അപരാജിതൻ 5 [Harshan] 6991

മാലിനിക്ക്  നന്നായി അറിയാം രാജേട്ടൻ ഉള്ളപ്പോ അവനു അഭിമുഖീകരിക്കാൻ ഉള്ള പ്രശനം ഒരുപാട് ഉണ്ട് എന്നത്.

അവൻ മുന്നോട്ടു പോയി.

രാജേട്ടന് അറിയില്ലായിരുന്നോ അവൻ ഐ ഐ എം സ്റുഡൻട് ആയിരുന്നെന്നു?

മാലിനി ചോദിച്ചു.

അയാൾ അവളെ നോക്കി , ഒപ്പം ശ്യാമും ശ്രിയയും.

അറിയാം ആയിരുന്നു.

പിള്ളേർക്ക് ഇപ്പോളും അത്ഭുതം മാറിയിട്ടില്ല.

ഈ രണ്ടു പേരും ക്യാറ്റ് എക്സാം എഴുതിയതും ആണ് തോറ്റു പോയതും ആണ്,

ദൈവമേ ഈ പെട്ടതലയനോ ..ശ്രീയ ചോദിച്ചു.

പിന്നെ നീ എന്താ വിചാരിച്ചിരുന്നത്?

രാജേട്ടന് ഇതൊക്കെ അറിഞ്ഞിട്ടും പിന്നെ എന്താണ് അവനു അവന്റെ പ്രൊഫൈൽ ലുള്ള ഒരു ജോലി കൊടുക്കാഞ്ഞത്, ആരോടാ ഈ ദേഷ്യം ഒക്കെ, അവന്റെ അച്ഛൻ ചെയ്ത തെറ്റിന് അവനോട് കാണിച്ചിട്ട് വല്ല കാര്യവും ഉണ്ടോ? വെറുതെ ഇങ്ങനെ ഇത്രയും കൊല്ലം വേണ്ടാത്ത എല്ലാ പണിയും അവനെ  കൊണ്ട് എടുപ്പിച്ചു.

അയാൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു ,

മാലിനിയെ നോക്കി

നിനക്ക് ഞാൻ സ്വാതന്ത്ര്യ൦ തന്നു എന്നും വെച്ച് നീ എന്റെ ഭർത്താവാകാൻ നിക്കണ്ട , കേട്ടോ ,,,,,,,,,,,,,,,,അയാൾ ദേഷ്യം കൊണ്ട് അലറി.

ശ്രിയ ശ്യാം ഒക്കെ അത് കേട്ട് ഭയന്നു, ഒപ്പം മാലിനിയും.

നീ ഇവരുടെ അമ്മ ആണ് , അവന്റെ അല്ല നിന്റെ പരിഗണന ഒക്കെ ഇവരോട് മതി , അല്ലാതെ ആ തെണ്ടി ചെറുക്കന്റെ  അല്ല , ഞാൻ ഒരുപാട് കാണുന്നുണ്ട് , ഞാൻ മിണ്ടാതെ ഇരിക്കുന്നതാണ്,

എന്റെ കൂടെ നീ ഇറങ്ങി വന്നിട്ട് 26 വര്ഷം കഴിഞ്ഞു, ഇന്നുവരെ ഞാൻ മുഖം കറുത്ത് സംസാരിക്കാൻ നിന്നിട്ടില്ല എന്ന് വെച്ച് എനിക്ക് അത് അറിയില്ല എന്ന് നീ വിചാരിക്കണ്ട ,കേട്ടല്ലോ

എന്നെ ഒരുപാട് നീ ഉപദേശിക്കണ്ട , ആരോട് എന്ത് വേണം എങ്ങനെ പെരുമാറണം എന്ന എനിക്കറിയാം… അവളുടെ ഒരു ഉപദേശം,

അയാൾ എഴുന്നേറ്റു കാല് കൊണ്ട് ഇരുന്ന ചെയർ ചവിട്ടി തെറിപ്പിച്ചു റൂമിലേക്ക് പോയി.

ആ ചെയർ വലിയ ശബ്ദത്തോടെ തന്നെ തൂണിൽ പോയി ഇടിച്ചു നിന്നു.

മാലിനിക്ക് ഭയവും അതുപോലെ സങ്കടവു൦  വന്നു കണ്ണുകൾ ഒക്കെ നിറഞ്ഞു  മക്കൾ രണ്ടു പേരും അവളുടെ അടുത്തിരുന്നു അവളെ ആശ്വസിപ്പിച്ചു.

<<<<<<O>>>>>>

അന്ന് അപ്പുനു ഉള്ള ഭക്ഷണം തയാറാക്കി ഒരു ടിഫിൻ ബോക്സിൽ ആക്കി മാലിനി  കവറിലാക്കി

പൊന്നു ………

മാലിനി പൊന്നുവിനെ വിളിച്ചു.

പൊന്നു വിളികേട്ടു മാലിനിയുടെ അടുത്ത് ചെന്നു.

മോളെ ഇതൊന്നു അപ്പുനു കൊടുക്കുവോ, അമ്മക്ക് അടുക്കളയിൽ ഒരുപാട് പണി ഉണ്ട്.

എനിക്ക് വയ്യമ്മേ, അമ്മ കൊണ്ടോയി കൊടുത്ത മതി ആ പെട്ടതലയനു.

ഈ മോള് ഈ ചപ്പാത്തി ഉണ്ടാക്കു, ‘അമ്മ കൊണ്ട് കൊടുത്തിട്ടു വരാം ,,,

അയ്യോ ,,,,,,,,,,,,,,,,,,,എനിക്കെങ്ങും പറ്റില്ല , ഞാൻ പെട്ടെന്നു കൊണ്ട് കൊടുത്തേച്ചും വരാമേ ,,

എന്നും പറഞ്ഞു മാലിനിയുടെ കൈകളിൽ നിന്നും അതും വാങ്ങി വട്ടത്തിൽ ഒരു കറക്കം ഒക്കെ കറങ്ങി നടന്നു നീങ്ങി.

അവളു നടക്കും വഴി രാജശേഖരൻ വീടിനു മുന്നിൽ നിൽക്കുന്നത് കണ്ടു,

ഹ്മ്മ് ………..? എവിടെ പോകുന്നു , അയാളുടെ മുഖത്ത് ഗൗരവം ഉണ്ട്,

അപ്പൊ അവള്‍ക്കു ഇച്ചിരി പേടി ആയി.

ഇത് കൊടുക്കാനാ പപ്പാ ,,,

ആർക്ക് ?

