ശ്രിയ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു , വീട്ടിലേക്കും പോകുന്ന വഴിയെല്ലാം പാണ്ഡ്യൻ അങ്കിൾ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ ആന്ദനത്തിന്റെ അമൃതകണങ്ങൾ നിറച്ചു.
തന്നെ ലോകത്തു വേറെ ഒരു പെൺകുട്ടിക്കും കിട്ടാത്ത സ്നേഹം തരാൻ പോകുന്ന ആ രാജകുമാരൻ, അതും ശിവ നാമം പേരിനോട് ചേർന്ന എവിടെയോ മറഞ്ഞിരിക്കുന്ന ആ രാജകുമാരൻ, അതും ശിവൻ പാർവതിയെ സ്നേഹിച്ചതിനു തുല്യമായി ശിവനാമ൦ പേരിൽ ഉള്ള ആ ചെക്കൻ ഈ പാർവതിയെ ഒരുപാട് ഒരുപാട് സ്നേഹിക്കും, തനിക്കു പോലും അറിയാത്ത പൂർവ ജന്മത്തിൽ തന്നെ കണ്ടു എന്ന ആ രാജകുമാരൻ , പൂർവ ജന്മത്തിൽ തങ്ങൾക്കു ഒരുമിക്കാൻ ആവാത്ത കാരണം ഈ ജന്മത്തിൽ ഒരുമിക്കാൻ അവസരം തന്നില്ലേ തന്റെ കണ്ണൻ,,, എന്താണ് അവൾക്കു പറയേണ്ടത് എന്ന് അറിയില്ല , സന്തോഷത്താൽ ആനന്ദാതിരേകത്താൽ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
യൗവ്വനയുക്തയായ അവളിൽ ഇന്ന് വരെ അവൾ കാണാത്ത ആ രാജകുമാരനോട് അനുരാഗം മൊട്ടിട്ടു, എന്ന് തന്നെ പറയാം. അവൾ വീട്ടിൽ മാലിനിയോടും പറഞ്ഞു ഈ കാര്യം , ഇത്തവണ മാലിനി അവളെ വഴക്കു പറഞ്ഞില്ല കാരണം ദക്ഷിണേശ്വരത്തെ പാണ്ട്യനെ കുറിച്ച മാലിനി ഒരുപാട് കേട്ടിട്ടുണ്ട് , കൂടാതെ അഗസ്ത്യ നാഡിയിൽ വിശ്വാസവും ഉണ്ട് മാലിനിക്ക്.
പിന്നെ ഏതൊരു അമ്മയെ സംബന്ധിച്ചും ഈ കേൾക്കുന്നത് തന്നെ ഒരു നല്ല കാര്യം അല്ലെ , തന്റെ മകളെ അവളെ ഒരുപാട് സ്നേഹിക്കുന്ന ഒരു രാജകുമാരൻ വിവാഹം കഴിക്കും എന്ന് കേട്ടാൽ ഏതു അമ്മക്ക് ആണ് സന്തോഷം വരാതെ ഇരിക്കുക, പേരിൽ ശിവനാമം ഉള്ള പയ്യൻ, അതും രാജകുമാരന് സമാനം ആയി ഒരു പയ്യൻ , അവളുടെ പൂർവജന്മത്തിൽ സന്ധിച്ച പയ്യൻ , അവളെ ഈ ജന്മത്തിൽ തന്നെ സ്വന്തമാക്കും എന്ന് പറയുമ്പോ അതില്കൂടുതൽ ഇനി എന്ത് വേണം.
മാലിനി സ്നേഹം കൊണ്ട് പാറുവിന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു.
പാറു റൂമിലേക്ക് പോയി കണ്ണനെ കണ്ടു.
കണ്ണൻ നോക്കിപ്പോ കണ്ണന്റെ ചിരി കണ്ടപ്പോ അവൾക്കു നാണം ആയി വന്നു,
ചി,,,,,,,,,,,,പോടാ കള്ളകണ്ണാ ,,,,,,,,,,,,,,
ആദ്യം പറഞ്ഞു ഗന്ധർവ്വൻ എന്ന് , ഇപ്പൊ പറഞ്ഞു രാജകുമാരൻ എന്ന് ,
ന്നാലും ,,,,,,,,,,സ്നേഹം ഒക്കെ ഒരുപോലെ അല്ലെ , അത് എങ്ങനെയാ ലോകത്തു വേറെ ഒരാളെയും സ്നേഹിക്കാത്ത പോലെ എന്നൊക്കെ പറയാൻ സാധിക്കുക,
അതൊക്കെ എങ്ങനെ മനസിലാക്കുക
ഒന്ന് പറഞ്ഞു താ………..വെണ്ണകള്ളാ ,,,പൊന്നുനു,,,,,,,,,,,,,,,,,
അവൾ അങ്ങനെ എന്തൊക്കെയോ ആലോചിച്ചു അങ്ങനെ തന്നെ ഇരുന്നു കുറെ നേരം റൂമിൽ.
<<<<<<<O>>>>>>>>>>
അന്ന് രാവിലെ , കോളേജില്‍ എക്സാമിന് പോകുന്നതിനു മുന്നേ
അമ്മേ
ശ്രിയ മാലിനിയെ വിളിച്ചു.
എന്താ മോളെ
ഒന്നിങ് വന്നേ …….
വരുന്നു മോളെ ,,,,,,,,,,,,,,,,,,
എന്താ …………………
ഡേ നോക്കിക്കേ അമ്മ, നടരാജമംഗലത്തു പ്രശസ്ഥ നര്‍ത്തകി പത്മശ്രീ ജയന്തിസുബ്രഹ്മണ്യന്‍റെ നൃത്ത പരിപാടി ഉണ്ട്.
