അപരാജിതൻ 4 [Harshan] 6744

ഒരല്പ്പം  നേരം അവളെ നോക്കി, കണ്ണു തുടച്ചു കൊണ്ട് അപ്പു തിരികെ നടക്കുവാൻ തുടങ്ങി.

അപ്പു……………….പൊട്ടിക്കരഞ്ഞു കൊണ്ട് തന്നെ പാറു അവന്റ്റെ പുറകെ ഓടി അവനരികിൽ ചെന്നു ,പുറകിൽ നിന്നും അവനെ കെട്ടിപിടിച്ചു.

 

ഞാൻ മരിച്ചു പോയാലോ……….. …ഒരു ദയനീയതയോടെ അവൾ ചോദിച്ചു..

 

അയ്യോ അങ്ങനെ ഒക്കെ പറയല്ലേ ,, എന്റ്റെ പാറു മരിക്കണ്ട ,,,,,,,,,,,,,,,,എനിക്ക് അത് സഹിക്കില്ല.

 

എന്റെ അപ്പു എന്നിൽ നിന്ന് അകന്നു പോയാൽ അത് പാറൂന്റെ മരണം ആണ്,

 

ഒന്നുകിൽ അപ്പു പാറൂനെ മരണത്തിനു കൊടുത്തു പോ ,,,..

 

അപ്പു ഒന്നും മിണ്ടാൻ ആകാത്ത അവസ്ഥയില്‍ ആണ്.

 

അവൻ അവിടെ തന്നെ നിന്ന് പോയി.

 

എന്തെ അപ്പൂന് പോകണ്ടേ ?  പൊക്കോ ,,,, ഈ പാറൂനെ ഇട്ടേച്ചു പോ……പിന്നെ ഒരിക്കലും അപ്പു പാറൂനെ കാണില്ല നോക്കിക്കോ…അപ്പുനു ശരിക്കുമുള്ള സ്നേഹമല്ല ,

 

അതുകേട്ടപ്പോ അവൻ വീണ്ടും ഏങ്ങലടിച്ചു കരഞ്ഞു , താഴേക്ക് ഇരുന്നു പോയി , തലക്കു കൈ കൊടുത്തു അവനു വാക്കുകൾ കിട്ടുന്നില്ല

 

അവൻ ആകാശത്തേക്ക് നോക്കി കൈ ഉയർത്തി ,,, പൊട്ടി കരഞ്ഞു കൊണ്ട് തന്നെ

 

ഒന്ന് ഒന്നു പറഞ്ഞു കൊടുക്ക് ലക്ഷ്മി അമ്മെ ,,,എന്റ്റെ സ്നേഹം സത്യമാണോ എന്ന് …

 

അതൊന്നു പറഞ്ഞു മനസിലാക്കിക്കാൻ ആരുമില്ലലോ ,,,, അവൻ പൊട്ടി പൊട്ടി കരഞ്ഞു

തലയ്ക്കു കൈ കൊടുത്ത ഇരുന്നു കരഞ്ഞു.

 

എങ്ങനാ ഞാൻ എന്റെ പാറൂനെ   മരണത്തിനു കൊടുക്കുക ? ഞാൻ കൊടുക്കില്ല പിന്നെ എന്തിനാ ഞാൻ എന്റെ ജീവ൯ കൊണ്ട് നടക്കുന്നത്, എന്റെ പാറൂന്റെ  ജീവന്‍  ഇല്ലാതെ ആകാൻ ആണെങ്കിൽ…

 

പാറു ,,,,,,,,,,,,,,, അപ്പൂന് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് പാറു , പറയാന്‍ അറിഞൂടാ,,, അപ്പൂന് എന്തോരം പാറൂനെ ഇഷ്ടം ആണെന്ന്… അവന്‍ വിതുമ്പി  കരഞ്ഞു.

 

അപ്പു പതുക്കെ എഴുന്നേറ്റു ,

 

പാറു അവനെ നോക്കി.

 

പിന്നെ എന്തിനാടാ പന്ന പെട്ടതലയ, മരമാക്രി , ഉണ്ടക്കണ്ണാ ,,,,എന്നെ ഇട്ടെച്ചു പോകണതു?

