അപരാജിതൻ 4 [Harshan] 6776

ശോ ..അത് കഷ്ടം ആയി…

 

എനിക്ക് മനസിൽ ആകാത്ത ഒരു കാര്യം സത്യത്തിൽ ആരാണ് ശ്രിയ കാത്തിരിക്കുന്ന ഗന്ധർവ്വൻ ? എനിക്ക് ഉറപ്പാണ് അത് ആ പുതുതായി വന്ന ആ ചുള്ളൻ അല്ല ,,,,അത് അപ്പു തന്നെ ആണ്.ഒരുപക്ഷെ കൈനോക്കുന്ന അമ്മൂമ്മ പറഞ്ഞതിൽ ഒരു ഭാഗം തെറ്റ് പറ്റിയത് ആയിരിക്കാം കാണുന്ന മാത്രയിൽ ഇഷ്ടം തോന്നുന്ന ഗന്ധർവ്വൻ എന്നത്, ശ്രിയ അത് മനസിൽ വിചാരിച്ചു ഇരുന്നത് കൊണ്ട് ഒരുപക്ഷേ അവൾക് ഒരു ആകർഷണം തോന്നിയത് ആയിരിക്കാം അതാകാനേ സാധ്യത ഉള്ളു.കാരണം ഇവിടെ വരത്തന്മാർക്കു റോൾ ഇല്ല ശ്രിയ ആദിശങ്കരന്റെ മാത്രം ആണ്. അല്ലെങ്കിൽ കളി മാറും അല്ലോ..

 

മനു ഓരോന്ന് പറഞ്ഞു.

 

അതെ മനു .. സമയം സന്ധ്യ ആകാറായി, ഇനി നമുക്ക് പോകണ്ടേ , ബാക്കി നാളെ പറയാം. ബാലു ചോദിച്ചു,

 

ശേ …അതും കഷ്ടം ആയല്ലോ. മനു തിരിച്ചു പറഞ്ഞു.

 

പോയീട് പിടിപ്പതു പണികൾ ഉണ്ട്. മാത്രവും അല്ല ഒരുപാട് ആയില്ലേ പറയുന്നത് തൊണ്ട വേദന എടുത്തു തുടങ്ങി.

 

ആണോ , എന്നാ നമുക്ക് ഇന്ന് മതിയാക്കാം.

 

ബാലുച്ചേട്ടൻ നാളെ വരുമോ ? അതോ മുങ്ങുമോ ? മനു ചിരിച്ചു കൊണ്ട് ചോദിച്ചു.

 

ഒരിക്കലും ഇല്ല നാളെ ഞാൻ ഒരു ഉച്ചകഴിഞ്ഞു ഹോട്ടലിൽ വരാം, അത് പോരെ.

 

മതി മതി ബാലുച്ചേട്ട.

 

പക്ഷെ വരണം , എനിക്ക് അപ്പുവിനെ അങ്ങോട്ട് ഇഷ്ടം ആയി , ഇപ്പൊ ഞാൻ തന്നെ ആണ് അപ്പു എന്ന ചിന്ത ആണ, ഉള്ളിൽ ആണെങ്കിൽ ഒരു നീറ്റൽ ആണ് , ആ പന്ന നീല കണ്ണൻ വന്നതു കൊണ്ട്.

പോട്ടെ ഇന്ന് രാത്രി ഞാൻ ആ നീറ്റൽ ഉള്ളിൽ വെച്ച് കിടന്നോളാ, കുഴപ്പം ഇല്ല, പക്ഷെ പറയാതെ വയ്യ പീലിച്ചേട്ടനും പൊതുവാൾജി യുമൊക്കെ കലക്കുക ആണ് കേട്ടോ, ഇങ്ങനെയും ആളുകൾ ഉണ്ടോ, ജീവിതത്തിൽ ചിരിയും ചിരിപ്പിക്കലും ഒക്കെ ഒരു വ്രതമാക്കി മാറ്റിയവർ. ഒന്ന് പറയാതെ വയ്യ മാലിനീ ‘അമ്മ അവണ്ടല്ലോ തങ്കം ആണ് തനി തങ്കം.

 

അതെ ,,,, ബാലു മറുപടി പറഞ്ഞു.

 

കുറച്ചു സംശയങ്ങൾ ഉണ്ട്, സാരമില്ല ചിലതു ഉള്ളിൽ തന്നെ ഇരുന്നോട്ടെ കഥ മുന്നോട്ടു പോകുമ്പോൾ ചോദിക്കാം.

 

രണ്ടു പേരും എഴുന്നേറ്റു, ബാലു ഒരു സിഗരറ്റു കൂടെ പുകച്ചു, രണ്ടുപേരും കാറിനു സമീപം പോയി.

ഒരു രാത്രി എട്ടുമണിയോടെ മനുവിനെ ഹോട്ടലിൽ എത്തിച്ചു ബാലു തിരിച്ചു പോയി.