അമ്മേ എത്ര നാള്‍ ആയി കൊതിച്ചതാ അവരുടെ നൃത്തം ഒന്നു കാണണം എന്നു , അവര് എന്നും പരിപാടികള്‍ ആയി ടൂറില്‍ ആണ് , എല്ലാ വിദേശരാജ്യങ്ങളിലും അവര് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്,
ഇത്തവണ നടരാജമംഗലത്തു ള്ള നടരാജക്ഷേത്രത്തില്‍ അവര് ഒരു പ്രാര്‍ഥന ആയി ആണ് നൃത്ത പരിപാടി അവതരിപ്പിക്കുന്നത്, എനിക്കൊന്നു കാണണം എന്നുണ്ട് അമ്മേ ,,,,,
നൃത്തം അഭ്യസിക്കുന്നവര്‍ ചുവടു പിഴക്കാതിരിക്കാന്‍ പോകുന്ന ക്ഷേത്രം ആണ് നൃത്ത നൃത്ഥ്യങ്ങളുടെ ഈശ്വരന്‍ ആയ നടരാജമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍. കുട്ടികള്‍ അവിടെ അരങ്ങേറിയാല്‍ നൃത്തത്തില്‍ അവര്‍ ഉന്നതിയില്‍ എത്തും ഒരു വിശ്വസം ഉണ്ട്. രാത്രി ഒന്പതു മണിക്കാണ് പരിപാടി, അതും വെള്ളിയാഴ്ച, വ്യാഴാഴ്ച കോളേജില്‍ ഓണം സെലിബ്രേഷനണു, അന്ന് കോളേജ് അടക്കും , പിന്നെ ഒരു ആഴ്ച കഴിഞ്ഞേ കോളേജ് ഓപ്പണ്‍ ചെയ്യുകയുള്ളൂ, കോളേജില്‍ നിന്നും ഒരു പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ഉണ്ട്, ഇവിടെ നിന്നും കോളേജിലേക്കും സാമാന്യം ദൂരം ഉണ്ട്.
പൊന്നു രാത്രി ഒക്കെ എങ്ങനെ പോകാന്‍ ആണ് അവിടെ, അന്ന് പപ്പയും ഇവിടെ ഇല്ല, പിന്നെ എങ്ങനാ നീ പോകുന്നേ…
ഇവിടം വരെ ആ മാഡം വന്നു പരിപാടി അവതരിപ്പിക്കുമ്പോ അത് പോലും എനിക്കു കാണാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എനിക്കു എന്തു ഭാഗ്യം ആണ് ഉള്ളത്, ശ്രിയ കരച്ചിലിന്‍റ് വക്കോളമെത്തി.
ഞാന്‍ എന്തു പറയാനാ പൊന്നു,
ശ്രിയ വിഷമത്തോടെ ആണ് കോളേജില്‍ പോയത്.
അന്ന് എക്സാം കഴിഞ്ഞു, കുഴപ്പം ഒന്നും ഇല്ലാതെ അവള്‍ എഴുതി.
അവളുടെ കൂടുകാരികള്‍ ആയി എല്ലാരും ലൈബ്രറിയില്‍ ഇരിക്കുക ആയിരുന്നു.
പലരും ശ്രദ്ധിച്ചിരുന്നു അവളുടെ മുഖത്തെ വിഷമം.
പാര്‍വതികോച്ചേ ….എന്നതാ നിന്റെ മുഖത്ത് ഒരു വാട്ട്കപ്പയുടെ വാട്ടം.
കൂട്ടുകാരി സൂസൻ ചോദിച്ചു.
സൂസി അത് വേറെ ഒന്നും അല്ല , നടരാജ മംഗലത്തു വെള്ളിയാഴ്ച ജയന്തി സുബ്രഹ്മണ്യന്റെ നൃത്താർച്ചന ഉണ്ട് , ഇവൾക്ക് അത് കാണാൻ വലിയ കൊതി ആയിരുന്നു , പക്ഷെ നിവൃത്തി ഇല്ല അതിന്റെ സങ്കടത്തിൽ ആണ്.
ഓ ……….അതാണോ ഈ സുന്ദരി പെണ്ണിന്റെ മുഖം ഇങ്ങനെ വാടി ഇരിക്കുന്നത്.
അല്ല ദേവികെ ……….നിന്റെ വീട് ഈ നടരാജമംഗലത്തു അല്ലെ ……..
അത് കേട്ടതും ദേവിക ഒന്ന് ഞെട്ടി.
അതെ ………..
പാറു ……….നീ ഒരു കാര്യം ചെയ്യൂ , അവിടെ ഉത്സവം ഒക്കെ ബഹുകേമം ആണ് , വ്യാഴാഴ്ച നമ്മുടെ ഓണം ഫെസ്റ്റ് അല്ലെ അത് കഴിഞ്ഞു നേരെ ദേവികയുടെ വീട്ടിൽ പോ അന്നും പിറ്റേന്നും അവിടെ നിന്ന് എല്ലാ പരിപാടികളും കണ്ടു അവിടത്തെ ഉത്സവവും കൂടി ശനിയാഴ്ച നിനക്ക് വീട്ടിൽ ചെന്നാൽ പോരെ , അതിനു നീ വീട്ടുകാരുടെ സമ്മതം വാങ്ങിക്ക് .
ആ അത് ഐഡിയ ആണല്ലോ…………
അയ്യോ എന്നെ വീട്ടിൽ നിന്നും അങ്ങനെ വിടില്ല.
ദേവികയുടെ വീട്ടിൽ ആണെങ്കിൽ അമ്മൂമ്മ മാത്രമല്ലെ ഉള്ളു , അച്ഛനും അമ്മയും വിദേശത്തു ആണ് , പിന്നെ അനിയൻ ഉള്ളത് ചെന്നൈയിലും അവിട ഒരു പ്രശ്നവും ഉണ്ടാകില്ല…
ദേവിക നിനക്ക് വല്ല പ്രശ്നവും ഉണ്ടോ ? സൂസൻ ചോദിച്ചു.
ദേവിക പേടിച്ചു തന്നെ ആണ് ഇരിക്കുന്നത് , അവൾ ഓപ്പോസിറ് ഇരിക്കുന്ന കൂട്ടത്തിൽ ഇടതു വശത്തേക്ക് നോക്കി , എമിലി ആണ് അത് അവളുടെ സീനിയർ , പാർവതിയെ (ശ്രിയയെ) ട്രാപ്പിൽ പെടുത്താൻ ആഗ്രഹിക്കുന്ന കൂട്ടത്തിലെ പെൺപുലി.
എമിലി ദേവികയു നോക്കി കണ്ണുരുട്ടി.
ഡീ ദേവികെ നീ എവിടെയാ ..ഈ ലോകത്തു അല്ലെ
ഈ പെണ്ണിന് കുറച്ചു ദിവസം ആയി എന്തോ ഏനക്കേട്ട് ഉണ്ടല്ലോ കർത്താവെ സൂസൻ പറഞ്ഞു.
ഡീ ദേവികെ നമ്മുടെ പാർവ്വതി കൊച്ചു നിന്റെ വീട്ടിൽ വന്നു നിന്ന് ആ പെണ്ണുമ്പിള്ളയുടെ ഡാൻസ് കാണൂന്നതിനു നിനക്ക് വല്ല പ്രശ്നവും ഉണ്ടോ എന്നാണ് ചോദിച്ചത്.
ഇ …ഇ ….ഇല്ല …………..ഇല്ല ………………..എനിക്കെന്താ പ്രശനം…അത് പറയുമ്പോളും അവളുടെ മുഖം എമിലിയെ തന്നെ നോക്കി പേടിച്ചു ആണ് ഇരുന്നത് .
