അപരാജിതൻ 5 [Harshan] 6991

ദേവിക പുറത്തെക്ക് ഇറങ്ങി,

റൊസാരിയോ അവിടെ ആകെ നോക്കി ,

എല്ലാരും മണ്ണ് പറ്റി കിടക്കുക ആണ് , മിക്കി ഫ്രഡി ഒക്കെ ബോധം ഏറ്റു കിടക്കുന്നു, ആ കാഴ്ച അയാളുടെ മുഖത്ത് ഒരു വിറളി പിടിപ്പിച്ച അവസ്ഥ ഉണ്ടാക്കി , ഒരു ഭയം അയാളുടെ കണ്ണുകളിൽ.

ആദിശങ്കരന് ആ മുഖം പെട്ടെന്നു പഠിക്കാൻ സാധിച്ചു,

അവൻ ഉറക്കെ അലറി ………..

അതുകേട്ടു അവന്റെ അടുത്ത് നിന്ന ദേവിക പോലും പേടിച്ചു പോയി

ഡാ നായെ ,,,,,,,,,,,,,,,,,,,നീ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല ,,,,,,,,,

അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല ………….

എന്റെ വിഷയം എന്റെ ഈ കയ്യിൽ കിടക്കുന്നവൾ ആണ്

ഇവളെ അപായപ്പെടുത്തണം എന്നു  ആര് ചിന്തിക്കുന്നുവോ  …………..അവന്റെ മരണം ആണ്

എന്റെ കൈ കൊണ്ട് , ….എനിക്ക് അതിനു ഒരു മടിയും ഇല്ല ……………

ഇനി………….. നീ ഇവളുടെ ദേഹതു ഒരു തരി മണ്ണ് വാരി ഇടാൻ നോക്കിയ ……………………

നിന്നെ ഞാൻ നന്നാക്കും …………..

രണ്ടായി വലിച്ചു കീറും ഞാൻ ………………………

ആ പറഞ്ഞതിന് ഒരു ചെകുത്താന്റെ  വാക്കിന്റെ ശക്തി ഉണ്ടായിരുന്നു , കേൾക്കുന്നവർക്ക് ആ വാക്കിന്റെ ബലം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും അത്രയും സുദൃഢം ആയിരുന്നു അവന്റെ വാക്കുകൾ

വണ്ടി കേറടീ ………………..അവൻ അലറി

പേടിച്ചു ദേവിക വണ്ടിയിൽ കയറി

അവൻ പുറകെ പാറുവിനെ ഇരുത്തി  അവളുടെ  കൂടെ ഇരുന്നു.

ദേവിക വണ്ടി മുന്നോട്ടു എടുത്തു.

റൊസാരിയോ ആ യാത്ര നോക്കി നിന്നു , പിന്നെ ഫ്രഡി മിക്കി മാരുടെ സമീപം ചെന്ന് നിന്നു …അയാൾക്ക്‌ നന്നായി അറിയാം

ഇപ്പോൾ പോയവനെ ഒരുപാട് സൂക്ഷിക്കേണ്ടി വരും എന്ന്… വാ പൊളിച്ചു ബോധമില്ലാതെ കിടക്കുന്ന മിക്കിയെയും കാലു വലച്ചു അകത്തി തവളയെ പോലെ കിടക്കുന്ന ഫ്രഡിയേയും കണ്ട്

പാർവതിയെ സീറ്റിൽ ഇരുത്തി എങ്കിലും അവളെ തന്റെ മടിയിൽ തല വെപ്പിച്ചു കിടത്തി.

അവളുടെ ആ വയ്യാത്ത കിടപ്പു കണ്ടു ആദിശങ്കരന് ഒരുപാട് സങ്കടം ഉണ്ട്.

ദേവിക വണ്ടി ഓടിക്കുന്നുണ്ടു ഭയത്തോടെ.

ഉള്ളിൽ അവള് നടരാജഭഗവാന് നന്ദി പറയുന്നുമുണ്ട്. കരഞ്ഞു നിലവിളിച്ചപ്പോ ഭഗവൻ തന്നെ പ്രത്യക്ഷപ്പെട്ട പോലെ. എന്താണ് അവിടെ കണ്ടത് ഭഗവാന്റെ രുദ്ര താണ്ഡവം. ആ കാഴ്ച ആ ഓർമ്മ പോലും അവളിൽ മഹാത്ഭുതം ആണ് ജനിപ്പിച്ചത്

നിന്നെ ,,,,,,,,,,,നിന്നെ…………….ഞാനിന്നു കാണിച്ചു തരാടീ…………….നായിന്റെ മോളെ ,ദേഷ്യം കൊണ്ട് അവൻ അമറുക ആണ്.

ഇങ്ങനെ ഒക്കെ ഇവളെ ഉപദ്രവിക്കാൻ പാറു എന്ത് തെറ്റ് ചെയ്തേടി നിന്നോട്………..?

മറ്റുള്ളവർ പാറുവിനെ സ്പർശിക്കാൻ ശ്രമിച്ചപ്പോൾ പോലും അബോധാവസ്ഥയിൽ അവളിൽ ഉണ്ടായ ചെറുത്തുനില്‍പ്പ്  ആദിശന്കരന്റെ സ്പര്ശനത്തിൽ അവൾ ഒട്ടും കാണിക്കുന്നുമില്ല.