 

അന്ന് രാത്രി സത്യത്തിൽ മനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല , ആ വൃത്തികെട്ട വികടങ്ക ഭൈരവൻ സ്വപ്നത്തിൽ വരുന്ന പോലെ, ഇടക്കൊക്കെ ഉറക്കത്തിൽ ഞെട്ടി എഴുനേറ്റു, പണ്ടാരം പിടിയ്ക്കാൻ ആയി.

 

പിറ്റേന്ന് സമയത്തു തന്നെ ബാലു ഹോട്ടലിൽ എത്തി, മനുവിനെയും കൂട്ടി തലേന്ന് പോയ സ്ഥലത്തു തന്നെ എത്തി ഒരു സിഗരറ്റ് ഒക്കെ പുകച്ചു ബാക്കി കഥയിലേക്ക്‌ കടന്നു.

 

<<<<<<<O>>>>>>>

 

വൈകുന്നേരം പാലിയം തറവാട്ടിൽ:

 

മാലിനി നിലവറയിൽ ആണ്.

 

പാങ്ങോടന്റെ ശിഷ്യന്മാർ സ്ഥാപിച്ചു പോയ കെടാവിളക്കിനു സമീപം ഭക്തിപൂർവ്വം.വീട്ടിൽ തന്നെ നെയ്യ് ഉണ്ടാക്കി ആ നെയ്യ് തന്നെ വേണം ആ കെടാവിളക്കിൽ ഒഴിക്കാൻ എന്ന് നേരത്തെ തന്നെ അവർ പറഞ്ഞിട്ടുണ്ടല്ലോ അതുപ്രകാരം പാൽ വാങ്ങി സ്വന്തം കൈകൊണ്ടു തന്നെ അതിൽ നിന്നും നെയ് ഉണ്ടാക്കി വേണ്ട കാര്യങ്ങൾ  ഒക്കെ മാലിനി ചെയ്യുന്നുണ്ട്. ഒരുപാട് പാവം ആണ് മാലിനി അതിപ്പോ എല്ലാവര്ക്കും അറിയാമല്ലോ. ഒരമ്മയുടെ എല്ലാ വേദനയും വിഷമവും നിസ്സഹായ അവസ്ഥയും ഒകെ അനുഭവിക്കുന്ന ഒരു ‘അമ്മ. അവർ അന്നുണ്ടാക്കിയ നെയ്യ് കൊണ്ട് വന്നു വിളക്കിൽ പകർന്നു. എല്ലാം തന്ടെ പൊന്നുവിന്റെ രക്ഷക്ക് വേണ്ടി.

 

<<<<O >>>>

 

ഓഫീസിൽ പുതിയ ആൾ ചാർജ് എടുത്തു.

ഇനി ആദി നോക്കിയതു എല്ലാം അയാൾ ചെയ്തു കൊള്ളും സഹായിക്കാൻ ആയി സിബിയും ഉണ്ടല്ലോ. എല്ലാവര്ക്കും നല്ല വിഷമം ഉണ്ട് ആദി പോകുന്നതിനു. ആദിക്കും ഉള്ളിൽ വിഷമവും ഭയവും ഒക്കെ ഉണ്ട്. ഒരിക്കൽ തന്റെ അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥല൦ ആണ്, ഇന്ന് തൻ അവിടെ ജോലി ചെയ്യാൻ പോകുന്നു , കള്ളന്റെ മകൻ എന്ന അഡ്രസ് ഉണ്ട്, എന്തൊക്കെ ആണാവോ സംഭവിക്കാൻ പോകുന്നത് എന്നൊക്കെ ഓർത്തു. അന്ന് വൈകുന്നേരത്തോടെ തന്നെ ആദി എല്ലാ ചാര്ജും പുതുതായി വന്ന ആളിന് ഹാൻഡ്‌വർ ചെയ്തു. പീലിച്ചേട്ടന്റെയും പൊതുവാൾജിയുടെയും ഒക്കെ തമാശകൾ അതൊക്കെ മിസ് ആകുന്നതിലും സങ്കടം ഉണ്ട്.

 

<<<00>>>

 

