അപരാജിതൻ 4 [Harshan] 6764

രാവിലെ പാലിയത്തു

 

അന്ന് ശ്രീയക്ക് ഉച്ച വരെ മാത്രമേ ക്ലാസ് ഉണ്ടായിരുന്നുള്ളൂ,

വീടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ ഉള്ള ജന്ഷ്നില്‍ കോളേജൂ ബസ് വരികയുള്ളൂ.

അന്ന് എക്സാം ആയിരുന്നു, മാത്രവും അല്ല അന്ന് ബസ് തകരാറു വന്നതിനാൽ ആ റൂട് ബസിനു വരാൻ സാധിക്കില്ല .

അത് മെസ്സേജ് ആയി കോളേജ് അറിയിക്കുകയും ചെയ്തു.

 

അന്ന് രാവിലെ തന്നെ രാജശേഖരൻ പോയി,

ശ്രീയ്ക്ക് കോളേജിൽ പോകണം.

അവൾ അമ്മയോട് കാർ ചോദിച്ചു , പക്ഷെ മാലിനി ജന്മം പോയാൽ പോലും സമ്മതിക്കില്ല.

അപ്പോൾ ആണ് ആദി ഓഫീസിൽ പോകാൻ ആയി ബുള്ളറ്റ് എടുക്കാൻ ആയി കാർപോർച്ചിൽ വന്നത്,

അവൻ ബുള്ളറ്റ് എടുത്തു സ്റ്റാർട്ട് ചെയ്തു.

അപ്പോളേക്കും മാലിനി പിന്നിൽ നിന്നും വിളിച്ചു.

അപ്പു …………….

അവൻ വിളി കേട്ട് തിരിഞ്ഞു,

മാലിനി അവനു സമീപം വീട്ടിൽ നിന്നും ഇറങ്ങി വന്നു .

 

അപ്പു പൊന്നുവിന് ഇന്ന് ബസ് ഇല്ല , നീ അവളെ കോളേജിൽ കൊണ്ട് ആക്കണം എന്നിട്ടു ഓഫീസിൽ പോയാൽ മതി. നീ പൊന്നുവിന്റെ കാർ എടുത്തോ .

 

പിന്നെ ആണ് മാലിനി ഓർത്തത് , അപ്പു കാർ കൊണ്ട് പോയി ശ്രീയയെ ഡ്രോപ്പ് ചെയ്താൽ അവൾ തല്ലുപിടിച്ചു കാറിന്റെ ചാവി വാങ്ങാനുള്ള സാധ്യത ഉണ്ട് , തന്റെ അല്ലെ മോള് …

ആ വേണ്ട , കാർ കൊണ്ട് പോകണ്ട ,

പൊന്നു ……………..മാലിനി ശ്രിയയെ വിളിച്ചു.

ശ്രിയ ബാഗ് ഒക്കെ കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി.

അവൾ തനിക്ക് കാർ കിട്ടും എന്ന പ്രതീക്ക്ഷയാൽ നേരെ കാർ പോർച്ചിലേക്കു വന്നു.

അപ്പു നിന്നെ കൊണ്ട് ആക്കും , നീ അവന്റെ കൂടെ ബുള്ളറ്റിൽ പോയാൽ മതി,

അതുകേട്ടു അപ്പുവിനു ആകെ അന്ധാളിപ്പും അത്ഭുതവും ആശ്ചര്യവും.

ഇവ൪ എന്ത് ‘അമ്മ ആണ് , പ്രായം തികഞ്ഞ പെൺകുട്ടിയെ അന്യ ഒരുത്തന്റെ  ഒപ്പം ബൈക്കിൽ കയറ്റി അയക്കുന്നുവോ .

അത് കേട്ടപ്പോ ശ്രീയ്ക്ക്  ആകെ ദേഷ്യവും വിഷമവും ഒക്കെ ആയി.

