അപരാജിതന്‍
പ്രബോധ | അദ്ധ്യായം [13-14] | Previous Part
Author : Harshan
ആ ക്രൗര്യം നിറഞ്ഞ വിഷ ജീവി പാറുവിന്റെ കഴുത്തു ലക്ഷ്യമാക്കി കടിക്കുവാൻ ആയി ആയം കിട്ടാൻ പത്തി പരമാവധി പുറകിലേക്ക് വലിച്ചു ..മരണത്തിനും ജീവനും ഇടയിൽ ഉള്ള ക്ഷണനേരം ,,,പാറുവിനു എഴുന്നേല്ക്കാനോ താഴെക്കു ചാടി വീഴാനോ ഉള്ള മനഃസാന്നിധ്യ൦നഷ്ടപ്പെട്ടിരുന്നു .
അലറികരഞ്ഞുകൊണ്ട് തന്നെ ആ വിഷസർപ്പത്തിന്റെ ദംശനം ഏൽക്കാൻ അവൾ തയാറായി,
തന്റെ മരണം ആണ് എന്നവൾ ഉറപ്പിച്ചു.
മാലിനി അതിവേഗത്തിൽ ഓടി എങ്കിലും സാരി കാലിൽ തട്ടി കമഴ്ന്നു നിലത്തു അടിച്ചു വീണു.
അതെ കിടപ്പിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാതെ കരഞ്ഞുകൊണ്ട് തന്റെ പൊന്നുമോൾടെ മരണംകാണേണ്ടി വരുന്ന ഭീകരമായ അവസ്ഥയിൽ ഒന്നും ചെയ്യാൻ ആകാതെ നോക്കി കിടക്കേണ്ട ഗതിയിൽ കിടന്നു. മാലിനി പൊട്ടി കരഞ്ഞു.പൊന്നൂ………എന്നു വിളിച്ചു അലറി കൊണ്ട്.
ആദിശങ്കരൻ മുന്നോട്ടു ആഞ്ഞു കുതിക്കുകയാണ് ……………………..
ലക്ഷ്മി അമ്മെ ……………………………………അവൻ ഉറക്കെ വിളിച്ചു.
ശ്രീയുടെ കണ്ണുകൾ ഭയം കൊണ്ട് അടഞ്ഞു , ബോധം ഇല്ലാതെ ഭയന്ന് വീഴുന്ന പോലെ..ആ വിഷജീവി തന്റെ ഭയപ്പെടുത്തുന്ന കൊടിയ വിഷം നിറഞ്ഞ പല്ലുകല്‍ കാണിച്ച് അവളുടെ കഴുത്തു ലക്ഷ്യമാക്കി മുന്നോട്ട് ആയുകയാണ്.
നിമിഷങ്ങൾക്കുള്ളിൽ തന്റെ മകള്‍ ആ ജീവിയുടെ വിഷമേറ്റ് പിടഞ്ഞു മരിക്കുമല്ലോ…ആരെയാ വിളികേണ്ടത് . മാലിനി തന്റെ സ൪വ്വശക്തിയും എടുത്തു കൈകൂപ്പി കരഞ്ഞു വിളിച്ചു…..
ശങ്കരാ ……………………………………………………………………………
ഭഗവാന്‍ ശിവശങ്കരനെയോ അതോ ആദിശങ്കരനെയോ…
ക്ഷേത്രത്തിൽ പൂജയോട് അനുബന്ധിച്ചു വലിയ മണിനാദം മുഴങ്ങാൻ തുടങ്ങി, അമ്പലത്തിൽ നിന്നും ഇടക്കയുടെ ശബ്ദം മുറുകി.
ആ…യി ….യി യി യി യി യി……. ഉയർന്ന . ശബ്ദത്തില്‍ ഒരു പരുന്തു ചിലക്കുന്ന ശബ്ദം,
ക്ഷേത്രത്തിന് വടക്ക് കിഴക്കുള്ള വനഭാഗത്ത് നിന്നും വലിയ ഒരു പരുന്ത് ആൽത്തറ ലക്ഷ്യമാക്കി പാറി വന്നു കൊണ്ടിരിക്കുന്നു.
ആദിശങ്കരൻ ഓടുന്ന വേഗതയിൽ കാൽ മുന്നോട്ടു ആഞ്ഞു മുന്നിലേക്ക് ഒരു ചാട്ടം, വായുവിലൂടെ അതിവേഗത്തിൽ അത്രയും ദൂരത്തേക്ക് അവൻ കുതിച്ചു പൊങ്ങി,
അവന്‍ പോലും അറിയാത്ത വേഗതയില്‍ അവന്‍ വായുവിലൂടെ മുന്നോട്ട് കുതിച്ചു.
ഒരുപക്ഷേ ലക്ഷ്മി അമ്മ അവനെ എടുത്തുയര്ത്തിവ കൊണ്ട് പോകുന്നത് പോലെ,
ആ കരിനാഗം തന്റെ പത്തി കൊണ്ടു ശ്രിയയുടെ കഴുത്തു നോക്കി കടിക്കാൻ ആഞ്ഞു .
പാറിവന്ന ആ പരുന്ത് അതിവേഗത്തില്‍ തന്നെ വായ തുറന്നു കൊണ്ട് ആൽത്തറ ലക്ഷ്യമാക്കി വേഗതയില്‍ മുന്നോട്ട് കുതിച്ചു.
പത്തി കൊണ്ട് തന്നെ കൊല്ലുവാന്‍ മുന്നോട്ട് വരുന്ന കരിനാഗത്തെ കണ്ടു ഭയന്ന് കണ്ണാ …………..എന്നു വിളിച്ച് ശ്രിയ ഇടത് വശത്തേക്ക് കുഴഞ്ഞ് വീഴാൻ തുടങ്ങി.
കുതിച്ചെത്തിയ ആദിശങ്കരൻ ആല്ത്തറയില്‍ ശ്രിയയുടെ ഇടത് വശത്തേക്ക് ഇടിച്ചു വീണ സമയം തന്നെ അവള്‍ കുഴഞ്ഞ് അവളുടെ തല അവന്റെ മടിയിലേക്ക് പതിച്ചതും അവൻ തന്റെ ഇടത്തെ കൈകൊണ്ടു അവളെ താങ്ങി വലതു കൈ അവളുടെ ശരീരത്തിനു പുറത്തൂടെ ചുറ്റി വളഞ്ഞു അവളെ ദംശിക്കാൻ വന്ന കരിനാഗത്തിന്റെ പത്തിയിൽ കഴുത്തു ഭാഗം നോക്കി മുറുകെ പിടിച്ചതും ഒരുമിച്ചായിരുന്നു . ഇതെല്ലാം നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചു
പാറി വന്ന പരുന്ത് ആദിശങ്കര൯ സർപ്പത്തെ പിടിച്ചത് കണ്ടു പെട്ടെന്ന് വെട്ടി തിരിഞ്ഞു ആ ആലിൻ തറയിൽ വട്ടമിട്ടു പറന്നു.