കോളേജിൽ അന്നത്തെ മത്സരങ്ങൾ ഒക്കെ കഴിഞ്ഞു. ശ്രീയ ആണെങ്കിൽ ആകെ ഒരു മാന്ത്രികമായ അവസ്ഥയിൽ കിളി പോയി ഇരിക്കുകയാണ്, ആ കണ്ട യുവാവ് , അയാളുടെ നീലനിറമാർന്ന കണ്ണുകളിലെ വശ്യതയും. ഉള്ളിൽ ഒരു പ്രത്യേക വികാരം അതും ഇതുവരെ അനുഭവിക്കാത്ത വികാരം ആണ് ഉണ്ടായിരിക്കുന്നത്, ആകർഷണം ആണോ പ്രണയം ആണോ ഒന്നും അറിയില്ല, പറഞ്ഞറിയിക്കാൻ പറ്റാതെയുള്ള ഒരു അനുഭൂതി. അതും ആദ്യ ദർശനത്തിൽ. ഒന്നുറപ്പാണ് എവിടെയോ കണ്ടുമറഞ്ഞ കണ്ണുകൾ ആണ്, അതാണ് അവളെ ഏറെ അലട്ടുന്നതും. ആരാണ് ആ യുവാവ്, ആദ്യമായി ആണ് അവിടെ കാണുന്നത്, അവൾ കോളേജ് ബസ്‌സിൽ വരുമ്പോളും അത് മാത്രം ആയിരുന്നു  ചിന്ത , മനസിൽ നിന്നും മുഖം

മായുന്നില്ല.

 

ശ്രീയ വീട്ടിൽ എത്തി. ഒരുപാട് സന്തോഷം ആണ് അവൾക്കു, അവൾ ഉള്ളിൽ ചെന്ന് മാലിനിക്ക് ഒരു ഉമ്മ കൊടുത്തു, കാരണം  എന്താന്ന് തിരക്കി അവൾ ഒന്നും പ്രത്യേകിച്ച് കാരണമായി ഒന്നും പറഞ്ഞില്ല, അവൾ സ്വന്തം റൂമിലേക്ക് ചെന്ന്, നമ്മുടെ കള്ളക്കണ്ണൻ അവിടെ ഇരിക്കുന്നുണ്ടല്ലോ.

 

അതെ കണ്ണാ  ഇന്ന് പൊന്നു ഒരു ചെക്കനെ കണ്ടു, നീലകണ്ണുകൾ ഉള്ള മനോഹരമായ ശബ്ദം ഉള്ള ഒരു ചെക്കൻ, നീ ആണോ അങ്ങോട്ടു വിട്ടത്‌ ?

പൊന്നുവിനെ  ഒരുപാട് അഭിനന്ദിച്ചു, പാട്ടൊക്കെ നന്നായി എന്ന് പറഞ്ഞു, പക്ഷെ അതിനു ശേഷം ആള് എങ്ങോട്ടോ മറഞ്ഞുപോയി. കണ്ണാ എനിക്ക് ആകെ ഒരു ഫീലിംഗ് , എവിടെയോ കണ്ടു മറന്നതാണ് ആ കണ്ണുകൾ ,പക്ഷെ എവിടെ ആണെന്ന് പൊന്നുവിന് മനസിലാകുന്നില്ലല്ലോ , ഒന്ന് പറഞ്ഞു തായോ നീ.

എന്നാലും ഞാൻ എപ്പോളും ഈ കാര്യം പറഞ്ഞല്ലേ തല്ലു പിടിക്കാറു.

എന്തായാലും എന്റെ ഗന്ധർവ്വൻ അയാൾ തന്നെ ആകുമോ കണ്ണാ ,,, എനിക്കെന്തോ കണ്ടപ്പോ തന്നെ ഒരു വല്ലാത്ത ഫീൽ, അതൊക്കെ പറയുമ്പോൾ അവൾക്കു ഒരു നാണം വന്നു.

എന്താ കണ്ണചാരെ , എനിക്ക് എന്തൊക്കെയോ തോന്നുന്നത്, പറയാൻ പറ്റുന്നില്ല , ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല, ശോ …. എനിക്ക് അങ്ങോട്ട് മനസിലാകുന്നില്ലല്ലോ എന്തുവാ എനിക്ക് പറ്റിയത് എന്ന്….

ശേഷം പിന്നെ അവൾ യൂണിഫോം ഒക്കെ മാറി കുളിച്ചു വസ്ത്രം മാറി അമ്മയോട് അടുത്തേക്ക് ചെന്നു ചായ കുടിക്കാൻ ആയി.

അമ്മേ ..എന്റെ അമ്മ കുട്ടി…….. ശ്രീയ വിളിച്ചു.

എന്താ പോന്നു…………..

ഒന്നൂല്ല,,,അതേ ഇന്ന് കോളേജില്‍ ഒരു കൂട്ടം നടന്നു. എന്താണ് മാലിനി ചോദിച്ചു.

അപ്പോള്‍ ശ്രീയ അല്പം നാണത്തോടെ ആണെകിലും പണ്ട് പ്രത്യങ്കിര ക്ഷേത്രത്തില്‍ പോയപ്പോള്‍ കൈ നോക്കി അമ്മൂമ്മ പറഞ്ഞ കാര്യവും അന്ന് കോളേജില്‍ കണ്ട നീലകണ്ണുകള്‍ ഉള്ള യുവകോമളന്റെറ കാര്യവും ഒക്കെ പറഞ്ഞു.