ആദി പാറൂന്റെ നെറ്റിയിൽ നിന്നും ഒക്കെ ഒഴുകുന്ന വിയർപ്പ് കൈകൾ കൊണ്ട് തുടച്ചു.

ആ എ സി കൂട്ടി ഇടടി ……….നായിന്റെ മോളെ ……………അവൻ അലറി .

എന്റെ കുഞ്ഞ് വിയര്‍ക്കുന്നു,

അവൾ പെട്ടെന്ന് തന്നെ എ സി കൂട്ടി ഇട്ടു , വണ്ടിക്കുള്ളിൽ തണുപ്പ് കൂടി.

പാറു ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,സ്നേഹത്തിൽ ആർദ്രമായ ആദിയുടെ വിളി…

അബോധാവസ്ഥയിലും പാറു ,,,,,,,,,,,ഹമ്…………….എന്നു മൂളുന്ന പോലെ……….

എന്റെ കൊച്ചു,,,,,,,,,,,,,,,,,,,,,നീ ഒക്കെ കൂടി കൊല്ലാൻ കൊണ്ടോയി അല്ലെടി……

അവിടെ ഇട്ടു നിന്നെ കൂടി തീർക്കേണ്ടത് ആയിരുന്നു , പിന്നെ നീ പേടിച്ചു ആണ് ഇതൊക്കെ ചെയ്തത് എന്ന് മനസിലായി… അതോണ്ട് മാത്രം ഞാൻ നിന്നെ വെറുതെ വിട്ടത് ,,,,,ഇല്ലാരുന്നേ നായിന്റെ മോളെ നീ ചോര തുപ്പി ചത്തേനെ,,,,,,,,,,,,,,,,,,,,, ആദി കോപത്തോടെ പറഞ്ഞു.

അതൊക്കെ കേട്ട് കിട് കിടാ വിറച്ചു കൊണ്ട് ആണ് അവൾ വണ്ടി ഓടിക്കുന്നത്.

ആദി താഴെ വീണു കിടന്ന പാറൂന്റെ ഫോൺ എടുത്തു, ഇത് കണ്ടോ എന്റെ പാറൂന്റെ ഭാഗ്യത്തിനാണ് ഈ ഫോൺ അറിയാതെ ഞെങ്ങി എനിക്ക് കോൾ വന്നത്, ഇല്ലാരുന്നേ ഇവളെ വല്ല കൊക്കയിലും നിന്നും വാരി എടുക്കേണ്ടി വന്നെനെ…………………

അത് കേട്ടപ്പോൾ ആണ് ദേവികക്ക് പൊരുൾ മനസിലായത്  എല്ലാം ഈശ്വര കൃപ തന്നെ , ആ ഫോൺ താഴെ വീണതും കോൾ പോയതും ഈ ചെറുപ്പക്കാരൻ കേട്ടതും പിന്നെ ഓടിവന്നതും ഒക്കെ …

അവളുടെ കണ്ണിൽ നിന്നും ഈശ്വരനോടുള്ള നന്ദി  സൂചകം ആയി കണ്ണുകൾ നിറഞ്ഞു മുഖത്ത് സന്തോഷവും നിറഞ്ഞു.

പാറു ……………ഇടയ്ക്കിടെ ആദി അവളെ വിളിക്കുന്നുണ്ടു.

എന്റെ പൊന്നു മോളല്ലെ …. കണ്ണു തുറന്നെ,,,,,, പാറു ,,,,,,,,,,,,,,,,,പാറു….. മോളെ

അവളുടെ ആ കിടപ്പ് കണ്ട വിഷമം കൊണ്ട് വീണ്ടും അവളെ വിളിക്കുന്നുണ്ട്,

പെട്ടെന്നാണ് ആദി ഒന്നോർത്തതു അവൻ ഫോൺ എടുത്തു , ഡയൽ ചെയ്തു.

അങ്ങേ തലക്കൽ നിന്നും……..

ഡാ വിരുതൻ ശങ്കു പറയടാ ……………………..

റോയി ,,,,,,,,,,,,,,,,,,,എടാ …………………..

എന്താണ് പറയു .

ഡാ എന്റെ ഒരു വേണ്ടപ്പെട്ട കുട്ടി അറിയാതെ എൽ എസ് ഡി അകത്താക്കി , ഇപ്പൊ ആകെ തളർന്നു കിടക്കുക ആണ്, എന്താടാ ചെയ്യേണ്ടേ …………

ആരെടാ ………ഞാൻ അറിയാത്ത വേണ്ടപ്പെട്ട കുട്ടി…………..

പറയടാ ,,,,,,,,,,,,,മൈ)()(&(&)…………..നല്ല തെറി വിളിച്ചു

ഓ ……………..എന്നാടാ  ഇങ്ങനെ തെറി പറയുന്നത് , അപ്പൊ സംഭവം സീരിയസ് ആണല്ലേ

അതെ അതുകൊണ്ടു അല്ലെ വിളിച്ചത്.

ഡാ എൽ എസ ഡി ഒരു സൈക്യട്രിക് മെഡിസിൻ ആണ്  അതിന്റെ എഫ്ഫക്റ്റ് കഴിച്ച അളവ് വെച്ച് എട്ടു മണിക്കൂര്‍  മുതൽ അധികം സമയത്തേക്ക് ഉണ്ടാകും ,, അത് തന്നെ മാറിക്കോളും..

