്ട എനിക്ക് വേണ്ടാഞ്ഞിട്ട

എന്ന ദേവിക പോയി കഴിക്കൂ ഞാൻ കാന്റീനിൽ വിളിച്ചു പറയാം..

ഇല്ല ,,എനിക്കും വേണ്ട ,,,,,,,,,,,,,,,,,,അവൾ മറുപടി പറഞ്ഞു.

അത് കൊള്ളാല്ലോ …

ഒരു കാര്യം ചെയ്യാം ഞാൻ ചായ പറയാം ഒപ്പ൦ ചെറിയ സ്നാക്സ് കൂടെ ആകുമ്പോ അത് മതിയാകും..

റോയി എഴുന്നേറ്റു ക്യാന്റീനിൽ വിളിച്ചു പറഞ്ഞു അതിനുള്ള അറെജ്മെന്റ് ചെയ്തു ,

ഡാ ,,കുറച്ചു കൺസൾട്ടേഷൻ ഉണ്ട് അത് കഴിഞ്ഞു വരാം കേട്ടോ ..എന്നും പറഞ്ഞു റോയി അവിടെ നിന്നും വിട പറഞ്ഞു

ആദി കുറച്ചുനേരം കൂടെ പാറുവിനു സമീപം ഇരുന്നു .

ദേവിക ആ കാഴ്ചകൾ ഒക്കെ കണ്ടു ഇരിക്കുക ആയിരുന്നു , ആദിയുടെ പാറുവിനു മേലുള്ള ആധിയും വേവലാതിയുമൊക്കെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുമായിരുന്നു.

അത്രയും സൂക്ഷമമായി ആണ് അവൻ പാറുവിനെ നോക്കി ഇരിക്കുന്നതു ഇടയ്ക്കിടെ ഡ്രിപ് ലും നോക്കും കഴിയാറായോ എനൊക്കെ അറിയാനായി, ഇതെന്തൊരു തര൦ ഇഷ്ടം ആണാവോ ദേവിക മനസിൽ ചിന്തിക്കുകയും ചെയ്തു.

ഒന്ന് മനസിലായി ആദിശങ്കര൯ എന്നാണ് പേര്.

അപ്പോൾ ആണ് അവളുടെ ഉള്ളിലേക്ക് പാറു പറഞ്ഞ ശിവനാഡിയുടെ കാര്യം ഓര്മ വന്നത് , ശിവനാമം പേരിൽ ഉള്ള ആൾ ആയിരിക്കും അവളെ വിവാഹം കഴിക്കുക , അവളെ അയാളെ പോലെ മറ്റൊരാളും സ്നേഹിക്കില്ല എന്നതും ശിവപാർവതി പ്രണയം പോലെ മഹത്തരമായ പ്രണയം ആയിരിക്കും എന്നത് ഒക്കെ അവളുടെ ഉള്ളിലേക്ക് ഒരു വെള്ളിടി വെട്ടിയ പോലെ ഓർമ്മയിലേക്ക് വന്നു . കഴിഞ്ഞ ജന്മത്തിൽ കണ്ട ഒരു പുരുഷൻ  കഴിഞ്ഞ ജന്മത്തിൽ ഒന്ന് ഒന്ന് ചേരാൻ സാധികാത്ത കാരണത്താൽ പുനർജന്മത്തിൽ ഒന്ന് ചേരാൻ വിധികപെട്ടവർ , ഇപ്പോൾ താൻ കാണുന്ന ആദിശങ്കര൯ ശിവ നാമം ഉള്ളവൻ അല്ലേ , ഒപ്പം പാർവതിയുടെ കൂടെ ശങ്കരൻ  അപ്പോൾ ശിവനാഡി പറഞ്ഞ ആ യുവാവ് ആദി ശങ്കരൻ തന്നെ അല്ലെ……………

തന്റെ കണ്മുന്നിൽ താൻ കണ്ടതല്ലേ പാർവതിക്ക് വേണ്ടി താണ്ഡവം ആടിയ ആദിശങ്കരനെ ,,,,,,,അപ്പോൾ ശിവനാഡി സത്യം തന്നെ ,,,,,,,,,,,,,അയാളാണ് ഇയാൾ

പാർവതിയുടെ രാജകുമാരൻ ആദിശങ്കരൻ….. അവൾക്ക് അത്ര ഏറെ അത്ഭുതം ആയിരുന്നു, അപ്പോൾ അതെല്ലാം സത്യം തന്നെ , അല്ലെങ്കിൽ പാർവതി രക്ഷപെടാൻ ഒരു സാധ്യത ഇല്ലാത്തിടത്തു നിന്ന് ഒരു കുഞ്ഞിനെ പോലെ അവളെ സംരക്ഷിച്ചു ഇവിടം വരെ എത്തിക്കാൻ ആദിശങ്കരന് സാധിച്ചു എങ്കിൽ അത് തന്നെ  ആണ് സത്യം .

