അപരാജിതൻ 4 [Harshan] 6739

വിഹന്തി എന്നാൽ സംഹാരിണി സർവതിനെയും നശിപ്പിക്കുന്നവൾ. ശാന്ത സമയങ്ങളില്‍ വൈഖരിയെ സഹന്തി എന്നും പേരിട്ടു വിളിക്കുന്നു സഹിക്കുന്നവള്‍ എന്ന അർത്ഥത്തിൽ.

വൈഖരി എന്ന ദേവനദി വിഹന്തി എന്ന സംഹാരിണിയും സഹന്തി എന്ന സർവ്വംസഹയും

പർവ്വത നിരകളിലെ ഏറ്റവും വലിയ പർവതം ആണ് മഹാമേരു.ആ മഹാമേരു പർവ്വതത്തിനു മുകളിൽ ആണ് കാലകാലൻ ആയ മൃത്യുഞ്ജയമഹാരുദ്ര൯ കുടികൊള്ളുന്നത്.

 

ക്ഷേത്രത്തിനു ഒരുപാട് ചരിത്രങ്ങളും ഐതിഹ്യങ്ങളും ഉണ്ട്.

മഹഋഷി ആയിരുന്ന ശിവ ഭക്തന്‍ ആയിരുന്ന അഗസ്ത്യൻ നിർമ്മിച്ചതാണ് ആ ക്ഷേത്രം എന്നാണ് പഴമൊഴി. പാറ കൊത്തി എടുത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.മൃത്യുഞ്ജയമഹാരുദ്ര ക്ഷേത്രം. മഹേശ്വരന്റെ അത്യുഗ്രമായ ശക്തി വിശേഷങ്ങൾ കുടികൊള്ളുന്ന പുണ്യക്ഷേത്രം ആണ്.

 

ആ ക്ഷേത്രം കുന്നിൻ മുകളിൽ ആണെന്ന് പറഞ്ഞുവല്ലോ , അവിടം വരെ എത്തണം എങ്കിൽ ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ആറു വലിയ പടികള്‍  ചവിട്ടി കയറണം. എന്താണ് ഈ അക്കത്തിന്റെ രഹസ്യം എന്തെന്ന് കൂടെ പറയാം.

 

പരമശിവന്റെ ദ്വാദശ ജ്യോതിർലിംഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും , അതായതു ഭാരതത്തിൽ ശൈവ വിശ്വാസം അനുസരിച്ചു ഏറ്റവും പ്രധാനപ്പെട്ട 12 ജ്യോതിർലിംഗങ്ങൾ ആണ് ഉള്ളത്.അതെ ജ്യോതിർലിംഗങ്ങളുടെ പൂർണമായ ചൈതന്യം ആണ് ഇവിടെയും പ്രതിഷ്ടിക്കപെട്ടിരിക്കുന്നത്.

 

അതായതു ഭാരതം മൊത്തം സഞ്ചരിച്ചു ഈ പന്ത്രണ്ടു ജ്യോതിർലിംഗം ദർശനം ചെയ്യാൻ സാധിക്കാത്തവർക്ക് ഇവിടെ മാത്രം വന്നു തൊഴുതാൽ മതി ആ പരമമായ പുണ്യം ലഭിക്കും

 

ആ വലിയ പർവ്വതതെ പന്ത്രണ്ടു ആയി ഭാഗിച്ചു അതിൽ ഓരോ പന്ത്രണ്ടു ഭാഗങ്ങളും നൂറ്റിഎട്ടു വലിയ നടകൾ ചേർന്നതാണ്. ഒരു വലിയ നട എന്നത്  അഞ്ചു ചെറുനടകൾ ചേർന്നതാണ്.

 

എന്ത് കൊണ്ട് അഞ്ചു നടകൾ.

അഞ്ചു എന്നത് ഒരുപാട് വിശേഷപ്പെട്ട ഒരു അക്കം  ആണ് ഹിന്ദു മിത്തോളജി പ്രകാരം

പഞ്ച ഭൂതങ്ങൾ -അഗ്നി ജലം ആകാശം വായു ഭൂമി

പഞ്ച പ്രാണനുകൾ , പഞ്ച അഗ്നികൾ, പഞ്ചഗവ്യങ്ങൾ,പഞ്ച അമൃതങ്ങൾ,

പഞ്ച അംഗങ്ങൾ അത് കൂടാതെ ശിവ മന്ത്രം ആയ പഞ്ചഅക്ഷരങ്ങൾ -നമ ശിവായ എന്നതു.

