അപരാജിതൻ 4 [Harshan] 6764

 

അന്ന് ആദി വിശ്വനാഥന്‍ സാറിനെ കാണാന്‍ ആയി ക്യാബിനില്‍ ചെന്നു, അപ്പോള്‍ അദ്ദേഹം ഒരു കെട്ടില്‍ ഇല്‍ ചായ ഉണ്ടാക്കുക ആയിരുന്നു, ആദിയെ കണ്ടപ്പോ തന്നെ ചിരിച്ചു കൊണ്ട് അവനെ അവിടെ ഇരുത്തി അവനും ചായ ഉണ്ടാക്കി പകര്ന്നു കൊടുത്തു, ആദിക്ക് സത്യത്തില്‍ അത്ഭുതം  ആയിരുന്നു, ഒരുപാട് ഓഫീസേർസ്‌നെ  കണ്ടിടുണ്ട് , പക്ഷേ ഇത്ര നല്ല ഒരു വ്യക്തിത്വം ഉള്ള ഒരു മനുഷ്യന്‍ ആദ്യമാണ്, അവന് ഓർമ്മ  ഉണ്ടായിരുന്നു, അവന്റെ അച്ഛനും അദേഹത്തെ കുറീച് നല്ലതേ പറയാന്‍ ഉണ്ടായിരുന്നുള്ളൂ,

 

പറയൂ ആദി … എങ്ങനെ ഉണ്ട് പുതിയ ഓഫീസ് ഒക്കെ?

 

സര്‍ ,,തുടങ്ങിയിട്ടല്ലേ ഉള്ളു , ഒന്നും പറയാറായിട്ടില്ല.

 

ഒരുപ്രശ്നവു0 വേണ്ട, ഭയവും വേണ്ട, മാലിനി മാഡം എന്നെ വിളിച്ച് പറഞ്ഞിരുന്നു, എന്തു ബുദ്ധിമുട്ട് ഉണ്ടെലും വന്നു പറയുക, അത് പോലെ ഈ വാതില്‍ എപ്പോളും തുറന്നു തന്നെ ആണ് കിടക്കുക, വെറുതെയും വരാം കേട്ടോ … അദ്ദേഹം ചിരിച്ചു.

 

ജയദേവനുമായി വളരെ നല്ല രീതിയില്‍ തന്നെ ആയിരുന്നു, ഇനി ആദിയുമായി അങ്ങനെ പോകട്ടെ ,

എന്നാലും ഇപ്പോളും ജയദേവന്റെ കാര്യത്തില്‍ എനിക്കു വിശ്വസം ഇല്ല, ഞാന്‍ അറിയുന്ന ജയദേവന്‍ അങ്ങനേ ഒന്നുമല്ല. അത് കേട്ടപ്പോ ആദിയുടെ മുഖം മങ്ങി. വിശ്വനാഥന് അത് മനസിലായി

 

അത് വിട്ടുകള, അതൊക്കെ പോകട്ടെ , പിന്നെ ആദി ആദ്യം ഒന്നു നമ്മുടെ ഫാക്ടറി ഒക്കെ പോയി കാണുക, നമ്മുടെ മാനുഫാക്ചറിങ് ഒക്കെ ഒന്നു മനസിലാക്കുക, പിന്നെ നിങ്ങള്‍ ആണ് റെവന്യൂ ഉണ്ടാക്കുന്നവര്‍ അതുകൊണ്ടു തന്നെ എന്തു ഇന്ഫലര്മേഷനുകളും നമ്മളോട് കൂടെ പറയുക, കാരണം ഒരുമിച്ച് പ്രവർത്തിച്ചാൽ ആണ് നമുക്ക് നമൂക്ക് ഒരു റിസല്ട് ഉണ്ടാക്കാന്‍ സാധിക്കൂ. ശ്യാം തുടക്കകാരന്‍ ആണല്ലോ, ആദി നന്നായി ഹെല്പ് ചെയ്യുക.

 

അവര്‍ ചായ കുടി തുടർന്നു.

സര്‍ … പ്യൂണ്‍ ആണ്,

എന്താ വിജയാ.

ഏതോ യത്തീം ഖാനയിലെ  ആൾകാർ വന്നീടുണ്ട് ,സാറിനെ കാണണം എന്നു പറഞ്ഞു.

 

ആ അ ആയിക്കോട്ടെ , അവരോടു വരാന്‍ പറയൂ.

 

അപ്പോളേക്കും ആദി ചായ ഒക്കെ കുടിച്ചു

അവനും എഴുന്നേറ്റ്.

 

ആദി ഫാക്ടറിയില്‍ സതീഷ് ഉണ്ട്, ഞാന്‍ പറഞ്ഞോളാ, പോയി എല്ലാം കണ്ടു നന്നായി മനസിലാക്കു, അതുപോലെ എന്തു നിര്ദേ,ശങളോ ഒക്കെ ഉണ്ടെങ്കില്‍ എന്നോടു പറയുക, ഞാന്‍ ഒക്കെ പഴേ ആളുകളാ,നിങ്ങള്‍ ഒക്കെ ചെറുപ്പകാര ആണ്, ഐഡിയകല്‍ ഒക്കെ പറഞ്ഞാല്‍ നമുക് ഗുണകരം ആണെങ്കില്‍ നമുക്ക് ഇംപ്ലെമെന്റ്  ചെയ്യാന്‍ സാധിയ്ക്കും. അറിവുകള്‍ എപ്പോളും പങ്കുവെക്കാന് മനസ് കാണിക്കുക.

 

ശരി സര്‍ , ഞാന്‍ എന്നാല്‍ അങ്ങോട് പോയികോട്ടെ..

