അപരാജിതൻ 4 [Harshan] 6739

 

അന്ന് രാത്രി

പഴയതു പോലെ തന്നെ നമ്മുടെ പ്രണയകോകിലം അപ്പു  രാത്രിയോടെ പാലിയത്തെ തിണ്ണയിൽ തൂണും ചാരി മൂടി പുതച്ചു ഇരുന്നു ഉറങ്ങുക ആണ്.

അവൻ അന്ന് കപ്പല് മറിഞ്ഞു ദേഹത്ത് പോസ്റ്റ് ഒടിഞ്ഞു വീണ ഓർമ്മ ഉള്ളതിനാൽ ഇപ്പോൾ തിണ്ണയിൽ കിടന്നുറക്കം നിർത്തി.

ചാരി കിടന്നു ഉറങ്ങിയപ്പോ അവൻ ചിരിക്കുന്നുണ്ട്.

അപ്പൂ……….. ഒരു ഈണത്തിൽ കൊഞ്ചലോടെ പാറു വിളിക്കുവാണ്…

എന്തോ . ……. അവനും അതുപോലെ ഒരു താളത്തിൽ വിളി കേട്ടു.

പാറു മൂക്കിന്റെ തുമ്പു അവന്റെ മൂക്കിൽ മുട്ടിച്ചു കൊച്ചു കുട്ടികളെ പോലെ ചിരിച്ചു ശേഷം മൂക്കിൻ തുമ്പു അവന്റെ കവിളിൽ ഉരച്ചു, പിന്നെ അവന്റെ നെറ്റിയിൽ. പിന്നെ അവന്റെ ചെവിയിൽ പിന്നെ ചെവിക്കു പുറകിൽ….

അമ്പബോ….അപ്പുവിനു ആകെ അങ്ങ് ഇക്കിളി ഇടുക്കുവാണല്ലോ…

അയ്യോ ..ഇക്കിളി എടുക്കുന്നു…പാറു..ഇക്കിളി കൂട്ടല്ലേ…അവൻ ഉറക്കത്തിൽ കുലുങ്ങി ചിരി തുടങ്ങി….

നല്ല ചിരി….

ആ സമയം അവന്റെ മാലിനി കൊച്ചമ്മ എഴുനേറ്റു പുറത്തു വന്നിരുന്നു, വന്നു നോക്കിയപ്പോ തൂണും ചാരി മൂടിപുതച്ചി ഒരു രൂപം ചിരിക്കുന്നു, ചിരിയും സംസാരവും കേട്ടപ്പോ പിന്നെ അറിയാലോ അത് അപ്പു ആണെന്ന്.

അവർ വന്നു അപൂവിനു സമീപം വന്നിരുന്നു.

ശരിക്കും ഒരു കോമാളിയെ പോലെ ആണ് അപ്പു. മാലിനിക്കു ഇതൊക്കെ കാണുമ്പോ ആണ് സംശയം അപ്പുവിന് എങ്ങനെ ഇങ്ങനെ ആകാൻ സാധിക്കുന്നു. പഠനത്തിൽ ബുദ്ധിയിൽ ഒക്കെ അതിസമർത്തൻ, വീരത്തിലും ധൈര്യത്തിലും ഒക്കെ ഒരു പോരാളി. ഇപ്പൊ നോക്കിക്കേ തനി കോമാളി..

മാലിനിക്കു ചിരിയും വരുന്നുണ്ടു.

അവർ കുറച്ചു നേരം അവനു സമീപം ഇരുന്നു നോക്കി ഇരുന്നു.

കുറച്ചു കഴിഞ്ഞപ്പോ അവനെ തട്ടി വിളിച്ചു.

കുറച്ചു തട്ടൊക്കെ കൊടുത്തപ്പോ  അപ്പു എഴുന്നേറ്റു.

ആ കൊച്ചമ്മയോ… അവൻ ചോദിച്ചു.

അപ്പു നീ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നല്ലോ…

ഓരോരോ സ്വപ്ങ്ങള്‍ ഒക്കെ കാണുന്നതാ കൊച്ചമ്മേ

മാലിനി ചിരിച്ചു.

“എന്തിനാ അപ്പു നീ ഇങ്ങനെ രാത്രി ഇവിടെ ഇങ്ങനെ കിടന്നു ബുദ്ധിമുട്ടുന്ന .ഞങ്ങൾക്ക് ഇപ്പൊ പേടി ഒന്നും ഇല്ല  , നീ ഉണ്ടല്ലോ വിളിപുറത്തു പിന്നെ എന്തിനാ പേടിക്കുന്നത്.”

“അതിനു അവിടെ കിടക്കാ൯ എന്റ്റെ പ്രിയ മാതാവ് സമ്മതിക്കില്ലല്ലോ ഞാന്‍ അവിടെ കിടന്നാല്‍ സ്വപ്നത്തില്‍ വന്നു എന്റെ ചെവിക്ക് പിടിക്കും,അവിടെ മാലിനിയും ശ്രീയയും തനിച്ചല്ലേ ഉള്ളൂ,,,, പോയി കാവല് കിടക്കടാ …എന്നും പറഞ്ഞു ബഹളം വെക്കും അതൊണ്ടല്ലേ ഞാന്‍ ഇങ്ങനെ വന്നു ഇവിടെ കൂടി ഇരിക്കുന്നത്”

ഇതൊകെ കേൾക്കുമ്പോൾ  മാലിനിക്ക് അപ്പുവിനെ അമ്മയായ ലക്ഷ്മീയോട് ഒരുപാട് സ്നേഹവും ബഹുമാനവും കടപ്പാടും ഒക്കെ തോന്നി ,

അതേ കൊച്ചമ്മ പോയി കിടന്നോ, ഞാന്‍ ഒന്നു സ്വപ്നം കാണട്ടെ ,

..ഹമ്..എന്ന് ഒന്ന് മൂളി ചിരിച്ചു കൊണ്ട് മാലിനി അവിടെ നിന്നും എഴുന്നേറ്റു പോയി

<<<<<<O>>>>>>>

 

അടുത്ത  ദിവസം സാധാരണ മട്ടില്‍ തന്നെ ദിനം മുന്നോട്ട് പോയി. അപ്പു ഓഫീസില്‍ പോയി, ശ്രീയ കോളേജിലും.

