അപരാജിതൻ 4 [Harshan] 6780

ശ്രീയയെ കൊണ്ടാക്കി വൈകി ആണ് ആദി ഓഫീസിൽ പോയത്.മായ അവിടെ ഉണ്ട്, അവൾക്കു ആദിയുടെ  മുഖത്തേക്ക് നോക്കാൻ പോലും വയ്യ നാണിച്ചു തലതാഴ്ത്തി ഇരിക്കുക ആണ് പാവം.ആദി ആ സംഭവങ്ങൾ ഒക്കെ മറന്നു. അവൻ  ഓരോരോ കാര്യങ്ങൾക്കു അവളുടെ അടുത്ത് ചെല്ലുന്നുണ്ട്.ആദി അടുത്ത് ചെല്ലുമ്പോൾ അവൾക്ക് വിറയലും വിയർപ്പും നെഞ്ചിടിപ്പും ഒക്കെ ആണ്.

എന്ത് പറ്റി മായെ ,,നിനക്ക് വയ്യേ ?  ആദി ചോദിച്ചു.

 

എയ് ,,,, ഒന്നൂല്ല ആദി..

ആദി അപ്പോൾ തന്നെ കൈപുറം കൊണ്ട് മായയുടെ നെറ്റിയിലും തൊണ്ടയുടെ ഭാഗത്തും സ്പർശിച്ചു.

അത് അവൾക്ക് ഒരു ഞെട്ടൽ ഉണ്ടാക്കി.

 

എയ് .. പനീ   ഇല്ലല്ലോ…

 

അത് കണ്ടു സിബി ഒന്ന് ചുമച്ചു , മുരടനക്കി,,,

നമ്മൾ ഒന്നും കാണുന്നില്ലേ …

ആദി സിബിയെ നോക്കി, …

അതുകണ്ടു സിബി ഒന്ന് ഭയന്നു. ഇല്ല ഞാൻ കണ്ടില്ല , ഒന്നും കണ്ടിട്ടില്ല , ഇവിടെ വെച്ച പഞ്ചർ കാണുന്നില്ല, അത് പറഞ്ഞതാ .

 

പഞ്ചറോ ? ആദി ചോദിച്ചു ..

 

ആ പഞ്ചർ … പഞ്ച് ചെയ്യുന്ന കുന്ത്രാണ്ടം പേപ്പറുകൾ ഒക്കെ , സ്റ്റാപ്ലർ പോലെ ..