 

ആവട്ടെ …

 

ആദി ചിരിച്ചു കൊണ്ട് ക്യാബിനില്‍ നിന്നും ഇറങ്ങി.

 

അദ്ദേഹം അവനെ നോക്കി പാവം കുട്ടി, എന്നു കൂടെ പറഞ്ഞു, അപ്പോള്‍ തന്നെ മാലിനിയെ വിളിച്ച് വിവരം പറഞ്ഞു, നോക്കികെ അപ്പുവിന് ഒരു വിഷമവും ഇല്ലാതിരിക്കാന്‍ മാലിനി എന്തൊക്കെയാ ചെയ്യുന്നത് എന്നു.

വിജയന്‍  ചേട്ട൯ അപ്പോളേകും ആദിയുടെ അടുത്ത് വന്നു, സാര്‍ വരരായോ ഫാക്ടറി കാണാന്‍ പോകണ്ടെ..

ആ ചേട്ടാ നമുക് ഇറങ്ങാം ,

 

ഫാക്ടറി ഒരല്പ്പം  മാറി ആണ്, ഫാന്‍ , സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റ൪ , അതൊക്കെ ആണ് അവിടെ നിര്മ്മിലക്കുന്നത്,

 

വിജയേട്ടാ ഈ യത്തീം ഖാനയും സറും തമ്മില്‍ എന്തു ബന്ധം.

 

ആ അങ്ങേര് ഒരു പാവം മനുഷ്യന്‍ ആണ് ഒരുപാട് സഹായങ്ങള്‍ ചെയ്യും, കുടുംബസ്വത്തും ഉണ്ട് , പഠിക്കാനും അതുപോലെ രോഗികള്ക്കുംയ ഒക്കെ ആയി ഒരുപാട് സഹായങ്ങള്‍ ചെയ്യും, എന്നാല്‍ വിളിച്ച് പറയുകയും ഇല്ല , ചിലര് പത്തു രൂപ കൊടുത്തല്‍ പോലും വീഡിയോ ഉണ്ടാക്കി നാട് നീളെ  പറഞ്ഞു നടക്കുമ്പോ ഇങ്ങേരെ പോലുള്ള ആളുകള്‍ ഉണ്ട് ഇടത്തു കൈ ചെയ്യുന്നത് വലത് കൈ പോലും അറിയതിരിക്കാന്‍ നോക്കുന്നവര്‍,

കഴിഞ്ഞ ഇടക്ക് എന്റെ വീടിന് സമീപം ഒരാള്‍ തെങ്ങില്‍ നിന്നു വീണു പരിക്ക് പറ്റി പോയത് ആണ് തളർന്നു പോയി , ഞാന്‍ വന്നു പറഞ്ഞപ്പോ അവര്ക്കുള്ള മരുന്നുകള്‍ വീട് സാധങ്ങള്‍ ഒക്കെ വാങ്ങാനായി പണമൊക്കെ  തന്നു അയച്ചു.

 

 

ഓഹോ … അപ്പോ മനുഷ്യത്വം ഉള്ളവരും ഉണ്ട്ല്ലേ …വിജയേട്ടാ………………

 

പിന്നെ അങ്ങേര് ഒരു ഉപദ്രവകാരി അല്ല, ആരെയും വഴക്കു പറയുന്നപ്പോലും കേട്ടിട്ടില്ല, നല്ലൊരു മനുഷ്യന്‍ ആണ്.

 

ശരിയാ അതുകൊണ്ടല്ലേ മാലിനികൊച്ചമ്മയും വിശ്വനാഥന്‍ സാറിനെ വിളിച്ച് തന്റെ കാര്യം ശ്രദ്ധ കൊടുക്കണം എന്നു പറഞ്ഞത്.

 

ആദി പിന്നെ ഫാക്ടറി ഒക്കെ കണ്ടു പ്രവർത്തനങ്ങളോക്കെ  ഒക്കെ മനസിലാക്കുവാന്‍ ആയി പോയി.

 

<<<<<0>>>>>>

 

 

ശ്രിയ അന്ന് ഇടയ്ക്കിടെ നോക്കിയിരുന്നു ആ യുവാവ് അവിടെ എങ്ങാനും ഉണ്ടോ എന്ന് , ഒരു മായാജാലക്കാരനെ പോലെ അയാൾ എവിടെയോ മറഞ്ഞു പോയിരുന്നു.

 

അന്ന് നൃത്ത മത്സരങ്ങൾ ഒക്കെ ആയിരുന്നല്ലോ പങ്കെടുത്തതിനൊക്കെ അവൾ  എല്ലാത്തിനും ഫസ്റ്റെ അടിച്ചു എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ.

 

അന്ന് വൈകേട്ട് ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാന വിതരണം ഒക്കെ ആയിരുന്നു. അതിൽ നമ്മുടെ ശ്രിയയുടെ പേര് വിളിച്ചു ശ്രിയ പോയി പേര് വിളിക്കുന്നത് അനുസരിച്ചു പോയി സമ്മാനങ്ങൾ ഒക്കെ വാങ്ങി.

ശ്രിയ അവിടത്തെ സൂപ്പർ സ്റ്റാറും ബ്യുട്ടി ക്യുനും ഒക്കെ ആണല്ലോ.

 

അവൾ സമ്മാനം വാങ്ങിക്കാൻ പോകുന്ന സമയം രണ്ടു സീനിയേഴ്സ് പരസ്പരം നോക്കി ഒന്ന് തലയാട്ടി ഒരു മൊട്ടത്തലയനും പിന്നെ ഒരു ബുൾഗാനും.  ആ ബുൾഗാൻ താടി  ശ്രീയുടെ ഫോട്ടോസ് എടുത്തു മൊബൈലില്‍, ശേഷം മൊബൈലില്‍ തന്നെ ആര്ക്കോ  മെയില്‍ ചെയ്തു അതില്‍ അവളുടെ പാടുന്ന ഫോട്ടോസ് , നൃത്തമാടുന്ന ഫോട്ടോസ് എല്ലാം ഉണ്ടായിരുന്നു.