അന്ന് രാവിലെ രാജശേഖരനും മാലിനിയും പാങ്ങോടന്‍ തിരിമേനിയെ കാണാന്‍ പോയിരുന്നു. നടന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആയി,

അദ്ദേഹം അന്ന് തന്നെ അടിയന്തിരമായി ചെയ്യേണ്ട ചില പൂജവിധികൾ  പറഞ്ഞു കൊടുത്തു,

പിറ്റേ ദിവസം വെള്ളിയാഴ്ച  തന്നെ സന്ധ്യക്ക് ചെയ്യേണ്ട വലിയ പ്രധാനപ്പെട്ട കാര്യങ്ങള്‍ കൂടെ പറഞ്ഞു,അത് ചെയ്യാന്‍ ആയി ശിഷ്യരെ കൂടി പറഞ്ഞു വിടുന്നതാണ് എന്നു കൂടെ ഉറപ്പ് കൊടുത്തു,

 

അവര്‍ അവിടെ ഇന്നും ഇറങ്ങി, തയാറെടുപ്പുകൽക്കായി

 

<<<<<<<<()>>>>>>>>

 

ഓഫീസിൽ

നമ്മുടെ രാമൻ പിള്ള ലീവിൽ ആണല്ലോ, വീണ്ടും ചാർജ് ഒക്കെ നമ്മുടെ ആദി തന്നെ ആണ് നോക്കുന്നത്, ഇപ്പോ പ്രശ്നങ്ങൾ ഒന്നും ഇല്ല, എല്ലാവരും ഹാപ്പി,

എന്തോ മായ അന്ന് വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു, ഒട്ടും വയ്യാത്ത പോലെ, ആകെ ഒരു ഈർഷ്യയും ഒരു വല്ലായ്മയും ദേഷ്യവും ഒക്കെ ആയി, സിബിക്കും അവളുടെ കയ്യിൽ നിന്ന് നല്ലതു കേട്ടു,

ആദി അത് ഒക്കെ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവൾ അങ്ങനെ ഒരു അവസ്ഥയിൽ ആയതിനാൽ ആദി പിന്നെ കൂടുതൽ സംസാരത്തിനു നിന്നില്ല. മായ ആകെ ടെൻഷനിൽ ഒക്കെ ആയി ഒരു അവസ്ഥ,

അവളോട് പോയി ഒന്ന് ഫ്രഷ് ആകാൻ പറഞ്ഞെങ്കിലും അവൾ അതിനൊന്നും കൂട്ടാക്കുന്നില്ല.

എന്തോ കാര്യമായി പറ്റിയിട്ടുണ്ട്.

ആദി എന്തോ ചിന്തിച്ചു, സീറ്റിൽ നിന്നും എഴുന്നേറ്റു. അവൻ എഴുന്നേൽക്കുന്നത് കണ്ടിട്ടു അവനോടു എന്തോ സംസാരിക്കാൻ എന്ന ഭാവേന മായ ആധിയെ നോക്കി ,

എന്താ മായെ ? ആദി ചോദിച്ചു.

ആദി പുറത്തു പോകുകയാണോ ? മായ ചോദിച്ചു.

അതെ ,

ഒരുപാട് സമയം എടുക്കുമോ ?

ചിലപ്പോൾ , ബാങ്കിൽ ഒക്കെ പോകേണ്ടതുണ്ട് , എന്താ എന്തേലും അത്യാവശ്യം ഉണ്ടോ ?

ഇല്ല ഒന്നും ഇല്ല,,, ആദി പൊയ്ക്കൊള്ളൂ ..മായ പറഞ്ഞു.

ആദി ബാഗും എടുത്തു കൊണ്ട്  ഓഫീസിൽ നിന്നും ഇറങ്ങി, മായ അവനെ നോക്കി ഇരുന്നു.

ഒരു ഇരുപതു മിനിട്ടു കൊണ്ട് അവൻ തിരികെ ഓഫീസിൽ എത്തി.

അവൻ മായയുടെ സമീപം വന്നു.

മായാ അവനെ നോക്കി.

എന്ത് പറ്റി , ബാങ്കിൽ പോയില്ലായോ അവൾ ചോദിച്ചു.

ആ ബാങ്കിൽ പോകേണ്ടതായിരുന്നു , അതിലും വലിയ ഒരു അത്യാവശ്യം ഉണ്ടായിരുന്നു.

അവൻ ബാഗ് തുറന്നു ഒരു കവർ അവളുടെ കൈകളിലേക്ക് കൊടുത്തു.

അവൾക്കു മനസിലായില്ല , എന്താണ് ആദി ഇത്.

ഇത് നിനക്കു ഒരു സമ്മാനം ആണ്. അവൻ സിബി കേൾക്കാതെ പറഞ്ഞു.

ഇത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ബാഗ് അടച്ചു. ഓഫീസിൽ നിന്നും ഇറങ്ങി.

പോകും വഴി സിബിയോടും ആദികൊപ്പം ബാങ്ക് വരെ ചെല്ലാൻ പറഞ്ഞു , അവർ രണ്ടു പേരും ഓഫീസിൽ നിന്നും ഇറങ്ങി.

മായ ആകെ സംശയത്തിൽ , ആദി എന്തിനാ വെറുതെ തനിക്ക് സമ്മാനം തരുന്നത്.

അവൾ വെറുതെ കവർ തുറന്നു നോക്കി.

നോക്കിയപ്പോൾ അവളുടെ പ്രശ്നം എന്താണോ അതിന്റെ പരിഹാരം തന്നെ ഒരു പാക്കറ്റ് സാനിറ്ററി പാഡ്.  കൂടെ ഒരു ഡയറി മില്ക്ക്  സിൽക്കും .

