അപരാജിതൻ 4 [Harshan] 6764

പേടി ആണ് ബാലുച്ചേട്ടനെ,,,,, എന്റെ മനസിനെ നിങ്ങൾ ഒരുപാട് നിയന്ത്രണത്തിൽ ആക്കി ഇരിക്കുകയാ, ഒരു ശാന്തമായ സമുദ്രത്തിൽ ശാന്തമായി ഒഴുകുന്ന പായ്കപ്പൽ പോലെ ആയിരുന്നു എന്റെ മനസ്സ് അതിനിടയിൽ ആ കള്ളകഴുവേറി ആ നീല കണ്ണൻ വന്നു കയറിയതു, ഒരു ഭീകരമായ ചുഴലിക്കാറ്റ് വന്ന പോലെ ആയി പോയി , ആകെ ഉള്ള സമാധാനം മാലിനി ആന്റ്റി പറഞ്ഞ കാര്യങ്ങള്‍ മാത്രം ആണ്. 25 വയസുവരെ എന്തായാലും പാറുവിനെ കെട്ടിക്കില്ലല്ലോ, അത് മാത്രം ..

 

അവൻ വില്ലൻ ആണോ  അതോ അയാൾ തന്നെ ആണോ ഗന്ധർവ്വൻ,,,, ആകെ ഭയം ആണ് , ബാലുച്ചേട്ടൻ അവസാനം പറഞ്ഞു എന്നെ കരയിപ്പിച്ച കാര്യങ്ങൾ കൂടെ ഓർത്തു കൂട്ടി വായിക്കുമ്പോൾ ,,,,ഉള്ളു പൊട്ടുന്ന പോലെ , എന്റെ അപ്പൂന് ……………………………………

 

ഹ ഹ ഹ ഹ ഹ ഹ …………….ബാലു ചിരിച്ചു.

 

എല്ലാം രഹസ്യങ്ങൾ ആണ് ആർക്കും പിടികൊടുക്കാത്ത രഹസ്യങ്ങൾ……………..ബാലു തുടര്ന്നു..

 

എന്നാ ഒന്ന് വേഗം പറ ചേട്ടാ………….

 

ആകെ ആധിയും പരവേശവും ആണ് ,,,,,

 

ബാലു ഒരു സിഗരറ്റു കത്തിച്ചു , പുക ഉള്ളിലേക്ക് ആഞ്ഞെടുത്തു,

 

മനു കൈയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ഒരു പെപ്സി പൊട്ടിച്ചു കുടിക്കാൻ ആരംഭിച്ചു.

ബാലു വീണ്ടും തുടർന്നു……..

 

<<<<<<0>>>>>>>

അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു.

 

സമയം ഒരു രാത്രിയോടെ  എട്ടു മണി കഴിഞ്ഞു.

ഒഴിഞ്ഞ ഒരു പ്രദേശം ആണ്, വഴിവിളക്കുകൾ ഒക്കെ കുറവാണ്, പവർ കട്ട് സമയവും ആയിരുന്നു.

നല്ല ഇരുട്ടുണ്ട് ,

 

ഒരു സ്‌കൂട്ടിയിൽ ഒരു മുപ്പതു മുപ്പത്തഞ്ചു വയസ്സുളള ഒരാൾ ഒരു ചാര കളർ ഷർട്ടും മുണ്ടും ആണ് ധരിച്ചിരിക്കുന്നത്, ഒറ്റക്കാണ്. അയാൾ മുന്നോട്ടു പോകുകയാണ്.

 

പുറകെ ആരോ കാറിൽ പിന്തുടരുന്ന പോലെ , അയാൾ വണ്ടി ഒതുക്കി വഴി കൊടുത്തു , പക്ഷെ ആ കാർ മുന്നോട്ടു പോകുന്നെ ഇല്ല , അയാൾ പിന്നെ അത് ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടു സ്‌കൂടി ഓടിച്ചു പോയി , പുറകെ ആ കാർ പിന്തുടരുന്നുണ്ട്,

 

അയാൾ വണ്ടി കുറച്ചു സ്പീഡ് ആക്കി ,

 

സ്‌കൂട്ടിയുടെ സ്പീഡ് കൂട്ടി പോകുക യാണ് ഏതാണ്ട്, പത്തു മിനിട്ടു അയാൾ അങ്ങനെ പോയി,

കാർ സ്പീഡ് കൂട്ടുകയാണ് ,

 

അയാൾ തന്റെ സ്‌കൂടി വെട്ടി തിരിച്ചു ഒരു ചെറിയ ഇടവഴി കൂടെ കയറിപ്പോയി , കുറച്ചു കഴിഞ്ഞപ്പോ ഒന്ന് രണ്ടു ബൈക്കുകൾ കൂടെ അയാളെ ഫോളോ ചെയ്യുന്നു ,

 

അതെ തന്നെ കൊല്ലാൻ തന്നെ ആണ് അവരുടെ വരവ് ,

 

തനിക്ക് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് , ആ ഇടവഴിയോ ഒരുപാട് മുന്നോട്ടു പോയപ്പോൾ മറ്റൊരു ഇടറോട്‌, ആ റോഡിലേക്ക് പെട്ടെന്നു സ്‌കൂടി കയറ്റി ഇടത്തേക്ക് വെട്ടിച്ചു ഓടിക്കുക ആണ്, അധികം ആൾ സഞ്ചാരം ഇല്ലെന്നു തോന്നുന്നു.

 

പെട്ടെന്നു അയാളുടെ സ്‌കൂട്ടിയെ വലതു നിന്നും ഓവർ ടെക്ക് ചെയ്തു വന്ന ഒരു ജീപ്പ് വെട്ടിച്ചു ഇടിച്ചു കയറ്റി,

ആ ഇടിയുടെ ആഘാതത്തിൽ സ്‌കൂടി ഓടിച്ചിരുന്ന തെറിച്ചു റോഡിലേക്ക് വീണു. അപ്പോളേക്കും ആ ബൈക്കുകാരും അവിടെ എത്തി,

 

പുറകെ കാറിലും ആയി മറ്റേ സംഘവും. അയാൾ റോഡിൽ കിടക്കുക ആണ്,

 

എല്ലാവരും പുറത്തേക്ക് ഇറങ്ങി ,

 

വടിയും വടിവാളും സൈക്കിൾ ചെയിനുകളും മറ്റും ഉണ്ട് അവരുടെ കയ്യിൽ , ആകെ ഒരു ആറു  പേ൪ കാണും.

 

അവരുടെ ലീഡർ ഉച്ചത്തിൽ ചിരിച്ചു.

 

അപ്പോളേക്കും അയാൾ നിലത്തു നിന്നും കൈ കുത്തി എഴുന്നേട്ടു ശരീരം ഒന്ന് കുടഞ്ഞു.

 

ആദ്യം തന്നെ സ്ക്കൂടി ഒതുക്കി വെചു , തന്റെ മുണ്ടു മടക്കി കുത്തി.

 

നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് നിന്റെ യൂണിയൻ പരിപാടിയും കൊണ്ട്  പ്ലാന്റേഷനിൽ വന്നു പോകരുത് എന്ന്.മര്യാദക്ക് നിന്നോട് പറഞ്ഞാൽ നിനക്ക് മനസിലാകില്ല , അത് കൊണ്ടു ഞങ്ങൾ  ഇറങ്ങി.

 

അപ്പോളേക്കും അയാൾ , ഒരു ചിരി ചിരിച്ചു.