അവൾ സങ്കടവും ദേഷ്യവു൦ കൊണ്ട് അവള്‍ ചോദിച്ചു. കരയുന്നുമുണ്ട് പാവം.

 

അവന്റെ കണ്ണുകൾ വീണ്ടും ഈറനനിഞ്ഞു അവൾ വേഗതയിൽ അവന്റെ മുന്നിലേക്ക് വന്നു.

കരയല്ലേ അപ്പു ,,,,,, എന്റെ അപ്പു കരയണ്ട ,,,, അവൾ പതുപതുത്ത കൈകൾ കൊണ്ട് അവന്റെ കണ്ണീർ തുടച്ചു,

“നീ എന്റെയാ ……അപ്പു ഈ പാറൂന്റെയാ

 

അങ്ങനെ പാറൂനെ ഇട്ടേച്ചു പോകാൻ ഈ പാറു സമ്മതിക്കില്ല.”

 

അവൾ തന്റ്റെ കാൽവിരലുകൽ ഊന്നി മുഖം ഉയർത്തി അപ്പുവിന്റെ മുഖം തന്റെ ഇരു കൈകള്‍ കൊണ്ടു പിടിച്ച് അവന്റെ മുഖത്തേക്ക് നോക്കി, അവന്റെ മുഖം കൈകള്‍ കൊണ്ട് താഴേക്കു താഴ്ത്തി അവന്റെ കണ്ണുകളിൽ മൃദുവായി ചുംബിച്ചു, അപ്പുവിന്റെ നിറഞ്ഞൊഴുകുന്ന കണ്ണീര്‍ അവളുടെ ചുണ്ടുകളെ നനയിപ്പിച്ചു. ആ കണ്ണീരിന്റെ നനവ് അവളുടെ നാവില്‍ അവള്‍ ഏറ്റുവാങ്ങി,

 

വീണ്ടും അവള്‍ അപ്പുവിന്റെ ഇരുകണ്ണുകളെയും ചുംബിച്ചു,

 

പിന്നെ കവിളുകളില്‍ , നെറ്റിയില്‍ , താടിയില്‍, ചെവിയില്‍ , കഴുത്തില്‍ ,

 

ഒടുവില്‍ അവളുടെ ചുണ്ടുകള്‍ അപ്പുവിന്റെ ചൂണ്ടുകളുടെ അടുത്തേക്ക് വന്നു ,

 

തൊട്ട് തൊട്ടില്ല എന്ന മട്ടില്‍, അപ്പു എന്ന സ്നേഹത്തിന് മുന്നില്‍ ഒരു ഭ്രാന്ത് പിടിച്ചവളെ പോലെ പാറു തന്റെ അധരങ്ങള്‍ അപ്പുവിന്റെതുമായി കൂട്ടി ചേര്ത്തു ,ഉള്ളില്‍ എരിഞ്ഞു കത്തുന്ന പ്രണയത്തിനെ തീവ്രതയില്‍ അവന്റ്റെ ചൂണ്ടുകളുടെ നിര്ത്താതെ അവള്‍  പാനം ചെയ്തു, അവരുടെ ഉള്ളിലെ അഗാധമായ പ്രണയം ചൂണ്ടുകളിലൂടെ പരസ്പരം അലിഞ്ഞു ചേരുന്ന ഉമിനീരിലൂടെ അവര്‍ പങ്ക് വെച്ചു.

 

അപ്പു അവളെ പുറത്തു തന്റ്റെ  കൈകള്‍ കൊണ്ട് ആഞ്ഞു  മുറുക്കി പിടിച്ചു തന്നിലേക്ക് വലിച്ചു ചേര്ത്ത്  പിടിച്ചു.അവരുടെ ദേഹത്ത് മഞ്ഞു തുള്ളികൾ പൊഴിയുന്നുണ്ടായിരുന്നു , വീടിനു പുറത്തെ കത്തിച്ച വിളക്ക് പോലും നാണം കൊണ്ടാണോ അതിനെ നാളം പതുക്കെ മങ്ങി.