ശ്രീയ നല്ല ത്രില്‍ അടിച്ചു ഇരിക്കുക ആണ്.

എന്നാലും അത് ആരാണെന്ന് മാത്രം അറിയില്ല , എന്റെ കൂട്ടുകാര്ക്കും  അറിയില്ല, ഞാന്‍ ഒരുപാട് അന്വേഷിച്ചു.

ആളെ പിന്നെ കണ്ടിട്ടേ ഇല്ല …………

മാലിനി അപ്പോള്‍ ശ്രീയക്കായി നല്ല ദോശ ചുടുക ആയിരുന്നു. മാലിനി ചിരിച്ചുകൊണ്ട് ഒക്കെ കേട്ടു.

അത് കണ്ടു ശ്രീയയും ചിരിച്ചു. അടിച്ചു നിന്റെ കരണം ഞാന്‍ പൊളിക്കും ഞാന്‍……………….. അതിയായി ദേഷ്യപ്പെട്ടു വിറക്കുന്ന മുഖത്തോടെ ക്രുദ്ധയായി മാലിനി ശബ്ദം ഉയര്ത്തി പറഞ്ഞു. ഞെട്ടി വിറച്ച് പോയി ശ്രീയ.

അവളുടെ നീലകണ്ണനും പച്ച കണ്ണനും അവളുടെ അമ്മേടെ ഗന്ധർവ്വനും  ,,,ഈ ചട്ടുകം ചൂടാക്കി നിന്റെ ചന്തിക്ക് ഞാന്‍ വെക്കും, വലുതായി എന്നൊന്നും ഞാൻ നോക്കില്ല

 

അങ്ങനെ മോൾക്ക് വല്ല  ആഗ്രഹവും ഉണ്ടെങ്കില്‍ ഇപ്പോ അങ്ങോട്ട് പറിച്ചു കളഞ്ഞേക്കണം മനസിൽ നിന്ന്. ഇപ്പൊ ഇരുപത് വയസ്സിൽ നടപ്പാണ് നീ , ഇരുപത്തി അഞ്ചു വയസു കഴിയാതെ കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നു പോലും ഇല്ല , അതിനിടയിൽ ഇങ്ങനത്തെ ഒരുത്തനേം മനസ്സിൽ കയറ്റണ്ട. നിനക്ക് കല്യാണപ്രായം ആകുമ്പോ നല്ല ഒരു ചെറുക്കനെ കണ്ടെത്തി ഞങ്ങൾ കെട്ടിക്കും, കേട്ടോടി…………

പിന്നെ മോള് ഒന്ന് ഓർത്തോ , വല്ലവനും ആയി പ്രേമിച്ചു നടക്കാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ … അവന്റെ ഒപ്പം ഒളിച്ചോടി സുഖം ആയി ജീവിക്കാം എന്ന് നീ കരുതണ്ട , നിന്റ കയ്യും കാലും ഓടിച്ചു ഞാൻ ആ മുറിയിൽ കിടത്തും…………..

 

മാലിനി അങ്ങ് ദേഷ്യം കൊണ്ട് അലറുക ആണ്.

 

ശ്രീയ്ക്ക് കണ്ണിൽ നിന്നും ഒക്കെ വെള്ളം വന്നു അങ്ങോട്ട് സങ്കടം ആയി.

 

എന്നാലും ‘അമ്മ , തന്റെ കൂട്ടുകാരി അല്ലെ ,, ‘അമ്മ ഇങ്ങനെ പെരുമാറും എന്ന് ഒരിക്കൽ പോലും അവൾ കരുതിയില്ല… അവൾ ഒരൽപം പേടിച്ചു തന്നെ ഒന്നും മിണ്ടാതെ പതുക്കെ നടന്നു…’അമ്മ പുലി ആയിരുന്നു, തന്റെ കളികൾ ഒന്നും അമ്മയോട് നടക്കില്ല എന്ന ബോധ്യത്തോടെ.

അവളുടെ  അമ്മേടെ ഒരു ഗന്ധർവ്വൻ  , ദേഷ്യം അങ്ങ് മൂത്തപ്പോ ആ ചട്ടുകം എടുത്തു മാലിനി പാത്രങ്ങൾ കൂടി ഇട്ടിടത്തേക്ക് വലിയ ശബ്ദത്തോടെ വലിചെറിഞു.

 

അപ്പോളേക്കും ശ്രീയ വാതിൽ  ഒന്നു കടന്നെ ഉള്ളു ,

 

ആ ശബ്ദം കേട്ട് അവൾ ആകെ ഭയവിഹ്വല ആയി.

 

ദൈവമേ നോക്കീം കണ്ടും അമ്മയോട് പറഞ്ഞില്ലേ പണി ആകും …..

 

അവൾ വേഗം മുറിയിലേക്ക് പേടിച്ചു ഓടി.

 

എന്റെ കണ്ണാ ……………….’അമ്മ പ്രശ്നം ആക്കി.