 

എടാ . മാർട്ടിനെ ,കമ്പനിയുടെ കാശ് നീ വാങ്ങിയിട്ടുണ്ട് നിന്റെ ആ ശൗര്യമൊക്കെ അവരോടും പിന്നെ പാവം തൊഴിലാളികളോടും കാണിച്ചാൽ മതി അതും കൊണ്ട് നീ എന്റെ അടുത്ത് വരണ്ട ,,, കൊറേ കാറും ജീപ്പും കൊണ്ട് പുറകെ കൂടിയായ അങ്ങനെ ഭയക്കുന്നവനല്ല ഈ ഞാൻ , അതിനു നീ വേറെ ആളെ നോക്കണം , ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് സാധിച്ചിട്ടേ ഞാൻ പോകൂ…

 

ഹ ഹ ഹ ഹ….. അതിനു നീ ഇനി ബാക്കി ഉണ്ടായിട്ടു വേണ്ടേ ,,,

 

അതിനു തന്നെ ആണ് ഞങ്ങൾ ഒക്കെ വന്നത് , നേരിട്ട് കമ്പനി വക കൊട്ടേഷൻ ആണ്, ഒരു  ലക്ഷത്തിനു …..അവന്റെ അമ്മേടെ ഒരു ചെങ്കൊടി .,,,,,,,, പന്ന ,,,,,,,,,,,,,,,,,,,,,,,,,,,,, വലിയ ഒരു തെറി കൂടെ കൂട്ടി പറഞ്ഞു.

 

അഹ് ഹ ഹ ……………അതേടാ ,,, ചെങ്കൊടി തന്നെയാ ,,,ചോര പുരണ്ട ചെങ്കൊടി ….

 

നിനക്കു എന്തിന്റ്റെ കഴപ്പാട പന്നി , നിന്റെ പാർട്ടിയിലെ നേതാക്കൻമാർ എത്ര പേര് കമ്പനിയുടെ മാസപ്പടി വാങ്ങുന്നു , എത്ര ബംഗ്ലാവുകൾ സ്വന്തമാക്കി ഇരിക്കുന്നു , അവരുടെ മക്കളൊക്കെ കമ്പനിയിലെ വലിയ സ്ഥാനങ്ങളിൽ ഉണ്ടല്ലോ …. മാര്ട്ടിന്‍ കോപത്തോടെ പറഞ്ഞു.

 

അവൻ കുറെ തൊഴിലാളികളുടെ സംരക്ഷണത്തിനായി ഇറങ്ങിയിരിക്കുകയാണ് അന്യനാട്ടിൽ നിന്നും  , നിനക്ക് എത്ര രൂപയും സൗകര്യങ്ങളു൦ അവര് ഓഫർ ചെയ്തു , അവനു  വലിയ തൊഴിലാളി സ്നേഹം , ‘വലിയ ഒരു സഖാവ് വന്നിരിക്കുന്നു , സഖാവ് നരേന്ദ്രൻ  പ്ഫൂ ,,,,,,,,,,അയാൾ നീട്ടി തുപ്പി …

 

അവന്റെ അമ്മേടെ,,,,, പിഴച്ച കൊറേ തൊഴിലാളികൾ  നായിന്റെ മക്കൾ ….  ,,,,, മാർട്ടിൻ എല്ലാരും കേൾക്കെ പറഞ്ഞു. അതുകേട്ടു എല്ലാരും ചിരിച്ചു.

 

അതെ നീ പറഞ്ഞത് ഒക്കെ ശരിയാ….. അവരൊക്കെ നായ്ക്കൾ തന്നെ ആണ് , അവരുടെ രക്തം വിയ൪പ്പായതും അവരെ ചൂഷണം ചെയ്തുമാണല്ലോ നീയും നിന്റെ മൊതലാളി മാരും അവരുടെ കങ്കാണികളും വാരികൂട്ടുന്നത്. തിന്നു ചീർക്കുന്നത്

 

രാവിലെ ചൂട് ചായ കുടിക്കുമ്പോ നല്ല സ്വാദ് ആയിരിക്കും , പക്ഷെ അതിനു വേണ്ടി ബുദ്ധിമുട്ടുന്ന തൊഴിലാളികളുടെ കഷ്ടപ്പാട് മാത്രം ആരും കാണില്ല , നീയും നിന്നെപോലുള്ള കങ്കാണിമാരും  കൂടെ ഒരുപാട് അവരെ ചൂഷണം ചെയ്യുന്നുണ്ട്,

 

പിന്നെ ,,,, എന്റെ പ്രസ്ഥാനത്തെ വിട്ടുജീവിക്കുന ഒരുപാട് നപുംസകങ്ങൾ ഉണ്ട് , അവര് ഈ പറഞ്ഞപോലെ കൊറേ കാശും വാങ്ങി  സമ്പത്തും കെട്ടി പടുത്തു വലിയ മാളികകളും  പണിതു മക്കളെ ഒക്കെ ഗൾഫിലും ബിസിനസ്സും ഒക്കെ നടത്തിച്ചു ഒരുപാടു ഉണ്ടാക്കിയിട്ടുമുണ്ട് ,,

 

എന്നാൽ അതിനു… ഞാൻ വേറെ ജനിക്കണ൦ ,,,, ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ഒരു മൂല്യം ഉണ്ട് , ഞാൻ കയ്യിൽ ഏന്തിയ ചെങ്കൊടി , ചുവന്ന കളർ അടിച്ചു ഉണ്ടാക്കിയതല്ല , ഒരുപാട് രക്തസാക്ഷികളുടെ ചോരയില് കുതിർന്നു ചുവന്ന ചെങ്കൊടി തന്നെ ആണ് ,  അത് വിട്ടു ഒരു കളിയും ഇല്ല ,,നീ പറഞ്ഞ ഈ സഖാവ് നരന് ,,,

 

അതുപോലെ നിനക്കു വെറും ഒരു ലക്ഷം രൂപക്ക് ഒരു സഖാവു നരനെ മാത്രേ ഇല്ലാതാക്കന്‍ സാധിക്കൂ,ഞാന്‍ ഒരാള്‍ ഇല്ലാതെ ആയാലും ഇവിടെ ആ  കൊടിയേ നെഞ്ചോട് ചേർത്ത  ഒരായിരം നരന്മാര്‍ വരും ,,,,നല്ല ഉശിരുള്ള സഖാക്കന്മാര്‍ …പാവങ്ങളുടെ വേദന അകറ്റാ൯ രക്തം ചീന്തുന്ന നല്ല ആങ്കുട്ടികള്‍….

ആ ചെങ്കൊടി അതിലും പൊക്കത്തില്‍ ഉയര്ത്തി പിടിക്കാന്‍ കേട്ടാടാ ,

 

എന്ന പിന്നെ നിന്റെ ചോരയും ഈ ചെങ്കൊടിയിൽ വീഴ്ത്തി ചുവപ്പികാടാ  ,,,, പന്നി

 

എന്നും പറഞ്ഞു  മാര്ട്ടിന് പിറകിൽ നിന്ന ഒരുത്തൻ താനെ കയ്യിലെ വടിയും കൊണ്ട് സഖാവിന്റെ മുന്നിലേക്കു കുതിച്ചു,

 

വന്ന വേഗതയിൽ തന്നെ അവൻ പുറകിലേക്ക് തെറിച്ചു വീണു ,  സഖാവ് നരന്റെ ചവിട്ടിന്റെ ശക്തിയിൽ.

നരൻ വീണ്ടും മുണ്ടു മടക്കി കുത്തി,

 

എന്നോട് കളിക്കേണ്ട, നിന്നെയൊക്കെ കളി ഞാൻ പഠിപ്പിക്കും,

 

പിന്നെ പൊരിഞ്ഞ ഇടി ആയിരുന്നു,

 

നരൻ ആള് വിചാരിക്കുന്ന പോലെ അല്ല , വീരൻ തന്നെ ആണ് , അതല്ലേലും ഒരു യഥാർത്ഥ സഖാവ് യഥാർത്ഥ പോരാളി തന്നെ അല്ലെ …( യഥാര്ത്ഥ  സഖാവ് ആണ് കേട്ടോ )

 

അപ്പോളാണ് മൂന്നുപേർ ഒരുമിച്ചു നരന്റെ അടുത്തേക്ക് വന്നത് , വടിവാളും കൊണ്ട് , അവരുടെ വടിവാള് വീശലിൽ നരൻ പരമാവധി ഒഴിഞ്ഞു മാറി, അപ്പോളേക്കും മാർട്ടിൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഹോക്കി സ്റ്റിക് കൊണ്ട് നരന്റെ കാലു നോക്കി എറിഞ്ഞു , പെട്ടെന്നുള്ള ഏറിന്റെ ശക്തിയിൽ നില തെറ്റി നരൻ  വീണുപോയി.