 

അത് കണ്ടു മാനത്തു ആ നക്ഷത്രം ഒരുപാട് ഒരുപാട് മിന്നുകയാണ് , മിന്നുന്നതല്ല പാവം കരയുന്നതാണ് സന്തോഷം കൊണ്ട്,  അപ്പുനു അവന്റെ പാറുവിനെ കിട്ടി എന്ന സന്തോഷത്തിൽ , അപ്പു ഇനി തനിച്ചല്ല എന്ന ആശ്വാസത്തിൽ , ആ ‘അമ്മ നക്ഷത്രം.

 

അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി , ആ നനവ്  അപ്പുവിനെ തന്റെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു.

 

എല്ലാം സ്വപ്നം ആയിരുന്നു , അവൻ  കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

 

വേണ്ടാ പാറു ഇത്രേം ഒന്നും അപ്പുവിന് ഒരു മോഹവുമില്ല , ഇങ്ങനെ സ്നേഹിക്കുകയും വേണ്ട ,എത്ര വേണേലും ദേഷ്യപ്പെട്ടോ , അപ്പുനെ തല്ലിക്കൊ , പക്ഷെ കൂടെ എപ്പോളും ഉണ്ടായാൽ മാത്രം മതി

അതിൽ കൂടുതൽ ഒന്നും വേണ്ടാ,,,,, അവൻ സമീപത് അവൻ സൂക്ഷിച്ചു വെച്ച അവളുടെ പാദുകങ്ങൾ കയ്യിൽ എടുത്തു , അമർത്തി ചുംബിച്ചു , ഇത്രേം വലിയ ആഗ്രഹം ഒന്നും ഇല്ല , ആരും അറിയാതെ എന്റെ പാറു പോലും അറിയാതെ ഒരുപാട് ഒരുപാട് സ്നേഹിക്കാൻ അനുവദിച്ചാൽ മാത്രം മതി ,,,,അതിൽ കൂടുതൽ ഒന്നും വേണ്ട….

 

അവൻ ആ പാദുകങ്ങളെ കണ്ണുകളോട് ചേർത്തു , അവന്റെ ചൂട് കണ്ണീർ ആ പാദുകങ്ങളെ ഒരുപാട് നനയിക്കുന്നതായിരുന്നു…

 

ഒരുപാട് ഒരുപാട് സ്നേഹം ആണ് അവനു അവളെ , അവന്റെ ദേവിയെ….

ഒരുപക്ഷെ ,,,,

 

ഒരുനാൾ ഈ സ്വപ്നം സത്യമാകട്ടെ ,,,,,

 

<<<<<<<<<<<O>>>>>>>>>>>>>>>

അതിരാവിലെ തന്നെ  അപ്പു ഉണർന്നു പക്ഷെ ആ സ്വപ്നം ഏതാണ്ട് അവന്റെ ഉള്ളിൽ നിന്നും മായ്ക്കപ്പെട്ടിരുന്നു, എന്തോ എവിടെയോ കുറച്ചു ഓർമ്മകൾ മാത്രം..കുളിച്ചു റെഡി ആയി, തറവാടിന്റെ പൂമുഖത്തേക്കു ചെന്നു, ഒരു പത്തു ഇരുപതു മിനിറ്റുകൾക്കുള്ളിൽ മാലിനിയും ശ്രീയയും റെഡി ആയി വന്നു.

അപ്പുവിനെ കണ്ടപ്പോ പാറുകുട്ടി സ്ഥിരം ചുണ്ടു കൂർപ്പിച്ചു ഇടം വലം കിറി കൊട്ടി കാണിച്ചു.

മിടുക്കി ആണ് അവന്റെ പാറു, ഒരു നീല നിറത്തില്‍ ഉള്ള ദാവണി ആണ് ധരിച്ചിരിക്കുന്നത്.ഒരുപാട്  സന്തോഷം ആയി അപ്പുനു. ശ്രീയയുടെ കാർ തന്നെ എടുത്തു.

