അപരാജിതൻ 5 [Harshan] 6991

 

പിറ്റെന്നു രാവിലെ ഒരു ഏഴു മണിയോടെ ശ്രീയ ഉണര്‍ന്ന്, ആദ്യം തന്നെ അമ്മയെയും പപ്പയെയും വിളിച്ചു, ഇല്ലേല്‍ അവര്‍ക്ക് ടെന്ഷന്‍ ആകില്ലേ. ശേഷം പോയി ഫ്രെഷ് ആയി ക്ഷേത്രത്തില്‍ പോകാന്‍ ഉള്ള തയാര്‍ എടുപ്പുകള്‍, ഒരു എട്ടേ കാല്‍ മണിയോടെ അവർ രണ്ടു പേരും തയാർ ആയി ക്ഷേത്ര ദർശനം നടത്തി.

ഒരുപാട് കുട്ടികൾ ഒക്കെ വന്നു തൊഴുന്നുണ്ട് അവിടെ , എത്ര എത്ര ജനങ്ങൾ ആണ് അവിടെ, ഒരു രണ്ടു മണിക്കൂർ ഓളം അവർ അവിടെ നിന്നു,

ദേവിക ഉള്ളിൽ കരഞ്ഞു കൊണ്ട് പ്രാര്ഥിക്കുക ആണ് നടരാജപാർവതിമാരോട് പാർവതിക്ക് ഒന്നു൦ വരുത്തല്ലേ എന്ന്, അത്ര ഏറെ അവളിൽ ഭയം ഉണ്ട്.

ക്ഷേത്ര ദർശനം ഒക്കെ കഴിഞ്ഞു തിരികെ അവർ ദേവികയുടെ വീട്ടിൽ എത്തി,

ആ സമയം എമിലി അവിടെ വന്നിട്ടുണ്ടായിരുന്നു, എല്ലാ പ്ലാനുകളോടും കൂടെ തന്നെ,

അവളെ കണ്ടപ്പോൾ തന്നെ ദേവികക്ക് കൈകാൽ വിറയൽ തുടങ്ങി.

അവർ വന്നപ്പോളെക്കും ദേവികയുടെ അമ്മൂമ്മ അവർക്കുള്ള പ്രഭാതഭക്ഷണം ഒക്കെ തയാർ ആക്കിയിരുന്നു.

ക്ഷണിച്ചില്ലെങ്കിൽ പോലും എമിലിയും അവരുടെ കൂടെ ഇരുന്നു അതൊക്കെ കഴിച്ചു.

പാറുവിനു  ആ എമിലിയെ അത്ര ഇഷ്ടം അല്ല , ഇപ്പൊ ഇവിടെ വന്നിരിക്കുന്നു, ഉള്ളിൽ നല്ല ഇഷ്ടക്കേട് ഉണ്ട് , പിന്നെ പുറമെ കാണിക്കുന്നില്ല എന്നതാണ്.

എമിലി ഒരു പ്ലാൻ വെച്ചു , പകൽപ്പൂരം ഒക്കെ തുടങ്ങുന്നത് മൂന്ന് മണി കഴിഞ്ഞല്ലേ , അപ്പൊ ഇനി ഒരുപാട് സമയം ഉണ്ട് , എല്ലാര്ക്കും കൂടെ പനിനീർമല കാണാൻ പോകാം എന്ന് അവിടെ നിന്നും ഒരു പതിനെഞ്ചു കിലോമീറ്റർ മാത്രമേഉള്ളു , കാണാൻ പറ്റിയ ഒരു ടൂറിസ്റ്റു സ്പോട് ആണ്, പോകും മുന്നേ എമിലിയുടെ വീട്ടിലും ഒന്ന് കയറി പോകാം എന്ന് കൂടെ പറഞ്ഞു.

പാറുവിനു സ്ഥലം കാണാൻ പോകുന്നതിനു ഇഷ്ടമൊക്കെ തന്നെ പക്ഷെ അതിനിടയിൽ ഈ എമിലിയുടെ സാന്നിധ്യമാണ് അവലെ ഏറെ അലോസരപെടുത്തുന്നത്, അത് മാത്രവും അല്ല എമിലിയുടെ വീട്ടിൽ പോകേണ്ട ക്കാര്യം എന്താണ്, തനിക്ക് അവളുമായി ഒരു ബന്ധവും ഇല്ല , ബന്ധം ഉണ്ടാക്കാൻ ആഗ്രഹവും ഇല്ല , ഈ ദേവിക ആണ് വെറുതെ ഈ പിശാശിനോടൊപ്പം കൂട്ട് കൂടി പാഴാകുന്നത്.

