അപരാജിതൻ 4 [Harshan] 6739

മായക്കു സത്യത്തിൽ വിഷമം ഒക്കെ മാറി ചിരി ആണ് വന്നത് , കാരണം ആദിയിൽ ഒരു സ്മാർട്ട് ഹാൻസം പയ്യനെ ആണ് അവൾ കണ്ടത് , ഇങ്ങനെ അസ്ഥിയിൽ പ്രേമം പിടിച്ച ഒരു കാമുകനെ ആദ്യം ആയി ആണ് കാണുന്നത്.

 

” ആദി തന്റെ പേഴ്സ് തുറന്നു, ഒരു കള്ളിയിൽ നിന്നും ഒരു കുഞ്ഞു പൊതി എടുത്തു. എന്നിട്ടു അവളെ കാണിച്ചു, ഇത് ആ പൂച്ചയുടെ സ്ലൈഡ് , ഇത് ഒരിക്കൽ പൂജക്ക്‌ കയ്യിൽ എണ്ണ പുരണ്ടപ്പോ കൈ തുടച്ച പേപ്പർ കഷ്ണം, ഇത് അവളുടെ മാലയിൽ നിന്നും അടർന്നു വീണ മുത്ത്, ഇത് അവളുടെ മുടിനാരു.” ഒരു കൊച്ചുകുട്ടിയുടെ അത്ഭുതത്തോടെ ആണ് അവൻ ഓരോന്നും വിശദീകരിക്കുന്നത്. ഇത് കണ്ടു മായ തലയ്ക്കു കൈ വെച്ച് .

 

“എന്റെ പൊന്നു ആദി, അവൾ കൈ തൊഴുതു, ഞാൻ ഒരുപാട് പ്രേമങ്ങൾ സിനിമയിലും സീരിയലിലും ഒക്കെ കണ്ടിട്ടുണ്ട്, ദൈവമേ ഇതുമാതിരി ഒരെണ്ണം, എന്റെ പൊന്നോ,,,ആദ്യമായ് ആണ്”

 

ഇതൊക്കെ കണ്ടപ്പോൾ മായക്കു മനസിലായി, ആദിയുടെ ഉള്ളിലെ പ്രണയ൦ എത്ര ആഴത്തിൽ ഉള്ളത് ആണെന്ന്,, ഇപ്പൊ അവളുടെ സങ്കടം ഒക്കെ മാറി , അവൾ ഫുൾ ഹാപ്പി ആയി.

 

അതുപിന്നെ അങ്ങനെ അല്ലെ വരൂ,,,, അപ്പുവിന് പാറുവിനോടുള്ള സ്നേഹം അത് കാണുന്നവർക്കു എന്നും സന്തോഷം അല്ലെ ഉണ്ടാക്കൂ.

 

“എന്നാലും നീ ആ കുറിഞ്ഞി പൂച്ചയുടെ പേര് പറയില്ല അല്ലെ ”

 

“ഇല്ല മായ, ആ പേര് എന്റെ ഉള്ളിൽ ഒരു തീ പോലെ കിടന്നോട്ടെ”

 

ആയിക്കോട്ടെ ആയിക്കോട്ടെ ..

 

കോഫി ഒക്കെ കുടിച്ചു അവർ ഇറങ്ങി.

 

പക്ഷെ മായയുടെ മനസ് ഇപ്പോൾ സന്തോഷം നിറഞ്ഞത് ആണ് , കാരണം അവൾക്കു പറയാൻ ഉള്ളത് അവൾ പറഞ്ഞു, നാളെ അവൾക്ക് ഒരു തോന്നൽ ഉണ്ടാകില്ല ഞാൻ പറഞ്ഞില്ലല്ലോ എന്നോർത്ത്, അതുപോലെ അവൾക്ക് മനസിലായി തനിക്ക് ആദിയോട് തോന്നിയ ഒരു ആകര്ഷണത്തെക്കാൾ നൂറു മടങ്ങു ശക്തമാണ് ആദിക്ക് അവന്റെ കുറിഞ്ഞി പൂച്ചയോടു ഉള്ള പ്രേമം, ആ പ്രണയത്തെ കുറിച്ച് ഓർക്കുമ്പോൾ പോലും ഉള്ളം നിറയുന്നു.

 

അവൻ മായയെ സ്റ്റോപ്പിൽ കൊണ്ട് ചെന്നാക്കി.

 

മായ അവനു നേരെ കൈ നീട്ടി, “ആദി ഓൾ ദി ബേസ്ഡ് , ആ കുറിഞ്ഞിപ്പൂച്ച നിനക്കുള്ളത് തന്നെ ആണ് , എങ്ങോട്ടും പോകില്ല , ഞാൻ പ്രാർത്ഥിക്കാം ”

 

“താങ്ക്സ് മായ, അപ്പൊ സൺ‌ഡേ കാര്യങ്ങൾ ഒക്കെ ഓ കെ അല്ലേ,,,, എന്റെ വീടിന്റെ കാര്യം ,,,”

 

“അത് ഡബിൾ ഒ കെ, എന്തായാലും ആളെ ഞാൻ കാണട്ടെ, എനിക്കിഷ്ടം ആണെങ്കിൽ മാത്രമേ ഞാൻ നോക്കൂ ”

 

“അത് മതി, ഇഷ്ടം ആകും,”

 

മായയുടെ ബസ് വന്നു മായ കൈ വീശി ടാറ്റ കൊടുത്തു ബസിൽ കയറി പോയി.

 

അവളുടെ ഉള്ളിൽ ഒരു കുഞ്ഞു വിഷമ൦ ഇല്ലാതില്ല , പക്ഷെ അവൾക്ക് ആധിയുടെ കാര്യം ഓർത്തപ്പോ ചിരിയാണ് വന്നത് , പ്രേമഭ്രാന്തൻ തന്നേ,,,,അസ്സല് നൊസ്സാ അവനു,,,അവൾ ചിരിച്ചു. അതേ അപ്പുവിനു, ആദിക്ക്,  തന്റെ പാറു ഒരു കുറിഞ്ഞിപൂച്ച തന്നെ ആണ്.

