അപരാജിതൻ 5 [Harshan] 7008

അതും പറഞ്ഞു ജബ്ബാർക്ക എഴുനേറ്റു റോഡിൽ പോയി നിക്കാൻ തുടങ്ങി ഓടി വരുന്ന ഓഡി കാറിനെ നോക്കി.

അതാ ദൂരെ നിന്നും ഒരു കാര്‍ വരുന്നു, വെള്ള ആണ് മുന്നില്‍ നാലു നീളത്തില്‍ ഉള്ള വെള്ളി വളയങ്ങള്‍ ഉള്ള കാര്‍ ആ ഓ‌ഡി തന്നെ ,,

ജബ്ബാര്‍ക്ക ഉടന്‍ തന്നെ ഫോണ്‍ എടുത്തു ശുഹൈബിനെ വിളിച്ച്

ഡാ നീ പറഞ്ഞ ഓഡി വരുന്നുണ്ട്.

ആണോ …………..എന്ന എങ്ങനെലും അതിനെ നിര്‍ത്ത് , അതില്‍ ഒരു പെങ്കൊച്ചു ഉണ്ടോ എന്നു നോക്കൂ.

ജബ്ബാര്‍ക്ക അത് കേട്ടു അങ്ങോട്ട് ഇറങ്ങി കാറിന് മുന്നില്‍ കൈ കാണിച്ചു വണ്ടി നിര്‍ത്തന്‍ ആയി , ഒരല്‍പ്പ0 റോഡിന് നടുവിലേക്ക് കയറി നിന്നു , അപ്പോളേക്കും വണ്ടി സ്പ്പീട് കൂട്ടി , ജബ്ബാരിന്റെ ദേഹത്ത് ഇടിക്കാന്‍ എന്ന പോലെ വന്നു , പന്തിയല്ല എന് കണ്ടപ്പോ ജബ്ബാര്‍ക്ക പെട്ടെന്നു പിന്നിലേക്ക് ചാടി മറഞ്ഞു വീണു , ഓടിച്ചിരുന്നവന്‍ രണ്ടും കല്‍പ്പിച്ചു തന്നെ ആയിരുന്നു, കാര്‍ അതിവേഗം മുന്നോട്ട് എടുത്തു

നിലത്തു നിന്നും എഴുന്നേറ്റ് ജബ്ബാര്‍ക്ക ശുഹൈബിനോടു പറഞ്ഞു ആ പന്നി വണ്ടി നിര്‍ത്തീലടാ……..

ജബ്ബാര്‍കാ അതില്‍ ഒരു പെണ്കുട്ടി ഉണ്ട് ആ കുട്ടി അപകടത്തില്‍ ആണ്,,

ആണോ നേരത്തെ പറയേണ്ടേ ,,,, നിങ്ങള്‍ ഇപ്പോള്‍ എവിടെ എത്തി ,,,

ഞങ്ങള്‍ ഒരു അഞ്ചു മിനിറ്റിനകം അവിടെ എത്തും.

ഒരു കാര്യം ചെയ്യൂ വേഗം ഇങ്ങോട്ട് വാ , ഒരുമിച്ച് ഇറങ്ങാം.

കുറച്ചു സമയം കൊണ്ട് വാന്‍ ചീറിപാഞ്ഞു അവിടെ എത്തി

ജബ്ബാര്‍ക്കയും അതില്‍ കയറി. ആദി വേഗം വണ്ടി എടുത്തു,

അവന് വേറെ ഒന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല,അവന്‍ വണ്ടി അതിവേഗം തന്നെ ഓടിക്കുക ആണ്.

അവന്‍ ഫോണ്‍ കാതോട് ചേര്‍ത്ത് വെച്ചിരിക്കുകയാണ്.