അപ്പോൾ ആണ് ആദിശങ്കരൻ തൻറെ പോക്കറ്റിൽ നിന്ന് എമിലിയുടെ ഫോൺ എടുത്തത്, അവൻ വെറുതെ അത് ഓപ്പൺ ചെയ്തു ഗാലറി നോക്കി , അതിൽ പാറൂന്റെ റാക്കോർഡ് ചെയ്ത വിഡിയോ ഉണ്ടായിരുന്നു.

കൂത്തിച്ചി ……………അവൾക്കു കൊടുത്തതു കുറഞ്ഞു പോയി , അവൻ ദേഷ്യം കൊണ്ട് അമറി.

ദേവിക അത് കേട്ടു,

അവൾ ആദിയെ നോക്കി , അവൻ ആ ഫോണിൽ നിന്ന് ആ വിഡിയോ ഒക്കെ ഡിലീറ്റ് ചെയ്തു , അങ്ങനെ കുറച്ചധികം വീഡിയോസ് , കുറച്ചു പെൺകുട്ടികളെ ഒക്കെ ട്രാപ്പിൽ പെടുത്തിയത്, നോക്കി നോക്കി ദേ കിടക്കുന്നു , നമ്മുടെ ദേവികയുടെയും.

അവൻ ദേവികയെ ഒന്ന് നോക്കി , നിന്റെ വിഡിയോ ഉണ്ടല്ലോ അതിനകത്തു , അവൻ അവളെ നോക്കി പറഞ്ഞു.

അത് കേട്ടപ്പോ ഉള്ളിൽ ഭയവും ലജ്ജയും ഒക്കെ കൂടെ ,

ഞാൻ ഈ മെമ്മോറി കാർഡ് നിനക്ക് തന്നാൽ ഇനി പാറൂന്റെ വിഡിയോ റിട്രീവ ചെയ്തു നീ അവളെ ബ്ലാക്മയിൽ ചെയ്താലോ ,,,അവൻ അവളോട് ചോദിച്ചു.

അയ്യോ ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല ,,,,

അവൻ ഫോണിൽ നിന്ന് മെമ്മോറി കാർഡ് എടുത്തു തറയിൽ ഉരച്ചു ഓടിച്ചു നുറുക്കി കളഞ്ഞു.

അത് കണ്ടപ്പോ ദേവികക്ക് ആശ്വാസമായി , എമിലിയുടെ ലാപ്ടോപ്പും അവളുടെ കൈവശം ഉണ്ടല്ലോ അത് തന്നെ സമാധാനം.

നിന്നെ വെറുതെ വിടാൻ പാടില്ലാത്തതു ആണ് , നിന്നെ വെറുതെ വിട്ടാൽ എനിക്കെന്താ ഗുണം

ആദി അവളൊടു ചോദിച്ചു.

അതുകേട്ടപ്പോ ദേവിക തന്റെ ഷാൾ മാറിൽ നേരെ ഇട്ടു , ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെ തന്നെയാ എന്താന്ന് വെച്ചാ പറഞ്ഞാ മതി , അവൾ ഒരല്പം വേദനയോടെ ആണെന്നലും ആദിയോട് പറഞ്ഞു.

എടീ പോർക്കേ ,,,,,,,,,,,,അതല്ല …………..നായിന്റെ മോളെ ,,,,,,,,,

നീ ഒരു കാര്യം ചെയ്യണ൦ , ഇന്ന് മുതൽ നീ ആണ് എന്റെ ഇൻഫൊർമേർ , പാറുന് ആരേലും എന്തേലും പ്രശനം ഉണ്ടാക്കിയാൽ നീ എന്നെ അറിയിക്കണം കേട്ടോടി ………..പിന്നെ ഒക്കെ ഞാൻ നോക്കികൊള്ളാം ,,,,

,,,,,,,,,,ആശ്വാസം ആയി അവൾക്കു അതുകേട്ടു ,

അവളൊന്നു ചിരിച്ചു അവന്റെ മുഖത്ത് നോക്കി ,,

ആദി ശങ്കരൻ ചിരിച്ചില്ല ,

അപ്പൊ അവളുടെ  മാറി.