എമിലി കണ്ണ് ഉരുട്ടി ദേവികയെ നോക്കി , അതായതു പാറുവിനെ നിർബന്ധിക്കാൻ ആയി , നിവൃത്തികേട്‌ കൊണ്ട് ദേവിക അവളെ നിർബന്ധിച്ചു ഒടുവിൽ പാറു സമ്മതിച്ചു.

<<<<<<<<O>>>>>>>>

അന്ന് രാവിലെ തന്നെ കുറെ മെയിൻ കസ്റ്റമേഴ്സ്നെ കാണാനായി ആദി ഇറങ്ങിയത് ആണ്, ഒരു മാർക്കറ്റ് അനാലിസിനു വേണ്ടിയും ഫീഡ്ബാക് കിട്ടുന്നതിനും ആയി, കമ്പനിയുടെ വാൻ ഉണ്ട്, അതിൽ സെയിൽസ് കം ഡ്രൈവർ ഷുഹൈബ് കൂടെ ഉണ്ട്, നമ്മുടെ സ്വന്തം ഷുഹൈബ്.

അവരങ്ങനെ ജില്ലയുടെ ഒരറ്റം മുതൽ പിടിച്ചേക്കുക ആണ്, വാനിൽ പ്രോഡക്ട്സും ഉണ്ട് അത്യാവശ്യം ഡെലിവറികൾക്ക് ഉള്ളത്, ശ്രീമൂലനഗരതു ഉള്ള ഒരു വലിയ സ്റ്റോക്കിസ്റ് ഉണ്ട് ബാവ ഇലക്ട്രിക്കൽസ് അസ്സോസിയേറ്സ് അവരെ എന്തായാലും കാണണം.

രണ്ടു പേരും വണ്ടിയിൽ പോകുക ആണ്.

അതെ ഒരു ഉമ്മ തരുവോ ? ഷുഹൈബ് ചോദിച്ചു.

അത് കേട്ട് ആദി കണ്ണ് തള്ളി , അവനെ നോക്കി

ആ വെറുതെ അല്ല , ഹെഡ്ഫോൺ വെച്ച് കാമുകിയോട് സംസാരിക്കുക ആണ് വണ്ടി ഓടിക്കുമ്പോ.

എന്റെ പൊന്നു ഷുഹൈബേ ,,,,,,,,നീ ആ ഫോൺ വിളി ഒന്ന് നിർത്തു..

ഛീ പോടീ കള്ളി…………………….

അത് കേട്ട് ആദി വീണ്ടും അമ്പരന്നു.

ദൈവമേ പ്രേമം തലയ്ക്കു പിടിച്ചു ബാക്കി ഉള്ളവനെ കൂടി ഇവൻ കൊലക്കു കൊടുക്കുമോ എന്തോ ?

അങ്ങനെ കാമുകിയും ആയി സൊള്ളല് ഒകെ കഴിഞ്ഞു ഷുഹൈബ് ഫോൺ വെച്ച്.

അതെ …………ആദി ചേട്ടാ ………..ഒരുപാട് കഷ്ടപ്പെട്ട് വളച്ചു എടുത്തത് ആണ് , അപ്പൊ ഇങ്ങനെ ഒക്കെ വിളിക്കേണ്ടി വരും , നിങ്ങള്ക് ആരോടും പ്രേമം ഇല്ലാത്തതിന് ഞാൻ എന്ത് ചെയ്യാൻ ആണ്.

ഞാൻ ഒന്നും പറഞ്ഞില്ല ഷുഹൈബേ ,,,,,,,,,മാപ്പാക്കു നീ …………….

കൊറേ നേരമായല്ലോ ഈ ഷുഹൈബി ഷുഹൈബ് ഷുഹൈബ് എന്ന് വിളിക്കുന്നു, എനിക്ക് അത് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല ട്ടോ …..ഞാൻ എന്നെ വിളിക്കുന്നത് ഷ്……………………..ഷാസ് എന്നാണ് ……………

ഷ്……………………..ഷാസ് …………..കേട്ടോ എത്ര മാസ്സ് ആണ് കേൾക്കുമ്പോ തന്നെ ഒരു ഹീറോ അല്ലെ ഷ്,,,,,,,,,,,ഷാസ്.

