അപരാജിതൻ 4 [Harshan] 6731

വാ പോകാം , മാലിനി ശ്യാമിനെ എഴുന്നേല്പ്പിച്ചു. ഇനി അവിടെ നിന്നാല്‍ ശരി ആകില്ല.

 

രണ്ടു പേരും അവിടെ നിന്നും ഇറങ്ങി.

 

അവര്‍ മുന്നോട്ട് നടന്നു.

 

നിനക്കെന്താ ബോധം ഇല്ലേ, വീടില്‍ നടന്നത് ഒക്കെ എന്തിനാ അവിടെ വിളംബിയത്, ആരോട് എപ്പോ എന്തു പറയണം എന്നു നിനക്കറിയില്ല. പാവം എന്റെ അപ്പു ഒരുപാട് വിഷമം ആയി അവന്. കാരണം ഞാന്‍ അടിച്ചു പൊളിച്ചെനെ നിന്റെ, ആ കുട്ടി അവിടെ നിന്നത് കൊണ്ട് മാത്രം ആണ്.

 

പോ വീടിലേക്ക്, ഞാന്‍ വന്നോളാം…

 

ഇത്രയും പറഞ്ഞു  മാലിനി തിരികെ അപ്പുവിന്റെ അടിത്തേക്ക് പോയി, പാവം ഒരുപാട് വിഷമമായി.

അപ്പു വീടിനുള്ളില്‍ ഇരിക്കുക ആയിരുന്നു , അവന് ആകെ ഷോക്കു ആയിരുന്നു. മാലിനി അവന് സമീപം ചെന്നിരുന്നു.

 

കൊച്ചമ്മേ പോയിലാരുന്നോ , അപ്പു ചോദിച്ചു.

അപ്പു ,,,ശ്യാമിന് ആരോട് എന്തു പറയണം എന്നു അറിയില്ല , ഒരു തെറ്റ് പറ്റിയത് ആണ് നീ ക്ഷമിക്കണം.

 

അയ്യോ കൊച്ചമ്മേ എന്തിനാ എന്നോടു സോറി പറയുന്നതു,  ഇതൊക്കെ എനിക്കറിയാവുന്നത് അല്ലേ.

ഞാന്‍ എന്തൊക്കെ ചെയ്താലും ഇതൊക്കെ തന്നെ എനിക്കു കേൾക്കേണ്ടി  വരും എന്നറിയാം, കൊച്ചമ്മയും അങ്ങനെ കരുതുന്നുണ്ടോ ഞാന്‍ ശ്യാമിനെ ചതിക്കും എന്നു…

 

എന്താ അപ്പു നീ ഇങ്ങനെ പറയുന്നതു, അങ്ങനെ ഞാന്‍ കരുതും എന്നു നീ കരുതുന്നുണ്ടോ. ഞാൻ എന്തു കരുതിയിട്ടെന്താ കാര്യം, വെറുതെ അല്ല കാരണവന്മാർ  ചെയ്യുന്നത് ഒക്കെ മക്കള്‍ കാലാകാലം അനുഭവിക്കും എന്നു പറയുന്നതു.

 

ശ്രീയക്ക് എന്നെ വലിയ പേടി ആണല്ലെ ..കൊച്ചമ്മേ അപ്പു ചിരിച്ചു.

 

മാലിനിക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല.

 

ആദ്യം ഇഷ്ടകേട് മാത്രേ ഉണ്ടായിരുന്നുള്ളൂ , ഇപ്പോ പേടിയും ആണ് അല്ലേ …

 

മാലിനിക്ക് വാക്കുകള്‍ ഇല്ല പറയുവാന്‍.

 

കൊച്ചമ്മക്ക് എന്നെ ഭയം ഉണ്ടോ?………………………………. അത് ചോദിക്കുമ്പോ അപ്പുവിന്റെ തൊണ്ട ഒന്നിടറി.

 

എന്താ അപ്പു ………. നീ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്, ഞാന്‍ നിന്നെ ഭയക്കുമോ?

 

ചോദിച്ചു പോയതാ, വിഷമിപ്പിക്കാന്‍ അല്ല. ആ അച്ഛൻ ഒന്നു വേഗം വന്നിരുന്നെ,,,,,,,,,,,,,,,, പണ്ടാരം അടങ്ങാനായി ഇവിടന്ന് ഒന്നു വേഗം പോകാമായിരുന്നു…… അയാളുടെ ഒടുക്കത്തെ കൊണ്ടുപോകല്‍ കൊണ്ടുപോയതാ

അപ്പുവിന്റെ വായില്‍ നിന്നും അവന്റ്റെ അച്ഛന്‍ എതിരെ ഉള്ള ശാപവചനങ്ങല്‍ മുഴങ്ങി.

 

എന്താ കൊച്ചമ്മേ ശ്രിയ എപ്പോളും എന്നോടു ഇങ്ങനെ, ഞാന്‍ അവളോടു ഒരു തെറ്റും ചെയ്തിട്ടിലല്ലോ?