ഡാ എനിക്കു ഭയം ആണ്, കൊല്ലാന്‍ കൊണ്ട് പോയാതാ ഈ കൊച്ചിനെ , ഇപ്പൊ രക്ഷിച്ചു വരുന്നതാ പനിനീർമലെ ഇറങ്ങി കൊണ്ടിരിക്കുകയാ……..

ആണോ …………………..ഡാ എന്ന ഒരു കാര്യം ചെയ്യൂ ,,,,,,,,,,,,

അവിടെ നിന്നും ഒരു എട്ടു കിലോമീറ്റർ പോന്നാൽ പാഞ്ചാലം ജങ്ഷൻ എത്തുന്നതിനു മുന്നേ പണിക്കേഴ്‌സ് ഹോസ്പിറ്റൽ ഉണ്ട് , ഇന്ന് അവിടെ എനിക്ക് സിറ്റിങ് ഉണ്ട് , നീ അങ്ങോട്ട് വായോ, നമുക്ക് നോക്കാം.

നീ പേടിക്കണ്ട,,,,,,,,,,,,ഞാൻ ഒരു അര മണിക്കൂറിനുള്ളിൽ അവിടെ എത്തും.

ആണോ ,,,,,,,,,,ശരിയെടാ ,,,,,,,,,,,,,,,,, ഞാൻ എന്ന അങ്ങോട്ട് കൊണ്ട് വരാം………

ആദി ഫോൺ വെച്ചു.

അവനു ആകെ ആശ്വാസം ആയി ,

അവനു തന്നെ അവിശ്വസനീയം ആണ് ഇന്ന് അവിചാരിതമായി പാറൂന്റെ കൂട്ടുകാരിയുടെ ഏരിയയിൽ വരിക അവിടെ നിന്നും വഴി തിരിഞ്ഞു പോകുക ഫോൺ വരിക ഓടി ചെല്ലുക തല്ലു കൂടുക പാറൂനെ രക്ഷിച്ചു കൊണ്ട് വരിക , പാറൂനെ മടിയിൽ തല വെപ്പിച്ചു കാറ്റിൽ യാത്ര ചെയ്യുക…. ഒക്കെ ലക്ഷ്മി അമ്മയുടെ കളി ആണോ ആവോ……………

ഡീ ,,,,,,,,,,,,,,,,,വേഗം വണ്ടി പനിക്കേര്സു ഹോസ്പിറ്റലിൽ ലേക്ക് പോ………….

ദേവിക തല ആട്ടി.

പാറു…………………………ഇടയ്ക്കിടെ അവൻ അവളെ വിളിക്കുന്നുണ്ട്.

അവൻ പാറൂന്റെ കൈകൾ ഒക്കെ എടുത്തു തിരുമ്മി ചൂടാക്കി കൊണ്ടിരിക്കുക ആണ്.

പാവം ,,,,,,,,,,,,,,,,, പേടിച്ചു പോയിട്ടുണ്ട്,

അത് പറയുമ്പോ അവളോടുള്ള സ്നേഹം അങ്ങ് ഒഴുകുക ആണ്.

ആദിശങ്കരന്റെ ആ പെരുമാറ്റം മിററിലൂടെ കാണുമ്പോ ദേവികയുടെ ഭയത്തിലും ചുണ്ടി ചെറുപുഞ്ചിരി കൂടെ തെളിയുന്നുണ്ട് ,

ഒന്ന് മനസിലായി ഈ ചെറുപ്പകാരനു ഒരുപാട് ഇഷ്ടം ആണ് പാറൂനെ…………..

ആദിശങ്കരനിൽ നിന്നും ആദിയിലേക്ക് ഒരു പകർന്നാട്ടം.

ശ്രിയമോളെ,,,,,,,,,,,,,,,,,,,കണ്ണ്തുറക്ക് ശ്രിയ മോളെ ,,,,,,,,,,,പെട്ടതലയനാണു …………….

ശ്രിയ മോളെ,,,,,,,,,,,,,,,,,,,അവൻ അവളുടെ കവിളിൽ ചെറുതായി തട്ടി വിളിക്കുന്നുണ്ടു,,

അപ്പോൾ ആണ് ദേവിക ഓർത്തതു പെട്ടതലയനെന്ന പേര് ,,, പെട്ടതലയനല്ലേ ശ്രിയയുടെ ഫോണിലേക്ക് വിളിച്ചതും പേര് കണ്ടു എമിലി ഒക്കെ പരിഹസിച്ചതും.

ആരുടെ എവിടെ നോക്കി ആടി വണ്ടി ഓടിക്കുന്നത് നേരെ ഹോസ്പ്പിറ്റലിലേക്ക് പോ വേഗം,,,,,,,,,,,

ആദി അലറി

ദേവിക സ്പീഡ് കൂട്ടി.

…..കണ്ണാ,,,,,,,,,,,,,,,,,,,,കണ്ണാ,,,,,,,,,,,,,,,,,,,,,,വെള്ളം ,,,,,,,,,,,,,,,,,,,,,,,,,,,,,,വെള്ളം………………………….