അയ്യേ…… അവൾക്കു അത് കണ്ടു ആകെ നാണവും , ചളിപ്പും ഒക്കെ കൂടി വന്നു,

ശേ …അവളുടെ മുഖം ഒക്കെ നാണം കൊണ്ട് ചുവന്നു , അതെ സമയം ആശ്വാസം കൊണ്ടുള്ള ഒരു നിശ്വാസവും, അപ്രതീക്ഷിതമായി വന്ന ഒരു സംഗതി ആയതിനാൽ മുൻകരുതലുകൾ എടുക്കാൻ മായക്കു

സാധിച്ചിരുന്നില്ല,  ആ ക്യാബിനിൽ വേറെ ആരും ഇല്ലാത്തതു കൊണ്ട് അവൾ ആകെ വിഷമാവസ്ഥയിലും ആയിരുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്നതിനാൽ ആദിയോട് ഹെല്പ് ചോദിക്കാം എന്ന ആശയിൽ ആണ് ആദി പുറത്തു പൊകുവാനോ എന്ന് ചോദിച്ചത് , പക്ഷെ സമയം എടുക്കും എന്ന് പറഞ്ഞപ്പോ മനഃപൂർവം പിന്നെ ഒഴിവാക്കി , പക്ഷെ എന്റെ അവസ്ഥ കണ്ടു എങ്ങനെയോ അവൻ മനസിലാക്കി

ഇപ്പൊ എല്ലാം ഭംഗി ആയി.

അവൾ വേഗം തന്നെ വാഷ്റൂമിലേക്ക് ഓടി, എല്ലാം ചേഞ്ച് ചെയ്തു ഹാപ്പി ആയി.വന്നു ഇരുന്നു.

അവൾക്ക് നല്ല അടിവയറുവേദന ഉണ്ടായിരുന്നു, ഇതൊക്കെ സ്ത്രീസഹജം അല്ലെ , ശരീരത്തിനും ചൂടും ആകെ ഈർഷ്യയും ദേഷ്യവും എല്ലാം സ്ത്രീസഹജം ആണല്ലോ.

അവൾക്കു ആകെ ഒരുപാട് നാണം വന്നു .ശോ ,,,, ഈ ആദി ,,,, ഇവനിതൊക്കെ എങ്ങനെ മനസിലായി..

മുഖം ഒക്കെ  ശോണിമ  പടർന്നു.

തന്നെ ഇരുന്നു ചിരിക്കാൻ തുടങ്ങി.

അവൾ തന്റെ മൊബൈൽ എടുത്തു , ശോ ,,,ആദി യെ വിളിക്കുവാൻ നാണം ആകുന്നു, വേണ്ട … അവൾ മൊബൈലിൽ ഒരു മെസേജ് വിട്ടു …

താങ്ക്യൂ സൊ മച്ച് ,,,,, മൈ ഡിയർ ………….

ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾക്കു റിപ്ലൈ മെസേജ് വന്നു.

നോ മെൻഷൻ പ്ളീസ് ,,,,,മൈ ഡിയർ …മറക്കാതെ ചോകോളേറ്റ് കഴിക്കണേ,,,,,

അവളുടെ ഹൃദയത്തിൽ ആകെ കുളിർ വന്നു , ആദി,  മൈ ഡിയർ എന്ന് കൂടെ എഴുതിയിരിക്കുന്നു,

അവൾ സ്വയം മനസ്സിൽ ചോദിച്ചു ,,എങ്ങനാ ആദി നീ ഇത്രയും കെയറിങ് ആകുന്നേ ? എല്ലാരോടും? ഒരാളുടെ മനസ് വായിക്കാന്‍ ഉള്ള വല്ല മാജിക്കും നീ പഠിച്ചുട്ടുണ്ടോ?????

ഐ റെസ്‌പെക്ട് യു ഡിയർ  ആൻഡ് ഐ ലവ് യു മൈ ഡിയർ ….

അവള്‍ അതില്‍ ഇരുന്ന ഡയറി മില്ക്ക്  സില്ക്. കൂടെ കയ്യില്‍ എടുത്തു,

ആകെ നാണം വരുന്നല്ലോ ആദിയുടെ മുഖം ഓര്ക്കുമ്പോള്‍,,, അവള്‍ ആ ചോക്കോലേറ്റില്‍ ഒരു മുത്തം വെച്ചു.പതുക്കെ ആ കവർ പൊട്ടിച്ച് അവള്‍ കഴിക്കാന്‍ തുടങ്ങി.അവളുടെ ഉള്ളിന്റെ  ഉള്ളില്‍ ഒരു പ്രണയത്തിന്റെ പനിനീര്‍ പൂ സുരഭിലമായ പരിമളം പടർത്തി .വിരിഞ്ഞു

<<<<<<O>>>>>

രാത്രി മായയുടെ വീട്ടില്‍

നീ എന്താ സ്വപ്നം കാണുന്നത്, മതി ആയെങ്കില്‍ പോയി കയ്യ് കഴുക് പെണ്ണേ ,വെറുതെ കൈ ഉണക്കാതെ…

അമ്മയുടെ ശാസന കേട്ടു ആണ് അവള്‍ തന്റെ ആലോചനകളില്‍ നിന്നു ഞെട്ടി ഉണർന്നത് .

കുറെ നേരം ആയല്ലോ നീ ആലോചിക്കുന്നത്, എന്താണ് ഇത്ര ആലോചന അച്ഛനും ചോദിച്ചു.

അവള്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല,

അവള്‍ എഴുന്നേറ്റ് പോയി കൈ കഴുകി റൂമിലേക്ക് പോയി.

ആ ഓര്മ്മ ഒന്നും മായയുടെ മനസില്‍ നിന്നും പോയിട്ടില്ല.

ശോ …. ഈ ആദി….അവള്‍ സ്വയം നാണിച്ചു ചിരിച്ചു.

കട്ടിലില്‍ കിടന്നു, നഖം ഒക്കെ കടിക്കുവാണു ഉള്ളില്‍ വല്ലാത്തൊരു അനുഭവം, ഒരു കുളിര്മഴ. എന്താണ് ഈ അനുഭവത്തെ ഒക്കെ പറയുക.

