അപരാജിതൻ 5 [Harshan] 6991

ആ ശക്തിയില്‍ ആദിശങ്കരന്‍ ദൂരേക്ക് തെറിച്ചു വീണു,

ഇല്ല അവന്മാര്‍ ശക്തന്‍മാര്‍ ആണ്, എതിരിടന്‍ സാധിക്കുന്നില ആവരുടെ മുറകളും മനസിലാകുന്നില്ല,

ആദി ആകെ വിഷണ്ണന്‍ ആയി നിലത്തു കിടന്നു,

ദേവികയും ഷുഹൈബും ഒക്കെ വല്ലാതെ പേടിച്ചു ഇരിക്കുക ആണ്.

ആനകളെ പോലുള്ള രണ്ടു കറുത്ത് തടിച്ച കാപ്പിരികൾ

മിക്കിയും ഫ്രഡി യും ഒരുമിച്ചു ആദിക്കു നേരെ ഓടി അടുത്തു . ഒരേ സമയം രണ്ടു പേരും കൂടെ ഒരാൾ ആദിയുടെ നെഞ്ചിലും മറ്റൊരാൾ ആദിയുടെ തുടയുടെ ഭാഗവും നോക്കി ആഞ്ഞു തൊഴിച്ചു, ആദി ഒരു പതിനഞ്ചു അടി ദൂരത്തേക്ക് തെറിച്ചു പോയി. അവനു എഴുന്നേൽക്കാൻ സാധിക്കാത്ത തരത്തിൽ മർദ്ദനത്തിന്റെ കാഠിന്യം അവനിൽ ഉണ്ടാക്കി.

അപ്പോളേക്കും ഫ്രെഡി കിടക്കുന്ന പാറുവിന്റെ സമീപത്തേക്കു നടന്നു അടുത്തു. ദേവിക ആകെ ഭയചകിത ആയി, ആ കാപ്പിരി പാറുവിന്റെ സമീപം ചെന്നപ്പോളേക്കും ഷുഹൈബ് ഇടയിലേക്ക് ചാടി വീണു , അയാളെ മുറുകെ തടഞ്ഞു , ശുഹൈബിന്റെ കഴുത്തിന് പിടിച്ചു അയാൾ അവനെ മുകളിലേക്ക് ഉയർത്തി,

പടച്ചോനേ…………………….എന്ന് വിളിച്ചു അവൻ അലറി കരഞ്ഞു.

ഒരു പൂച്ചകുട്ടിയെ തൂക്കി എരിയുന്ന ലാഘവത്തിൽ അവനെ വലിച്ചു എറിഞ്ഞു.

അവൻ വീണത് നമ്മുടെ ജബ്ബാർക്കയുടെ സമീപം, ജബ്ബാർക്ക കിളി പോയി ഇരിക്കുക ആണ് ,

ഷുഹൈബേ .. മോനെ നീ വന്നോടാ………………ഇക്കാടെ തലേടെ പെരുപ്പ് പോയിട്ടില്ലെടാ ..

അപ്പോളെക്കും ദേവിക പാറുവിനെ അവൻ ഒന്ന് ചെയ്യാതിരിക്കാൻ ആയി ഇടയിലേക്ക് കയറി, അയാൾ ദേവിയ്ക്കയുടെ കഴുത്തു പിടിച്ചു ഞെരിച്ചു അയാളുടെ ആ വലിയ കയ്യിൽ പെട്ട് അവൾ ശ്വാസം മുട്ടി പിടയുവാൻ തുടങ്ങി.

ആദി എഴുന്നേൽക്കാൻ ശ്രമിച്ചു ,പറ്റുന്നില്ല കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ

തന്റെ പാറു …………..അവളെ തനിക്കു രക്ഷിക്കാൻ പറ്റുന്നില്ലല്ലോ..

…………………….

ആദിശങ്കര …………………………..ഒരു വിളി……………….

ലക്ഷ്മി ‘അമ്മ…………..അവന്റെ ലക്ഷ്മി ‘അമ്മ അവനരികിൽ……………

ലക്ഷ്മി ‘അമ്മ അവനരികിൽ ഇരിക്കുന്നു ……………….

അവൻ യാഥാർഥ്യത്തിനും സങ്കൽപ്പത്തിനും ഇടയിൽ ഉള്ള സ്വപ്നമോ മായയോ എന്നറിയാത്ത ലോകത്തു ആണ്.

ആദിശങ്കരാ ,,,,,,,,,,,,,,,അവളെന്റെ മോൾ ആണ് ,,,,,,,,,എനിക്ക് അവളെ വേണം അവളെയും കൊണ്ടേ നീ ഇവിടെ നിന്ന് പോകാൻ പാടുള്ളു ,,അതിപ്പോ ഏതു വലിയവൻ മുന്നിൽ നിന്നാലും ,,,,,,,,,,,,,,,

എഴുന്നേൽക്കേടാ …………………………………

ലക്ഷ്മി അലറി …………

ആദി പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു………………….കൈകൾ നിലത്തു കുത്തി കാലുകൾക്കും ബലം കൊടുത്തു എങ്ങനെ ഒക്കെയോ അവൻ എഴുന്നേറ്റു..