 

പൊന്നുവിനെ ഒരുപാട് ചീത്ത പറഞ്ഞു.

 

കയ്യും കാലും ഒടിച്ചു ഇവിടെ കിടത്തി കളയും എന്നാ പറഞ്ഞത്,

 

‘അമ്മ പഴേ അമ്മ അല്ല പറഞ്ഞ, പറഞ്ഞ പോലെ തന്നെ ചെയ്യും, അയ്യോ.

 

അവൾ തലയ്ക്കു മേലെ കൈകൂപ്പി തൊഴുതു,

 

ഓ ആ പേടി ഇപ്പളും പോയിട്ടില്ല , എന്തൊരു ദേഷ്യം ആയിരുന്നു അമ്മക്ക്, അമ്മയോട് കളിയ്ക്കാൻ നിന്നാൽ ,,പണ്ട് എനിക്ക് നല്ലതു ഒരെണ്ണം കിട്ടിയിട്ടുള്ളതാണ്,

 

ഞാൻ ഒന്നിനും ഇല്ലേ ,,,,,,,,,,,,,,

 

അപ്പോളേക്കും മാലിനി ഒരു പാത്രത്തിൽ പൊന്നുവിന് കഴിക്കാൻ ദോശയും ചായയും ആയി അവളുടെ റൂമിലേക്ക് വന്നു.

 

പൊന്നു പഞ്ചപാവത്തെ പോലെ ഒരു കുറിഞ്ഞി പൂച്ചയെ പോലെ പമ്മി പമ്മി അത് വാങ്ങി തല പോലും ഉയർത്താതെ ദോശയും കഴിച്ചു  ചായയും കുടിച്ചു.

 

<<<<<O>>>>

 

അന്ന് രാത്രി, അപ്പു വളരെ അനിഷ്ടത്തോടെ ആണ് പാലിയത് എത്തിയത്, അവന്‍ ആരോടും ഒന്നും മിണ്ടാന്‍ നിന്നില്ല, അവന്‍ ചെയ്യരുത് എന്നു കാല് പിടിച്ച് പറഞ്ഞ കാര്യം അല്ലേ അവര്‍ ചെയ്തത്. നാളെ മുതല്‍ അപ്പുവിന് ശ്യാമിനെ അസ്സീസ്റ്റ് ചെയ്യണ്ടെ.

 

അവന്‍ നേരെ റൂമിലേക്ക് പോയി.

 

ഒരു എട്ട് മണി ഒക്കെ ആയപ്പോളേക്കും ശ്യാം വീടില്‍ എത്തി. ഇത് ശ്യാമും മാലിനിയും ചേർന്നുള്ള പരിപാടി ആയിരുന്നു.

മാലിനി ശ്രദ്ധിക്കുകയും ചെയ്തു ഇന്ന് അപ്പു ഒന്നും മിണ്ടാതെ ആണ് പോയത്.

 

മാലിനിക്ക് സത്യത്തില്‍ വിഷമം ഉണ്ട്, പക്ഷേ ശ്യാമിനെ കരുതി തല്കാലം അപ്പുവിന്റെ ഇഷ്ടകേട് മാറ്റിവെച്ചത് ആണ്.

 

രാജശേഖരന് ഒട്ടുമേ താല്പര്യം  ഇല്ലായിരുന്നു പക്ഷേ മാലിനി നിര്ബന്ധിച്ചത് കൊണ്ട് മാത്രം സമ്മതിച്ചു എന്നതാണു. കാരണം അപ്പു ആത്മാര്ഥമായി ആയി വര്ക്  ചെയ്യുന്ന കുട്ടി ആണെന്ന് അറിയാം. പക്ഷേ ജയദേവന്റെ മകന്‍ എന്ന ഒറ്റ കാരണത്താല്‍ അനിഷ്ടം ഒരുപാട് ഉണ്ട് താനും.

 

അമ്മയും മകനും കൂടെ പൂമുഖത്ത് ഇരുന്നു സംസാരിച്ച് കൊണ്ടിരിക്കുക ആയിരുന്നു, അപ്പോളാണ് നമ്മുടെ ശ്രീയ  അങ്ങോട്ട് വരുന്നത്.

 

നിങ്ങള്‍ ഇത് എന്തു വിചാരിച്ചിട്ടു ആണ്, ആ അപ്പുനെ എന്തിനാ ഓഫീസില്‍ ഏട്ടന്റെ  കൂടെ പോസ്റ്റ് ചെയ്തത്?