 

അവർ അവരുടെ തന്നെ ഒരു ക്ലാസ്സ് മേറ്റ്നെ കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു ഒരു തംസ് ആപ്പ് അടയാളം കാട്ടി , ആ പെണ്ണും അതുപോലെ തന്നെ കാട്ടി, ശേഷം അവൾ അവരുടെ അടുത്തേക്ക് വന്നു, എന്നിട്ടു ശ്രീയ ഇരിക്കുന്ന നിരയിൽ ഇരുന്ന ഒരു പെൺകുട്ടിയെ വിളിച്ചു, അവള്‍ ശ്രീയുടെ ഫ്രെണ്ട് ആയിരുന്നു , അവൾ അവരെ കണ്ടതോടെ തന്നെ ആകെ ഭയന്നു വിളിച്ചു , സീനിയർ പെണ്ണ് അവളെ വേഗം അവരുടെ അടുത്തേക്ക് ചെല്ലാൻ ആയി ആംഗ്യം കാണിച്ചു. അവൾ വിളിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്ന്, അവർ മൂവരും അവളെയും കൊണ്ട് ഓഡിറ്റോറിയത്തിന് പിന്നിലേക്ക് ചെന്ന്.

 

അവൾ ആ ശ്രിയ , അവളെ നീ റെഡി ആക്കണം…………….കേട്ടോ ആ സീനിയർ പെണ്ണ് പറഞ്ഞു.

 

ചേച്ചി , പ്ലീസ് എനിക്ക് പറ്റില്ല , ദൈവത്തെ ഓർത്തു എന്നെ വെറുതെ വിടണം . എനിക്ക് ആവില്ല

 

അതെന്താടി പുല………മോളെ  ആകാത്തെ ….എന്ന് പറഞ്ഞു ആ ബുൾഗാൻ താടിക്കാരൻ അവളുടെ കഴുത്തിന് പിടിച്ചു , അവൾ ശ്വാസം കിട്ടാതെ വലഞ്ഞു, അപ്പോളേക്കും മറ്റുള്ളവർ അവനെ പിടിച്ചു മാറ്റി.

 

നായിന്റെ മോളെ ,,,നിനക്കു പറ്റില്ലെങ്കിൽ പറ്റിക്കാൻ ഞങ്ങൾക്ക് അറിയാം…………………കാണണോ ?

അയ്യോ വേണ്ട ചേട്ടാ,,,,,,,,,,,,,,എന്നെ ഒന്ന് വെറുതെ വീട് ഞാൻ നിങ്ങള്ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ..

നീ ദ്രോഹം ഒന്നും ചെയ്യാതിരിക്കാൻ ആണ് ,

 

ഞങ്ങൾ അങ്ങോട്ട് പറയും അങ്ങനെ നീ ചെയ്താൽ മതി   ഓണം സെലിബ്രെഷൻ വരികയാണ് അന്നത്തേക്കു പ്ലാൻ ചെയ്യണം, മനസിലായല്ലോ സ്ഥലം നിനക്കറിയാല്ലോ…………..

 

ആ കുട്ടി പാവം ഞെട്ടി വിറച്ചു , കണ്ണൊക്കെ ആകെ പേടിച്ചു ചുവന്നു, ആകെ ഭയപ്പാടിൽ ആണ്.

 

നീ മര്യാദക്ക് ആണെങ്കിൽ നീ ഭയക്കേണ്ട , അല്ലെങ്കിൽ നിന്റെ വീട്ടുകാർ അടക്കം ….. അറിയാല്ലോ.

 

അതുകൂടെ കേട്ടതോടെ  ആ കുട്ടിയുടെ നല്ല ജീവൻ അങ്ങോട്ട് പോയി.

ഞാൻ നോക്കാം …. ഞാൻ നോക്കാം പേടിച്ചു അവൾ പറഞ്ഞു

നോക്കിയാൽ നിനക്ക് കൊള്ളാം…………….

ശ്രിയ ……………..അവളെ ആണ് വേണ്ടത് ……………….

അവർ എന്തെല്ലാമോ തീരുമാനിച്ചു ഉറപ്പിച്ച പോലെ-

 

 

<<<<<<O>>>>>>>

അപ്പു ജോലി കഴിഞ്ഞു എത്തി.

മാലിനി പുറത്തു പൂമുഖത്തു ഇരിക്കുന്നുണ്ടായിരുന്നു. അപ്പു ഒന്ന് ചിരിച്ചു, മാലിനി യും അവനെ നോക്കി

ചിരിച്ചു.

ഒരു അമ്മയുടെ വ്യഥകൾ ആ മുഖത്ത് ഉണ്ട്, അത് പക്ഷെ ശ്യാമിനോ ശ്രീയക്കോ വേണ്ടി അല്ല , അപ്പുവിന് വേണ്ടി തന്നെ ആണ്. ആ മുഖത്ത് നിന്നും അത് വ്യക്തം ആണ്.

 

എന്തായി അപ്പു മുഖത്ത് ഒരു സന്തോഷമുണ്ടല്ലോ ? മാലിനി തിരക്കി

 

ആ കുഴപ്പമില്ല

 

ഓഫീസ് ഒക്കെ എങ്ങനെ ഉണ്ട്,

 

നന്നായി ഇരിക്കുന്നു, മനുഷ്യത്വം ഉള്ള ഒരുപാട് പേര് അവിടെ ഉണ്ടല്ലോ , അപ്പു പറഞ്ഞു.