 

അയ്യോ വേണ്ട ഞാന്‍ തിരിച്ചെടുത്ത് , ഇലെങ്കില്‍ പോയി അവളെ അടിക്കുകയോ വഴക്കു പറയുകയോ ഒക്കെ ചെയ്താലോ? വേണ്ട. (അപ്പോഴും അവന്റെ ഉള്ളില്‍ അവളോടു നിറയുന്ന സ്നേഹം തന്നെ ആയിരുന്നു )

 

ശരി കൊച്ചമ്മേ , നാളെ കാണാം, പുതിയ ഓഫീസിലേക്ക് പോകേണ്ടതല്ലേ,

 

അപ്പു മാലിനിയെ ഒഴിവാക്കുക ആയിരുന്നു.

അപ്പോ ഞാന്‍ ഭക്ഷണം കൊണ്ടുവരാം. ഇനിയോ ഭക്ഷണമോ ..നല്ല കഥ ഇപ്പോ തന്നെ വയ൪ നിറഞ്ഞു, ഭക്ഷണം ഒന്നും വേണ്ട. അപ്പു വാശി പിടിക്കല്ലേ , ഞാന്‍ വേഗം കൊണ്ട് വരാം.

 

ഞാന്‍ ആരോടും വാശി പിടിച്ചിട്ടില്ല , ആകെ പിടിച്ചിരുന്നത് ലക്ഷ്മി അമ്മയോട് മാത്രം ആണ് , അവരിപ്പോ ഇല്ലല്ലോ.. ,,എനിക് സത്യായിട്ടും വിശപ്പില്ലാഞ്ഞിട്ടാ ….

 

അപ്പോ ശരി നല്ല ഉറക്കം വരുന്നുണ്ട് കൊച്ചമ്മ പോയിക്കോളൂ , ഞാന്‍ കിടക്കാന്‍ നോക്കട്ടെ.

 

അപ്പു കൂടുതല്‍ ഒന്നും പറയാതെ എഴുന്നേറ്റു , മാലിനിയും ഒന്നും മിണ്ടാന്‍ ആകാതെ എഴുന്നേറ്റ് ഒടുവില്‍ തിരികെ നടന്നു.

…..

തറവാട്ടില്‍ രാത്രി എല്ലാരും ഡൈനിംഗ് ടേബിള്‍ ഇല്‍ ഇരിക്കുക ആയിരുന്നു. ശ്രീയയും ശ്യാമും രാജശേഖരനും ഒക്കെ അപ്പോളേക്കും മാലിനി ചോറും കറികളും ഒക്കെ കൊണ്ട് വന്നു. നാലു പ്ലേറ്റുകളും വെച്ചു എല്ലാര്ക്കും  ചോറും കറികളും ഒക്കെ വിളമ്പി. ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. മാലിനി കറി ഒഴിച്ച് ചോറില്‍ കുഴച്ച്, വാരി എടുത്തു. വായിലേക്ക് വെക്കാന്‍ ആയി പോയ ആ നേരം ആണ് അപ്പുവിനെ ഓര്മ്മ വന്നത്, വെറുതെ ഓരോന്ന് പറഞ്ഞു അതിനെ വിഷമിപ്പിച്ചു, ഇന്നവന്‍ വിഷമം കൊണ്ട് പട്ടിണി ആണ്, താന്‍ ഇവിടെ വയര് നിറയെ ആഹാരം കഴിക്കുന്നു, ഒരാളുടെ അന്നം മുടക്കിയിട്ടു…അവളുടെ കണ്ണുകള്‍ നിറഞ്ഞു  ആ വാരി  എടുത്ത ചോ൪ പത്രത്തില്‍ തന്നെ ഇട്ടു.

 

കഴിക്കുന്നില്ലേ എന്നു രാജശേഖരന്‍ ചോദിച്ചു.

 

ഇല്ല ഒരു വല്ലായ്മ പോലെ തോന്നുന്നു എന്നു പറഞ്ഞു അവള്‍ ആ പാത്രം എടുത്തുകൊണ്ടു അടുക്കളിയിലേക്ക് കൊണ്ട് ചെന്നു വച്ച് മാലിനി സാരി തലപ്പ് കൊണ്ട് കണ്ണു തുടച്ചു.ഇല്ല കഴിക്കാന്‍ പറ്റുന്നില്ല അപ്പു അങ്ങനെ വിഷമിച്ചു ആഹാരം കഴിക്കാതെ ഇരിക്കുമ്പോള്‍ തനിക്ക് എങ്ങനാ തൊണ്ടയിലേക്ക് ഭക്ഷണം ഇറങ്ങുക.. അന്നത്തെ രാത്രി മാലിനിയും ഒന്നും കഴിച്ചില്ല. അപ്പു മാലിനിക്ക് ഒരുപാട് ഒരുപാട് പ്രിയപ്പെട്ടവന്‍ ആയി മാറിയിരുന്നു.