ഓ ഇതിനിടയിൽ അങ്ങനെയും പേര് ഒക്കെ ഇട്ടല്ലേ …………

ആ …………..പിന്നല്ലാതെ എന്റെ കാമുകിയും എന്നെ ആ പേര് തന്നെ ആണ് വിളിക്കുന്നത്

ആ കൊള്ളാല്ലോ.

പിന്നെ ആദി ചേട്ടൻ ഒരു കാര്യം മനസിലാക്കണം ഞാൻ ഇവിടെ ഒന്നും എത്തേണ്ടവൻ അല്ല , വലിയ യുണിവേഴ്സിറ്റികളിൽ ഒക്കെ വലിയ പഠിത്തങ്ങൾ ഒക്കെ നടത്തേണ്ടവൻ ആണ്.

ആണോ ,,,,,,,,,,,,,ഡിഗ്രി എന്താ നീ പഠിച്ചത് ?

പഠിച്ചില്ല ?

അതെന്താ ?

അതിനു പ്രീ ഡിഗ്രി വേണം എന്ന് പറഞ്ഞു.

ഓഹോ അതെന്താ പ്രീ ഡിഗ്രി പഠിക്കാഞ്ഞത്.

അതിനു പത്തു കടന്നു കിട്ടണ്ടേ ?

അല്ല പത്തു എന്താ കടക്കാഞ്ഞത്?

അത് പരീക്ഷക്കു ഞാൻ പഠിച്ച ചോദ്യങ്ങൾ  ഒന്നും വന്നില്ല , ഒരു മര്യാദ ഇല്ല പരനാറി ആണ് മര്യാദ ഇല്ലാത്ത ചോദ്യ പേപ്പർ ഉണ്ടാക്കിയത് , എന്നാലും ഞാൻ ഗംഭീരം ആയി എഴുതിയിരുന്നു .

ആണോ കൊള്ളാല്ലോ

അപ്പൊ മലയാളത്തിന് എത്ര മാർക്ക് ഉണ്ടായിരുന്നു ?

ഫെയിലാ

ഓഹോ ..അപ്പൊ ഇംഗ്ലീഷോ ?

പാസായില്ല

അപ്പൊ സോഷ്യൽ സ്റ്റഡീസോ ?

പൊട്ടി

സയൻസോ ?

തോറ്റു പോയി.

അപ്പോ കണക്കിനോ?

അൻപതിൽ മൂന്നര.

അപ്പം മൊത്തം പൊളിഞ്ഞു പോയില്ലേ ഷ് ,,,,,,,,,,,,,,,,,,,ഷാസെ …………….

പിന്നല്ലാതെ ,,,,,,,,,,,, എന്നാലും ഞാൻ ഭംഗി ആയി എഴുതിയിരുന്നു, പിന്നെ മാർക്ക് തന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും?

എടാ ഭയങ്കരാ……………..എന്ന നീ വേഗം ബാവയിലേക്ക് പോ ………..

അതിനു ഇത് വാൻ ആണ് , ടൈ൦ മെഷീൻ അല്ല ഭാവിയിലേക്ക് പോകാൻ ആയി.

ഷുഹൈബേ……………………പ്ലീസ് നിന്നോട് എതിരിടാൻ ഉള്ള വൈഭവം എനിക്കില്ല ..പ്ലീസ് ഒന്ന് ബാവ ഇലക്ട്രിക്കൽസ് ലേക്ക് പോ,,

ആ അങ്ങനെ സമ്മതിച്ചാൽ മതി ………….

അപ്പോളേക്കും അവന്റെ കാമുകി വിളിച്ചു,

ഹാ ,,,,,,,,,,,,,,നേരത്തെ കട്ടു ആയി പോയതാ ന്റെ ഖൽബേ ,,,,,,,,,,,,,

ന്റെ പ്രാണസഖി ഞമ്മള് ബെറും പാമരനാം പാട്ടുകാരൻ

ഗാനലോക ബീതികളിൽ ബെർതെ ബേണു ഊതും ഒരു ബല്യ ആട്ടിടയൻ ഹ ………………………

ന്റെ ഖൽബേ ……………ഒരു ഉമ്മം കൂടി താ……………………

ഉമ്മ …….ഉമ്മ ,,,,,,,,,,,,,,,,,ഉമ്മ ,,,,,,,,,,,,,,,,,,,,,,,,

ഇതൊക്കെ കേട്ട് പാവം ആദി താടിക്കു കൈ കൊടുത്തു പോയി,

പ്രേമത്തിന്റെ ഓരോ വേർഷനുകൾ അല്ലെ

<<<<<<>>>>>>

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.