അപരാജിതൻ 4 [Harshan] 6764

ഇപ്പൊ രാമൻ പിള്ളസാറിനെ വേറെ സ്ഥലത്തേക്ക് മാറ്റി , ഞാൻ ഒറ്റക്കാണ് ഡീൽ ചെയ്യുന്നത് , ഒരുപാട് ബുദ്ധിമുട്ടുണ്ട്, എന്നാൽ ബുധിമുട്ടുന്നതിനു സാലറി ഉണ്ടി അതും ഇല്ല , തരുന്നതിന്റെ മൂന്നില്‍ രണ്ടും  അച്ഛന്റെ കടം എന്നും പറഞ്ഞു പിടിക്കും , ഇനി ഹെഡ് ഓഫീസിൽ പോയിട്ട് വേണം ഇതിന്റെ പത്തിരട്ടി ജോലി ചെയ്യാൻ ,

 

ഒന്നാമതെ എന്റെ ബാക്ഗ്രൗണ്ട് കൊള്ളില്ല, ഞാൻ നിങ്ങളെ പറ്റിച്ചു പോയവന്റെ മകൻ ആണ്, ആ എന്നെ തന്നെ വേണം നിങ്ങൾ ഹെഡ്ഒഫീസിൽ ജോലി ചെയ്യിപ്പിക്കാൻ,പലരുടെയും പുച്ഛവും നോട്ടവും ഒക്കെ കാണേണ്ട വരു൦ അതുപോലെ രാജശേഖര൯ സാറിനെന്നെ കണ്ണിനു നേരെ കാണുന്നതേ ചതുർഥി ആണ്, ഇതൊക്കെ ഞാൻ സഹിക്കേണ്ടി വരില്ലേ ”

 

വെറുതെ എന്തിനാ കൊച്ചമ്മേ, ഞാൻ ഇപ്പൊ ഉള്ളതു പോലെ പൊകോളാ൦

 

ഇതിനൊന്നും മാലിനിക്ക് മറുപടി ഉണ്ടായിരുന്നില്ല,

 

അവൾ കൂടുതൽ ഒന്നും പറയാൻ നിന്നില്ല, അവിടെ നിന്നും എഴുന്നേറ്റു പോയി.

 

പോകുംവഴി മാലിനി മുകളിൽ മിന്നുന്ന നക്ഷത്രത്തെ നോക്കി പറയുകയും ചെയ്തു.

 

ലക്ഷ്‌മി നിന്റെ മോൻ ഉണ്ടല്ലോ എന്റെ അപ്പു അവൻ ഒരുപാട് കുറുമ്പൻ ആണ് കേട്ടോ ,,,ശോ …. അവൻ പാവം ആണ് ലക്ഷ്മി ,,,ഉള്ളിലെ സങ്കടം ഒക്കെ ഇങ്ങനെ കാണിക്കുന്നു എന്ന് മാത്ര൦ ,,, അവന്റെ അച്ഛനോട് വരാൻ  പറയു വേഗം തന്നെ ,,, അല്ലാതെ ഞാൻ എന്ത് പറയാൻ ആണ് ,,,, അവനോടു ഒന്ന് മാത്ര൦ പറയണേ നീ എന്റെ പൊന്നുവിനെ നോക്കിക്കോളണം എന്ന്  ……എനിക്ക് ഒരുപാട് വിശ്വാസം ഉണ്ട് , നിന്റെ ആദിശങ്കരൻ ഉണ്ടെങ്കിൽ എന്റെ ശ്രീയയെ പൊന്നുപോലെ കാത്തോളും എന്ന് …. പറയില്ലേ നീ …..

ഒരു നക്ഷത്രം മിന്നുകയും ചെയ്ത പോലെ ,,,, ഒരു പക്ഷെ ലക്ഷ്മി ആയിരിക്കും

 

<<<<<<<<<O>>>>>>>>>

 

പിറ്റെന്നു ആദി ഓഫീസില്‍ പോയി, നല്ല തിരക്കുകള്‍ ഒക്കെ തന്നെ ആണ്. മായയും ഇല്ല, സിബിക്കും ഒറ്റയ്ക്ക് കാര്യങ്ങള്‍ എല്ലാം ചെയ്യാന്‍ സാധിക്കില്ല.

 

അന്ന് ഉച്ച കഴിഞ്ഞു ആദിക്ക് ഹെഡ് ഓഫീസില്‍ ഒരു ഫോണ്‍ കോള്‍ വന്നു,

 

ആദിക്ക് ട്രാന്ഫ്ര്‍ വിത്ത് ഇമ്മെഡിയറ്റ് എഫെക്ട്,

 

ഹെഡ് ഓഫീസിലേക്ക് ആണ് മാറ്റം.