 

<<<<O>>>>

അപ്പു സത്യത്തില് ഉറങ്ങാൻ പോലും വയ്യാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.മാനസികമായ വിഷമം കൊണ്ട്.

 

കണ്ണടച്ച് തിരിഞ്ഞും മറഞ്ഞും കിടന്നു അവൻ അറിയാതെ തന്നെ അങ്ങ് മയങ്ങി പോയി.

 

അപ്പുകൂട്ടാ……………………….. ലക്ഷ്മി അമ്മ ആണ്

ആ വന്നോ,,,,,,,,,,,,,,,,,,,,,,,,,,,,,അപ്പു ചോദിച്ചു

 

പിന്നെ വരാതെ ,,,,,,,,,,,,,,,എന്റ്റെ കുഞ്ഞന്‍ വിഷമിക്കുവാണെങ്കില്‍ എനിക്കു വരാതെ പറ്റുവോ?

 

എന്നെ പിടിച്ച് ആകിയതാ ഞാന്‍ ചോദിച്ചിട്ടു പോലും ഇല്ല , എന്തോരം ബുദ്ധിമുട്ട് ആണ് ഇനി ഞാന്‍ അവിടെ ചെന്നു അനുഭവിക്കേണ്ടത്. അതിനിടക്ക് പാറു പറഞൂത്രേ , ഞാന്‍ അവളുടെ ചേട്ടനെ അപായപ്പെടുത്തും എന്നും. ഞാന്‍ അങ്ങനെ ഒക്കെ ചെയ്യുമോ ലക്ഷ്മി അമ്മേ ? ഒരുപാട് സങ്കടം ആയി അതൊക്കെ കേട്ടപ്പോ.

 

ഇതിനൊക്കെ എന്തിനാ മോന്‍ സങ്കടപ്പെടുന്നത് ?

 

ഇത്രേം നാളും അവള്ക്ക്  ദേഷ്യം മാത്രേ ഉണ്ടായിരുന്നുള്ളൂ , ഇപ്പോ പേടി കൂടെ അല്ലേ.

 

നിന്റെ പാറു ഒരു പാവം കുറിഞ്ഞിപൂച്ച അല്ലേ, അവള് ഒരു പൊട്ടിപെണ്ണാണ് അപ്പു , തിരിച്ചറിവില്ല അതാണ്.

അപ്പു …………………

എന്താ ലക്ഷ്മി അമ്മേ ,,,,,,,,,,,,,,,,

എന്റെ മോന് എന്നോടു ദേഷ്യം ഉണ്ടോ ?

എന്തിനാ ?

 

അല്ല ഞാന്‍ കാരണം അല്ലേ എന്റെ മോന് ഇന്നീ ഗതികേട് ഒക്കെ വന്നത്.

 

ഞാന്‍ അങ്ങനെ വല്ലതും എന്റെ ലക്ഷ്മി അമ്മയോട് പറഞ്ഞോ ?

 

ഇല്ല ..എന്നാലും എനിക്കറിയാം എന്റെ മോന്‍ ഒരുപാട് ഒരുപാടു ഈ അമ്മക്ക് വേണ്ടി ബുദ്ധിമുട്ടുകള്‍ സഹിക്കുന്നുണ്ട് എന്നു.

 

ശേ ,,,,,,,,,,,,,,എന്തൊക്കെയാ ഈ പറയുന്നത് , എനിക്കു ഒരു പ്രശ്നവും ഇല്ല.

 

എന്റ്റെ അപ്പു പേടിക്കണ്ട , അപ്പൂന്റെ അച്ഛന്‍ ഉടന്‍ വരും, ലക്ഷ്മി അമ്മ തരുന്ന വാക്ക് ആണ്, ഇനി ഒരുപാട് കാലം അപ്പുനൂ ഇവിടെ കിടന്നു ബുദ്ധിമുട്ടണ്ട.

 

അപ്പു ഒന്നും മിണ്ടിയില്ല,

അപ്പു………………

 

എന്താ ലക്ഷ്മി അമ്മേ,,,,,,,,,,,,,,

അമ്മേടെ മുത്തല്ലേ നീ…………….അവര്‍ അവന്റെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു , അവരുടെ കണ്ണില്‍ നിന്നും കണ്ണീ൪ അവന്റെ നെറ്റിയില്‍ വീണു.

 

അത് കണ്ടപ്പോ അവനും വിഷമം ആയി.

 

എന്തിനാ കരയുന്നത് , ഇപ്പോ എന്താ വിഷമമുണ്ടായത്?

 

ഒന്നൂല്ല അപ്പു, എന്തു പുണ്യം ചെയ്തിട്ടാണൊ എനിക്കു നീ ഉണ്ടായത്.