ആദിശങ്കരൻ കൈ അകത്തി പാമ്പിനെ പൊക്കി പിടിച്ചു, മർമ്മം നോക്കി പിടിച്ച പോലെ പാമ്പിന്റെ ശരീരം നിശ്ചലമായി നിന്നു
ഒരു പോറൽ പോലുമേൽക്കാതെ ശ്രിയ ആദിയുടെ മടിയിൽ സുരക്ഷിതയാണ്
ശങ്കരാ……………എന്ന് കരഞ്ഞു കണ്ണുപൂട്ടി അലറി വിളിച്ച മാലിനി അതേ കിടപ്പില്‍ തന്നെ മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു,
തന്റെ പൊന്നുവിനെ സർപ്പം കടിച്ചു എന്നു വിചാരിച്ചു. അവള്‍ കരഞ്ഞു കൊണ്ട് തന്നെ തല ഉയർത്തി നോക്കിയപ്പോള്‍ ആ രംഗം കണ്ടു
ആദിശങ്കരന്റെ ഒരു കയ്യില്‍ വലിയ സർപ്പത്തെ നിശ്ചലമാക്കി പിടിച്ച് നിർത്തി മറുകൈ തന്റെ പൊന്നുവിന്റെ തലക്ക് താങ്ങ് ആക്കി നിർത്തി അവളെ സ്വന്തം മടിയില്‍ കിടത്തിയിരിക്കുന്ന ആദി ശങ്കരന്‍ ,
അവർക്കു കുറച്ചു മുകളില്‍ ആയി വട്ടമിട്ട് പറക്കുന്ന ഒരു പരുന്തും.
നിറഞ്ഞൊഴുകിയ കണ്ണീരോടെ ഭഗവാനെ എന്റെ ശങ്കരാ ,,,അപ്പുവായി നീ വന്നുവോ എന്റെ പൊന്നുവേ രക്ഷിക്കുവാൻ..മാലിനി കൈ കൂപ്പി ആദിശങ്കരനെ.
മാലിനിക്ക് ഒന്നും മനസിലാകുന്നില്ല.അവള്‍ ഭക്തിയും സന്തോഷവും നിറഞ്ഞു പതുക്കെ എഴുന്നേല്ക്കുവാന്‍ ശ്രമിച്ചു.
“നിനക്കു എന്തിനാ എന്റെ ശ്രിയയുടെ ജീവന്‍? ആദിശങ്കരന്‍ സർപ്പത്തോട് ചോദിക്കുകയാണ്.
അവള്‍ നിനക്കു ഒരു ദ്രോഹവും ചെയ്തില്ലലോ, നീ അവൾക്കു മരണം ആണെങ്കില്‍ , നിനക്കു ഇവിടെ രണ്ടു മരണം ഉണ്ട് ഒന്നു ഞാനും രണ്ടാമത് മുകളില്‍ വട്ടമിട്ട് പറക്കുന്ന ഈ പരുന്തും.
നിനക് മരണം വേണോ ജീവിതം വേണോ ? ആദിശങ്കരന്‍ അലിവോടെ ആ വിഷസർപ്പത്തോട് ചോദിക്കുക ആണ്.ഇവള്‍ എന്റെ ശക്തി ആണ് ഇവൾ പോയാൽ ഈ ശങ്കരന്‍ ആരും ഇല്ലാത്തവന്‍ ആകും, ഞാന്‍ നിന്നെ അതിനു സമ്മതിക്കില്ല,
ഇതൊക്കെ കേട്ടു ആണോ എന്നറിയില്ല അതോ അവന്റെ ശബ്ദത്തിന്റെ വീചികള്‍ സ്വീകരിച്ചിട്ടോ ആ സര്പ്പം ശാന്തഭവത്തില്‍ അതിന്റെ നാവ് മാത്രം പുറത്തേക്ക് നീട്ടി.
അപ്പോളേക്കും മാലിനി എഴുന്നേറ്റ് വേദനയുള്ള കാല്‍ വലിച്ചു നടന്നു വരികയാണ്.ആദിശങ്കരന്‍ ആ പരുന്തിനെ നോക്കി പറഞ്ഞു ,നീ എവിടെ നിന്നു വന്നു എന്നോ , ആര് നിന്നെ അയച്ചു എന്നോ ഒന്നും എനിക്കറിയില്ല, നന്ദിയുണ്ട് , പക്ഷേ ഈ ആദിശങ്കരന് ഉയിരുള്ളിടത്തോളം കാലം ശ്രിയക്കു ഒന്നും വരാ൯ ഞാന്‍ അനുവദിക്കില്ല.
അത് കെട്ടിട്ടോ ആ പരുന്ത് താഴെക്കു വന്നു ശ്രീയക്ക് സമീപം ഇരുന്നു, ആ ആദിയുടെ കയ്യില്‍ ഇരിക്കുന്ന സർപ്പത്തെ നോക്കി.
ഇവനെ ഒന്നും ചെയ്യരുത് , ശ്രീയക്ക് ഒരു ദോഷവും ഉണ്ടാക്കില്ല,ആദി അത് കൂടെ ആ പരുന്തിനോട് പറഞ്ഞു, ആ പരുന്ത് ഒരൽപം നേരം ശ്രീയയുടെ മുഖത്തേക്ക് നോക്കി പിന്നെ ശക്തിയായി ചിറകടിച്ചു പടിഞാറ൯ ചക്രവാളം ലക്ഷ്യമാക്കി പറന്നു നീങ്ങി.
ആദി കയ്യില്‍ നിന്നും അതിനെ കുറച്ചു ദൂരത്തേക്ക് ആയി പതുക്കെ എറിഞ്ഞു, അത് ഒന്നു തിരിഞു നോക്കി, ശേഷം ഇഴഞ്ഞു അടുത്തുള്ള കുറ്റികാട്ടിലേക്ക് പോയി.
