അപരാജിതൻ 5 [Harshan] 6991

<<<<<<O>>>>>>

അപ്പു ആ കിടപ്പ് അങ്ങനെ തന്നെ കിടന്നു.

അവന്റെ ആ കിടപ്പു കണ്ടുകൊണ്ട് ലക്ഷ്മി അമ്മയുടെ ഫോട്ടോയും സായി അപ്പൂപ്പന്റെ ഫോട്ടോയും അവിടെ ടേബിൾഇൽ ഇരിക്കുന്നുണ്ടായിരുന്നു.

അവര്‍ക്ക് എന്തു ചെയ്യാന്‍ സാധിയ്ക്കും …. അപ്പൂനെ നോക്കി ഇരിക്കാന്‍ അല്ലാതെ ….

എവിടെ നിന്നോ പാറി വന്ന ഒരു കുഞ്ഞ് മിന്നമിനുങ്ങു അവിടെ ഒക്കെ വട്ടമിട്ട് പറന്നു സായി അപ്പൂപ്പന്റെ ഫോട്ടോയുടെ താഴെ വന്നിരുന്നു, മിന്നുകയാണ്.

അതിന്റെ സമീപം ആണ് അപ്പൂന്റെ മൊബൈല്‍ ഇരിക്കുന്നത്.

കുറച്ചു നിമിഷങ്ങള്‍ ……………..ആ മൊബൈല്‍ റിങ്ങ് അടിക്കാന്‍ തുടങ്ങി.

അവനു അറ്റൻഡ് ചെയ്യാൻ കൂടെ താല്പര്യം ഉണ്ടായിരുന്നില്ല.

അത് അവിടെ നിന്ന്, പിന്നെയും രണ്ടാമതും ഫോൺ റിങ് ചെയ്തു.

മനസില്ലാ മനസോടെ അവൻ ഫോൺ പോയി എടുത്തു ,

ഒരു അറിയാത്ത നമ്പർ ആണ്.

ഉള്ളിലെ വിഷമമൊക്കെ മൂര്ധന്യ അവസ്ഥയിൽ ആണ്

എങ്കിലും അവൻ ഫോൺ അറ്റൻഡ് ചെയ്തു..

ഹലോ ..

അപ്പുറത്തു നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ല

ഹലോ ……………….അവന്‍ വീണ്ടും പറഞ്ഞു..

ഈണത്തിൽ ഒരു വിളി അവന്റെ കാതിൽ വീണു

പെട്ടതലയാ…………………………………..

കാതിൽ ഒരു വെള്ളിടി മുഴങ്ങിയ പ്രതീതി , കണ്ണുകൾ നിറയുന്നു , കരയാൻ പോയിരുന്ന മുഖം ഞൊടി ഇടയിൽ പുഞ്ചിരിയിലേക്ക് മാറിയ പോലെ , അത്ര ഏറെ ഇമ്പമായ മാധുര്യമായ ശബ്ദം

അവൻ പെട്ടെന്നു തിരിഞ്ഞു ടേബിളിൽ നോക്കി

ലക്ഷ്മി അമ്മയുടെയും സായി അപ്പൂപ്പന്റെയും ഫോട്ടോകളില് ഒരു പ്രത്യേക ചിരി പോലെ അവനു അനുഭവപ്പെട്ടു. അവന്റെ മുഖം സന്തോഷം കൊണ്ട് അങ്ങ് വലിഞ്ഞു മുറുകി.

പെട്ടതലയ……………………ഞാൻ പൊന്നുവാ …………………………

അവനു സംസാരിക്കാൻ പറ്റുന്നില്ല.

ആ ആ ……………….ആ………………………..അവനു വേറെ അക്ഷരം ഒന്നും വരുന്നില്ല വായിൽ

ആ ………………….പൊന്നു തന്നെ ……….

ഞാനേ അമ്മയുടെ ഫോണിൽ നിന്ന് ആണ് നമ്പർ എടുത്തത്.