പൊന്നു  …. ഇത് ഓഫീസ് കാര്യം ആണ് , അത് സൌകര്യം അനുസരിച്ചു ചെയ്യും നീ ഇപ്പോ അതില്‍ ഇടപെടണ്ട , സമയം ആകുമ്പോ പറയാം അപ്പോ ഇടപെട്ടാ മതി . ശ്യാം ദേഷ്യപ്പെട്ടു

 

 

അപ്പോ എട്ടനും ഇപ്പോ ഇവരുടെ കൂടെ കൂടിയോ ,  ഭ്രാന്ത് ആണോ, നിങ്ങള്‍ എന്തിനാണ് ഇവനെ ഇങ്ങനെ പൊക്കി കയറ്റി വെക്കുന്നത്, വിശ്വസിക്കാന്‍ കൊള്ളില്ല, അവന്‍ അവന്റെ അച്ഛനെ പോലെ തന്നെ കാണിക്കും.

 

 

അവന്‍ എന്തു വിശ്വാസക്കേട് ആടി നിന്റെ അടുത്തു കാണിച്ചത് ? മാലിനി എഴുന്നേറ്റ് ശബ്ദം നന്നായി കടുത്തു.

 

അവന്‍ ചതിയന്‍ ആണ് , അമ്മക്കറിയില്ല അവന് നല്ല പക ഉണ്ട് , തക്കം നോക്കി അവന്‍ കളിക്കും ഉറപ്പാണ് , എല്ലാം അഭിനയം ആണ് എല്ലാരേം കയ്യിലെടുത്തു, ഇഷ്ടം ഉണ്ടാക്കി എടുത്തു ,

 

 

രണ്ടുപേര്ക്കും അത് കേള്ക്കുമ്പോ നല്ല ദേഷ്യം വരുന്നുണ്ട്.

 

എനിക്കു എന്റെ എട്ടനാ വലുത് , അവന്‍ കാരണം എന്റെ ഏട്ടന് ഒന്നും വരരുത്, അത് പറയുമ്പോള്‍ പൊന്നുവിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു ,

 

അവള്ക്ക്  അപ്പുവിനോടു ദേഷ്യം മാത്രം അല്ല , അവന്‍ എന്തെങ്കിലും ഒക്കെ ചെയ്യും എന്നുള്ള ഭയം കൂടെ ഉണ്ട് എന്നത്തും സത്യം ആണ്.

 

ശ്യാംനു അത് കേട്ടപ്പോ വിഷമം ആയി , പോന്നു ,,,, അതിനു അവന്‍ എന്നെ സഹായിക്കുന്നു എന്നു മാത്രം കണ്ട്രോള്‍ ഒക്കെ നിന്റെ ഏട്ടന്‍ തന്നെ ആണ്.

 

അവന്‍ പൊന്നുവിനെ ചേര്ത്ത് നിര്ത്തി .

അവന്റെ അച്ഛന്‍ പപ്പയെ ചതിച്ച പോലെ അവന്‍ ഏട്ടനേ൦ ചതിക്കും പൊന്നുന് നല്ല പേടി ഉണ്ട്.

 

അവനു ഓഫീസില്‍ ജോലി കൊടുത്തത് തന്നെ തെറ്റ് ആണ് , ഇപ്പോ ഹെഡ് ഓഫീസില്‍ കൂടെ അവന് സ്ഥാനം കൊടുക്കുക എന്നു വെച്ചാല്‍,,,,,,,,,,,,,,,

 

പൊന്നു ,,,,,,,,,,,,,നീ അകത്തു പോ,,,,,,,,,,,മാലിനി ദേഷ്യപ്പെട്ടു.

 

പൊന്നു പിന്നെ കൂടുതല്‍ ഒന്നും സംസാരിക്കാന്‍ നിന്നില്ല , വേഗം റൂമിലേക്ക് പോയി.

 

എന്താ അമ്മേ പൊന്നുന് അപ്പുവിനെ ഇത്രക്കും ദേഷ്യം ?

അപ്പു ഇവളോട് എന്തേലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ ?

 

എന്റെ പൊന്നു മോനേ ആ കുട്ടി ഒരു പാവം ആണ് , ഒരുപാട് സങ്കടം ഒക്കെ ഉണ്ട് ആ കുട്ടിക്ക് , എന്താണെന്ന് അറിഞൂടാ , പൊന്നുന് അവനെ കണ്ട അന്നുമുതലെ ദേഷ്യം ആണ്. കാരണം ഒട്ടു അറിയുകയും ഇല്ല , ആ കൊച്ചു എന്തോരം സഹായം ആണ് പൊന്നുന് ചെയ്തിരിക്കുന്നത്, ഒരിക്കല്‍ ട്രയിന്‍ വൈകി വന്നപ്പോ അന്ന് ഇവള്ക്ക്  സുഖം ഇല്ലാതെ ആയി പോയി ആ രാത്രി ഹോസ്പിറ്റളില്‍ ല്കൊടണ്ടു പോയി കിടത്തി ഉറങ്ങീട്ടില്ല അന്നു അപ്പു , അതുപോലെ തന്നെ അന്ന് അമ്പലത്തില്‍ വെച്ചു പൊന്നുന്നേ  അത്രയും വലിയ പാമ്പു കടിക്കാന്‍ വന്നപ്പോ ഓ അത് മോന്‍ കാണേണ്ട കാഴ്ച ആണ് , ഒരു കയ്യില് ആ പാമ്പിനെ അപ്പു പിടിച്ച് ഞെരിക്കുക ആയിരുന്നു , ഇവള്‍ ആണെങ്കില് ബോധം കേട്ടു അപ്പുവിന്റെ മടിയിലും, ഇവള് നിന്റെ അച്ചന്റെ ചോര തന്നെ ആണ് , പക വന്നാല്‍ ചാകണ വരെ പക പോകില്ല,