ആദി ,,,നീ എന്നെ ഒരുപാട് മോഹിപ്പിക്കുവാണല്ലോ…

എനിക്കു നിന്നെ ഒരുപാട് ഇഷ്ടം ആണ്, എങ്ങനാ ഞാന്‍ ഒന്നു നിന്നോടു പറയേണ്ടത്, നിന്റെ നേരെ നോക്കിയാല്‍ നിന്റെ കണ്ണുകൾ കാണുമ്പോൾ ഞാൻ പറയാൻ ഉള്ളത് പോലും മറക്കുന്നു, അത്രക്കും തീവ്രമാണ് നിന്റെ  ദൃഷ്ടി.

ഇങ്ങനെ പലകാര്യങ്ങള്‍ സ്വയം പറഞ്ഞു അവള്‍ ടേബിള്‍  വായിച്ചു കൊണ്ടിരുന്ന പുസ്തകം എടുത്തു തുറന്നു. തുറന്നപ്പോള്‍ കാണുന്നത് ആദിയുടെ മുഖ൦ , അവള്‍ ലജ്ജവിവശയായി  കൊണ്ട് പുസ്തകം അടച്ചു, കണ്ണു പൊത്തി കിടന്നു.

<<<<<O>>>>

അന്ന് അര്ദ്ധ രാത്രി

വികടാ൦ഗ ഭൈരവന്റെ ഗുഹ.

എവിടെ നിന്നോ ഒരു യുവാവിന്റെ ശരീരവും ചുമന്നു കൊണ്ട് ആ ഭീകരൻ ഗുഹ മുഖത്തോടെ നടന്നു നീങ്ങുക ആണ്, ഒരു ടണൽ പോലെ ഉള്ള ഭീകരമായ ഗുഹ ആണ്.

കൊടും കാടിനുള്ളിൽ വന്യമൃഗങ്ങൾക്കു ഇടയിൽ ഉള്ള സ്ഥലം ആയതിനാൽ സാധാരണ മനുഷ്യർക്ക് ഇത് കണ്ടു പിടിക്കാൻ അത്യന്തം പ്രയാസകരം ആണ്.

നടന്നു ഒടുവിൽ പാളികൾ പോലുള്ള വലിയ കരിങ്കൽ ഭിത്തികൾ പോലുള്ള ഭാഗങ്ങൾ, ഉള്ളിലേക്ക് നടക്കും തോറും ഗുഹക്കുള്ളിലൂടെ ഒഴുകുന്ന വലിയ ഉറവ, ആ പ്രദേശത്തിനുള്ള ഒരുനദിയിലേക്ക് ഉള്ള കൈവഴി ആണെന്ന് തോന്നുന്നു,

ഭൂമിക്കടിയിലെ ഒരു നരകം തന്നെ ആണ് ആ ഗുഹ, അത്ര ഏറെ വിസ്താരം ഉണ്ട് ആ ഗുഹക്ക്.

ആ ഗുഹക്കുള്ളിൽ തന്നെ ഒരു കോണിൽ തിളങ്ങുന്ന പ്രകാശം, ഭൂമിക്കടിയിലെ ഒരു ചെറു അഗ്നിപർവതം ആണ്,

ഒരു വലിയ കുളം പോലെ അതിനുള്ളിൽ ശക്തമായ ചൂടിൽ പാറകൾ ഒക്കെ മാഗ്മ/ ലാവ ആയി തിളച്ചു മറിയുന്നു,

ഒരു ഭീകര അന്തരീക്ഷം തന്നെ ആണ് അതിനുള്ളിൽ.

മൃതശരീരങ്ങൾ ഒരുപാട് ആകുമ്പോൾ ആ ഭീകരൻ അവ ഒക്കെ ആ ലാവകുളത്തിൽ നിക്ഷേപിക്കും

വഴിയിൽ ചിതറി കിടക്കുന്ന എല്ലിൻ കഷണങ്ങൾ കാണുന്നുണ്ട്.

വികടാ൦ഗ ഭൈരവ൯ ആ യുവാവിന്റെ ശരീരത്തെ കൊണ്ടുപോയി മുക്കാലിയിൽ കെട്ടി ഇട്ടു, അയാൾക്ക് ഇത് വരെ ബോധം വന്നിട്ടില്ല.

കൂടെ ഉള്ള ചെന്നായ യുവാവിനെ നോക്കി നാവു നീട്ടി കാണിക്കുന്നുണ്ട്.

ഉള്ളിൽ വവ്വാലുകൾ ഒക്കെ അനവധി, ഗുഹക്കുള്ളിൽ കുറച്ചു കഴുകന്മാരും ഉണ്ട്, ശവം തിന്നാൻ ആയി വരുന്നത് ആണ്.വികടാ൦ഗ ഭൈരവൻ മുന്നോട്ടു നടന്നു മൃതദേഹം കൂട്ടി ഇട്ടിരിക്കുന്ന ഭാഗത്തു ഇരുന്നു.

ദേഹം കരിമ്പടം കൊണ്ട് പുതച്ചിരിക്കുക ആണ്,

ഒരു ശവശരീരം ചീഞ്ഞു തന്നെ കിടക്കുന്നതു അയാൾ അടുത്തേക്ക് നീക്കി ഇട്ടു

ആ ശവത്തിന്റെ കണ്ണ് ഭാഗത്തു  പുഴുക്കള്‍ കൂട്ടമായി ഞൊളക്കുക ആണ്. അറപ്പുളവാക്കുന്ന കാഴ്ച

തന്റെ ചെറിയ കൈ കോടാലി കൊണ്ട് ആ ശവത്തിന്റെ കാൽ ഭാഗം ആഞാഞ്ഞൂ വെട്ടി കയ്യിലേക്ക് എടുത്തു.