പാറു അവ്യക്തമായി പറഞ്ഞു.

എടി വെള്ളം ഉണ്ടോന്നു നോക്കെടി അവിടെ …………

പക്ഷെ കാറിൽ വെള്ളം ഉണ്ടായിരുന്നില്ല , അതുകൊണ്ടു വണ്ടി ഇടയ്ക്കു നിർത്തി ഒരു ചെറിയ പെട്ടിക്കടയിൽ നിന്ന് രണ്ടു കുപ്പി വെള്ളം ആദി പോയി വാങ്ങി ഓടി വന്നു.

ദേവിക വീണ്ടും കാർ മുന്നോട്ടു എടുത്തു.

ആദി കൂടെ കരുതിയ ചെറിയ പ്ലാസ്റ്റിക് ഗ്ലാസിൽ വെള്ളം പകർന്നു .

മടിയിൽ തലവച്ചു കിടത്തിയ പാറുവിന്റെ തല ഒരൽപം ഉയർത്തി

പാറു………………….ഈ വെള്ളം ഇച്ചിരി കുടിച്ചേ…………….

എന്ന് പറഞ്ഞു അല്പാല്പം ആയി അവളെ കുടിപ്പിക്കാൻ തുടങ്ങി

,,,,,,,,,,,,,അങ്ങനെ ,,,,,,,,,,,,,,,,, അങ്ങനെ ………………..ഇച്ചിരി കൂടെ കുടിക്ക്…

ഒരു കുഞ്ഞിനെ വെള്ളം കുടിപ്പിക്കുന്ന അത്ര കരുതലോടെ ആദിശങ്കരന്‍ അബോധവസ്ഥയില്‍ ഉള്ള പാറുവിന് ചൂണ്ടുകളില്‍ വെള്ളം പകര്‍ന്നു കൊടുത്തു.

ആര്‍ത്തിയോടെ അവള്‍ ആ ബോധരഹിതമായ അവസ്ഥയിലും അവള്‍ വെള്ളം കുടിച്ചു,

അത്  അത് കണ്ടപ്പോള്‍ ഒരിക്കല്‍ പോലും കരയാത്ത ആദിശങ്കരന്റ്റെ ഇടനെഞ്ചു പൊടിഞ്ഞു , കണ്ണുകള്‍ നിറഞ്ഞു.

എന്റെ കുഞ്ഞ് ഒരല്പം വെള്ളം പോലും കുടിച്ചിട്ടില്ല ……………… പാവം ………

എടീ നായിന്റെ മോളെ വണ്ടി ഹോസ്പിറ്റല്‍ ഒന്നു ഏത്തട്ടെ , ഇവളെ ആദ്യം ഒന്നു ഭേദം ആക്കട്ടെ ഇന്ന് നിന്റ്റെ അന്ത്യം ആണ്…………………പന്ന………കൂ.)&)(&)(&)(* മോളെ

വീണ്ടും ദേവിക ഞെട്ടി , അതുപോലെ ഉള്ള അല൪ച്ച അല്ലായിരുന്നോ………

അവന്‍ വീണ്ടും പാറുവിന്റെ തലയിലും നെറ്റിയിലും ത്തലോടി അവളുടെ കൈലകള്‍ ഒക്കെ തിരുമ്മി ചൂടാക്കി.

കുറച്ചു കഴിഞ്ഞപ്പോള്‍ പാറുവിന് നല്ല വിറയല്‍ പോലെ, ദേഹം ഒക്കെ വിറക്കുക്ക ആണ്,

ആ എ സി നിര്‍ത്തടീ………. ആ ബ്ലോവർ ഫാൻ ഓൺ ചെയ് ,,,പാറുന് തണുക്കുന്നു…………..

വീണ്ടും അവൻ അലറി .

ദേവിക അതുപോലെ ചെയ്തു.

അവൾക്കു ഭയവും ഉണ്ട് , ഇന്ന് തന്റെ അവസാനം ആണ് എന്ന് .

ആദിശങ്കരൻ പാറൂനെ കുറച്ചു കയറ്റി ഇരുത്തി തന്റെ നെഞ്ചോടു ചേർത്ത് മുറുകെ പിടിച്ചു അവന്റെ ദേഹത്തെ ചൂട് അവൾക്കു കിട്ടുന്നതിനായി.

കുറച്ചു നേരം കഴിഞ്ഞപ്പോളേക്കും അവളുടെ ആ വിറയൽ ഒക്കെ കുറഞ്ഞു വന്നു,

എത്താറായോടി……………………….അവൻ ചോദിച്ചു.

ഒരു പത്തു മിനിട്ടു ,,,,,,,,,,,,,,,,,,,അവൾ പേടിച്ചു പറഞ്ഞു .

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ചെറുതായി പാറുവിന്റെ വായിൽ നിന്ന് നുരയും പതയും പോലെ കിനിഞ്ഞിറങ്ങാൻ തുടങ്ങി.

അത് കണ്ടപോളേക്കും  ആദി ആകെ പേടിച്ചു, അവൻ പോക്കറ്റിൽ നിന്നും തൂവാല എടുത്തു ആ ഒഴുകുന്ന നുരയും പതയും ഒക്കെ തുടച്ചു കൊണ്ടിരുന്നു.