 

അങ്ങനെ കാർ നീലാദ്രി യെ ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു, അവിടെ നിന്നും ഒരു ഇരുന്നൂറു കിലോമീറ്റർ എങ്കിലും ഉണ്ടാകും , ബോർഡർ നോട് ചേർന്നാണ്, രാവിലത്തെ തണുത്ത കാലാവസ്ഥയും ഒക്കെ ആ യാത്ര ഒരുപാട് കുളിരണിയിച്ചു,

 

അഞ്ചു മണിക്ക് അവിടെ നിന്ന് പുറപ്പെട്ടതാണ് , ഇടയ്ക്കു ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി വണ്ടി നിർത്തുകയും ചെയ്തു.ഭക്ഷണമൊക്കെ കഴിചു ഒന്ന് ഫ്രഷ് ആയി അവർ യാത്ര തുടർന്നു.ഏതാണ്ട് നാല് മണിക്കൂർ കഴിഞ്ഞു  അവർ നീലാദ്രി എത്താറായി.

 

വണ്ടിയിൽ പോകുമ്പോ സൂര്യപ്രകാശത്തിൽ നീലനിറമണിഞ്ഞ കുന്നുകൾ ദൂരെ നിന്ന് തന്നെ അവർക്കു കാണാൻ സാധിച്ചു, അതെ അത് തന്നെ നീലാദ്രി പർവ്വത നിരകൾ. നയനാനന്ദകരമായ കാഴ്ചകൾ  ആ പോകും വഴിയുള്ള വെള്ള ചാട്ടം അരുവികൾ മരങ്ങൾ നീല നിറമണിഞ്ഞ കുന്നുകൾ ഭൂമിയിലെ ഒരു സ്വർഗ്ഗം തന്നെ ആണ് നീലാദ്രികുന്നുകൾ.

 

 

അവിടെ ആണ് അവിടത്തെ വലിയ കുന്നിൻ മുകളിൽ ഉള്ള മൃത്യുഞ്ജയമഹാരുദ്ര ക്ഷേത്രം

ആ കാഴ്ചകൾ കാണുവാൻ ആയി ഉറങ്ങി കിടന്നിരുന്ന ശ്രീയയെ മാലിനി വിളിച്ചു എല്ലാം കാണിച്ചു, ഒരുപാട് മനോഹരവുമായ കാഴ്ചകൾ , അതൊക്കെ കണ്ടു ശ്രീയ തില്ലടിച്ചു പോയി.

കൊച്ചമ്മെ …………………….

എന്താ അപ്പു ………….

കൊച്ചമ്മ ഈ നീലാദ്രി കുന്നുകളെ കുറിച്ചുള്ള കഥകള്‍ ഒക്കെ അറിയുമോ?

 

അതൊന്നും ഇല്ല അപ്പു …നീല നിറം ആണ് എന്ന് മാത്രേ കേട്ടിട്ടുള്ളു….

 

മിണ്ടാതെ ഇരുന്നു വണ്ടി ഓടിക്കടാ പെട്ടതലയാ ………………ശ്രീയ അവനെ ഒന്ന് ചൂടാക്കി.

 

മാലിനി ചെവിയിൽ അവളെ വിലക്കി , വെറുതെ ഇരി പൊന്നു , ചിലപ്പോ അവൻ മാനസ മൈന പാടിയാലോ.

അത് കേട്ട് ശ്രീയ ഒന്ന് ഞെട്ടി ,

 

വേണ്ട അവനെ വെറുതെ ചൂട് പിടിപ്പിക്കണ്ട,,,

 

കൊച്ചമ്മേ …………

 

ഈ നീലാദ്രി യെ കുറിച്ച് എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങൾ പറഞ്ഞു തരട്ടെ…

 

ഓ സമാധാനം,,,,  പാട്ടല്ലല്ലോ …. നീ പറ അപ്പു … മാലിനി പറഞ്ഞു.

 

പേര് പോലെ തന്നെ നീലാദ്രി അതായത് നീല (നിറം) അദ്രി (പർവതം) , നീല നിറമുള്ള പർവത നിരകൾ എന്നാണ് ,

 

കൊച്ചമ്മ കേട്ടിട്ടുണ്ടോ മാർക്കണ്ഡേയൻ എന്ന കുട്ടിയെ കുറിച്ച്.