 

അപ്പോളേക്കും മറ്റു ഹോക്കി സ്റ്റിക്കുകളും ആയി രണ്ടു മൂന്നുപേർ അവനെ അടപടലം തല്ലി

 

പ്രതീക്ഷിക്കാതെ ഉള്ള മർദ്ദനം ആയിരുന്നതിനാൽ സഖാവിനു തടയുവാൻ സാധിച്ചില്ല,

 

അപ്പോളേക്കും മാർട്ടിൻ കൂടെ ഉള്ളവന്റെ കയ്യിൽ നിന്നും വടിവാൾ വാങ്ങി

 

അവിടെ കഴിയും പോലെ ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള മർദ്ദനത്തെ തടയുന്ന നരനെ പുറകിൽ നിന്നും

വെട്ടുവാൻ ആയി ആഞ്ഞു കുതിച്ചു.

 

നരന് അത് കാണാൻ സാധിച്ചില്ല , നരന്റെ കഴുത്തു നോക്കി മാർട്ടിൻ ആഞ്ഞു വാൾ വീശി

ആ വാൾ നരന്റെ കഴുത്തു ലക്ഷ്യമാക്കി കുതിച്ചു.

ആ വാൾ പാതി വഴിയിൽ സ്റ്റക്ക്  ആയി നിൽക്കുന്നു.

 

നോക്കിയപ്പോ ഒരു കൈ മാർട്ടിനെ റിസ്റ്റിൽ മുറുകെ പിടിച്ചു തടഞ്ഞത് ആണ്.

പുറകീന് വെട്ടുന്നോ  നായിന്റെ മോനെ ,,,ഉറച്ച ഒരു ആണ്‍ ശബ്ദം

 

മാര്ട്ടന്റ്റെ വാരിയെല്ല് നോക്കി ആഞ്ഞൊരു ചവിട്ടു, മാർട്ടിൻ തെറിച്ചു പോയി ജീപ്പിന്റെ ബമ്പറിൽ തലയിടിച്ചു വീണു.

ആരാ … ആരാതു ,,,ഏല്ലാരും നോക്കി ,,അപ്പോളേക്കും എല്ലാരും ഒരൽപം നേരത്തേക്ക് നിർത്തി ,

 

ഒരലപ്പം സമയത്തേക്ക് നരൻ പോലും അത്ഭുതപ്പെട്ടു., ആരാണെന്നു ഓർത്തു

 

ആദിശങ്കരൻ ,,,,

 

അപ്പോളേക്കും അവിടെ നിന്ന മറ്റു ഗുണ്ടകൾ ആയുധങ്ങളും ആയി ഓടിവന്നു.

 

അവിടെ നിക്ക് അവന്‍ കൈ ചൂണ്ടി അലറി

 

ആ ആജ്ഞശക്തിയിൽ അവർ അവിടെ നിന്ന് പോയി ,

 

ഞാൻ ഈ അടി കൊള്ളുന്ന ചേട്ടനോട് ഒന്ന് സംസാരിക്കട്ടെ എന്നിട്ടു നമുക്ക് തീർക്കാം ഒക്കെ കൂടെ

തലയിടിച്ചു വീണ മാര്ട്ടിന് ബോധം പോയെന്നു തോന്നുന്നു

 

ആദി നരനോടായി പറഞ്ഞു

 

ഒന്നൂല്ല ചേട്ടാ,,, ജോലി കഴിഞ്ഞു പോകയിരുന്നു  ഈ വഴി അപ്പോൾ ആണ് ബഹളം കേട്ടത്‌ വണ്ടി ഒതുക്കി വന്നപ്പോ ആണ് ഈ പരിപാടി കണ്ടത്,, കണ്ടപ്പോ എനിക്കും ഇഷ്ടായി , എന്ന ഞാനും ഈ കളിക്ക് കൂടം എന്ന് വിചാരിച്ചു… ആദി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്….

 

പിന്നെ മറ്റുള്ളവരെ നോക്കി പറഞ്ഞു ,

 

എനിക്ക് അധികം സമയം ഇല്ല,,  പെട്ടെന്നു വാ പോയിട്ട് പണി ഉണ്ട്.

 

ചേട്ടാ ഇത്രേം ആയിട്ടും നന്നായി ഇടിക്കാൻ അറിയില്ല അല്ലെ , ചേട്ടൻ അവിടെ വിശ്രമിക്ക് ഇടിക്കാന്‍ ഞാൻ പഠിപ്പിച്ചു തരാം.

 

ഇനി കളി ഈ ആദിശങ്കരനുമായി …. സഖാവ് നോക്കി ഇരിക്കൂ ….

 

അപ്പോളേക്കും വടിവാളും ആയി രണ്ടുപേർ നമ്മുടെ ചെറുക്കന് നേരെ ,

 

ആദിശങ്കരൻ ഒരുത്തന്റെ തൊണ്ട നോക്കി പിടിച്ചു , മറ്റവനെ വയറു നോക്കി ആഞ്ഞു ഒരു ചവിട്ടി, അവന്റെ കയ്യിൽ നിന്ന് വടിവാൾ നിലത്തു വീണു, മറ്റവൻ തൊണ്ടപൊട്ടി വായിൽ നിന്ന് ചോര ഒലിച്ചു, അവന്റെ വടിവാള് താഴെ പോയി …

 

പിന്നെ ഒരു സംഹാരതാണ്ഡവം ആയിരുന്നു ,,,

 

അത് താങ്ങാൻ ആക്കാതെ കുറച്ചു പേര് ജീവനും കൊണ്ട് ഓടി മാർട്ടിൻ അവിടെ കിടക്കുന്നുണ്ട് , വയറിനു ചവിട്ടു കൊണ്ടവൻ മുട്ട് കുത്തി നടന്നു പോകുകയാണ് ജീവനും കൊണ്ട്..

സംഭവം വെടിപ്പായി.

 

നമ്മുടെ ചെറുക്കൻ കൈ ഒന്ന് തട്ടി, ഒന്നു കൈ ഒക്കെ വീശി .കൈ ഒക്കെ ഉയര്ത്തി കുടഞ്ഞു ചേട്ടന് മുറിവ് വലതുമുണ്ടോ? ഉണ്ടേ നമുക്ക് ഹോസ്പിറ്റൽ പോകാ൦

 

ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ഏയ് മുറിവൊന്നും ഇല്ല, ഇടിയുടെ വേദന മാത്രേ ഉള്ളു ..

 

എന്തോ അവരുടെ സംസാരത്തിൽ പോലും വല്ലാത്ത ഒരു പോസിറ്റീവ് വൈബ്രെഷൻ ഇരുവർക്കും ഫീൽ ചെയ്തു , അപരിചിതരെ പോലെ അല്ല ….. ഒരുപാട് കാലത്തേ ആഴത്തിൽ ഉള്ള ഒരു പരിചയം പോലെ ..ഞാൻ ആദിശങ്കരൻ…. ആദി അപ്പു എന്നൊക്കെ വിളിക്കും,

 

ഞാൻ നരേന്ദ്രൻ,,, നരൻ എന്ന് വിളിക്കും, ഒരു സഖാവ് ആണ് ഓ സഖാവ്  … ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.