ഉടൻ തന്നേ അവൻ മറുകയ്യിൽ ഫോൺ എടുത്തു, റോയിയെ വിളിച്ചു.

എടാ ,,,,,,,,,,,,,,,,,,വായീന്നു ചെറുതായി നുര ഒക്കെ വരുന്നല്ലോ…………

അത് ചോദിക്കുമ്പോ അവനിലെ ഭയം റോയിയും ദേവികയും അനുഭവിച്ചു അറിഞ്ഞു.

ഡാ …….അത് ചിലപ്പോ ഉണ്ടാകും , ഞാൻ ഇവിടെ ഹോസ്പിറ്റലിൽ ഉണ്ട് , നീ എത്താറായോ?

റോയി തിരക്കി.

ഡാ ഒരു അഞ്ചു മിനിട്ടു ,,,,,,,ഒന്ന് വേഗം ഓടിക്കേടീ ,,,,,,,,,,,,നായിൻറ് മോളെ ,,അവൻ അലറി

ദേവിക പെട്ടെന്ന് സ്പീഡ് കൂട്ടി.

എന്താടാ ആരെയാ ഇങ്ങനെ തെറി വിളിക്കുന്നത് ? റോയി ചോദിച്ചു

ആദിശങ്കരൻ മറുപടി പറയാതെ ഫോൺ വെച്ച്,

ഒഴുകുന്ന നുരയും പതയും തുടച്ചു , വെള്ളം കയ്യിൽ എടുത്തു ചെറുതായി അവളുടെ മുഖത്തു തേച്ചു തലോടി.

കാർ പണിക്കേഴ്‌സ് ഹോസ്പിറ്റലിൽ എത്തി.

കാഷ്വാലിറ്റിയിക്കു മുന്നിൽ വണ്ടി നിർത്തി.

അപ്പോളേക്കും അവിടത്തെ വാര്ഡന് സ്ട്രെക്ച്ചറുമായി വണ്ടിക്കു സമീപം വന്നു , ആദി വേഗം കാറിൽ നിന്നും ഇറങ്ങി പതുക്കെ ശ്രദ്ധയോടെ പാറുവിനെ കയ്യിൽ എടുത്തു  സ്ട്രെക്ച്ചറിൽ കിടത്തി.

സ്റ്റ്കച്ചർ വേഗം തന്നെ കാഷ്വാലിറ്റിയിലേക്ക് തള്ളിക്കൊണ്ട് പോയി,

കാർ വേഗം പാർക് ചെയ്തു ദേവികയും ഓടി ആദിശന്കരന്റെ പുറകിൽ

അവർ കാഷ്വാലിറ്റി യിൽ എത്തി ചേർന്ന്.

കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർ വേഗം തന്നെ വിവരങ്ങൾ ഒക്കെ ചോദിച്ചു , സിറ്റിംഗ് ഇൽ ഉള്ള ഡോക്ടർ റോയ് യെ വിളിച്ചു ,

റോയ് എമെര്ജെന്സി കേസ് ആണ് എന്ന് പറഞ്ഞു വേഗം തന്നെ അവിടെ നിന്നും എഴുന്നേറ്റു കാഷ്വാലിറ്റിയിലേക്ക് തിരിച്ചു , പോകും വഴി സുഹൃത്തായ ഡോക്ടർ റ്റാനിയ കൂടി  വിളിച്ചു , ആൾ അവിടത്തെ ഫിസിഷ്യൻ ആണ്, അവർ രണ്ടു പേരും കൂടെ വേഗം കാഷ്വാലിയിൽ എത്തിച്ചേർന്നു.

അവർ രണ്ടു പേരും പാറൂന്റെ അടുത്തു ചെന്ന് , അവളെ പരിശോദിച്ചു , കൃഷ്ണമണി ഒക്കെ ടയലേറ്റഡ് ആണ് , പ്രെഷർ അല്പം കൂടിയിട്ടുണ്ട് , അതുപോലെ ഡി ഹൈഡ്രേഷൻ കാരണം ഡ്രൈ മൗത് കൂടെ ആയി , അത് കൊണ്ട് ആണ് നുരയും പതയും ഒക്കെ വന്നത്.

അവർ ഡ്രിപ് സ്റ്റാർട്ട് ചെയ്യാൻ ആയി സിസ്റ്റർനു നിർദ്ദേശം കൊടുത്തു,

ആദിശങ്കരന് ആകെ പേടിച്ചു തന്നെ ആണ് അവളുട സമീപം നിക്കുന്നത്.

നേഴ്സ് വന്നു അവളുടെ കൈപത്തി തിരിച്ചു വെച്ച് , സ്പിരിട്ടു തേച്ചു അണു വിമുക്തമാക്കി ഐ വി ക്യാനുല  കൊണ്ട് പതുക്കെ കുത്താൻ ആയി വന്നു…………

അയ്യോ പതുക്കെ ,,,,,,,,,,,,,,,,,,,,,,,,,,,,ആദിശങ്കര൯ അത് കണ്ടു നിലവിളിച്ചു.

എല്ലാരും അതുകേട്ട് അവനെ നോക്കി.