തുട ഭാഗം വെട്ടി ഒതുക്കി കൈ കൊണ്ട് നന്നായി അമർത്തി പിഴിഞ്ഞ് ചലവും ചോരയും കൊഴുപ്പും ഉള്ള ഒരു തര൦  കറുത്ത ദ്രാവകം അതിൽ നിന്നും ഊർന്നു വന്നു ,

ആ ദ്രാവകത്തെ അടുത്തുള്ള ഒരു ചെമ്പുപാത്രത്തിൽ ശേഖരിച്ചു, ഓരോ ഭാഗവും അതുപോലെ ചെയ്ത് ആ ദ്രാവകം പാത്രത്തിൽ നിറച്ചു.

കുറച്ചു നേരം കാത്തിരുന്നപ്പോൾ കൊഴുപ്പായ ഭാഗം മുകളിൽ പൊങ്ങി നിന്നു , ആ ഭീകരൻ ആ കൊഴുപ്പിനെ മറ്റൊരു പാത്രത്തിലേക്ക് സസൂക്ഷ്മ൦ പകർത്തി. ആ കൊഴുപ്പിനെ ഉരുക്കി ആണ്  തന്റെ പൂജകള്ക്ക്  അയാള്‍ ദീപം തെളിക്കുന്നത്.

അത് കഴിഞ്ഞു പിഴിഞ്ഞ് വച്ച ചീഞ്ഞ മനുഷ്യ മാംസഭാഗങ്ങളിൽ നിന്നും രോമം ഉള്ള മേൽ തൊലി ഭാഗം അടർത്തി പൊളിച്ചു മാറ്റി, നീണ്ട വിരകൾ പോലെ കിടക്കുന്ന ഞരമ്പുകൾ ഒക്കെ വലിച്ചു പറിച്ചു മാറ്റി, ദശക്കട്ടി ആയ ആ ചീയപ്പെട്ട മാംസത്തെ അയാൾ വായിലേക്ക് വച്ച് ചവച്ചരച്ചു കഴിക്കുവാൻ തുടങ്ങി.

കൂടെ തന്റെ അടിമയായ ചെന്നായയോട് അയാൾ പറഞ്ഞു തുടങ്ങി

ആ കന്യകയുടെ കേതു മഹാദശയിൽ സൂര്യഅന്തർദശ തുടങ്ങി  ( കേതു ദശയിൽ സൂര്യന്റെ അപഹാരകാലം ), അന്ന് ആ കന്യകയെ എനിക്ക് നേടാൻ കഴിഞ്ഞില്ല, അവൻ ,,,,അവൻ ,,,,,അവൻ  കാലപക്ഷി രൂപത്തിൽ മരണം അറിയിക്കാന്‍ ചെന്ന എന്റെ പൈശാചിക കിങ്കര മൂര്ത്തി,യെ കല്ലെറിഞ്ഞു ഓടിച്ചു.

ഹാ …….ഹൂ ……………………………………………..

അത് കേട്ടു ശക്തമായി കാല൯ കോഴി കൂവി, ആ കാലന്‍ കോഴി കുറച്ചു മാറി ആ ഭീകരനെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു, അതിനര്ത്ഥം. ആ പക്ഷി അയാളുടെ ഒരു കിങ്കര൯ ആണെന്ന് തന്നെ.

 

ഇനി ഒരു മണ്ഡലകാലം അതിനുളിൽ സൂര്യഅന്തർദശ മാറി ചന്ദ്ര അന്തർദിശയിലേക്ക് മാറും, ആ മാറുന്നതിന് തൊട്ടു മുൻപുള്ള ദിനം അന്ന് വൈശാഖ അമാവാസി കൂടാതെ സൂര്യഗ്രഹണവും  അന്ന്‌ ഈ പ്രപഞ്ചത്തിലെ പാപഗ്രഹങ്ങൾ എല്ലാം നേർരേഖയിൽ വരുന്ന മഹാദിനം,,, കൂടെ , എന്റെ മൂർത്തി അതിശക്ത൯ ആകുന്ന ദിനം… പ്രകൃതി പോലും എന്റെ ലക്ഷ്യം നേടാനായി എല്ലാ സവിശേഷതകളും ഒത്തിണങ്ങിയ ദിനം എനിക്കായി ഒരുക്കി തന്നിരിക്കുന്നു.

അന്ന് ആ കന്യകയെ എനിക്ക് നേടാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരു സംവത്സരം കൂടെ  എനിക്ക് കാത്തിരിക്കണം, വയ്യ അതിനു വയ്യ, ഒരു മണ്ഡലത്തിനുള്ളിൽ തന്നെ അവളെ പിടികൂടണം.  ആ കന്യക ആണ് എന്റെ ലക്ഷ്യങ്ങളിലേക്കുള്ള വഴി.,,അവള്‍ എനിക്കുള്ളതാണു..

നിങ്ങള്‍ ആ കന്യകയെ ഇവിടെ എത്തിക്കില്ലെ ? അയാള്‍ ഉറക്കെ വലതു ഭാഗത്തേക്ക് നോക്കി ചോദിച്ചു.

ക്രീ ,,,,,,,എന്ന ശബ്ദത്തോടെ

മൂന്നു കഴുക൯ മാര്‍ ചിറകു വിരിച്ച് തല ഉയര്ത്തി  നിന്നു, അവരെല്ലാം അയാളുടെ കിങ്കരന്മാ.൪ തന്നെ

ഇത്തവണ അതു  തടയാ൯ ഞാന്‍ അവനെ സമ്മതിക്കില്ല…..

ഹ ഹ ഹ ഹ………………വികടാംഗ ഭൈരവന്‍ ആണ് ഞാ൯ ,,,,, ഞാന്‍ തന്നെ ആകും അന്തിമവിജയി

ഹ ഹ ഹ ഹ ….ആ ഭീകരന്‍ അട്ടഹസിച്ചു കൊണ്ടിരുന്നു.

<<<<<<<OOO>>>>>>>

അന്ന് രാത്രി അപ്പു അപ്പുവിന്റെ റൂമില്‍ തന്നെ ആയിരുന്നു.

പഴയപ്പോലെ തന്നെ പാറുവിന്റെ പാദുകങ്ങളെ നെഞ്ചോട് ചേർത്ത്  നമ്മുടെ രാജകുമാരന്‍ കിടന്നുറങ്ങുകയാണ്.