 

<<<<<<O>>>>>>

 

അന്ന് വൈകുന്നേര൦

 

അപ്പുവിന്റെ മൊബൈലിലേക്ക് സിബിയുടെ ഫോൺ വന്നു.

അവൻ ഫോൺ അറ്റൻഡ് ചെയ്തു.

ചതി …………….ചതി ……………..ഭീകരമായ ചതി…

നിങ്ങൾ ഒരു ചതിയൻ ആയിരുന്നു ചേട്ടായി. സിബി പറഞ്ഞു.

എന്ത് ചതി നീ കാര്യം ആണ് നീ പറയുന്നത്.

 

“ചേട്ടായി നിങ്ങൾ എന്നാലും എന്നോടിത് വേണ്ടായിരുന്നു.”

നീ കാര്യം പറയാൻ …

 

“ദൈവമേ ഞാൻ ഇത് എങ്ങനെ എന്റെ വീട്ടിൽ പറയും ”

മാങ്ങാത്തൊലി ,,,,നീ കാര്യം പറയാൻ …

 

” ആരാണ് ഞാൻ അറിയാതെ നിങ്ങൾ ഉള്ളിൽ സൂക്ഷിച്ച ആ കുറിഞ്ഞിപ്പൂച്ച ”

“ഓ മായ എല്ലാം പറഞ്ഞൂല്ലേ ”

 

പറഞ്ഞു പറഞ്ഞു എല്ലാം പറഞ്ഞു ,ഞാൻ വീട്ടിൽ നിന്നും കാക്കിലോ മുളക്പൊടിയും ഒരു ചന്ദ്രിക സോപ്പും വാങ്ങാൻ കടയിൽ വന്നപ്പോൾ മായ വിളിച്ചു എന്നോട് പറഞ്ഞതാ ,,,,,, ദൈവമേ ഞാൻ ഇത് എങ്ങനെ സഹിക്കും…നിങ്ങൾക്കു അറിയോ മനുഷ്യാ ,,, നിങ്ങളെ കണ്ടു പഠിക്കാൻ ആണ് എന്റെ അപ്പനും അമ്മയും എന്നോട് പറഞ്ഞത് , ഞാൻ അത് നോക്കി പഠിക്കുക ആയിരുന്നു,,,, എല്ലാം നശിപ്പിച്ചില്ലേ സാമദ്രോഹി ”

:ഹ ഹ ഹ ഹ ഹ ….അപ്പു ചിരിക്കാൻ തുടങ്ങി ”

 

ചേട്ടാ ,,,, ഒരു പത്തു കോഴിമുട്ട കൂടെ എടുത്തോ,,,സിബി കടക്കാരനോട് പറഞ്ഞു. ആ പിന്നെ അഞ്ചു താറാവ് മൊട്ടയും അപ്പന് പൈൽസു ഉണ്ടേ ,,,,,

 

അവൻ വീണ്ടും ഫോണിൽ തുടർന്നു

 

നിങ്ങൾക്കറിയോ മനുഷ്യാ നിങ്ങളെ ഞാൻ എന്റെ രൂപക്കൂട്ടിൽ ഒരു പുന്യാളൻ ആയി പ്രതിഷ്ഠിച്ചു വെച്ചിരിക്കുക ആയിരുന്നു ,,, നോക്കിക്കോ ഞാൻ ഇപ്പൊ വീട്ടിൽ ചെന്ന് വീട്ടിലെ രൂപക്കൂട് തല്ലിപ്പൊളിച്ചു ഞാൻ കാക്കകൂടു ആക്കും…

 

ദൈവമേ ,,,,ഇത് ഞാൻ എങ്ങനെ സഹിക്കും ,,, ഇനി ഇപ്പൊ ഞാനും ഒരു കുറിഞ്ഞിപൂച്ചയെ കണ്ടുപിടിക്കണ്ടെ …സ്ലൈഡ് ,മുടിനാര്, ബട്ടൻസ് അതൊക്കെ ഞാനും കണ്ടുപിടിക്കണ്ടേ,,,, ഓ മൈ ഗോഡ് ,,,എന്റെ ദൈവമേ ,,,

നിങ്ങള് ഓഫീസിലോട്ടു വാ മനുഷ്യാ നിങ്ങള്ക്ക് ഞാൻ വെച്ചിട്ടുണ്ട് , കണ്ട൯ പൂച്ച കണ്ണടച്ചിരുന്നു പാൽ കുടിക്കുക ആയിരുന്നു ല്ലേ …

 

സിബിയുടെ പറച്ചിൽ കേട്ട് അപ്പുവിനു മറുപടി ഒന്നും പറയാൻ സാധിക്കുന്നില്ല. അപ്പുവിന് ചിരി മാത്രം.

ആ ചേട്ടാ മതി, പിന്നെ ഇച്ചിരി വേപ്പില കൂടി , അതിനു കാശ് കൂട്ടണ്ട , വേപ്പില അല്ലെ … സിബി കടക്കാരനോട് പറഞ്ഞു.

 

അപ്പൊ ശരി , ഇനി ഇപ്പൊ വീട്ടിൽ പോയി അപ്പനോടും അമ്മയോടും പറയണം ,,, നിങ്ങളുടെ പാത പിന്തുടരുന്നത് കൊണ്ട് ഞാനും ഒരു കുറിഞ്ഞിപൂച്ചയെ കണ്ടുപിടിക്കും നോക്കിക്കോ…

 

… നിങ്ങടെ കുറിഞ്ഞിപൂച്ച എങ്ങനാ …രോമം കൂടുതൽ ഉള്ളതാണൊ അതോ കുറവ് ഉള്ളോ ….മീശ ഉണ്ടോ

എന്നാലും നിങ്ങൾ എന്നോട് പറയാതെ ഈ ചതി ചെയ്തു ,,,,, എന്ന ശരി ഇന്നത്തേക്ക് ഇത്രയും മതി ബാക്കി ഓഫീസിൽ വന്നിട്ട്.

 

സിബി ഫോൺ വെചു.

 

<<<<<<<<O>>>>>>>>

 

പിറ്റേന്ന് തന്നെ മായയെ പെണ് കാണാൻ ആയി പയ്യനും കൂട്ടരും എത്തി. പയ്യന്റെ പേര് ദർശൻ.