നോക്കുമ്പോ എന്താണ് കാണുന്നത് ഷർട്ടിൽ ഒക്കെ ചോര ചോര പുരണ്ടു നെഞ്ച് മുറിഞ്ഞു ഇരിക്കുന്നവൻ ആണ്, അവനു അതിനു വേദന ഇല്ല ,

ഇത് എന്താടാ ഇത്???? …….റോയി ചോദിച്ചു .

മൊത്തം മുറിച്ചു വെച്ചേക്കുവാണല്ലോ .

നീ അപ്പുറത്തു കിടന്നേ …………നോക്കട്ടെ മുറിവു..

റോയ് അവനെ നിർബന്ധിച്ചു പാറുവിന്റെ സമീപത്തുള്ള ബെഡിൽ കിടത്തി അവനെ കൊണ്ട് ഷർട്ടും ബനിയനും അഴിപ്പിച്ചു,

ദേവിക പാറുവിനു സമീപം തന്നെ നിന്നു.

അവനു തന്റെ വേദന ഒരു പ്രശ്നവു൦ അല്ലല്ലോ,,,, പാറു അല്ലെ നെഞ്ചിൽ മൊത്തം.

ഡാ പതുകെ കുത്താൻ പറ ,,,,,,,,,,കൊച്ചാണ്…………………അവൻ റോയി ഓട് പറഞ്ഞു.

ആ ഉവ്വേ ,,,,,,,,,,,കൊച്ചാണ് ,,,,,,,,,,അതൊക്കെ മനസിലായി. റോയി ചിരിച്ചു കൊണ്ട് പറഞ്ഞു.

സിസ്റ്ററെ കണ്ടിന്യു ………..

ആ സിസ്റ്റർ പതുക്കെ സൂക്ഷിച്ചു തന്നെ ക്യാനുല പാറുവിന്റെ കയ്യിൽ കുതികയറ്റി , ചെറിയ ഒരു വേദന ഉള്ളു എങ്കിലും പാറു പാതി മയക്കത്തിൽ ആ………….എന്ന് ചെറുതായി പറഞ്ഞു വേദന കൊണ്ട്..

അത് കണ്ടു ബെഡിൽ പറഞ്ഞു  അയ്യോ ,,പതുക്കെ പതുക്കെ പതുക്കെ …………………………..ആദി പറഞ്ഞു , പാറൂന്റെ കയ്യിൽ കുത്തിയാലും വേദന ആദിശങ്കരന് ആണല്ലോ ഉണ്ടാകുക

ഒന്നവിടെ അടങ്ങി കിടക്കടാ നാറി …………….റോയ് അവനെ ചീത്ത പറഞ്ഞു.

അതെ കേട്ടവർ ചിരിച്ചു പോയി , സാധാരണ ഒരു തരത്തിലും ദേഷ്യപ്പെടാത്ത ആൾ ആണ് ഡോക്ടർ റോയ്.

എന്നാലും ആദി പാറൂന്റെ മുഖത്ത് നോക്കി തന്നെ ആണ് കിടക്കുന്നതു.

ഇത് ഒരുപാട് മുറിഞ്ഞിട്ടുണ്ടല്ലോ, സ്റ്റിച്ചു ചെയ്യേണ്ടി വരും, ഡോക്ടർ റ്റാനിയ ആദിയുടെ നെഞ്ചിലെ മുറിവ് നോക്കി. ഒരു രണ്ടര ഇഞ്ച് നീളത്തിൽ ആണ് മുറിഞ്ഞിരിക്കുന്നതു, മുറിഭാഗം പൊളിഞ്ഞു ഇരിക്കുക ആണ്.

കാഷ്വലിറ്റി ഡ്യൂട്ടി ഡോക്ടറെ വിളിച്ച്, ടി ടി കൊടുക്കാനും സ്റ്റിചു ചെയ്യുവാനും ആയി നിർദേശം കൊടുത്തു.

അങ്ങനെ ആദിക്കും വേണ്ട ഇന്ജെക്ഷനും പിന്നെ മുറിവ് ഒക്കെ സ്റ്റിച്ചു ചെയ്തു ഡ്രസ്സ് ചെയ്തു,

റോയി ഡ്രൈവറെ വിളിച്ചു കാശ് കൊടുത്തു ആദിക്ക് ഒരു ഇന്നർ ബനിയനും ഒരു ഷർട്ടും വാങ്ങി കൊടുവരുവാൻ പറഞ്ഞു.

ഡാ പഴേ പോലെ കറുപ്പോ കരിനീലയോ മതിയോ നിറം, റോയി ആദി ശങ്കരനോടു ചോദിച്ചു ,

ആ മതി,

അതെന്നാ ,??? ,,,,,,,,,,റ്റാനിയ ചോദിച്ചു , അതാണ് ഇവന്റ്റെ കളറ്– പണ്ടും അങ്ങനെ തന്നെ ഇപ്പോളും അങ്ങനെ തന്നെ ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീല, അതും കരിനീല,

അപ്പോളേക്കും പാറു നല്ല മയക്കത്തിലേക്ക് പോയി.

ആദി അപ്പോളേക്കും എഴുന്നേറ്റു, ഒരു ജീൻസു മാത്രം ആണ് അവൻ ധരിച്ചിരിക്കുന്നത്, അത് മതിയല്ലോ ഉടലഴകും ഉറച്ച പേശികളും വെളിപ്പെടുത്താൻ, അവന്റെ ഇടത്തെ മാറിന് മുകളിൽ ആയി ആണ് ഡ്രസ്സ് ചെയ്തിരിക്കുന്നത്.

