അപരാജിതൻ 4 [Harshan] 6764

മഹാമേരുവിനു  ഉടയവന്‍ ആയി നീലാദ്രി  നിരകള്ക്ക്  നാഥന്‍ ആയി ജാഹ്നവി എന്ന ഗംഗാ നദിയെ ജഡയില്‍ ചുമന്നു പാര്വ്വ്തിയുടെ ശക്തി രൂപമായ വൈഖരി നദിയുടെ  വിഹന്തിയെയും ദേവി പാര്വ്വ തിയുടെ മാതൃത്വ രൂപമായ സഹന്തിയെയും ഒരു പോലെ സ്വന്തം പാദസ്പര്ശയത്താല്‍ പുളകിതയാക്കി വാഴുന്ന കാലകാലനും വൈദ്യനാഥനും വിശ്വനാഥനും ആയ സദാ ശിവം അരുളുന്ന ഒരേ സമയം വൈരാഗിയും യോഗിയും പ്രണയത്തിന്റെ ഉത്കൃഷ്ടരൂപനുമായ ശിവശക്തി സ്വരൂപത്തിനെ പൂര്ണ്ണത ആയ അര്ദ്ധിനാരീശ്വരനായ മഹേശ്വരന്റെ കൈലാസം തന്നെ ആണ് ഇവിടം,

അവർ പ്രാർത്ഥിച്ചു ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു.

 

നീലാദ്രി നാഥൻ ആയ മഹാമേരു പർവ്വതത്തിൽ പന്ത്രണ്ടു ജ്യോതിർലിംഗതേജസോടെ വാഴുന്ന കാലകാലനായ മഹാകാലനായ മൃത്യുഞ്ജയനായ സദാശിവനായ പരമേശ്വരനായ ശങ്കരനായ മഹാരുദ്രനായ പരമശിവനെ ദർശിക്കുവാൻ ഉള്ള മഹാ ഭാഗ്യം അവർക്കു ലഭിച്ചു.

 

 

ഒരുപാട് ആളുകൾ ഒന്നും ഇല്ല അവിടെ ദർശനത്തിനായി.

മൂവരും ഒരുമിച്ചു ദർശനം ചെയ്തു.

കത്തിച്ചു വെച്ച വിളക്കിനു സമീപം അവർ നിന്ന് പ്രാർത്ഥിച്ചു.

അപ്പുവിന് വിശ്വാസം ഉണ്ടായിട്ടല്ല എങ്കിലും പാറുവിനു വേണ്ടി ആകുമ്പോ അവൻ അതും അതിലപ്പുറവും ചെയ്യും.

 

അവിടെ വെച്ച് ആവാഹിച്ച ആൾരൂപം ശ്രിയയെ കൊണ്ട് തിരുനടക്കൽ സമർപ്പിച്ചു, സകല ദോഷങ്ങളും മാറ്റി ദീർഘായുസ്സ് നൽകാനായി പ്രാർത്ഥിക്കുവാൻ കൂടെ അവളോട് പറഞ്ഞു.അതുപോലെ അവൾ ചെയ്തു.

കൂടാതെ ശിവലിംഗത്തിനു പുറകിൽ ആയി പിൻവിളക്കും കത്തിച്ചു.അവിടെ പ്രസാദത്തിന്നായി കാത്തിരിക്കുക ആയിരുന്നു

 

അപ്പുവും പാറുവും ഒരുമിച്ചു തന്നെ ആണ് നിൽക്കുന്നത്,അവിടെ പൂജ ചെയ്യുന്ന തിരുമേനി പോലും ഇടയ്ക്കു അവരെ നോക്കുക ഉണ്ടായി, അദ്ദേഹം ചിരിക്കുകയും ചെയ്തു,

 

സത്യം അവരെ കണ്ടാൽ പുതുമോടിയിൽ വന്ന നവദമ്പതികളെ പോലെയേ തോന്നുകയുള്ളൂ, ഈശ്വരൻ ചേർത്ത് വെച്ച പൊരുത്തം എന്ന പോലെ,

 

പൂജകൾ ഒക്കെ കഴിഞ്ഞു ഇലയിൽ പ്രസാദവും ഒക്കെ ആയി തിരുമേനി വന്നു എല്ലാരുടെയും പേരും നാളും ഒക്കെ വിളിച്ച് പറയുകയാണ്.