 

എല്ലാര്ക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആയി , ജാതകം ഒക്കെ നേരത്തെ നോക്കിയത് ആയിരുന്നു പത്തിൽ എട്ടര പൊരുത്തവും ഉണ്ട്, അതുപോലെ വരന്റെ വീട്ടുകാർക്ക് ഒരു ഡിമാൻഡും ഇല്ല , അവർക്ക് മൈലാഞ്ചി ഇട്ടു പെണ്ണിനെ കൊടുത്താൽ മതി എന്ന് മാത്രമേ പറഞ്ഞുള്ളു.

 

ഒരു മാസത്തിനുള്ളിൽ തന്നെ നിശ്ചയവും വിവാഹവും നടത്തണം.

 

പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടെന്ന് ആയിരുന്നു,

 

രണ്ടാമത്തെ ആഴ്ച തന്നെ നിശ്ചയം നടന്നു, രണ്ടു ആഴ്ചക്കുള്ളിൽ വിവാഹവും, വിവാഹത്തിന് ആദിയും സിബിയും പീലിച്ചേട്ടനും ഒക്കെ പോയിരുന്നു.

 

മന്ത്രകോടിയിൽ മായ അതീവ സുന്ദരി തന്നെ , മിടുക്കി ആണല്ലോ അവൾ.

 

അത് കണ്ടു സിബി പറയുകയാണ് ചെയ്തു , മര്യാദക്ക് ആയിരുന്നെ ആ സ്റ്റേജിനകത്തു നിന്ന് ആദി കെട്ടേണ്ടത് ആയിരുന്നു  , അതിനിടയിൽ ആ കണ്ട൯പൂച്ചയെ മനസ്സിൽ കയറ്റിയത് കൊണ്ട് ആണ് അല്ല പിന്നെ എന്നൊക്കെ . ആദി പണ്ട് മായക്കു ഓഫർ ചെയ്ത പോലെ ഒരു സ്വർണ്ണമോതിരം ആണ് ഗിഫ്റ് ആയി വാങ്ങിയത് . വിവാഹശേഷം ഫോട്ടോ സെഷൻ നടന്നപ്പോൾ അവർ പോയി മായക്കു സമ്മാനം ഒക്കെ കൊടുത്തു. മായ എല്ലാരേയും പരിചയപ്പെടുത്തി.

 

പോകും വഴി ആദിയോട് ദർശൻ പറയുകയും ചെയ്തു, ബ്രോ ഇങ്ങടെ കുറിഞ്ഞിപ്പൂച്ചയെ ഞാൻ അന്വേഷിച്ചതായി പറയണം എന്ന്, കൂടെ ഒരു ചിരിയും ,, ആധിയും ചിരിച്ചു.

 

മായ എന്ന പ്രണയം ആദിയുടെ ജീവിതത്തിൽ ഒരു മായ ആയി തന്നെ അവസാനിച്ചു. കല്യാണ ശേഷം ഒരാഴ്ചക്കുള്ളിൽ അവർ ദുബൈയിലേക്ക് തന്നെ പോകാൻ ആളാണ് പ്ലാൻ ചെയ്‌തിരുനത്. പോകും മുൻപ് ആയി ഓഫിസിലും അവർ വന്നു യാത്ര പറയാൻ ആയി. മായയും പിന്നെ നമ്മുടെ ദര്ശനും

 

എല്ലാവര്ക്കും സന്തോഷം ആയി, മായ ദുബായിൽ പോകാൻ ഉള്ള ത്രില്ലിൽ ആണ് , കൂടെ ആദ്യമായി ഫ്ലൈറ്റിൽ കയറുന്നതും. അപ്പോളേക്കും പീലിച്ചേട്ടൻ ചായ ഒക്കെ കൊണ്ട് വന്നു. നമ്മുടെ പൊതുവാൾജിയും ഉണ്ടായിരുന്നു മായയെ കാണാൻ ആയി വന്നത് ആണ്,

 

എല്ലാരും ചായ പകർന്നു , പക്ഷെ പൊതുവാൾജി അന്ന് ഒരു ചൊവ്വാഴ്ച ആയതു കൊണ്ട് ചായ കുടിച്ചില്ല കാരണം ചോദിച്ചപ്പോൾ ഹനുമാൻ വ്രതം ആണ് പുലര്കാലം മുതൽ പാതിരാത്രി വരെ ജലപാനം കഴിക്കില്ല എന്നത് മൂപ്പരുടെ ഒരു നിഷ്ഠ ആണത്രേ..

 

എന്ത് പൊന്നു പിള്ളേരെ ,,ഈ പൊതുവാൾ ഭയങ്കര നിഷ്ഠ ഒക്കെ ഉള്ള ആൾ ആണ് , പക്ഷെ ഒറ്റ പ്രശ്നമേ ഉള്ളു , പൊതുവാളിന്റെ വീട്ടിൽ പെൻഡുലം ക്ളോക് ആണ്, മൂപര് നോയമ്പ് വീടാ൯ ആയി രാത്രി പന്ത്രണ്ടു അടിക്കുന്നതിനായി കാത്തിരിക്കും.

 

ആ പന്ത്രണ്ടു മണികൾ അടിച്ചു കഴിഞ്ഞാൽ അപ്പോൾ പൊട്ടിക്കും ജവാന്റെ ഒരു കുപ്പി, രാവിലെ മുതൽ രാത്രി വരെ ജലപാനം ഇല്ലാത്ത പൊതുവാൾ കൃത്യം പന്ത്രണ്ടിന് ജവാന്റെ കുപ്പി പൊട്ടിച്ചു നോയമ്പ് വീടും ,,ആ  മുതൽ ആണ് നമ്മുടെ പൊതുവാൾ

 

അതൊക്കെ കേട്ട് നമ്മുടെ പൊതുവാൾജി സ്വയം ഒന്ന് തല ഒക്കെ ആട്ടി അമ്പട ഞാനെ എന്ന മട്ടിൽ ഇരുന്നു.

അല്ല അത് പോട്ടെ , സീറ്റ് ഒക്കെ ഉറപ്പായോ,,, ആദി ഒരു കണ്ണിറുക്കി ദർശനോട് ചോദിച്ചു.