ആ പെട്ടതലയനു.

എന്താ ഇത് ?

ഡിന്നർ ആണ് .

അതിനു മോള്‍  എന്തിനാ കൊണ്ട് കൊടുക്കുന്നത് ?

‘അമ്മ കിച്ചണിൽ തിരക്കിൽ ആണ്.

മാലിനി,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഒറ്റ അലർച്ച ആയിരുന്നു. അയാൾ.

പൊന്നു പേടിച്ചു കൈയിൽ ഇരുന്ന കവർ താഴെ വീണു.

അവൾ കിടു കിട വിറക്കുക ആണ്.

പെട്ടെന്ന് മാലിനി ഓടി വന്നു.

എന്താ രാജേട്ടാ ? ,,,,,,,,,,,,,,,,,,,,,,,,

ഇതെന്താ ഇത് ?

ഇത് അപ്പുനുള്ള ഭക്ഷണം……

കൊണ്ട് കൊടുക്കാൻ അവനെന്താ രാജാവാണോ?

മാലിനി ഭയന്ന് ഒന്നും മിണ്ടിയില്ല.

പ്രായ പൂർത്തി ആയ പെണ്ണിനെ ആണോടി ആ തെണ്ടിയുടെ അടുത്തേക്ക് ഈ രാത്രി പറഞ്ഞയക്കുന്നെ ……..

എന്നും പറഞ്ഞു മാലിനിയുടെ മുഖം നോക്കി ആഞ്ഞടിച്ചു.

ശ്യാമും പൊന്നുവും ഒക്കെ ഞെട്ടി വിറച്ചു.

അടി കൊണ്ട് മാലിനിയുടെ മുഖം ഒക്കെ ചുവന്നു, കണ്ണിൽ നിന്നും വെള്ളമുഴുകി

ആദ്യമായാണ് രാജേട്ടൻ തന്നെ അടിക്കുന്നത്,

കുറച്ചു നാൾ ആയി ഞാൻ അപ്പൂന് കൊണ്ട് കൊടുക്കാറാണ് പതിവ്

അവൾ മറുപടി പറഞ്ഞു,

കുറെ നാൾ ആയി ഞാൻ ഓങ്ങി വെച്ചത് ആണ് നിനക്ക്,  നീയു൦ നിന്റെ ഒരു അപ്പുവും

അല്ല നീ പറഞ്ഞത് പോലെ പത്തു പന്ത്രണ്ടു രൂപ ശമ്പളം കൊടുക്കുന്നുണ്ടല്ലോ അവനെന്താ പുറത്തു നിന്നും കഴിച്ചാൽ,………….എന്തെ ഈ വീട്ടിലെ തന്നെ കഴിച്ചാൽ മാത്രേ അവനു തൃപ്തി ആകുകയുള്ളോ. നിങ്ങൾ ഒക്കെ ഒരുപാട് തലയിൽ കയറ്റി വെച്ചിട്ടുണ്ട് ,ഞാൻ എല്ലാം കാണുന്നുമുണ്ടു, മിണ്ടാതെ ഇരിക്കുന്നത് ആണ്, അവൻ എന്തൊക്കെ ആണ് എന്ന് പറഞ്ഞാലും എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞാലും അവൻ എനിക്ക് ജയദേവന്റെ മോൻ ആണ്,  അതിന്റെ അപ്പുറത്തേക്ക് ഒന്നും ഇല്ല ,ഇനി ഈ ചാരിറ്റി പരിപാടി ഒക്കെ നിർത്തിക്കോ , അവൻ ഇവിടെ വന്നോട്ടെ , ഔട്ട്ഹസ്സിൽ നിന്നോട്ടെ , അല്ലാതെ ഈ സത്രത്തിലെ അന്നദാന൦ പരിപാടി ഒന്ന് വേണ്ട.

എന്ത് കാര്യം ഇരിക്കുന്നു , ഇങ്ങനെ ഊട്ടാൻ ആയി , നീ എന്താ അവന്റെ അമ്മയാണോ,?

രാജേട്ടാ ,,,അവനൊരു പാവം കുട്ടി ആണ്, ആരോടും ഒരു ദ്രോഹത്തിനും ഇല്ല, മാലിനി കരഞ്ഞു കൊണ്ട് പറഞ്ഞു.

മിണ്ടരുത് നീ……………….

ജോലി ചെയ്തു കാശ് ഉള്ളതല്ലേ അവന്റെ ഭക്ഷണമൊക്കെ അവൻ നോക്കിക്കോളും ,

കൊണ്ട് വെക്കെടീ അത്,

അയാൾ അലറി, രാജശേഖരൻ പകയുള്ള ഒരു മൂർഖൻ തന്നെ ആണ്, അപ്പുന്റെ അച്ഛനോട് അത്രക്കും കലി ഉണ്ട് , അപ്പൂനെ ഒരുപാട് വില കൊടുക്കുന്നതും മറ്റും അയാളെ ഒരുപാട് അലോസരപെടുത്തുന്നുണ്ട്.

മാലിനി ആണെങ്കിൽ ഒരുപാട് വിഷമത്തിൽ ആയിരുന്നു, ആകെപ്പാടെ ഇങ്ങനെ മാത്രമേ അപ്പുനോട് അവൾക്കു കുറച്ചെങ്കിലും സ്നേഹം കാണിക്കാൻ സാധിക്കുന്നുള്ളു , അവനുള്ള ഭക്ഷണം കൊടുത്തു,

രാജശേഖരൻ അതുകൂടെ തടഞ്ഞേക്കുക ആണ്,അവൾ അടുക്കളയിൽ ചെന്നിരുന്നു കരയുക ആണ് , രാജേട്ടന് ഇങ്ങനെ ഒരു മാറ്റം,തന്നെ ഇതിനു മുന്നേ ഇങ്ങനെ ഒരിക്കൽ പോലും തല്ലിയിട്ടില്ല , ശ്രീയയും അവളുടെ അടുത്തു ചെന്നു അവളെ ആശ്വസിപ്പിക്കുന്നുണ്ട്, അവള്‍ക്കു൦ ഒരുപാട് വിഷമം ആയിരുന്നു , അമ്മക്കു തല്ല് കിട്ടിയതില്‍ , അവളും ആദ്യമായിട്ടു ആണ് പപ്പയെ ഇങ്ങനെ ദേഷ്യത്തില്‍ കാണുന്നത്.

ശ്യാമേ ,,,,,,,,,,,,,,,,,,,ഇവിടെ വാ ..