നിന്നെ പോലെ ഒരു മകന്‍ ഉള്ളത് തന്നെ ആണ് എന്റെ മഹാഭാഗ്യം.

ഒന്നു പോ ലക്ഷ്മി അമ്മേ………………..

 

അല്ല സത്യം ആണ്,, പരലോകത്ത് ഞങ്ങള്‍ കൂട്ടുകാര്‍ ഒക്കെ മക്കളെ കുറീച് പറയും, ഞാന്‍ എന്റെ അപ്പുനെ കുറീച് പറയും, അപ്പുവിന്റെ കാര്യം അറിഞ്ഞതോടെ എനിക്കു  ആണ് അവിടത്തെ നൂറ്റാണ്ടിലെ അമ്മപ്പട്ടം സമ്മാനം അടിച്ചത്.

 

ഇന്ന് അവിടെ വലിയ പാർട്ടി ഒക്കെ ഉണ്ടായിരുന്നു.

 

ആണോ ? അപ്പുവിന് ആകെ അല്ഭുതം.

 

എന്നിട്ട് ലക്ഷ്മി അമ്മ എന്തൊക്കെയാ കഴിച്ചതു.

 

ഞാന്‍ ഒന്നും കഴിച്ചില്ല

 

അതെന്താ?

എന്റെ അപ്പു പട്ടിണി കിടക്കുമ്പോ വയറു നിറയെ സുഭിക്ഷമായി കഴിക്കാന്‍ ഈ അമ്മക്ക് പറ്റില്ലല്ലോ.

അയ്യോ അത് വേണ്ടായിരുന്നു. കഴിക്കായിരുന്നില്ലേ ?

 

എന്റെ അപ്പു കഴിക്കാണെങ്കില്‍ മാത്രേ ഞാനും കഴിക്കൂ പരലോകത്ത്.

ശേ ഈ ലക്ഷ്മി അമ്മ , ഇനി മുതല് ഞാന്‍ പട്ടിണി കിടക്കില്ല കേട്ടോ …

 

എന്നാ ഞാനും പട്ടിണി കിടക്കില്ല അവിടെ.

 

അതൊക്കെ പോട്ടെ എന്റെ മരുമകള്‍ എന്തു പറയുന്നു?

 

അത് കേട്ടപ്പോ അപ്പുവിന് നാണം ആയി.

 

ഓ എന്തു പറയാനാ , ഈ ലക്ഷ്മി അമ്മ എനിക്കു വെറുതെ മോഹം തരികയാണ് , അവല്ക്കിപ്പോ എന്നെ പേടിയാ, എന്തിനാ ഞാന്‍ അവളെ ഇങ്ങനെ വെറുതെ സ്നേഹിക്കുന്നത് , ഈ ലോകത്ത് എനിക്കു വേറെ പെണ്ണിനേ കിട്ടാഞ്ഞിട്ടാണൊ ലക്ഷ്മി അമ്മേ ………………….വെറുതെ സ്നേഹിക്കലെ ഉണ്ടാകൂ…….

 

അപ്പു വിഷമത്തോടെ പറഞ്ഞു.

 

ഇല്ല …..ഈരേഴ് പതിനാല് ലോകത്തും വേറെ ഒരു പെണ്ണ് എന്റെ അപ്പുവിന് ഇല്ല , അപ്പുവിന്റെ പെണ്ണ് പാറു മാത്രം ആണ് , അത് ഈശ്വരന്‍ എഴുതി വെച്ചത് തന്നെ ആണ്, എത്ര ഒക്കെ അകന്നു പോയാലും പാറു അപ്പുവിലേക്ക് തന്നെ വരും, അതാണ് പരമമായ സത്യം.  പരലോകത്ത് ഉള്ള ലക്ഷ്മി അമ്മക്ക് അത് നന്നായി അറിയാം അതുകൊണ്ടു തന്നെ ആണ് നിന്റെ ഈ ലക്ഷ്മി അമ്മ ഉറപ്പ് തരുന്നത്.

 

 

പാറു അപ്പുവിന്റെ ആണ് , അപ്പു പാറുവിന്റ്റെയും.

 

കേട്ടോടാ ഉണ്ടപക്രു ,,,,,,,,,,,,,,,,,,,,,,

 

ഞാന്‍ ഉണ്ടപക്രു ഒന്നും അല്ല , കണ്ടാ എന്റെ മസ്സില് കണ്ടാ.

 

അപ്പു നിനക്കു എത്ര് ഒക്കെ മസില് ഉണ്ടായാലും എനിക്കു പണ്ടത്തെ ഉണ്ടപക്രു തന്നെ ആണ്.

 

എനിക് ട്രാന്സിഫര്‍ ഒക്കെ കിട്ടി ,

എനിക്കറിയാലോ അപ്പു , അവിടെ ഒരു കുഴപ്പവും വരില്ല , കാരണം എന്റെ അപ്പു വെറും അപ്പു മാത്രം അല്ല ആദി കൂടെ അല്ലേ, ലക്ഷ്മി അമ്മേടെ ബുദ്ധിമാന്‍ ആയ ആദി.