അതെ പെട്ടതലയ…………..പൊന്നൂനു നാളെ മാർകെറ്റിംങ് റിസർചു പരീക്ഷ ആണ് ,

പഠിച്ചു കൊണ്ടിരുന്നപ്പോ അപ്പടി സംശയം …………..

വേറെ ആരും പൊന്നൂന് പറഞ്ഞു  തരാൻ ഇല്ല  പെട്ടതലയനല്ലതേ ……….

പെട്ടതലയാ പൊന്നൂന് പറഞ്ഞു തരാവോ…..  ഫോണിൽ…………….?

ഓ ഓ ഓ ഓ ……………..ഞാൻ ഇത് എവിടെ ആണ് ….ഒരു സ്ഥലത്തു നിന്ന് സങ്കട൦ തന്നപ്പോ മറ്റൊരു സ്ഥലത്തു നിന്ന് സന്തോഷം വാരി കോരി ഒഴുക്കി തരിക ആണല്ലോ , അപ്പുണ് കൈകൾ വിറച്ചു അവൻ തുള്ളി ചാടുക ആണ് ,,,,ഒന്ന് പറയാൻ പറ്റുന്നില്ല……………..

പെട്ടതലയ……………….പൊന്നു പറഞ്ഞത് ഒന്നും കേൾക്കുന്നില്ലേ …………….?

ആ ….ആ …………..ആ ……………………………..ആ …………ത     ത……………ത ……………..എന്തോ……………..അപ്പുനൂ ആഹ്ലാദം അല്‍ഭുതം

പൊന്നൂനെ സഹായികാവോ  ?

പിന്നെ ……….പിന്നെ ആരെയാ  ഈ പെട്ടതലയന്‍ സഹായിക്കുക…. അവന്‍  ഉല്‍സഹപൂര്‍വം മറുപടി പറഞ്ഞു.

ആണോ…………………….? ഇമ്പമൂറുന്ന സ്വരത്തില്‍ അവളുടെ മറൂചോദ്യം.

ആണ് ,,,ആണ്………….

ആണോ ……………………….?.ഈണത്തിൽ അവൾ സന്തോഷം പ്രകടിപ്പിച്ചു..

ആണ് ,,,,,,,,,,,,,,,ആണേ ആണ് …………………………..അവന്‍ വിളിച്ച് കൂവി.

എന്നാലേ പൊന്നു പുസ്തകമൊക്കെ എടുത്തു ഒരു പത്തു മിനിട്ടു കഴിഞ്ഞു വിളിക്കാവേ ………..ഫോൺ എടുക്കണെ …………എങ്ങോട്ടും പോകരുതെ …………………..

കള്ളിപ്പൂച്ച ഒരുപാട് അവനെ സോപ്പ് ഇടുന്നുണ്ട്.

ഇല്ല ………..അപ്പു എങ്ങോട്ടും പോകില്ല ……………ഇവിടെ തന്നെ ഉണ്ട് ………..

ആണോ ……………….?.എന്ന പൊന്നു ഇപ്പൊ വിളിക്കവേ .

അവൾ ഫോൺ വെച്ചു ,

അവൻ ആ ഫോൺ കയ്യിൽ എടുത്തു ശബ്ദ൦ കേൾക്കുന്ന സ്‌പീകരിൽ ഉമ്മ വെച്ചു.

പിന്നെ പെട്ടെന്ന് ഉടുപ്പൊക്കെ മാറി , ഒരു പുസ്തകവും എടുത്തു മുന്നിൽ വെച്ച് , ഫോൺ മുന്നിൽ വെച്ച് തൊഴുതു കാത്തു ഇരിക്കുക ആണ് ,

തന്റെ ദേവിയുടെ, തന്റെ പ്രിയതമയുടെ, തന്റെ ആത്മാവിന്റെ വിളിയും കാത്തു, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ , സൂര്യനെ കാത്തിരിക്കുന്ന സൂര്യകാന്തിയെ പോലെ ,

പത്തു പതിനഞ്ചു മിനിറ്റു കഴിന്നപ്പോളേക്കും അതിൽ പാറു വിളിച്ചു.