 

ശ്യാംനേ അസിസ്റ്റു ചെയ്യാന്‍ ആണ്, ആദിയുടെ സ്ഥാനത്ത് പുതിയ ആള്‍ വരും.

 

ഹെഡ് ഓഫീസ് കുറച്ചു അടുത്ത് തന്നെ ആണ്.

 

സിബി പീലിചേട്ടന്‍ ഒക്കെ വിഷമത്തില്‍ ആണ്, ആദിക്കു മാറ്റം അല്ലേ, ഇനി ഇങ്ങനെ ഒരുമിച്ച് രസിച്ചു ജോലി എടുക്കാന്‍ സാധിക്കില്ലല്ലോ, പക്ഷേ എന്തു ചെയ്യാന്‍ ആണ് ഓഫീസില്‍ നിന്നുള്ള തീരുമാനം അല്ലെ.

 

<<<<<<<<O>>>>>>>

 

പിറ്റെന്നു ശ്രീയയുടെ കോളേജിൽ ആർട്സ് ഫെസ്റ്റ് ആണ്

 

സീനിയർസ് ഒക്കെ പ്രൊജക്റ്റ് വർക്ക് ഒക്കെ കഴിഞ്ഞു ജോയിൻ ചെയ്തിട്ടുണ്ട്. ശ്രീയ കോളേജിലെ ഒരു ബ്യുട്ടി ക്വീൻ തന്നെ ആണല്ലോ, ഒരുപാട് പേ൪ തങ്ങളുടെ ഹൃദയം കാണിക്കാൻ ആയി അവളുടെ പിന്നിൽ ഉണ്ട്, ചിലർ എഴുത്തുകൾ ആയും എഫ് ബി റിക്വസ്റ്റ്റ്റുകൾ ആയും ഒക്കെ, പക്ഷെ തന്റെ മനസ്സിൽ ഒരു ഗന്ധർവ്വനെ മാത്ര൦ പ്രതീക്ഷിച്ച ശ്രീയക്കുട്ടിക്ക് ആ ഒരു ഗന്ധർവ്വനെമാത്ര൦ കാണാൻ സാധിച്ചില്ല അവരിൽ ആരെയും.കൂടെ കൂട്ടിനായി സംരക്ഷണത്തിനായി ആദിശങ്കരൻ ഉണ്ടെങ്കിൽ പോലും ശ്രിയക്കു അവനോടും ദേഷ്യം എന്ന വികാരം അല്ലാതെ പ്രണയം തോന്നുന്നില്ലല്ലോ, എന്ത് ചെയ്യാൻ ആണ്.

 

കോളേജിൽ ആർട്സ് ഫെസ്റ്റിവൽ ആണ്.

 

ശ്രീയ കലാമത്സരങ്ങളിൽ ഒക്കെ ആക്റ്റീവ് ആയി പങ്കെടുക്കുന്നുണ്ട്, അവൾ ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും കൂടാതെ നൃത്തമത്സരങ്ങളിലും ഭരതനാട്യം കുച്ചിപ്പുഡി കഥക് എല്ലാത്തിലും പങ്കെടുക്കുന്നുണ്ട്.

 

മൂന്ന് ദിവസം ആണ് മത്സരങ്ങൾ, ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾ ആണ് , അവാര്ഡ് കോളേജ തന്നെ ആണ് വെന്യു. ജില്ലയിലെ ഇരുപത് കോളേജുകളിൽ നിന്നുള്ള മത്സരാർത്ഥികൾ ആണ്‌. അന്ന് ഒരു പതിനൊന്നു മണിയോടെ കോളേജ് ഓഡിറ്റോറിയത്തിൽ ലളിതഗാന മത്സരം നടത്തുകയാണ്.വലിയ സദസ്സ് ആണെങ്കിലും അധികം കാണികൾ ഇല്ല എല്ലാവരും പലയിടങ്ങളിൽ ആണ്. മത്സരം ആരംഭിച്ചു.

ഓരോരുത്തരെ ചെസ്റ്റ നമ്പർ പ്രകാരം വിളിക്കുകയാണ്.

എല്ലാവരും അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ ഉണ്ട്, വരുന്നു നല്ല നല്ല പാട്ടുകൾ പാടുന്നുണ്ട്.

ആകെ പതിനേഴു പേര് ആണ് മത്സരത്തിന്.

ഒരുപാടുപേർ പാടി കഴിഞ്ഞു, പതിനാറാമതു ശ്രീയയുടെ നമ്പർ വിളിച്ചു.

ഒരല്പ൦ ടെൻഷൻ ഉണ്ട് , അവൾ നേരെ സ്റ്റേജിലേക്ക് കയറി.