മുറിഞ്ഞ നെഞ്ചിന് ഭാഗത്തു നിന്നും അവൻ എഴുന്നേൽക്കാൻ പ്രയോഗിച്ച ബലത്തിന്റെ കാരണ൦  ആയി ചോര ഇറ്റു വീണു.

അവൻ എഴുന്നേറ്റു നിന്നു .

ഡാ ……………………………………

അവൻ അലറി.

അതുകേട്ടു ഫ്രഡി  ദേവികയുടെ കഴുത്തിലെ പിടി വിടാതെ തെന്നെ തിരിഞ്ഞു നോക്കി.

ഒന്ന് ചിരിച്ചു.

പിന്നെ അവളെ വലിച്ചു എറിഞ്ഞു. അവൾ സ്റെപിൽ നിന്നും തെറിച്ചു വീണു.

ഫ്രഡി  മിക്കി എന്ന കാപ്പിരിയുടെ സമീപതെക്കു ചെന്നു.  രണ്ടു പേരും കൈകെട്ടി നിന്നു  .

ആദിശന്കര൯ ലക്ഷമി അമ്മയെ നോക്കി ഇല്ല ലക്ഷ്മി ‘അമ്മ അവിടെ ഇല്ല . അവൻ അകലെ ഉള്ള പാറുവിനെ നോക്കി , ലക്ഷ്മി ‘അമ്മ പാറുവിനു സമീപം ഇരിക്കുന്നു, അത് അവനു സമാധാനം നൽകി, ലക്ഷ്മി ‘അമ്മ പാറുവിനെ തലയിൽ തലോടുന്നു.

താൻ പഠിച്ച പാഠങ്ങൾ പോരാ ഇവരെ നേരിടാൻ, അവനു അവരെ രണ്ടു മദയാനകളെ പോലെ തോന്നി.

രണ്ടു വലിയ മദയാനകൾ , അവൻ സർവശക്തിയും സമാഹരിച്ചു ഓടി അടുത്തു, പാതി ആയപ്പോൾ അവൻ നിന്നു. മദയാനകൾ എങ്കിൽ താനും ആന ആകണം,

ആനയുടെ ശക്തി തന്നിൽ സമാഹരിക്കണം. അവൻ ഒരല്പനേരത്തേക്ക് മുകളിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കി. ആകാശത്തെ നോക്കി , മണ്ണിനെ നോക്കി ശ്വാസം ഉള്ളിലേക്ക് എടുത്തു, മണ്ണിനെ കൈ കൊണ്ട് തൊട്ട് നെറ്റിയില്‍ തൊട്ട്

പാദങ്ങള്‍ ചേര്ത്തു നിന്നു  ഉപ്പൂറ്റി കുത്തിവിരുത്തി, പെരുവിരല്‍ ഊന്നിവിരുത്തി നിലയുറപ്പിച്ചു . മാനത്ത് നോക്കി മല൪ന്നു  കൈതണ്ടചേർത്ത്  കൂപ്പിതൊഴുത്‌, മുഷ്ടികൂട്ടി മുട്ടുചേ൪ത്തു  മടക്കി, കൈമറച്ച്, തുടവാരിക്ക് ചേർന്നമർന്നു ഗജവടിവിൽ നിലയുറപ്പിച്ചു.

ശക്തിക്ക് പ്രധാന്യം ഉള്ള ഗജവടിവില്‍

കൂട്ടി പിടിച്ച മുഷ്ടിക്കു മുകളിലൂടെ അവൻ മദയാനകളെ പോലെ ഉള്ള ഫ്രഡിയെയും മിക്കിയെയും നോക്കി, ശ്വാസഗതിയിലൂടെ ഉള്ളിലേക്ക് ശക്തി സമാഹരിക്കുന്ന നിലയില്‍…………………

ലക്ഷ്മി ഉറക്കെ അലറി

ആദിശങ്കരാ ……………………………………………………………………………………

അവന്റെ കാതിൽ അലയടിച്ചു അമ്മയുടെ ശബ്ദം അപ്പോളും അവൻ ദൃഷ്ടി മാറ്റാതെ ആ മദയാനകളിൽ തന്നെ നിലയുറപ്പിച്ചു.

ഗജത്തെ നേരിടുന്ന മറ്റൊരു ഗജം അല്ല ആകേണ്ടത്……………..മദയാനയുടെ മസ്തകം തകർക്കുന്ന സിംഹം ആകണം …………………..

ലക്ഷ്മി അമ്മയുടെ അലർച്ച അവന്റെ കാതിൽ മുഴങ്ങി.