 

ആണോ അങ്ങനെ ആണോ ?

 

അതേ … സ്നേഹത്തിനും വാൽസല്യത്തിനും  അപ്പു , ബുദ്ധിക്കും സാമര്ത്യത്തിനും ആദി, ശക്തിക്കും കരുതലിനും ആദിശങ്കരന്‍ ,,,അമ്മേടെ വാവാച്ചി…………..

 

ശേ ഈ ലക്ഷ്മി അമ്മക്ക് ഒരു നാണവും ഇല്ല , ഇങ്ങനെ കൊഞ്ചിക്കാന്‍ ,, എനിക്കിപ്പോ ഇരുപത്തി ആറു വയസ് ആകാന്‍ പോകുക ആണ് .

 

അതിനെന്താ നിനക് നൂറു വയസായാലും എനിക്കു എന്റെ വാവ തന്നെ ആണ്.

 

ലക്ഷ്മി അമ്മേ , പാറു ഇതുപോലെ ഒക്കെ പെരുമാറുമ്പോ എനിക്കു വിഷമം ഉണ്ട്, ഇത്രേം ഒക്കെ ഇഷ്ടം ഇല്ലാതിരിക്കാന്‍ ഞാന്‍ എന്തു ദോഷം ആണ് പാറുവിനു ചെയ്തത്. ഒരു ഇത്തിരി സ്നേഹം എങ്കിലും കാണിച്ചിരുന്നെങ്കില്‍ … അത്ര മാത്രേ ആഗ്രഹം ഉള്ളൂ.

 

ബെസ്റ്റ് മകന്‍ ,,,, സ്വന്തം അമ്മയോടു പറയുന്ന കാര്യങ്ങള്‍ കേട്ടോ………..

 

വേറെ അപ്പു ആരോട് പറയാന്‍ ആണ് ലക്ഷ്മി അമ്മേ അപ്പൂന്റെ  ഉള്ളിലെ സങ്കടങ്ങള്‍ ഒക്കെ ,, വേറെ ആരേലും ഉണ്ടോ അപ്പുനൂ………….അപ്പൂന്റെ കണ്ണുകള്‍ നിറഞ്ഞു.

 

അയ്യേ …………അമ്മ വെറുതെ പറഞ്ഞതല്ലെ , എന്റ്റെ അപ്പൂന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും കേള്ക്കാ ന്‍ അല്ലേ ഇത്രേം ദൂരത്ത് നിന്നും ലക്ഷ്മി അമ്മ വരുന്നത്.

 

ആണോ….

 

പിന്നല്ലാതെ.

 

അപ്പു ………..പാറു ഉണ്ടല്ലോ പാവം കുട്ടി ആണ്, പക്ഷേ ഇച്ചിരി ചൂട് ഉണ്ട് ,,കോപം ഉണ്ട് എന്നു മാത്രേ ഉള്ളൂ ,പെട്ടെന്നു  കരയും പെട്ടെന്നു സങ്കടം വരും, വെറും പൊട്ടി ആണ് അവള്‍ , ലക്ഷ്മി അമ്മക്ക് പാറുവിനെ ഒരുപാട് ഇഷ്ടം ആണ് .

ആണോ …..സത്യം ..

 

പിന്നല്ലാതെ , ലക്ഷ്മി അമ്മ പാറുവിനോടു  പറഞ്ഞോളാം എന്റെ കൊച്ചിനെ ഒരുപാട്

വിഷമിപ്പിക്കരുത് എന്നു, ഇല്ലെങ്കില്‍ നല്ല ശിക്ഷ കൊടുക്കാനും അറിയാം.

 

അയ്യോ അതുവേണ്ട , അവളെ ശിക്ഷിക്കണ്ട , അത് എനിക്കു വിഷമം ആകും…….

 

കള്ള കാമുകാ ,,,,,,,,,,,,,,, ശരി എന്നാ അപ്പു ഇനി പാറുവിനെ  സ്വപ്നം കണ്ടു കിടന്നോട്ടോ.

 

സ്വപ്നം കാണുന്നതൊക്കെ കൊള്ളാം അനാവശ്യമായ നോട്ടം തൊടൽ  ഒന്നും പാടില്ല , അതൊക്കെ അവളെ കെട്ടി പൊറുപ്പിച്ചിട്ടു മതി ..ഇല്ലേ ഞാന്‍ വടി എടുക്കും, രണ്ടു പെര്ക്കും എന്റെ കയ്യില്‍ നിന്നു നല്ല പെട കിട്ടും.

 

അയ്യേ ഒന്നു പോ ലക്ഷ്മി അമ്മേ ,,എനിക്കു നാണം വരുന്നു.