 

അതെ , അതുകൊണ്ടാണല്ലോ ഇങ്ങനെ അടി വാങ്ങുന്നത്.

 

എന്തായാലും ഒരുപാട് നന്ദിയുണ്ട് , അപ്പു  എന്നെ ഒന്ന് സഹായിച്ചതിന്, തന്നെ എനിക്ക് എങ്ങോ കണ്ട ഒരു പരിചയം തോന്നുന്നു, എവിടെ ആണെന്ന് മനസിലാകുന്നില്ല …

 

എന്താണ് നരന്‍ ആദി ശങ്കരനെ അപ്പു എന്നു തന്നെ വിളിചത്? ഒരുപാട് അടുപ്പം ഉള്ളവര്‍ മാത്രം വിളിക്കുന്ന പേര്.

ആണോ, എനിക്കും അതുപോലെ തന്നെ എവിടെയോ ഞാൻ കണ്ടിട്ടുണ്ട് ചേട്ടനെ,,

 

ഞാൻ ഇവിടെ വന്നിട്ട് ആറു  മാസം ആയുള്ളൂ, സ്വദേശം മിഥിലയിൽ ആണ്, കുറച്ചു നാൾ ബംഗാളിൽ ആയിരുന്നു ,, മിഥില ഇവിടെ നിന്ന് പത്തഞ്ഞൂറു കിലോമീറ്റർ അകലെ അല്ലെ ഞാൻ കേട്ടിട്ടേ ഉള്ളു , പിന്നെ ബംഗാളിൽ ഞാൻ പോയിട്ടുമില്ല , അപ്പൊ നമ്മള് നേരിട്ട് കണ്ടു കാണാൻ വഴി ഇല്ലാലോ ചേട്ടാ,,പക്ഷെ വലിയ പരിചയം അനുഭവപ്പെടുന്നു, അത് മാത്ര൦ മനസിലാകുന്നില്ല.

 

എനിക്കും ….നരനും മറുപടി പറഞ്ഞു.

 

അത് പോട്ടെ ,, ചേട്ടന്റെ വണ്ടി പണി ആയല്ലോ, ഒരു കാര്യം ചെയ്യൂ നീക്കി വെച്ച് ലോക് ചെയ്യാം , രാവിലെ വന്നു എടുക്കലോ , എന്റെ വണ്ടിയിലേക്ക് കയറു , എവിടെ ആകേണ്ടത് എന്ന് പറഞ്ഞാൽ മതി , ഞാൻ കൊണ്ട് ആക്കാം.

 

ഒരു കാര്യം ചെയ്യാമോ ഇവിടെ നിന്ന് ഒരു മൂന്ന് കിലോമീറ്റർ അകലെ എന്റെ സുഹൃത്തിന്റെ വീട് ഉണ്ട് , എന്നെ അവിടെ ഒന്ന് ആക്കിത്തരാമോ,

 

പിന്നെ എന്താ ,,,,

 

അങ്ങനെ നരനെ അപ്പു  തന്റെ വണ്ടിയിൽ കയറ്റി വണ്ടി ഓടിച്ചു , പോകും വഴി പ്രശനം എന്തെന്ന് ചോദിച്ചു അത് ഇനി കാണുമ്പോ വിശദമായി പറഞ്ഞു തരാമെന്നു നരൻ ഉറപ്പു കൊടുത്തു.

 

പരസ്പരം നമ്പറുകൾ ഒക്കെ കൈമാറി..

 

അപ്പു  തിരിച്ചു പാലിയത്തേക്ക് യാത്ര ആയി.

 

പോകും വഴി അവന്റെ മനസിൽ അത് മാത്രമേ ആയിരുന്നു ചിന്ത ,

 

ഇന്ന് വരെ കാണാത്ത ഒരാൾ , അവർ കണ്ട സമയം മുതൽ ജനിച്ചപ്പോൾ ഉള്ള പരിചയം പോലെ പെരുമാറുന്നു ,എവിടെയോ കണ്ടു മറന്ന ഒരു മുഖം , അതും മനസിൽ ആകുന്നില്ല , പക്ഷെ എന്തോ ഉണ്ട് , അല്ലാതെ രണ്ടുപേർക്കും ഒരേ സമയം ഒരേ പോലെ ഉള്ള ഫീലിംഗ് , ഒരുപാട്നാൾ ആയി കാണാത്ത ഒരു കൂട്ടുകാരൻ പെട്ടെന്ന് മുന്നിൽ അവതരിച്ച പോലെ …എന്താണാവോ ആർക്കറിയാം …

 

<<<<<<<<O>>>>>>

പിറ്റെന്നു വൈകുന്നേരം അതായത് വെള്ളി ആഴ്ച

 

അന്ന് മാലിനി ആ സമയം അവിടെ ഉണ്ടായിരുന്നില്ല , എവിടെയോ പോയിരിക്കുക ആയിരുന്നു.

 

അപ്പു ചെന്ന് അവന്റെ കാര്യങ്ങൾ ഒകെ ശ്രദ്ധിച്ചു ജോലികൾ ഒക്കെ തീർത്തു കൊണ്ടിരിക്കുക ആയിരുന്നു.

വസ്ത്രങ്ങൾ ഒക്കെ കഴുകി , വീടൊക്കെ ഒന്ന് തൂത്തു വാരി, പിന്നെ കുളിക്കാൻ ആയി പോയി.

 

രാത്രി ആയപ്പൊളേക്കും അപ്പുവിനെ കാണാൻ ആയി മാലിനി വന്നു.

 

അവരുടെ കൈവശം അവനുള്ള ഭക്ഷണവും ഉണ്ടായിരുന്നു. അതൊക്കെ അവനു കൊടുത്തു.

എവിടെ പോയിരുന്നു കൊച്ചമ്മേ ?

ഞാൻ പാങ്ങോട്ടു മനയിൽ പോയതാണ്.

 

ഓ ..എന്താ വിശേഷിച്ചു?

 

ഒരു ആൾരൂപം പൂജിച്ചു ഒരു ക്ഷേത്രത്തിൽ സമർപ്പിക്കേണ്ടതുണ്ട് , അതുകൊണ്ട് അവിടെപ്പോയതാ ആ ആൾരൂപം വാങ്ങിക്കുവാൻ.

 

അത് കേട്ടപ്പോ അപ്പുവിനെ ആകെ ഈർഷ്യ ആയി, ആളുകളെ പറ്റിക്കാൻ ഓരോരോ പരിപാടികൾ അലാതെന്താ, അവൻ ഇഷ്ടകേട്ടോടെ പറഞ്ഞു.

 

മാലിനി ഒന്നും മിണ്ടിയില്ല .

 

അപ്പു നാളെ ശനിയാഴ്ച ആണ്, നാളെ രാവിലെ നാല് മണിയോടെ ഇവിടെ നിന്നും പുറപ്പെടണം, നീയും വരോ ഞങ്ങളുടെ ഒപ്പം, ഒരു കൂട്ടായി. ശ്യാം കുട്ടൻ നാളെ ഏതോ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം പ്രമാണിച്ചു മൈസൂർ പോകുകയാ, രാജേട്ടൻ നാളെ സ്ഥലത്തുണ്ടാകില്ല,

 

എന്റെ പൊന്നു കൊച്ചമ്മേ, ഞാൻ വരുന്നില്ല, എനിക്കീ അമ്പലം എന്നൊക്കെ കേൾക്കുന്നത് ആകെ ദേഷ്യം ആണ്, നിങ്ങൾ ആ ഡ്രൈവറെ കൂടി പൊക്കോ.

 

മാലിനി ഒന്നും മിണ്ടിയില്ല. അപ്പു അങ്ങനെ എതിർത്ത് പറഞ്ഞത് ഒരിച്ചിരി വിഷമം ആയി.