ഉള്ളില്‍ ഒരു ഉള്‍വിളി എന്ന പോലുള്ള അവസ്ഥ ശരി ആണ് ആനയുടെ മസ്തകം തകര്‍ക്കുന്ന സിംഹം ആണ് ആകേണ്ടത്,

ആദിശങ്കര൯  ഉടനടി ഇടത്തെ ചുവടില്ചാടി ഇടതുകാലൂന്നി വലതുകാല്‍ മുട്ടുമടക്കി ഇടംകാല്‍ ഉപ്പൂറ്റിതൊട്ട്, വലംകാല്‍ വലപുറെവിരുത്തി, ഇടംകയ്യാല്‍ മാറടക്കി, വലംകൈപ്പത്തി വിരുത്തി, കൈമാറടക്കി മുട്ടുകാട്ടി, ഇടങ്കയ്യാല്‍ മുട്ടുമടക്കി, ഇടംകൈപ്പത്തികൊണ്ട് മുന്കാല്‍ മുട്ടുതൊടും മാറമ൪ന്നു മാറ്വരുത്തി സിംഹവടിവിൽ നിലയുറപ്പിച്ചു…………

ശക്തിക്കും വേഗതയ്ക്കും  ഒരേ സമയ൦ പ്രധാന്യം  ഉള്ള എതിരാളിയെ  പെട്ടെന്നു കൊലപ്പെടുത്താന്‍ സാധ്യമായ  കൊടും വിദ്യ ആയ അതി സൂക്ഷ്മമായി പ്രയോഗത്തില്‍ വരുത്തേണ്ട സിംഹവടിവില്‍

ദൃഷ്ടി ഉറപ്പിച്ചു.

ശത്രുക്കളില്‍ ദൃഷ്ടി ഉറപ്പിച്ച കണ്ണുകളില്‍ ക്ഷിപ്രകോപത്തിന്റെ ഉഗ്രത നിറഞ്ഞു,

സിംഹരുദ്രന്റെ ഉഗ്രകോപം.

ആദിശങ്കരന്‍ അവന്‍ പോലും അറിയാതെ അവനിലെ രൌദ്രത……….

ആദിശങ്കരന്റെ  കരങ്ങള്‍ അതി ശക്തങ്ങളായി മാറുന്നു , അവന്റെ വിരല്‍ സ്പര്‍ശം മാത്രം വിസ്ഫോടനങ്ങള്‍ക്ക് ശക്തി പകരാന്‍, അവന്റെ ദേഹത്ത് അസാമാന്യ ശക്തി നിറയുന്ന പോലെ അവന്റെ മുഖത്ത് വീരഭാവവും രൗദ്രഭാവവും ഒരേ സമയം നിറയുന്നു..

ആകാശത്തു വട്ടമിട്ടു പരന്നിരുന്നു കൃഷ്ണ പരുന്തു അത് കണ്ടു താഴേക്ക് പറന്നു പാറുവിനു സമീപം വന്നിരുന്നു,

അവന്റെ ആ സമയത്തെ തീവ്രത കണ്ടു ദേവിക അത്ഭുതപ്പെട്ടു ഭയപ്പെട്ടു.

ഷുഹൈബ് ഒന്നും മനസിൽ ആകാതെ താടിക്കു കൈ കൊടുത്തു താഴെ ഇരിക്കുന്നു.

കട്ടൻ കാപ്പി ജബ്ബാർക്കാ കിളി പോയ അവസ്ഥയിൽ ഇടവും വലവും നോക്കി കിളികൾ ഇടയ്ക്കിടെ പറക്കുന്നുണ്ടോ എന്ന് കൂടെ നോക്കുന്നു.

അപ്പോളേക്കും ആ ബംഗ്ലാവിൽ ഉണ്ടായിരുന്ന കുറച്ചു ജോലിക്കാർ ഒരു ആറേഴു പേര്  അവരും ഇരുമ്പു വടികളും വടിവാളുകളൂം ഒക്കെ ആയി കാപ്പിരികളുടെ പുറകെ നിരന്നു……

ഹ ഹ ഹ ഹ ഹ ഹ ഹ ……………………………..ആദിശങ്കരന്റെ ചുണ്ടുകൾ വിടർന്നു പല്ലു കാട്ടി ചിരി തുടങ്ങി

കാപ്പിരി ആയ മിക്കി ആദിശങ്കരന് നേരെ ഓടി അടുത്തു ഒരു മദയാനയെ പോലെ.

നേർക്ക് നേർ നോക്കി നിന്നു.

മിക്കി തന്റെ ഉറച്ച ഭീമമായ കൈകൾ കൊണ്ട് ആദിയുടെ കഴുത്തിൽ മുറുക്കി തള്ളി പിന്നിലേക്ക് കൊണ്ട് പോയി

ആദി പിന്നിലേക്ക് പോകും വഴി മണ്ണിൽ പെരു വിരൽ ഊന്നി നിലകൊണ്ടു , പിന്നെ മിക്കി ക്കു അവനെ പിന്നിലേക്ക് തള്ളാൻ സാധിച്ചില്ല,

ഹ ഹ ഹ ഹ ഹ ……………………ആദിയിൽ നിന്നും ഒരു അട്ടഹാസം……………..

പിന്നിലൂന്നിയ കാൽ മുട്ടുമടക്കി അയാളുടെ നെഞ്ചിൽ ആഞ്ഞൊരു പ്രഹര൦

മിക്കി എന്ന ഭീമൻ പിന്നിലേക്ക് തെറിച്ചു വീണു. എട്ട് മീറ്റര്‍  ദൂരത്തേക്ക്.