ഉറങ്ങി ലഘു നിദ്രയിൽ നിന്ന് ഗാഢ നിദ്രയിലേക്ക് കടന്നു ഒടുവിൽ നിദ്രയിലെ സ്വപ്നവസ്തയിൽ എത്തി.അപ്പുവിന്റെ അടഞ്ഞ കണ്ണുകൾ ദ്രുത വേഗതയിൽ ചലിക്കാൻ തുടങ്ങി.

അവന്റെ മുഖത്തെ പേശികൾ വലിഞ്ഞു, മുഖത്ത് ചെറുപുഞ്ചിരി, മുഖം അതീവ പ്രസന്നമായി.

തന്റെ ലക്ഷ്മി ‘അമ്മ ,,

അപ്പൂ……….. സ്നേഹത്തോടെ ലക്ഷ്മി ‘അമ്മ വിളിച്ചു.

“എവിടെ ആയിരുന്നു , കുറച്ചു ദിവസം ആയല്ലോ അപ്പുവിനോട് മര്യാദക്ക് മിണ്ടാൻ വന്നിട്ട് , വന്നാൽ തന്നെ കാവല് കിടക്കാൻ പറഞ്ഞു കൊണ്ട് വേഗം പോകുക അല്ലായിരുന്നോ ”

“ലക്ഷ്മി അമ്മക്ക് കുറച്ചു തിരക്കുകൾ ഉണ്ടായിരുന്നു അപ്പുക്കുട്ടാ, എന്നാലും അപ്പുകുട്ടൻ ഇന്ന് കാണണ മെന്നു ആഗ്രഹിച്ചപ്പോൾ ലക്ഷ്മി ‘അമ്മ വന്നില്ലേ ”

“ആ ..ലക്ഷ്മി അമ്മക്ക് ഇപ്പൊ അപ്പുവിന്റെ കാര്യത്തിൽ വലിയ ശ്രദ്ധ ഇല്ല, ഇപ്പൊ മാലിനി കൊച്ചമ്മയുടെയും പാറുവിന്റെയും കാര്യത്തിൽ മാത്രമേ ഉള്ളു..”

ഹ ഹ ഹ ,,എന്നാൽ അങ്ങനെ അല്ലല്ലോ … എന്റെ അപ്പു ഇപ്പൊ വെറും അപ്പു അല്ലല്ലോ ആദിശങ്കരൻ അല്ലെ..

ലക്ഷ്മി അമ്മേടെ ഹീറോ ……പിന്നെ മാലിനി പാവം അല്ലെ എന്റെ അപ്പൂനെ ഒരുപാട് സ്നേഹിക്കുന്നില്ലേ

,,പിന്നെ പാറു ,,,,അത് ഞാൻ തന്നെ പറയണോ കള്ളതിരുമാലി ” ലക്ഷ്മി ചിരിച്ചു കൊണ്ട് അപ്പുവിന്റെ മൂക്കിൽ പിടിച്ചു.

“ശോ …ഇങ്ങനെ ഒക്കെ പറയല്ലേ എനിക്ക് നാണം വരും ”

 

“ഉവ് ഉവ്വേ …നാണം ,,, അവനു ആ പാറുവിനേ കയ്യിൽ വാരി എടുക്കാൻ എന്തൊരു മോഹം ആണ്,”

“ലക്ഷ്മി അമ്മെ ഇങ്ങനെ പറയല്ലേ. എത്ര ഒക്കെ ചെയ്താലും ഇച്ചിരി ഇഷ്ടം പോലും അപ്പുനോട് കാണിക്കുന്നില്ലല്ലോ ”

അപ്പോളേക്കും അപ്പുവിന്റെ മുഖം മാറി, ലക്ഷ്മി ഒന്നും മിണ്ടാതെ അവന്റെ തലമുടിയിൽ തലോടി.

” ലക്ഷ്മി അമ്മെ ഒന്ന് പറഞ്ഞു താ , എന്താ ഞാൻ പാറുവിനെ ഇങ്ങനെ സ്നേഹിക്കുന്നെ , ഒരു ഭ്രാന്ത് പോലെ , എനിക്ക് മനസിലാകുന്നില്ല, എന്നും എന്നെ ചീത്ത മാത്രേ പാറു വിളിക്കൂ”

ലക്ഷ്മി ചിരിച്ചു.

” ഒരിക്കലും എന്നെ ഇഷ്ടപ്പെടൂല്ലേ എന്റെ പാറു , പറ ലക്ഷ്മി അമ്മെ ?”,,

ഇല്ല ഒരിക്കലും ഇഷ്ടപ്പെടില്ല എനിക്കറിയാം,,,,എന്നാലും ഉള്ളിൽ വെറുതെ ഒരുപാട് മോഹിക്കുന്നതാണ്”

അത് പറഞ്ഞപ്പോ അപ്പുവിന്റെ ശബ്ദം ഒക്കെ ഒന്ന് വിഷമം കൊണ്ട് ഇടറി.

“അപ്പുക്കുട്ടാ ….. ലക്ഷ്മി അമ്മേടെ ചക്കരമുത്തെ ,,,,,, നീ എന്താ വിചാരിച്ചതു,,,,,,, പാറു അപ്പുവിന്റെ ആണ്‌ , അപ്പുവിന്റെ മാത്രം…. ലക്ഷ്മി അമ്മേടെ അപ്പുവിന്റെ മാത്രം,,, പിന്നെ അവൾ എത്ര എന്നോക്കെ നിന്നോട് അകലം കാണിച്ചാലും ഒരു നാൾ ഈ പാറു എന്റെ ഈ അപ്പുവിന്റെ തന്നെ അടുത്തേക്ക് വരും…അതെന്റെ അപ്പുവിന് ലക്ഷ്മി ‘അമ്മ തരുന്ന വാക്ക് ആണ്.”

സത്യായിട്ടും വരോ ?…ലക്ഷ്മി ‘അമ്മ ചോദിച്ചു.