അത് കേട്ടു ഭയന്ന് അവൻ പെട്ടെന്നു അച്ഛന്റെ അടുത്ത് എത്തി,

നിന്റെ ബുള്ളറ്റിപ്പോ എന്താ നീ ഉപയോഗിക്കാത്തത്.

പപ്പാ ഞാൻ അത് അപ്പൂന് ഓടിക്കാൻ ആയി കൊടുത്തു , ഓഫിസിൽ പോകാൻ ഒക്കെ ആയി.

ആരോട് ചോദിച്ചിട്ടു ?

അതിനു ശ്യാമിന് മറുപടി ഉണ്ടായിരുന്നില്ല,

എന്റെ കാശ് കൊടുത്തു വാങ്ങിച്ചു തന്നത് നിനക്കു ഉപയോഗിക്കാൻ ആണ് അല്ലാതെ കണ്ട തെണ്ടികള്‍ക്ക് ഉപയോഗിക്കാൻ ഉള്ളതല്ല, എന്റെ കണ്‍മുന്നില്‍ ഞെളിഞ്ഞിരുന്നു എന്റെ വണ്ടി ഓടിക്കാൻ അവനു ഉള്ള ധൈര്യം കണ്ടോ, ഇതൊക്കെ നിങ്ങൾ ആണ് ഇവിടം വരെ എത്തിച്ചത് , വീടിന്റെ ഒരു കോണിൽ പിച്ചപ്പണിയും എടുത്ത നടന്ന ചെക്കൻ ആണ്, പിന്നെ അമ്മേടെ ആഗ്രഹം കൊണ്ട് ഒരു ജോലി കൊടുത്തു എന്ന് മാത്രം അല്ലാതെ അവനെ ഇവിടെ രാജകുമാരൻ ആക്കി വാഴിക്കാൻ നോക്കണ്ട,

പോയി അവന്റെ കയ്യിൽ നിന്ന് ചാവി ഒക്കെ വാങ്ങിച്ചു കൊണ്ട് വാ, പിന്നെ അവനോട് പറഞ്ഞേക്കുക, ഇവിടെ താമസം മാത്രേ ഫ്രീ ഉള്ളു, അത് അവൻ ഇവിടെ വേണം എന്തേലും പണികൾക്ക് , ഇപ്പൊ ‘അമ്മ അവനു ഉണ്ടാക്കിയ ഭക്ഷണ൦ കൊണ്ട് കൊടുത്തു പറഞ്ഞേക്കുക , ഇന്നത്തേക്ക് മാത്രേ ഉള്ളു, എന്ന്

നാളെ മുതല് അവൻ വേണേല് ഉണ്ടാക്കി കഴിക്കുകയോ പുറത്തു നിന്നു  കഴിക്കുകയോ എന്തു വേണേലും ചെയ്തോട്ടെ,മാലിനിയെ വിടേണ്ട നീ തന്നെ പോ ചെല്ല്…..

ആകെ സംഭ്രമത്തോടെ ശ്യാം അടുക്കളയിലേക്കു പോയി, മാലിനിയോട് കാര്യം പറഞ്ഞു, അവൾ അതൊക്കെ കേട്ട് തലയ്ക്കു കൈ കൊടുത്തു ഇരുന്നു പോയി.

ശ്യാം ആ കവർ കയ്യിൽ എടുത്തു,

അവൻ വീട്ടിൽ നിന്നും ഇറങ്ങി, ഔട്ട് ഹൌസിലേക്ക്  പോയി.

വാതിൽ തുറന്നു കിടക്കുക ആയിരുന്നു, അവൻ ഉള്ളിൽ കയറി

അപ്പു അവിടെ തുണിയും ബെഡ്ഷീറ്റും ഒക്കെ കഴുകി വിരിക്കുക ആയിരുന്നു.

അപ്പു…………………ശ്യാം വിളിച്ചു.

ഹാ ശ്യാം കുട്ടനോ അപ്പു ചിരിച്ചു , എന്തായി കൊച്ചമ്മ എന്തിയെ ?

അപ്പു നീ ആദ്യം കൈ കഴുകി , വാ ഒരു അത്യാവശ്യ കാര്യം പറയാൻ ഉണ്ട്.

അത് കേട്ട് അവൻ കൈ കഴുകി തുടച്ചു ശ്യാമിന്റെ അടുത്തേക്ക് വന്നു.

എന്ത് പറ്റി ?

ശ്യാം അവനോടു നടന്ന കാര്യങ്ങള്‍  ഒക്കെ പറഞ്ഞു.

മാലിനിക്ക് തല്ല് കൊണ്ട കാര്യം അറിഞ്ഞപ്പോ ഒരുപാട് സങ്കടമായി.

അപ്പു സോറി

മാലിനി കൊച്ചമ്മക് ഒരുപാട് സങ്കടം ആയി കാണുമല്ലേ , അതെ ഉള്ളു ഒരു വിഷമം.

അപ്പു വേഗം ടേബിളിൽ വെച്ച ചാവി ശ്യാമിന്റെ കൈവശം കൊടുതു, ബുക്കും പേപ്പറും ഒക്കെ അതിൽ തന്നെ ഉണ്ട് , പൊല്യൂഷൻ സർട്ടിഫിക്കറ്റും അതിൽ ഉണ്ട് ലേറ്റസ്റ്റ് ആണ്.

പിന്നെ മാലിനി കൊച്ചമ്മയോടു  ആരും കാണാതെ പറഞ്ഞേക്കുക അപ്പു കാരണം മാലിനി കൊച്ചമ്മ വേദന തിന്നതില് മാത്രേ അപ്പൂന് സങ്കടം ഉള്ളൂ,അപ്പുവിന് വിഷമം ഒന്നും ഇല്ല  എന്ന് , അപ്പുവിനെ ഓർത്തു വിഷമിക്കുകയും അരുത്. ഒരുനാൾ ഇവിടെ നിന്നും പോകാൻ ഉള്ള ആൾ തന്നെ ആണ് അപ്പു, ഇനി അധികം നാൾ ഇവിടെ ഉണ്ടാകില്ല എന്ന് ഉള്ളിൽ നല്ല ഉറപ്പും ഉണ്ട്,

ശ്യാം കുട്ടൻ കഷ്ടപ്പെട്ട് ഈ ഭക്ഷണം കൊണ്ടുവരേണ്ടി ഇരുന്നില്ല , പറഞ്ഞാൽ മതി ആയിരുന്നല്ലോ ഞാൻ പുറത്തുന്നെങ്ങാനും കഴിച്ചേനെ.