അത്രയും ശക്തിയോ ?

മിക്കി ഉടൻ തന്നെ ചാടി എഴുന്നേറ്റു.

ആദിശങ്കരൻ അവിടെ കിടക്കുന്ന പാറുവിനെ നോക്കി , തനിക്ക് സമയം ഇല്ല.

ഒരു സിംഹത്തെ പോലെ ആദിശന്കരൻ അതിവേഗത്തിൽ മുന്നിലേക്ക് കുതിച്ചു , രണ്ടുപേരും പരസ്പരം മുഖാമുഖം വരുന്ന വേളയിൽ അതിവേഗത്തിൽ ആദി , വലം കൈ ചേർത്ത്  മിക്കിയുടെ ഹൃദയ മർമ്മത്തിൽ ആഞ്ഞു കുത്തി മിക്കി മുന്നോട്ടു വെച്ച ഇടതു മുട്ടുകാലിൽ ചവിട്ടി മുകളിയ്ക്ക് കുതിച്ചു ഉയർന്നു മൂന്നാൾ പൊക്കത്തിൽ മുകളിൽ ചെന്ന് തലകീഴായി ഭൂമിയിലേക്ക് അതിവേഗത്തിൽ പതിക്കുമ്പോ തലയ്ക്കു കീഴെ കത്തി എരിയുന്ന സൂര്യനെ നോക്കി കൈമുട്ടു മടക്കി തേറ്റ കൈ പിടിച്ചു താഴേക്ക് വരുന്ന വേഗതയിൽ മിക്കി എന്ന കാപ്പിരിയുടെ മസ്തകം ആകുന്ന ശിരോമർമ്മം ആയ അധിപതിയിൽ ആഞ്ഞു കുത്തി വായുവിൽ വെട്ടി തിരിഞ്ഞു മണ്ണിൽ കാൽ അമർത്തി വീരഭാവത്തിൽ നെഞ്ചുവിരിച്ച് ഇരു കൈമുഷ്ടികള്‍ ചുരുട്ടി എളിഭാഗത്ത് വെച്ചു ചക്രവര്‍ത്തിയുടെ വീരരസത്തില്‍ അട്ടഹസിച്ചു.

ഹ ഹ ഹ ഹ ഹ ………………

എല്ലാരും ആ ഒരു ദൃശ്യം കണ്ടു അമ്പരന്നു,  ജീവിതത്തിൽ കാണാത്ത മുറകൾ,

മിക്കി അതെ നിൽപ്പിൽ തന്നെ,

സെക്കൻഡുകൾ മിക്കി എന്ന കാപ്പിരി ബോധരഹിതൻ ആയി ആദി ശങ്കരന്റെ ചുമലുകളിലേക്ക് വീണു ,

ആദിശങ്കരൻ ഇടംകൈ കൊണ്ട് അവനെ തള്ളി താഴെ ഇട്ടു,

മിക്കിയുടെ വാ വലിയ വായിൽ തുറന്നു കിടക്കുന്നു. വായില്‍ നിന്നു കഫം കലര്‍ന്ന കൊഴുത്ത

ഊറല്‍ ഒഴുകി വരുന്നു ചോര കലര്‍ന്ന് കണ്ണുകൾ മിഴിച്ചിരിക്കുന്നു , ശ്വാസം ഉണ്ട്. മരിച്ചിട്ടില്ല.

ആദിശങ്കരൻ തന്റെ കൈപത്തികൾ കൂട്ടി ചേര്‍ത്തു  പിടിച്ചു വിരലുകൾ  ചേര്‍ത്ത്  വെച്ച് ഒന്ന് മൂരി നിവർത്തി

മിക്കിയുടെ കിടപ്പ് കണ്ടു ഫ്രെഡി ഭയന്നു എന്ന് തോന്നുന്നു,

അത്ഭുതപ്പെട്ടു ദേവിക വാ തുറന്നു പോയി , അവൾക്ക് വാ അടക്കാൻ പോലും പറ്റുന്നില്ല ,

ഇത്രയും ഭീകരശരീരം ഉള്ള ശക്തൻ ആയ മിക്കിയെ വെറും നിമിഷങ്ങൾക്കുള്ളിൽ

ആദിശങ്കരൻ വീഴ്ത്തി എങ്കിൽ അത്ഭുതപെടാതെ തര൦  ഇല്ലല്ലോ.

അപ്പോളേക്കും പുറമെ നിന്നും ഒരുത്തന്‍ ആദി കാണാതെ ഓടിവന്നു അവന്റെ കഴുത്തില്‍ കൈ കൊണ്ട് മുറുകെ പിടിച്ചു. ആദി ഇടത്തു കൈ ഉയര്‍ത്തിയപ്പോളേക്കും ആ കയ്യേ കൂടെ ലോക്ക് ആക്കിപ്പിടിച്ചു.