സംഗതി സോൾവ് ആയില്ലേ ..
ദേവികയെ കൊണ്ട് പാർവതിയുടെ അമ്മയുമായി സംസാരിപ്പിച്ചാൽ മതി, ദേവിക നിർബന്ധിച്ചാൽ എല്ലാം ഓക്കേ ആകും , സൂസൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
എല്ലാരും സന്തോഷത്തിൽ ആയി കാരണം പാറു വിന്റെ മുഖം ഒന്ന് തെളിഞ്ഞുവല്ലോ…..
അത് അങ്ങനെ ആകും അല്ലോ …ചില അപകടങ്ങൾ ലേക്കുള്ള പോക്ക് അപകടം വരുന്നവരെയും അപകടം വരുത്താൻ ശ്രമിക്കുന്നവരെയും സന്തോഷിപ്പിക്കും.
അങ്ങനെ പലതും സംസാരിച്ചു അവർ എഴുന്നേറ്റു , ലൈബ്രറിയിൽ നിന്നും നടന്നു നീങ്ങി.
ദേവികാ …………പുറകിൽ നിന്നും ഒരു വിളി
എമിലി ആണ്.
അവൾ ഒന്ന് ഞെട്ടി.
നിനക്കെന്താ ദേവൂ ഈ സീനിയർസുമായി ഇത്ര കൂട്ട്, ഒരു വക ഇനങ്ങൾ ആണ്.
അവർ പറയുന്നത് കേൾക്കാൻ നില്കാതെ ദേവിക എമിലിയുടെ അടുത്തേക്ക് ചെന്ന്.
അപ്പോളേക്കും ബുൾഗാൻ താടി ഡാനിയും മൊട്ടതലയ൯ പ്രസാദും കൂടെ അവളെ വളഞ്ഞു.
എല്ലാം ഒക്കെ ആയി വരുന്നു , നല്ല നേരത്തു ആണ് അവിടെ ഡാൻസ് ഒക്കെ ഉള്ളത് , എന്ത് ബുദ്ധിമുട്ടിയാലും വേണ്ടില്ല , അവളെ നിന്റെ വീട്ടിൽ എത്തിക്കണം , എത്തിച്ചേ പറ്റു , വെള്ളിയാഴ്ച ഫ്രഡി വരുന്നുണ്ട്.
ഫ്രെഡിയോ ………..ആ പേര് കേട്ടു അവൾ ഞെട്ടി വിറച്ചു.
അതെ ,,,,,,,,,,,,,,,,,,,,,അറിയാലോ അവനെ നിനക്ക് ശരിക്കും ,
അവളുടെ തൊണ്ട വരണ്ടു , വിയർത്തു ഒലിക്കാൻ തുടങ്ങി.
പിന്നെ എവിടെയെങ്കിലും ഒരു പാളിച്ച വന്നാൽ , അറിയാല്ലോ നിനക്ക് ഞങ്ങളെ
………..എന്നെ കൊണ്ട് വയ്യ ,,,,,,,,,,,,,,,അവളൊരു പാവം ആണ് , പ്ലീസ് എന്നെ നിർബന്ധിക്കരുത് ,,,
ഹ ഹ ഹ …………………നീ ചെയ്തേ പറ്റു ,,,,,,,,,,,,,,,,,,,,കൂടുതൽ ഞങ്ങൾ പറയണോ……………..എമിലി ചോദിച്ചു.
അയ്യോ വേണ്ട …………………..
എന്ന മോള് ചെന്നെ ……………………ഡാനി പറഞ്ഞു.
ദേവിക ഒരുപാട് പേടിച്ചു വിറച്ചു തന്നെ ആണ് നടന്നു നീങ്ങിയത് , ദൈവമേ താനോ ഇതിൽ അകപ്പെട്ടു , ഇനി പാവം പാർവതി കൂടെ …….
<<<<<<<O>>>>>>
പൊന്നു ……………
നീ എന്നോട് പറയണ്ട ഞാൻ സമ്മതിക്കില്ല, ഒറ്റയ്ക്ക് പോകണ്ട
നീ എന്തൊക്കെയാ ഈ പറയുന്നത് , നാളെ കോളേജ് ഫങ്ഷൻ കഴിഞ്ഞു കൂട്ടുകാരീടെ വീട്ടില് പോയി നിന്ന് പിറ്റേന്ന് പ്രോഗ്രാമും കണ്ടു അതിന്റെ പിറ്റേന്ന് വരാം എന്നൊകെ പറഞ്ഞാൽ…അത് ശരി ആകില്ല.
അമ്മെ ദേവികയുടെ വീട്ടിൽ ഒരു കുഴപ്പവും ഇല്ല , അവളും പിന്നെ അവളുടെ അമ്മൂമ്മയും മാത്രേ ഉള്ളു വീട്ടിൽ.അമ്പലത്തിനു തൊട്ടു അടുത്ത് തന്നെ ആണ് അവളുടെ വീട് ഒരു കുഴപ്പവും ഉണ്ടാകില്ല ,
പൊന്നു നമ്മൾ തമ്മിൽ ഇനീ സംസാരം വേണ്ട ഞാൻ സമ്മതിക്കില്ല.
അങ്ങനെ പറയല്ലേ അമ്മെ ,,, ഒരു പ്രശ്നവും ഇല്ല
എന്താ ഇവിടെ അമ്മയും മോളും തമ്മിൽ………………അവരുടെ ബഹളം കേട്ട് രാജശേഖരൻ അങ്ങോട്ട് ചെന്ന്.
എന്താ മോളെ ?
പൊന്നു അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു,
കേട്ടപ്പോൾ അയാൾക്കും വലിയ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല.
മാളു ……….. അവളുട ഒരു ആഗ്രഹം അല്ലെ , വേറെ എങ്ങോട്ടും അല്ലാലോ ഒരു ക്ഷേത്ര ഉൽസവമായി ബന്ധപെട്ട് അല്ലെ, അതുമല്ല അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ അല്ലെ നിൽക്കുന്നത്.ഒരു കാര്യം ചെയ്യൂ, നീ അവളുടെ കൂട്ടുകാരിയെ വിളിച്ചു ഒന്ന് ചോദിക്ക്, എല്ലാം ഓക്കേ ആണെങ്കിൽ അവള് പൊക്കോട്ടെ,
അവള് എന്റെ മോൾ ആണ്, അങ്ങനെ കുഴപ്പത്തിൽ ഒന്നും ചാടില്ല ,
മാലിനിക്ക് ആകെ ആദി ആയി
ശ്രിയ ദേവികയുടെ നമ്പർ ഡയൽ ചെയ്തു,
ദേവികക്ക് മനസ്സിൽ ആയിരുന്നു അവൾക്ക് ആകെ ടെൻഷൻ ആണ് , പക്ഷെ അവരുടെ ഭീഷണിക്കു മുന്നിൽ അവൾക്കു എന്താണ് ചെയ്യേണ്ടത് എന്ന ഒരു നിശ്ചയവും ഇല്ലായിരുന്നു,
പക്ഷെ മാലിനിയുമായി അവൾ സംസാരിച്ചപ്പോളും കുഴപ്പങ്ങൾ ഒന്നും ഇല്ല എന്ന് തന്നെ ആണ് പറഞ്ഞത്,
അങ്ങനെ പൊന്നുവിന്റെ വാശിയും രാജശേഖരന്റെ നിര്ബന്ധത്താലും ഭയത്തോടെ ആണെങ്കിലും മാലിനിക്ക് വഴങ്ങേണ്ടി വന്നു.