ശേ ഇതിപ്പോ ഞാൻ കാരണം നിങ്ങൾക്കെല്ലാർക്കും ബുദ്ധിമുട്ടായി ല്ലേ…

അതല്ല അപ്പു , ‘അമ്മ നിനക്കായി  പാക്ക് ചെയ്തു വെച്ചത് അല്ലെ ,

ആ അതും ശരിയാ ഇഷ്ടം ഉണ്ടായതു കൊണ്ടല്ലേ …ഞാൻ കഴിചോള൦.

എന്ന ശരി, പാതി വഴിക്കു അലക്കു നിർത്തി അല്ലെ പോന്നത

ശ്യാം കുട്ടൻ പൊക്കോ ,

ഗുഡ് നൈറ്.

ശ്യാം തിരികെ നടന്നു.

അപ്പുനു കുറച്ചു  നേരം ഒരു മരവിപ്പ് തന്നെ ആയിരുന്നു,

അവനു കരച്ചിൽ ഒന്നും വന്നില്ല , ഒരുപക്ഷേ ഇത് അവൻ ഉള്ളിൽ ആഗഹിച്ചിരുന്നിരിക്കാം.

മുൻപും മാലിനിയോട് സൂചിപ്പിച്ചതും അല്ലെ ,

അവൻ ലക്ഷ്മി അമ്മയുടെ ഫോട്ടോ യിൽ നോക്കി,

കണ്ടില്ലേ ,,,,,,,,,,,,,,,,, മാലിനി കൊച്ചമ്മയുടെ സ്നേഹത്തിനു പോലും വിലങ്ങു വീണു.

എനിക്കറിയാം ഇത് ലക്ഷ്മി അമ്മയുടെ പണി തന്നെ ആണെന്ന് , വേറെ ആരും എന്നോട് സ്നേഹം കാണിക്കുന്നതിൽ ഉള്ള കുറുമ്പ് കൊണ്ടല്ലേ ,,,കള്ളി…………….

അപ്പുനെ ,,,,,,,,,,,അപ്പുനെ ലക്ഷ്മി അമ്മയുടെ സ്നേഹം മാത്ര൦ മതി , അത് ഒരുപാട് തരുന്നുമുണ്ടല്ലോ അത് മാത്ര൦ മതി.

അപ്പു അവസാനമായി മാലിനി കൊടുത്തയച്ച ഭക്ഷണം കഴിച്ചു, കിടന്നു.

<<<<<<<<<<<<<<O >>>>>>>>>>>>>>>>>>

മാലിനി ആണെങ്കില്‍ ടെറസിന്റെ മുകളില്‍ പോയി നില്‍ക്കുക ആയിരുന്നു.

അവിടെ നിന്നും അവള്‍ താഴേക്കു നോക്കി, അപ്പൂന്റെ റൂം ഇല്‍ വെളിച്ചം ഉണ്ട്.

പാവം അവന്‍ അവിടെ ഇരുന്നു സങ്കടപ്പെടുക ആയിരിയ്ക്കും.

അതിലേറെ സങ്കടം മാലിനിക്കില്ലേ.

കഴിഞ്ഞ ദിവസം കൂടെ അവള്‍ പറഞ്ഞതല്ലെ അവനുള്ള ഭക്ഷണം അവള്‍ തന്നെ കൊണ്ട് കൊടുക്കും എന്നു

എത്ര കാലം എന്നു ചോദിച്ചപ്പോ അവനോടുള്ള സ്നേഹം ഉള്ളിടത്തോളം കാലം, അവന്‍ പോകുന്ന വരെ

ഇതിപ്പോ ഒരു വശത്ത് നിന്നു നോക്കുമ്പോ പറഞ്ഞത് തിരിച്ചടി ആയി പോയില്ലേ

ഇനി അവന് ഭക്ഷണം കൊടുക്കാന്‍ കഴിയാതെ അല്ലേ വന്നത് അതിനര്‍ത്ഥം അപ്പുനോടുള്ള സ്നേഹം പോയി എന്നല്ലേ. അവനും ഇനി തന്നോടു പഴയപ്പോലെ പെരുമാറാന്‍ ഭയം ആയിരിക്കില്ലെ താന്‍ വേദനിക്കും എന്നോര്‍ത്തു.

മാലിനിക്ക് തന്നെ അറിയില്ല രാജശേഖരന് എന്താണ് ഇങ്ങനെ ഒരു മാറ്റം എന്നത്, തന്നെ ഇതുവരെ ഒരു വാക്കുകൊണ്ട് പോലും നോവിച്ചിട്ടില്ല , ഇപ്പോള്‍ തല്ലുകയും ചെയ്തു.

ഒന്നും മനസ്സില്‍ ആകാതെ മാലിനി  വിഷമിച്ചിരുന്നു.

<<<<<<O>>>>>>

പിറ്റേന്ന് അതി  രാവിലെ തന്നെ അപ്പു വന്നു കാർ ഒക്കെ കഴുകി എളുപ്പം റെഡി ആയി നേരത്തെ തന്നെ പുറപ്പെട്ടു, കാരണം അറിയാല്ലോ അവനും ബൈക്കും ഇല്ല , അവിടെ നിന്നും ഒരു മൂന്ന് കിലോമീറ്റർ ചെന്നാൽ ആണ് ബസ് കിട്ടുക, മാലിനി വന്നപ്പോളേക്കും അപ്പു പോയി കഴിഞ്ഞിരുന്നു, അവൾക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു, ഇങ്ങനെ ഒരു പെരുമാറ്റം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല, അവൾക്കു അപ്പുവിനോടൊത്തു ചിലവഴിക്കുന്ന നിമിഷങ്ങൾ ആണ് പെട്ടെന്ന് ഇല്ലാതെ ആയതു.

അന്ന് തൊട്ടു രാജശേഖരനും ശ്യാമും ഒരുമിച്ചു ആണ് പോയി തുടങ്ങിയത് , ശ്രിയ മോളെ ബസ് വരുന്നിടത്തു ഇറക്കും.