ആദി ഒരു ചിരിയോടെ ചടുലമായ വേഗതയില്‍ തന്റ്റെ നെഞ്ചുലൂടെ കവര്‍ ചെയ്തിരിക്കുന്ന ആ കൈയുടെ പെരുവിരലും ചൂണ്ടു വിരലും ചേരുന്ന ക്ഷിപ്രമര്‍മ്മത്തില്‍ ശക്തിയില്‍ കൈ അമര്‍ത്തി, തീവ്രവേദനയോടെ അയാളുടെ കൈകള്‍ ബലമില്ലാതെ തളര്‍ന്നു താഴേക്കു   പോയി അതേ സമയം തന്നെ ആദി തലയുടെ പിന്‍ഭാഗം കൊണ്ട് ശക്തി ആയി അയാളുടെ മുഖം ഇടിച്ചു അയാളെ തെറുപ്പിച്ചു.

ഫ്രെഡി ഉടന്‍ തന്നെ ആദിശന്കരന് നേരെ ഒരു വലിയ ഇരുമ്പു വടിയും ആയി ഓടി അടുത്തു,ആദിയും അവന് നേരെ  നേരെ….

കാപ്പിരി ശക്തിയില്‍ ഇരുമ്പു വടി ആദിയെ ഓങ്ങി , അതേ നിമിഷത്തില്‍ മുകളിലേക്കു മലക്കം മറിഞ്ഞ് കാലുകൊണ്ടു അവന് നേരെ വരുന്ന ഫ്രെഡിയുടെ കയ്യിലെ  ഇരുമ്പു ദണ്ഡില്‍ ശക്തമായി ചവിട്ടിയപ്പോ ഇരട്ടി വേഗത്തില്‍ അത് പോയി ഫ്രെഡിയുടെ തലക്ക് അടിച്ചു കൊണ്ടു.

താഴെ കാല്‍ അമര്‍ത്തി നിന്ന അതേ സമയം തന്നെ നേര്‍ക്കാല് പൊക്കി ഫ്രെഡിയുടെ മുഖം ഇടിച്ചു തെറിപ്പിച്ചു , തെറിച്ചു പിന്നോട്ടു വീണുപോയ ഫ്രെഡിയുടെ നാഭിനോക്കി അതി ശക്തമായി പ്രഹരിച്ചു. അതിവേഗത്തില്‍ ഫ്രെഡിയുടെ നെഞ്ചിലെ ആപസ്തംഭ മര്‍മ്മത്തിലും സ്തനമൂലത്തിലും  കൈമുട്ട് കൊണ്ട് പ്രഹരിച്ചു ഉടനടി ഹൃദയ മർമ്മത്തിലും വസ്തി മർമ്മത്തിലും അതി ശതമായി ഇരു കൈകളുടെ ചൂണ്ടുവിരലും നടുവിരലും കൂട്ടി പെരുക്കി പ്രയോഗിച്ചു. കൈകള്‍ നിലത്തു കുത്തി തിരിഞു മുകളിലേക്കു ഉയര്‍ന്നു കാല്‍മുട്ട് മടക്കി അതി ശക്തമായി നെഞ്ചില്‍ പ്രഹരിച്ചു , ആ ശക്തിയില്‍ സ്ഥൂലഗാത്രനായ ആ കാപ്പിരി ഇരുപത്തടി  ദൂരത്തേക്ക് തെറിച്ചു വീണു ബോധം ഇല്ലാതെ

അതുകൂടെ കണ്ടതോടെ ബാക്കി ഉള്ളവര്‍ ആയുധങ്ങളും ആയി ഓടി അടുത്തു.

ഓടി വന്നവരെ കണ്ടപ്പോൾ ആദിശങ്കരന്റെ മുഖത്ത് വല്ലാത്ത ഒരു വന്യത.
വാ വാ വാ …….
അവൻ ക്രൂരത നിറഞ്ഞ ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.
…..
അവരിലെ ഒരു മസിൽ നിറഞ്ഞ തടിയൻ കയ്യിൽ ഒരു വാളുമായി ആദിക്കു നേരെ. ആദിക്കു സമീപം എത്തി അവനു കഴുത്തു നോക്കി വാൾ വീശിയതും പാഞ്ഞുവരുന്ന അയാളുടെ കൈകളിലെ മണിബന്ധത്തിൽ അവൻ കൈ പിടിച്ചു ശക്തിയിൽ വാൾ തടഞ്ഞു ഞൊടിയിടക്കുള്ളിൽ അയാളുടെ കാൽമുട്ടുകളിലും ചാടി അതിശക്തിയില്‍ ചവിട്ടി പ്രഹരിച്ചു.
ഇരു മുട്ടുകളും ഒടിഞ്ഞു അയാളുടെ ശരീരം നിൽക്കാൻ ആവതല്ലാതെ മുന്നോട്ടു വീണു. രണ്ടു കാൽമുട്ടുകളും ഒടിഞ്ഞു മുന്നോട്ടു മടങ്ങി ഇരിക്കുന്നു.

അത് കണ്ടപ്പോൾ പലരുടെയും കൈകാലുകൾ വിറച്ചു.
ദേവിക ശുഹൈബ് ഒക്കെ ഭയത്താൽ വാ പൊളിച്ചു പോയി.
ഇത്തവണ മറ്റുള്ളവർ തന്റെ നേരെ വരുവൻ ആദി സമ്മതിച്ചില്ല  ഒരു സിംഹത്തെ പോലെ ബാക്കിയുള്ളവരുടെ ഇടയിലേക്ക് അവൻ ഓടിക്കയറി.