ഞാൻ പോകില്ല , ഇവന്റെ ഒപ്പം പോകാൻ ഒന്നും എനിക്കു പറ്റില്ല , ഇത്തവണ അവൾ പട്ടി തെണ്ടി എന്ന വാക്കുകൾ ഒക്കെ ഉപയോഗിച്ചിട്ടില്ല, ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.

 

പൊന്നു നീ എന്തായാലും കാർ കൊണ്ടും  കോളേജിൽ പോകില്ല, പോകണമെങ്കിൽ  ബൈക്കിൽ കയറി പൊക്കോ

 

അപ്പു ,,,,,,,,,,,,,,,,,,,,,, മാലിനി നീട്ടി വിളിച്ചു

എന്തോ ?….

നീ പൊന്നുവിനെ കോളേജിൽ ഇറക്കിയിട്ടേ ഓഫീസിൽ പോകാവൂ.ഉച്ചക്ക് തിരികെ വരാൻ ഞാൻ ഓഫീസിൽ വിളിച്ചു പറഞ്ഞു കാർ റെഡി ആക്കികൊള്ളം … മാലിനി പറഞ്ഞു.

 

അമ്മെ ,,,,,,,,,,,,,,,,,,,,,,ശ്രീയ വിഷമത്തോടെ വിളിച്ചു .

 

പൊന്നു ,,,,,,,, മാലിനിയുടെ മുഖം മാറി, അതുകണ്ടപ്പൊ ശ്രീയ്ക് മനസിലായി ഇനി ഒന്നും നടക്കില്ല.

അവൾ ഒന്നും മിണ്ടാതെ, മുന്നിലേക്ക് നടന്നു,

 

അപ്പു നോക്കി ഇരിക്കുക  ആണ് ബുള്ളറ്റിൽ , ഇവള് കയറുമോ ഇല്ലയോ എന്ന സംശയത്തിൽ ..

 

നീ എന്ത് നോക്കി നിക്കുവാടാ ,,,, വേഗം സ്റ്റാർട്ട് ചെയ്യൂ ,,, എനിക്ക് ഇന്ന് എക്സാം ഉള്ളതാണ് .. അവൾ ദേഷ്യപ്പെട്ടു .

ആഹാ ,,,,,,,,,,,അപ്പൊ അവൾ തന്റെ കൂടെ വരാൻ തയാർ ആണ്, പോരെ പൂരം , അപ്പു വണ്ടി സ്റ്റാർട്ട് ചെയ്തു പതുക്കെ മുന്നിലേക്ക് എടുത്തു.

 

അവൾ സൈഡ് തിരിഞ്ഞു ഇരുന്നു, കൈ കാരിയറിൽ പിടിച്ചു , ഒരു കാരണവശാലും അവനെ മുട്ടാതിരിക്കാൻ തന്നെ അവൾ ശ്രദ്ധിച്ചിരുന്നു.

 

അപ്പു മാലിനിയെ നോക്കി,

 

സൂക്ഷിച്ചു പോണേ ,,,,,,

 

മാലിനിക്ക് നന്നായി അറിയാം മുത്ത്ചിപ്പി മുത്തിനെ പൊതിഞ്ഞു പിടിച്ച പോലെ അപ്പു പൊന്നുവിനെ സുരക്ഷിതമായി തന്നെ കൊണ്ട് പോകും എന്ന്, പിന്നെ ഒരു അമ്മയുടെ ടെൻഷൻ പറഞ്ഞു എന്ന് മാത്രം.

 

മാലിനി അവർക്കു നേരെ കൈ വീശി കാണിച്ചു.

 

അപ്പു വണ്ടി മുന്നോട്ടേക്കു എടുത്തു.

 

ശ്രീയ മാലിനിയെ നോക്കി ചുണ്ടും കിറിയും ഇടത്തേക്ക് വലത്തേക്കും കോടി കാണിച്ചു അവളുടെ ഇഷ്ടക്കേട് കാണിച്ചു .

 

അല്പം ദേഷ്യത്തോടെ തന്നെ മുഖം തിരിച്ചു.