 

രസികൻ ആയ ദര്ശന് ചോദ്യം പിടികിട്ടി.

 

എന്റെ കൺഫെർമ് ആണ് മായയുടെ ആയിട്ടില്ല ആദി.

 

ഓ ഹോ കഷ്ടം ആയല്ലോ , മായെ അപ്പൊ നിനക്ക് നിന്ന് പോകേണ്ടി വരും ദുബായ് വരെ സീറ്റ് ഉറപ്പായിട്ടില്ല ല്ലോ ..

 

യ്യോ , ആണോ ഏട്ടാ … അവൾ ദർശനോട് ചോദിച്ചു.

 

അതെ ,,,, ഇതുവരെ ആയിട്ടില്ല മായെ

 

അത് കേട്ട് ആദി പറഞ്ഞു , അത്  കുഴപ്പമില്ല മായെ പിടിക്കാൻ മുകളിൽ കമ്പി ഒക്കെ ഉണ്ട് പിന്നെ കമ്പിയിൽ ഞാത്തി രണ്ടു ബെൽറ്റുകളും ഉണ്ട് ഒന്ന് വയറിലും മറ്റേതും കഴുത്തിലും കെട്ടണം, അപ്പൊ പിന്നെ വിമാനം മുകളിലേക്ക് പൊങ്ങിയാലും വീഴൂല .. ആദി പറഞ്ഞു

 

ഇതൊന്നും അറിയാത്ത മായ ഒരുപാട് പേടിച്ചു.

 

ഞാൻ ഏട്ടന്റെ സീറ്റിൽ ഇരുന്നോളാ, ഏട്ടൻ നിന്നോ..

 

ഈ അത് പറ്റില്ല , അതൊക്കെ ചെക്കിങ് ഉള്ളതാണ് സിബി പറഞ്ഞു.

 

അയ്യോ ,,’അതുപോലെ പഞ്ഞി കൂടെ എടുത്തോളണം ,,,ആദി പറഞ്ഞു അതെന്തിനാ മായ ചോദിച്ചു .

 

അത് പ്രെഷർ വ്യത്യാസം വരുമ്പോ ചെവി ഒക്കെ പൊട്ടി ചോര വരും ചെവിയിൽ നിന്നും മൂക്കിൽ നിന്നും അങ്ങനെ വന്നാൽ പഞ്ഞി പൊട്ടിച്ചു ചെവിയിലും വെക്കണം കുറച്ചു മൂക്കിലും വെക്കണം അപ്പൊ എല്ലാം നിന്നോളും.

 

അയ്യോ ,,എന്നാൽ ഞാൻ വരുന്നില്ല ,,മായ ആകെ വേവലാതി പൂണ്ടു.

 

ദർശൻബ്രോ ഇതൊന്നും പറഞ്ഞില്ലായിരുന്നോ ,, സിബി ചോദിച്ചു.

 

ഇല്ല  ,,,പിന്നെ പറയാം എന്ന് കരുതി

 

പിന്നെ മായ , എയർ ഇന്ത്യ ആണെങ്കിൽ അവിടെ കയറി ചെല്ലുന്ന സമയത്തു എയർ ഹോസ്റ്റസ് കൈകൂപ്പി വിഷ് ചെയ്താൽ അപ്പോൾ തന്നെ അവരെ സലൂട് ചെയ്യണം, അതുപോലെ അവര് നമ്മൾ ഉള്ളിൽ കയറി ഇരുന്നാൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറഞ്ഞു തരും അപ്പോൾ അതിൽ ശ്വാസം എടുക്കാൻ ഉള്ള ഒരു സാമഗ്രി അവര് കാണിക്കും , അത് കാണിക്കുമ്പോ രണ്ടു കയ്യും പൊക്കി യാത്രക്കാർ യുറീക്ക…. യുറീക്ക…. എന്ന് ഉറക്കെ വിളിച്ചു കൂവണം ..ഇങ്ങനെ ഒരുപാട് നിയമങ്ങൾ ഒക്കെ ഉണ്ട് വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ.

 

ഇതൊക്കെ കേട്ട് മായയുടെ കണ്ണൊക്കെ നിറഞ്ഞു പേടിച്ചു , ഇത്രേം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും എന്ന് അറിഞ്ഞില്ല ..

 

ഒരു നിമിഷം അവിടെ ഇരിക്കുന്ന എല്ലാരും പീലിയും പൊതുവാളും ഒഴിച്ച് എല്ലാരും പൊട്ടിച്ചിരി തുടങ്ങി…

പീലിയും പൊതുവാളും പരസ്പര൦ നോക്കി ഒന്നും മനസിലാകുന്നില്ല ,,എന്ന നമുക്കും ചിരിച്ചേക്കാം അവരും തുടങ്ങി.

 

മയക്കു ഒന്നും മനസിലാകുന്നില്ല. ദർശൻ  ബ്രോ , അയാം പ്രൌഡ് ഓഫ് യു , ഇതിൽ വലുത് എന്തോ വരാൻ ഉണ്ടായിരുന്നതാ ,അത് ഇവിടെ വെച്ച് അങ്ങ് തീർന്നു എന്നങ്ങു വിചാരിച്ചാൽ മതി.”

 

അപ്പോൾ ആണ് മായക്കു കത്തിയത്. അവൾ വന്നു ആദിയെയും സിബിയെയും പിടിച്ചു ഇടിച്ചു.

 

കുറച്ചു സമയം കൊണ്ട് തന്നെ അവർ യാത്ര പറഞ്ഞു ഇറങ്ങി. മായ തിരിഞ്ഞു ആദിയെ നോക്കി ഒരു ബൈ കൂടെ കൊടുത്തു ചിരിച്ചു , കൂടെ ഒരു ഓൾ ദി ബെസ്റ്റ് കൂടെ കൊടുത്തു.

 

അവർ അവിടെ നിന്നും യാത്ര ആയി.