രാജശേഖരന്‍ , ചിത്തിര

മാലിനി , പുണർതം

ശ്യാം ശേഖര്‍ , അനിഴം

പാർവ്വതി  ശേഖര്‍ , മകയീര്യം

ആദിശങ്കരൻ ,തിരുവാതിര

 

തന്റെ പേരും നക്ഷതവും ഒന്നും താൻ പറഞ്ഞിരുന്നില്ലല്ലോ…

 

അപ്പുവിന് ആകെ അത്ഭുതം, തന്റെ പേരും നക്ഷത്രവും താന്‍ പറഞ്ഞിട്ടില്ലലോ , പിന്നെ എങ്ങനെ മറ്റൊന്നു ആരാണ് ഈ പാര്വ്വ തി ശേഖര്‍ , ആകെ സംശയം ആയല്ലോ..

 

ശ്രീയക്ക് ആണെങ്കില്‍ അമ്മ തങ്ങളോടൊപ്പം അപ്പുവിന് വേണ്ടി അര്ച്ചന ചെയ്തത് ഒട്ടും ഇഷ്ടം ആയില്ല , ആ ഇഷ്ടക്കേട് അവളുടെ മുഖത്ത് നന്നായി ഉണ്ടായിരുന്നു.

 

തൊഴുതു ശ്രിയ പുറത്തേക്കു ഇറങ്ങി,

 

മാലിനി മറ്റെന്തോ പ്രസാദം ഒക്കെ വാങ്ങാൻ ആയി അവിടെ നിൽക്കുക ആണ്

 

അപ്പു മാലിനിയുടെ സമീപത്തു എത്തി.

 

കൊച്ചമ്മേ എന്തിനാ എന്റെ പേർക്ക് ഇതൊക്കെ ചെയ്തത് ?

 

ഞാൻ ചെയ്തു , എന്താ പ്രശ്നം ഉണ്ടോ ,,

 

വേണ്ടായിരുന്നു ,,,

 

അത് നീ തീരുമാനിക്കേണ്ട , ഞാൻ തീരുമാനിക്കാം  കേട്ടോ

 

ശരി ,,ആയിക്കോട്ടെ ഞാൻ ഒന്നും പറയുന്നില്ല

 

അതെ ആരാ ഈ പാർവ്വതി ശേഖർ ? അപ്പു ചോദിച്ചു

 

നിന്റെ ശ്രിയമോള്

 

സത്യം ….ശ്രിയമോളോ ? അവന് സംശയം

 

ആടാ ചെറുക്കാ ,,, അപ്പോ ശ്രിയ എന്ന പേരോ ?

 

 

അത് ഞങ്ങൾ വീട്ടിൽ ഇട്ടതല്ലേ ശ്യാം എന്ന പേരിന് മാച്ച് ആയി

 

അപ്പൊ ശ്രിയ മോളുടെ ശരിക്കും പേര് പാർവതി എന്നാണോ?

 

ആടാ ചെറുക്കാ …

 

കൊച്ചമ്മേ കഷ്ടമുണ്ടുട്ടോ , നിങ്ങടെ വീട്ടില് ആറു കൊല്ലം ആയില്ലേ ഞാൻ …ഞാൻ അറിഞ്ഞിരുന്നില്ല ,,

 

അവളുടെ ഇരുപത്തിഎട്ടു കെട്ടിയപ്പോ ഇട്ട പേര് ഇതാണ് , ദേവി പാർവതിയുടെ പേര്,

 

ആണോ …അപ്പു അന്ധാളിപ്പില്‍ തന്നെ .

 

അപ്പു ആകെ അന്ധാളിച്ചു തല പുകഞ്ഞു ഇരിക്കുക ആണ് , അല്ലാതെ പിന്നെ… ശ്രിയ ക്കു പാർവ്വതി എന്ന പേര്

 

അവളെ കണ്ട അന്ന് മുതൽ താൻ മനസ്സിൽ അവൾക്കിട്ട പേര് പാറു എന്നായിരുന്നു , ശ്രിയ ശരിക്കും പാർവതി ആണെങ്കിൽ അപ്പോൾ താൻ ഇട്ട പേര് സത്യമായില്ലേ ,,,,

 

ഇതൊക്കെ എങ്ങനെ ,,, പാർവ്വതി പാറു എന്ന് അപ്പു  വിളിക്കുന്നു , പാറു എന്ന് ഇതുവരെ ഒരാളും ശ്രിയയെ വിളിക്കുന്നതും കേട്ടിട്ടില്ല ,

ലക്ഷ്മി അമ്മേ എനിക്കു ഒന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലലോ

 

അവന്‍ ആകെ പരവശപെട്ട് പോയതിനാൽ പിന്നെ അവിടെ നിക്കാൻ നിന്നില്ല അമ്പലത്തിനു പുറത്തേക്കു ഇറങ്ങി.