അവനിൽ നിറഞ്ഞ അതിമാനുഷിക ശക്തികൾ നിറഞ്ഞ കൈകൾ കൊണ്ട് ആനയുടെ മസ്തകം തകര്ക്കുന്ന വേഗതയിൽ കൈ പകുതി ചുരുട്ടി ഒരുവന്റെ മുഖത്തു താടിയുടെ ഭാഗം നോക്കി പ്രഹരിച്ചു,

ആ ഇടിയിൽ അയാലുടെ താടി എല്ലു മുഖത്തിന് വലത്തേക്ക് നീങ്ങി പോയി. മുഖം വിരൂപമായി മാറി. ഒരു അലർച്ചയോടെ അയാളും നിലത്തു വീണു.

ഞൊടി ഇടയിൽ ഒരുവന്റെ വലത്തേ കാലിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി അതോടെ.അയാൾ പേടിച്ചു അലമുറ ഇട്ടു.
കോടാലി കൊണ്ട് വിറക് വെട്ടുന്ന പോലെ അയാളുടെ കാലിൽ പിടിച്ചു താഴേക്ക് ശക്തി ആയി നിലതടിച്ചു. അയാളുടെ.പുറവും തലയും വലിയ ശബ്ദം ഉണ്ടാക്കി. അയാളും ബോധരഹിതന് ആയി വീണു.
ആദിക്കുള്ളിൽ നിയന്ത്രിക്കാനാവാത്ത ക്രോധം നിറഞ്ഞു, അവൻ മുരണ്ടു കൊണ്ട് ബാക്കി ഉള്ളവരെ നോക്കി.ആർക്കും ഒന്നും ചെയ്യാൻ സാധിക്കുന്നില്ല ഭയന്ന് കാൽമുട്ടുകൾ കൂട്ടി ഇടി തുടങ്ങി, അവർ ആയുധങ്ങൾ നിലത്തു ഇട്ടു ജീവനും കൊണ്ട് ഓടി.
ആരും ഇല്ല ഇനി എതിരിടാൻ.
സിംഹ താപം പോലെ അവനിൽ ക്രോധം മാറുന്നില്ല, ശരീരം ചൂട് നിറയുന്നു, കണ്ണുകൾ ചുവന്നു തുടുത്തിരിക്കുന്നു, അവൻ തിരിഞ്ഞു , പാറുവിനു സമീപം ദേവിക, അവന്റെ തീക്ഷ്ണമായ കോപം അവളുടെ നേരെ ആയി, അല്ലെങ്കിൽ ആയിപ്പോയി.
അവൾ അല്ലെ പാറുവിനെ ഈ ഒരു അവസ്ഥയിൽ എത്തിച്ചത്.
അവൻ താഴെ കിടന്ന വടിവാൾ എടുത്തു.
ജ്വലിക്കുന്ന കോപവും ആയി ദേവികക്കു നേരെ.
ദേവികക്കു അറിയാം അത് അവളുടെ തല കൊയ്യാൻ ഉള്ള വരവ് ആണെന്ന്. അവൾക്ക് നിന്നിടത്തു നിന്ന് അനങാൻ സാധിക്കുന്നില്ല.ഭയന്ന് വിറകൊള്ളുക ആണ് അവൾ.
ശുഹൈബ് ഒക്കെ എന്ത് ചെയ്യണം എന്നറിയാതെ വിറക്കുന്നു.
അതി വേഗത്തിൽ ആദി അവൾക്ക് നേരെ പാഞ്ഞടുത്തു.
ദേവിക തന്റെ മരണം ഉറപ്പിച്ചു.
അതിനെ കാത്തു കണ്ണുകൾ ഇറുക്കി അടച്ചു .
അതിവേഗതയിൽ പാഞ്ഞുവന്ന ആദിശങ്കരൻ പാറുവിനു സമീപം എത്തി.
കോപം കൊണ്ട് ഉന്മാദത്തിൽ ആണ് അവൻ അവന്റെ ശരീരം വിറക്കുക ആണ്.
കണ്ണാ…………………പൊന്നു …മരിച്ചു പോകോ…… കണ്ണാ………………
അവളുടെ തളർന്ന ശബ്ദം അവന്റെ കാതുകളിൽ വീണു.
ആ ശബ്ദം മാത്രം മനസ്സിൽ..
നിമിഷങ്ങൾ മാത്രം…
തന്റെ കയ്യിലെ ആയുധം അവൻ നിലത് ഇട്ടു.
കോപം കൊണ്ട് വിറക്കുന്ന അവന്റെ ശരീരം പഴയ നിലയിലേക്ക്.
അവന്റെ ഉഗ്ര കോപത്താൽ ചുവന്ന കണ്ണുകൾ ഒരു നിമിഷം കൊണ്ട് നിറം മാറിവന്നു .
കണ്ണുകൾ സജലങ്ങൾ ആകുന്നു.ക്രുദ്ധമായ ഭാവം നിറഞ്ഞ മുഖം ഒരു നിമിഷർധത്തിൽ സഹാനുഭൂതിയിലേക്ക്  ശാന്തതയിലേക്ക് ….പാർവതി എന്ന തന്റെ പ്രാണന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിലേക്കു …..ആദിശങ്കരനിലെ ദ കാരവും ര കാരവും ന കാരവും മാറ്റിയാൽ ബാക്കി ആകുന്ന ആശങ്ക യിലേക്ക് …ക്ഷണനേരം കൊണ്ടുള്ള മാറ്റം…