 

എന്ന ശരി നാണക്കാരാ………….ഒരുപാട് ദൂരം പോകാന്‍ ഉണ്ട്. പോകും വഴി എന്റെ മരുമോളെ കൂടി കണ്ടിട്ടു വേണം പോകാന്‍ ആയി.

 

അപ്പോ അപ്പുകുട്ടന്‍ ഉറങ്ങിക്കൊ ,,,ഉമ്മ ,,,,,,,,,,,,,,

 

അപ്പോളേക്കും ഒരു പ്രകാശം വന്നു ലക്ഷ്മി ആ പ്രകാശത്തില്‍ അലിഞ്ഞു ഇല്ലാതെ ആയി.

 

<<<<<()>>>>>>

 

മാലിനി ഉറങ്ങുകയാണ്.

ഉള്ളില്‍ എങ്ങോട്ടോ ഒരു യാത്ര പോകുന്നത് പോലെ ആകെ ഇരുട്ട്, ഇരുട്ട് മാത്രം. ഭീകരമായ ഇരുട്ട്.ഒരു നേര്ത്തട പ്രകാശം , ഒരു കുഞ്ഞ് നക്ഷത്രം മിന്നുകയാണ്.

എന്തോ പറയുന്ന പോലെ,

മാലിനി ആ നേര്ത്ത  ആര്ദ്രഒമായ ശബ്ദത്തിനായി കാതോര്ത്തു .

മാലിനി………………..

എന്റെ മകന്‍ പാവം ആണ് ,

ഒരു ഭയവും ഉള്ളില്‍ വേണ്ട,

ഒരു ദോഷവും അവന്‍ വരുത്തില്ല,

ഒരുപാട് നോവുന്നുണ്ട് അവന്റെ മനസ്,

ഒരുപാട് നോവിക്കല്ലേ എന്റെ മോനേ ,

എന്നെങ്കിലും അവന്റെ അച്ഛന്‍ വരും

ഇനിയും ഉള്ള നഷ്ടങ്ങള്‍ നികത്തികൊള്ളും…

അപ്പുവിനെ കൊണ്ട് പോയിക്കൊള്ളും, ….

മാലിനി ഞെട്ടി എഴുന്നേറ്റു , സ്വപ്നം ആണോ അതോ തോന്നലോ…

മാലിനി എഴുന്നേറ്റ് റൂം തുറന്നു, ഒരു തോന്നല്‍ പോലെ ടെറസിന് മുകളിലേക്കു പോയി.

അവിടെ നിന്നു അപ്പുവിന്റെ ഔട്ട് ഹൌസിലേക്ക് നോക്കി, ലൈറ്റ് ഒക്കെ അണച്ചിട്ടുണ്ട്, അപ്പോ ഉറങ്ങുക ആയിരിയ്ക്കും.

 

മാനത്തേക്ക് നോക്കി , ഒരു കുഞ്ഞ് നക്ഷത്രം പതുക്കെ മിന്നുന്നുണ്ട് , മിന്നുകയാണോ അതോ കരയുകയാണോ എന്നറിയില്ല., ലക്ഷ്മി ആയിരിക്കണം..

 

മാലിനി ആ നക്ഷത്രത്തെ തന്നെ നോക്കി , എന്തോ മാലിനിയുടെ കണ്ണുകള്‍ ഒക്കെ നനവാ൪ന്നു തന്നെ ആണ്.

 

ലക്ഷ്മി , ക്ഷമ ചോദിക്കുകയാണ് ഞാൻ , അവൻ ഇപ്പൊ നിന്റെ മാത്രമല്ല എന്റേത് കൂടി ആണ് , ഒരിക്കലും ഞാൻ അവനെ വിഷമിപ്പിക്കില്ല , ഇന്ന് അറിയാതെ വന്നു പോയത് ആണ്, അവന്റെ കണ്ണ് നിറഞ്ഞാൽ നിനക്ക് നോവുന്നപോലെ എനിക്കും നോവുന്നുണ്ട് ലക്ഷ്മി ,,എനിക്കറിയില്ല അതെന്താന്നു,,, എന്റെ ഹൃദയത്തില് നാല് അറകളിൽ ഒരു അറ അവനു വേണ്ടി തന്നെ ഉള്ളത് ആണ് , എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിന്റെ അപ്പുവിനെ, നിന്റെ അപ്പു അല്ലെ എന്റെ പൊന്നുവിനെ കാക്കുന്നത്, നീ വിഷമിക്കല്ലേ ,,,, അവനിപ്പോ നിന്റെ മാത്ര൦ അല്ല എന്റെ കൂടെയാ……..

 

ലക്ഷ്മി ………….. ഈ അപ്പുനെ എനിക്ക് തരുമോ ?

 

അവൾക്കു ഉത്തരം എന്ന പോലെ ആ നക്ഷത്രം ഒന്ന് മിന്നി.