അതേ ഡാ പ്രസാദെ,,,,,,,,,,,, ഫ്രഡി എത്തികൊണ്ടിരിക്കുക ആണ്, പിന്നെ മിക്കിയും കൂടെ ഉണ്ട്, എന്നാണ്പറഞ്ഞത് എന്താല്ലേ …………. ഇവരുടെ ഒക്കെ ഓരോ ആഗ്രഹങ്ങള്‍, നമ്മുടെ നാട്ടിലെ ഫ്രെഷ് പീസുകളെ കിട്ടണം…….”

“വെറുതെ ഒന്നും അല്ലല്ലോ ആവശ്യത്തിന് ഡ്രഗ്സ്ഉം കാശും ഒക്കെ കിട്ടുന്നില്ലേ”

എല്ലാം ഭീതിയോടെ ആദിശങ്കര൯ കേള്‍ക്കുക ആണ്.

ശുഹൈബേ നീ വണ്ടി ഓടിക്…………..ആദി ശുഹൈബിനോടു പറഞ്ഞു.പെട്ടെന്നു വണ്ടി നിര്‍ത്തി ചാടി ഇറങ്ങി ശുഹൈബിന് സീറ്റ് കൊടുത്തു , ജബ്ബാര്‍ക്കയുടെ സമീപം ഇരുന്നു.

ശുഹൈബ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നൂറെ നൂറില്‍ തന്നെ മുന്നോട്ട് എടുത്തു,

“ഒരു അബദ്ധം പറ്റിയത് ഇന്ന് ഫ്രെഡി ഇവിടെ ലാൻഡ് ചെയ്തത് കൊണ്ട് ആണ് , ഇല്ലാരുന്നേ ഇവളെ നമുക്ക് നല്ല രീതിയിൽ യൂസ് ചെയ്‌യായിരുന്നു , അങ്ങനെ  ആണെങ്കിൽ ഇവളെ കൊണ്ട് ഒരുപാട് ഗുണം ഉണ്ടായേനെ. “

നല്ല കാശ് ഉള്ള മുതൽ ആണ് ഇവള് , നല്ല രീതിയിൽ കാശ് ഒപ്പിക്കാം അതുപോലെ ഇവളെ കൊണ്ട് മറ്റുപല കാര്യങ്ങളും നടത്തുകയും ചെയ്‌യായിരുന്നു , നാശം പിടിക്കാൻ നീ എന്തിനാ ബോസിന് ഇവളുടെ ഫോട്ടോ അയച്ചു കൊടുത്തതു ഡാനി….  അതുകൊണ്ടല്ലേ നമ്മുടെ കൈയിൽ നിന്നും പോയത് , ഇനി ഇപ്പൊ ഫ്രഡി കൂടെ മിക്കി അവർക്കാണെങ്കിൽ ഒരു ദയയും ഇല്ല , ഇവളുട ദേഹത്തു കയറി ഇറങ്ങിയാൽ രക്തം വാർന്നു മരിക്കും ആഫ്രിക്കൻസ് അല്ലെ …………….

ദേവിക പൊട്ടിക്കരയുക ആണ് ഇതൊക്കെ കേട്ട് ഭയം കൊണ്ട്.

ആദിശങ്കരൻ ആകെ ഭയപ്പാടിൽ ഷുഹൈബി വേഗം പോട്ടെടാ ……………..

എമിലി ഫ്രഡി ഫ്രീ ആണെങ്കിൽ നീ നോക്കിക്കോ…………………

എന്റെ പൊന്നോ ,,ഞാൻ വിഡിയോസിൽ കണ്ടിട്ടുണ്ട് ,,,,,,,,,,,എനിക്ക് ചാവേണ്ടായെ …………..

അല്ല അത് പോട്ടെ ,,,,,,, ഇവള് മരിച്ചു പോയാലോ ,,,,,,,,,,,,,എന്തായാലും മരിച്ചില്ലെങ്കിൽ നമുക് ഹോസ്പിറ്റൽ ഒന്നു൦ കൊണ്ടോകാൻ പറ്റില്ല ,,,,,,,,,,,,,,,

ഡാ അതൊക്കെ ബോസ് നോക്കിക്കൊള്ളും ………..മരിച്ചില്ലെങ്കിൽ കൊന്നാല്പോരെ ……..