 

അവൾ അവന്റെ കണ്ണനെ ഒരു നിമിഷത്തേക്ക് കണ്ണടച്ച് ഓർത്തു , പരിപൂർണ്ണ നിശബ്ദത മാത്രം ആ വേദിയിൽ.എല്ലാവരും അവളെ മാത്രം ശ്രദ്ധിക്കുന്നു,

 

അവൾ ആലപിക്കാൻ പോകുന്നത് തന്റെ പ്രിയൻ ആയ കണ്ണൻ വൃന്ദാവനം ഉപേക്ഷിച്ചു മധുരയിലേക്ക് പോയപ്പോൾ പിന്നീട് ഒരിക്കലും കണ്ണനെ കാണാൻ സാധിക്കാതെ പോയ ഉള്ളിലെ വിഷമം കാത്തിരിപ്പായി നിറമിഴികളോടെ കണ്ണനെ  മാത്രം സ്വപ്നം കാണുന്ന ഒരു പാവ൦ ഗോപികയുടെ വ്യഥകൾ ദുഃഖങ്ങൾ ആയിരുന്നു,

 

അവളുടെ മധുരമനോഹരമായ സ്വർഗീയമായ ശബ്ദലയത്തിൽ അവൾ ആ ഗാനം പാടി തുടങ്ങി. ഏറ്റവും കുറഞ്ഞ വേഗതയിൽ ഉള്ള ആ ഗാനം കേൾക്കുന്നവരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു. എല്ലാവരും സ്വയം ഗോപികമാർ ആയ പോലെ , കണ്ണനെ ഒരു പാട് നഷ്ടപ്പെട്ടുപോയ പോലെ ..

പരിപൂർണ നിശബ്ദത മാത്രം വേദിയിൽ , അവളുടെ നാദം മാത്ര൦, അത് വേദിയിലെ വലിയ സൗണ്ട് സിസ്റ്റത്തിലൂടെ പുറത്തേക്ക് ഒഴുകി കേട്ടവർ കേട്ടവർ ആ ശബ്ദത്തിന്റെ ഉറവിടം തേടി മറ്റു വേദികളിൽ നിന്ന് പോലും ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു ,,

കേട്ടവർ പൂർണമായും ആ നാദ വീചികളിൽ ലയിച്ചു ഇരുന്നു, മാർക്ക് ഇടാൻ ഇരുന്ന ഒരു ടീച്ചർ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിക്കുന്നു. അത്ര മനോഹരമായ ഗാനവും ഈണവും,

 

കായാമ്പൂ നിറമോലും കണ്ണനെ കാണുവാൻ

കണ്ണ് നിറഞ്ഞു ഞാൻ കാത്തിരുന്നു….

ഈ ഗോപിക കാത്തിരുന്നു

കണ്ണന്റെ കാലൊച്ച കേൾക്കുവാൻ മോഹിച്ചു

കാതോർത്തു ഞാനിരുന്നു…

മോഹനവേണുഗാനതിന്നലയാകാൻ

ഹൃദയത്തിലേകാന്തതപം ചെയ്തു ഞാൻ.

കായാമ്പൂ നിറമോലും കണ്ണനെ കാണുവാൻ

കണ്ണ് നിറഞ്ഞു ഞാൻ കാത്തിരുന്നു….

ഈ ഗോപിക കാത്തിരുന്നു

 

ആ ഗാനം അങ്ങനെ ആ പ്രദേശത്തെ മൊത്തം ലയതാളവിന്യാസത്തിൽ തരംഗം ആകുന്ന നേരം കോളേജിന്റെ ഗെറ്റ് കഴിഞ്ഞു കോടികള്‍ വില ഉള്ള റോൾസ് റോയ്‌സ് ഫാന്റം കാർ വന്നു. കോളേജ് ഓഡിറ്റോറിയത്തിന് സമീപം ആ കാർ വന്നു നിന്നു.

 

കാ൪ പാർക് ചെയ്തു നല്ല ഉയരം ഉള്ള ഒരു യുവാവ് ആ കാറിന്റെ ഡോർ തുറന്നു. വലത്തേ കയ്യിൽ രുദ്രാക്ഷ0 കെട്ടിയ ഗോൾഡൻ ചെയിൻ കാണുന്നു, അയാൾ തൻറെ വലത്തെ കാൽ പുറത്തേക്കു വെച്ചു ബാഡ്ഗ്ലി മിഷ്കാ ബ്രാൻഡഡ് ലെതർ ഫുട് വെയർ ആണ് ഒരു അൻപതിനായിരം രൂപ എങ്കിലും വിലവരും,  ആ യുവാവ് പുറത്തേക്കിറങ്ങി. ഇടത്തെ കയ്യിൽ ഓഡർമാസ് പിജിറ്ന്റെ അറുപത് ലക്ഷം  വിലവരുന്ന വാച്ച് ആണ് ധരിച്ചിരിക്കുന്നത്. ഒരു മനോഹരമായ ക്രീം കളര്‍ കൂര്തകയും നീല ജീന്സു്൦ ഒക്കെ ധരിച്ചു പിന്നില്‍ നിന്നെ കാണാന്‍ കഴിയുന്നുള്ളൂ.