അപ്പു ആദി ആയിമാറി അവളെ ഫോണിലൂടെ ഓരോ സംശയങ്ങളും തീർത്തു കൊടുത്തു ഏതാണ്ട് ഒര മണിക്കൂറോളം അവളെ ഫോണിലൂടെ അവൻ പഠിപ്പിച്ചു.

ഒടുവിൽ അവളുടെ സംശയങ്ങൾ എല്ലാം കഴിഞ്ഞു.

ഹ്മ്മ് ………………അപ്പൊ ഇത്രേ ഉള്ളൂ ല്ലേ ,,,,,,,,,,,,,,,ഇത്രയും എളുപ്പം ആയിരുന്നൂല്ലേ

ശേ പൊന്നു വലിയ പാട് ആണെന്ന് വിചാരിച്ചു.

ആ ഇത്രേ ഉള്ളു ,,,,,,,,,,,വളരെ എളുപ്പം ആണ് മനസിലാക്കി പഠിച്ചാൽ മതി,,

ആണോ …………………….? .ഈണത്തിൽ അവളുടെ കിളിനാദം

ആണ് ………………..അവനും മൊഴിഞ്ഞു.

ശോ …………..ഈ പെട്ടതലയനിവിടെ ഉണ്ടായതു വല്യ കാര്യം ആയി ഇല്ലാരുന്നേ പൊന്നു കഷ്ടപ്പെട്ട് പോയേനെ

അവൾ ചിണുങ്ങി പറഞ്ഞു.

ആണല്ലേ …………………അപ്പു ചിരിച്ചു

പിന്നെ ……………..പിന്നെ ………………..

ആ പറ ശ്രിയ മോളെ

പെട്ടതലയ……………………

എന്തോ….  അവൻ വിളികേട്ടു.

ഭക്ഷണമൊക്കെ കഴിച്ചിരുന്നോ ?…അവൾ ചോദിച്ചു.

ജീവിതത്തിൽ ആദ്യമായി അവളിൽ നിന്ന് അവൻ കേൾക്കുന്ന ചോദ്യം…

അത് കേട്ടപ്പോൾ തന്നെ ആനന്ദം കൊണ്ട് അവൻ കണ്ണുനീർ പൊഴിച്ചു.

കഴിച്ചു കഴിച്ചു ….. ശ്രിയ മോളെ…

ആണല്ലെ …………… 

എന്ന പിന്നെ ഇനി പൊന്നു പൊക്കോട്ടെ ………..

ആ …………………പോയി കിടന്നു നന്നായി ഉറങ്ങി നാളെ പോയി പരീക്ഷ എഴുതിക്കോട്ടാ …

ആ൦ ………അവൾ മറുപടി മൂളി .

പെട്ട തലയ………………

എന്തോ ……………….

താങ്ക്യൂ …………………….

ആയിക്കോട്ടെ ….

ഗുഡ്നൈറ്……………………..

ഗുഡ് നൈറ്.ശ്രിയ മോളെ …………………..

അവൾ ഫോൺ വെച്ചു .

അപ്പുനു ഇനി എന്ത് വേണം,

അവനു പിന്നേം സന്തോഷം കൂടി അവൻ ഓടി ചെന്ന് ലക്ഷ്മിയുടെയും സായി അപ്പൂപ്പന്റെയും ഫോട്ടോ എടുത്തു . നന്ദി പറഞ്ഞു കൊണ്ട് ഒരുപാട് മുത്തം കൊടുത്തു രണ്ടു ഫോട്ടോകളിലും………….