എന്റെ മോള് പേടിച്ചു പോയോ ? ഞാൻ ഇവിടെ ഉള്ളപ്പോ എന്റെ മോൾക്ക് എന്തേലും സംഭവിക്കുമോ ?
ആദിശങ്കര൯ അത്ര ഏറെ വാത്സല്യത്തിൽ മയങ്ങി വീണ പാറുവിനെ നോക്കി ചോദിച്ചു.
അവളെ തന്റെ കൈകളിൽ അവൻ വാരി എടുത്തു , ഒരു പുഷ്പം എന്ന പോലെ, അവന്റെ കൈകളിൽ നെഞ്ചോടു ചേർന്ന് ശ്രിയ കിടന്നു , ഇതിൽ കൂടുതൽ ഒരു സംരക്ഷണ൦ അവൾക്ക് വേറെ എവിടെ നിന്ന് പോലും കിട്ടില്ല ഉറപ്പു , അവൻ എഴുനേറ്റു അവളെ എടുത്തുകൊണ്ടു തന്നെ .
മാലിനി അവരുടെ അടുത്ത് എത്തി, അവൾ ആകെ ഭയന്നിരുന്നു , ശ്രിയ മയങ്ങി വീണതല്ലേ ..
അയ്യോ അപ്പു എന്റെ പൊന്നു ,,,, അവൾ നിലവിളിച്ചു.
പേടിച്ചു ബോധം പോയതാ , കാറിൽ കൊണ്ട് പോയി ഇരുത്തി ഒരൽപം വെള്ളം തളിക്കാം , അവൻ അവളെയും എടുത്തു കൊണ്ട് കാർ ലക്ഷ്യമാക്കി നടന്നു വേഗത്തിൽ .
മാലിനി അവരുടെ പുറകെ നടന്നു വന്നു ,പോകും വഴിയും മാലിനി തന്റെ പൊന്നുവിനെ വാരി എടുത്തു കൊണ്ടുപോകുന്ന ആദിശങ്കരനെ തന്നെ നോക്കി..
എന്റ്റെ ശങ്കരാ……………അവൾ കൈകൂപ്പി കണ്ണുകൾ അടച്ചു കൊണ്ട് നടന്നു, എങ്ങനെ ആണ് അപ്പു അവളുടെ സമീപം എത്തിയത് , അവൾക്കു മനസിലായില്ല.
ആ പരുന്ത് ആ സമയത്ത് ദൈവീക ദിശ ആയ വടക്ക് കിഴക്ക് നിന്നും വന്നത് കണ്ണ൯ തന്റെ പ്രിയപ്പെട്ടവളെ സംരക്ഷിക്കാ൯ ഗരുഡനെ പറഞ്ഞു വിട്ടത് ആണോ, എങ്കില്‍ ആ പരുന്തിനെ പോലും അനുവദിക്കാതെ തന്റെ പാറുവിനെ ആദിശങ്കര൯ കാക്കുമ്പോള്‍ എന്താണ് മനസിലാക്കേണ്ടത് എന്നു മാത്രം മനസിലാകുന്നില്ല. ഒന്നുറപ്പാണ് കണ്ണന്‍ കള്ളന്‍ ആണെങ്കില്‍ പോലും ശ്രീയക്ക് ഒന്നും വരാതിരിക്കാ൯ വേണ്ടത് ചെയ്തിട്ടുണ്ട് എന്നു തന്നെ കരുതുന്നു,
തന്നെ വന്നു കാണാ൯ വന്ന തന്നോടു എന്നും പരിഭവം പറയുന്ന ആ കിന്നരിപ്രാവിനെ ഒരു സർപ്പത്തിന്റെ മുന്നിലേക്ക് ഇട്ടുകൊടുക്കാ൯ മാത്രം കൂടിയ മനസ്സോന്നും അല്ല കണ്ണന് എന്നു തന്നെ വേണം കരുതാ൯
ആദിശങ്കരന്‍ ശ്രീയയെ കൈകളില്‍ വരിയെടുത്ത് നടക്കുമ്പോളും ഉള്ളില്‍ അതിയായി ആഗ്രഹിച്ചത് എന്നും ഇവളെ ഇങ്ങനെ എടുക്കാന്‍ തനിക്ക് ഭാഗ്യം ഉണ്ടാകനെ എന്നു മാത്രം.
കണ്ണന്റെ പണി ആണോ എന്നറിയില്ല, ശരീരത്തെ കുളിരണിയിക്കുന്ന ഒരു ഇളം കാറ്റ് വീശാന്‍ തുടങ്ങി,ആദി നോക്കുമ്പോള്‍ ഒരുപാട് ഇലകളുള്ള മരങ്ങള്‍ ഒക്കെ ആ ഇളംകാറ്റിൽ തങ്ങളുടെ ഇലകൾ അനക്കി അവന്റെ മനസിലെ അവളോടുള്ള തീവ്രമായ പ്രണയത്തിനു കുളി൪മ്മ ഏകുന്നു.
അപ്പോളേക്കും കാർ ഡോർ തുറന്നു ശ്രിയയെ ഇരുത്തി ,
കുപ്പി എടുത്തു കയ്യിൽ വെള്ളം എടുത്തു അവളുടെ മുഖത്ത് തളിച്ചു .
അവൾ കുറച്ചു സമയത്തിനുള്ളിൽ തന്നെ ഞെട്ടി കണ്ണുകൾ തുറന്നു.
പാമ്പ് …… പാമ്പ്…………………..അവൾ തന്നെ നോക്കി ,,, ഞാൻ ,,,, ഞാൻ മരിച്ചില്ല … എന്നെ കൊത്തിയില്ലേ..
അവൾ സ്വയം ചോദിച്ചു .
അപ്പോളേക്കും മാലിനി അപ്പുറത്തെ സൈഡ് ഡോർ തുറന്നു, ഉള്ളിൽ കയറി ഇരുന്നു.അമ്മെ ,,,, എന്ന് അവൾ കരഞ്ഞു കൊണ്ട് മാലിനിയുടെ മാറിൽ ചാഞ്ഞു.
എന്തോ ആ സമയം അവൾക്ക് തോന്നിയ ക്ഷീണത്തില്‍ കൂടുതല്‍ ഒന്നുംപറയാതെ മാലിനിയുടെ മാറില്‍ ചാഞ്ഞു കിടന്നുറങ്ങി.
മാലിനിക്ക് അപ്പോളും ആ അത്ഭുതവസ്ഥ മറിയിട്ടില്ല എന്നത് തന്നെ ആണ് സത്യം.