ഇല്ലല്ലോ

 

ഇല്ലേ ..അത് കഷ്ടയീലോ…എന്നാ ഞാൻ  പറഞ്ഞു തരാം.

 

ശ്രിയ വലിയ ശ്രദ്ധ കൊടുക്കാതെ ആണെങ്കിലും  സംസാരിക്കുന്നത് കേട്ടിരുന്നു.

 

പണ്ട് അതായത് പണ്ട് പണ്ട് പണ്ട് മൃകണ്ഡു എന്നൊരു ബ്രാഹ്മണൻ ഉണ്ടായിരുന്നു , അദ്ദേഹത്തിന്റെ ഭാര്യ മരുധ്വതി. രണ്ടുപേരും ശിവഭക്തർ ആയിരുന്നു , വിവാഹം കഴിഞ്ഞിട്ടും അവർക്കു കുട്ടികൾ ഉണ്ടായിരുന്നില്ല.അവർക്കു  വിഷമം ആയിരുന്നു , അവര് പ്രാർത്ഥയും ജപവും ഒക്കെ ആയി അങ്ങനെ വിഷമിച്ചു മുന്നോട്ടു പോകുമ്പോ ആണ് ഒരു പ്രായമുള്ള സന്യാസി അവരുടെ  വീട്ടിൽ വരുന്നത്, അദ്ദേഹത്തിന് വേണ്ട  എല്ലാ സൗകര്യങ്ങളും  കൊടുത്തു, അദ്ദേഹം തിരികെ പോകും വഴി  ഒരു കാര്യം തിരക്കി , നിങ്ങൾക്ക് ദീർഘായുസി ആയ ഒരു അധമൻ ആയ പുത്രൻ വേണോ അതോ ഉത്തമനായ ഒരു അല്പായുസ്സി ആയ പുത്രനെ വേണോ എന്ന്.അവർ പറഞ്ഞു  അല്പായുസ്സി ആണെകിലും നല്ല ഒരു മകനെ മതി എന്ന് ,അങ്ങനെ ആകട്ടെ , അവനു പതിനാറു വയസ്സുവരെ മാത്രമേ ആയുസ്സ് ഉണ്ടാകൂ എന്ന് പറഞ്ഞു അനുഗ്രഹിച്ചു ആ സന്ന്യാസി  അവിടെ നിന്നും മറഞ്ഞു.

അങ്ങനെ അവർക്കു ഒരു മകൻ ജനിച്ചു, അവന്റെ പേര് മാർക്കണ്ഡേയൻ എന്ന്. അവന്റെ മാതാ പിതാക്കളെ പോലെ അവനും ഒരു ശിവ ഭക്തൻ ആയിരുന്നു. സകല ശാസ്ത്രങ്ങളും  വേദങ്ങളും  ഒക്കെ  പഠിച്ചെടുത്തു.

അവനു പതിനഞ്ചു വയസ്സായപ്പോൾ മാതാപിതാക്കൾ ഒരുപാട് സങ്കടത്തിൽ ആയി, കാരണം തന്റെ മകൻ ഇനി ഒരു വര്ഷം കൂടെ അല്ലെ ഉണ്ടാകൂ വിഷമത്തിൽ ..

അപ്പു നിർത്തി .

 

എന്നിട്ടു എന്ത് പറ്റി ?

 

ചോദിച്ചത് ശ്രിയ ആണ് ,

 

കഥ കേട്ടപ്പോ അവളും ആകാംഷഭരിത ആയി,അപ്പൊ അവള് അവനോടുള്ള ഇഷ്ടക്കേടൊക്കെ മറന്നു എന്ന് തോന്നുന്നു. ആഹ ആരാ ചോദിക്കുന്നത് അപ്പുവിനെ പാറു അല്ലെ ,അവനിതിൽ കൂടുതൽ എന്ത് വേണം.