വൈകുന്നേരങ്ങളിൽ ആണ് ഏറ്റവും പ്രശ്നം വരുന്നത്, അന്ന് തന്നെ ഓഫീസിലെ തിരക്കുകൽ ഉള്ളതിനാൽ കുറച്ചധികം നേരം ഇരിക്കേണ്ടി വന്നു എട്ടു മണി ആയപോളെക്കും രാജശേഖരൻ വിളിച്ചു ശ്യാം പുറപ്പെട്ടു, അപ്പുവും അവിടെ ഉണ്ട് , ഈ മൂന്ന് പേരും ഒരു സ്ഥലത്തേക്ക് തന്നെ ആണ് , പക്ഷെ രാജശേഖരൻ ഇത്രയും പിടി വാശി കാണിക്കുമ്പോ ശ്യാമിന് എന്താണ് ചെയ്യാൻ സാധിക്കുക ,

അപ്പു പിന്നെ അവിടെ നിന്നും ഇറങ്ങി, ബസ് സ്റ്റോപ്പിൽ ചെന്ന് രണ്ടു ബസ് കയറി അവിടെ ജങ്ഷനിൽ ചെന്ന് ചെന്ന് അവിടെ നിന്നും ഫുഡ് വല്ലതും കഴിച്ചു മൂന്ന് കിലോമീറ്റർ ചെന്നാലേ പാലിയത്  എത്തുകയുള്ളൂ, നജീബ് ഉണ്ടേ അവന്റെ ഓട്ടോക്കു വരും, പിന്നെ ആ സ്ഥലത്തേക്ക് അധികം ആരും ഓട്ടം പോകാറും ഇല്ല, അങ്ങനെ ആണെങ്കിൽ പിന്നെ പണി ആണ് ഒന്നുകിൽ ഏതേലും ടൂവീലറിനു കൈ കാണിച്ചു പോകണം ,

അന്ന്  ഒരു പത്തര മണിയോളം ആയി, അപ്പു പാലിയത്ത്  എത്തുമ്പോ , കുറെ നാൾ ആയ ബസില് ഒന്നും കയറാത്തതു കൊണ്ട് നല്ല ക്ഷീണവും ഉണ്ടായിരുന്നു.

അന്ന് രാത്രീ എന്തോ ആവശ്യത്തിന് രാജശേഖരൻ സഹോദരിയുട വീട്ടിൽ പോയിരിക്കുക ആയിരുന്നു ,

ഗേറ്റ്  തുറന്നു അപ്പു വരുന്നത് കാണാപ്പൊളേക്കും മാലിനി ആകെ വിഷമിച്ചു പൂമുഖപടിയിൽ അവനെ നോക്കി നിന്നു.

അപ്പു മാലിനിയെ കണ്ടു ചിരിച്ചു, അവളുടെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ട്, ഒട്ടും നിനച്ചിരിക്കാതെ അല്ലെ ഇങ്ങനെ.

ഇന്നലെ എന്റെ പേരും പറഞ്ഞു അടി കൊണ്ടൂല്ലേ , ഒരുപാട് വേദന എടുത്ത് കാണും അറിയാം.

അപ്പു ചോദിച്ചു.

മാലിനിക്ക് ഒന്നും പറയനായി ആവതില്ല,

അപ്പുനൂ അത് മാത്രേ സങ്കടം ഉള്ളൂ, പറഞ്ഞിട്ടു കാര്യംഇല്ല  ജയദേവന്റെ മക൯ ആയി ഇരിക്കുന്നിടത്തോളം കാലം ഇങ്ങനെ ഒക്കെ എനിക്കുകാണേണ്ടി വരും

പിന്നെ എന്താ വിശേഷം ഒക്കെ അപ്പു ചോദിച്ചു.

മാലിനിക്ക് ഒന്നും മിണ്ടാൻ ഉണ്ടായിരുന്നില്ല.

അപ്പൂന് ഭക്ഷണത്തിനു മാത്രല്ലേ വിലക്ക് പറഞ്ഞിട്ടുള്ളു , ..ഇനി അപ്പുനോട് മിണ്ടണ്ടാന്നു കൂടെ പറഞ്ഞിട്ടുണ്ടോ ,,,,,,,,,,,,,,,,,,,ഉണ്ടാകുമായിരിക്കും

അത് കൂടെ കേട്ടതോടെ മാലിനി വിങ്ങി പൊട്ടൻ തുടങ്ങി.

ഞാൻ വെറുതെ പറഞ്ഞത് ആണെന്നെ .

അപ്പുനു ഒരുപാടു സങ്കടം ഉണ്ട് , ഇന്ന് വരെ നോവിക്കത്ത സാറ് ഇന്നലെ അപ്പുന്റെ പേരും പറഞ്ഞല്ലേ തല്ലിയത്.എന്തിനാ എന്നോട് സ്നേഹം കാണിക്കാൻ നിന്നതു അതുകൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്…… അവൻ പറഞ്ഞു നിർത്തി…എന്നെ ഒന്നും സ്നേഹിക്കാൻ കൊള്ളില്ലെന്നേ ………..ഹ ഹ ഹ

അപ്പു സങ്കടത്തോടെ ആണെകിലും ചിരിച്ചു കൊണ്ട് പറഞ്ഞു

ശാപം കിട്ടിയ ജന്മമാണു, മരണം വരെ അത് പേറുകയെ നിവൃത്തി ഉള്ളൂ…സ്നേഹിക്കുന്നവരെ പോലും വിഷമിപ്പിക്കാന്‍ വിധിക്കപ്പെട്ട നീചജന്മം. .എന്റെ ഒരു ഏട്ടന്‍ സഖാവ് പറഞ്ഞ പോലെ എന്തിനും ഒരു കാരണം ഉണ്ട്, അതെനിക്കിപ്പോ മനസ്സിലാകുന്നുണ്ട് ,ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് ഇവിടെ നിന്നും പോകാൻ ഉള്ള ദിവസങ്ങൾ അടുക്കുക ആണെന്ന്, ഇത് ഒരു പക്ഷെ അതിന്റെതു ആകാൻ ആണ് സാധ്യത.

അപ്പു……………….നേർത്ത ശബ്ദത്തിൽ അവൾ വിളിച്ചു.

കൊച്ചമ്മേ, പലപ്പോഴും എനിക്ക് അറിയാം ആയിരുന്നു കൊച്ചമ്മക് എന്നോട് സ്നേഹം ഉണ്ട്  പക്ഷെ അതിനു പലയിടങ്ങളിൽ നിന്നും തടസങ്ങൾ ഉണ്ടാകും എന്ന്, അപ്പുവിനെ ലോകത്തിൽ ഒരു തടസങ്ങളും ഇല്ലാതെ ഒരാൾക്ക് മാത്രേ സ്നേഹിക്കാൻ പറ്റൂ ..അത് ലക്ഷ്മി അമ്മക്ക് ആണ്.