മറ്റൊന്ന് ശൈവവിശ്വാസം അനുസരിച്ചു പരമേശ്വരന്  അതായത് ലോകത്തിന്റെ ഈശ്വരന്  അഞ്ചു തലങ്ങൾ ഉണ്ട് -ഒന്ന്  ബ്രഹ്മസ്വരൂപം (സൃഷ്ടികർത്താവ്), രണ്ടു  വിഷ്ണു സ്വരൂപം (പരിപാലകൻ ) മൂന്ന് രുദ്രസ്വരൂപം (സംഹാരകൻ ), മഹേശ്വരസ്വരൂപം (മറച്ചുവെക്കുന്നവൻ) , സദാശിവ സ്വരുപം (വെളിവാക്കുന്നവൻ ).

 

പറഞ്ഞു വന്നത് അഗസ്ത്യ മഹർഷി എന്തിനെ ഉദ്ദേശിച്ചു ആണ് ഓരോ പടികൾക്കും അഞ്ചു ചെറുപടികൾ കൊടുത്തതു എന്നത് വ്യക്തമല്ല ഒരു പക്ഷെ പഞ്ചാക്ഷരിയെ ഉദ്ദേശിച്ചു ആയിരിക്കാം അതായതു നമഃശിവായ മന്ത്രം എന്നത് ഒരു വലിയ പടിക്കായി, അങ്ങനെ 108 നമഃശിവായ മന്ത്രം ചൊല്ലി 108 പടികൾ കയറണം എന്ന് സാരം. അല്ലെങ്കിൽ പരമേശ്വരന്റെ അഞ്ചു സ്വരൂപങ്ങളെ ഉദ്ദേശിച്ചു ആയിരിക്കാം ,അല്ലെങ്കിൽ  പഞ്ചഭൂതതത്വത്തെ അടിസ്ഥാനപെടുത്തി ആയിരിക്കാം .അങ്ങനെ നോക്കുമ്പോൾ എത്ര ചെറുപടികൾ കയറണം,

 

നീലാദ്രിയിലെ ഏറ്റവും വലിയ പർവതത്തെ പന്ത്രണ്ടു ഭാഗങ്ങൾ ആക്കി അതിനു 108 വലിയ നടകള്‍  കൊടുത്തു ആ വലിയ നടകളെ അഞ്ചു ചെറു നടകൾ ആയി കൂടെ വിഭജിച്ചു. കൂടാതെ ഓരോ 108  പടികൾ അവസാനിക്കുന്നിടത്തും ദ്വാദശ ജ്യോതിർലിംഗങ്ങളുടെ അതെ ചൈതന്യം ആവാഹിച്ച ശിവലിംഗ പ്രതിഷ്ഠ കൂടെ നടത്തി. ആകെ 12 ഗുണം 108 ഗുണം 5 അതായതു ഏതാണ്ട് ആറായിരത്തി നാന്നൂറ്റി എൺപതു പടികൾ കയറിവേണം പരമേശ്വരനായ മൃത്യുഞ്ജയ മഹാരുദ്രനെ ദർശിക്കുവാൻ എന്ന് സാരം.

 

പഴനി ക്ഷേത്രത്തിൽ പോലും കൂടിവന്നാൽ ആയിരം നടകളെ ഉണ്ടാകൂ എന്ന് കൂടെ ഓർക്കണം.

 

അപ്പു താഴെ നിൽക്കുക ആണ്, മാലിനിയും ശ്രീയയും താഴെ ഉള്ള അരുവിയിലേക്ക് പോയി കയ്യും കാലും മുഖവും ഒക്കെ കഴുകാൻ ആയി , ആ അരുവി വെറും ഒരു അരുവി അല്ല , ആ അരുവി മഹാമേരു പർവതത്തിന്റെ മുകളിൽ നിന്നാണ് ഉദ്ഭവിക്കുന്നതു, സങ്കൽപ്പ പ്രകാരം മഹേശ്വരന്റെ ശിരസിൽ നിന്ന് ഉത്ഭവിക്കുന്നു, ആര് സാക്ഷാൽ ഗംഗ നദി, ആ അരുവിയുടെ പേര് ആണ് ജാഹ്നവി , ജാഹ്നവി എന്നത് ഗംഗാ നദി യുടെ മറ്റൊരു പേര് ആണ്,പാപനാശിനി ആണ് ജാഹ്നവി,

 

നീലാദ്രി പർവ്വത നിരകളിലെ മഹാമേരു പർവതത്തെ തൊട്ടു തലോടി ആണ് ജാഹ്നവി നദി ഒഴുകുന്നത്, ശിവന്റെ സർവ അംഗങ്ങളെ അഭിഷേകം ചെയ്തു ഒഴുകുന്ന പോലെ

ഏറെ കുളിരു പകരുന്ന വെള്ളം ആണ് പനിനീര് പോലെ , അത്രക്കും തെളിമയാർന്ന നിർമലമായ വെള്ളം.