.ഇതൊക്കെ ഇവരുടെ അല്ലാതെ പിന്നെ ആരുടെ കളികള്‍ ആണ്,

<<<<<<<<<O >>>>>>>>>

അന്ന് രാത്രി വാതിലിൽ ഒരു മുട്ട്കേട്ട് അപ്പു എഴുനേറ്റു, നല്ല ഉറക്കം ആയിരുന്നു

അവൻ ചെന്നു വാതിൽ തുറന്നു.

അവൻ അതിശയിച്ചു പോയി

പാറു ,,അവന്റെ പാറു.

അവൾ പെട്ടെന്ന് ആരും കാണാതെ അവന്റെ വീടിനകത്തു കയറി.

പെട്ടതലയാ………………

ഇതെന്താ ഒറ്റയ്ക്ക് ഈ രാത്രി വന്നെ………? അപ്പു ചോദിച്ചു.

അവൾ ചിരിച്ചു , ചിരിക്കുമ്പോ മുത്തു പൊഴിയുന്ന പോലെ.

പൊന്നൂന്  പെട്ടതലയനെ കാണണമെന്ന് തോന്നി.

എന്തിനാ ഈ പെട്ടതലയനെ കാണുന്നെ ……….

അവൾ കുറുമ്പി ആയി വെറുതെ ചിരിച്ചു ,,

കാണാൻ,,,,,,,,,,,,,,,,, പിന്നേം ചിരിച്ചു.

ശ്ശൊ ,,,,,,,,,,,,എന്നാലും രാത്രി ആരും കാണാതെ ഇങ്ങനെ ഒക്കെ വരാവോ,

അതിനിപ്പോ എന്താ പൊന്നൂനെ കാക്കാൻ പെട്ടതലയനുണ്ടല്ലോ.

ഓ അങ്ങനെ ആണല്ലേ

ആ൦  ………. അവൾ മറുപടി പറഞ്ഞു, അത് കേൾക്കാൻ നല്ല രസം ആണ് ആ൦ എന്ന് അവൾ പറയുന്നത്.

ഞാൻ പെട്ടതലയനു തരാനായി ഉണ്ണിയപ്പം കൊണ്ട് വന്നതാ,

അത് രാവിലെ തന്നാൽ പോരായിരുന്നോ?

ഹ്മ്മ് ,,ഹമ് ,,,,,,,,,,,,,അവൾ ഇല്ല എന്ന അർത്ഥത്തിൽ മൂളി ,

ഇന്ന ഇത് കഴിക്കു , അവൾ ഉണ്ണിയപ്പം എടുത്തു അവന്റെ വായിൽ വെച്ചു.

അവനു ആകെ അത്ഭുതം , കണ്ണൊക്കെ നിറയുന്നുണ്ട്, അവൻ അറിയാതെ വാ തുറന്നു,

നല്ല രുചി ഉണ്ട് ആ ഉണ്ണിയപ്പത്തിന് , മുൻപു കഴിച്ച ഓർമ്മയിലെ രുചി.

എന്തിനാ പെട്ടതലയൻ കരഞ്ഞത് ഇന്ന് , പൊന്ന്നു ഇഷ്ടമില്ല പെട്ടതലയൻ കരയുന്നതു, ഇനി കരയരുത് കേട്ടോ .ഹമ് ………….

എന്നെ ഇട്ടേച്ചു പോകോ ,,,,,,,,,,ശ്രി മോളെ ……………

പാറു എന്ന് വിളിക്കു കള്ളചെറുക്കാ…………….

പാറു ……………..

പാറു…………………….

പാറു ……………..

എവിടെ ആണ് താൻ ,,,,,,,,,,,,,,,

 

അവൻ സ്വപ്നലോകത്തു നിന്നും ഉണർന്നു,

എല്ലാം കനവ് മാത്രം ആയിരുന്നു,

എങ്കിലും അവനു ഒരുപാട് സന്തോഷം ആയി , ഇപ്പൊ പാറുവിന്റെ സാമീപ്യവും സ്വപ്നത്തിൽ അനുഭവിക്കാൻ സാധിക്കുന്നില്ലേ ……………..