മാതാപിതാക്കളുടെ വിഷമം കണ്ടു അവൻ കാര്യം തിരക്കി,അപ്പോൾ ആണ് അവർ അവനോട് കാര്യം പറഞ്ഞത്.

 

അപ്പൊ മരണത്തിൽ നിന്നും രക്ഷപെടാൻ ആയി മാർക്കണ്ഡേയൻ ശിവഭഗവാനെ തപസു ചെയ്യാൻ തീരുമാനിച്ചു.

അങ്ങനെ പറ്റിയ ഒരിടം കണ്ടെത്തി, അവിടെ  മണ്ണ് കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി അവൻ പ്രാർത്ഥന തുടങ്ങി. ചൂടും തണുപ്പും മഴയും  ഉള്ള പ്രാർത്ഥന , ഒരു വര്ഷം കഴിഞ്ഞു , അവനു പതിനാറു വയസ്സാകുന്ന അന്ന്, അവനെ കൊണ്ടുപോകാൻ ആയി കാലപാശവും ആയി നമ്മുടെ യമൻ പോത്തിന്റെ പുറത്തു വന്നു.

അവൻ ആണെങ്കിൽ കുളിച്ചു കൂവള ഇലകൾ പറിച്ചു വരുന്ന വഴി കാലനെ കണ്ടു, ഭയന്ന് ഓടി, കാലനാണെങ്കിൽ പോത്തിന്റെ പുറത്തു അവനു പുറകെ പാഞ്ഞു വരുന്നു. അവനെ പിടിക്കാനായി കാലപാശം ചുഴറ്റി എറിയുന്നു, അവൻ ഭഗവാനെ എന്നും വിളിച്ചു കരഞ്ഞു ഓടുകയാണ്,

അപ്പു പിന്നെയും നിർത്തി .

 

അന്നട്ടു എന്താ പറ്റിയത്? ശ്രീയക്കു ആകാംഷ കൂടി കൂടി വന്നു

 

മാർക്കണ്ഡേയൻ ഓടി ഓടി ഒടുവിൽ ആ മണ്ണുകൊണ്ടുള്ള ശിവലിംഗത്തെ കെട്ടിപിടിച്ചു എന്നെ രക്ഷിക്കണേ എന്നും പറഞ്ഞു അലറി കരയാൻ തുടങ്ങി അപ്പോളേക്കും കാല൯ എത്തി, കാലൻ കാലപാശം അവനു നേരെ എറിഞ്ഞു, അത് പോയി അവനെയും ശിവലിംഗത്തെയും ചുറ്റി വീണു, കാലൻ ആ പാശം വലിച്ചു, പാശം മുറുകി, മാർക്കണ്ഡേയൻ വേദന കൊണ്ട് പുളഞ്ഞു അലറി കരഞ്ഞു ഭഗവാനെ എന്നെ രക്ഷിക്കണേ എന്നും പറഞ്ഞു. നിമിഷങ്ങൾ കഴിഞ്ഞില്ല ആ ശിവലിംഗം രണ്ടായി പൊട്ടി പിളർന്നു,  അതിൽ നിന്നും ഒരു വലിയ ജ്യോതിസ്സ് ഉണ്ടായി, ആ ജ്യോതിസ്സ് വലിയ രൂപം പ്രാപിച്ചു, ശിവന്റെ രൗദ്രഭാവം

 

കോപം കൊണ്ട് ശിവൻ അലറി, അതോടെ ദിക്കുകൾ പൊട്ടുന്ന പോലെ മിന്നൽ പിണറുകൾ ഉണ്ടായി , കൊടുംകാറ്റും പേമാരിയും ഒക്കെ ആയി പ്രകൃതി വരെ താണ്ഡവം ആടി. ആകാശത്തു നിന്നും അഗ്നി മഴ പെയ്തു

 

ഇത് ഒക്കെ കേട്ട് അമ്മയും മകളും ആകാംഷയോടെ ഇരിക്കുക ആണ്.