 

പറഞ്ഞു കഴിഞ്ഞപ്പോ ആണ് അപ്പുവിനും ഒരു വിഷമം തോന്നിയത്, ആരും കൂടെ ഇല്ലാത്തോണ്ടല്ലേ തന്നെ വിളിച്ചത്.

 

സാരമില്ല അപ്പു, ഞങ്ങൾ എങ്ങനേലും പൊക്കോളാ൦, എന്റെ മോളുടെ കാര്യം അല്ലെ എനിക്ക് ഒഴിവാക്കാൻ പറ്റില്ലല്ലോ, എന്നോട് നീ ക്ഷമിക്ക് ,,, അറിയാതെ ചോദിചു പോയതാ

 

അല്ല ശ്രീമോളുടെ എന്ത് കാര്യം?

 

അവളുടെ ആപത്തുകൾ ഇല്ലാതാക്കുവാൻ ആണ് ആ പൂജ ചെയ്യുന്നത്, നാളെ ഞങ്ങൾ ഈ രണ്ടു പെണ്ണുങ്ങൾ എങ്ങനാ അത്രേം ദൂരം പോകുന്നത്.

 

അല്ല നിങ്ങൾ എവിടാ ഇത്ര ദൂരം പോകുന്നത്. അപ്പു ചോദിച്ചു.

 

നീലാദ്രിയിൽ ………….. അവിടെ ഉള്ള മൃത്യുഞ്ജയമഹാരുദ്ര ക്ഷേത്രത്തിൽ

 

നീലാദ്രിയിലോ? അതിവിടെ നിന്ന് ഒരുപാട് കിലോമീറ്റർ ഉണ്ടല്ലോ.

 

ആ ഉണ്ട്, നീ ബുദ്ധിമുട്ടണ്ട, നാളെ എങ്ങനെയും ഇത് അവിടെ സമർപ്പിക്കണം, നാളെ പൊന്നുവിനെ പക്കപിറന്നാൾ കൂടെ ആണ്,

 

ശരി നീ ഭക്ഷണം കഴിചു കിടന്നോ, ഞാനും പൊന്നുവും എങ്ങനേലും പൊക്കോളാ൦. മാലിനി അവിടെ നിന്നും എഴുന്നേറ്റു.

 

കൊച്ചമ്മ അവിടെ ഒന്ന് നിന്നെ …. അപ്പു ഇച്ചിരി ബലം പിടിച്ചു പറഞ്ഞു.

 

എന്താ അപ്പു …

 

വെറുതെ എന്റെ അടുത്ത് വന്നു അമ്പലത്തിൽ പോകണം എന്നൊക്കെ പറഞ്ഞാൽ ഞാൻ വരൂല്ല എന്ന് അറിഞ്ഞൂടെ , കാര്യം കൃത്യമായി പറയണം, രാവിലെ എത്ര മണിക്കാണ് പോകേണ്ടത് എന്ന പറഞ്ഞത്?

വേണ്ട അപ്പു , നീ ബുദ്ധിമുട്ടണ്ട,

എന്ത് ബുദ്ധിമുട്ടു …. ഇനി ഇപ്പൊ ബുദ്ധിമുട്ടു ആണെങ്കിൽ തന്നെ ഞാൻ പിന്നെ വേറെ ആർക്കു വേണ്ടിയാ ബുദ്ധിമുട്ടുക….നിങ്ങള്ക്ക് വേണ്ടി അല്ലാതെ … രാവിലെ കൃത്യ സമയത്തു ഞാൻ വന്നേക്കാം, പറ്റുമെങ്കി രാവിലെ ഒന്ന് നിങ്ങൾ എണീക്കുമ്പോ ഫോണിൽ എന്നെ വിളിച്ചാലും ഉപകാരം ആണ്, ഞാൻ അലാറം വെച്ചേക്കാം, എന്നാലും ഒരു ഉറപ്പിന്..

 

മാലിനിക്ക് ഒരുപാട് സന്തോഷമായി. അവൾ വന്നു അവിടെ കസേരയിൽ ഇരുന്നു .

 

അത് കൊള്ളാം അപ്പൊ നിനക്കു എന്നോടും എന്റെ പൊന്നുനോട് സ്നേഹം ഉണ്ട് ,

 

കൊച്ചമ്മേ എന്ത് ചോദ്യം ആണിത് അപ്പുനു ആരോടാ സ്നേഹം ഇല്ലാത്തതു,

 

എനിക്ക് എല്ലാരോടും വളരെ സ്നേഹം ആണ്…

 

കൊച്ചമ്മക്ക് സന്തോഷം ആയോ …

 

ഉവ്വ് അപ്പു …

 

ആണോ ………………എന്നാ ഞാൻ എന്റെ മാനസ മൈന കുറച്ചൂടെ ഭംഗി ആക്കി പാടിതരട്ടെ ഇപ്പൊ തൊണ്ട ഫ്രഷ് ആണ് ………

 

മാലിനി ചാടി എഴുന്നേറ്റു, ഞാൻ എന്നാ പോട്ടെ അപ്പു ,

 

അയ്യോ അങ്ങനെ പോകല്ലേ എന്റെ മാനസ മൈന അടിപൊളി അല്ലെ കൊച്ചമ്മേ..

 

പിന്നെ ……………..ഭയങ്കര അടിപൊളി ആണ് അപ്പു ,,,

 

ആണോ ,,,, എന്നാ ഒരുകാര്യം ചെയ്യാം പിന്നെ ആകട്ടെ , ഞാൻ കുറച്ചൂടെ ഭംഗി ആക്കി പാടി തരാം…

 

ആയിക്കോട്ടെ അപ്പൂ  ….. മാലിനി ഒരു ദീർഘ നിശ്വാസം എടുത്തു …. ഭഗവാനെ രക്ഷപെട്ടു ഉള്ളിൽ പറഞ്ഞു.

മാലിനി അപ്പുവിന്റെ അടുത്ത് വന്നു , അവന്റെ തലയിൽ ഒന്ന് തലോടി.

 

അപ്പൊ അപ്പു ഇരുന്നു കൊണ്ട് തന്നെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

എന്താ കൊച്ചമ്മേ ,,,, ആ മുഖഭാവത്തിൽ തന്നെ ഉണ്ട് ഒരു കുട്ടിയുടെ നിഷ്കളങ്കത.

 

എന്റെ അപ്പു ഒരുപാട് പാവമാണ്.,,,  അവന്റെ കവിളിലും താടിയിലും ഒന്ന് തലോടി.

 

അപ്പു …. ഞാൻ ഒരു കാര്യം ചോദിചാൽ സാധിച്ചു തരുവോ ?

 

ചോദിചോ പറ്റുന്നതാണെങ്കിൽ സാധിച്ചു തരാം.

 

അത് പിന്നെ ……………അപ്പു എനിക്ക് ഒരു ആഗ്രഹം ഉണ്ട്, പക്ഷെ അപ്പു വിചാരിച്ച സാധിക്കും.

കൊച്ചമ്മ പറയു……………….

 

നമ്മൾ ഇങ്ങനെ ഉള്ള സമയത്തു ,,,നിനക്കെന്നെ ‘അമ്മ എന്ന് വിളിക്കാവോ ?…………………….

ആരും കേൾക്കാതെ …………..

 

അപ്പൂ ഒരുനേരത്തേക്ക് നിശബ്ദനായി പോയി,

 

അവനു ഒന്നും മിണ്ടാൻ പറ്റുന്നില്ല…

 

അവൻ കുറച്ചു നിമിഷത്തേക്ക് ഒന്നും മിണ്ടിയില്ല..

 

ഇല്ല …………..ഇല്ല കൊച്ചമ്മേ …… എനിക്ക് സാധിക്കില്ല,,,,,,,,,,,,,,ഒരിക്കലും സാധിക്കുകയും ഇല്ല…

അതെന്താ അപ്പു .