+++++++++++++O+++++++++++++
അപ്പു കാ൪ മുന്നോട്ട് എടുത്തു, മാലിനി തിരിഞു അമ്പലം നോക്കി കൈകൂപ്പി . ആരോടാണ് നന്ദി പറയേണ്ടത്? പാറുവിന്റെ നാരായണനോടോ അതോ തന്റെ ശിവഭഗവാനോടോ ,,,, അതോ തന്റെ അപ്പുവിനോടോ, മാലിനിക്ക് ഒന്നും അറിയില്ല.
അപ്പു ഒന്നും മിണ്ടിയില്ല , അവന്‍ നേരെ നോക്കി വണ്ടി ഓടിക്കുക ആണ്,
മാലിനി അവനോടു ചോദിച്ചു, അപ്പു എങ്ങനെ ആണ് ഇതിനെ കുറിച്ച് അറിവ് വന്നത് എന്നു ,
അപ്പോള്‍ അവൻ അവിടെ ചായ കുടിക്കാന്‍ പോയപ്പോള്‍ പൊത്രാജിനെ കണ്ടതും അയാള്‍ പറഞ്ഞതും ഒക്കെ വിശദീകരിച്ചു.അത് കേട്ടപ്പോൾ മാലിനിക്ക് ഭയവും ആയി , ഒരു അറിവും ഇല്ലാത്ത എവിടെയോ കിടക്കുന്നവർ പോലും തന്റ്റെ മകളുടെ മരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഏതു അമ്മയാണ് പേടിക്കാതിരിക്കുക.കുറച്ചു കഴിഞ്ഞു മാലിനി അപ്പുവിനോട് ചോദിച്ചു,
അപ്പു അദ്ദേഹം പറഞ്ഞതല്ലേ എന്റെ പൊന്നുവിനെ രക്ഷിക്കാൻ നോക്കിയാൽ നീ മരിക്കും എന്ന് , അത്രയും വലിയ സർപ്പത്തിന്റെ മുന്നിലെക്കല്ലേ നീ എടുത്തു ചാടിയതും, എന്റെ കുഞ്ഞിന് ഒരുപോറൽ പോലും ഏൽക്കാതെ അവളെ താങ്ങി മടിയിൽ കിടത്തി ആ സർപ്പത്തെ ഒറ്റ കൈ കൊണ്ട് തന്നെ നീ നേരിട്ടതു,
എന്തിനാ നീ അങ്ങനെ ചെയ്തത് ? നിനക്കു എന്തേലും പറ്റിയിരുന്നെങ്കിലോ ?
അപ്പു ഒന്നും മിണ്ടിയില്ല.
പറ അപ്പു ? നീ എന്തിനാ ഒരിക്കൽ പോലും നിന്നോട് ഒരു അലിവ് പോലും കാണിക്കാത്ത ഇവളെ നിന്റെ ജീവൻ കളഞ്ഞു കാക്കുന്നെ ?
ഹ ഹ ഹ ഹ …. അപ്പു ചിരിച്ചു.
ഞാൻ കൊച്ചമ്മയോടു ഒരു വാക്ക് പറഞ്ഞിരുന്നു,
ഈ ആദിശങ്കരൻ ഉള്ളിടത്തോളം കാലം ശ്രീയ്ക്ക് ഒന്നും വരാൻ അനുവദിക്കില്ല എന്നു,ഞാൻ ആ വാക്ക് തരുമ്പോൾ പോലും എൻറെ മനസ്സിൽ കൂട്ടിനു എന്റെ ലക്ഷ്മി ‘അമ്മ ഉണ്ടായിരുന്നു. എന്റെ വിശ്വാസം അല്ല എന്റെ സത്യം ആണ്.
ഞാൻ എന്റെ ജീവനെ അത്ര വലുതായി കാണുന്നുമില്ല, കൂടിപ്പോയാൽ മരിച്ചു പോകും അത്ര അല്ലെ ഉള്ളു,
പക്ഷെ ശ്രിയക്കു എന്തേലും സംഭവിചാൽ ഒരുപാട് പേര് വിഷമിക്കും,
മാലിനി കൊച്ചമ്മയും സാറും ശ്യാം സാറും രാഖി ആന്റിയും എന്തിനു… മുകളിൽ ഉള്ള സാവിത്രി വല്യമ്മ പോലും, അതെനിക്ക് വിഷമം ആണ് അത്രേ ഉള്ളൂ..
അതൊക്കെ കേൾക്കുമ്പോൾ മാലിനിക് ഒന്നും പറയാനും സാധിക്കുന്നില്ലാ , കണ്ണൊക്കെ നിറയുന്നുമുണ്ട്, ലക്ഷ്മിയോട് പിന്നേം കൂടുതൽ അസൂയയും തോന്നുന്നുമുണ്ട്.
അപ്പു നേരെ നോക്കി വണ്ടി ഓടിക്കുക ആണ്.
മാലിനിക്ക് അത്ര ഏറെ അപ്പുവിനോട് നന്ദി ഉണ്ട് മനസ്സിൽ,
അപ്പു നീ നോക്കിക്കോ , ഇനി നിന്നെ ഒരു തരത്തിലും ഒരു കഷ്ടപ്പാടും അനുഭവിക്കാൻ ഞാൻ വിടില്ല, ഞാൻ രാജേട്ടനോട് പറയാൻ പോകാണ് , ഇനി അപ്പുവിനെ ഇങ്ങനെ ഒരു തരത്തിലും കഷ്ടപെടുത്താൻ പറ്റില്ല എന്ന്.
നീ നോക്കിക്കോ , ഞാൻ ചെയ്യിക്കും രാജേട്ടനെ കൊണ്ട്, ഇനി നീ ഇങ്ങനെ സ്വയം നീറണ്ട, ഒരു പണയമായി നിന്നെ കരുതുകയും വേണ്ട. അവൾ വാശിയോടെ തന്നെ പറഞ്ഞു.
അപ്പു അത് കേട്ട് സൈഡിൽ വണ്ടി ഒതുക്കി, അവളെ നോക്കി.
അവൻ ഒന്ന് ചിരിച്ചു, എന്തിനു ശ്രിയയെ പാമ്പിന്റെ കടി ഏൽക്കാതെ നോക്കിയതിനോ ?
നിനക്ക് അത് ചെറുതായിരിക്കും ,
പക്ഷെ എനിക്ക് അത് വലുത് തന്നെ ആണ്. മാലിനി പറഞ്ഞു.