ദേവിക അവിടെ നിൽക്കുന്നത് കണ്ടപ്പോ അവനു ഒരു ലജ്ജ ,

പുറത്തേക്കു പൊടി ,,,,,,,,,,,നീ ഇവിടെ എന്ത് നോക്കി ഇരിക്കുക ആണ്, അവൻ അവളോട് ചൂടായി.

ദേവിക പെട്ടെന്ന് എഴുന്നേറ്റു പോയി പുറത്തു ചെന്ന് നിന്നു , എന്നാലും ഇടയ്ക്കു അവൾ ഒളികണ്ണിട്ടു മുറിയിലേക്ക് നോക്കും ആദിശങ്കരന്റെ പാറുവിനോടുള്ള സ്നേഹം കാണാൻ ആയി.

ആദി പോയി പാറുവിന്റെ സമീപം പോയി ഇരുന്നു.

അവളുടെ കയ്യിൽ ഡ്രിപ് കയറ്റിയ ഭാഗത്തു അവൻ തല കുമ്പിട്ടു പതുക്കെ ഊതി കൊടുക്കുക ആണ്.

അവന്റെ സ്നേഹം കവിഞ്ഞൊഴുകുന്ന സ്നേഹം അല്ലെ ഇതൊക്കെ.

ആ കാഴ്ച്ച കണ്ടപ്പോൾ, ദേവികക്ക് വരെ ഉള്ളിൽ ചിരി വന്നു.

ആദിക്കു അറിഞ്ഞൂടാ……..അവൻ പാറുവിന്റെ കവിളുകളിൽ തലോടി…

അനുതാപപൂർവ്വം………

പിന്നെ എഴുന്നേറ്റു പാറുവിന്റെ കാൽചുവട്ടിൽ വന്നു ഇരുന്നു, പതുക്കെ അവളുടെ കാലുകൾ തന്റെ മടിയിലേക്കു എടുത്തു വെച്ചു , ഒരു കുഞ്ഞിന്റെ പാദങ്ങൾ എങ്ങനെയോ അതുപോലെ .

പതുക്കെ ആ പാദങ്ങൾ തന്റെ പരുക്കനായ കൈകൾ കൊണ്ട് പതുകെ തലോടി കൊടുത്തു , അവളുടെ വിരലുകൾ പതുക്കെ വലിച്ചു വലിച്ചു..

ആ സ്പര്ശനത്തിൽ , അല്ലെങ്കിൽ അതിന്റ മാന്ത്രികതയിൽ ഉറങ്ങുന്ന പാറുവിന്റെ മുഖത്ത് ഒരു ചെറു പ്രകാശ൦ സ്ഫുരിച്ചു, ചുണ്ടിൽ ഒരു കുഞ്ഞു മന്ദഹാസം,

ആ മന്ദഹാസ൦ ദൃശ്യമായ വേളയിൽ അവന്റ മുഖവും പ്രകാശമാനമായി.

പാറൂ ……………………പ്രകടമായ സ്നേഹസാന്ത്വനത്തോടെ അവൻ പാറൂനെ വിളിച്ചു.
അർദ്ധബോധാവസ്ഥയിലും  ഒന്ന് മൂളി

ഹ്മ് ………………………..

പാറൂനു ഒന്നൂല്ല പാറു…………

ഹ്മ് ………………

ഈ ഞാന്‍  ഉള്ളപ്പോ പാറുന് ഒന്നും വരില്ല വരാൻ ഞാന്‍  അനുവദിക്കില്ല.കേട്ടോ പാറു……….

ഹ്മ്…………

അവര് ഒക്കെ എണ്ണത്തിനേം ഞാന്‍  ഇടിച്ചു ചോര തുപ്പിച്ചിട്ടുണ്ട്, ഇനി ഒരുത്തനും നിവർന്നു നിക്കില്ല കേട്ടോ പാറു…

ഹ്മ്മ്………….

ആ …………..അതാണ് ………….പാറു ആരാണെന്നു ആ പൊട്ടന്മാർക്കു അറിയില്ലല്ലോ…..അല്ലെ പാറു

ഹ്മ് ……………അവൾ മൂളി

ആ ഇപ്പൊ പേടി ഉണ്ടോ …………..അവൾ പ്രതികരിച്ചില്ല

പാറു………….വീണ്ടും അവൻ വിളിച്ചു

ഹ്മ്മ്………………….

ഇപ്പൊ പാറുന്നു പേടി ഉണ്ടോ

ഹ്മ് ഹ്മ് ……….ഇല്ല എന്ന് അവൾ മൂളി

ആ പാറു പേടിക്കണ്ട ട്ടാ പെട്ടത്തലയന്‍  ഉണ്ട്ട്ടാ …………

ഹ്മ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,പാറു പിന്നെയും മൂളി

പാറൂ ……………. പെട്ടത്തലയന്‍  ഒരു കാര്യം പറഞ്ഞോട്ടെ ?

ഹ്മ് ……………

പെട്ടത്തലയന് ,,,,,,,,,,,,,,,, പെട്ടത്തലയന്,,,,,,,,,,,,,,,,,,,,,പാറൂനെ ഒരുപാട് ഇഷ്ടവാ ……………പാറു….