 

അപ്പോളും പീലിച്ചേട്ടൻ ആദിയുടെ മുഖത്ത് നോക്കി താടിക്ക് സഹതാപപൂർവ്വം കൈ കൊടുത്തു , ആദി എന്നും ഞാൻ പതിനൊന്നെ കാലിന്റെ വിമാനത്തിന് ടാറ്റ കൊടുക്കാറുണ്ടായിരുന്നു , ഹോ ,,,അതിലെ യാത്രക്കാരുടെ കാര്യം കഷ്ടം തന്നെ ആണല്ലേ ,,,ഓ ഭയങ്കരം തന്നെ എന്തൊക്കെ നിയമങ്ങൾ ആണ്. അതുകേട്ടു വളരെ വലിയ വിവരക്കാര൯ ആയ പൊതുവാൽജി മൊഴിഞ്ഞു

 

“പിന്നല്ലാതെ നീ വിമാനത്തിൽ കയറാഞ്ഞിട്ടു ആണ് പീലി. വല്ലപ്പോഴും ഒക്കെ അതില്‍ കയറണം, പണ്ട് ഞാൻ ഐ എൻ എസ പി യുടെ സമ്മേളനത്തിന് ജമ്മു കാശ്മീര് പോയപ്പോൾ ഇതുപോലെ തന്നെ ആണ് പോയത് വിമാനത്തിൽ  , അന്നെനിക്കു സീറ്റ് കിട്ടിയില്ല , അന്ന് ആദി പറഞ്ഞ പോലെ തന്നെ ആണ് ഞാനും പോയത്, താങ്ങി പിടിച്ചു അന്നൊക്കെ കഴുത്തിൽ ഇടാൻ ഉള്ള ബെൽറ്റ് കൂടെ കിട്ടിയില്ല എന്നെ  അര ചേർത്ത്  ബെല്ട്ട്  കെട്ടി വിമാനത്തിന്റെ കമ്പിയില്‍ തൂകി ഇട്ടിരിക്കുക ആയിരുന്നു, പോരാത്തതിന്  ഭയങ്കര തിരക്കും,,, പൊതുവാൾജി ഡോസ് അടിച്ചു.

 

ആദി എഴുന്നേറ്റു , രണ്ടു പേരെയും നോക്കി എന്റെ പൊന്നു പീലിച്ചേട്ടാ പൊതുവാൾജി ഞാൻ നിങ്ങടെ മുന്നിൽ മുട്ട് കുത്തി പ്രണാമം വെക്കുന്നു , ഞാൻ നിങ്ങളുടെ മുന്നിൽ നില്ക്കാൻ പോലും അശക്തൻ ആണ്.കൂടെ ചിരിച്ചു കൊണ്ട് സിബിയും ….ഞാനും കുരിശു വരക്കുന്നു ഇരുവരുടെയും മുന്നിൽ ,,,സ്തുതി ആയിരിക്കട്ടെ …

 

<<<<<<O>>>>>>>

 

നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞു.

നമ്മുടെ ശ്യാം പഠനം ഒക്കെ കഴിഞ്ഞു ലാന്ഡ് ചെയ്തു. രാത്രി ആണ് എത്തിയത്, അപ്പു അറിഞ്ഞിരുന്നില്ല.

രാവിലെ ജോലിക്ക് പോകാൻ ആയി അപ്പു റെഡി ആയി ബൈക് എടുക്കാൻ വന്നപ്പോൾ ആണ് ശ്യാമിനെ കണ്ടത്.

“അയ്യോ ശ്യാം സാറേ എപ്പോ വന്നു.”

“ഞാൻ ഇന്നലെ രാത്രീ വന്നു അപ്പു, സുഖല്ലേ നിനക്ക് ”

“നമുക്ക് ഒക്കെ എന്ത് സുഖം, ഇങ്ങനെ പോകുന്നു, സാറിന്റെ വിശേഷം പറയു ”

“ഓ എന്ത് പറയാനാ, പഠിത്തം ഒക്കെ കഴിഞ്ഞു, ഇനി ഇങ്ങോട്ടു വന്നു കമ്പനി കാര്യങ്ങൾ ഒക്കെ നോക്കാൻ ആണ് പപ്പ പറയുന്നത്. എനിക്കീ ബിസിനസ് ഒന്ന് പറഞ്ഞ പണി അല്ല അപ്പു”

 

“ഇത് കൊള്ളാം, താല്പര്യം ഇല്ലാതെ പിന്നെ എങ്ങനാ, ഇതൊക്കെ നിങ്ങൾ തന്നെ അല്ലെ മുന്നോട്ടു കൊണ്ട് പോകേണ്ടത്, അങ്ങനെ പറയരുത് കേട്ടോ ”

 

“എന്താ രണ്ടു പേരും വലിയ ചർച്ച ” ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി

 

മാലിനി ആണ്

 

ഏയ് ഒന്നുമില്ല കൊച്ചമ്മേ ശ്യാം സാറിനോട് ഓരോന്നൊക്കെ ചോദിക്കുക ആയിരുന്നു.

ശ്യാം കുട്ടൻ നിന്നെ ഏതു ക്ലസ്സിലാ പഠിപ്പിച്ചത് അപ്പു ? മാലിനി ചോദിച്ചു.

 

അതെന്താ ആ ചോദ്യം കൊച്ചമ്മേ ?

 

“അല്ല പലപ്പോഴും നീ അവനെ ശ്യാം സാറേ എന്നല്ലേ വിളിക്കുന്നത്, അതങ്ങു നിർത്തിക്കോ”

 

“അയ്യോ, ഞാൻ അങ്ങനെ തന്നെ അല്ലെ വിളിക്കാറ്, അത് മാറ്റണ്ട കൊച്ചമ്മേ ”

 

“മാറ്റണം എന്ത് മോന്റെ പേരു ശ്യാം എന്ന് മാത്രമേ ഉള്ളു, സാർ എന്നില്ല, അതുകൊണ്ടു തന്നെ അവനെ നീ ശ്യാം എന്ന് മാത്രമേ വിളിച്ചാൽ മതി”

 

അത് കൊള്ളാം. പുരോഗമനം വന്നു എന്ന് പറഞ്ഞു അപ്പനെ അളിയാ എന്ന് വിളിക്കാൻ പറ്റുവോ? അതൊന്നും എനിക്കറിയില്ല, മോനു എന്താ പറയുന്നേ , അപ്പു ശ്യാം എന്ന് വിളിക്കുന്നത് അല്ലെ നല്ലതു, മോനുവിനെക്കാളും രണ്ടു  വയസു മൂത്തതു ആണ് അപ്പു.