ഫോണിൽ ഇതൊക്കെ കേട്ടതോടെ ആദി നില തെറ്റിയ പോലെ ആയി..

” കണ്ണാ ……………. പൊന്നൂനു  വയ്യ കണ്ണാ,,,,,,,,,,,,,,,,,,,,,,,,,,,,,,,”എന്ന പൊന്നുവിന്റെ ഞെരക്കം കൂടെ

 

കേട്ടതോടെ ആദിശങ്കരന്റെ കണ്ണിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി , കരയില്ല എന്ന് ശപഥം ചെയ്തവൻ ആണ് പക്ഷെ പാറു ,,,,,,,,,,,,,,,,അവൾക്കു വേണ്ടി അവന്റെ കണ്ണുകൾ തൂവി പോകും,

ഇന്ന് അവിടെ രാത്രി എന്തൊക്കെയോ ചടങ്ങുകൾ ഉണ്ട് ,,ഇന്ന് വെള്ളി അല്ലെ …………

ആ അതൊക്കെ നമ്മൾ നോക്കണത് എന്തിനാ………………..

അല്ല ഈ ദേവികയെ എന്ത് ചെയ്യും ,,,,,,,,,,,,,പ്രസാദ് ചോദിച്ചു

ദേവികയെ എല്ലാരും നോക്കി അവൾ ഭയത്തിൽ ആണ് ഇരിക്കുന്നത്,

ഓ ,,,,,,,,,,,,ഇവളെ കൊണ്ട് ഇനിയും നമുക്ക് പല കാര്യങ്ങൾ നടത്താൻ ഉണ്ട് അല്ലെടി……….എമിലി ചോദിച്ചു,

ദേവിക കരഞ്ഞു കൊണ്ടിരിക്കുക ആണ്.

ഡീ നിന്റെ സകല വിഡിയോസും എമിലിയുടെ കയ്യിൽ ഉണ്ട് അത് നിനക്ക് അറിയാല്ലോ, നിനക്ക് ഞങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ല , മര്യാദക്ക് ഞങ്ങളോടൊപ്പം നിന്നാൽ നിനക്കു ഒരു പ്രശനവും ഉണ്ടാക്കില്ല , പിന്നെ മറ്റേ പണി ചെയ്യാൻ ആണെങ്കിൽ പൊല^^(^(  മോളെ നിന്റെ അനിയനെ ആദ്യം ഞങ്ങൾ പൂളും അല്ല പിന്നെ ……..

ദേവിക ആകെ ഭയത്തിൽ വിറകൊള്ളുക ആണ്.

ഇതൊക്കെ ഫോണിൽ കേട്ടപ്പോൾ ആദിശങ്കരന് ഏതാണ്ടു കാര്യങ്ങൾ ഒക്കെ പിടികിട്ടി.

ഇതൊരു ട്രാപ് ആയിരുന്നു, ഇവർ പാറൂന്റെ കൂട്ടുകാരി വഴി പാറൂനെ പെടുത്തി, അവന്മാർക്ക് ഒരു ബോസ് ഉണ്ട് , അയാൾ കുറച്ചു ആഫ്രിക്കൻസ്നു പാറൂനെ അറേഞ്ച് ചെയ്തു എന്നും മനസിലായി,

വാൻ അതിവേഗം മുന്നോട്ടു പോകുക ആണ്.