ഹമ്……………..അവൾ മൂളി…

പാറു…………… പെട്ടത്തലയന്,,,,,,,,,,,,,,,,,,,,,പാറൂനെ എന്നും കാണണം ,,,,,,,,പാറു

ഹമ്………………..വീണ്ടും അവൾ മൂളി.
ഇതൊക്കെ കേൾക്കുമ്പോ ദേവികക്ക് രോമാഞ്ചം വരികയാണ്,
ഒരുപാട് സ്നേഹം ഉള്ള രണ്ടു കൊച്ചു കുട്ടികൾ പരസ്പരം സംസാരിക്കുന്ന പോലെ ഒരു പ്രതീതി .ആദിശങ്കരൻ എന്ന ഈ വില്ലൻ ആണോ ഇങ്ങനെ ഒരു കൊച്ചു കുട്ടിയെ പോലെ പാറൂന്റെ കൊഞ്ചലിനൊടത്തു പകർന്നു ആടുന്നത് ,

അപ്പു പാറുവിന്റെ കയ്യിൽ പതുക്കെ തലോടി

ഇപ്പൊ വേദന ഉണ്ടോ  പാറു ……………

ഹമ് ഹമ് ………..ഇല്ല എന്ന മൂളൽ

ആണല്ലേ…………………

പാറു എന്നാ ഒന്ന് ചിരിക്കോ …………..
ഹമ് ഹമ് ………..ഇല്ല എന്ന മൂളൽ

അയ്യോ അതെന്താ പെട്ടത്തലയനോട്  പിണക്കം ആണോ ?
ഹമ്………………..അതെ എന്ന മൂളൽ

അയ്യോ അങ്ങനെ പിണങ്ങിയാൽ പിന്നെ പെട്ടത്തലയന് കൂടാൻ വേറെ ആരും ഇല്ല പാറു
അപ്പൊ പെട്ടത്തലയന്  ഒറ്റക്കായി പോകില്ലേ

ഹമ് ,,,,,,,,,,,ഹമ് ,,,,,,,,,,,,,,,,,ഇല്ല എന്ന അർത്ഥത്തിൽ

അപ്പൊ പിണക്കം ഇല്ലല്ലേ

ഹമ് ഹമ് ………….ഇല്ല എന്ന ധ്വനി

എന്നാ ചിരിക്കോ

പതുകേ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു , ഒരു നാലുമണി പൂവ് വിരിയുന്ന പോലെ

ആ ………………നല്ല പാറു ,,,,,,,,,,,,,,,,,,,,

ഹ്മ് …………….. ആ മയക്കത്തിലും അവൾ മറുപടി ഓതി …………..

ഇതൊക്കെ കേട്ട് പാവം ദേവിക ഒന്നും മനസിലാകാത്ത പോലെ  ആണ് , രണ്ടുപേരുടെയും സംസാരം കേൾക്കുമ്പോ തന്നെ അവള് പോലും നാണിച്ചു പോകുക ആണ്………….

അപ്പോളേക്കും ഡ്രൈവർ ആദിക്ക് ഉള്ള വസ്ത്രങ്ങൾ കൊണ്ട് വന്നു , അവൻ അത് ധരിച്ചു , കൃത്യ൦ പാകം.

അവൻ അങ്ങനെ തന്നെ പാറുവിന്റെ അടുത്ത് ഇരുന്നു.

എടീ …………….പതുക്കെ ദേവികയെ കൈ നീട്ടികാണിച്ചു വിളിച്ചു.

ഒരൽപം പേടിച്ചു ആണെങ്കിലും അവൾ ഉള്ളിലേക്ക് വന്നു.

ഇരിക്കെടി അവിടെ ,,,,,,,,,,,,അവൻ അവളോട് കയർത്തു.

അവൾ പേടിച്ചു കസേരയിൽ ഇരുന്നു ,

അവൾക്കു ഒരുപാട് ആശ്വാസം ഉണ്ടല്ലോ ഇയാൾ എത്ര ചീത്ത വിളിച്ചാലും വേണ്ടില്ല പാര്വതി രക്ഷപെട്ടല്ലോ

അപ്പോളേക്കും റോയ് അങ്ങോട്ട് വന്നു,

ഡാ നിന്റെ കുട്ടി ഒന്ന് മയങ്ങട്ടെ , എണീക്കുമ്പോൾ എല്ലാം ശരി ആകും കേട്ടോ നീ പേടിക്കണ്ട.

അത് കേട്ടപ്പോൾ ആദിക്കും ദേവികക്കും ഒരേ സമയം ആശ്വാസമായി.

ആദി എഴുന്നേറ്റു ദേവികക്ക് നേരെ അടുത്തു ,,,,,,,,,,,,,,നായിന്റെ മോളെ …നിന്നെ ഞാൻ ,,,അവൻ ആഞ്ഞു കൈ വീശി പക്ഷെ അടിച്ചില്ല , അടി കൊള്ളും എന്ന മട്ടിൽ അവൾ പെട്ടെന്ന് മുഖം പൊത്തി പേടിച്ചു..

റോയ് പോലും പേടിച്ചു പോയി….

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.