 

ശ്രിയ അവിടെ ഒരു കൽമണ്ഡപ കെട്ടിൽ ഇരുന്നു കാറ്റൊക്കെ കൊണ്ട് കാൽ ഒക്കെ ആട്ടി ഇരിക്കുക

ആയിരുന്നു ,

അവനെ കണ്ടപ്പോ ഒന്ന് നോക്കി ദേഷ്യം ഭാവിച്ചു സ്ഥിരം കാട്ടാറുള്ള ചുണ്ടു കൂർപ്പിച്ചു ഇടം വലം കാട്ടി അവനൊടു കെറുവിച്ചു കാണിച്ചു.

അപ്പു അത് കണ്ടു ഒന്ന് ചിരിച്ചു.

 

<<<<<<O>>>>>>>>

 

ശ്രിയമോള്‍  പാർവ്വതി  ആണെങ്കില്‍ അപ്പുമോന്‍  ആദിശങ്കരന്‍ അല്ലേ,

അപ്പോള്‍ അവര്‍ ശങ്കരനും പാർവതിയും  തന്നെ അല്ലേ,

ദേവിയുടെ നക്ഷത്രമായ മകയീര്യത്തില്‍ ശ്രിയ എന്ന പാർവതി  പിറന്നെങ്കില്‍  ശങ്കരന്റെ നക്ഷത്രമായ തിരുവാതിരയില്‍ അല്ലേ അപ്പു എന്ന ആദിശങ്കരന്‍ പിറന്നത്,

 

എങ്കില്‍ അവര്‍ തന്നെ അല്ലേ പ്രണയത്തിന്റെ പൂര്ണ്ണത പ്രകൃതി പുരുഷ സംയോഗം ആയ ആയ അർദ്ധനാരീശ്വര  ഭാവത്തിലേക്ക് പോകേണ്ടത്,,,,,,,,,,,,,,

 

<<<<<<<<<<<<<O>>>>>>>>>>>>>>>>

 

മാലിനി എല്ലാ പ്രസാദവും വാങ്ങി, അവിടത്തെ തിരുമേനിയോടും കുറച്ചു നേരം സംസാരിച്ചു. കുറച്ചു കഴിഞ്ഞു ചിരിച്ചുകൊണ്ടു മാലിനി ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങി, വല്ലാത്ത ഒരു പ്രസന്നത ആയിരുന്നു അപ്പോള്‍ മാലിനിയുടെ മുഖത്ത്.

 

മാലിനിയെ കണ്ടപ്പോ പാറുവും അവളുടെ അടുത്തേക്ക് വന്നു

 

വാഴയിലയിൽ കിട്ടിയ ചന്ദനം സ്വന്തം നെറ്റിയിൽ തൊട്ടതിനു ശേഷം മാലിനി ആദ്യം അപ്പുവിന്റെ നെറ്റിയിൽ ആണ് തൊട്ടു കൊടുത്തു ,

 

അത് കണ്ടപ്പോ ശ്രീയയുടെ മുഖം ഒക്കെ വിഷമ൦ കൊണ്ടു, കണ്ണൊക്കെ നിറഞ്ഞു വന്നു. മാലിനി അവളുടെ നെറ്റിയിൽ ചന്ദനം തൊടീക്കാനായി കൈ കൊണ്ട് വന്നപ്പോ അവൾ അതിനു നിക്കാതെ വേഗം നടന്നു , അത് കണ്ടു അപ്പുവിനും ഒരു വല്ലായ്മ തോന്നി.

 

എന്തിനാ എന്റെ പേർക്ക് ഇതൊക്കെ ചെയ്തത് ?

 

മാലിനി ഒന്നും മിണ്ടിയില്ല ..

 

എന്തിനാ ആദ്യമേ എന്റെ നെറ്റിയിൽ ചന്ദനം ചാർത്തി ശ്രീമോളെ വിഷമിപ്പിച്ചത്.

 

അതിനും മാലിനിക്ക് മറുപടി ഉണ്ടായിരുന്നില്ല…………..

 

എനിക്കറിഞ്ഞൂടാ അപ്പു , ഒരു പക്ഷെ എന്നെ കൊണ്ട് നിന്റെ ലക്ഷ്മി ‘അമ്മ ചെയ്യിച്ചതായിരിക്കും.

മാലിനി അവിടെ നിന്നും ശ്രീയയുടെ അടുത്തേക്ക് പോയി.

 

അപ്പു ഒരു വിഷമത്തോടെ അമ്പലത്തിന്റെ ഒരു കോണിൽ ഇരുന്നു.

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.