<<<<<<<<<O>>>>>>>>>>>
പിറ്റേന്ന് അതായത് വ്യാഴാഴ്ച കോളേജിൽ ഓണം സെലിബ്രെഷൻ ആണ്.
രാവിലെ നല്ലൊരു കേരള സാരി ഒക്കെ ഉടുത്തു മുല്ലപ്പൂ ഒക്കെ ചൂടി അഴകേറും മലയാളി പെൺകൊടി ആയി ശ്രിയ ഒരുങ്ങി.
അമ്പോ എന്തൊരു ചന്തം, ഒന്നാമത് വെളുത്തു ചുവന്നു തുടുത്തിരിക്കുന്ന ദേവ കന്യക ആണ് പാർവതി എന്ന ശ്രിയ, അതിന്റ ഒപ്പം കണിക്കൊന്ന പോലെ സുവർണ്ണകസവുകൾ ഉള്ള സാരിയും ചുവന്ന ഒരു ബ്ലൗസും കൂടെ ഇട്ടപ്പോൾ ആ മനോഹാരിത നൂറു ഇരട്ടി ആയി , പിന്നെ കണ്ണുകൾ എഴുതി, ചന്ദനം തൊട്ടു ചെറു കുംകുമ തോട്കുറി കൂടെ ആയപ്പോൾ പറയണോ
അപ്പോളേക്കും രാജശേകരനും ശ്യാമും ഒക്കെ ഇറങ്ങിയിരുന്നു.
അപ്പു കഴിഞ്ഞ ദിവസം ഒരുപാട് താമസിച്ചാണ് വന്നത്, അവന്റെ തലയിൽ ഒരുപാട് പണികൾ വെച്ച് കൊടുത്തിട്ടുണ്ട്, അതുകൊണ്ടു തന്നെ വന്നതും വൈകി എഴുന്നെടേതും വൈകി.
അവൻ റെഡി ആയി ,
പൂമുഖത്തിനു മുന്നിലൂടെ നടന്നു , ആരെയും കണ്ടും ഇല്ല അവിടെ , അപ്പു ഇപ്പോൾ അങ്ങനെ ശ്രധിക്കാറും ഇല്ല.
അവൻ ഗേറ്റ് കടന്നു കുറച്ചു നടന്നു , ബൈക്ക് ഇല്ലാത്തതു കൊണ്ട് അവനു ഏറെ ബുദ്ധിമുട്ടു ഉണ്ട് , നജീബിനോട് അവൻ ചോദിച്ചിട്ടുണ്ട് ഒരു സെക്കൻഡ് ഹാൻഡ് അന്വേഷിക്കാൻ ആയി.
അവിടെ നിന്നും ബസ് കുറവാണ് , അത് വഴി വരുന്ന ബൈക്കുകൾക്കു അവൻ കൈ കാണിക്കുന്നുണ്ടു , കാവൽ അവരെ എത്തിയാൽ പിന്നെ അവിടെ നിന്നും ബസ് കിട്ടും ,
ആരും നിർത്തുന്നൊന്നുമില്ല
അന്ന് ശ്രീയ അവളുടെ കാർ എടുത്തു, രാജശേഖരൻ സമ്മതിച്ചത് പ്രകാരം, മാലിനി ആവുന്നത് പറഞ്ഞു പക്ഷെ അവൾ വാശി പിടിച്ചു, മാലിനിക്ക് ഭയം ആണ് അവളെ കരുതി. സൂക്ഷിച്ചൊക്കെ ഓടിക്കണം , ഫോണിൽ വിളിക്കണം എന്നൊക്കെ പറഞ്ഞു അവൾ ഉപദേശിച്ചു.
ശ്രീയ തന്റെ കാറും എടുത്തു വീടിൽ നിന്നും ഇറങ്ങി.
അപ്പു അപ്പോളും വണ്ടി ഒന്നും കിട്ടാതെ ഉള്ള ടെൻഷനിൽ ആയിരുന്നു.
അപ്പോളേക്കും ശ്രിയയുടെ വണ്ടി അപ്പുവിനെ കവർ ചെയ്തു കടന്നു പോയി.
അപ്പു അത് കാണുകയും ചെയ്തു,
എന്നാലും അവനു അറിയാല്ലോ തന്നെ ആരും ഇനി കാറിൽ ഒന്നും കയറ്റില്ല എന്ന്..
അവൻ തിരിഞ്ഞു പിറകിലേക്ക് നോക്കി വരുന്ന ബൈക്കുകൾ ക്കു കൈ കാണിക്കുക ആണ്.
ഹോൺ വിളി കേൾക്കുന്നുണ്ട് ,
അവൻ നോക്കിയപ്പോ ശ്രിയ വണ്ടി നിർത്തി അവനെ വിളിക്കുക ആണ്.
അവനു അത് ഒരുപാട് സന്തോഷം നൽകി , മടിച്ചു മടിച്ചു ആണേലും അവൻ കാറിനു സമീപത്തേക്കു ചെന്ന്.
താന്‍ ഏതു ലോകത്തു ആണ് , പാറു തനിക്ക് ലിഫ്റ്റ് തരിക അല്ലെ…
വേഗം കേറ് പെട്ടത്തലയാ ………….. അവൾ ഒച്ച ഇട്ടു.
അവൻ പെട്ടെന്ന് ഡോർ തുറന്നു മുന്നിൽ ഇരുന്നു, സെറ്റ് ബെൽറ്റ് ഒക്കെ ഇട്ടു ,
അവളെ നോക്കി ഒരു ദേവത മുന്നിൽ ഇരിയയ്ക്കുന്നു.
എന്ന പോകാം …………..അവൾ തിരക്കി
ആ …………….അവ൯ മറുപടി പറഞ്ഞു.