 

അതിനെന്താ എനിക്കും അത് തന്നെ ആണ് ഇഷ്ടം, ശ്യാം മറുപടി പറഞ്ഞു.

 

അപ്പു,,നീ മോന്റെ മുഖത്ത് നോക്കി ശ്യാം എന്ന് വിളിച്ചേ …മാലിനി നിർബന്ധിച്ചു. ഞാൻ വിളിച്ചോളാ൦  കൊച്ചമ്മേ ,,സമയം പോലെ പക്ഷെ മാലിനി സമ്മതിച്ചില്ല , അവനെ കൊണ്ട് പഴയ ശീലം മാറ്റി പുതിയ ശീലം ആരംഭിപ്പിച്ചിട്ടേ അവൾ പിന്മാറിയുള്ളു..എന്തൊക്കെയോ മാലിനി മനസ്സിൽ കണ്ട പോലെ.

 

ഞാൻ ജോലിക് പോകാൻ തുടങ്ങുക ആയിരുന്നു, ഇനി ഇപ്പോ ശ്യാം വന്ന സ്ഥിതിക്ക് ഇനി ബൈക്ക് ആവശ്യം ഉണ്ടാകില്ലേ ,,എന്നും പറഞ്ഞു അപ്പു ചാവി ശ്യാമിന് നേരെ നീട്ടി വേണ്ട അപ്പു, അപ്പു കൊണ്ട് പൊയ്ക്കോ , ഞാൻ കാർ എടുത്തോളാം, ഇപ്പോ പൊന്നുവിന്റെ കാറും ഇല്ലേ, ശ്യാം നിരാകരിച്ചു.

മാലിനിയും ശ്യാമിന് സപ്പോർട് ആയി നിന്നു.

 

അങ്ങനെ കുറച്ചു നേരം സംസാരിച്ചു അപ്പു വണ്ടി എടുത്തു ഓഫീസിലേക്ക് പോയി

 

<<<<<<<O>>>>>>

 

ശ്യാം ഹെഡ് ഓഫീസിൽ ജോയിൻ ചെയ്തു, ഇപ്പോൾ ബിസിനസ് ഡെവലപ്പ് മെന്റിന്റെ ഇൻ ചാർജ് ആണ് ശ്യാം, അസിസ്റ്റന്റ് ജനറൽ മാനേജർ സ്കെയിൽ ഇൽ.

 

ടെക്നിക്കൽ ബാക്ഗ്രൗണ്ട് മാത്രമേ ശ്യാംനു ഉള്ളു,പക്ഷെ ബിസിനസ് എല്ലാം പതുക്കെ മനസിലാക്കിയാൽ മതി എന്ന രാജശേഖരന്റെ നിർദേശ പ്രകാരം ആണ് ഈ പോസ്റ്റ് തന്നെ ശ്യാമിനു കൊടുത്തതു.

 

ഒന്ന് രണ്ടു ദിവസങ്ങൾ ശ്യാം ഓഫീസിൽ പോയി, പക്ഷെ അവനു ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

 

അന്ന് വൈകിട്ട് ശ്യാം മാലിനിയോടും സംസാരിച്ചു, ഇക്കാര്യങ്ങൾ ഒക്കെ, പരിചയം ഒന്നും ശ്യാമിന് ഇല്ലല്ലോ, അപ്പൊ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ ആയ അവസ്ഥ. മാലിനി അവനെ ആശ്വസിപ്പിച്ചു

 

ടെൻഷൻ ഒന്നും വേണ്ട പതുക്കെ മതി കാര്യങ്ങൾ, പഠിക്കാനും സമയം വേണമല്ലോ.

 

അപ്പോളേക്കും അപ്പു ഓഫീസിൽ നിന്നും വീട്ടിൽ എത്തി.

 

ബൈക്ക്  ഒക്കെ വെച്ച് റൂമിലേക്കു പോകാൻ നടന്നപ്പോൾ മാലിനിയും ശ്യാമും സംസാരിക്കുകആണ്.

ആഹാ അമ്മയും മകനും വലിയ ചർച്ചയിൽ ആണല്ലോ. അപ്പു ചോദിച്ചു.

 

അപ്പുവും അങ്ങോട്ട് ചെന്ന്,

 

മാലിനി ശ്യാം ഫേസ് ചെയ്യുന്ന പ്രശ്നങ്ങൾ ഒക്കെ, ശ്യാം വളരെ ടെൻഷൻ ഉള്ള കൂട്ടത്തിൽ ആണ്, ഒരുപാട് ടെൻഷൻ ഒക്കെ ആയാൽ ഡിപ്രഷൻ പോലെ ഒക്കെ ആകുമോ എന്ന ഭയവും ശ്യാമിനുണ്ട്. അച്ഛനെ ഒരുപാട് ഭയം ഉള്ളതിനാൽ അവനു എതിർത്ത് ഒന്നും ചെയ്യാൻ സാധിക്കില്ല.

 

ശ്യാം സാറേ ,,,,, അയ്യോ …അപ്പോൾ ആണ് രാവിലത്തെ കാര്യം ഓർത്തത്

 

അവൻ സാർ വിളി മാറ്റി ശ്യാം കുട്ട എന്ന് വിളിച്ചു

 