മാലിനി രണ്ടു പേരും ബുള്ളറ്റിൽ പോകുന്നത് അങ്ങനെ നോക്കി അവിടെ നിന്നു.

ശേഷം വന്നു ഗേറ്റ് അടച്ചു വീട്ടിലേക്കു കയറി.

………

പോകും വഴി, പരസ്പരം ഒന്നും മിണ്ടുന്നില്ല.

അപ്പു ആണെങ്കിൽ ആകെ ത്രിൽ അടിചു ഇപ്പൊ പൊട്ടിപ്പോകും എന്ന അവസ്ഥയിൽ ആണ്,

അതുപോലെ ഉള്ള  ഭാഗ്യം അല്ലെ പുറകിൽ ഇരിക്കുന്നത്.

ഏതു സ്വർഗ്ഗത്തിൽ ആണോ എന്തോ?

 

നല്ല വിലകൂടിയ ടോൾസ് ആൻഡ് ഗബ്ബാന പെർഫ്യൂം ന്റെ സ്മെൽ അവളിൽ നിന്നും അവന്റെ നാസികയിലേക്ക് പടർന്നു കയറുന്നുണ്ട്,പൾമൊലീവ് സോപ്പിന്റെയും സ്മെല് ഉണ്ട് .

ഒന്നും അങ്ങോട്ടു വർണിക്കാൻ വയ്യല്ലോ ,,,

” നീ എന്റെ അമ്മയെ ഒരുപാട് സോപ്പിട്ടു വെച്ചേക്കാണ് , എനിക്കറിയാം ” ശ്രീയ പറഞ്ഞു.

അവൻ ഒന്നും മിണ്ടിയില്ല .

“നീ അങ്ങനെ ഒരുപാട് അങ്ങോട്ട് പൊങ്ങണ്ട , നിന്നെ ഞാൻ നോക്കി വെച്ചിട്ടുണ്ട് കേട്ടോ”

അപ്പു ഒന്നും മിണ്ടിയില്ല.

“നീ ഇപ്പൊ എന്റെ അമ്മയുടെ ദത്തു പുത്രനെ പോലെ ആയി ”

അപ്പു നോ കമന്റ്സ്..ഒന്നും മിണ്ടുന്നില്ല

 

“നിനക്കു ഒരെല്ലു കൂടുതൽ ആണ് , ഈഎന്നോട്  കളിച്ചാൽ അത് ഞാൻ ഊരി  ഓടിച്ചു സൂപ്പാക്കി ഞാൻ വീട്ടിലെ റോസ ചെടിക്കു ഒഴിക്കും കേട്ടോടാ ”

 

അപ്പു ഉള്ളിൽ പൊട്ടി ചിരിക്കുക ആണ്.

 

നിനക്കെന്താ ഇത്രയും സ്പീഡ് ഉള്ളോ ? ഇങ്ങനെ പോയാൽ ഞാൻ എക്സാം കഴിയുമ്പോളേക്കും കോളേജിൽ എത്തുമോ ?

 

” ശ്രിയമോളെ ,,,, ഞാൻ എന്തായാലും പതിനഞ്ചു മിന്റ് മുന്നേ കോളേജിൽ എത്തിക്കാം, ഒരു സ്പീഡും സുരക്ഷിതമല്ല , സൂക്ഷിച്ചു തന്നെ അല്ലെ ഞാൻ പോകുന്നത്”

 

“ആ എത്തിയത് തന്നെ ”

 

“ശ്രിയ മോളെ ,,,ആ വീട്ടില് ഒരാള് കാത്തിരിക്കുന്നുണ്ട്,മാലിനി കൊച്ചമ്മ , ഞാൻ സുരക്ഷിതം ആയി എത്തിക്കും എന്ന വിശ്വാസത്തിൽ , അത് ഞാൻ ഇല്ലാതാക്കില്ല.”