 

മാലിനി ചിരിച്ചു , മനസിലായി തരില്ല എന്നല്ലേ……………

 

ആർക്കാ തരാൻ പറ്റുക ഇങ്ങനെ ഒരു കൊച്ചിനെ……………

 

അവനു ഉള്ളു മൊത്തം നീ ആണ് ലക്ഷ്മി , നീ ആണ് അവനു എല്ലാം , അതിനപ്പുറത്തേക്ക് ഒന്നും ഇല്ല, നീ മരിച്ചുപോയി എന്ന് പോലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, കാരണം എപ്പോളും നീ അവനു സമീപം തന്നെ ഇല്ലേ…………

 

എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല ,ലക്ഷ്മി,,,,,

 

മാലിനി തന്റെ കൈകൾ കൊണ്ട് കണ്ണുകൾ തുടച്ചു.

 

ആ നക്ഷത്രതെ നോക്കി ചിരിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു,

 

അപ്പോളും ആ നക്ഷത്രം മെല്ലെ മെല്ലെ മിന്നുന്നുണ്ടായിരുന്നു. ഒരു പക്ഷേ സന്തോഷം കൊണ്ട് കരഞ്ഞു പോയതാകും ആ അമ്മ നക്ഷത്രം.

 

<<<<<<o>>>>>>

സമയം സൂര്യൻ ഉദിച്ചു വരികയാണ്.

ശ്രീയ മൂടി പുതച്ചു കിടന്നുറങ്ങുന്നു.

ശ്രിയ ഒരു സ്വപ്നവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്.

ഒരു തണുപ്പ് കാലം ആണ് ആകെ മഞ്ഞും മൂടൽ മഞ്ഞും ആയി മരങ്ങൾക്കിടയിലൂടെ സുവർണ്ണ വരുന്നതിൽ സൂര്യപ്രകാശം കടന്നു വരുന്നു, മണ്ണിലെ പുൽനാമ്പുകളിൽ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികൾ അതിന്റെ വരുന്നതിൽ സ്വര്ണമുത്തുകൾ പോലെ തിങ്ങുന്നു.

ഒരു നദി ആണ്, നദിക്കു മുകളിൽ വരെ മഞ്ഞുകട്ടകൾ, കൊടും തണുപ്പ് തന്നെ

താൻ കാഴ്ച കാണുക മാത്ര൦ ആണ് സ്വപ്നത്തിൽ ശ്രിയയുടെ സ്ഥാനം എവിടെ എന്ന് മനസിലാകുന്നില്ല.

ഒരു യുവാവ് ആ വെള്ളത്തിൽ മുങ്ങി നിവരുന്ന , ആ കൊടിയ തണുപ്പിൽ അത്രയും ഉറഞ്ഞുപോകുന്ന തണുപ്പിൽ വെള്ളത്തിൽ മുങ്ങി നിവർന്നു, ഈറനായ മുണ്ടാണ് ധരിച്ചിരിക്കുന്നത്, ദേഹം ആസകലം വെള്ളം.തോൾ ഭാഗത്തു൦ പുറം ഭാഗത്തും മുറിവുകൾ അതിലൂടെ രക്തം ഒഴുകുന്നുണ്ട്. തിരിഞ്ഞു നിൽക്കുന്ന കാരണം മുഖം കാണുമില്ല പുറംഭാഗം മാത്രമേ കാണുന്നുള്ളൂ.

നിമിഷങ്ങൾക്കുള്ളിൽ കാണുന്നത് അയാളുടെ കൈകളിൽ ആണ് താൻ , തന്നെ കൈകളിൽ വാരി എടുത്തിരിക്കുക ആണ്, തണുപ്പ് മാറാൻ ഉള്ള വസ്ത്രങ്ങൾ താൻ ധരിച്ചിരിക്കുന്നത്, തന്നെയും കൊണ്ട് അയാൾ നടക്കുക ആണ്, നടന്നു നടന്നു ഒരുപാട് നടന്നു എങ്ങോട്ടോ പോകുന്നു. തൻറെ മുഖം ദൃശ്യം ആണ്, തന്റെ കണ്ണുകൾ നിറയുന്നുണ്ട് , ആ കണ്ണുകളിൽ പ്രണയം ആണ് ജ്വലിക്കുന്നത്, താൻ തീവ്രമായ പ്രണയത്തോടെ ആണ് അയാളുടെ മുഖത്തേക്ക് നോക്കുന്നത്, അയാൾ തന്റെ നെറുകയിൽ വാത്സല്യത്തോടെ ചുംബിക്കുന്നു.