 

അതെന്താ അപ്പൊ എനിക്ക് മനുഷ്യത്വം ഇല്ലാ എന്നാണോ പറഞ്ഞു വരുന്നത്.

അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ, അതുള്ളതു കൊണ്ടല്ലേ എന്റെ ഭയം ഇല്ലാതാക്കാൻ എനിക്ക് വിഷമ൦ ഉണ്ടാകാതിരിക്കാൻ വിശ്വനാഥൻ സാറിനെ വിളിച്ചു  പറഞ്ഞത് കൊച്ചമ്മ… ഉള്ളിൽ നിറയുന്ന സ്നേഹം ആണവന്റെ വാക്കുകളിൽ.

 

ഞാനോ ,,,, ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല ,,, മാലിനി അഭിനയിച്ചു.

 

കള്ളി ,,,,,,,,,,,അഭിനയിക്കേണ്ട കേട്ടോ ,,,എനിക്കറിയാം……….അപ്പു ഒരു കള്ള ചിരി ചിരിച്ചു

 

ഒപ്പം മാലിനിയും ,

 

പോടാ ,,,,,,,,,,,,,,,,,,തൊരപാ,,,,,,,,,,,,,,,,അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ഈ വീട്ടിൽ ഉള്ളവർക്ക് ഒക്കെ എന്ത് പറ്റിയതാണാവോ

 

ഇന്ന് ഒരാൾ രാവിലെ എന്നെ വിളിച്ചത് മരത്തലയാ , മരമാക്രി , പെട്ട തലയ, പിതകാടി , ചീള് ചെക്കാ എന്ന് ,

 

ഇപ്പൊ വേറെ ഒരാള് തോരപ്പാ എന്ന് ,,,,,,,,,,,ഭയങ്കരം തന്നെ

 

അപ്പോളേക്കും പാറു അങ്ങോട്ട് വന്നു,

 

അപ്പുവിനെ കണ്ടപ്പോ അവളുടെ മുഖത്തു ആ ചൂടും പരിഭവവും ഒക്കെ മിന്നിമറഞ്ഞു.

 

അപ്പു നീ അറിഞ്ഞോ , എന്റെ പൊന്നുവിന് ഒരുപാട് പ്രൈസുകൾ കിട്ടി , പാട്ടിനും ഡാൻസിനും ഒക്കെ കോളേജിൽ അവൾ സ്റ്റാറാ…..എന്റെ മോള് ഉണ്ടല്ലോ മിടുക്കി ആണ് നിന്നെ പോലെ അല്ല ,,

 

അത് കേട്ടപ്പോ പാറുകുട്ടിയുടെ മുഖത്തു അല്പം നാണവും മുഖം പ്രകാശപൂരിതം ആകുകയും ചെയ്തു.

 

അത് പിന്നെ അങ്ങനെ അല്ലെ വരൂ ,,,, ഞാൻ ഇവിടെ കേൾക്കുന്നതല്ലേ ശ്രീ മോളുടെ പാട്ടുകൾ ,,,ആഹാ

എന്തുരസമാ ഒറ്റ കാര്യമേ ഉള്ളു അതൊക്കെ എന്ത് ഭാഷാ ആണെന്ന് മാത്രം മനസിലാകുന്നില്ല, മലയാളമോ ഇംഗ്ലിഷിലൊ ആയിരുന്നെ മനസിലാക്കാൻ എളുപ്പം ആയിരുന്നു , ഇതൊക്കെ എന്ത് ഭാഷ ആണാവോ എന്തോ…

 

ആ അതുകൊള്ളാം കർണാടിക് സംഗീതത്തിൽ കൃതികൾ ഒക്കെ തെലുഗു അല്ലെ തമിഴും ഉണ്ടാകും ..മാലിനി മറുപടി പറഞ്ഞു

 

ആ അങ്ങനെ ആണല്ലേ ,,, അതാണ് ,,,അങ്ങനെ പറ ,,,വെറുതെ അല്ല ,,, എനിക്ക് അർഥം ഒന്നും മനസിലാകാത്തത് , അല്ല ഈ അർഥം ഒക്കെ അറിഞ്ഞിട്ടാണോ ശ്രീമോള് പാടുന്നത്.

 

പോടാ പൊട്ടൻ ചങ്കൂ ,,,, ഞാൻ നിന്നെ പോലെ അല്ല ,,,,,,,,,,,,,,,ശ്രീയ ഇത്തിരി കോപപ്പെട്ടു.

 

പൊന്നു …………………… മാലിനി ഉറക്കെ വിളിച്ചു

 

അതുകേട്ടു അവൾ ശാന്ത ആയി.

 

ആ അത് ശരി ആണ്,

 

കാര്യം ശ്രീമോൾക്ക് അതൊക്കെ പാടി സമ്മാനം കിട്ടും , പക്ഷെ എന്റെ ഒപ്പം പാടി ജയിക്കൽ ബുദ്ധിമുട്ടു ആണ് കെട്ടോ ? ഞാനും ഒരു ചെറിയ സംഗീതജ്ഞൻ ആണ്, ബാത്രൂം സിംഗർ ,

 

പോടാ പോടാ …. ശ്രീയ പറഞ്ഞു.

 

അത് കൊള്ളാമല്ലോ , നീ പാടുമോ , മാലിനി ചോദിച്ചു.

 

പിന്നെ ശ്രീമോള് പാടുന്ന  കേട്ട് കേട്ട് സംഗീതത്തിനോട് എനിക്കും പ്രിയം ആയി , പിന്നെ ഞാൻ തന്നെ എന്റെ ഗുരു ആയി, ഇപ്പൊ ജയചന്ദ്രൻ സാറ് കഴിഞ്ഞാൽ അടുത്ത ഭാവഗായകൻ ഞാൻ ആണ് ,,,

 

ആണോ ,,,എന്നാ നമുക്ക് ഒരു മത്സരം നടത്തിയാലോ ..മാലിനി ചോദിച്ചു.