നോക്കൂ കൊച്ചമ്മേ , ശ്രീയ്ക്ക് വേണ്ടി ഞാൻ എന്തേലും ചെയ്യുന്നത് എനിക്ക് തിരിച്ചെന്തു കിട്ടും എന്ന് മോഹിച്ചിട്ടല്ല, അങ്ങനെ ഉള്ള കച്ചവടം ഞാൻ പഠിച്ചിട്ടുമില്ല, കൊച്ചമ്മ കുടുംബത്തിന്റെയും മക്കളുടെയും കാര്യം നോക്കുക മാത്രം ചെയ്താൽ മതി, ഞാൻ എന്ന് ഈ നഷ്ടം തീരുന്നു എന്ന് സാർ പറയുന്നുവോ അന്ന് മാത്രമേ പോകൂ,, , അതിപ്പോ നാളെ പറഞ്ഞാൽ നാളെ ഒരു മാസം കഴിഞ്ഞു പറഞ്ഞാൽ അപ്പോൾ ഇനി പത്തു കൊല്ലം കഴിഞ്ഞു പറഞ്ഞാൽ അപ്പോൾ… ഇ കാര്യത്തിൽ ദയവായി കൊച്ചമ്മ ഇടപെടേണ്ട,
ആദി അത് പറഞ്ഞപ്പോൾ മാലിനിയുടെ ഉള്ളിൽ മറ്റൊരു ശങ്ക കൂടി ഉണ്ടായി ആദിശങ്കരൻ പോയാൽ പിന്നെ ശ്രീയയെ ആര് നോക്കും എന്റ്റെ പൊന്നുവിന്റെ രക്ഷകൻ ഈ അപ്പു ആണെങ്കിലോ ? അവൾ ഉള്ളിൽ കരുതി.
ഒരു അമ്മയുടെ ആ ഒരു സ്വാർത്ഥത , തന്റെ മകളെ മരണം പിടികൂടാതിരിക്കാൻ എങ്കിലും അപ്പു അവിടെ എന്തായാലും അവരുടെ കൂടെ വേണം എന്ന് അവളും തീർച്ചപെടുത്തി. പിന്നെ കൂടുതൽ ഒന്നും അപ്പുവിനോട് സംസാരിക്കാൻ അവൾ നിന്നില്ല.
ആ കാർ അങ്ങനെ മുന്നോട്ടു പോയി.
***********O*************
പാലിയത്തു അന്ന് രാത്രി.
നടന്ന സംഭവങ്ങള്‍ ഒക്കെ കേട്ടിട്ടു പകച്ചു പോയി രാജശേഖരനും,എന്താണ് ചെയ്യേണ്ടത് എന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല, അപ്പുവിനോടു ഒരു നന്ദി എങ്കിലും പറയണം എന്നുണ്ടു എങ്കില്‍ പോലും, ഇത് വരെ അവനോടു ഒന്നു സംസാരിച്ചിട്ടു പോലും ഇല്ല ഇക്കാലയളവില്‍ കൂടാതെ അയാൾക്ക് മനസ് കൊണ്ട് ഒരു കുറച്ചില്‍ പോലെയും, ഉള്ളിലെ അഹങ്കാരവും പകയും ഒന്നും അങ്ങോട്ട് വിട്ടു പോയിട്ടില്ല, വരട്ടെ സമയം ആകുമ്പോള്‍ പറയാം എന്ന മട്ടില്‍ അയാളും ഇരുന്നു.
പേടിച്ച് പോയത് കൊണ്ടാണോ എന്നറിയില്ല , ശ്രീയക്ക് അന്ന് നല്ല പനി ആയിപ്പോയി, അതുപോലുള്ള അവസ്ഥ ആയിരുന്നല്ലോ അവളുടെ , രാത്രി അവള് പിച്ചും പേയും ഒക്കെ പറയാന്‍ തുടങ്ങി, അന്ന് രാത്രി അവളുടെ അച്ഛനും അമ്മയും കൂടെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി കിടത്തി, അപ്പു ഇതൊന്നും അറിഞ്ഞിരുന്നില്ല , പിറ്റെന്നു ആണ് അറിയാന്‍ കഴിഞ്ഞത്. രാവിലെ മാലിനി അവനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു, അവന്‍ വരണോ എന്നു ചോദിച്ചു, പക്ഷേ കൂടുതല്‍ കാര്യങ്ങള്‍ ഇല്ലാതിനാല്‍ മാലിനിയും വേണ്ട എന്നു തന്നെ പറഞ്ഞു.
ഡോക്ടര്‍ രണ്ടു ദിവസം കിടക്കാന്‍ ആയി പറഞ്ഞത് കൊണ്ട് മാത്രം കിടക്കുന്നു എന്നു മാത്രം. അപ്പുവിനും ഉള്ളില്‍ ഒരുപാടു ആധി ഉണ്ടായിരുന്നു പാറുവിന്റെ കാര്യം ആലോചിച്ചു,പക്ഷേ എന്തു ചെയ്യാന്‍ സാധിയ്ക്കും, അവന്‍ അവളുടെ ആരും അല്ലല്ലോ,
++++O++++
ഓഫീസില്‍
ആദിക്ക് സാലറി കിട്ടിയിട്ടു ഒന്നര ആഴ്ച കഴിഞ്ഞു. രാമന്‍ പിള്ള എന്ന ദുരന്തത്തോട് ചോദിക്കുമ്പോള്‍ എല്ലാം അയച്ചിട്ടുണ്ട് , ഹെഡ് ഓഫീസിലെ പ്രശ്നം ആണെന്നു മറുപടി.
അന്ന് ആദി, ഹെഡ് ഓഫീസില്‍ രാജീവിനെ കാണാന്‍ ചെന്നു, അവന്‍ അവിടെ ചെന്നപ്പോള്‍ ആണ് രാജീവ് പറഞ്ഞത്, അവന്റെ വര്‍ക്ക് റിപോര്‍ട്ടും അറ്റെണ്ടന്സും ഒന്നും അവിടെ എത്തിയിട്ടില്ല,
ഇത് രാമന്‍ പിള്ള മനപൂര്വ്വം ചെയ്യുന്നത് തന്നെ ആണെന്ന്.
ആദിക്ക് ആകെ കലി ആയി.
അവന്‍ നേരെ അവന്റെ ഓഫീസിലേക്ക് തന്നെ ചെന്നു.
ഫീല്‍ഡില്‍ പോകേണ്ട സമയം ആയത് കൊണ്ട് തന്നെ, ആദി ആ സമയത്ത് അവിടെ കണ്ടത് രാമന്‍ പിളക്ക് ഇഷ്ടമായില്ല.