 

അപ്പുവിന് ‘അമ്മ ഒരാളെ ഉള്ളു , അത് ലക്ഷ്മി ‘അമ്മ ആണ് , അതിനു പകരം വേറെ ഒരു ‘അമ്മ വേണ്ട. അതുകൊണ്ടാ….

 

മാലിനിക്ക് ഒന്നും പറയാൻ സാധിച്ചില്ല…

 

അവൾ വെറുതെ പുറത്തേക്കു നോക്കി ഇരുന്നു,

 

വേണ്ട അപ്പു കുഴപ്പം ഇല്ല , എന്റെ ഒരു ആഗ്രഹം പറഞ്ഞു എന്ന് മാത്രം,

 

ഉള്ളിലെ തീവ്രമായ ആഗ്രഹം തന്നെ ആയിരുന്നു മാലിനി അപ്പുവിനോട് പറഞ്ഞത്.

 

അപ്പു ………..എപ്പോഴും ചോദിക്കണം എന്നുണ്ടായിരുന്നു,

 

എന്താ കൊച്ചമ്മെ

 

അപ്പുവിനെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ അങ്ങനെ ആരുമില്ലേ?  മാലിനി തിരക്കി

ബന്ധുക്കൾ എന്ന് വെച്ചാ……..എന്റ്റെ അച്ഛനും അമ്മയും രണ്ടു പേരും വളർന്നതൊക്കെ സായി ഗ്രാമത്തിൽ  ആയിരുന്നു, അച്ഛൻ ചെറുപ്പത്തിൽ എങ്ങനെയോ അവിടെ എത്തിപെട്ടത്‌ ആണ് ,

 

‘അമ്മ ജനിച്ചത് അവിടെ ആണ്, ഒരു സംസാരിക്കാത്ത സ്ത്രീ, അവര് ഗർഭിണി ആയിരുന്നു അവര് സായി ഗ്രാമത്തിൽ സ്ത്രീകൾക്കായുള്ള ആശ്രമത്തിൽ എത്തി ചേർന്നതാണ് അവിടെ വെച്ച് പ്രസവിച്ചു

 

പ്രസവിച്ചപ്പോ തന്നെമുത്തശ്ശി മരണപ്പെട്ടു, അവരുടെ മകൾ ആയിരുന്നു ലക്ഷ്മി ‘അമ്മ.

 

ഇടക്കിടെ ഓരോ പൂജകാര്യങ്ങൾക്കൊക്കെ ആയി എല്ലാരും പങ്കെടുക്കുമ്പോ അവിടെ വെച്ചാണ് അച്ഛന് അമ്മയെ കണ്ടതും ഇഷ്ടപെട്ടതും ഒക്കെ , പിന്നെ അച്ഛൻ കുറച്ചു നാൾ വിദേശത്തു ഒക്കെ പോയിരുന്നു ജോലിക്കായി, അങ്ങനെ കുറച്ചു പൈസ കൂട്ടി വെച്ച് അമ്മയുടെ പേരിൽ സ്ഥലം ഒക്കെ വാങ്ങി പിന്നെ ആയിരുന്നു അവരുടെ കല്യാണം ഒക്കെ നടന്നത്.

 

പിന്നെ കല്യാണം മൂന്നു വർഷത്തേക്ക് കുട്ടികൾ ഒന്നും ഉണ്ടായില്ല പിന്നെ ഒരുപാട് പ്രാർത്ഥനയും വഴിപാടുകളും ഒക്കെ നടത്തി ലക്ഷ്മി അമ്മ നാലുവട്ടം ഗർഭിണി ആയി, പക്ഷേ നാലുവട്ടവും അലസി പോയി, ഒടുവില്‍ പിന്നേം ഒരുപാട് പ്രാര്ഥനയും പൂജകളും ഒക്കെ ആയി ആണ് ലക്ഷ്മി അമ്മക്ക് അപ്പു ജനിച്ചത്.

 

ഇത്രേം ഉള്ളു ഈ അപ്പു , ഈ കാണുന്ന സ്വഭാവവും തടിയും  മാത്രേ ഉള്ളൂ കൊച്ചമ്മേ

 

ആരും ഇല്ല……. സ്വന്തവും ഇല്ല …. ബന്ധവും ഇല്ല…. ആരും ഇല്ല,

 

ഒറ്റ തടി…ലോകമേ തറവാട്….ആരെയും ഒന്നും ബോധിപ്പിക്കണ്ട, അഭിപ്രായം ചോദികണ്ട, അങ്ങനെ

അങ്ങോട്ട് ജീവിച്ച് പോകുന്ന ഒരു പാഴ്ജന്മം,,, അത്രേ ഉള്ളൂ….പറയുമ്പോ അപ്പൂന്റെ തൊണ്ട ഇടറുകയാണ്,

 

ഇനി ബന്ധുക്കള്‍ …അങ്ങനെ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കില്‍ ആറ് വർഷത്തോളം നിങ്ങടെ വീട്ടിൽ നിക്കുമ്പോ ആരേലും ഒക്കെ ഒന്ന് കാണാൻ ആയി വരില്ലായിരുന്നോ

 

അങ്ങനെ ആരും വന്നിട്ടില്ലല്ലോ… നല്ല രസമാണ്, ഈ ഒരു ലൈഫും ,,,,

 

ശ്രീമോളെ൦ ശ്യാം കുട്ടനെ൦ ഒക്കെ കാണുമ്പോ അപ്പുനൂ ഒരുപാട് അസൂയ ആണ്. അവര്ക്ക്  എല്ലാരും ഇല്ലേ,,,

 

പാവം അപ്പു…. ഉള്ളു നീറുന്നുണ്ട്, കണ്ണ് നിറയുന്നുമുണ്ട്,

 

മാലിനി അവന്റെ മുഖത്ത് നോക്കാൻ അശക്ത ആയിരുന്നു,

 

ആ അവസ്ഥ അവൾ ആലോചിച്ചപ്പോ അവളുടെ കണ്ണും നിറഞ്ഞു, സാരിയിടെ തലപ്പ് കൊണ്ട് അപ്പു കാണാതെ അവൾ കണ്ണുകൾ തുടച്ചു.

 

വേറെ ഒന്നും പറയാൻ നിന്നില്ല അങ്ങനെ ഇരിക്കുന്ന അവനോട് പിന്നെ എന്ത് പറയാൻ ആണ്.മാലിനി അവനോട് ഭക്ഷണം കഴിച്ചു കിടക്കാൻ ആയി പറഞ്ഞുകൊണ്ട് തിരികെ വീട്ടിലേക്ക് പോയി.

 

മാലിനി പോകുന്ന വഴിക്കു ആകാശത്തേക്ക് നോക്കി , ആ നക്ഷത്രം തന്നെ നോക്കി മിന്നുന്നുണ്ട് , അതേ അത് ലക്ഷ്മി തന്നെ ആയിരിയ്ക്കും അത് മിന്നല്‍ അല്ല , അത് ആ നക്ഷത്രം കരയുന്നത് ആണ്, അപ്പു വിഷമിക്കുമ്പോ അവന്റ്റെ കണ്ണീര് തുടക്കാന്‍  പറ്റാതെ പോയ ഒരു അമ്മനക്ഷത്രത്തിന്റ്റെ വിങ്ങി പൊട്ടി ഏങ്ങലടിച്ചുള്ള കരച്ചില്‍ തന്നെ ആണ് ……….. അങ്ങനെ ചിന്തിച്ചപ്പോ മാലിനിയുടെ കണ്ണുകള്‍ ഒരുപാട് ഒരുപാട് നിറഞ്ഞു.