<<<<<<<O>>>>>>>>>>

പനിനീർ മലക്ക് കിഴക്കു ഭാഗത്തുള്ള ഒരു താഴ്വര പ്രദേശം ഏകദേശം 1000   ഏക്കർ ഭൂവിസ്തൃതി ഉള്ള പീറ്റേഴ്സൺ  വാലി, അതിനു നടുക്കായി ഭീമാകാരമായ ഒരു സൗധം, ഏകദേശം ഒരു നാല് നില പൊക്കത്തിൽ ഉള്ള വലിയ ബംഗ്ലാവ്, അതാണ് ബെൽമൌന്റ്റ് ബംഗ്ലാവ് , പണ്ട് പോർച്ചുഗീസ് കാർക്ക് ഒരു വിശ്രമ മാളിക പണിയുവാനായി സാമൂതിരി പതിച്ചു കൊടുത്ത സ്ഥലം അവിടെ അവർ വലിയ മാളിക പണിതു , പിന്നെ ഡച്ചുകാർ ഏറ്റെടുത്തു ഒടുവിൽ ബ്രിറ്റീഷു സായിപ്പന്മാരും , ഇപ്പോൾ അത് ഒരു എൻ ആർ ഐ യുടെ കൈവശം ആണ്, ഒരു നിഗൂഢമായ പ്രദേശം ആണ് , അവിടെ ആരൊക്കെ വരുമെന്നോ പോകുമെന്നോ എന്നൊന്നും ആർക്കും അറിയില്ല , ഒരു സെക്യുരിറ്റി കാവൽ ഉണ്ട് എന്ന് മാത്രം, പന്ത്രണ്ടടി  പൊക്കത്തിൽ വലിയ മതിൽ പണിതു കോട്ട പോലെ കെട്ടി അതിനുള്ളിൽ ആണ് ഈ പീറ്റേഴ്‌സൺ വലിയും അതിനുള്ളിലെ ബെൽ മൌന്റ്റ് ബംഗ്ളാവും,

വലിയ ഗേറ്റു നു പുറത്തായി പാറുവിന്റെ കാർ വന്നു നിന്നു.

സെകുരിറ്റി ഗേറ്റ് തുറന്നു കൊടുത്തു കാർ ഉള്ളിലേക്ക് പ്രവേശിച്ചു.

ദേവികയും ആദ്യം ആയി ആണ് അവിടെ വരുന്നത്, അവൾ പേടിച്ചു വിറച്ചു ആണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത് , കാർ പോർട്ടിക്കോയിൽ കൊണ്ട് ചെന്ന് നിർത്തി,

പ്രസാദും ഡാനിയും പുറത്തേക്ക് ഇറങ്ങി,

ഒപ്പം എമിലിയും, പതുക്കെ പിടിച്ചു പാറുവിനെയും ഇറക്കി ,അവൾ ഒരു ഹാലൂസിനേഷൻ സ്റ്റേറ്റ് ൽ ആണ് ദേവികയും അവളെ താങ്ങി,

ആ മൊബൈൽ വണ്ടിയിൽ തന്നെ കിടന്നു , കാർ ഡോർ തുറക്കുന്നതും അടക്കുന്നതും ആയ ശബ്ദം മാത്ര൦ കേട്ട് പിന്നെ പൂർണ നിശബ്ദത മാത്രം.

ആദി ആകെ പരവേശം ബാധിച്ച അവസ്ഥയിൽ ആണ്.

ജബ്ബാർക്ക എത്താറായോ …………അവൻ ചോദിച്ചു.

ഒരു അഞ്ചു മിനിറ്റു , ഷുഹൈബേ ,,,,,,,,,,,,,,,ഡാ മൈ&(&(*  …….. വേഗം അങ്ങോട്ട് ഓടിക്കടാ

ജബ്ബാർക്കയും വിളിച്ചു…

പടച്ചോനെ എല്ലാരും എന്താണാവോ എന്നെ ഇങ്ങനെ തെറി വിളികുന്നത്  ഷുഹൈബ് അറിയാതെ ചിന്തിച്ചു പോയി,