അവൾ വണ്ടി മുന്നോട്ടു എടുത്തു , അപ്പു അവളുടെ ഡ്രൈവിങ് ഒക്കെ ശ്രദ്ധിച്ചു , വളരെ നന്നായി തന്നെ അവൾ വണ്ടി ഓടിക്കുന്ന്നുണ്ട്.
ഇന്ന് പെട്ടതലയൻ വൈകിയോ …
വൈകി പോയി ശ്രിയ മോളെ …ഓഫീസിൽ ഇപ്പോ ഒരുപാട് പണി ഉണ്ട്
ആണോ …………………………….അവളുടെ കുട്ടിത്തം നിറഞ്ഞ ആ ചോദ്യം.
ആണ് ആണ് …………….
ഇന്ന് ശ്രിയ മോളെ കാണാ൯ ഒരുപാട് ഒരുപാട് ഭംഗി ഉണ്ടല്ലോ ,
ആണോ …………………..അവളുടെ കണ്ണുകൾ വിടർന്നു ,
ആണ് ,,,,,,,,നല്ല രസം ഉണ്ട്, ഈ കുപ്പായവും കണ്ണൊക്കെ എഴുതി കുറി ഒക്കെ ഇട്ടു, ദേവിയെ പോലെ ഉണ്ട്.
ആണോ.,,,,,,,,,,,,,,,,,,,ഏത് ദേവിയാ ………………?
അത് പ്രത്യേകിച്ച് പറയാൻ ഉണ്ടോ പാർവതി ദേവിയെ പോലെ,,,,,,,,,,,,,,,,,,,,
അത് കേട്ടപ്പോ അവളുടെ കണ്ണുകൾ പ്രകാശപൂരിതം ആയി.
പിന്നെ മുഖം ഒരൽപം വിഷമ൦ പോലെ ,,,പൊന്നൂനെ കാണാൻ അത്രയും ഭംഗി ഇല്ലന്ന് കോളേജിൽ കൂടുകാർ പറഞ്ഞല്ലോ ……………..
അവരോടു പോകാൻ പറ ,,, അവർക്ക് സൗന്ദര്യ സങ്കൽപ്പങ്ങൾ അറിയുമോ ,,,,,,,,,,,,,പൊട്ടിപിള്ളേർ അവർക്കു അസൂയയും കുശുമ്പും ആണ് ശ്രിയ മോളോട് ,,ഇത്രയും ഭംഗി ഉള്ള ഡാൻസും പാട്ടും ഒക്കെ അറിയുന്ന സൂപ്പർ താരം അല്ലെ ശ്രിയ മോള് അപ്പൊ അസൂയയും കൂടും അതുകൊണ്ടാണ് .. ഗന്ധര്‍വ്വലോകത്തെ അപ്സരസ്സുകള്‍ക്ക് ഉണ്ടോ ഇത്രേം ഭംഗി, അല്ല പിന്നെ …………… പോകാന്‍ പറ ആ ചാവലികളോട്… അപ്പു ആകെ ദേഷ്യപ്പെട്ടു.
ആണോ ……………………? സന്തോഷവും അല്‍ഭൂതവും കുട്ടിത്തവും നിറഞ്ഞ ആ ചോദ്യം
അത് കേൾക്കുമ്പോ അപ്പുണ് ഉള്ളം കുളിരുക ആണ്.
പിന്നലാതെ ,,, ശ്രിയ മോളെ പോലെ ഇത്രയും തങ്കം ആയ ഒരു കൊച്ചു ഈ നാട്ടിൽ ഉണ്ടോ ,,ഞാൻ കണ്ടിട്ടില്ല , തനി തങ്കം,
പിന്നേം അവളുടെ മുഖത്തു ആനന്ദം .
പിന്നെ ശ്രിയ മോളെ അന്നത്തെ അപ്പുന്റെ കവിത എങ്ങനെ ഉണ്ടായിരുന്നു.
അയ്യേ…………….അതോ …………….ഹമ് ………………പൊന്നു ഇപ്പൊ എന്താ പറയുക
പറ ശ്രിയ മോളെ
വരികൾ ഒക്കെ കൊള്ളാം കേട്ടിട്ട് ഒരുപാട് ചിരിക്കാൻ പറ്റി ,,,അക്കേഷ്യ റാഫിലേഷ്യ സെക്കോയ പപ്പായ
മുള്ളൻ പന്നി പൊന്മാൻ മരംകൊതി ……………….പൊന്നു ഒരുപാട് ചിരിച്ചു.
ആണല്ലേ ……………….അപ്പുനു ഒരുപാട് സന്തോഷം ആയി.
നിന്നെ തന്നെ ആണ് മോളെ ഞാ൯ മനസ്സില് കരുത്തിയത് എന്നു അവ൯ സ്വയം പറഞ്ഞു.
ഇന്നെന്താ പതിവില്ലാതെ ഇ ഉടുപ്പിൽ ?
അതെ പെട്ടതലയ
എന്തോ
ഇന്ന് പൊന്നൂന്റെ കോളേജിൽ സെലിബ്രെഷൻ ആണ് അതോണ്ടാ
ഓ ,,,,,,,,,,,,,,,,
അവളുടെ പനങ്കുല പോലെ ഉള്ള മുടിയിലേക്ക് അപ്പു നോക്കി.
ശ്രിയ മോളുടെ മുടി കാണുമ്പോ എനിക്ക് എന്റെ ലക്ഷ്മി അമ്മയെ ഓർമ്മ വരും , ലക്ഷ്മി അമ്മയ്ക്കും ഇതുപോലെ ഒരുപാട് മുടി ഉണ്ടായിരുന്നു ..
ആണല്ലേ …………എന്നിട്ടു സ്വപ്നത്തിൽവന്നപ്പോ ലക്ഷ്മി അമ്മയോടൂ പറഞ്ഞോ പൊന്നു ചോദിച്ച കാര്യം
പിന്നെ പറയാണ്ടിരിക്കോ….?
അപ്പൊ ലക്ഷ്മി’അമ്മ എന്ത് പറഞ്ഞു ?
ആഹാ നല്ല ചോദ്യം ,,,
ലക്ഷ്മി ‘അമ്മ പറഞ്ഞു ശ്രിയ മോള് നല്ല കുട്ടി ആണ് , കുട്ടിത്തം ഇപ്പോളും മാറിയിട്ടില്ല , കൊച്ചു കാന്താരി ആണ് , പിന്നെ മിടുക്കി ആണ് , ഇത്രേം നല്ല ഒരു കൊച്ചിനെ ലക്ഷ്മി ‘അമ്മ കണ്ടിട്ടില്ല , ശ്രിയ മോളെ കുറിച്ച് ഒരുപാട് പറഞ്ഞു.