 

ആ യുവാവ് കാറിന്റെ ഡോര്‍ അടച്ചു. തിരിഞ്ഞു. ഒരു സൂര്യതേജസ്സോടെ അതീവ സുന്ദരന്‍  ആയ ഒരു യുവാവ്. ക്ലീന്‍ ഷേവ് ആണ്, നല്ല തൂവെള്ള നിറം, ക്ലീന്‍ ഷേവ് ആയതിനാല്‍ ഒരു പച്ച കലര്ന്ന നിറം താടിയില്‍.  ആരെയും മോഹിപ്പിക്കുന്ന നീല കണ്ണുകള്‍. നീണ്ട സുന്ദരമായ മൂക്ക്, മുടി എല്ലാം ഈരി ഒതുക്കി ശരിക്കും പറഞ്ഞാല്‍ യവന കഥയിലെ ഒരു രാജകുമാരന്‍. അതിനു മേലെ ഒരു ഉപമയും സാധ്യമാവില്ല. അത്ര ഏറെ തേജസ്വി ആയ ഒരു യുവകോമളന്‍.

 

അയാള്‍ ശ്രീയ പാടുന്ന ആ ഗാനം കണ്ണടച്ച് കേള്ക്കുുക ആണ് സ്വയം മതിമറന്നു.

 

ഗാനത്തിന്റെ ചരണം പാടി തുടങ്ങിയപ്പോളേക്കും അയാള്‍ നേരെ ഓഡിറ്റോറിയം ലക്ഷ്യമാക്കി നടന്നു. അയാള്‍ ഓഡിറ്റോറിയത്തില്‍ എത്തി, യവനകഥയിലെ രാജകുമാരിയെ പോലെ മനോഹരി ആയ ശ്രീയ അവളുടെ അവര്ണ്ണയനീയമായ നാദസൌന്ദര്യത്താല്‍ വേദിയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുക ആണ്.

ഇതുപോലെ ഒരു ഈണം ആരും കേട്ടിട്ടില്ല. എല്ലാരും സ്വയം മതിമറന്നു ഇരിക്കുക ആണ്.

ഒടുവിൽ ഗാന൦ അവസാനിക്കുന്ന സമയത്തു കണ്ണാ,,,,എന്ന് ഉയർന്ന പിച്ചിൽ നീട്ടി വിളിക്കുന്ന ഒരു മനോഹരമായ ഒരു ഭാഗം ഉണ്ടായിരുന്നു, ഷഡ്ജത്തിൽ  നിന്നും തുടങ്ങി ഒടുവിൽ കണ്ണാ എന്ന ആ വിളി ഋഷഭവും ഗാന്ധാരവും മാധ്യമവും പഞ്ചമവും ധൈവതവും കഴിഞ്ഞു നിഷാദം വരെ ഉയരുന്ന പിച്ചിൽ  ആ ഗാനം അവസാനിച്ചു.

വേദിയില്‍ ഉള്ളവര്‍ ആ ഗാനം അവസാനിച്ചു എന്നു പോലും തിരിച്ചറിയാതെ പോയ അവസ്ഥ.എല്ലാരും വേദിയില്‍ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് നിന്നു, നിലക്കാത്ത കരഘോഷം. അത്ര മനോഹരമായി അവള്‍ പാടി, ഒരാള്ക്ക്  പോലും ഇത്രയും അനുമോദനം ലഭിച്ചില്ല. ശ്രീയ നന്ദി പറഞ്ഞു വേദിയില്‍ നിന്നും ഇറങ്ങി.

 

അവള്‍ അടുത്ത വേദിയിലേക്ക് നടന്നു.

 

മുന്നോട്ട് നടന്നു ഓഡിറ്റോറിയത്തിന് വെളിയിലേക്ക് പോകുന്ന വഴിയില്‍ ആ സുന്ദരനായ യുവാവ് അവളുടെ മുന്നിലേക്ക് നിന്നു.

 

പെട്ടെന്നു ഒരാള്‍ തന്റെ മുന്നിലേക്ക് നിന്നപ്പോള്‍ ശ്രീയ ഭയന്ന് പോയി. അവള്‍ അയാളുടെ മുഖത്തേക്ക് നോക്കി.