ബെൽ മൌന്റ്റ് ബംഗ്ലാവിലേക്ക് അവർ പ്രവേശിച്ചു , പഴയ കാലത്തെ രാജകൊട്ടാരം എന്ന പോലെ തോന്നിക്കുന്ന വലിയ ഉൾഭാഗം രണ്ടു വശത്തു നിന്നും കയറാവുന്ന രീതിയിലുള്ള ഗോവണി,  മച്ചിൽ ഒരു പത്തു അടിയൊളം വലിപ്പത്തിൽ ഒരു ഷാൻഡ്ലിയാർ നിറദീപം പൊഴിക്കുന്നു,

ഉള്ളിൽ ഒരുപാട് കൊത്തുപണികൾ ഒക്കെ ആയി നിരവധി വലിയ ഫർണീച്ചറുകൾ , ഒരു ആഡംബരവും എന്നാൽ ഭീതികരവും ആയ മാളിക.

ആ മാളികക്ക്  മുകളിൽ ഒരു വല്ലാത്ത ശബ്ദത്തോടെ ആ കൃഷ്ണ പരുന്ത് വട്ടം ഇട്ടു മാനത്തു പറക്കുന്നുണ്ടായിരുന്നു,

അവർ പാർവതിയെ പതുക്കെ ഗോവണി കയറ്റി മുകളിലേക്ക് കൊണ്ട് പോയി ഒരു വലിയ റൂമിലെ ബെഡിൽ കൊണ്ടുപോയി കിടത്തി, ദേവിക അവളുടെ ഒപ്പം തന്നെ ആണ്, അവളാണെങ്കിൽ പേടിച്ചു വിറച്ചും.

ഡാനി അങ്ങോട്ട് വന്നു , എമിലി ഉണ്ട് . പ്രസാദും ഉണ്ട്,

ഡാനിക്ക് ആണെങ്കിൽ പാറുവിന്റെ കിടപ്പു കണ്ടപ്പോൾ തന്നെ വികാരം മൂർച്ഛിക്കുവാൻ തുടങ്ങി

എമിലി ഇവളുടെ ഡോസേജ് കുറഞ്ഞോ എന്നൊരു സംശയ൦  ഒരു കാര്യം ചെയ്യൂ ആ മിനി സ്റ്റാമ്പ് ഇവളുടെ നാവിൽ ഒന്ന് വെച്ചെക്കു…പ്രസാദ് പറഞ്ഞു.

അത് വേണോ ?  എമിലി ചോദിച്ചു.

കുഴപ്പം ഒന്നും ഇല്ല , പിന്നെ വേദന പോലും അറിയില്ല …

എന്ന ശരി , എമിലി ബാഗിൽ നിന്നും ഒരു കൊച്ചു സ്റ്റാമ്പ് കീറി എടുത്തു , എന്നിട്ടു പാറുവിന്റെ സമീപം ഇരുന്നു പതുക്കെ അവളുടെ വായ തുറന്നു , നാവിനടിയിൽ ആയി ആ സ്റ്റാമ്പ് ഒന്ന് വെച്ചു, എന്തോ അതിന്റെ എഫക്ട് കൊണ്ടോ അവളുടെ മർമ്മരങ്ങൾ പോലും കുറഞ്ഞ പോലെ…

ദേവിക ഡാനിയുടെ കാലിൽ വീണു

എന്നെ എന്ത് വേണേലും ചെയ്തോളു , പാറുവിനെ ഒന്നും ചെയ്യരുത്,

അത് കേട്ട് മൂവരും കൂടെ ചിരിച്ചു.

പ്രസാദ് ദേവികയെ കടന്നുപിടിച്ചു വലിച്ചു ഇഴച്ചു റൂമിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നു , അവൾ അലമുറ ഇട്ടു കരയുകയാണ്,

അവളെ പുറത്തേക്കു വലിച്ചിഴച്ചു കൊണ്ട് വന്നു .