താന്‍ എന്താണ് ഫീല്ഡി്ല്‍ പോകാത്തത് . രാമന്‍ പിള്ള ചോദിച്ചു.
സര്‍ എന്താണ് എന്റെ സാലറിയുടെ ഡോകുമെറ്റ്സ് കൊടുക്കാത്തത്. ആദി ചോദിച്ചു.
അയാള്‍ കുറച്ചു നേരം അവനെ നോക്കി, അവന്‍ മുഖത്ത് നോക്കി മറുപടി പറയുക ആണല്ലോ.
ഞാന്‍ ഹെഡ് ഓഫീസില്‍ ചെന്നിരുന്നു, സര്‍ അയക്കാത്തത് കൊണ്ട് ആണ് എനിക്കു ഇത് വരെ സാലറി കിട്ടാത്തത്.
അത് കൂടെ കേട്ടപ്പോൾ അയാൾക്ക് കോപം ഇരച്ചു കയറി.
ആകെ ബഹളം ആകുന്ന അന്തരീക്ഷം, മായ ,സിബി, ഒക്കെ പേടിച്ചു.
എനിക്ക് സൗകര്യം ഉള്ളപ്പോ ഞാൻ അയക്കും നീ ആരെയാ പേടിപ്പിക്കുന്നത്. അയാള്‍ ശബ്ദം ഉയർത്തി.
ഞാൻ ആരെയും പേടിപ്പിക്കുന്നില്ല , നിങ്ങൾ മനപ്പൂർവം എന്തിനു എൻ്റെ സാലറി തടയുന്നു , ആദിയും മറുപടി പറഞ്ഞു.
ബഹളം മൂർച്ഛിച്ചു.
രണ്ടു പേരും കട്ടക്ക് കട്ടക്ക്.
എന്ന നീ ഇത്തവണ സാലറി വാങ്ങിക്കുന്നത് ഒന്ന് കാണണമല്ലോ എന്നും പറഞ്ഞു അയാൾ അയാളുടെ ഡ്രോവരിൽ ഇരുന്ന അവന്റെ ഒരുമാസത്തെ വർക്ക് റിപ്പോർട് ഒരു പത്തു നാൽപതു പേജ് വരും അതങ്ങു കയ്യിലേക്ക് എടുത്തു നാലായി കീറി അവന്റെ മുഖത്തേക്ക് ഇട്ടു,
ആദി ക്രുദ്ധനായി അയാളുടെ മുഖത്തേക്ക് നോക്കി.
ആരെയാടാ നീ നോക്കുന്നത് , നിന്റെ പണി ഞാൻ കളയിക്കും, നീ എന്നെ എന്ത് ഒലത്താനാ .. ഇനി നിനക്കു സാലറി കിട്ടുന്നത് എനിക്കൊന്നു കാണണമല്ലോ.
നിന്റെ തന്ത ഉണ്ടല്ലോ ആ കള്ളൻ , നീ അവന്റെ മോൻ അല്ലെ, നേരെ നിന്ന് നോക്കി സംസാരിക്കാൻ ഉള്ള സ്റ്റാൻഡേർഡ ഒക്കെ നിനക്ക് ഉണ്ടോടാ ..
ഇറങ്ങി പോടാ ഓഫീസിൽ നിന്ന് , ഇത് മാത്രം മതി എനിക്ക്, നീ ചെയ്യാവുന്നത് എന്താന്ന് വെച്ചാ ചെയ്യൂ ..
അത് കൂടി കേട്ടതോടെ ആദിക്ക് ആകെ സങ്കടവും ദേഷ്യവും അപമാനവും ഒക്കെ തോന്നി.
മായക്കും സിബിക്കും ഒക്കെ ആകെ വിഷമമായി , ആദി ഒന്നും മിണ്ടാതെ അവന്റെ കൈയിൽ ഉണ്ടായിരുന്ന ഫയൽ അവൻ ഇരുന്നിരുന്ന മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു,
അവൻ തിരിഞ്ഞു നോക്കി , ഞാൻ കൂടുതൽ മറുപടി പറയുന്നില്ല , ഇന്ന് നാലു മണിക്കുള്ളിൽ എനിക്ക് കിട്ടാനുള്ളത് അണ പൈ കുറയാതെ കിട്ടിയില്ലെങ്കിൽ …. അവന്റെ മുഖം ഒക്കെ ആകെ വലിഞ്ഞു മുറുകി കോപം നിറഞ്ഞ മുഖത്തോടെ അയാളുടെ മുഖത്തിനു നേരെ കൈ ചൂണ്ടി…
നീ എന്ത് ചെയ്യുമെന്ന ? അയാൾ ക്രോധത്തോടെ പുച്ഛത്തോടെ ചോദിച്ചു.
നിനക്കു ഞാൻ കാണിച്ചു തരാടാ ..ഈ ആദിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന്…
ആദി അതും പറഞ്ഞു , ദേഷ്യത്തോടെ ഇറങ്ങി പോയി . രാമൻ പിള്ളയെ പേടിച്ചു സിബിക്കും മായക്കും അവനു പുറകെ പോകാൻ ഭയം ആയിരുന്നു, അപ്പോൾ ആണ് പീലി ചേട്ടൻ , ഒരു ബീഡി ഒക്കെ വലിച്ചു സ്റ്റെപ് കയറി വരുന്നത്.
ആദി ദേഷ്യത്തിൽ ഇറങ്ങി വരുന്നത് കണ്ടപ്പോ അവനെ തടഞ്ഞു നിർത്തി, കാര്യം ചോദിച്ചു
അവൻ ഒന്നും ഇല്ല എന്ന് ആദ്യം പറഞ്ഞു എങ്കിലും നിർബന്ധത്തിനു വഴങ്ങി നടന്ന കാര്യമാണ് ഒക്കെ പറഞ്ഞു കേൾപ്പിച്ചു.
പീലി ചേട്ടൻ എല്ലാം കേട്ട് തല ഒക്കെ ഒന്ന് ആട്ടി,
ആദി നിനക്കു ശമ്പളം വേണം അത്ര അല്ലെ ഉള്ളൂ ,,, നീ ഒരു കാര്യം ചെയ്യൂ ഇന്ന് ഫീൽഡിൽ പോണ്ട , നമ്മുടെ കാന്റീനിൽ പോയി ഒരു ചായേം ഉഴുന്ന് വടേം ഒക്കെ കഴിക്കു , ആ പൊതുവാള് ഇന്ന് ഉഴുന്നു വട ഉണ്ടാക്കിയിട്ടുണ്ട് , നല്ല ഷേപ്പ് ഉള്ള വട ഉണ്ടാക്കാൻ മിടുക്കൻ ആണ്, നീ പോയി ഒന്നേ ഫ്രഷ് ആയിക്കെ , ഇത് ഞാൻ ഒന്ന് നോക്കട്ടെ.. പീലിച്ചേട്ടൻ പറഞ്ഞു.