 

ഒരേ ഒരു നിമിഷം , ഒരേ ഒരു നിമിഷം മാത്രമേ അവള്‍ നോക്കിയുള്ളൂ, ആ തേജസ്സുള്ള നീലകണ്ണുകളിലേക്ക് നോക്കിയപ്പോള്‍ തന്നെ അവള്‍ സ്വയം മറന്നു പോയ നിമിഷങ്ങള്‍. അവളുടെ ഹൃദയ൦ മിടിക്കുന്നതിന്റെ വേഗത ഉന്നതിയില്‍ ആയി, അവളുടെ നെറ്റിയില്‍ നിന്നും വിയര്പ്പ്  ഒഴുകാന്‍ തുടങ്ങി, കൈകാലുകള്‍ വിറക്കുന്ന പോലെ,

 

ആ യുവാവിന്റെ നയനങ്ങളിലേക്ക് അധികം നേരം നോക്കാന്‍ അവള്‍ക്കു സാധിക്കുന്നില്ല, അവളുടെ ശിരസ് കുനിഞ്ഞു, ലജ്ജ കൊണ്ടെന്ന പോലെ.

 

നല്ല ശബ്ദം ,,,,നല്ല ഈണം ,,,,,,നല്ല ഗാനം….. അതിമനോഹരം ,,,, അതില്‍ കൂടുതല്‍ എനിക്കു പറയാന്‍ അറിയില്ല….. കുട്ടിയുടെ നാദത്തില്‍ ഞാന്‍ സ്വയം മറന്നുപോയി….

 

നല്ല ഗംഭീര്യം ഉള്ള ശബ്ദത്തില്‍ ആ യുവാവ് പറഞ്ഞു. ആ ശബ്ദത്തിന് പോലു൦ മനസ്സിനെ സ്വാധീനിക്കാനുള്ള ദിവ്യമായ മാസ്മരികമായ ശക്തി.

 

ഓള്‍ ദി വെരി ബെസ്റ്റ്സ്….

 

അത്രയും പറഞ്ഞു ചിരിച്ചു സ്വയം പരിചയപ്പെടുത്താനോ അവളുടെ വിവരങള്‍ പോലും ചോദിക്കാനോ നില്ക്കാതെ ആ യുവാവ് അവിടെ നിന്നും ഇറങ്ങി.

 

അവള്‍ ഒരു അത്ഭുതത്തോടെ മാത്രം ആ യുവാവിനെ നോക്കി നിന്നു ….

 

തന്റെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്തു കോളേജു ഓഫീസിലേക്ക് വാഹനം ഓടിച്ചു പോയി.

അതേ സമയം വേദിയിലെ സൌണ്ട് സിസ്റ്റത്തില്‍ നിന്നും ഹൈ ബാസ്സ് ട്രെബിള്ഇ ല്‍ ഒരു ഗാനം മുഴങ്ങി

 

സീതാകല്യാണ വൈഭോഗമേ

രാമ കല്യാണ വൈഭോഗമേ

പവനജ സ്തുതി പാത്ര പാവന ചരിത്രാ

രവിസോമ വാരനേത്ര രമണീയ ഗാത്ര

ഭക്ത ജന പരിപാല ഭരിത ശര ജാല

ഭുക്തി മുക്തിദ ലീല ഭൂദേവ പാല

പാമരാസുരഭീമ പരിപൂർണ്ണ കാമ

ശ്യാമ ജഗദഭിരാമ സാകേത രാമാ

 

ഹൈ ബാസില്‍ ഓരോ താളവും അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.

താന്‍ എവിടെയോ കേട്ടു മറന്ന ശബ്ദം,  കണ്ടു മറന്ന കണ്ണുകള്‍, ആ കണ്ണുകള്‍ തനിക്ക് ചിരപരിചിതം തന്നെ….

 

താന്‍ കണ്ടു മറന്ന ഏതോ സ്വപ്നത്തിലോ …… അതോ…. ജന്മന്തരബന്ധതിലോ

ഇത് തന്നെ ആണോ തന്റെ ഗന്ധര്‍വ്വ൯

 

-14-

ശ്രീയ്ക്ക് ഒന്നും തിരിച്ചറിയാൻ സാധിക്കുന്നില്ല, അവൾ മായികമായ അവസ്ഥയിൽ തന്നെ,

എന്താണ് തനിക്കു സംഭവിച്ചത്….  ഇന്ന് വരെ ഒരാളോടും തോന്നാത്ത ഒരു ആകർഷണം എന്താണ് ആ യുവാവിനോട് തോന്നിയത്,,,,,ആരാണയാൾ,…..കണ്ണാ………….എനിക്ക് പറഞ്ഞു താ ………..ആരാണയാൾ?