പാറൂ…………………മോളെ …………………….
ഇടറുന്ന കണ്ഠതോടെ അവൻ അവളെ വിളിച്ചു.
അലിവാർന്ന ശബ്ദം…
ശങ്കരന്റെ രൗദ്രതയെ പ്രകാലവേഗത്തിൽ  ബന്ധനസ്ഥമാക്കാൻ പാർവതിയുടെ  സ്വരം മാത്രം മതി.
മരണം പ്രതീക്ഷിച്ച ദേവിക അത് കേട്ട് കണ്ണുകൾ തുറന്നു.
അവൾ നോക്കിയപ്പോ ആദിശങ്കരൻ പാർവതിയുടെ സമീപം ഇരിക്കുന്നു. അവളെ കവിളിൽ തട്ടി വിളിക്കുന്നു..
എണീക് പാറു……എന്ന് പറഞ്ഞു..
അവൾ ഒരു ദീർഘശ്വാസം എടുത്തു പോയി.മരണത്തിൽ നിന്നും രക്ഷപ്പെട്ട  ആശ്വാസത്തിൽ.

ശ്രിയ മോളെ…..പെട്ടതലയൻ ആണ്..നോക്കിക്കേ….കണ്ണ് തുറന്നെ ..
ശ്രിയ മോളെ…ദേ നോക്കിക്കേ …

അവൾക്കൊന്നും വരില്ല അപ്പു..നീ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോ വേഗം..ലക്ഷ്മി അമ്മയുടെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി അവൻ ചുറ്റും നോക്കി.
എവിടെയും ഇല്ല ലക്ഷ്മി അമ്മ…

അപ്പോളേക്കും നമ്മുടെ കട്ടൻകാപ്പി ജബർക്ക ഒരുവിധം ഓക്കേ ആയി, ഷുഹൈബ് ആദിശങ്കരന്റെ മാറ്റങ്ങൾ കണ്ടു കിളിപോയ അവസ്ഥയിൽ  ദേവിക പാറൂനു സമീപം തന്നെ ഇരുന്നു , ഇപ്പോൾ അവളുടെ അത്ഭുതം ഒക്കെ കുറച്ചു കുറഞ്ഞു,

ബംഗ്ലാവിനു മുറ്റത്തു എല്ലാം കിടപ്പു അല്ലെ ,,,,,,,,,,,,മിക്കി അപ്പോളും വായ അടച്ചിട്ടില്ല.

ഫ്രഡി കാൽ ഒക്കെ വളച്ചു തവള കിടക്കുന്ന പോലെ ആണ് ബോധമറ്റു കിടക്കുന്നതു , നാഭിക്കും വസ്‌തിക്കും ഉള്ള മർദ്ദനം എന്നായി ഏറ്റിട്ടുണ്ട് .

ആദിയുടെ നെഞ്ചിൽ അപ്പോളും ചോര പൊടിയുന്നുണ്ട് , അത് പിന്നെ പ്രണയത്തിന്റെ ചോര അല്ലെ പോട്ടെന്നു വെക്കാം.

ആദി അവിടെ എത്തിയപ്പോളേക്കും പിന്നെ കൃഷ്ണ പരുന്തു ചിറകടിച്ചു മുകളിലേക്ക് പറന്നു എങ്ങോ പോയി മറഞ്ഞു , ദേവിക ആ കാഴ്ച നോക്കി നിന്നു, അവൾക്കും ഒന്നുറപ്പായി , പാറുവിനു പിന്നിൽ എന്തൊക്കെയോ ശക്തികൾ ഉണ്ട്. അല്ലാതെ ഇതുപോലെ ഒന്നും സംഭവിക്കില്ല.

പാറു ,,,,,,,,,,,,,,,കണ്ണ് തുറക്ക് മോളെ …………………..

അവൻ പാറൂനെ വിളിക്കുക ആണ്  അവൾ കണ്ണ് തുറക്കുന്നില്ല ………..

അവളുടെ അവസ്ഥ കൂടെ കണ്ടപ്പോ അവൻ ദേഷ്യത്തോടെ ദേവികയെ നോക്കി ,

പാറു അങ്ങനെ കിടക്കുന്നു ഇല്ലായിരുന്നെ ദേവികയെ അവൻ കൊന്നേനെ ………..അത് അവൾക്കും മനസിലായി , അവൾ കിലു കിലാ വിറക്കാൻ തുടങ്ങി.