പിന്നല്ലാതെ , അല്ലേൽ പിന്നെ ഈ ലക്ഷ്മി ‘അമ്മ എന്തിനാ അപ്പുവിന്റെ അമ്മയാണെന്ന് പറഞ്ഞു കൊണ്ട് നടക്കുന്നെ …

ഇനി എന്റെ അപ്പു ഉറങ്ങിക്കോ,,,,, എന്റെ അപ്പു ഒരുപാട് പാവം ആണ് ഒരു കുഞ്ഞികിളിയെ പോലെ ,,

അവൾ തന്റെ അപ്പുവിന്റെ തലയിൽ തടവിൽ മുടികൾക്കിടയിൽ വിരലുകൊണ്ട് കോതി.

അപ്പു ഉറങ്ങിക്കെ ….

തുള്ളും ഇളമാൻ കിടാവോ…ശോഭ..

കൊള്ളിന്നോരന്നക്കൊടിയോ..

ഈശ്വരൻ തന്ന നിധിയോ..

പരമേശ്വരി ഏന്തും കിളിയോ…

ലക്ഷ്മീ ഭഗവതി തന്റെ..തിരു..

നെറ്റിയിലിട്ട കുറിയോ..

എന്നുണ്ണി കൃഷ്‌ണൻ ജനിചോ..പാരി..

ലിങ്കനെ വേഷം ധരിച്ചോ…

 

ലാവണ്യ പുണ്യ നദിയോ..ഉണ്ണി..

കാർവർണ്ണൻ തന്റെ കാളിയോ..

പത്മനാഭൻ തൻ കൃപയോ..ഇനി..

ഭാഗ്യം വരുമ്മ വഴിയോ…

ഓമന തിങ്കൾ കിടാവോ..

നല്ല കോമള താമര പൂവോ…

പൂവിൽ വിരിഞ്ഞ മധുവോ..പരി..

പൂർണേന്തു തന്റെ നിലാവോ………

ലക്ഷ്മി തന്റെ അപ്പുവിന് ഇരയിമ്മന്‍ തമ്പിയുടെ താരാട്ടു പാടി കൊടുത്തു.

അപ്പു വീണ്ടും ഉറക്കത്തിലേക്ക്,,,,,,

അപ്പു  എത്ര ഒക്കെ വലുതായി എങ്കിലും ലക്ഷ്മിക്കു അവന്‍ തന്റെ വാവ ആണ്,തന്റെ ഉണ്ണിക്കണ്ണന്‍ ആണ്,യശോദക്ക് കണ്ണ൯ എന്ന പോലെ.

<<<<<<<O>>>>>>>

പിറ്റെന്നു പുല൪കാലം

ഉത്തര്‍ഘണ്ട്  സംസ്ഥാന൦,

ചമോലി ജില്ലയിലെ അളകനന്ദ നദി തീരത്തിന് സമീപം ഉള്ള ഘ൪വാൾ  കുന്നിന്‍ പ്രദേശം.

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് മൂവായിരം അടി ഉയരം ഉള്ള പ്രദേശം,

ഹിമാലയഗിരി നിരകളുടെ തന്നെ ഭാഗം,

ഭൂമിയിലെ വൈഷ്ണവരുടെ സ്വർഗം,

ചതുർധാമങ്ങളിൽ   ഒന്ന്,

 

ശ്രീ ശങ്കരആചാര്യ സ്വാമികളുടെ പ്രാർത്ഥനയും  ജപവും നിറഞ്ഞ പുണ്യഗേഹം,

ഹിന്ദു വിശ്വാസങ്ങളും പുരാണവും പ്രകാരം ഭഗവാ൯ മഹാവിഷ്ണു ബദരി നാരായണ൯ ആയി വാണരുളുന്ന ഏറ്റവും പുണ്യമായ തീര്ഥാടനസ്ഥാനം. ബദരിനാഥ്

ശങ്കരചാര്യ൪ അളകനന്ദ നദിയില്‍ സ്നാനം ചെയ്യുന്ന സമയത്തു അദ്ദേഹത്തിന് കിട്ടിയ ഒരു സാളഗ്രാമം (കറുത്ത കല്ല് – മഹാവിഷ്ണുവിന്റെ പ്രതിരൂപം ആയി കരുതുന്നു) അദ്ദേഹം അവിടെ ചൂട് വെള്ളം ഒഴുകുന്ന തപ്ത് കുണ്ഡ് എന്ന അരുവിക്ക് സമീപം ഉള്ള ഗുഹയില്‍ പ്രതിഷ്ഠ നടത്തിയതായി ചരിത്രം.

പതിനാറാം നൂറ്റാണ്ടില്‍ അന്ന് ആ പ്രദേശം ഭരിച്ചിരുന്ന ഘര്വാള്‍ മഹാരാജാവ് ഒരു ക്ഷേത്രം പണികഴിപ്പിച്ചു ഗുഹയില്‍ നിന്നും ബദ്രി നാരായണ മൂര്ത്തി്യെ പുതിയ ക്ഷേത്രത്തിലേക്ക് മാറ്റി ഇരുത്തി.

അവിടെ ഉള്ള തപ്ത് കുണ്ഡ് എന്ന പേരില്‍ ഉള്ള ചൂട് ഉറവ തടാകം, അത് ഭക്തർക്ക് സ്നാനത്തിനായി ഉപയോഗിക്കുന്നു,

ഹിമം കൊണ്ട് മൂടിയ ആ പ്രദേശത്ത് ഒരു ചൂടുവെള്ളം കിട്ടുന്ന ഉറവ ,

തപ്ത് കുണ്ഡത്തിലെ സ്നാനം പാപ പരിഹാരം ആണെന്ന് വിശ്വസിക്കുന്നു,

ആ പ്രദേശത്ത് പത്തു ഡിഗ്രിയില്‍ താഴെ തണുപ്പ് വന്നാലും ആ അരുവിയിലെ ജലത്തിന് ഏകദേശം അമ്പതു  ഡിഗ്രീ എങ്കിലും താപം ഉണ്ടാകും.