 

കോപം കൂടി ശിവൻ മൂന്നാം കണ്ണ് തുറന്നു , അതിൽ നിന്നും ഉള്ള തീക്ഷണമായ അഗ്നിയിൽ കാലൻ ഭസ്മമായി പോയി. മരണത്തിന്റെ ദേവൻ ആയ കാലനെ കൊന്നു തന്റെ ഭക്തനെ മരണത്തിൽ നിന്നും ശിവൻ രക്ഷിച്ചു. പിന്നെ മാർക്കണ്ഡേയന് ഒരിക്കലും മരണം വരില്ല എന്ന് അനുഗ്രഹിച്ചു, അങ്ങനെ അവൻ ചിരഞ്ജിവി ആയി. അന്ന് മാർക്കണ്ഡേയൻ മരണത്തിൽ നിന്നും രക്ഷപെടാൻ പൂജ ചെയ്ത സ്ഥാനം ആണ് നമ്മൾ പോകുന്ന നീലാദ്രി പർവത നിരകള്‍

 

……..അപ്പു പറഞ്ഞു നിർത്തി,

 

വെറുതെ അല്ല പാങ്ങോട൯ ഇവിടെ വന്നു പ്രാർത്ഥിക്കാൻ ആയി പറഞ്ഞത്,  മാലിനി മനസ്സിൽ ഓർത്ത്.

 

തീർന്നില്ല, അപ്പു തുടർന്ന്, ആ പൊട്ടിപ്പൊളിഞ്ഞു പോയ ശിവലിംഗത്തു ഒരു ശിവലിംഗം സ്വയംഭൂ ആയി ഉണ്ടായി. അതാണ് മുകളിലെ ക്ഷേത്രത്തിൽ ഉള്ള ശിവലിംഗം എന്നാണു വിശ്വാസം. പക്ഷെ കാല൯ മരണപ്പെട്ടപ്പോ പ്രപഞ്ചത്തിലെ താളം തന്നെ തെറ്റിപ്പോയി മരണം ഇല്ലാത്ത അവസ്ഥ വന്നു, അങ്ങനെ സകല ദേവതകളും വന്നു അപേക്ഷിച്ചപ്പോൾ ശിവൻ വീണ്ടും കാലനെ പുനർജീവിപ്പിച്ചു. കാലനെ ജീവിപ്പിച്ചപ്പോ കാലന്റെ സഹോദരനായ ശനി ദേവന് സന്തോഷം ആയി, ശനി ശിവഭക്തൻ കൂടെ ആണ്, ശനി ശിവന് ഒരു  വാക്ക് കൊടുത്തു, ഇവിടെ വന്നു അങ്ങയോടു പ്രാർത്ഥിക്കുന്നവർക്ക് ശനി പീഡകളിൽ നിന്നും മുക്തി ഉണ്ടാകുമെന്നും പറഞ്ഞു. ശനിയുടെ ഒരു സാന്നിധ്യം കൂടെ ഈ പ്രദേശത്തു ഉണ്ട് എന്നാണു വിശ്വാസം.

 

ആ സാന്നിധ്യത്തിന്റെ ഭാഗം ആയി ആണ് ശനിയുടെ ഇഷ്ട വർണ്ണം ആയ നീല ഈ പ്രദേശത്തിന് ഒരു ആവരണമായി വന്നത് …..ഇതൊക്കെ കഥകൾ അല്ലെങ്കിൽ  കെട്ടുകഥകൾ ആണ് കേട്ടോ , ഓരോരോ വിശ്വാസങ്ങൾഈ ശനിയുടെ ഇഷ്ട നിറം ആണ് നീല, കറുപ്പും എന്നും പറയുന്നുണ്ട് അതുപോലെ നീല കലർന്ന കറുപ്പും എന്നും പറയുന്നുണ്ട് അതുകൊണ്ടാണല്ലോ  ശനി ദോഷം മാറുവാൻ ഇന്ദ്രനീലം ധരിക്കുന്നതു ,അത് മാത്രവും അല്ല ഈ പ്രദേശത്തു നിന്നും ഒരുപാട് ഇന്ദ്രനീല കല്ലുകൾ പണ്ട് പലർക്കും കിട്ടിയതായി പറഞ്ഞു കേട്ടിട്ടുണ്ട്.

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.