അപ്പു നീ വല്ലതും കഴിച്ചോ അപ്പു?

ഹ ഹ ഹ ………….കഴിച്ചു , വയറു നിറയെ കഴിച്ചു , ഭക്ഷണം ഒകെ നല്ലതു ആയിരുന്നു പക്ഷെ ഒരു കുറവ് ഉണ്ടായിരുന്നു ..കൊച്ചമ്മ കൈ കൊണ്ട് തൂവി തരുന്ന സ്നേഹത്തിന്റെ…………………അത്രേ ഉള്ളു,

അത് പറയുമ്പോൾ അവൻ ചിരിക്കുക ആയിരുന്നു , പക്ഷെ അത് കേൾക്കുമ്പോ അവളുടെ ചങ്കു പിടയുകയും.

ഇന്നലത്തെയോടെ അത് കഴിഞ്ഞുല്ലോ ,,ഇന്നലെ ഭക്ഷണം നല്ല രുചി ആയിരുന്നു , കാരണം ഇന്നലെ അതിൽ ഒത്തിരി സ്നേഹം ചാലിച്ചിട്ടുണ്ടായിരുന്നു.

അപ്പുനു ഒരു അപേക്ഷ ഉണ്ട്.

എന്താ അപ്പു

പണ്ട് കൊച്ചമ്മ എങ്ങനെ പെരുമാറിയോ അങ്ങനെ തന്നെ പെരുമാറിയാൽ മതി, അവിടെ ആ മൂലയ്ക്ക് ഞാൻ ഉള്ളതായി ഒരു വിചാരവു൦ വെക്കേണ്ട , ചിരിക്കുകയും വേണ്ട , സംസാരിക്കുകയും വേണ്ട, അപ്പുവിന്റ്റെ കാര്യങ്ങൾ ഒന്നും അന്വേഷിക്കുകയും വേണ്ട ,

ഇങ്ങനെ ഒരു ആൾ അവിടെ ഉള്ളതായി കരുതുകയേ വേണ്ട,

ഞാൻ രാവിലെ ജോലിക്ക് ഇവിടെ നിന്നും പൊക്കോളാ, തിരികെ വന്നോളാ , രാവിലെ കാറും കഴുകി ഇട്ടോളാ , നിങ്ങളുടെ ജീവിതത്തിൽ, നിങ്ങളുടെ കാര്യങ്ങളിൽ അപ്പുനെ കൂട്ടുകയെ വേണ്ട, ഒരു അപരിചിത൯ ആയി മാത്രം കണ്ടാൽ മതി , വെറും അപരിചിതൻ….ഇല്ലെങ്കിൽ അർഹിക്കാത്ത സ്നേഹവും വാത്സല്യവും ഒകെ  കിട്ടിയാൽ പിന്നെ ആവശ്യങ്ങളും മോഹങ്ങളും ഒക്കെ കൂടും, ഉള്ളിൽ സ്നേഹം ഇല്ലാഞ്ഞിട്ടല്ല, അപ്പുനു ഇങ്ങനെയെ പറ്റു , വേറെ നിവൃത്തി ഇല്ലാഞ്ഞിട്ട…എന്നോടു സ്നേഹം കാണിച്ചാല്‍ അത് ഇനിയും അടിയും തല്ലും ഒക്കെ ആയി ഒരുപാട് വേദന ഉണ്ടാക്കും അതുകൊണ്ടാണ് . എന്നെ ഇഷ്ടപ്പെടുന്നവര്‍ വേദനിക്കുന്നത് കാണാ൯ ഉള്ള ശക്തി എനിക്കില്ല കൊച്ചമ്മേ

മാലിനിക്ക് ഉള്ളു കിടന്നു വെന്തു ഉരുകുക ആണ്, അവൻ പറയുന്നത്‌ കേട്ടിട്ട്.

‘അപ്പൊ പിന്നെ ആരും ഇല്ല എന്നൊരു തോന്നൽ മാത്രം മതീലോ കൂട്ടായി ലക്ഷ്മി ‘അമ്മ മാത്ര൦ .പിന്നെ കൊച്ചമ്മേ, ഞാൻ കഴിഞ്ഞ ദിവസം ഒരു ലിസ്റ്റ് പറഞ്ഞില്ലായിരുന്നോ , അപ്പു ഇല്ലാതെ പോയാല്‍ കരയുന്നവരുടെ ലിസ്റ്റ് ,,,,,,,,,,അതില് ഞാൻ കൊച്ചമ്മയുടെ പേര് ഒഴിവാക്കുക ആണ് കേട്ടോ ,,,, ഇനി അത് വേണ്ട റോയി ഭദ്രമ്മ അവര് രണ്ടു പേര് മതി പിന്നെ ഒരു ഏട്ടൻ സഖാവ് ഇപ്പോ ഉണ്ട് , ഒരുപക്ഷെ മൂപ്പരും ചിലപ്പോ കരഞ്ഞേക്കും,,,,,,,,,,,,,,,,ഹ ഹ ഹ ഹ  ………………അവൻ ചിരിച്ചു,

അതുകേട്ടു മാലിനിയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു , ഉള്ളിൽപൊട്ടി കരഞ്ഞു കൊണ്ട്,,

അപ്പോളേക്കും ഗേറ്റ് നു പുറത്തു നിന്ന് രാജശേഖരന്റെ കാർ ഹോൺ അടിച്ചു, അപ്പു വേഗം തന്നെ തൻറെ റൂമിലേക്ക് തിരിഞ്ഞു നടന്നു  , ഇല്ലേൽ ഇത് മതി ഇനിയും മാലിനിക്ക് തല്ല് കൊള്ളാന്‍…..

പോകും വഴി ആരും കാണാതെ അവന്റെ ഉള്ളു വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.

അവൻ കണ്ണുകൾ തുടച്ചു.

മുകളിലേക്ക് നോക്കി, അവനെ നോക്കി മിന്നുന്ന നക്ഷത്രം, അവന്റെ മുഖത്ത് ആ പുഞ്ചിരി വിടർന്നു, അതെ പുഞ്ചിരി സായി ഗ്രാമത്തിൽ കുഞ്ഞു അപ്പു ലക്ഷ്മിയെ നോക്കി ചിരിക്കുന്ന അതെ പുഞ്ചിരി കള്ളചിരി.

അപ്പോളും ആ നക്ഷത്ര൦ മിന്നി , അവനു എല്ലാം മനസിൽ തെളിയുന്നുണ്ടായിരുന്നു.