ജബ്ബാർക്ക ഈ കിടക്കുന്ന ആളുകളെ ഒക്കെ കണ്ടപ്പോ ചോദിച്ചു

അല്ല ഇവിടെ ഇപ്പോ എന്താ നടന്നത് , എന്താ ഇവിടെ ഉണ്ടായതു…

എന്റെ പൊന്നു വല്യാപ്പടെ  മോനെ ഇങ്ങള് കണ്ടില്ലലോ..

ഇല്ല …………

എന്നാ ഞാൻ കണ്ടു

അതിന്റെ ഹാങ് ഓവർ എനിക്ക് മാറീട്ടില്ല.

അവർ രണ്ടുപേരും എഴുന്നേറ്റു , ആദിയുടെ സമീപം ചെന്നു,

ഷുഹൈബിനു പാറു ആരാണ് എന്നൊന്നും അറിയില്ല.

ആദി ജബ്ബാർക്കക്കും ശുഹൈബിനും കൈ പിടിച്ചു നന്ദി പറഞ്ഞു , എന്തായാലും ഇനി പാറൂനെ ഹോസ്പിട്ടലിൽ എത്തിക്കണം , ജബ്ബാർക്കക് അപ്പോളേക്കും വീട്ടിൽ നിന്നും വിളി വന്നു , എന്തോ അത്യാവശ്യത്തിനു ചെല്ലാൻ ആയി , അപ്പൊ ആദി ശുഹൈബിനോട് പറഞ്ഞു, എന്തായാലും കാര്യങ്ങൾ ഒക്കെ കഴിഞ്ഞല്ലോ , ജബ്ബാർക്കയെ കട്ടൻ കാപ്പി റെസ്റ്റോറന്റിൽ വിട്ടു ഷുഹൈബ് വാനുമായി തിരിച്ചു പോയിക്കൊള്ളാൻ ,, അങ്ങനെ ഷുഹൈബും ജബ്ബാർക്കയും അവിടെ നിന്നും ഇറങ്ങി ,

ആദിശങ്കരൻ പാറുവിനെ കൈകളിൽ എടുത്തു, നേരെ പാറൂന്റെ കാറിലെക്കു എടുത്തു , അപ്പോളും ദേവിക അവിടെ തന്നെ നിൽക്കുക ആയിരുന്നു , അവൻ ദേവികയെ നോക്കി . എന്താടി നോക്കി നിൽക്കുന്നെ നീ കൂടെ വാടി , നിനക്കുള്ളത് ഞാൻ വേറെ തരാം. അവൾ പേടിച്ചു അവനു സമീപം ചെന്നു.

അപ്പോൾ നോക്കിയപ്പോ വണ്ടിയുടെ താക്കോൽ ഇല്ല , അപ്പോൾ ആണ് ദേവിക പറഞ്ഞത് മുകളിൽ ഡാനിയുടെ കയ്യിൽ ഉണ്ടായിരുന്നു

പോയി എടുത്തുകൊണ്ടു വാടി …അവൻ അലറി

ഭയന്ന് പോയ ദേവിക നേരെ ഓടി മുകളിലേക്ക് ചെന്നു .

ഉള്ളവര്‍  അവിടെ ബോധം ഇല്ലാതെ കിടക്കുന്നു,

ദേവിക എമിലിയുടെ ലാപ്ടോപ്പ് കണ്ടു ഇതൊക്കെ വെച്ചല്ലേ ദേവികയെ ഭീഷണിപെടുത്തി കൊണ്ടിരുന്നത്. അവള്‍ ആ ലാപ്ടോപ്പ് കൂടെ കയ്യില്‍ എടുത്തു, .

അവൾ വേഗം ഇറങ്ങി , ചാവി കൊടുത്തു,

ഞാൻ വണ്ടി ഓടിച്ചാൽ പിന്നെ എന്റെ പാറൂനെ ആരു നോക്കും , നിന്റെ തന്ത വന്നു നോക്കോടി…………  നിനക്കു വണ്ടി ഓടിക്കാൻ അറിയില്ലേ ?

അവൾ അറിയാം എന്ന് തല ആട്ടി

എന്നാ വണ്ടി ഓടിക്കെടി നായിന്റെ മോളെ ,,,,,,,,,,,,അവൻ അലറി

അവൾ വേഗം തന്നെ കാർ തുറന്നു ,

ആദി ഡോർ തുറന്നു കാറിൽ കയറുന്ന നേരം അവിടെ മറ്റൊരു കറുത്ത ബെൻസ് കാർ വന്നു നിന്ന് ,

അതിൽ നിന്ന് ഒരു കറുത്ത കളർ തൊപ്പിയും ഒരു ഫുൾ കോട്ടും ഇട്ടു ഒരു ബുൾഗാൻ താടി വെച്ച ഒരു ആജാനബാഹു ഇറങ്ങി.

അത് കണ്ടു ദേവിക ഭയന്നു , റൊസാരിയോ ……………അയാൾ ആണ് ആ ബംഗ്ലാവിന്റെ ഉടമസ്ഥൻ , അയാൾ ആയിരിക്കണം ഇവരെ ഒക്കെ ഏർപ്പാടാക്കിയത് ,

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.