ഇതൊന്നും നടക്കാൻ പോണില്ല , ചേട്ടാ ആദി മറുപടി കൊടുത്തു.
ഞാൻ ഒന്ന് നോക്കട്ടെ ആദി ,,അയാൾ ചിരിച്ചു.
വെറുതെ നോക്കി നാണം കെടണ്ട, പീലി ചേട്ടാ ആദി പറഞ്ഞു
ഹൂ ഹൂ ഹൂ ….. ആദി ഇതൊക്കെ ശരി ചെയ്യാന്‍ ബുദ്ധി വേണം, നിനക്കു ആ ബുദ്ധി ഇല്ല , ഇവിടെ വളഞ്ഞ
ബുദ്ധി ആണ് വേണ്ടത്, അതെനിക്ക് ഒരുപാട് ഉണ്ട്, നീ പോയി പൊതുവാള്‍ ന്റ്റെ കത്തി കേട്ടു ചായ കൂടി മോനേ,,,
പീലിചേട്ടൻ നേരെ ഓഫീസിലേക്ക് പോയി.
രാമൻപിള്ള ആകെ ദേഷ്യത്തിൽ ആണ് അയാള് ആദിയെ വളരെ മോശം പറയുന്നുമുണ്ട്, മായക്കും സിബിക്കും ഒക്കെ നല്ല ദേഷ്യവും വരുന്നുണ്ട്,
അയാൾ പോയി കാബിനിൽ ഇരുന്നു.
ആദിയുടെ റിപ്പോർട് ഒക്കെ അവിടെ ചിതറി കിടക്കുക ആണ്.
പീലി അവിടെ ചെന്ന് കൈയിലെ ഫ്ലാസ്കിൽ നിന്ന് ചായ എല്ലാര്ക്കും കൊടുത്തു , കൂടെ കാബിനിൽ രാമൻ പിള്ളക്കും കൊടുത്തു , നല്ല തുള ഉള്ള ഉഴുന്ന് വടയും.
ചായ ഒക്കെ കുടിച്ചു കഴിഞ്ഞപ്പോ രാമൻപിള്ള ഒന്നേ കോപം ഒക്കെ മാറി ഉഷാർ ആയി.
പീലി അയാളെ നോക്കി താടിക്കു കൈ കൊടുത്തു നിന്ന് , ഒരു ദീർഘ നിശ്വാസം ഒക്കെ വിട്ടു.
എന്താ അയാള് ചോദിച്ചു?
സാറേ സാറിന്റെ കയ്യോ കാലോ ഒക്കെ മുൻപ് ഒടിഞ്ഞിട്ടുള്ളതാണോ ? വല്ല കമ്പി ഒക്കെ ഇട്ടതാണോ ?
പീലി ചോദിച്ചു.
ഇല്ല എന്തെ ?
ഒന്നുമില്ല സാറേ .
സാറിന്റെ ഭാര്യ ജോലി ചെയ്യുന്നത് അണ്ടിപ്പിള്ളി സഹകരണബാങ്കിൽ അല്ലെ ? പീലി ചോദിച്ചു.
അതെ , എന്താ ?
ഒന്നുമില്ല സാറെ , അതുപോലെ സാറിന്റെ മകള് ഡിഗ്രിക്ക് പഠിക്കുന്നതു അലോഷ്യസ് കോളേജിൽ അല്ലെ ഹോസ്റ്റലിൽ നിന്നലേ പഠിക്കുന്നത്. പിന്നെയും പീലി ചോദിച്ചു.
അതെ , പീലി കാര്യം പറയു എന്റെ സെൻസസ് എടുക്കാതെ.
അതുപോലെ സാറിന്റെ ഇളയ മകൻ പത്താം ക്‌ളാസിൽ പഠിക്കുന്നത് ആശാദീപം സ്കൂളിൽ അല്ലെ ?
ഹാ … താൻ എന്താ ഈ ചോദിക്കുന്നത് , കാര്യം പറയടോ…
ഹാ …. ഇനി ഇപ്പൊ പറഞ്ഞിട്ടു കാര്യം ഇല്ല , ഞാൻ ഇങ്ങോട്ടു കയറി വരുന്ന വഴി ആ ആദി ഉണ്ടല്ലോ അവൻ ഇതൊക്കെ എന്നോട് ചോദിച്ചു, ഞാൻ എനിക്കറിയാവുന്നത് പറഞ്ഞു കൊടുത്തു.
ഓ … അവനോ , അവൻ എന്ത് ചെയ്യാൻ ആണ്..
ആഹാ … അപ്പൊ സാറിനു അവനെ അറിയില്ലലെ .. പീലി അത്ഭുത0 കാണിച്ചു ചോദിച്ചു.
കാര്യം പറ.
ഹാ,,,, ഇതൊക്കെ കേട്ടപ്പോൾ ആണ് അവൻ ഫോൺ എടുത്തു അവന്റെ ഒരു കൂട്ടുകാരനെ വിളിച്ചത് , സകല ഗുണ്ടാ ടീമുകളും ആയി അവനു നല്ല
കണക്ഷൻ ഉണ്ട് , പലരു അവന്റെ കൂടെ പഠിച്ചതാ ..വിളിച്ചിട്ടു ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു സ്കെച് ഇട്ടു വെക്കണോ അങ്ങനെ എന്തോ പറയുന്നത് കേട്ടു, ഉള്ളതാണോ എന്തോ.
അത് കേട്ടത്തോടെ രാമൻപിള്ളക്ക് അടി മുതൽ മുടി വരെ ഒരു വിറയൽ വന്നു.
സാറേ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ
ആ പറ …അയാളുടെ ശബ്ദം ഒക്കെ മാറി.