 

നീ എന്തിനാ എന്റെ കാര്യങ്ങളിൽ ഓവർ കൺസെണ്ഡ് ആകുന്നതു, പലപ്പോഴും ഞാൻ ശ്രദ്ധിക്കുന്നുണ്ട്, എന്റെ എല്ലാ കാര്യങ്ങളിലും നീ ഒരുപാട് കൈ കടത്തുന്നുണ്ട്, എനിക്ക് ഒട്ടും അത് ഇഷ്ടം അല്ല..

 

അപ്പു ഒന്നും മിണ്ടിയില്ല , ശേഷം അവൻ പറഞ്ഞു , “ശ്രിയമോൾക്ക് അതുകൊണ്ടു ഒരു ആപത്തും വന്നിട്ടില്ലല്ലോ. അത് മാത്രം ഓർത്താൽ പോരെ ”

 

“നിന്നെ എനിക്ക് ഇഷ്ടം അല്ല , ഒട്ടും ഇഷ്ടം അല്ല ”

 

അത് കേട്ടപ്പോൾ അപ്പുവിന്റെ ഉള്ളിൽ ചെറിയ ഒരു നോവ് ഉണ്ടായി പക്ഷേ

അവൻ ഒന്നും മിണ്ടിയില്ല.

 

“എന്നെ ഇഷ്ടപ്പെടണം എന്ന് ആരും പറഞ്ഞില്ലല്ലോ, ഇഷ്ടപ്പെടാൻ ഞാൻ ആവശ്യപ്പെട്ടിട്ടും ഇല്ല, അതെല്ലാം പേഴ്സണൽ ചോയ്സ് അല്ലെ, ഇഷ്ടമോ അനിഷ്ടമോ ഒക്കെ ”

 

അതിനു അവൾക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

 

“നീ സ്പീഡിൽ പോകുമോ, എനിക്ക് നല്ല സ്പീഡ് ആണ് ഇഷ്ടം, ”

 

ഇല്ല എനിക്ക് ഇതേ സാധിക്കൂ അപ്പു പറഞ്ഞു.

 

“അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, സ്പീഡ് ഒക്കെ നല്ല സ്മാർട്ട് ആയ ഡേറിങ് ആയ ആണുങ്ങൾക്ക് പറഞ്ഞേക്കുന്നതാണ്, നീ അതല്ലല്ലോ, നീ വെറും കുഞ്ചു അല്ലെ,,,, ആണാണോ ആണും പെണ്ണും  കേട്ടതാണോ എന്നൊക്കെ ആർക്കറിയാം ”

 

അത് കേട്ടപ്പോൾ, അപ്പുവിനല്ല , അപ്പുവിന്റെ ഉള്ളിലെ ആദിശങ്കരന് ഒരു അപമാനം പോലെ തോന്നി

.

തന്റെ ആണത്വത്തെ അല്ലെ ശ്രീയ ചോദ്യം ചെയ്തിരിക്കുന്നത്.

 

അപ്പോളും അവൻ വണ്ടി അതെ സ്പീഡിൽ തന്നെ ആണ് കൊണ്ട് പോകുന്നത്.

 

ഒരല്പം നേരത്തേക്ക് അവൻ ബാംഗ്ലൂരിൽ താൻ അടിച്ചു പൊളിച്ചു നടന്ന സമയത്തെ കുറിച്ച് ആലോചിച്ചു, എടി ,,, കള്ളകഴുവേറീടെ മോളെ,,,

 

ഇതിലും വലിയ പവർ ഉള്ള സ്‌പോർട് ബൈക്ക് കൊണ്ട് ബാംഗ്ലൂരിൽ ഒരു അഞ്ചാറു കൊല്ലം മുന്നേ നടന്ന സ്പോർട്ട് ബൈക്ക് റേസിംഗ് ലു  മൂന്നാം സ്ഥാനം നേടിയിട്ടുള്ളവൻ ആണ് നിന്റെ ഈ ആദിശങ്കരൻ,,, നിനക്കു സ്പീഡ് ഭയങ്കര ഇഷ്ടം ആണല്ലേ ,,,, നിനക്കു ഞാൻ സ്പീഡ് കാണിച്ചു തരാടീ,,, നിന്നെ ഞാൻ ഇന്ന് പഠിപ്പിച്ചു തരാം ആദിശങ്കരൻ ആണോ അതോ രണ്ടും കെട്ടവനോ എന്ന്…