 

 

ആ തെളിമയിൽ ആ അരുവിയിടെ കീഴെ ഉള്ള മനോഹരങ്ങളായ വെള്ളാരംകല്ലുകളും വിവിധ വർണ്ണ മത്സ്യങ്ങളെയും പച്ചപ്പ്‌ നിറഞ്ഞ സസ്യലതദികളെയും ഒക്കെ കാണുവാൻ സാധിക്കും.ആ അരുവി ചെന്ന് ചേരുന്നത് വൈഖരി നദിയിലേക്കു ആണ്. മഹാമേരു പർവതത്തിൽ കൂവള വൃക്ഷങ്ങൾ രുദ്രാക്ഷ വൃക്ഷങ്ങൾ ആര്യവേപ്പ് അങ്ങനെ അനവധി വൃക്ഷങ്ങൾ ഉണ്ട്,

 

ശ്രീയ്ക്ക് ആ പ്രദേശം ഒക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. അവൾക്കു ഒരുപാട് മനശാന്തി നൽകുന്നു.

 

അവർ ആദ്യത്തെ നടകൾ ചവിട്ടുന്നതിനു മുന്നേ ആയി മാലിനി അപ്പുവിനെ കൂടി വിളിച്ചു മുകളിലേക്ക് കൂടെ വരുവാൻ ആയി.

 

ഞാൻ എങ്ങും വരുന്നില്ല , എനിക്കീ ആദ്ധ്യാത്മികത ഒന്നും പറ്റത്തില്ല, ഞാൻ വരുന്നില്ല നിങ്ങൾ കയറിക്കോ.

അമ്മക്ക് എന്താ ,,, ഈ പെട്ടതലയനു ഇഷ്ടമില്ലെങ്കിൽ വരണ്ട ,,,, ഇവനെ ഒക്കെ ക്ഷണിച്ചു കൊണ്ടുപോകേണ്ട ആവശ്യം ഉണ്ടോ …. ഇത്രയും പറഞ്ഞു പാറു ആദ്യം കാണുന്ന ചെറിയ കോവിലിലേക്ക് നടന്നു നീങ്ങി.

മാലിനി അപ്പുവിനെ നോക്കി,

 

അപ്പു ഞാൻ എങ്ങും വരുന്നില്ല എന്ന ഭാവത്തിൽ തന്നെ

 

അപ്പു,,,, മൂന്നുപേര് പോയി ത്രിനേത്രനായ ഭഗവാനോട് ഒരേ കാര്യം പ്രാർത്ഥിച്ചാൽ എളുപ്പം സാധിക്കും എന്നൊരു വിശ്വാസം ഉണ്ട് , എന്റെ മോൾക്ക് ഒരു ആപത്തും വരാതിരിക്കാൻ ആണ് ഞാൻ പോകുന്നതും പ്രാർത്ഥിക്കുന്നതും , നീ കൂടെ ഉണ്ടായിരുന്നെങ്കിൽ മൂന്ന് പേര് ആയേനെ അതുകൊണ്ടു ചോദിച്ചതാ…

 

നീ കൂടെ എന്റെ പൊന്നുവിനെ വേണ്ടി പ്രാർത്ഥിക്കുക ആണെങ്കിൽ …….

 

അല്ലെ വേണ്ട ,,,,,,, ഇഷ്ടമില്ലാതെ ആണെകിൽ പിന്നെ ,,,വേണ്ട അപ്പു ,,, ഇപ്പൊ തന്നെ നീ ഒരുപാട് ബുദ്ധിമുട്ടി..

 

വേണ്ട ഞങ്ങൾ പൊക്കോളാ…മാലിനി പറഞ്ഞു.

 

ആ ദേ കിടക്കണ് …. ആരോടാ ഈ പറയുന്നത്,,,, നമ്മടെ അപ്പു അല്ലെ ,,,, പാറുവിനെ വേണ്ടി ചങ്കു വരെ കൊടുക്കാൻ നിക്കുന്ന നമ്മുടെ ചെറുക്കൻ ആണ്…………

 

ഹാ …. ഇതൊക്കെ നേരത്തെ പറയണ്ടേ ,,,,, അല്ല പിന്നെ ,,,,, കാര്യം പറയാതെ എനിക്ക് മനസിലാകില്ലല്ലോ..

ഞാൻ കൂടെ വന്നു പ്രാർത്ഥിച്ചാൽ ശ്രീമോൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല എന്നത് സത്യം ആണോ കൊച്ചമ്മേ …അവൻ ചോദിച്ചു.

 

ഹാ ,,,, ഒരു കുഴപ്പവും വരില്ല………….അത് പറഞ്ഞു അപ്പുവിനെ നോക്കിയപ്പോളേക്കും അപ്പു അവിടെ  ഇല്ല ..