 

അത് വേണോ,,, അപ്പു ചോദിച്ചു.

 

വേണം …. ശ്രിയ പറഞ്ഞു, നീ നോക്കിക്കോടാ നിന്നെ ഞാൻ പൊട്ടിക്കും.

 

അങ്ങനെ ആണോ എന്നാ ശരി,

 

എനിക്ക് അധികം വരികൾ ഒന്നും അറിയില്ല ഒരു നാലു വരി പോരെ ,,, അപ്പു ചോദിച്ചു.

 

ആ അത് മതി, ശ്രിയ പറഞ്ഞു.

ഒരു കാര്യം ചെയ്യാം ആദ്യം അപ്പു പാടട്ടെ , അവന്റെ പാട്ടിനെ വെല്ലുന്ന ഒരു പാട്ടു പൊന്നു പാടണം

 

ശരി ‘അമ്മ ….. പൊന്നു പറഞ്ഞു.

 

അയ്യോ ആദ്യമോ ഞാനോ

 

അതെ ആദ്യം തന്നെ ,,,

 

ശരി

 

അപ്പോളേക്കും പൊന്നു മൊബൈൽ ഓൺ ചെയ്തു ശ്രുതി ആപ്ലികേഷൻ എടുത്തു.

 

പറയടാ ചീള് ചെക്കാ ,,,പിച്ച് …പിച്ചു പറ..

.

അതുകേട്ടു അപ്പു അവന്റെ കയ്യിൽ തന്നെ ആഞ്ഞു പിച്ചി , ഒരു പിച്ച് പീച്ചിയിട്ടുണ്ട് അത് പോരെ , ഒരു പാട്ടു പാടുന്നതിനു പിച്ചണം എന്നൊക്കെ പറഞ്ഞാ കഷ്ടം ആണ്

 

എടാ പെട്ടതലയാ നിന്റെ ശ്രുതി പറ ,,,പിച്ച്……. ശ്രീയ തലയ്ക്കു കൈ കൊടുത്തു. ,മാലിനി തടിക്കും കൈ കൊടുത്തു.

 

ആ ആ സാധനം സംഗതി ഷഡ്ജം  ,,,, എനിക്ക് അങ്ങനെ ഒന്നും ഇല്ല , അതിപ്പോ ഏതു ശ്രുതി ആണേലും എനിക്ക് കപ്പൽ ആണ് , ഞാൻ ഏതു ശ്രുതിയും പാടും , എനിക്ക് അന്തവിശ്വാസങ്ങൾ ഒന്നും ഇല്ല ,  പണ്ട് ത്യഗരാജ സ്വാമികൾ ജനിച്ചു പോയി ഇല്ലാരുന്നേ ഞാൻ മൂപ്പര് ആകേണ്ടിയിരുന്നതായിരുന്നു ഈ കൊല്ലത്തെ ,,,,, അല്ല പിന്നെ

 

ശരി….. ശ്രിയ ഒരു രണ്ടു കട്ടക്കുള്ള ശ്രുതി ഇട്ടു

 

അപ്പു  അപ്പൊ തന്നെ ആ…………..ആ………………..ഒന്ന് ചേർത്ത് പിടിച്ചു , പിടിക്കുമ്പോ ഒക്കെ വായിൽ നിന്നും വെള്ളി ആണ് വരുന്നത് , അതുകേട്ടു പൊന്നുവും മാലിനിയും ചിരിക്കുന്നുണ്ടു.

 

അപ്പു ശ്വാസം ഉള്ളിലേക്ക് എടുത്തു , ഒന്ന് ബലം പിടിച്ചു ,

 

നീ എന്താ പാട്ടു പാടാൻ പോകാനോ അതോ വിറകു വെട്ടുവാനോ? ശ്രീയ ദേഷ്യം കൊണ്ട് ചോദിച്ചു.

അതെ …………….. ആ തംബുരു ഇട്ടു കൈ കൊണ്ട് രണ്ടു കാണിക്കൽ കാണിച്ചു മനുഷ്യന് മനസ്സിലാവാത്ത ഏതൊക്കെയോ ഭാഷയിൽ കുറെ സ പ മ പ ,

 

പിന്നെ കുറെ നീട്ടി  ആ,,,,,,,   ഈ ………………ഒക്കെ ഇട്ടു കാണിക്കുന്ന ചീള് പരിപാടി അല്ല ഇത് ,

 

സംഗീതം ആണ് സംഗീതം …

..

ഭാവം ആണ് ഭാവം ,

 

ഭാവം വരണമെങ്കിൽ ഇത്രേം ഒക്കെ ബലം പിടിക്കേണ്ടി വരും ….

….

മാലിനി കൊച്ചമ്മേ എന്നെ എന്റെ രീതിയിൽ പാടുവാൻ അനുവദിക്കൂ….എന്നെ ഡിസ്റ്റര്ബ്ക ചെയ്യരുത് എന്നു പറയൂ  , ബുദ്ധിപരമായ നീക്കങ്ങളാണ് ഇതില്‍ ഉള്ളത്. തന്ത്രങ്ങള്‍ ആണ് രാജതന്ത്രങ്ങള്‍…

.

പൊന്നു , അവൻ അവന്റെ രീതിയിൽ പാടിക്കോട്ടെ , നീ ശല്യപെടുത്തല്ലേ…

 

ആ ശരി …നീ പാടടാ മരത്തലയാ …….