 

“ശ്രിയമോള് പിടിച്ചിരുനോ ഞാൻ കുറച്ചു സ്പീഡ് കൂട്ടാനേ,,,, മുറുകെ പിടിച്ചോളണെ”

 

“പിന്നെ നീ ഇപ്പൊ എന്ത് കാട്ടാനാ, നേരെ നോക്കി വണ്ടി ഓടിക്കെടാ ” ശ്രീയ ദേഷ്യപ്പെട്ടു

.

ഹ ഹ ഹ ഹ ഹ ,,,, ആദി ഉള്ളിൽ ഒന്ന് ചിരിചു.

 

വണ്ടി പതുക്കെ ആക്സിലറേറ്റർ കൂട്ടി, നാല്പത്തിൽ നിന്നും അമ്പതു അറുപത് എഴുപത് എൺപതു, തൊണ്ണൂറ്, നൂറ്.

 

ബുള്ളറ്റ് ചീറി പാഞ്ഞു തുടങ്ങി,

അതുവരെ ബാക് കാരിയറിൽ പിടിച്ചു ഇരുന്ന ശ്രിയ വിറക്കാൻ തുടങ്ങി.

ആദി ഹൈ സ്പീഡിൽ തന്നെ വണ്ടി കൊണ്ടുപോകുക ആണ് ,

 

മുന്നിൽ പോകുന്ന വണ്ടികളെ ഒക്കെ ഓവർ ടേക് ചെയ്തു , ഹൈ സ്പീഡ് ,

ശ്രീയ്ക്ക് പേടി ആയി തുടങ്ങി.

 

സ്പീഡ് അങ്ങോട്ട് കയറിയപ്പോ ആദിശങ്കരന് ഒരു ലഹരി ആയി, വലിയ ഹൈവെ ആണ് , ഒരുപാട് വാഹനങ്ങൾ ഇല്ല, പക്ഷെ ശ്രീയ പേടിച്ചു വിറച്ചു തുടങ്ങി.

 

അവൾ തന്റെ വലതു കൈ ആദിശങ്കരന്റെ വയറിനു കുറുകെ പിടിച്ചു, അവന്റെ പുറത്തോടു ചേർന്നിരുന്നു,

 

അപ്പു ,,,,, മതി അപ്പു ,,,,,,സ്പീഡ് കുറക്കൂ അപ്പു ,,,,എനിക്ക് പേടി ആകുന്നു,,അപ്പു മതി ,,,,,പ്ലീസ്,,

 

ആദിശന്കരൻ ഉണ്ടോ നിർത്തുന്നതു, അവൻ വീണ്ടും സ്പീഡ് കൂട്ടുക ആണ് പൊട്ടി ചിരിച്ചു കൊണ്ട്..

ശ്രീയ ആകെ പേടിച്ചു വിറച്ചു

 

അയ്യോ മതി അപ്പു ,,,അപ്പു പ്ലീസ് എനിക്ക് പേടി ആകണു …. അവൾ കരഞ്ഞു തുടങ്ങി.

 

അവൾ അവന്റെ ഉറച്ച വയറിനെ തന്റെ കൈകൾ കൊണ്ട്  മുറുക്കി പിടിച്ചു അവന്റെ പുറത്തേക്ക് മുഖം കൂടി ചേർത്ത് ആണ് ഇരിക്കുന്നത് പേടിച്ചിട്ടു.

 

അപ്പുവിന് അവളുടെ കരച്ചില്‍ കേട്ടപ്പോ സങ്കടം ആയി , അതിലേറെ അവള്‍ തന്നെ കെടിപിടിച്ചു ഇരിക്കുമ്പോള്‍ ആഹ്ലാദവും.