ആണോ ………………….? വീണ്ടും മുഖം വിടർത്തി അവൾ ചോദിച്ചു ആശ്ചര്യത്തോടെ
ആണ് ………………പിന്നെ അപ്പുന്റെ ചെവിക്കു പിച്ചി , ശ്രിയമോളെ ഓരോന്നൊക്കെ പറഞ്ഞു പരിഹസിക്കുന്നതിനു.
ആണല്ലേ ……………………ഹമ് …………..ലക്ഷ്മി അമ്മക്ക് പൊന്നൂനോട് ഒരുപാട് സ്‌നേഹം ഉണ്ട് ,,കണ്ടോ
അത് അപ്പൂനും ഉണ്ട് ………..ഇടക്കൊന്നു അവൻ ഒരു ലഡു പൊട്ടിക്കാൻ നോക്കി.
പെട്ടതലയന്റെ സ്നേഹം കൊണ്ടോയി പള്ളയിൽ കള അത് പൊന്നൂനു വേണ്ട ………..
ഓ ആയിക്കോട്ടെ.
ഇന്ന് ഇപ്പൊ കോളേജിൽ ചിക്കൻ ഒക്കെ ഉണ്ടാകുമോ ?
പെട്ടതലയൻ എന്തൊരു മണ്ടനാ .,,,,,,,,,,,,,,,ഓണത്തിന് ആരേലും മാംസം കഴിക്കുമോ മണ്ടച്ചാരേ …………അയ്യേ
കൊച്ചു കുട്ടികളെ പോലെ ആണ് അവളുടെ സംസാരം.
അതെന്താ ശ്രിയ മോള് കഴിക്കിലെ അതൊന്നും ?
ഇല്ലല്ലോ………………പൊന്നു ഇറച്ചി മീൻ മൊട്ട ഒന്നും കഴിക്കില്ല , മാളു അമ്മയും കഴിക്കില്ല
പക്ഷെ പപ്പയും ഏട്ടനും കഴിക്കും.
അയ്യോ അതെന്താ ?
‘അമ്മ കഴിക്കില്ല , എനിക്ക് ഈ പാവം ജീവനുകളെ കൊന്നു കഴിക്കാൻ സങ്കടമാകും
അതോണ്ട് പൊന്നു കഴിക്കില്ല
ആണോ ……………………എന്ന ഞാനും നിർത്തി , അത് അപ്പു മനസിൽ പറഞ്ഞു , അവന്റെ പാറു കഴിക്കാത്തത് ഇനി അവൻ കഴുക്കില്ല .ഭീഷ്മ ശപഥം ആണ്.
എന്റെ ലക്ഷ്മി അമ്മയും കഴിക്കില്ല ഇതൊന്നും , പിന്നെ അച്ഛൻ ആദ്യം കഴിക്കിലായിരുന്നു പുറത്തൊക്കെ പോയപ്പോ കഴിച്ചു തുടങ്ങി , ഞാൻ നന്നായി കഴിക്കുമായിരുന്നു , ഇപ്പോൾ നിർത്തി.
എപ്പോ നിർത്തി ? അവൾ ചോദിച്ചു.
ദാ………………..ഇപ്പൊ …………
അതെന്താ ?
ശ്രിയ മോള് പറഞ്ഞപ്പോ ആണ് എനിക്കും മനസിലായത് ജീവനുകളെ കൊന്നു൦ ഒന്ന് കഴിക്കണ്ട എന്ന് അതോണ്ട് ഇന്ന് മുതൽ ഞാനും നിർത്തി ,
ആണോ …………………………….വീണ്ടും പൊട്ടിപെണ്ണ് ചോദിച്ചു.
ആ …………….ആണ് …………….
സത്യം ?
ഹമ് ………സത്യം………..
പരമാർത്ഥം ?
ഹമ്………പച്ച പരമാർത്ഥം………….
ആണല്ലേ ……………എന്നാ നല്ല പെട്ടതലയ൯…………….അവൾ അവനെ പ്രശംസിച്ചു.
ഇത് ഏതു ലോകത്താണ് സ്വർഗ്ഗത്തിലോ അതോ നരകത്തിലോ …………….ഇതൊക്കെ അവന്റെ ലക്ഷ്മി അമ്മയുടെയും സായി അപ്പൂപ്പന്റെയും പണി ആണെന്ന് തോന്നുന്നു.
അല്ല ഇതെന്താ ബാഗ് ഒക്കെ
ഓ അതോ …ഇന്ന് പൊന്നു , കോളേജ് കഴിഞ്ഞു നടരാജമംഗലത്തു പോകും കൂട്ടുകാരിയുടെ വീട്ടിൽ , പിന്നെ മറ്റന്നാൾ ആണ് വരിക.
ആഹാ എന്താ വല്ല വിശേഷവും ഉണ്ടോ ?
ജയന്തി സുബ്രഹ്മണ്യന്‍റെ നൃത്ത പരിപാടി ഉണ്ട്. പൊന്നു കുറെ നാള്‍ ആയി അവരുടെ പരിപാടി ഒന്നു കാണണം എന്നു ആഗ്രഹിക്കുന്നു, ഇത്തവണ അത് സാധിയ്ക്കും.
ഓ ……അങ്ങനെ …………..അവരു എന്ത് ഡാൻസ് ആണ് കളിക്കുന്നത് , വല്ല ബ്രെക് സിനിമാറ്റിക് ഒക്കെ ആണോ? അവന്‍ തിരക്കി
ശേ ……………..അവര് ഭരതനാട്യം കുച്ചിപ്പുടി ഒക്കെ ആണ്. ശ്രിയ മറുപടി പറഞ്ഞു.
ആ ……………മറ്റേതു … ?
ഏതു ?
ഹ ,,,,,,,,,,,മറ്റേ ആ സാധനം ഉണ്ടല്ലോ ……….മറ്റേ കിണ്ടി തയിൽ വെച്ച് ഒരു ചീനചട്ടിയുടെ മേലെ കേറി ഇരുന്നു ബാലൻസ് ചെയ്തു വട്ടം ചുറ്റി ഉള്ള ആ പരിപാടി അല്ലെ………..
ശ്രിയ അത് കേട്ട് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോ തന്നെ ഇടം കൈ തലയിൽ വെച്ചു.
എന്നാലും എന്തൊക്കെ ഡാൻസ് ആല്ലേ ………ശ്രിയ മോളെ വേറെ ഒരു പണിയും ഇല്ലഞ്ഞിട്ട ,,,ചീനചട്ടിയുടെ മേലെ കേറി നിന്നൊക്കെ ഡാൻസ് കളിച്ചാൽ വീണു എങ്ങാനും പോയാലോ തലയിലെ കിണ്ടി കൂടെ മുഖത്തേക്ക് വീണു മുഖം ഒക്കെ പ്ലിങ്ങി പോകില്ലേ ………….ഹ ഹ ഹ ഹ ഹ അപ്പു ചിരി തുടങി.