ചിരിക്കുവാല്ലേ കള്ളി ലക്ഷ്മി അമ്മെ…

അപ്പുനു അറിയാം , കുറുമ്പി ആണ് എന്റെ ലക്ഷ്മി ‘അമ്മ , ഇതൊക്കെ ആരുടെ കളി ആണെന്ന്,

അപ്പുനെ വേറെ ആരും ഒരുപാട് സ്നേഹിക്കുന്നത് കാണുമ്പോ അസൂയ ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ചെയ്യുന്നത്.

ആ കുഴപ്പം ഇല്ല. കുറച്ചു നാള് അപ്പുനു മാലിനി കൊച്ചമ്മയുടെ സ്നേഹം കിട്ടിയിരുന്നു, ഇനി ഇപ്പൊ അത് കിട്ടുവോ എന്ന് ആർക്കറിയാം,

ആ ഒന്നും വേണ്ട ആരും വേണ്ട അപ്പുനു എല്ലാം ആയി ലക്ഷ്മി ‘അമ്മ ഇല്ലേ ,, അത് മതി
ആ സ്നേഹം മാത്രം മതി , അത്രത്തോളം ഒന്നും ആർക്കും അപ്പുനെ ഇഷ്ടപ്പെടാൻ പറ്റില്ലല്ലോ.

സാരമില്ല………….അപ്പു ഫുഡ് ഒക്കെ കഴിച്ചായിരുന്നു  രുചി കുറവായിരുന്നു അത് അതില് സ്നേഹം ഇല്ലാഞ്ഞിട്ടയിരുന്നു.ലക്ഷ്മി അമ്മെ,,,,  ഇനി ഒരിക്കലും മാലിനി കൊച്ചമ്മേടെ കയ്യിൽ നിന്നും എനിക്ക് ഒന്നും കഴിക്കാൻ പറ്റൂലല്ലേ ……..

ഹമ്……………………. എന്ത് ചെയ്യാൻ ആണ് ,

ഞാന്‍ പറയുക ആയിരുന്നു ജനിച്ചപ്പോള്‍ തന്നെ അനാഥത്വം എന്ന് ശാപം തലയില്‍ ഏറ്റു വാങ്ങി ജനിച്ച ലക്ഷ്മി അമ്മയുടെ മോന്‍ അല്ലേ അപ്പു ,, അപ്പോ ആ ശാപം അപ്പുനൂ൦ ഉണ്ടാവില്ലെ…………..ഹ ഹ ഹ നമ്മളെ ഒന്നും സ്നേഹിക്കാന്‍ കൊള്ളില്ല അല്ലേ ലക്ഷ്മി അമ്മേ………….

നമ്മള് ഈ അർഹിക്കാത്തതു ഒക്കെ കിട്ടി കഴിഞ്ഞാൽ പിന്നെ അതിനോട് ഒരുപാട് ആഗ്രഹം ഒക്കെ തോന്നുംപിന്നെ അത് കിട്ടാതെ ആകുമ്പോ പിന്നെ ഒരുപാട് നിരാശ തോന്നും …

ഇനി കൊച്ചമ്മേടെ സ്നേഹം അപ്പു ആഗ്രഹിക്കുന്നില്ല , ഇഷ്ടം ഇല്ലാത്തോണ്ടല്ല , ലക്ഷ്മി അമ്മയുടെ അത്രേം അല്ലെങ്കിലും കുറെ ഇഷ്ടം ഉണ്ടായിരുന്നു കൊച്ചമ്മയോടു , എന്നാലും വേണ്ട ,,,,,കിട്ടാതെ പോയാൽ അപ്പുനു ഒരുപാട് സങ്കടങ്ങളോടൊപ്പ൦ ഈ ഒരു സങ്കട൦ കൂടെ ആവില്ലേ ,,,,,,,,,,,,,,,അത് വേണ്ട എല്ലാം കൂടെ അപ്പുനു താങ്ങാൻ പറ്റില്ല , അത് കൊണ്ടാ ……………….അപ്പുനെ പുറമെ നിന്ന് കാണുന്നവർക്ക് അറിയില്ലല്ലോ അല്ലെ ലക്ഷ്മി അമ്മെ ,,,,അപ്പുന്റെ ഉള്ളിലെ സങ്കടങ്ങൾ,ജീവിതത്തില് ഒറ്റപ്പെട്ടു പോയാൽ മാത്രമല്ലെ ഈ സങ്കടം ഒക്കെ ശരിക്കും അറിയൂ ഇല്ലേ ലക്ഷ്മി അമ്മെവീട്ടില് അച്ഛനുണ്ട് അമ്മയുണ്ട് സഹോദരങ്ങൾ ഉണ്ട് അങ്ങനെ ഉള്ളവർക്ക് അപ്പുനെ കാണുമ്പോ പ്രത്യേകിച്ച് ഒന്നും തോന്നില്ല , അപ്പുന്റെ സങ്കടം കാണുമ്പോ പോലും കുറെ അഭിനയം ആണെന്ന് തോന്നും , സിനിമയിലല്ല അഭിനയിക്കാൻ ഒക്കെ പറ്റൂ , ജീവിതത്തിൽ എങ്ങനാ അഭിനയിക്കുന്നെ . ഒരു സുപ്രഭാതത്തിൽ കൂടെ ഉള്ള ആരും  ഇല്ലാതെ ആകുന്ന അവസ്ഥ വന്നാൽ മാത്രമല്ലെ അപ്പുനെ ശരിക്കും മനസിലാകൂ………..

അപ്പു അത് പറയുമ്പോ വലത്തേ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് കണ്ണ് അമർത്തി തുടച്ചു.

അതെ അവനല്ലേ അറിയൂ അവന്റെ ഉള്ളിലെ തേങ്ങൽ . അതൊട്ട്  മനസിലാക്കുന്നതും ലക്ഷ്മിക്ക് മാത്രം.

ആരും വേണ്ട ,,,,,,,,,,,,ആരും വേണ്ട അപ്പുനു ,,,,,,,,,,,,,,,,,,,,ലക്ഷ്‌മി ‘അമ്മ ഇങ്ങനെ ആകാശത്തു മിന്നി തിളങ്ങുന്ന കാലത്തോളം  ഈ അപ്പു ഒറ്റക്കല്ല …………………ആവുകയും ഇല്ല….ആ കാവല് മാത്രം മതീ അപ്പൂന്……………

ഇത് തന്നെ ആണ് അപ്പുവിന്റെ തലയിലെ വരയും, ആഗ്രഹിച്ചത്,മോഹിച്ചത്,സന്തോഷിപ്പിച്ചത്, ആശ്വാസ൦ പകർന്നത് എല്ലാം അവന്റെ ജീവിതത്തിൽ കിട്ടാതെ പോയിട്ടേ ഉള്ളു, ഒരിക്കൽ പോലും എത്തി പിടിക്കാത്ത അകലത്തേക്കു…………….ഇപ്പോൾ ഒരു പരിധി വരെ അവനു ആശ്വാസം പകർന്നിരുന്ന മാലിനിയുടെ സ്നേഹവും.