 

 

അമ്മേ നമുക്ക് അപ്പുനെ ഒന്നു കാണാന്‍ പോയാലോ..ശ്യാം തിരക്കി

 

ശരി വാ … അപ്പു നല്ല ദേഷ്യത്തില്‍ ആയിരിയ്ക്കും.

 

അവര്‍ രണ്ടു പേരും കൂടെ ഇറങ്ങി അപ്പൂന്റെ പുരയിലേക്ക് നടന്നു.

 

അപ്പു …………………….. ശ്യാം വിളിച്ചു.

 

അപ്പു പുറത്തേക്ക് വന്നു.

 

അവന് നല്ല നീരസം ഉണ്ട്.ചിരിക്കാനും ഒന്നും നിന്നില്ല.

 

ആഹാ രണ്ടു പേരും ഉണ്ടല്ലോ

 

എന്റെ മണ്ടക്ക് കുത്തിയപ്പോ രണ്ടു പെര്ക്കും  സന്തോഷം ആയല്ലോ, കാല് പിടിച്ച് ഞാ൯ പറഞ്ഞതല്ലെ എന്നെ മാറ്റല്ലേ എന്നു.

 

അപ്പോളേക്കും രണ്ടു പേരും കൂടെ ഉള്ളിലേക്ക് കയറി ഇരുന്നു.

അപ്പു, നിനക്കു അവിടെ ഒരു കുഴപ്പവും വരാതെ ഞാന്‍ നോക്കികൊള്ളാം , ശ്യാം പറഞ്ഞു.

മാലിനിയും കൂടെ നിന്നു.

 

നിങ്ങൾക്കൊന്നും  പറഞ്ഞാ മനസിലാകില്ല, ഞാന്‍ എന്തു ചെയ്താലും മറ്റൊരു കണ്ണിലെ ആളുകള്‍ കാണു , എല്ലാരുടേം പരിഹാസവും ഒക്കെ ഞാന്‍ കാണണ്ടെ.

 

ഇതൊന്നും വേണ്ടായിരുന്നു.

 

അപ്പുവിന് ശരിക്കും സങ്കടം ഉണ്ട്.

 

കൊച്ചമ്മക്ക് മകന്റെ കാര്യം നോക്കിയാല്‍ മതിയല്ലോ, എനിക്കു എന്തു വന്നാല്‍ എന്താണ്, ഞാന്‍ നിങ്ങടെ വീടിലെ പണയവസ്തു അല്ലേ , ആര് എന്തു കാണിച്ചാല്‍ എന്തു , പരിഹസിച്ചാല്‍ എന്തു, എല്ലാര്ക്കും  അവരവരുടെ കാര്യങ്ങള്‍ മതിയല്ലോ.ഞാന്‍ എന്തു പറയാന്‍ ആണ്…

 

അപ്പു വിഷമത്തോടെ തന്നെ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

മാലിനിക്ക് അതൊക്കെ കേള്കുമ്പോ നല്ല ദേഷ്യവും വിഷമവും ഒക്കെ വരുന്നുണ്ട്.

 

ശ്യാം അത് കേട്ടു നല്ല ചിരി ആണ് , അപ്പു ഇവിടെ നീ ഇങ്ങനെ…. അവിടെ ഒരാള് അപ്പൂ ചതിയന്‍ ആണ്, നീ നിടെ അച്ഛനെ പോലെ ചതി കാണിക്കും വിശ്വസിക്കരുത് എനിക്കു ദോഷം വരുത്തും എന്നും പറഞ്ഞു മുഖം വീര്പ്പിച്ചു ഇരിക്കുന്നു, വേറെ ആരും അല്ല എന്റെ പെങ്ങള്………

 

അത് കേട്ടു ഒരേ സമയം മാലിനിയും അപ്പുവും ഞെട്ടി,

 

ശ്യാം ഒരു തമാശ ആയി മാത്രം പറഞ്ഞത് ആണ്, പക്ഷേ ആസ്ഥാനത്ത് ആയി പോയി എന്നു മാത്രം.