കണ്ണാ ……..ഈ കണ്ണുകൾ എനിക്ക് നല്ല ഓർമ്മ ഉണ്ട് , പരിചിതമായ കണ്ണുകൾ ആണ്, എവിടെ എന്ന് മാത്രം പൊന്നുവിന് അറിയാൻ സാധിക്കുന്നില്ല, എന്റെ സ്വപ്നങ്ങളിൽ ആണോ, അതോ  സത്യമോ മിഥ്യയോ

എന്നറിയാത്ത പൂർവ്വജന്മത്തിലോ.,,,,,,,,,,,,ആ ശബ്ദം,,,,,,,,,,,,,ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്നു, എനിക്ക് ഓർമ്മ ഉണ്ട് ഈ ശബ്ദം എന്റെ ഏതോ ഒരു ഓർമ്മയിൽ ഉണ്ട് ,

 

കണ്ണാ ………………ശ്രിയ മനസ്സിൽ ഉരുവിട്ടു.

 

അവൾ ഉടൻ തന്നെ പുറത്തേക്കു ഇറങ്ങി , അയാൾ എങ്ങോട്ടു പോയി, അറിയില്ല, പിന്നീടു അവൾക്കു അയാളെ കാണാൻ കഴിഞ്ഞില്ല.

 

ഒന്നുറപ്പാണ്, ഒന്നുകിൽ കണ്ടു മറന്ന ഒരു സ്വപ്നത്തിൽ അല്ലെങ്കിൽ അവളുടെ പൂർവജന്മത്തിൽ എവിടെയോ അയാൾക്ക് ഒരു സാന്നിധ്യം ഉണ്ടായിരുന്നിരിക്കണം.

 

<<<<<<<O>>>>>>>>

 

സമ്മതിക്കൂല്ല …………..ഈ പരിപാടി സമ്മതിക്കൂല്ല……………..

ഇവിടെ ഒരു നീല കണ്ണുള്ള ഒരുത്തനും വേണ്ട …………..വേറെ ഒരു ഗന്ധര്വനും  വേണ്ട.

ആ പന്നിയുടെ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും.

 

എന്റെ അപ്പു ആണ് , എന്റെ ആദിശങ്കരൻ ആണ് നായകൻ, അപ്പൊ നായിക പാറു

 

അതിന്റെ അപ്പുറത്തേക്ക് ഒരുത്തനേം കാലു കുത്താൻ ഞാൻ സമ്മതിക്കില്ല.

 

രോഷാകുലനായി മനു ചാടി എഴുനേറ്റു.

 

അല്ലെ …………….കൊട്ട് മൊത്തം ചെണ്ടക്കും കാശ് മാരാർക്കും,

 

പാറു , അവൾക്കെന്താ  എന്താ പെട്ടെന്നൊരു മാറ്റം, നല്ലൊന്നാന്തരം ചെറുക്കൻ അവളുടേ വീട്ടിൽ ഉള്ളപ്പോ,

ബാലു ഒന്നും മനസിലാകാത്ത രീതിയിൽ മനുവിനെ നോക്കി.

 

ബാലു ചെട്ടാ കാര്യം ഒക്കെ കൊള്ളാം , ഈ പരിപാടി നടക്കില്ല , നിങ്ങൾ അപ്പുവിന്റെ കഥ പറയുമ്പോൾ ഞാൻ സ്വയം അപ്പു ആയി മനസ്സിൽ കാണുകയാണ്.

 

എനിക്ക് സ്വീകാര്യം അല്ല , കഥ മാറ്റണം, കഥ മാറ്റിയെ പറ്റു , ഇല്ലെങ്കിൽ ബാലു ചേട്ടന് ഞാൻ കോട്ടേഷൻ തരും

അതിനുള്ള സകല പിടിയും എനിക്കുണ്ട്. എന്ത് കഷ്ടമാ ബാലുച്ചേട്ട , എന്റെ അപ്പു , അവൻ പാവം അല്ലെ ,

എന്തോരം സ്നേഹം ആണ് അവന്റെ പാറുവിനോട് , ആ സ്നേഹം കാണുമ്പോ എനിക്ക് കണ്ണ് നിറയുന്നുണ്ട്, ഒരിക്കൽ പോലും ആ സ്നേഹം അവളെ  അറിയിക്കാൻ പോലും പറ്റുന്നില്ല , അവളവനെ സ്നേഹിക്കുന്നുമില്ല,

 