ഉള്ളിൽ തന്റെ പാറുവിനോടുള്ള അടങ്ങാത്ത അഭിനിവേശവും മനസ്സിൽ വെച്ച് അവളുടെ മുഖം മനസിൽ ആലോചിച്ചു അവൻ വീണ്ടും കിടന്നു ..

ഒന്നുറപ്പാണ് അവനു എന്തൊക്കെയോ നല്ല കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു, അതിന്റെ തെളിവ് അല്ലെ ,,,

ശ്രിയ എന്ന പാർവതി ഇപ്പോൾ അവനോട് ഒരുപാട് അകൽച്ച കാണിക്കാത്തതും കുറെ മാറ്റങ്ങൾ അവളുടെ സ്വഭാവത്തിൽ അവനു അനുഭവപ്പെടുന്നതും എല്ലാം……………..

<<<<<<<<<<<<<O>>>>>>>>>>>>>>>>

പിറ്റെന്നു കോളേജില്‍ എക്സാം കഴിഞ്ഞു ശ്രിയ കൂട്ട്കാരികളും ആയി ദക്ഷിണേശ്വരം അഗസ്ത്യ നാഡീ കോവിലില്‍ പോയി, അവളുടെ ഒരു കൂട്ടുകാരിയുടെ അമ്മാവന്‍ അവിടെ നാഡി ജ്യോല്‍സ്യ൯ ആയിരുന്നു,

ഒരിക്കല്‍ ഇത് സംസാരിച്ചപ്പോള്‍ എല്ലാര്‍ക്കും അതിനെ കുറീച് അറിയണം എന്നൊരു ആഗ്രഹം ഉണ്ടായി, എന്ന പിന്നെ ഒരു കൌതുകത്തിന്റെ പുറത്തു ശ്രീയയും പോയി,

ഒന്നര മണിക്കൂര്‍ കൊണ്ട് ദക്ഷിണേശ്വരത്ത് എത്തി, അവിടെ ആണ് അഗസ്ത്യ നാഡീ കോവില്‍ , അവിടെ ഇരിക്കുന്ന ഒരു ജ്യോല്‍സ്യന്‍ ആണ് പാണ്ഡ്യന്‍, അയാളുടെ സഹോദരിയുടെ മകള്‍ ആണ് ശ്രീയ യുടെ കൂടെ പഠിക്കുന്ന വാസുകി,

എല്ലാവരും അവിടെ ഉള്ള ചെറിയ കോവിലില്‍ ദര്ശനം ചെയ്തു അവിടത്തെ മണ്ഡപത്തില്‍ ഇരുന്നു , പാണ്ഡ്യന്റെ ശിഷ്യന്‍ എല്ലാവരുടെയും വിരല്‍ അടയാളം മഷിയില്‍ പതിപ്പിച്ചു കൊണ്ടുപോയി തുല്യമായ ഓല  എടുക്കാന്‍ ആയി.

ഋഷി അഗസ്ത്യന്‍ ആണ് നാഡീ ജ്യോതിഷത്തിന്റെ ഉപജ്നാതവു എന്നു കരുതപ്പെടുന്നു , തമിഴ് വട്ടെഴുത്തില്‍ ആണ് ഇതുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും , ഒരു രാശിക്ക് ഏതാണ്ട് നൂറ്റി അന്‍പതോളം നാഡികള്‍ വെച്ചു പന്ത്രണ്ടു രാശികല്‍ക്കയി ഏതാണ്ട് ആയിരത്തി എണ്ണൂറോളം നാഡികള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു,

ഈ പന്ത്രണ്ടു രാശികളിലെയും നാഡികഉമായി ബന്ധപ്പെട്ട ഭൂതം ഭാവി വര്‍ത്തമാനം ഒക്കെ ഓലകളില്‍ എഴുത്തി വെച്ചിട്ടുണ്ട് എന്നു കൂടെ പറയപ്പെടുന്നു.