ഞാൻ എങ്ങനെ ആണ് നന്ദി പറയേണ്ടത് ? എനിക്കറിയില്ല അത്രയും വലിയ ആപത്തിൽ നിന്നല്ലേ പാറൂനേം എന്നേം രക്ഷിച്ചത് ………..അവൾ തുടക്കം ഇട്ടു

എനിക്ക് ഒരാളുടേം നന്ദി ഒന്നും വേണ്ട ,,, അല്ല പിന്നെ, എന്റെ ജീവൻ രക്ഷിക്കേണ്ടത് എന്റെ ആവശ്യം അല്ലേ..

ആദിയുടെ ജീവനോ ? മനസിലായില്ല , ദേവിക ചോദിച്ചു .

ദേ ഈ കിടക്കുന്ന പാർവ്വതി ഉണ്ടല്ലോ അതാണ് ആദിശങ്കരന്റെ ജീവൻ, അതിനു വല്ലതും സംഭവിച്ചാൽ പിന്നെ ആദിശങ്കരൻ ഇല്ല …………….

മറുപടി പറയാൻ ദേവികക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല.

ഇങ്ങനെ ഒക്കെ സ്നേഹം ഉണ്ടാകുമോ ഒരിക്കലും കണ്ടിട്ടില്ല അവൾ സ്വയം പറഞ്ഞു

പാർവതിയുടെ ആരാണ്  ആദി ? ദേവിക അവനോടു ചോദിച്ചു.

ആരും അല്ല ……….ഇതുവരെ ആരും അല്ല ………….ഇനി ആകുമോ എന്നും അറിയില്ല..ആദിശങ്കരൻ മറുപടി പറഞ്ഞു.

ദേവിക അവന്റെ കണ്ണുകളിലേക്കു നോക്കി

ഞാനെ ആരും അല്ലാത്തത് ഉള്ളു ,,,,,,,,,,എനിക്ക് പാറു ആണ് എല്ലാം , അതൊന്നും പറഞ്ഞു തരാൻ എനിക്കറിയില്ല , അനുഭവിച്ചു തന്നെ അറിയണം , ഞാൻ അനുഭവിക്കുന്നത് പോലെ..

അവൻ പാറുവിന്റെ കാല്പാദങ്ങളിൽ പതുക്കെ തലോടി, എന്റെ സന്തോഷം ഒക്കേ ഈ പാദങ്ങളിൽ ആണ്..

അവൻ പാറു അറിയാതെ ആ പാദങ്ങളിൽ അമർത്തി ഒരു സ്നേഹചുംബനം കൊടുത്തു.

ദേവിക പോലും നാണിച്ചു പോയി, ഇതുപോലെ ഉള്ള റോമാന്സൊ ദൈവമേ…

ഡി ………..നിന്റ ഫോണിൽ നിന്ന് ഒരു കാൾ ചെയ്യൂ ,, നിന്റെ നമ്പർ എനിക്ക് വേണം,,

അത് കേട്ടു ദേവിക ഫോണ്‍ എടുത്തു , അതില്‍ നോക്കിയപ്പോള്‍ മാലിനി ആന്‍റിയുടെ മിസെഡ് കോള്‍സ് കാണുന്നു , അതുകൂടെ കണ്ടപ്പോള്‍ അവല്‍ക്ക് ഭയം ആയി , പാറുന്റെ ഫോണ്‍ ഓഫ് ആയി പോയി , അപ്പോ വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് അവളെ വിളിച്ചത് ആണ് ,,

ഭയം ഉണ്ടാകുമല്ലോ അമ്മ അല്ലേ…………

ദേവിക പേടിച്ച് ഈ കാര്യം ആദിശങ്കരനോടു പറഞ്ഞു.

അവന്‍ കുറച്ചു നേര൦ ആലോചിച്ചു , അവളോടു പറഞ്ഞു ക്ഷേത്രത്തില്‍ ആണ് പ്രത്യേക പൂജ ആണ് പാര്‍വതി ഉള്ളില്‍ ആണ് , അത് നൃത്തം ചെയ്യുന്നവര്‍ പങ്കെടുക്കേണ്ട പൂജ ആണ് , എന്നു പറ , ഉള്ളില്‍ തന്നെയാ ആണ് കുറച്ചു നേര൦ കഴിയും ദീപാരാധന വരെ അവിടെ ഇരിക്കണം എന്നുകൂടെ പറ,

പറൂന്‍റെ ഫോണ്‍ ചാര്‍ജ് ഉണ്ടായിരുന്നില്ല , ചിലപ്പോ ഓഫ് ആയി കാണും

നീയും  ഉള്ളില്‍ ആയിരുന്നു , ഫോണ്‍ സൈലന്‍റ്ലും പിന്നെ ആന്‍റിയുടെ കോള്‍ ഇപ്പോള്‍ ആണ് കണ്ടത് എന്നുകൂടെ പറഞ്ഞാല്‍ മതി.