ഇതിൽ ഒരു ഭയവും വേണ്ട, താഴെ ഒരുപാട് ജോലിക്കാർ ഇല്ലേ, മറ്റു ഓഫീസുകളിലും, അവരെ ഒന്ന് കോ ഓർഡിനേറ്റ ചെയ്യുക, പുതിയ ടാർഗറ്റ് ഒക്കെ ഫിക്സ് ചെയ്ത് കൊടുക്കുക, അതുപോലെ പരമാവധി ഒരു ഹ്യൂമൻ അപ്പ്രോചിലൂടെ പോകുക, വന്നിട്ട് ആദ്യമേ തന്നെ ആരുടെ മുകളിലും ഓവർ പ്രഷർ കൊടുക്കാതിരിക്കുക, എല്ലാവരെയും ഒന്ന് പരിചയപ്പെടിട് പതുക്കെ പതുക്കെ ബിസിനസ് ആയുള്ള കാര്യങ്ങൾ , പ്രോഡക്റ്റ് പ്രൊമോഷൻസ് ഒക്കെ ചെയ്യുക, എല്ലാ കാര്യങ്ങളിലും ഒരു അറിവ് ഉണ്ടാക്കുക, ഉദാഹരണത്തിന് നമ്മുടെ പ്രോഡക്ട്സ്, അതിന്റെ കോമ്പറ്റിഷൻസ്, മാർക്കറ്റു ഇന്ഫോര്മേഷന്സ് അങ്ങനെ എല്ലാം, ഇതൊന്നും ഒരു ദിവസം കൊണ്ട് ചെയ്യേണ്ടത് അല്ല , you have to do this gradually ,

 

ഇതിനൊക്കെ സഹായിക്കാൻ നല്ല ആളുകൾ അവിടെ ഉണ്ടല്ലോ അവരുടെ ഹെല്പ് ഒക്കെ വാങ്ങിക്കുക അതുപോലെ ഒരു കാര്യം ശ്രദ്ധിക്കണം ആരെയും ഓവർ ഡിപെൻഡ് ചെയ്യാതിരിക്കുക, അതൊക്കെ നാളെ ശ്യാം കുട്ടനെ എക്സ്പ്ലോയിറ്റ് ചെയ്യുന്ന അവസ്ഥയിൽ എത്തിക്കും, എപ്പോളും കണ്ട്രോൾ കയ്യിൽ വേണം എന്ന് മാത്രം. ഒരു ടെൻഷനും വേണ്ട,

 

അപ്പോളേക്കും മാലിനി പോയി ചായ കൊണ്ട് വന്നിരുന്നു രണ്ടു പേർക്കും. മാലിനിയും അവിടെ ഇരുന്നു.

ശ്യാം കുട്ടാ ചെറിയ ഒരു റിക്വസ്റ്റ് ഉണ്ട് , ഇത്തവണ രണ്ടു മൂന്ന് ലൊട്ടുകളിൽ ക്വാളിറ്റി പ്രോബ്ലെംസ് വന്നിട്ടുണ്ട്, ഇടയ്ക്കു മുൻപ് വന്നതായിരിരുന്നു അത് ഞാൻ വിളിച്ചു പറഞ്ഞു ശരി ആക്കിയിരുന്നു, നമ്മുട എപ്പളാ പ്രോഡക്ട്സ് കളും ഒരുപാട് മത്സരം നേരിടുന്നതാണ് , അതിൽ ഗുണമെന്മ പ്രശ്നങ്ങൾ ഒക്കെ വന്നാൽ അതിന്റ ഇമ്പാക്ട് മോശം ആയിരിക്കും , അതിനു വേണ്ട ശ്രദ്ധ കൂടി ഒന്ന് കൊടുക്കണം.

 

അപ്പു കപ്പ് കഴുകാൻ ആയി എടുത്തപ്പോൾ മാലിനി അത് തടഞ്ഞു, അപ്പു അവിടെ വെക്കു അത് ഞാൻ കഴുകി കോളാ൦,ഞാൻ തന്നെ അല്ലെ ശ്യാമിന്റെ കൂടെ കഴുകുന്നത്.

 

അപ്പു അത് കേൾക്കാതെ തന്നെ കപ്പ് കൊണ്ടുപോയി കഴുകി കൊണ്ട് വന്നു കൊടുത്തു, ശ്യാം കുട്ടൻ കൊച്ചമ്മയുടെ മകൻ ആണ്, ഞാൻ വെറും പണിക്കാരന്‍ ആണ് , അതുകൊണ്ടു തന്നെ ഞാൻ അങ്ങനെ ചെയ്യിപ്പിക്കാൻ പാടില്ല, ഇത്രയും പറഞ്ഞു അപ്പു ചിരിച്ചു കൊണ്ട് തൻറെ റൂമിലേക്ക് പോയി.

 

അപ്പു അത് പറഞ്ഞപ്പോ മാലിനിക്ക് ഇത്തിരി സങ്കടം ആയി,

 

അന്ന് രാത്രി അപ്പുവിനുള്ള ഭക്ഷണവും കൊണ്ട് മാലിനി റൂമിൽ ചെന്നിരുന്നു. അപ്പോൾ അപ്പു അവന്റ വീട്ടിലെ  ആൽബം ഒക്കെ നോക്കി ഇരിക്കുക ആയിരുന്നു, ഒരു ചെറിയ ആൽബം, ലക്ഷ്മിയുടെ കല്യാണം, അപ്പുവിന്റെ ചെറുപ്പം പല പല ഫോട്ടോകൾ ഒക്കെ.

 

മാലിനിയെ കണ്ടു അപ്പു ആൽബം അടച്ചു വെച്ച്.

 

മാലിനി ആ ആൽബം അവന്റെ കയ്യിൽ നിന്നും വാങ്ങി ഒരു പേജുകൾ മറച്ചു നോക്കി,

 

അപ്പു ,,, ലക്ഷ്മി നല്ല സുന്ദരി ആയിരുന്നല്ലേ? മാലിനി ചോദിച്ചു.

 

എന്റെ ‘അമ്മ എപ്പോളും സുന്ദരി തന്നെയല്ലേ കൊച്ചമ്മേ ,

 

“പക്ഷെ ലക്ഷ്മിയുടെ ആ നിറം ഒന്നും അപ്പുവിന് കിട്ടിയില്ല ”

 

“അല്ല ആദ്യം നിറം ഒക്കെ ഉണ്ടായിരുന്നതാ, ഈ വീട്ടിൽ പണിക്കു വന്നപ്പോ വെയിൽ കൊണ്ട് ഇരുണ്ടു പോയതാ, കൊച്ചമ്മ തന്നെ അല്ലായിരുന്നോ പണ്ടൊക്കെ എന്നെ നല്ല വെയിലത്ത് പണി എടുപ്പിച്ചു കൊണ്ടിരുന്നത്, എന്നിട്ടിപ്പോ പറയുവാ അപ്പുവിന് നിറം ഇല്ലാ എന്ന് ” അപ്പു അതും പറഞ്ഞു ചിരിച്ചു; അതൊക്കെ കേൾക്കുമ്പോ മാലിനിക്ക് ഒരുപാട് വിഷമമുണ്ടാകുന്നുണ്ട്.