കൃത്യമായി നാഡീ തെരഞ്ഞെടുത്താല്‍ അവരുടെ സകല വിവരങ്ങളും അതില്‍ ഉണ്ടാകും എന്നു വിശ്വസം.

അങ്ങനെ എല്ലാരുടെയും നാഡികള്‍ കൃത്യമായി കിട്ടി, പക്ഷേ ശ്രീയയുടേത് മാത്രം കിട്ടിയില്ല, അത് അറിഞ്ഞപ്പോള്‍ അവള്ക് വിഷമം ആയി, എല്ലാര്‍ക്കും കിട്ടീല്ലേ, തനിക്ക് മാത്രം കിട്ടിയില്ലല്ലോ.

അവളുടെ മുഖത്തെ വിഷമ൦ കണ്ടപ്പോ പാണ്ഡ്യന്‍ അങ്കിലിനും ഒരു വിഷമം തോന്നി, സാധാരണ ഉള്ള ജാതകങ്ങളുടെ ഒക്കെ അവിടെ കിട്ടും, ഇനി അപൂര്‍വ്വ നാഡീ ആണെങ്കില്‍ ദക്ഷിണേശ്വരകോവില്‍ നു അടിയില്‍ ഉള്ള നിലവറ കൂടി നോക്കണം, അത് വളരെ അപൂര്‍വമായ നാഡികള്‍ മാത്രമേ ഉണ്ടാകൂ.

പാണ്ഡ്യന്‍ തന്നെ നേരിട്ടു പോയി, കുറെ നേരം നോക്കി,

പെട്ടെന്നാണ് അയാളുടെ മുഖം തിളങ്ങിയത് ശ്രീയയുടെ കൃത്യമായ നാഡീ തന്നെ കിട്ടി,

അതും എടുത്തു കൊണ്ട് വന്നു.

അങ്ങനെ ഓരോരുത്തരുടേത് ആയി ഭൂതം ഭാവി ഒക്കെ പറഞ്ഞു.

ഒടുവില്‍ ശ്രീയയുടെ ഊഴം എത്തി.

പാണ്ഡ്യന്‍ മുരുകനെയും അഗസ്ത്യരെയൂ൦ ധ്യാനിച്ചു നാഡീ തുറന്നു. പാണ്ഡ്യന് മലയാളം  അറിയാം.

മാതാ പിതാക്കള്‍ രാ മ നാമത്തില്‍ ആയിരുക്ക്  , ”

രാ ,,,,,,,,,മാ ,,,,,,,അവള്‍ ഓര്‍ത്തു രാജശേഖര൯ മാലിനി

അതേ ……………….

ഒരു അണ്ണന്‍ “

അതേ

അവരുടെ പേര് കറുപ്പ് “

ശ്യാമ വര്‍ണം ശ്യാം ,,,,,,,,,,,,അതേ

ഉങ്കള്‍ പേരിൽ ദേവി ഇര്ക്ക് “

സത്യ൦ പേര് പാർവതി എന്നല്ലേ അവളുടെ

ഉങ്കള്‍ ക്കു നല്ല പാടല്‍ തെരിയും അന്ത മാതിരി ആട്ടവും.

പാറു നീനക്ക് നന്നായി ഡാന്‍സു0 പാട്ടും ഒക്കെ അറിയാം എന്നു. വാസുകി പറഞ്ഞു കൊടുത്തു.

പാറു തല ആട്ടി

ബിസിനസ്  ആണ് “

അതേ

ഇരട്ട ആയി പൊറന്തത് ,  അതില്‍ ഒരാള്‍ അപ്പോ തന്നെ എരന്ത് പൊചില്ലെയാ “

അതേ സത്യം ,,, ശ്രീയയുടെ ഒപ്പം ഒരു ഇരട്ട കുഞ്ഞ് കൂടെ ഉണ്ടായിരുന്നു ജനനത്തില്‍ മരിച്ചു

ഇത്രയും പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സത്യം തന്നെ അവള്‍ അല്‍ഭൂതപ്പെട്ടു.