ഇനി ഒരു പക്ഷെ ,,,,,,,,,,,,,അവൻ ഏറെ കൊതിച്ചു എന്നെകിലും ഒരു നാൾ കിട്ടും എന്ന തീവ്രമായി പ്രതീക്ഷിച്ചു ഇരിക്കുന്ന പാറുവിന്റെ സ്നേഹവും ……………………??????????????

അറിയില്ല എന്താണ് അവന്റെ തലയിൽ വരച്ചത് എന്ന്…………………..

<<<<<<<<<<<O>>>>>>>>

അപ്പു വീട് തുറന്നു ഉള്ളിൽ കയറി,

അവൻ ഒരുപാട് ഒറ്റപ്പെട്ടു പോയ അവസ്ഥ തന്നെ ആയിരുന്നു , രാജശേഖരൻ ഇങ്ങനെ ഒക്കെ പെരുമാറും ഒന്നും എന്ന് അവൻ കരുതിയിരുന്നില്ല

അവനു എത്ര ഒക്കെ സ്വയം ആശ്വസിപ്പിച്ചാലും മാലിനിയുടെ സാന്നിധ്യം കൂടെ ഇല്ലാതാകുന്നത് ഒരുപാട് അസഹനീയം തന്നെ ആയിരുന്നു.

ഉള്ളിൽ വേദനകൾ ഇങ്ങനെ നിറഞ്ഞു കവിയുന്നു, ആരോടും പറയാൻ പോലും പറ്റാതെ. അങ്ങനെ വിഷമിച്ചു ഇരുന്നപ്പോൾ ആണ് ലക്ഷ്മിയുടെ സമീപം വെച്ച അവന്റെ സായി അപ്പൂപ്പന്റെ ഫോട്ടോ കണ്ടതു.

എന്താ ഇങ്ങനെ കാലുമ്മേ കാലും കേറ്റി വെച്ചു  ഇരിക്കുന്നത് ? അവ൯ ചോദിച്ചു.

അവനു ഒരുപാട് വിഷമം ഉണ്ട് , കണ്ണൊക്കെ നിറയുന്നുമുണ്ട്.

എന്റെ ലക്ഷ്മി അമ്മയുടെ അച്ഛൻ അല്ലായിരുന്നോ , എന്നിട്ടു പെട്ടെന്ന് കൊണ്ടോയില്ലേ ,,,

ഈ അപ്പൂനെ തനിച്ചാക്കി നിർത്തി,

അപ്പു എന്താ അപ്പൂപ്പാ ഇങ്ങനെ ,അപ്പൂന് ഒന്നും കിട്ടാതെ പോണത്

എല്ലാം ഒരുപാട് മോഹിപ്പിച്ചു അല്ലെ അപ്പൂന്റെ കയ്യീന് പോണത്. ഇപ്പൊ മാലിനി കൊച്ചമ്മയും

അപ്പൂന് ,,,,അപ്പൂന് ……………….ഒരുപാടു സങ്കടം ഉണ്ടപ്പൂപ്പ ….

അപ്പൂന് ആരും ഇല്ല ………………അപ്പു …..ഒറ്റക്കായി ………………………ഒറ്റ പൊട്ടല്‍ ആയിരുന്നു അപ്പു, അത് പറയുമ്പോ അവന്റ്റെ വിങ്ങി പൊട്ടല്‍ അണക്കെട്ട് തകര്‍ത്ത് ഒഴുകുന്ന പുഴ ആയി മാറി.

അവന് കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല , അത്ര ഭീകരം ആയിരുന്നു അവന്റെ അവസ്ഥ,

അപ്പൂന് ഇപ്പൊ പേടി ആണ് സ്നേഹിക്കാൻ …………..ഇഷ്ട്ടപെട്ടു പോയാ പിന്നെ അവരൊക്കെ പോകും അപ്പൂനെ ഇട്ടേച്ചു ,,,,,,,,,,,,,എന്തൊരു വിധി ആണ് ……………..ഇത്രക്കൊക്കെ ഞങ്ങൾ ആരോടെങ്കിലും എന്തെങ്കിലും പാപം ഒക്കെ ചെയ്‌തിട്ടുണ്ടോ …അപ്പൂപ്പാ ,,,,,,,,,,,,,,,,,,,,,,

പൊട്ടി പൊട്ടി ഉള്ള കരച്ചിൽ, എങ്ങി എങ്ങി ഉള്ള കരച്ചില്‍…

ആരും ഒന്നും പറയുന്നില്ല ..

ഇനി ഇപ്പോ പാറു മാത്രേ ഉള്ളു ഉള്ളിൽ , അപ്പുനു അറിയാം പാറുവും പോകും…………..

അത് പറയുമ്പോളേക്കും അവൻ ഒരുപാട് ഒരുപാട് പൊട്ടി കരഞ്ഞു.

ലക്ഷ്മി ‘അമ്മ പോയി അച്ഛൻ പോയി ഇപ്പൊ മാലിനി കൊച്ചമ്മേം ഇനി …………….ഇനി ………………….ഇനി

……….അവനു കരച്ചില് കൊണ്ട് മുഴുവിക്കാൻ പറ്റിയില്ല …………….

പാറും പോകും ………………..എല്ലാരും പോകും ………………..എല്ലാരും  പോകും ……………………..കരച്ചിലിന്റെ തീവ്രതയിൽ എത്തി അവൻ.

വിങ്ങി എങ്ങി എങ്ങി കരഞ്ഞു പോയി പാവം.

പാറും എന്നെ ഇട്ടേച്ചു പോകും ല്ലേ അപ്പൂപ്പാ ,,,,,,,,,,,,,,,

അവൻ അവന്റെ സായി അപ്പൂപ്പനോട് ആണ് ചോദിക്കുന്നത്.

അപ്പുനൂ അറിയാം പാറും പോകുംന്നു…………… എന്നാലും സങ്കടം ഒരു പാട് വരുന്നു………………..

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.