പാറു അവന്റെ മുഖത്തേക്ക് ഒന്ന് രൂക്ഷമായി നോക്കി.
അപ്പൊ അവനു ഒരു ഇച്ചിരി ഭയം ആയി , അത് പിന്നെ ആകുമല്ലോ ആകണമല്ലോ ,
വൻ വിക്കി വിക്കി ,,,അല്ലെ, ,,,,,,,,,,,,,, അല്ലെ ,,,,,,,,,,,,,,,ആ ഇല്ല ഇതൊക്കെ വലിയ കഴിവ് തന്നെ ആണ് , ബാലൻസ് ബാലൻസ് വേണം,,,,,,,,,,,,,,,,വലിയ ബാലൻസ് വേണം. ബാലൻസ് ബാലൻസ് ,,,,
പാറു ഒന്നും മിണ്ടിയില്ല, അവൾ മുഖം വലത്തേക്ക് തിരിച്ചു , അവൻ കാണാതെ അവന്റെ ചുണ്ടിന്റെ കോണിൽ പുഞ്ചിരി ഉണ്ടായിരുന്നു,,,
സംസാരിച്ചു അവർ കവലയിൽ എത്തി.
ശ്രിയ മോളെ അപ്പുനെ ഇവിടെ ഇറക്കിയാൽ മതി , ബസിനു പൊക്കോളാ൦ .
അതിനു പൊന്നു ടൗൺ വരെ പോണില്ലേ , പെട്ടതലയനു അവിടെ ഇറങ്ങിയാൽ പോരെ
ഓ അങ്ങനെ ആണോ എന്ന അങ്ങനെ ആയിക്കോട്ടെ.
അപ്പുണ് ഒരുപാട് സന്തോഷം ഉണ്ട് , ഇത് അമ്മയുടേം അപ്പൂപ്പന്റെയും കളികൾ തന്നെ ആണ് , അപ്പുനെ സന്തോഷിപ്പിക്കാൻ അല്ലാതെ ഇങ്ങനെ ഒക്കെ പാറു അപ്പുനോട് അടിക്കുമോ. ഉള്ളിൽ ഒരുപാട് നന്ദി ഉണ്ട് അവനു ഇപ്പോൾ അവരോടു. വെറുതെ അല്ല ലക്ഷ്മി ‘അമ്മ ഇപ്പൊ സ്വപ്നത്തിൽ അധികം വരാത്തതു.
ഹ്മ്മ് ……………
വണ്ടി അങ്ങനെ കുറെ മുന്നോട്ടു പോയപ്പൊൽ ഒരു സിഗ്നൽ എത്തി, അവിടെ ചുവപ്പു സിഗ്നൽ ആയതു കൊണ്ട് വണ്ടി നിർത്തി ഇടേണ്ടി വന്നു, ആ തിരക്കിനിടയിൽ കാശ് ചോദിക്കുന്ന പെൺവേഷം കിട്ടിയവർ അവിടെ എത്തി. അത് കണ്ടപ്പോ പാറുവിനു പേടി ആയി.
അപ്പുവിന്റെ സൈഡിൽ അവർ എത്തി, അപ്പു ഡോർ താഴ്ത്തി ഒരു പത്തു രൂപ കൊടുത്തു,
ശ്രിയ മോളെ അവർ ആണുങ്ങളോട് മാത്രേ കാശ് ചോദിക്കു,
ഞാൻ കണ്ടിട്ടുണ്ട് ഇവരെ ബാംഗ്ലൂരിൽ. അവൾ മറുപടി പറഞ്ഞു.
ഒരു ഗ്രൂപ് ആയി താമസിക്കുന്നവർ ആണ് പലരും, നല്ലവരും ഉണ്ട് കെട്ടവരും ഉണ്ട് , അതിലെ കെട്ടവർ ആണ് ഈ കമ്മ്യുണിറ്റിയുടെ പേര് ഇല്ലാതാക്കിയത് , കാശ് ചോദിക്കുകയും കൊടുത്തില്ലേ ദേഹ ഉപദ്രവം നടത്തുകയും അതുപോലെ തുണി പൊക്കി കാണിക്കുകയും ഒക്കെ ചെയ്യും. കുറെ ആളുകൾ വെറുതെ വേഷം കെട്ടി ഇതുപോലെ കാശ് ചോദിച്ചു ഇറങ്ങും , അർദ്ധനാരി ആകുക എന്നത് തന്നെ ഒരുപാട് ചടങ്ങുകൾ ഒക്കെ ഉള്ളത് ആണ് , കുറെ ചീത്ത ആളുകൾ ഇവരുടെ പേരെ മോശപ്പെടുത്തി.
ഓ അങ്ങനെ ആണല്ലേ ……………..അപ്പൊ ഇവര് ആളുകൾ പറയുന്ന പോലെ മോശക്കാർ അല്ലല്ലേ .
ഒരിക്കലും അല്ല … ആൺ ആയി ജനിച്ചു ഉള്ളിൽ സ്ത്രീ ഭാവം ഉള്ളത് എങ്ങനെ അവരുടെ തെറ്റാകും, ശരിക്കും അത് ജെനെറ്റിക് ആയും ഹോർമോണൽ പ്രോബ്ലം ഒക്കെ ആണ്, പിന്നെ സ്ത്രീ ആയി ജീവിക്കാൻ അവർ ആഗ്രഹിക്കുന്നു , അവർ അവരുടെ കമ്മ്യുണിറ്റി തേടി പോകും , അല്ലാതെ മുഖ്യധാരയിൽ അവരെ ആരും സ്വീകരിക്കില്ലല്ലോ ….
ഹമ് …………………..ശരിയാ … ഇപ്പൊ പൊന്ന്നു മനസിലായി ,,, ഈ പെട്ടതലയനു പൊട്ടതല നിറച്ചും ഭയങ്കര അറിവ് ആണല്ലോ ……………..അവൾ ചിരിച്ചു.
അങ്ങനെ കളിയും ചിരിയും പാറുവിന്റെ പുന്നാരം കേൾക്കലും ഒക്കെ ആയി വളരെ പെട്ടെന്ന് തന്നെ ടൗണിൽ എത്തി, അപ്പുവിനെ അവിടെ ഇറക്കി,
അതേ എന്തേലും ആവശ്യം ഉണ്ടെല്‍ അപ്പുനെ വിളിച്ചാല്‍ മതിട്ടോ,,,, ഓടി വന്നേക്കാം അവിടെ…. അപ്പു പാറുനേ ഓര്‍മ്മിപ്പിച്ചു.