 

ആ അങ്ങനെ മര്യാദക്ക് പറ……..അപ്പു വീണ്ടും ഭാവഗായകൻ ആകാനുള്ള തയാർടുപ്പിൽ ആണ്.

 

ആ …… ആ ……. ആ ……………ശബ്ദം ഉയർത്തിയപ്പോ അപ്പുവിന്റെ തൊണ്ട വെള്ളി വീഴ്ത്തി.

 

കർണ്ണ കടോരമായ ആ നാദം കേട്ട് ശ്രിയ കാത് പൊതി, മാലിനി അപ്പുവിന് വിഷമം ആകും എന്ന് പേടിച്ചു സഹിച്ചിരിക്കുക ആണ്.

 

അപ്പു തുടങ്ങി , കൈകൾ മുകളിലേക്ക് പോയി ചലിക്കാൻ തുടങ്ങി

 

ആ ,,,,,,,,, ആ ,,,,,,,,, ആ ,,,,,,,,, ആ ,,,,,,,,,

 

മാനസ ,,,,,, മൈനെ……………………….ഏ   എ എ എ  എ എ എ എ ……………

വരൂ ………………………………ഹൂ   ( എന്ന് പറയുമ്പോ വായില് നിന്നും കാറ്റ്  പോകണം എങ്കിലേ ഭാവം വരു….)

 

ആ മധുരം നുള്ളി ,,,,,,,ഇ ഇ ഇ ഇ …തരൂ ,,,,,,,,,,,,,,,,,,,,ഹൂ ……………..കാറ്റ് വീണ്ടും പോകുന്നു

….

നിൻ എരുമ പൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ഉ ഉ ഉ ഉ ഉ ഉ  ……

 

വാടിയിൽ  നീ …… തോണ്ടുവതാരേ …………….എ എ എ ….. തോണ്ടുവതാരേ …………….എ എ എ …..

 

ആരേ ……………………………………………………….എ  എ  എ ………

അപ്പു ലയിച്ചിരുന്നു പാടുക ആണ്

 

പാട് കേട്ട് മാലിനിയുടെ കാത് പുകയുന്നുണ്ട് , കണ്ണ് നിറയുന്നുണ്ട് …

 

ഉയർന്ന ആവൃത്തി പിടിക്കാൻ ആയി അപ്പു എഴുന്നേറ്റു

 

കടലിലെ ………………ഓളവും …..കരളിലെ ……………………..മോ മോ  …….ഹു………..

 

അവന്റെ വായിൽ നിന്ന് വെറും കാറ്റു മാത്രമേ വന്നുള്ളൂ ….കൊളുത്തി പിടിച്ചെന്ന് തോന്നുന്നു …

അപ്പു …………………………………………ഒരു വലിയ ശബ്ദത്തിൽ വിളി …

 

അപ്പു കണ്ണ് തുറന്നു ….

 

മാലിനി കൈ കൂപ്പി നില്കുന്നു, ശ്രിയ കാത് പൂട്ടിയും ………………..

 

എന്റെ അപ്പു ,,,,,,,,,,,,,,,,,,,,,,കാലു പിടിക്കാം സഹിക്കാൻ പറ്റില്ല , മതി ഇത്രയും മാത്രേ ഞങ്ങൾക്ക് താങ്ങു .ഇതിനു മേലേക്ക് ആർക്കും പറ്റില്ല , മതി സംതൃപ്തി ആയി ,,,,,

 

ശ്രിയ അപ്പോൾ ആണ് കാത് തുറന്നതു.

 

ഹി ഹി ഹി …………….അതാണ്‌ കൊച്ചമ്മേ കണ്ടോ ഞാൻ പാടുമ്പോൾ ഭാവങ്ങൾ വിരിയുന്നത് , വായിൽ നിന്ന് കാറ്റ് വരണം എന്നാലേ ഭാവം പൊട്ടി വിരിയു …

 

വരൂ………..ഹൂ …………….

 

തരു…………ഹൂ ….. ഇങ്ങനെ

 

ആ ഇനി ശ്രിയ മോള് പാടട്ടെ , ഞാൻ പാടിയ പാട്ടിനു തുല്യമായോ അല്ലെങ്കിൽ അതിനു മുകളിലോ പാടിയാൽ വിജയിച്ചു.

 

ശ്രീയ പേടിച്ച് അത് കേട്ട് മാലിനിയെ നോക്കി.

 

ഇല്ല അപ്പു , എന്റെ മോൾക്ക് പറ്റില്ല , നീ പാടിയതിനു തുല്യമായോ അതിനേക്കാൾ മേളിലോ പാടാൻ നീ പറഞ്ഞ ത്യാഗരാജ സ്വാമിക്കോ മുത്തുസ്വാമി ദീക്ഷിതർക്കോ പോലും പറ്റില്ല , ഈ പാട്ടു പാടിയ ഗായകൻ നിര്ഭാഗ്യവാൻ ആണ് , നിന്റെ ഈ അഭൗമമായ സംഗീതത്തിൽ ഈ ഗാനം കേൾക്കാൻ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചില്ല…………………………….

 

നീ ആണ് വിജയി,,,നിന്നോട് എതിരിടാൻ പൊന്നുവിന് ആകില്ല ,,, മാലിനി കൈ കൂപ്പി തന്നെ പറഞ്ഞു..

 

ശരി അല്ലെ പൊന്നു …………………….മാലിനി ശ്രിയയോട് ചോദിച്ചു..