ഉങ്കള്‍ മുന്‍ പ്പിറൈപ്പില്‍  ഒരു ഇലവരശി ആയിരുന്തത്”

ഇലവരശി യോ

ആമാ അത് വന്ത് രാജകുമാരി

ഓ അതു ഞാൻ എന്തുവാ പറയുവാ , പിന്നെ ആണ് അവൾ ഓർത്തത് മുൻപ് പാങ്ങോടന്റെ ശിഷ്യരും തൻ ഒരു രാജകുമാരി ആണെന്ന് പറഞ്ഞത് , അവൾ ആകെ അത്ഭുതം കൂറി.

ഉങ്ങള്ക്ക് അരുമയാന ഒരു മാപ്പിളയെ കെടക്കും അവരും ഒരു ഇളവരസര്

എന്ന് വെച്ചാൽ അവൾക്കു സംശയം

അത് കേട്ട് വാസുകി പറഞ്ഞു പാർവതി നിനക്കു കിട്ടുന്ന ചെറുക്കൻ ഒരു രാജകുമാരൻ ആയിരിക്കും

(ശ്രിയയുടെ പേര് പാർവതി എന്നാണല്ലോ , കോളേജിലും അത് തന്നെ ആണ് വിളിക്കുന്നത് )

ആണോ …………………അവൾക്കു സന്തോഷം ആയി

അവരും ഉങ്കളെ മുന്‍പ്പിറൈപ്പില്‍ സന്ധിചിരുപ്പെന്‍..

മനസിലായില്ല

പാര്‍വതി അയാള് നിന്നെ മുന്‍ ജന്‍മതിലും കണ്ടിട്ടുണ്ട് എന്നു. വാസുകി പറഞ്ഞു.

ആണോ ,,,,,,,,,,,,,,,,,,,,,,,,

അവരുടെ പേര് കൂടെ സിവനാമം ഇരുപ്പെന്‍ ,,,

മനസിലായില്ല  പാറു ചോദിച്ചു.

ഡീ അയാളുടെ പേരിന്റെ കൂടെ ശിവനാമം ഉണ്ടാകും എന്നു..

ഓ അങ്ങനെ…………………

 മുന്‍ പ്പിറൈപ്പില്‍  ഉങ്ങളുക്ക് തിരുമണം പണ്ണ മുടിയലെ , അത് കാരണമാക ഇന്ത ജന്മത്തില്‍ ഉങ്കല് തിരുമണം കണ്ടിപാ നടന്തിടും.

എനിക്കു മനസ്സിലായില്ല പാറു പറഞ്ഞു.

ഡി .കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്ക്ക് കല്യാണം കഴിക്കാന്‍ സാധിച്ചില്ല അത് കൊണ്ട് ഈ ജന്മത്തില്‍ നിശ്ചയമായും കല്യാണം കഴിക്കാന്‍ സാധിയ്ക്കും എന്നു..

ആണോ ……………….അവള്‍ വീണ്ടും അല്‍ഭൂതപ്പെട്ടു.

അവര്‍ക്ക് ഉങ്ങളോടുള്ള കാതല്‍ ഉന്മയാന കാതല്‍ , അത് ശിവനുക്ക് പര്‍വതികിട്ടേ ഇറുക്കിറ കാതൽ മാതിരി അന്ത അളവുക്ക് ഭയങ്കരമാന കാതൽ ഇന്ത ഉലകത്തിൽ യാര്ക്കും കെടക്കമാട്ടേ ,,

പാറു വാസുകിയെ നോക്കി ,

ഡീ അയാൾക്ക് നിന്നോട് ഉണ്ടാവുന്ന പ്രേമം ശിവന് പാർവ്വതിയോട്ഉള്ള പോലെ ആണ് , അതുപോലെ ഒരു പ്രേമ൦ ഈ ലോകത്തു ഒരു പെങ്കുട്ടിക്കും കിട്ടില്ല എന്ന് ,,

ആണോ ……………..അവളുടെ കണ്ണുകൾ ഒക്കെ അഭിമാനവും അത്ഭുതവു൦ കൊണ്ട് തിളങ്ങി.