 

<<<<<<<()>>>>>>>

 

അപ്പു നാളെ മാലിനി കൊച്ചമ്മയും പാറുവും ആയി അത്രയും ദൂരം പോകുന്നതിന്റെ ഒരുപാട് സന്തോഷത്തിൽ ആണ്, അവനു എന്താണ് പറയേണ്ടത് എന്ന് അറിയില്ല, അത്രക്കും സന്തോഷം,  അവൻ കണ്ണടച്ച് കിടന്നു പാറുവിന്റെ മുഖം മാത്രം ആണ് മനസ്സിൽ, എന്ത് പറയാൻ ലക്ഷ്മി അമ്മയെ പോലും ഓർമ വരുന്നില്ല, ഏതോ ജന്മാന്തര ബന്ധം തന്നെ ആകണ൦ , അല്ലാതെ ഇതുപോലെ  വരാൻ വഴി ഇല്ലല്ലോ. ഒരുമിച്ചുള്ള യാത്ര ക്കായി ഒരുപാട് മനസ്സിൽ അവൻ ആലോചിച്ചു സുഖമായി കിടന്നുറങ്ങി

 

<<<<<<<O>>>>>>>>

 

അന്നൊരു മഞ്ഞു പെയ്യുന്ന സന്ധ്യ സമയം ആയിരുന്നു.

 

അപ്പു തനറെ സാധനങ്ങൾ ഒക്കെ അടുക്കി രണ്ടു ബാഗുകളിലാക്കി, ഒന്ന് ഇടത്തെ കയ്യിലും മറ്റൊന്നും കയ്യിലും പിടിച്ചു, ഔട്ട് ഹസ്സിനു പുറത്തേക്കിറങ്ങി, വാതിൽ പൂട്ടി താഴ് ഇട്ടു. പതുക്കെ അതെല്ലാം എടുത്തു കൊണ്ട് പാലിയതു പൂമുഖതു എത്തി, സൈഡിൽ ബാഗ് ഒക്കെ വെച്ച്, കാളിങ് ബെൽ അടിച്ചു.

 

ശ്രിയ പുറത്തേക്ക് വന്നു, ഒരു മിഡിയും ടോപ്പും ഒക്കെ ഇട്ടാണ് സുന്ദരി ആണ് അവൾ അതിൽ. അവനെ കണ്ടതും അവളുടെ മുഖം ആകെ ചൂടായി

 

എന്താടാ മരതലയാ ,,,, മനുഷ്യനെ ശല്യപ്പെടുത്താൻ,, നശൂലം ഒരു കാര്യം ഇല്ലേലും വായ നോക്കി വന്നോളും.

അപ്പു അതൊക്കെ കേട്ട് ചുണ്ടിൽ ചെറു പുഞ്ചിരി തൂകി.

 

പാറു ഒരുപാട് അവനെ ചീത്ത പറഞ്ഞു, ഒരിക്കലും പറയാത്ത അത്ര , എല്ലാം ഒരക്ഷരം മിണ്ടാതെ ചിരിച്ചു കൊണ്ട് അവൻ കേട്ടിരുന്നു,

 

ചീത്ത പറഞ്ഞു അവൾ തളർന്നു,

കൊച്ചമ്മ ഇല്ലേ ശ്രിയ മോളെ

 

ഇവിടെ ആരും ഇല്ല, ഞാൻ മാത്രേ ഉള്ളു, നിനക്കെന്താ വേണ്ടത് അവൾ ചോദിച്ചു. അപ്പു വെറുതെ ഒന്ന് ചിരിച്ചു.

 

കയ്യിൽ ഇരുന്ന താക്കോൽ അവളുടെ കാല്പാദത്തിന് സമീപം വെച്ചു,  പോവാ ,,,,, അപ്പു

 

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് കേട്ട് അവളുടെ ദേഷ്യം ഒക്കെ മാറി.

മനസിലായില്ല

 

സാറ് അപ്പുനോട് പറഞ്ഞു എല്ലാ കടങ്ങളും തീർന്നു എന്ന് , കണക്കൊക്കെ നോക്കി, ഇനി പൊക്കോളാൻ പറഞ്ഞു.

 

കൊച്ചമ്മ വരുന്ന വരെ കാത്തു നിൽക്കുന്നില്ല , കാണാൻ വയ്യ വിഷമമാകും,

 

ശ്രിയ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.

 

എങ്ങോട്ടാ പോകുന്നെ ? അവളുടെ വാക്കുകളിൽ കുറച്ചു അലിവ് വന്നതുപോലെ.

 

അറിഞ്ഞൂടാ ശ്രിയ മോളെ , പോണം എങ്ങോട്ടെങ്കിലും പോണം, പോകാൻ ഒരു ഇടമില്ല , സാരല്ലാ , പോകാതെ പറ്റില്ലല്ലോ. കിട്ടുന്ന ബസ് കയറി പോകും , തോന്നുന്നിടത്തു ഇറങ്ങും

 

ഇനി എല്ലാം ഒന്നിൽ നിന്നും തുടങ്ങണം ജോലി വേണം, കിടക്കാൻ ഒരിടം ഉണ്ടാക്കണം , അറിഞ്ഞൂടാ ,,,,എന്തായാലും നോക്കാം…

 

ശ്രിയ അവനെ നോക്കി.

 

എന്തായാലും അപ്പുനു സന്തോഷം ആയിട്ടോ, പോണേനു മുന്നേ ശ്രിയ മോളുടെ കയ്യിൽ നിന്നും കുറച്ചു ചീത്ത വിളി ഒക്കെ കേൾക്കണം എന്നുണ്ടായിരുന്നു.അത് സാധിച്ചു. ഒരുപാട് സന്തോഷം ആയി.

 

പോട്ടെ ശ്രിയ മോളെ , കൊച്ചമ്മ വരുമ്പോ പറഞ്ഞാൽ മതി.

 

ഇനി ഇന്നാട്ടിലേക്ക് ഇല്ല, ഒരാളുടേം കൺവെട്ടത്തും വരില്ല

 

ശ്രിയ മോളുടെ കല്യാണം അറിയിക്കുക ആണെങ്കിൽ വരും ….

 

പിന്നെ ശ്രിയ മോളെ , ഒരു രസത്തിനു ആണെങ്കിലും ചിലപ്പോൾ ഒക്കെ ഒരുപാട് ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്,

ഒന്നും മനസ്സിൽ വെക്കരുത് , എല്ലാം മറന്നു കളഞ്ഞേക്കണം, ഈ അപ്പൂനേം….

 

ആരുടേം ഓർമ്മയിൽ അപ്പു ഉണ്ടാകില്ല എന്നറിയാം ,

 

സമയം ഒരുപാട് ആയി ,,ഇറങ്ങാണ്‌..

അപ്പു അവിടെ നിന്നും തിരിഞ്ഞു ബാഗ് ഒക്കെ എടുത്തു പാവം തിരിഞ്ഞു നടന്നു…..

 

അപ്പൂ ,,,,,,,,,,,,,,,,,,,,, ഈണത്തിൽ താളത്തിൽ ഒരു വിളി.

 

ശ്രിയ ആണ്, പക്ഷേ ദേഷ്യത്തോടെ ഉള്ള വിളി അല്ല ,

 

അവൻ തിരിഞ്ഞു, അവൾ കണ്ടു അവന്റെ കണ്ണിന്റെ കോണിൽ നിന്നും ഒരിറ്റു കണ്ണീർ പൊടിയുന്നത്.

അപ്പു പോകണോ അപ്പു?  അവൾ ചോദിച്ചു.

 

നിന്നിട്ടു എന്തിനാ, അപ്പുന്റെ അടിമ ജീവിതം അവസാനിച്ചില്ലേ, ഇപ്പൊ സ്വതന്ത്രനല്ലേ…

 

അപ്പു ഒന്ന് ചിരിച്ചു.പറഞ്ഞു.