 

പൊന്നു തല കുലുക്കി ,,,,ശരിയാ ….ശരിയാ അമ്മെ ………………………

 

അപ്പു ഉടൻ തന്നെ കൈ ഒക്കെ ഒന്ന് കുടഞ്ഞു എഴുന്നേറ്റു,  ഓഫീസിൽ നിന്നും വന്ന വഴി ആയത് കൊണ്ടാണ്‌ ,  ഭംഗി അത്ര ആയിട്ടില്ല ,,വീണ്ടും സമയം പോലെ ഭംഗി ആക്കി ഞാൻ കേൾപ്പിചു തരാം ,,,നിങ്ങൾ ഞെട്ടും ,,,, എന്നോടാ കളി …………………….

 

അപ്പു ചിരിച്ചു കൊണ്ട് തന്റെ ബാഗും എടുത്തു റൂമിലേക്ക് നടന്നു.

 

മാലിനി ശ്രിയ പരസ്പരം മുഖത്തോടു മുഖം നോക്കി…………………..

 

എന്താ അമ്മെ ഇത്രേം നേരം കേട്ടത് ,,,,,,,,,,,,,,,,,,,,,,,,,,ഓ ഒരു കൊടുംകാറ്റും ഇടിമിന്നലും പേമാരിയും ഒഴിഞ്ഞു പോയ ആശ്വാസം ,,,,,,,,,,,,,,,,,,,, ശ്രിയ ചോദിച്ചു ഒരു ദീര്ഘനിശ്വാസത്തോടെ

 

അതിനു നീ ചെവി പൊതി ഇരിക്കുക അല്ലായിരുന്നോ പൊന്നൂ ..

 

അതെ എന്നിട്ടു ഇങ്ങനെ , ‘അമ്മ എങ്ങനാ ചെവി പൊത്താതെ ഇരുന്നത് …

 

ഒരു അബദ്ധം പറ്റിയതാ പോന്നു മോളെ അമ്മക്ക് ,, ………………..മാലിനി വിരല് കൊണ്ട് ചെവി ഒന്നു

കുലുക്കി ..

 

ആദ്യം കെട്ടപ്പോ ഒരു മരവിപ് ആയിരുന്നു ,,,പിന്നെ ഒരു മൂളലു  മാത്രം …………….അന്യായമായി പോയി പൊന്നു ….. ജീവിതത്തില്‍ ഇതുപോലെ ഒരബദ്ധം പറ്റിയിട്ടില്ല,

 

ഇനി നീ അവനെ ദേഷ്യം പിടിപ്പിക്കണ്ട ,,,,, അവൻ പാട്ടൊക്കെ പാടിയാലോ ,,,,നാല് വരി പാടിയപ്പോ

ഇങ്ങനെ…. ഇക്കണക്കിനു ഇത് മുഴുവനും പാടി ഇരുന്നെങ്കിലോ,,,,,,,,,,,,,,,,,ഓർക്കാൻ കൂടി വയ്യ …സൂക്ഷിക്കണം അവനെ , അവന്റെ പാട്ടിനെ  ,

 

ഇനി ഒരു അവസരം കൊടുക്കരുത് ,,,,മാലിനി പൊന്നുവിനോടു പറഞ്ഞു

.

രണ്ടു പേരും വീട്ടിനകത്തേക്ക് പോയി………….

 

നമ്മടെ അപ്പുവിനോടാ കളി…………………

 

<<<<<<<()>>>>>>>>

 

അപ്പു ഒരുപാട് ഒരുപാട് സന്തോഷത്തില്‍ ആണ് കാരണം പാറു തന്നെ,

 

അവളുടെ അവനോടുള്ള ദേഷ്യപ്പെടല്‍ , കേറുവിക്കല്‍ , ഇഷ്ടമില്ലായ്മ, കൂറുമ്പു൦ തല്ല് പിടിത്തവും ഒക്കെ അവനിലെ പ്രണയത്തിന്റെ തീവ്രത ഉണര്ത്താ.ന്‍ ഇതില്‍ കൂടുതല്‍ എന്താണ് അവന് വേണ്ടത്.

അവ൯ സ്വയമേ മറന്നുപോയ അവസ്ഥയില്‍ ആയിരുന്നു. ഉപാധികള്‍ ഇല്ലാത്ത പ്രണയത്തിന്റെ ആനന്ദത്തില്‍ ആസ്വാദനത്തില്‍ അവിസ്മരണീയതയില്‍  ഋതുക്കള്‍ സാക്ഷിയായ പ്രണയകാലത്തിന്റെ മനോഹരിതയില്‍ നവ്യമായ ഹൃദ്യമായ പ്രണയലോലുപതയില്‍,

 

ഒപ്പം ജീ‍വിക്കാനാവുന്ന ഒരാളെ കണ്ടെത്തുന്നതല്ല പ്രണയം മറിച്ച് ഒരു നിമിഷം പോലും അകന്നു ജീവിക്കാനാവാത്ത ആളെ കണ്ടെത്തുന്നതാണ്’  എന്നു റാഫേല്‍ ഓര്ട്ടിമസ പറഞ്ഞ പോലെ

ഒരു വാളുകൊണ്ട് സാമ്രാജ്യങ്ങള്‍ കീഴടക്കാനയേക്കാം എന്നാല്‍ ഒരു ചുംബനം മതി നിങ്ങളെ കീഴ്പ്പെടുത്താന്‍’ എന്നു  ഡാനിയേല്‍ ഹെയ്ന്സി‍യസ് പറഞ്ഞ പോലെ

 

പ്രണയം മനോഹരം ആണ്, അതിലേറെ അതിമനോഹരമാണ് തിരിച്ചറിയാതെ പോകുന്ന പ്രണയത്തിനു ,

പാറു അപ്പുവിന്റെ പ്രാണന്‍ ആണ്

പാറു അപ്പുവിന്റെ ആത്മാവു ആണ്.