അവന്‍ ഐഡിയ പറഞ്ഞു കൊടുത്തു ,

അതുപോലെ തന്നെ അവള്‍ മാലിനിയെ വിളിച്ച് , മാലിനി ആകെ ഭയത്തില്‍ ആയിരുന്നു , ദേവിക അതൊക്കെ പറഞ്ഞപ്പോള്‍ മാലിനി വിശ്വസിച്ചു. പൂജ കഴിഞ്ഞു ഇറങ്ങുമ്പോ പാര്‍വതിയെ കൊണ്ട് വിളിപ്പിക്കാനും പറഞ്ഞു. ഫോണ്‍ വെച്ചു.

ഒരു രണ്ടു മിനിറ്റ് കഴിഞ്ഞില്ല ആദിയുടെ ഫോണിലേക്ക് മാലിനി വിളിച്ചിരിക്കുന്നു.

അവന് മനസിലായി , പേടി കൊണ്ട് വിളിക്കുന്നത് ആണെന്ന്.

അവന്‍ ഫോണ്‍ അറ്റെന്‍ഡ് ചെയ്തു .

എന്തു പറ്റി , അവന്‍ ചോദിച്ചു,

മാലിനി കാര്യങ്ങള്‍ ഒക്കെ വിശദമായി പറഞ്ഞു , ഒന്നു അന്വേഷിക്കുമോ എന്നു ചോദിക്കാന്‍ വേണ്ടി ആണ് മാലിനി വിളിച്ചത്, മാലിനി വിളിക്കുന്നതും ക്ഷേത്ര പരിസരത്ത് വെച്ചു ആണ്.

കൊച്ചമ്മേ ഞാന്‍ ഇപ്പോ പഞ്ചല൦ ജന്‍ഷനില്‍ ഉണ്ട് , ഇവിടെ നിന്നു ഒരു ഒന്നര കിലോമീറ്റര്‍ കാണും ഈ പറഞ്ഞ സ്ഥലത്തേക്ക് ഞാന്‍ പോയി നോക്കാം പോരേ ,,,,

ഇപ്പോ തന്നെ പോണേ ,,,,,,,അപ്പു

അവന്‍ ചിരിച്ചു , ഈ ആദിശങ്കരന്‍ ഇവിടെ ഇല്ലേ ………………. പിന്നെ എന്തിനാ പേടിക്കുന്നത്.

ആ വാക്കുകള്‍ മാലിനിയുടെ ഹൃദയത്തില്‍ തന്നെ തറച്ചു……….

മാലിനി ചിരിച്ചു ….അതേ ആദിശങ്കരന്‍ ,,,,,,,,,,ആദിശങ്കരന്‍ ,,,,,,,,,,,,അവിടെ ഉണ്ട് …………..ആ പരിസരത്ത് തന്നെ…

അപ്പോ പേടിക്കണോ?

വേണ്ട പേടിക്കണ്ട… ലക്ഷ്മിയുടെ മകന്‍ ആദിശങ്കരാ……………

അതാണ്………… എന്നാ പോയി അവിടത്തെ പണികള്‍ ഒക്കെ നോക്കിക്കൊ…………

ഡീ…………. ഞാന്‍ പെട്ടെന്നു അമ്പലം വരെ പോകുക ആണു, ഇവിടെ നിന്നും ഒരു രണ്ടു കിലോമേറ്റര്‍ അല്ലേ ഉള്ളൂ ,

അതെന്തിനാ………………..

അതൊക്കെ ഉണ്ട്

ഇന്നവിടെ പൂജകള്‍ ഒക്കെ ഉള്ളതല്ലേ

അതേ……….

ആദി വേഗം അവിടെ നിന്നും ഇറങ്ങി, പാറൂന്‍റെ കാറും എടുത്തു നേരെ നടരാജമ൦ഗലം ക്ഷേത്രം അവിടെ മൊത്തം കോട്ടും മേളവും ഒക്കെ ആണ്. പൂജയും ഉണ്ട്

അവിടെ നിന്നും അവന്‍ ഫോണ്‍ ചെയ്തു ,

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.