 

അപ്പൊ അപ്പു പോയാ പിന്നെ ഞാൻ ആരെയാ പെട്ടതലയാ, മരത്തലയാ, മരമാക്രി എന്നൊക്കെ വിളിക്ക്യാ?

ആരോടാ ഞാൻ ദേഷ്യപെടുക, ആരോടാ ഞാൻ തല്ലു കൂടാ ?

 

അപ്പു വെറുതെ ഒന്ന് ചിരിച്ചു.

 

പൊന്നൂനു നിന്നോട് തല്ലുപിടിച്ചു ദേഷ്യം കാണിച്ചു കൊതി തീർന്നില്ല അപ്പു. അത് പറഞ്ഞപ്പോ ശ്രിയയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

 

അതിനും അപ്പുനു ചിരി മാത്രേ ഉണ്ടായിരുന്നുള്ളു .അവൻ എന്ത് പറയാൻ ആണ്.

 

സാരല്യ ശ്രിയ മോളെ , അതൊക്കെ പതുക്കെ മറക്കും , അപ്പൊ അപ്പുവും ഓർമ്മ മാത്രം ആകും

 

വേണ്ട ,,,, അങ്ങനെ ഓർമ്മ ആകണ്ട അപ്പു ,,,,, ശ്രിയയുടെ കണ്ണ് ഒരൽപം നിറഞ്ഞു.

 

ഞാൻ അല്ലെ അപ്പു ആരോടും പറയാത്ത പാറു ,, അപ്പൊ പാറൂനെ ഇട്ടേച്ചു പോകുവോ? ശ്രിയയുടെ കണ്ണൊക്കെ നിറഞ്ഞു അവൾ താഴേക്ക് ഇറങ്ങി വന്നു.

 

അപ്പുനു സമീപം ആയി നിന്നു.

 

അപ്പുനു അവളുടെ മുഖത്തേക്ക് നോക്കാൻ സാധിക്കുന്നില്ലല്ലോ

 

അവൻ മുഖം ഒരൽപം താഴേക്ക് ആക്കി

ഇഷ്ടമല്ലല്ലോന്നെ ,,, വെറുപ്പല്ലേ…?

 

അത് ചോദിച്ചപ്പോ അപ്പുനെ സങ്കടം വാക്കുകളിൽ നിറഞ്ഞിരുന്നു.

 

ആരാ പറഞ്ഞത് ഇഷ്ടമല്ല എന്ന് ,,,,,,,,,,,,അവൾ  അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

 

എന്നും അത് തന്നെ അല്ലെ പറയുന്നത് , എന്നും ദേഷ്യം അല്ലെ… അപ്പു ഒരുപാട് കാത്തിരുന്നായിരുന്നു

പാറൂനെ , പിന്നെയാ അപ്പൂന് മനസിലായത്  പാറൂനു അപ്പൂനെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല എന്നു , അപ്പു ഇങ്ങനെ കഥ അറിയാതെ ആടിക്കൊണ്ടിരിക്കുകയെ ഉള്ളു ,,,  ഈ അപ്പു പൊട്ടൻ ആണ് , വെറും പൊട്ടൻ

അപ്പു വിങ്ങി പൊട്ടി പറഞ്ഞു,

 

എൻറെ അപ്പൂവല്ലേ ,,, ഈ പാറൂന്റെ അപ്പൂവല്ലേ ,,,അപ്പൊ പിന്നെ പാറൂനു ഇഷ്ടം ഉള്ളതൊക്കെ കാണിക്കലോ , ദേഷ്യം കാണിക്കുന്നതും , തല്ലുപിടിക്കുന്നതും ഒക്കെ അതുകൊണ്ടല്ലേ ,,,എന്ന് വെച്ച് അപ്പു എന്റെ അപ്പു അല്ലാതാകുമോ ? അവളും  വിങ്ങി പൊട്ടി തുടങ്ങി..

അപ്പുനു ഒന്നും പറയാൻ പറ്റുന്നില്ല ,

 

എൻറെ അപ്പു പൊട്ടൻ അല്ല , ആകുകയും ഇല്ല ,, ഞാൻ അല്ലെ പൊട്ടിപ്പെണ്ണ്,,,,,,

 

അതുകേട്ടു അപ്പു കയ്യിലെ ബാഗ് നിലത്തു വെച്ച് കൈകൊണ്ട് കണ്ണ് തുടച്ചു

 

പക്ഷെ സങ്കടം സഹിക്കാൻ പറ്റാതെ അവൻ ഏങ്ങലടിച്ചു പൊട്ടിക്കരഞ്ഞു.

 

അത് കണ്ടു സങ്കടം സഹിക്കാൻ വയ്യാതെ പാറു അവനരികിലേക്ക് വന്നു

 

എന്തിനാ അപ്പു കരയുന്നതു ? അത് ചോദിച്ചപ്പോൾ അവളും കരഞ്ഞു തുടങ്ങി

 

എന്തിനാ പാറു കരയുന്നതു ? അപ്പു തിരികെ ചോദിച്ചു.

 

അപ്പു കരഞ്ഞ പാറുവും കരയും ,,അപ്പോളും അവൾ കരയുകയായിരുന്നു.

എന്തിനാ ന്റെ അപ്പു കരഞ്ഞത് ?

 

എന്റെ പാറൂനെ വിട്ടു പോകണമല്ലോ എന്നോർത്തിട്ടാ ..

 

എന്നെ ,,, ഒന്ന് കെട്ടി പിടിക്കുവോ ,അപ്പു ,,, ഒരു അപേക്ഷ പോലെ പാറു ചോദിച്ചു

 

അപ്പുനു എന്താണ് ചെയ്യേണ്ടത് എന്നറിയില്ല ,

 

എന്നെ കെട്ടിപിടിക്കാനല്ലേ പറഞ്ഞത്… സങ്കടത്തിലും അവൾ ദേഷ്യപ്പെട്ടു.

 

പെട്ടെന്ന് അപ്പു പാറുവിനെ അല്പം മടിച്ചു ആണെങ്കിലും കെട്ടിപിടിച്ചു

അവൾ അവനെ ശക്തിയായി തന്റ്റെ മാറുകളിലേക്ക് അടുപ്പിച്ചു, അവന്റെ ബലിഷ്ഠമായ നെഞ്ചിൽ അവളുടെ മാറിടങ്ങൾ ചൂട് പകർന്നു അമർന്നിരുന്നു.

 

പാറു അവളുടെ തല അവന്റെ തോളിൽ  ചേർത്ത് വെചു,

 

കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.

 

അപ്പു പോവോ ?

 

അവനറിയില്ല എന്താണ് പറയേണ്ടത് എന്ന്.

 

അപ്പു പോയാ പിന്നെ പാറു തനിച്ചാകില്ലേ ?

 

പാറു തനിച്ചാകില്ലല്ലോ, പാറൂനു എല്ലാരും ഇല്ലേ ‘അമ്മ അച്ഛൻ ഏട്ടൻ വീട്ടുകാര് വീട് പണം ,എല്ലാം ഇല്ലേ , അപ്പൂന് അല്ലെ ആരും ഇല്ലാത്തതു….ആരും ഇല്ല അച്ഛൻ ഇല്ല ‘അമ്മ ഇല്ല ബന്ധുക്കൾ ഇല്ല വീടില്ല ഒന്നുമില്ല

അപ്പു വിങ്ങുകയാണ്,

 

അതൊക്കെ എന്റെ അപ്പൂന് പകരം ആവോ ?  പാറു ഏങ്ങലടിച്ചു ചോദിച്ചു.

അപ്പു ഒന്നും മിണ്ടിയില്ല ,

അപ്പുനു ആരും ഇല്ലെങ്കിൽ പിന്നെ ഈ  പാറു അപ്പുന്റെ ആരാ ?,,,,,,

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.