 

ശ്രീയ ഞെട്ടി ഉണർന്നു,

 

ആരാണ് അത് , മനസിലാകുന്നില്ല, എന്താണ് ഇപ്പോള്‍ കണ്ടതിന്റെ അര്ത്ഥം, മഞ്ഞുകാലം , വെള്ളത്തിൽ മുങ്ങി നിവരാന്‍ ഭ്രാന്തു ഉണ്ടോ? അയാളുടെ ദേഹത്ത് നിന്നും രക്തം ഒഴുകുന്നു, താന്‍ എന്തിനാണ് അനുരാഗത്തോടെ അയാളെ നോക്കുന്നത്. ആരാണ് അത്, മുഖം കാണാന്‍ സാധിച്ചില്ല. പാറുവിനു ഒന്നും മനസിലായില്ല , എന്താണ് കണ്ടതിന്റെ സത്യം അവൾ കണ്ണനെ നോക്കി , പീലിയും ചൂടി കള്ളക്കണ്ണൻ ചിരിക്കുന്നുണ്ടായിരുന്നു,

 

<<<<o>>>>

പിന്നെ അവൾ ഉറങ്ങാൻ നിന്നില്ല, അവൾ എഴുനേറ്റു പൂമുഖത്തു വന്നിരുന്നു, അവൾ വന്നിരുന്ന പത്രം ഒക്കെ എടുത്തു ഒന്ന് മറിച്ചു നോക്കി, അപ്പോളേക്കും അപ്പു കാറ് കഴുകാൻ ആയി അങ്ങോട്ടേക്ക് വന്നു, ശ്രീയ ഇരിക്കുന്നു , എന്തോ അപ്പുവിന് കഴിഞ്ഞദിവസത്തെ വിഷമം ഉള്ളിൽ ഉണ്ട് , ശ്രീയ അപ്പുവിനെ കണ്ടു , പക്ഷെ അപ്പു വെറുതെ ഒരു നോട്ടം നോക്കി കാർ കഴുകാനായി പോർച്ചിനടുത്തേക്കു ചെന്ന് .പൈപ്പിൽ ഹോസെ ഒക്കെ കണക്ട് ചെയ്തു ഷാംപൂവും തുണിയും ഒക്കെ എടുത്തു കപ്പിൽ വെള്ളം നിറച്ചു ഷാംപൂ ഒക്കെ പതപ്പിച്ചു. കാർ ഒക്കെ കഴുകാൻ ആരംഭിച്ചു.

അപ്പോയ്ക്കും പൂമുഖത്തേക്കു മാലിനി വന്നു , അപ്പു മാലിനിയെയും വലിയ ശ്രദ്ധ കൊടുത്തില്ല, മാലിനി ചായ കൊണ്ട് വന്നു ശ്രീയ്ക്ക് കൊടുത്തു , അവൾ പതുക്കെ ഊതി ഊതി ചായ കുടിക്കാൻ തുടങ്ങി. മാലിനി വേഗം അടുക്കളയിൽപോയി അപ്പുനും കൂടി ചായ ഇട്ടുകൊണ്ട് വന്നു. മാലിനി അത് ശ്രിയയുടെ കയ്യിൽ കൊടുത്തു.

പൊന്നു വേഗം പോയി ഈ ചായ അപ്പുനു കൊടുക്ക്.

 

മ് … ഇല്ല ഞാൻ കൊടുക്കില്ല , അമ്മ വേണേ കൊടുത്താൽ മതി, അല്ലെ അവനെ ഇങ്ങോട്ടു വിളിച്ചാൽ പോരെ…. കൊണ്ട് കൊടുക്കാൻ എന്താ രാജാവ് ആണോ?

 

മാലിനി ഒന്നും മിണ്ടിയില്ല കപ്പ് പൊന്നുവിന് നേരെ നീട്ടി ഒരു കൈ കൊണ്ട ആംഗ്യം കാണിച്ചു കൊണ്ട്

കൊടുക്കാൻ ആയി , ഇന്നലത്തെ സംഭവം നല്ല ഓർമ്മ ഉള്ളത് കൊണ്ട് ശ്രീയ കൂടുതൽ എതിർപ്പിന് നിന്നില്ല , വേഗം അത് വാങ്ങി , അപ്പുവിന്റെ സമീപത്തേക്കു വന്നു. അപ്പു തന്റെ ജോലിയിൽ തന്നെ ശ്രദ്ധ കൊടുത്തു ചെയ്യുക ആണ്.

 

അതെ ……………..ചായ ……………

 

ഒരു കയ്യിൽ അപ്പുവിനുള്ള ചായയും മറുകയ്യിൽ അവളുടെ ചായയും. അപ്പു തിരിഞ്ഞു നോക്കി

 

അമ്മെ, പാറു തനിക്ക് ചായയും കൊണ്ട് വന്നിരിക്കുന്നു, അവനു ഉള്ളിൽ ഒരുപാട് അത്ഭുതം ആയി, ലക്ഷ്മി ‘അമ്മ പറഞ്ഞ പോലെ പ്രവർത്തിച്ചുവോ, അവൻ പൂമുഖത്തു നോക്കിയപ്പോ മാലിനി കൊച്ചമ്മ അവിടെ നിൽക്കുന്നുണ്ട്, ആ വെറുതെ അല്ല .

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.