അപ്പോളേക്കും രണ്ടു കാറുകൾ അവിടേക്കു വന്നു, ശബ്ദം കേട്ട് മുകളിൽ നിന്ന് ഡാനി കൂടെ താഴേക്ക് വന്നു,

കാർ തുറന്നു ഒരു ആറര ഏഴു അടി പൊക്കം ഉള്ള രണ്ടു കറുത്ത് തടിച്ച ഭീമകരമായ ശരീരം ഉള്ള രണ്ടു കാപ്പിരികൾ പുറത്തേക്കു ഇറങ്ങി , മുടി ഒക്കെ ചുരുണ്ടു കൂടി കാണുമ്പോൾ തന്നെ ഭയം ആകും ,ദേഹം ഒക്കെ മസിലുകൾ നിറഞ്ഞു ഒരു സാധാരണ മനുഷ്യന്റെ മൂന്നിരട്ടി വലിപ്പം ഉള്ള ചെകുത്താൻമാർ.

കണ്ടാൽ തന്നെ ഭയം ആകും.

പുറകിലെ വണ്ടിയിൽ ഓറഞ്ചു കലർന്ന ഡ്രസ്സ് ധരിച്ച ഒരു നാലഞ്ചു ചെറുപ്പക്കാർ , ഒന്നുറപ്പാണ് നല്ല ബൗൺസർസു ആണ് , അവരും നല്ല ഉറച്ച ശരീരം ഉള്ളവർ,

അവരെ കണ്ടു ദേവിക ഒരുപാട് ഭയപ്പെട്ടു , ഇത്രയും ശരീരം ഉളവർ പാറുവിനെ കൈയിൽ കിട്ടിയാൽ അവൾ ആകെ പേടിച്ചു വിറക്കുക ആണ്.

അതിൽ ഒന്നാണ് ഫ്രഡി മറ്റൊന്ന് മിക്കി ,

അവർ ഡാനിയോട് കാര്യങ്ങൾ എന്തൊക്കെയോ തിരക്കി.

അവരുടെ പുറകെ വന്ന ചെറുപ്പക്കാർ ബംഗ്ലാവിനു പുറകു വശത്തേക്ക് നടന്നു, ഫ്രഡിയും മിക്കിയും ബംഗ്ലാവിനു ഉള്ളിലേക്കും , ബംഗ്ലാവിന്റെ വാതിലുകൾ അടഞ്ഞു.

ദേവിക തലക്ക് കൈവെച്ചു പൊട്ടി കരഞ്ഞു കൊണ്ട് ആ പടിയില്‍ ഇരുന്നു പോയി , ഇനി പാറുവിന്റെ ശവവും കൊണ്ടല്ലേ ഇവര്‍ ഇറങ്ങുക എന്ന ഭയപ്പാടില്‍..

അപ്പോളും അപശബ്ദം പുറപ്പെടുവിച്ചു ആ കൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുക ആയിരുന്നു.

<<<<<<<<<<<O >>>>>>>>>>>

ബംഗ്ലാവിനുള്ളില്‍ പ്രവേശിച്ച അവര്‍ ആദ്യം ഹാളില്‍  ഇരുന്നു ,

അവര്‍ക്ക് ഡ്രിങ്ക്സ് വേണം എന്നു പറഞ്ഞു , അതെല്ലാം അവിടെ അറേഞ്ച് ചെയ്തു വെച്ചിരിക്കുക ആണ്, സെര്‍വന്‍റ്സ് വന്നു അതൊകെ അവര്‍ക്കയി സെര്‍വ് ചെയ്തു,

പ്രസാദ് ഡാനിയും അവരുടെ  ഒപ്പം ഇരുന്നു , ഓരോ ഡ്രിങ്ക്സ് അടിക്കാന്‍ ആരംഭിച്ചു,

<<<<<<O>>>>>

ഗേറ്റിന് പുറത്തു വാന്‍ അതിവേഗത്തില്‍ വന്നു നിന്നു,

എല്ലാരും പുറത്തേക്ക് ഇറങ്ങി ,

സെക്കുറിറ്റി ഒരു കരണവശാലും ഗെറ്റ് തുറന്നില്ല .