 

മാലിനിയുടെ മുഖം ഒക്കെ  ചുവന്നു ദേഷ്യം കൊണ്ട്, അപ്പു അവിടെ നില്ക്കുന്നു അല്ലായിരുന്നെങ്കില്‍ കൈ ശ്യാമിന്റെ മുഖത്ത് പതിഞ്ഞെനെ.

 

പക്ഷേ അപ്പുവിന് അത് ഒരുപാട് സങ്കടം ഉണ്ടാക്കി, അവന്‍ മാലിനിയെ നോക്കി.

 

മാലിനി അവന്റെ ഉള്ളിലെ എല്ലാ സങ്കടവും ആ നോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു, അവളുടെ കണ്ണുകള്‍ നിറഞ്ഞു.

 

അപ്പു ചിരിച്ചു,

 

അത് തന്നെ അല്ലേ ഞാന്‍ എപ്പോളും പറയുന്നതു , എന്നെ വിശ്വസിക്കല്ലേ എന്നു, ഇനി ഇപ്പോ ഞാന്‍ അറിയാതെ എന്തേലും ഒരു തട്ടുകെട് വന്നാല്‍ പോലും അതും എന്റെ തലയില്‍ ആകില്ലേ. ഞാന്‍ ഇനി എന്തെല്ലാം പേര് കേൾക്കേണ്ടി വരുമോ എന്തോ ?

 

അപ്പു ആകെ വിഷണ്ണന്‍ ആയി.

37 Comments

  1. അന്തകാരം

    Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤❤♥♥?

  3. രുദ്രദേവ്

    ♥️♥️♥️

  4. അറക്കളം പീലിച്ചായൻ

    വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
    ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.

  5. *വിനോദ്കുമാർ G*❤

    അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤

    1. അണ്ണാ
      നന്ദി സ്നേഹം

  6. I love U man…..

  7. വിഷ്ണു?

    ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?

    ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…

    ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….

    ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…

    അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..

    പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
    ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക്‌ വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?

    പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?

    ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..

    പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
    പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.

    എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
    നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
    അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.

    1. വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
      രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
      ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
      സത്യത്തില്‍ ഒരു അറിവും ഇല്ല
      എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
      ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
      എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്

      സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്

      സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
      അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്

      ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി

      mass divided by volume ആണ് ഡെന്‍സിറ്റി

      ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍

      limt volume -> 0 —- mass by volume

      അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്

      oru pakshe aa supreme singularity aayirikam god
      ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില

      അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
      ഇഷ്ടപ്പെടുന്നു

      1. വിഷ്ണു?

        നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
        മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.

  8. മാജിക്കൽ ??

    കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..

    ..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന്‌ കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.

    ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️

    എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.

    അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??

    നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????

    5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???

    ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…

    പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.

    ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട്‌ ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട്‌ തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??

    മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???

    എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?

    പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????

    അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??

    പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️

    ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…

    …അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
      വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്

      രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
      വായിച്ചിട്ടും ഉണ്ട്
      അപ്പോള്‍ മന്‍സില്‍ തോന്നും
      ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
      പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
      പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു

      കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
      അതും എന്റെ കഴിവല്ല
      മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും

      തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
      ജനനനാള്‍ അല്ല

      അപ്പോള്‍ പറഞ്ഞു വരുന്നത്
      ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
      അത് തന്നെ ഒരു ലഹരി ആണ്

      എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
      ഇടയിലുള പാടുകള്‍
      ലിങ്ക കൊടുത്തിടുണ്ട്
      അത് കൂടെ കേള്‍ക്കണം
      എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,

      സ്നേഹം മാത്രം
      നന്ദിയും

  9. ezhuthi thudangiyittilla
    ivide 24 vare kayattiyitte ezhuthi tyhundaguka ullu

  10. chettai bakki part theeraraayo

  11. മാനസപുത്രൻ

    ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
    അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
    അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..

  12. നരേന്ദ്രന്‍❤?

    Ahaa ???!നീലാദ്രി

  13. Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu

    1. നന്ദി ഹരി സഹോ
      നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ

      1. Ok harshan broi aduth part vayicht comment chyamm

        1. appo ee katha ithuvare vayichittille ???

          i mean 24 vare ithu pubblish cheythathu aanu …
          ………………

      2. അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..

      1. Good morning

  14. തൃശ്ശൂർക്കാരൻ

    ?????

  15. വന്നാലോ കഥ വന്നാലോ…

  16. Soooooper

  17. പ്രണയരാജ

    അടുത്തൊരു പാർട്ടു കൂടി വന്നു.

  18. ????
    ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
    ?????

    1. hlo chettai ethu ennu theerum

  19. അനിയൻകുട്ടൻ

    Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?

    1. നീ എഴുതേടാ ponnumone
      നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
      ഒരു ഭയവും വേണ്ട എഴുതുക
      ഉള്ളിൽ തോന്നുന്നത് എഴുതുക

Comments are closed.