അവൻ ഓടുകയാണ് അരുവിയിലേക്ക് കയ്യും കാലും കഴുകാൻ ആയി;

 

മാലിനിക്ക് എന്താണ് പറയേണ്ടത് എന്നറിയില്ല,,,, ഇതെന്തൂചെറുക്കൻ ആണ് , ഇവന്റെ സ്വഭാവം ഒന്നും പിടികിട്ടുന്നില്ലല്ലോ…

 

അപ്പു പെട്ടെന്ന് കായും കാലും മുഖവും കഴുകി ഓടി വന്നു..

 

വാ വാ വേഗം കയറാം…

 

അപ്പു ആദ്യം ഇവിടെ തൊഴണം ആ ചെറിയ ക്ഷേത്രത്തിനുള്ളിൽ,

 

ആ ആയിക്കോട്ടെ എന്ന വാ …

 

അങ്ങനെ അവർ കൂടെ ആദ്യത്തെ ശ്രീകോവിലിലേക്ക് ചെന്നു ,

 

ഒരു ചെറിയ ക്ഷേത്രം അതിനുള്ളിൽ ഒരു ശിവലിംഗം അതിനു ചുറ്റും നിറയെ കൂവളതിലകൾ ആണ് പിന്നെ വിളക്കും പൂജാദ്രവ്യങ്ങളും , പാറു പ്രദക്ഷിണം വെക്കുക ആണ്, അവളുട ഈ നടപ്പും പ്രാർത്ഥനയും ഒക്കെ കാണുമ്പോ ഒരു കൊച്ചുകുട്ടിയെ മനസ്സിൽ വരും. മാലിനി അവിട നിന്ന് പ്രാർത്ഥിച്ചു.

ശിവം ശിവകരം ശാന്തം

ശിവാത്മാനം ശിവോത്തമം

ശിവമാര്ഗ്ഗ  പ്രണേതാരം

പ്രണതോസ്മി സദാശിവം

 

അപ്പുവും കണ്ണുകൾ അടച്ചു തൊഴുതു , പാറുവിനു വേണ്ടി എന്തും ചെയ്യുന്നവൻ അല്ലെ…

 

അവൻ വേറെ ഒന്നും പറഞ്ഞില്ല ……എന്റെ പാറുവിനു ഒന്നും വരരുത്,…………..എന്ന് മാത്രം മനസ്സിൽ പറഞ്ഞു.അതായിരുന്നു അവന്റെ ആഗ്രഹവും പ്രാർത്ഥനയും അതിനു മേലെ അവനെന്താണ് ഉള്ളത്.

അവർ ഇപ്പോൾ ഉള്ള ആ കോവിലിലെ ശിവലിംഗംസോമനാഥ ജ്യോതിർലിംഗത്തെ പ്രതിനിധാനം ചെയ്യുന്നു.ചന്ദ്രന് ദക്ഷൻ തന്റെ 27 പെണ്മക്കളെ വിവാഹ൦ ചെയ്തുകൊടുത്തു ,പക്ഷെ ചന്ദ്രന് കൂടുതൽ ഇഷ്ടം രോഹിണിനക്ഷത്രത്തെ ആയിരുന്നു, മറ്റുമക്കൾ പരാതി പറഞ്ഞപ്പോ ദക്ഷൻ ചന്ദ്രനെ ശപിച്ചു ശോഭ ഇല്ലാതെ ആയി പോകട്ടെ എന്ന് പറഞ്ഞു.ഒടുവിൽ ശാപമോചനം കിട്ടിയത് സോമനാഥ ജ്യോതിർലിംഗദർശനം നടത്തി പ്രാർത്ഥിച്ചപ്പോൾ ആണ്.

 

അവിടെ വേണ്ട വഴിപാടുകളും ഒക്കെ ചെയ്തു കൂവള മാല സമർപ്പിച്ചു

 

അവർ മൂവരും  നടന്നു നീങ്ങി, 108 പടികൾ ചവിട്ടി കയറി, മാലിനിയും ശ്രീയയും കുറച്ചു തളർന്നു , അങ്ങനെ അവർ രണ്ടാമത് കോവിലിൽ എത്തി അതാണ് ആന്ധ്രയിലെ  മല്ലികാർജുന ജ്യോതിർലിംഗത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതിഷ്ഠ, പണ്ട് കാർത്തികേയൻ വഴക്കുണ്ടാക്കി കൈലാസത്തിൽ നിന്നും ഇറങ്ങി പോയി ഒടുവിൽ ക്രൗഞ്ചപർവതത്തിൽ പോയിരുന്നു, അന്ന് സകല ദേവരും കാർത്തികേയനെ ആശ്വസിപ്പിക്കാൻ നോക്കി പക്ഷെ നടന്നില്ല പിനീട് അവനെ കാണാൻ ശിവ പാര്വതിമാർ വന്നു,

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.