ഇല്ല ഞാന്‍ വിളിക്കില്ല ,പെട്ടതലയനെ അവിടെ എങ്ങാനും കണ്ടാ ഞാന്‍ പിന്നെ ഒരിയ്ക്കലും കൂടില്ല … നോക്കിക്കൊ.
അയ്യോ,,,എന്ന ഞാന്‍ വരുന്നില്ലേ ……………അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു,
പാറു അവന്റെ മുഖത്ത് നോക്കി ചുണ്ട് കോട്ടി കാട്ടി മുഖം വെട്ടിച്ചു പാറു നേരെ കോളേജിലേക്ക് വണ്ടി തിരിച്ചു.
പുറത്തിറങ്ങി എങ്കിലും അപ്പുവിന്റെ മനസ്സ് സത്യത്തിൽ ആ കാറിനുള്ളിൽ തന്റെ പ്രിയതമയുടെ ഒപ്പം തന്നെ ആണെന്ന് വേണം എങ്കിൽ പറയാം, അത്ര ഏറെ ഇമ്പവും മാധുര്യവു൦ എറിയത് ആയിരുന്നു അപ്പുവിന് ആ നിമിഷങ്ങൾ , തന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സ്വർഗീയമായ ദിവ്യനിമിഷങ്ങൾ ,
ഒരല്പ൦ നേര൦ തന്റെ പാറുവിനോടോത്തു ചിലവഴിച്ചപ്പോൾ ഇത്ര മാധുര്യമായുള്ള മനോഹരനിമിഷം അപ്പുവിന് കിട്ടിയെങ്കിൽ തന്റെ ജീവിതത്തിൽ പാറു തന്റെ കൈപിടിച്ച് പ്രവേശിച്ചാൽ അന്ന് മുതൽ മരണം വരെ ഉള്ള നിമിഷങ്ങൾ എത്ര എത്ര മനോഹാരിത ഉള്ളതാകും അവളുടെ കുറുമ്പും പുന്നാരങ്ങളും ചിരികളും ചിണുങ്ങലും കെറുവിക്കലും ദേഷ്യപ്പെടലും ഒടുവിൽ പെട്ടതലയാ എന്നുള്ള മാധുര്യമൂറുന്ന വിളിയും.
പാറു ………
നിന്റെ മുഖം എത്ര ഹൃദ്യം ആണ്.
അനിർവചനീയമായ മനോഹാരിത ആണ് നിന്റെ കണ്ണുകളിൽ
അത് ദർശിക്കുന്ന മാത്രയിൽ മറ്റൊരാളുമായും
എനിക്ക് ഒത്തു ചേർന്ന് പോകാൻ സാധിക്കുന്നില്ല
പാറൂ ….
ഞാൻ മോഹിക്കുന്നതു നിന്നെ ആണ്,
ഞാൻ ഉരുവിടുന്നതു നിന്റെ നാമം ആണ്
ഞാൻ ഒന്നേ കാണുന്നു ഒന്നേ പറയുന്നു
ഒന്നേ ആഗ്രഹിക്കുന്നു …അത് നീ ആണ്.
നിന്റെ വഴിയിൽ ഞാൻ എന്റെ ആത്മാവിനെ ഉപേക്ഷിച്ചു.
എനിക്ക് ഇനി പിന്തിരിയാൻ കഴിയില്ല നിന്റെ വഴിയിൽ നിന്ന്
നിന്റെ പുഞ്ചിരിയും കോപവും ഞാൻ ഒരുപോലെ സ്വീകരിക്കുന്ന്നു.
ആ കോപം ഒരുപാട് മാധുര്യമേറിയതു ആണ് എനിക്ക്
നിന്നോടുള്ള പ്രണയം എന്റെ സ്വത്വത്തെ ഇല്ലാതാക്കി
ഞാൻ എവിടെ ആണ് ………………
ഈ അപ്പുവിന് അറിയില്ല …………………
ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് ഇന്ന് അപ്പു ഇവിടെ വരെ എത്തിയെങ്കിൽ കണ്ടുകൂടാത്ത അവസ്ഥയിൽ നിന്ന് ഇന് പാറു അപ്പുവിനോടു ഇങ്ങനെ ഒക്കെ പെരുമാറുന്ന ഒരു അവസ്ഥ എത്തിയെങ്കിൽ അതിനർത്ഥം ഒന്നാണ് – ഇതിനും ഒരു കാരണം ഉണ്ട് , അതിന്റെ കാരണം ആണ് ഏതൊ ഒരു ശക്തി അപ്പുവിന്റെയും പാറുവിന്റെയും ഒക്കെ ജീവിതം തന്റെ തങ്കതൂലികയിൽ ഇരുന്നു എവിടെയോ ഇരുന്നു കുറിക്കുന്ന ഒരു ശക്തി – ഇന്നും അജ്ഞാതമായ ഒന്ന് ………………..
<<<<<<>>>>>
??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤
Ente ponnaliyaa eee kadha ippala kaanunnee
Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??
സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.
Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️
അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤
മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…
oh bhrugu ,,,,,,,,,,,,,,,,,,,,
jack spa bro
കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….
വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….
എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….
നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..
ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️
ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം
Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???
Ntha parayka asamanyam
??????
❣️
സര്‍വ്വം ശിവമയം
??
????
????
????
????
?????????????
??????????????
????
????
???????
Where are you I wanna meet you
വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.
ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
കരയിപിക്കുന്നത്.?
പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️
സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…
ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.
പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?
പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.
അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.
കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?
എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…
ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️
വിഷ്ണുവേ ,,,,,,,,,,,,,,,,
നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
രാഹുലും വിഷ്ണുവും
കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
അതുപോലെ സീന്‍ ബൈ സീന്‍
വായിക്കുമ്പോ തന്നെ സന്തോഷം ആണ്
……………എന്താ പറയാ ,,,,,,,,,,,,,,,,,,,,
എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,
ഈ കഥ കണ്ടാല്‍ കാര്യമിള
ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,
സ്നേഹം മാത്രം ,മു
?
ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???
തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??
അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?
അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️
സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.
8 മിനിറ്റ് 6 സെക്കന്റ് ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?
ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?
ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???
പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??
വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??
“റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”
—ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..
.. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??
പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????
രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???
ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???
ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????
ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????
പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???
പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???
പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.
അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??
പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????
ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??
എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
നല്ലെഴുത്..
ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
ഒരു കഥ പോലെ അതുപോലെ ആണ് ഇതും..
സ്നേഹം
നന്ദി..
I wanna meet you