പാറൂ അപ്പുവിന്റെ സ്വപ്നം ആണ്

പാറു അപ്പുവിന്റെ സന്തോഷം ആണ്.

പാറു അപ്പുവിന്റെ ജീവന്റെ സ്വർഗീയ താളം ആണ്.

ഏതോ ഒരു അതീന്ദ്രീയ  ശക്തി തന്നെ ആണ് അവന്റെ ആത്മാർത്ഥമായ പ്രണയത്തെ അവൾ അറിയാതെ പോകാൻ  ഇടവരുത്തുന്നത്….

 

ഒരു നാൾ പാറു തിരിച്ചറിയുമായായിരിക്കും അപ്പു അവളെ ഒരുപാട് ഒരുപാട് തന്റെ ഹൃദയത്തിൽ ഏറ്റിയിരുന്നു എന്ന്,,,,,,,,,,,,,,,,,,പണ്ട് അപ്പു രാഖി ആന്റിയോട്‌ പറഞ്ഞപോലെ ജീവിതം ഓട്ടം ആണ് , ഓടുമ്പോ താങ്ങായി ഒരുപാട് പേര് കൂടെ ഓടും , ജീവിതമാകുന്ന യാത്രയിൽ ചിലരുടെ ഓട്ടം ഇടയ്ക്കു വെച്ച് നിന്ന് പോകും, ചിലർ ചിത്രത്തിൽ പോലും ഇല്ലാതെ മാഞ്ഞു പോകും, ഒടുവിൽ മുന്നേ ഓടി എവിടേലും എത്തി തളർന്നു ഇരിക്കുമ്പോ ഒരു തോന്നലിനു പിന്നിലേക്ക് നോക്കുമ്പോ അറിയാം കൂടെ ഓടിയവർ കൂടെ ഇല്ല എന്ന സത്യം,,,,,,,,,,,,,,,,,,,,,,,,,

 

അങ്ങനെ ഒരു അവസ്ഥ ആകരുതേ നമ്മുടെ  പാറുവിനു…………..

അപ്പു ഇല്ലാതെ ,,,,,,,,,

 

ജീവിതത്തിൽ ഒരിക്കലും അപ്പുവിനെ കാണാൻ കഴിയാതെ ,

 

അപ്പുവിന്റെ സാമീപ്യം ഇല്ലാതെ ,

 

അപ്പുവിന്റെ കരുതൽ ഇല്ലാതെ ,

അപ്പുവിന്റെ സ്നേഹവാത്സല്യങ്ങൾ ഇല്ലാതെ ,

അപ്പുവിന്റെ ഓർമ്മകൾ പോലും ഇല്ലാതെ

വേണ്ട,,,,,,,,,,,,,,അങ്ങനെ ആകേണ്ട ,,,,,,,,,,,,,,,ആകാതിരിക്കട്ടെ………………..

 

<<<<<<<()>>>>>>>>>

 

വേണ്ട ബാലു ചേട്ടാ,,,, അങ്ങനെ ഒക്കെ പറയല്ലേ ,,, എനിക്കു കരച്ചില്‍ വരും, ഒരു വിങ്ങലോടെ മനു  പറഞ്ഞു,,,,, മനുവിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു, ഒരുപാട് ,,,,,, അപ്പു അവന്റെ ആത്മാവു ആയ പോലെ,,,,

 

ഇങ്ങനെ ഒക്കെ സ്നേഹിക്കാ൯ പറ്റുമോ  ബാലുചേട്ട…. ഇത്രേം ഉള്ളൂ നിറഞ്ഞു, ഒരു പരിധികളും ഇല്ലാതേ , നിബന്ധങ്ങള്‍ ഇല്ലാതെ ഒക്കെ , എനിക്കു ,,,,എനിക്കു ,,,, എനിക്കു പറയാ൯ പറ്റുന്നില്ല വാക്കുകള്‍ കിട്ടുന്നില്ല…. തിരിച്ചു ഒരു ഇത്തിരി  പോലും സ്നേഹംകിട്ടുന്നുണ്ടോ എന്നു പോലും അറിയാതെ……………………

 

രണ്ടു പേരും കുറച്ചു നേരം മൌനത്തില്‍ ആയി.

 

നിശബ്ദമായ അവസ്ഥ ഉണ്ടല്ലോ , മൌനം അതിനു ഒരുപാട് പൊരുളുകള്‍ ഉണ്ട് എല്ലാ വികാരങ്ങളും ഒരു മൌനത്തിലൂടെ കൈമാറാന്‍ അറിയിക്കാന്‍ കഴിയും

 

സങ്കടം ആകട്ടെ സന്തോഷം ആകട്ടെ ദുഖം ആകട്ടെ വിരഹം ആകട്ടെ പ്രണയം ആകട്ടെ വേര്പിരിയലിന്റെ ആഴമേറിയ ഹൃദയവേദന ആകട്ടെ

 

വാക്കുകള്‍ ഇല്ലാതെ വരുമ്പോള്‍ മൌനം വാക്കുകള്‍ ആയിമാറും

 

ആ മൌനം ഉള്ളൂ ഒരുപാട് ഒരുപാട് നോവിക്കും……കണ്ണു നനയിപ്പിക്കും ………….പൊട്ടി കരയിപ്പിക്കും ,,,ഏങ്ങലടിപ്പിച്ചു കരയിപ്പിക്കും…………………

 

ബാലു ചേട്ടാ ,,, അപ്പുന്റെ ജീവിതം അല്ലെ ഈ പറയുന്നത്, അതിനിടയിൽ ബാലുചേട്ടൻ ഈ പറയുമ്പോ ഉള്ളിലൊരു ഭയം……..അപ്പുനു എന്തേലും കുഴപ്പങ്ങൾ ഉണ്ടായോ,,,,

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.