അപ്പുനു എന്നോട് സ്നേഹം ഒന്നും ഇല്ല ,

 

അത് ചോദിച്ചാ എനിക്ക് അറിഞ്ഞൂടാ കൊച്ചമ്മേ , ഞാൻ സ്നേഹിച്ചവർ ഒക്കെ വിട്ടു പോയിട്ടേ ഉള്ളു , അതുകൊണ്ടു തന്നെ സ്നേഹിക്കാനും പേടി ആണ്,

 

അപ്പു നീ എന്തിനാ ഞാൻ പറഞ്ഞിട്ടും ചായകപ്പു കഴുകി വെച്ചത്,

 

ഞാൻ പറഞ്ഞതല്ലേ ഞാൻ ഒരു പണിക്കാരന്‍ മാത്രം ആണ് ,  ഇവിടെ നിൽക്കുന്നത് കടം വീട്ടാൻ ആണ് , അത് വീട്ടിയാൽ പിന്നെ ഞാൻ ഇവിടെ നിന്നും പോകില്ലേ , ഇടക്കു ലക്ഷ്മി ‘അമ്മ വന്നു സ്വപ്നത്തിൽ പറയുന്നുണ്ട് , അച്ഛൻ ഉടൻ തന്നെ വരും എന്ന് , ഇനിയും എത്ര ബാക്കി ഉണ്ടെങ്കിലും ഒക്കെ കൊടുത്തു വീട്ടി എന്നെ ഇവിടെ നിന്നും കൊണ്ട് പോകും എന്ന്, ലക്ഷ്മി ‘അമ്മ പറയുന്നതല്ലേ അപ്പൊ സത്യമേ ആകൂ, ഞാൻ അങ്ങേരെ കാത്തിരിക്കുക ആണ്‌.

 

ഇതൊക്കെ കേൾക്കുമ്പോ  മാലിനിക്ക് ശരിക്കും ഉള്ളിൽ വേദന ആണ് , അപ്പു പോകുന്നതിനെ കുറിച്ച് ആലോചിക്കാനേ വയ്യ.

 

അപ്പു അങ്ങനെ അച്ഛൻ വന്നാൽ പോകുമോ ? മാലിനി ചോദിച്ചു.

 

പോണം കൊച്ചമ്മേ , പൊണ്ടേ കടം വീടിയാല്‍ പിന്നെ പണയവസ്തുവിന്റെ ആവശ്യം ഇല്ലല്ലോ …അതാണ് മനസും പറയുന്നതു, ഉള്ളിൽ പലപ്പോഴും മടുപ്പ് ഉണ്ട്, ഞാൻ എന്തിനാ കൊച്ചമ്മയോടു കള്ളം പറയുന്നത്.

എത്ര നാൾ ഇങ്ങനെ ഞാൻ ജീവിക്കും ഈ വീട്ടിൽ കഴിയും,ഒരു ലക്ഷ്യവും ഇല്ലാതെ,

 

അപ്പു പറയുന്ന ഒരു കാര്യങ്ങളും മാലിനിക്ക് നന്നായി മനസ്സിൽ ആകും , അവന്റെ നിസ്സഹായ അവസ്ഥ അവൾക്കല്ലാതെ ആർക്കാണ് മനസിലാക്കാൻ സാധിക്കുക.

 

സങ്കടം ഉണ്ടങ്കിൽ കൂടിയും അവൾ വിഷയം മാറ്റാൻ ശ്രമിച്ചു.

 

എന്താ അപ്പു ഇതിൽ അച്ഛന്റെ ഫോട്ടോ ഒന്നും ഇല്ലാത്തതു ?

 

അത് അന്ന് നിങ്ങൾ എന്നെ കള്ളനാക്കി പോലീസ് സ്റ്റേഷനിൽ കൊണ്ടോയി തല്ലു കൊള്ളിപ്പിച്ചില്ലേ അതിനു ശേഷം പിന്നെ ആശുപ്ത്രിയിൽ ഒക്കെ കിടന്നിട്ടു വന്നപ്പോൾ എല്ലാം ഞാൻ കീറി കളഞ്ഞതാ അന്നത്തെ വേദനയിൽ , അച്ഛൻ കാരണം അല്ലെ ഞാൻ ഈ വേദന ഒക്കെ തിന്നേണ്ടി വന്നത്.

 

അത് കേട്ടപ്പോ മാലിനിക്ക് ഒരുപാട് വിഷമം ആയി, ഇതാണ് അപ്പു ഇടയ്ക്കു ഓരോ കൊള്ളിവാക്കുകൾ പറയും അത് കേട്ടാൽ ഉള്ളു പിടച്ചു പോകും. അപ്പൊ അച്ഛൻ വന്നാൽ അച്ഛന്റ്റെ ഒപ്പം പോകുമോ ?

 

ഞാൻ എന്തിനു പോണം ? അച്ഛന്‍  ഈ കടങ്ങൾ ഒക്കെ വീട്ടി തന്നാൽ മതി, പിന്നെ അച്ഛന് അച്ഛന്റെ വഴി എനിക്ക് എന്റെ വഴി. അപ്പുവിന് അച്ഛനോട് നല്ല ദേഷ്യം ഉണ്ട്.

 

അതുപോട്ടെ അപ്പു , അപ്പുനു ശ്യാം കുട്ടനെ സഹായിക്കാൻ പറ്റില്ലേ ? ഞാൻ രാജേട്ടനോട് പറഞ്ഞു അങ്ങോട്ടേക് മാറ്റിക്കട്ടെ അപ്പുനെ ?

 

“എന്റെ പൊന്നു കൊച്ചമ്മേ, എന്തിനാണ്, ഞാൻ എന്ത് തെറ്റാണു നിങ്ങളോടു ചെയ്തത്? ഇവിടെ തന്നെ എനിക്ക് ആവശ്യത്തിന് തല വേദന ഉണ്ട് ,

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.