തപ്തകുണ്ഡത്തില്‍ സ്നാനം ചെയ്തു സാവിത്രി അമ്മയുടെ സഹോദരന്‍ അതായത് ശ്രീയയുടെ വല്യപ്പൂപ്പ൯ സത്യാനന്ദ സ്വാമി മുകളിലേക്കു നടന്നു, ക്ഷേത്ര ദര്ശനത്തിന് മുന്നേ ആയി ഉദയസൂര്യ കിരണങ്ങളാല്‍ സൗവർണ്ണ  നിറമാർന്ന   നീലകണ്ഠ പർവ്വതത്തെ തൊഴുതു വണങ്ങി,

ഭഗവാന്‍ ശിവശങ്കരന്‍ യോഗനിദ്രയില്‍ കുടികൊള്ളുന്ന പുണ്യപ്രദേശം ആണ് നീലകണ്ഠ പർവ്വതം  എന്നു വിശ്വസിക്കപ്പെടുന്നു.

അതിനു ശേഷം ബദരിനാഥ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ഗർഭഗൃഹത്തിൽ  പ്രതിഷ്ഠ ചെയ്തിരിക്കുന്ന ആരാധനമൂര്ത്തിയായ ബദരിനാരായണനെ  നിറഭക്തിയോടെ വണങ്ങി.

ഒരു കയ്യില്‍ ശംഖും മറുകയ്യില്‍ ചക്രവും ഉയര്ത്തി  മറ്റ് രണ്ടു കൈകളും യോഗമുദ്രയില്‍ വെച്ചു ധ്യാനവസ്ഥയിലുള്ള പ്രതിഷ്ഠ ആണ് ബദരി നാരായണന്റ്റെത്.

അവിടെ പൂജ ചെയ്യുന്ന പൂജാരി റാവല്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. ശങ്കരസ്വാമികളുടെ നിര്ദേശപ്രകാരം പണ്ട് മുതലേ അവിടത്തെ പൂജ ചെയ്യുന്നത് ഒരു മലയാളി ബ്രാഹ്മണന്‍ ആണ്, അതാണ് അവിടത്തെ ക്ഷേത്ര നിയമവും, റാവല്ജിക്ക് കബിനെറ്റ് പദവി കൂടെ ഉള്ളതാണ്.

സത്യാനന്ദ സ്വാമികളുടെ ഉള്ളിലെ ഭയം ആ കണ്ണുകളിൽ  നന്നായി കാണുന്നുണ്ട്. ആ ഭയം ഒരുപക്ഷേ ശ്രീയയെ കുറിച്ച് തന്നെ ആയിരുന്നു.

എന്താണ് സത്യജി ആകെ ഒരു വിഷമമാണല്ലോ മുഖത്ത് ?

ഉള്ളിൽ ആകെ ഭയം ആണ് റാവൽജി , കൊച്ചുമകളെ കുറിച്ച്

ആ വിശേഷജ൯മം ആയ കുട്ടി അല്ലെ ?

അതെ റാവൽജി

റാവൽജി കുറച്ചു നേരം കണ്ണുകൾ അടച്ചു പ്രാത്ഥിച്ചു.

എവിടെയോ ഒരു ശത്രു കാത്തിരിക്കുന്നുണ്ട്, ജീവന് തന്നെ ആപത്തായേക്കാം,

അതുകേട്ട് സത്യജിക്കു  കൂടുതൽ ഭയം ആയി.

ആ കുട്ടിക്ക് ചില ജന്മദൗത്യങ്ങൾ ഉണ്ട് , ഒരുപക്ഷെ പൂർവജന്മത്തിൽ സാധിക്കാത്തതു ആയിരിക്കാം , അതൊക്കെ പൂർത്തീകരിക്കണം ,അതാണ് അവളുടെ നിയോഗം ,   ഈ ജന്മത്തില്‍  അത് സാധിച്ചില്ലെങ്കില്‍……………….. ഇല്ല അങ്ങനെ പറയുന്നില്ല….

നാരായണാ ,,,,,,,,,,,,,,,,അദ്ദേഹം കൈ കൂപ്പി ബദരി നാരായണനെ പ്രാര്ഥി ച്ചു.

“ഭയക്കണ്ട എന്നു പറയില്ല ,,,പക്ഷേ ഉള്ളില്‍ ഒന്നു മാത്രം കരുതുക ,,,, വിധി അതിനെ തടുക്കാ൯ ഈശ്വരന് പോലും സാധിക്കില്ല …അനുഭവിക്കാന്‍ ഉള്ളത് അനുഭവിച്ചേ തീരൂ ,,എങ്കിലും , നാരായണന്‍ കൂടെ ഇല്ലേ,,,, നോക്കികൊള്ളും,,, അല്ലെങ്കില്‍  ശങ്കരന്‍ ഇല്ലേ ,,,,ശങ്കരന്‍,,,,,,,,,,കാത്തു രക്ഷിചോളും  ,,,, “

റാവൽജി അദ്ദേഹത്തെ ആശ്വസിപ്പിച്ചു  പ്രസാദം കൊടുത്തു തിരികെ ശ്രീകോവിലിലേക്കു പൂജ കാര്യങ്ങൾക്കായി  പ്രവേശിച്ചു.

സത്യാജി  അവിടെ നിന്നും  നാരായണനെ തൊഴുതു ഇറങ്ങി.

ഇറങ്ങും വഴി നീലകണ്ഠ പർവതത്തെ  നോക്കി ഉള്ളില്‍ പ്രാര്ഥി,ച്ചു.

ശങ്കരാ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,പാർവതിവല്ലഭാ,,,,,,,,,എന്റെ കുഞ്ഞിന്റെ കൂടെ കൂട്ടായി ഉണ്ടാകണേ, അവളുടെ ദേഹത്ത് ഒരു തരി പോലും പൊഴിയാതെ കാത്തോളണേ,,,,,എന്റെ കുഞ്ഞിന് നീയേ ഉള്ളു രക്ഷകൻ ആയി ,,,ഭഗവാനെ ശങ്കര……………………………………

അദ്ദേഹം നീലകണഠ പർവതത്തെ തൊഴുതു വണങ്ങി.

<<<<<<<<O>>>>>>>>

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.