പത്തു പന്ത്രടി പൊക്കം  ഉള്ള മതില്‍ ആണ് ചാടി കടക്കാന്‍ സാധിക്കില്ല .

വാന്‍ കുറച്ചു അകലേക്ക് നീക്കി  ഇട്ടു,

ആദി ആകെ കോപത്തില്‍ ആണ് ,

അപ്പോളാണ് ജബ്ബാര്‍ക്ക പറഞ്ഞത് ഗേറ്റിന് സമീപം വന്‍ നിര്‍ത്തി വാനിന് മുകളില്‍

ജബ്ബാര്‍ക്കയും ശുഹൈബും കയറി ആദിയെ നേരെ മതിലിന് ഉള്ളിലേക്ക് പൊക്കീ ഇടാം.

അത് നല്ല ഐഡിയ ആണ്.

അവര്‍ വാനിന് മുകളില്‍ കയറി നിന്നു , ആദി അവരുടെ കൈകളില്‍ ചവിട്ടി മതിലിലേക്ക് കയറി അവിടെ നിന്നും താഴേക്കു ചാടി , ശബ്ദം കേട്ടു തോക്ക് ചൂണ്ടി സെക്കുരിറ്റി വന്നു ,

ആദി നേരെ അയാള്‍ക്ക് മേലേക്ക് ചാടി വീണു താടി  നോക്കി നല്ലൊരു പ്രഹര൦ അങ്ങ്

കൊടുത്തു , ഒരു വാഴത്തടി പോലെ അയാള്‍ ബോധം കേട്ടു വീണു.

ആദി പോയി ഉടന്‍ തന്നെ ഗേറ്റ് തുറന്നു , ജബ്ബാര്‍ക്കയും ശുഹൈബും ഉള്ളിലെക്കു പ്രവേശിച്ച്.

പിന്നെ ആദി എല്ലാം മറന്നു, അവന്‍ അകലെ ഉള്ള ബംഗ്ലാവിലേക്ക് ഓടി അടുത്തു.

<<<<O>>>>

കാപ്പിരികള്‍ ദാനിയോടും പ്രസാദിനോടും പറഞ്ഞു മുകളില്‍ ചെന്നു എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്യു ഒരു പതിനഞ്ചു മിനിനകം അവര്‍ മുകളിലേക്കു വരാം എന്നു,

അപ്പോ ഡാനി അവരോടു ചോദിച്ചു ആരാണ് ആദ്യം ? എന്നു

അവര്‍ പരസ്പരം ഒന്നു നോക്കി ചിരിച്ചു

ആ മാലാഖയെ ഞങ്ങള്‍ ഒരുമിച്ച് അനുഭവിചോളം എന്നു മറുപടിയും കൊടുത്തു ,

ഈ ഭീകര൪ പര്‍വതിയെ ഒരുമിച്ച് ആണ് ഉപദ്രവിക്കാന്‍ പോകുന്നത് , അവര്‍ക്ക് തന്നെ ഭയം ആയി കണ്ടു അറിയാം .

അവര്‍ നേരെ മുകളിലേക്കു ചെന്നു, അവിടെ എമിലി കൂടെ ഉണ്ടായിരുന്നു, എമിലി മൊബൈല്‍ ഓണ്‍ ചെയ്തു പാറുവിന്റെ വീഡിയോ പിടികൂക ആയിരുന്നു ദാവനിയുടെ തലപ്പ് മാറില്‍  നിന്നും മാറ്റി.

എമിലി പതിനന്ചു  മിനിറ്റ് കൊണ്ട് അവര്‍ വരും , ഇവളുടെ ആ ഉടുപ്പുകള്‍ ഒക്കെ അഴിച്ചു വെക്ക് , ഇന്നേര്‍സ് മാത്രം മതിയാകും,

ഓ അളിയാ …………..ഇവളെ കണ്ടിട്ടു സഹിക്കാനും പറ്റുന്നില്ലല്ലോ…………….