എന്തൊരു കഷ്ടം ആണ് എന്റെ അപ്പുനു, എന്തൊക്കെ വന്നാലും ലക്ഷ്മി ‘അമ്മ സത്യം ആണ് , പാറു അപ്പുവിന്റെ ആണ് എന്നുള്ളത് ലക്ഷ്മി ‘അമ്മ പറഞ്ഞ വാക്ക് ആണ് അപ്പുവിനോട്, എങ്കിലും ഈ ഗന്ധർവ്വൻ എന്നും പറഞ്ഞു വന്ന ആ ഉഡായിപ്പുണ്ടല്ലോ നീല കണ്ണൻ , അവന്റെ കോത്താഴത്തെ ഫാന്റം കാറും അണ്ണാക്കിലെ വാച്ചും, ഒലക്കേടെ മൂട്ടിലെ ചെരുപ്പും വേറെ പണി ഇല്ല , എവിടെ നിന്നും വന്നു ആ നാറി

ദൈവമേ എന്റെ ദേഷ്യം  തീരുന്നില്ലല്ലോ.

 

….അത് കേട്ട് ബാലു ചിരിച്ചു.

 

ബാലു ചേട്ടാ കുറച്ചു കഴിഞ്ഞു പറഞ്ഞാ മതി , എന്റെ ഉള്ളിൽ നിന്നും ആ ഞെട്ടൽ മാറിയിട്ടില്ല,

ഒരു കാര്യവും ഇല്ലാത്ത കുറെ ആളുകളെ എഴുന്നള്ളിച്ചു കൊണ്ടുവരും മനുഷ്യനെ പേടിപ്പിക്കാൻ ആയി.

ലോകത്തു കേട്ട് കേൾവി ഇലാത്ത ഒരു ഭീകരജീവി അതും ചീഞ്ഞ മാംസം തിന്നുന്ന ആൾ, അയ്യേ ,  സൈഡില് പാങ്ങോടൻ തിരുമേനി , വേറെ ഒരിടത്തു എന്താണ് എരുമരാജോ പോത്തു രാജോ അങ്ങനെ എന്തോ ഒന്ന്,  ഇതൊക്കെ എങ്ങനെ ആണ് വിശ്വസിക്കുക.

 

ബാലുച്ചേട്ട സത്യം പറയണം ഇത് നിങ്ങൾ ഉണ്ടാക്കിയ വെറുമൊരു കഥ മാത്രമേ അല്ലെ, അല്ലാതെ ഈ ഉള്ളവർ ഒക്കെ സത്യത്തിൽ ഉള്ളവർ ആണോ,

 

മനു …………….നിനക്ക് വിശ്വാസം ആകുന്നില്ലേ , അപ്പുവിനെ ഇത്ര ഏറെ അടുത്തറിഞ്ഞിട്ടും അപ്പു ഒരു കഥ ആണെന്നാണോ നീ വിചാരിക്കുന്നത്, ബാലു ചോദിച്ചു,

 

ഇല്ല അപ്പു പാറു മാലിനി മായ ,,ഇവരൊക്കെ ഉള്ളവർ തന്നെ ആണ് , അല്ല എന്ന് എനിക്ക് തോന്നുന്നില്ല, പക്ഷെ പലയിടത്തും സംശയങ്ങൾ ആണ്.

 

ബാലുച്ചേട്ട , എനിക്ക് നിങ്ങടെ ആദിശങ്കരനെ ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ , ഹീറോ ആണ്

 

പക്ഷെ നീലകണ്ണൻ നമുക്ക് വേണ്ട അവനെ ഒഴിവാക്കി പറഞ്ഞാൽ മതി ബാലുച്ചേട്ട..

 

മനു നീ ഒരു കാര്യം മനസിലാക്കുക , ഞാൻ കഥ അല്ല പറയുന്നത്

കേൾക്കുന്നവരുടെ സൗകര്യത്തിനു അനുസരിച്ചു മാറ്റങ്ങൾ വരുത്താൻ , ഞാൻ അപ്പു എന്ന ആദിശങ്കരന്റെ ജീവിതം ആണ് പറയുന്നത്, അതിൽ നടന്ന സംഭവങ്ങൾ അതുപോലെ അല്ലെ നിന്നു പറയാൻ സാധിക്കൂ , അല്ലാതെ അത് മാറ്റിപ്പിടി ഇത് വേണ്ട എന്നൊക്കെ പറഞ്ഞാൽ എനിക്കെന്തു ചെയ്യാൻ സാധിക്കും.

 

മനു കുറച്ചു നേരം ആലോചിച്ചു , അതും ശരി ആണല്ലോ.