അത്രയും പറഞ്ഞു , ആ നാഡി അവിടെ അവസാനിപ്പിചു.

പിന്നെ അവർ ദക്ഷിണ ഒക്കെ കൊടുത്തു, കോവിൽ ദർശനവും കഴിഞ്ഞു അവിടെ നിന്നും ഇറങ്ങി.

എല്ലാം കഴിഞ്ഞു മറ്റുള്ളവരുടെ നാഡികൾ ശിഷ്യനെ ഏൽപ്പിച്ചു കൃത്യസ്ഥലങ്ങളിൽ വെക്കാൻ ആയി,

ശ്രീയയുടെ നാഡി പാണ്ഡ്യൻ എടുത്തു കോവിലിനുള്ളിലെ നിലവറയിൽ കൊണ്ട് വെക്കാനയി പോയി, അപ്പോൾ ആണ് വായിക്ക പെടാതെ പോയ ഒരു ഭാഗം അയാളുടെ കണ്ണിൽ പെട്ടത്,

അത് കണ്ടപ്പോ അയാളുടെ കൈ വിറച്ചു, ആ നാടി കയ്യിൽ നിന്നും താഴെ വീണു അതിൽ എഴുതിയത്

ആയിരത്താണ്ടു കാലം താൻട്രി മൃഗശീര്ഷ നാളിൽ പിറന്ത

താമരൈ പോൺട്ര പെൺകുളന്തൈ മരണം സുമന്തു വാഴവാർ

ഒരു പെരിയ എതിരി ഇവളിൻ ഇരപ്പ്കാകെ കാത്തിരുക്കിരാർ

ഇവളി൯ ഉയിർ ഇരുവത്തി ഐന്താണ്ടുതാൻട്രാത്,,,

ഇത് താൻ വിതിയിൻ മുടിവ്,

യാരാലുമേ തടുക്കകൂടാത് ഇന്ത മുടിവ്

ഇവളി൯ മരണം നിചയം

 

ആയിരം വര്ഷം താണ്ടി മകീര്യം നക്ഷത്രത്തിൽ പിറന്ന താമരക്കു സമമായ ഈ പെൺകുട്ടി മരണത്തെ ചുമന്നു കൊണ്ട് ജീവിക്കും, ഒരു മഹാശത്രു ഇവളുടെ മരണത്തിനായി കാത്തിരിക്കുന്നു ഇരുപത്തി അഞ്ചു വയസിനു അപ്പുറം കടക്കില്ല, അതാണ് വിധിയുടെ തീരുമാനം, അതിനെ തടുക്കാൻ ആർക്കും സാധിക്കില്ല, മരണം നിശ്ചയം.

അതെ സത്യാനന്ദ സ്വാമികൾ പറഞ്ഞതു പാങ്ങോടൻ പറഞ്ഞതും എല്ലാം ചേർത്ത് വായിക്കണം പാറുന് ആയുസ്സു കൂടിപോയൽ ഇരുപത്തി അഞ്ചു വയസുവരെ മാത്രം, അതിനപ്പുറം അവൾ വാഴില്ല, അതിനു മുന്നേയും മരണപ്പെട്ടേക്കാം എത്ര രക്ഷപെട്ടാലും ഇരുപത്തിഅഞ്ചിൽ അവളുടെ മരണദിനം ആണ്. അത് ആണ് വിധി , അതിനെ ആർക്കും തടുക്കാൻ സാധിക്കില്ല.

<<<<<<<<O>>>>>>>>>>>

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.