<<<<<<O>>>>>>>…

സ്റ്റെപ്പില്‍ നിസ്സഹയായി ദേവിക ഇരുന്നു

മറ്റൊരു വഴിയും ഇല്ലാതെ കരയുക ആണ്.

കരഞ്ഞു കൊണ്ടു അവൾ പ്രാർത്ഥിക്കുക ആണ്

ഭഗവാനെ ……….

ശങ്കരാ…………………..

അറിയാതെ ചെയ്തു പോയ ഒരു തെറ്റാണ്,

മറ്റൊരു വഴിയും ഇല്ലാതെ പോയി

എന്റെ പാറൂനെ കാക്കണേ ….

ഒരു ജീവൻ വേണമെങ്കില്‍  എന്റെ എടുത്തു ആണേൽ പോലും

എന്റെ പാറൂനെ കാത്തോളണേ ……………….

ആരും ഇല്ല

ആരും ഇല്ല അവളെ സഹായിക്കാൻ………………………

ഭഗവാനെ നമശ്ശിവായ നമഃശിവായ നമഃശിവായ………….

ശിവനാമം ഉരുവിടാൻ പോലും ആകാതെ അവൾ പൊട്ടി കരഞ്ഞു

നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍ ദേവിക കരഞ്ഞു കൊണ്ട് തന്നെ ഒരു മാത്ര നേരെ നോക്കി പോയി.

ആരോ ഓടി വരുന്നു.

ആ ഓട്ടം അതിവേഗത്തില്‍ ഉള്ളതാണ്,

അയാള്‍ തന്റെ നേരെ ഓടി അടുക്കുന്നു.

താടിയും മുടിയും ഒക്കെ ഉണ്ട് , കരിനീല ഷര്ട്ടു൦ കറുത്ത ജീന്‍സു൦ ആണ് വേഷം അയാള്‍ കുതിച്ചു പായുക ആണ്,

അവള്‍ക്കു ഒന്നും മനസിലാകുന്നില്ല

മുകളില്‍ വട്ടമിട്ട് പറന്നിരുന്ന കൃഷ്ണപരുന്തു അതിവേഗം പറന്നു ആ ഓടി വരുന്ന ആദിയുടെ തലയ്ക്കു മുകളിൽ ആയി ഒരു പ്രത്യേക ശബ്ദത്തോടെ വട്ടമിട്ടു ചിറകടിക്കുവാൻ തുടങ്ങി

അതിവേഗത്തിൽ ഓടി വന്ന ആദിശങ്കരൻ ദേവികയുടെ മുന്നിൽ വന്നു നിന്നു , കോപം കൊണ്ട് ജ്വലിക്കുക ആണ്, അവന്റെ മുഖം വലിഞ്ഞു മുറുകി സംഹാര താണ്ഡവം ആടാൻ പോകുന്ന മഹാരുദ്രന്റെ അവസ്ഥ.

ദേവിക അറിയാതെ അവനു മുന്നിൽ കൈകൾ കൂപ്പിപോയി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുക ആണ്

എവിടെടി പാർവതി…………………..???

അവൻ അലറി

മറുപടി പറയാൻ വാക്കുകൾ ഇല്ലാതെ ദേവിക വിറച്ചു കൊണ്ട് അടഞ്ഞു കിടക്കുന്ന വാതിലിനു  മുഖം തിരിച്ചു , മുഖം നേരെ അവനു തിരിച്ചപ്പോളേക്കും അവളുടെ കരണം പുകയുമാറ് ആഞ്ഞു ഒരു അടി ആണ് ആദിശന്കരനിൽ നിന്നും അവൾക്കു കിട്ടിയത്…

കൂത്തിച്ചി………………… നീ കൊല്ലാൻ കൊണ്ട് കൊടുത്തൂല്ലേ ………….അവളെ

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.