 

യഥാർത്ഥത്തിൽ ഇവിടെ ഒരു എഴുത്തുകാരൻ ഇല്ലല്ലോ , ബാലു എന്ന വ്യക്തി മനു എന്ന വ്യക്തിയോട് പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു രാജകുമാരന്റെ ജീവിതകഥ അല്ലെ , അതായതു നടന്ന സംഭവം , അത് അതുപോലെ തന്നെ അല്ലെ പറയാൻ സാധിക്കൂ…

 

മനസിലായി മനസിലായി….ബാലുച്ചേട്ട എന്നാലും ശ്രിയ  എന്തിനാ ഈ അപ്പുനോട് ഒരൽപം പോലും സ്നേഹം കാണിക്കാത്തത്. എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല അവളെ , ആ മായ എത്ര നല്ല കുട്ടി ആയിരുന്നു , അപ്പു അവളുടെ മനസു അറിയാൻ ശ്രമിച്ചില്ല, അതൊക്കെ മോശം ആയി പോയി.

 

മനു നീ ഒരു കാര്യം പറയു ,,,,,,,,,അപ്പു എന്താണ് പാറുവിനെ വെറുക്കാത്തതു , ഇത്ര ഒക്കെ പെരുമാറിയിട്ടു പോലും എന്തെ അവന്റെ ഉള്ളിൽ ഒരു തുള്ളി വെറുപ്പ് പോലും ഇല്ലാത്തതു, അതിനു നിനക്കൊരു കാരണം പറയാൻ സാധിക്കുമോ ?

 

അയ്യോ അങ്ങനെ ചോദിച്ചാൽ അതും ശരി ആണല്ലോ…

 

മനു…… പാറുവിനെ വെറുക്കാൻ ആയി എത്ര എത്ര തെറ്റുകൾ പാറു അപ്പുവിനോട് ചെയ്തിട്ടുണ്ട് എന്നിട്ടു പോലും അപ്പുവിന് പാറുവിനെ വെറുക്കാൻ സാധിക്കുന്നില്ല, എന്താ അതിന്റെ കാരണം അതുപോലെ തന്നെ അപ്പു പാറുവിനോട് ദോഷം ഒന്നും ചെയ്തിട്ടില്ല എന്നാൽ അവനെ ഇഷ്ടപ്പെടാൻ ആയി ഒരുപാട് കാര്യങ്ങൾ അവൾക്കായി ചെയ്തിട്ടുണ്ട്, എന്നിട്ടും അവൾക്കു അപ്പുവിനോട് തരിമ്പു പോലും സ്നേഹം തോന്നാത്തതിനു എന്ത് കാരണം ആണ് നമ്മൾ ചൂണ്ടി കാണിക്കുക. ഇതൊന്നും കാരണം ഇല്ലാത്ത കാര്യങ്ങൾ ആണ്. എന്നാൽ അതിനു പിന്നിലും രഹസ്യങ്ങൾ ഉണ്ട്. അതാണ് വൈരുധ്യങ്ങൾ അതായതു കോൺട്രഡിക്ഷൻസ് . ഇവരുടെ ജീവിതം വൈരുധ്യങ്ങൾ നിറഞ്ഞതു ആണ് , അതിനു ഒരു കാരണം ഉണ്ട് അതാണ് ഇതിലെ ഒരു രഹസ്യം.

 

ആഹാ ……..എന്നിട്ടാണോ ബാലുച്ചേട്ട , ആ രഹസ്യം ഒന്ന് പറ,

 

ഹ ഹ ഹ ഹ……….. നമ്മൾ രഹസ്യത്തെ അന്വേഷിച്ചു പോകണം അല്ലാതെ അത് ഇങ്ങോട്ടു വരില്ല , അതിനു അപ്പുവിന്റെ ജീവിതം മുന്നോട്ടു കേട്ടാൽ മാത്രേ സാധിക്കൂ.

 

ബാലുച്ചേട്ട ,,,എന്നാലും ഇങ്ങനെ ഒക്കെ പ്രണയം ഉണ്ടാകുമോ ?

 

ഉണ്ടാകണം അല്ലോ , അതല്ലേ നമ്മുടെ അപ്പു , തെളിവ് തന്നെ അല്ലെ.

 

ബാലുചേട്ടാ ഈ അപ്പു ഇപ്പൊ എവിടെ ഉണ്ട് , ആളുടെ വല്ല അഡ്ഡ്രസ്സോ ഫോൺ നമ്പറോ ഒന്ന് കിട്ടുമോ?

ഹ ഹ ഹ………….ഇതൊന്നും എന്റെ കൈവശം ഇല്ല മനു , പക്ഷെ എനിക്ക് ഒന്നറിയാം ഇവരൊക്കെ എവിടെയോ ഉണ്ട് , എവിടെന്നു മാത്രം എനിക്കറിയില്ല………..എന്നോട് പറഞ്ഞിട്ടുമില്ല. ബാലു മറുപടി പറഞ്ഞു.

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.