കൂടെ ജോലി ചെയ്യുന്നു എന്നത് കൊണ്ട് എന്ത് കാര്യംആ ആദി ഉണ്ടല്ലോ നമ്മള് കാണുന്ന പോലെ ഒന്നും അല്ല വെറും ചെറ്റ ആണ് ചെറ്റ ,,,അവനില്ലാത്ത ഊള പരിപാടികൾ ഇല്ല. പിന്നെ എനിക്ക് ആരെ കുറിച്ചും കുറ്റം പറയുന്ന സ്വഭാവം ഒന്നും ഇല്ല, അതുകൊണ്ടു ഞാൻ പറയുന്നില്ല എന്ന് മാത്രം.
അതൊക്കെ കേട്ടപ്പോ തന്നെ രാമൻ പിള്ള ഫ്ലാറ്റ് ആയി.
സാറേ സാറിനറിയോ അവൻ വെറും വൃത്തി കെട്ടവൻ ആണ് , അവനെ നല്ല എണ്ണം പറഞ്ഞ ബോക്സർ ആണ് , നല്ല ഇടി തരും , നല്ല ഇടി എന്ന് വെച്ചാ സാറ് മെഴുകും , ചോര തൂറി മെഴുകും ,, അമ്മാതിരി ഇടി ആണ് സാറെ , അതല്ലേ ഞാൻ ആദ്യമേ ചോദിച്ചത് മുൻപ് വല്ല സ്റ്റീൽ ഒക്കെ ഇട്ടിട്ടുണ്ടോ എന്ന്.
ശബ്ദം ഒക്കെ മാറിയെങ്കിലും വിശ്വാസമില്ലാത്ത മട്ടിൽ അയാൾ പീലിയെ നോക്കി വെറുതെ നൊണ പറയല്ലെടോ …
എൻറെ ഞാൻ ഏതു ഊളകളൊടു കള്ളം പറഞ്ഞാലും , സാറിനോട് സത്യം മാത്രേ പറയു .. സാറിൻറെ സ്ഥാനം ഒക്കെ അതിനും മുകളിൽ ആണ് … പീലി ചിരിച്ചു.
അയാൾക്കിട്ടു വെച്ചത് സത്യത്തിൽ അയാൾക്കു മനസിലായില്ല.
എന്ന പോലീസിനെ വിളിക്കട്ടെ,
ഹാ നല്ല കാര്യം ആയി, ഇതൊക്കെ നല്ല ബന്ധങ്ങൾ അല്ലെ സാറെ , ഇന്ന് മിക്കവാറും സാറിന്റെ ഭാര്യക്കും മകൾക്കും മകനും ഒക്കെ പണി ഉറപ്പാണ്, അവൻ ഒരു കാര്യം പറഞ്ഞാൽ അതിന്റെ അറ്റം കണ്ടിട്ടേ ഇറങ്ങൂ , അത്രക്കും വലിയ പരനാറി ആണ് ,
ഷോ ഇതൊന്നും അറിയാതെ ഫുൾ ഡീറ്റെയിൽസ് പറഞ്ഞും പോയി. പീലി തലക്കു കൈ കൊടുത്തു.
ഹാ … ഇനി ഇപ്പൊ എന്ത് ചെയ്യാൻ ആണ് , ആ മോളുടെ കാര്യം ഓർത്തിട്ടാണ് എനിക്ക് പേടി , ചെറിയ കുട്ടി അല്ലെ , ഈ കഞ്ചാവും മയക്കു മരുന്നും ഒക്കെ അടിച്ചു നടക്കുന്ന ഗുണ്ടാ ടീമുകൾ ആണ് , അവരുടെ കയ്യിൽ എങ്ങാനും കിട്ടിയാ ,,, എന്ത് ഈശോയെ .,,,,,,,,,,,,,,എനിക്കിതൊന്നുംഓര്‍ക്കാന്‍ മേലെ…
സാറേ എല്ലാരേം ഒന്ന് വിളിച്ചു പറഞ്ഞേക്ക് ,,, ഇനി ഇപ്പോ സാറിനെ അടുത്തെങ്ങും ഓഫീസിൽ കാണാൻ പറ്റില്ലല്ലോ എന്നോർത്തിട്ടു ആണ് എനിക്ക് സങ്കടം , കയ്യും കാലും ഒക്കെ കമ്പിവടിക്കു തല്ലി ഓടിച്ചു ഹോ ഹോ ….ഓർക്കണേ വയ്യേ മാതാവേ ,,,
പീലി പറയുന്ന സ്റ്റൈൽ കൂടെ കണ്ടപ്പോ രാമൻ പിള്ള ആകെ വിറക്കാൻ തുടങ്ങി…
സാറെ ,,, ഒരു ചായ കൂടി തരട്ടെ ,,,, ഇനി ഇപ്പൊ സാറിന് എന്റെ കയീന്നു ചായ വാങ്ങി കുടിക്കാൻ പറ്റൂലല്ലോ എന്നോർത്തിട്ടു ആണ് വിഷമ൦ …
കുടിക്ക് സാറെ , നല്ലോണം ഊതി കുടിക്ക് സാറേ …. എന്നും പറഞ്ഞു പീലി ഗ്ലാസിൽ ചായ നിറച്ചു.
നല്ല തുള ഉള്ള വട എടുക്കട്ടേ സാറെ , ഇനി ഇപ്പൊ ആരുടെ ഒക്കെ മേത്തു ആണാവോ തുള ഒക്കെ വരാൻ പോണത് ,,, സാറ് കഴിച്ചാട്ടെ …നന്നായി ചവച്ചരച്ചു കഴിച്ചാട്ടെ ,,,,
എന്ന ശരി സാറെ , ആ കീറിയ പേപ്പറുകൾ ഒക്കെ വാരി കളയട്ടെ …പീലി അവിടെ നിന്നും ഇറങ്ങി , മായയും സിബിയും അയാളെ നോക്കി , പീലി ഒന്ന് കണ്ണിറുക്കി കാണിച്ചു.
പീലി പുറത്തേക്കു പോയി ,
പെട്ടെന്ന് വിയർപ്പൊക്കെ തുടച്ചു ആകെ ടെൻഷൻ ആയി രാമൻ പിള്ളയും. പീലിയെ നോക്കി ആണോ എന്നറിയില്ല പുറത്തേക്ക് ഓടി.
പീലിചേട്ടന്‍ ഒരു കാജാ ബീഡി വലിച്ചു മാനത്തേക്ക് നോക്കി നിൽക്കുവാണു , ആ വരുന്നുണ്ട് വരുന്നുണ്ട് , പതിനൊന്ന് കാലിന്റെ പടിഞ്ഞാറേക്ക് ഉള്ള വിമാനം വരുന്നുണ്ട് , മൂട്ടില് ചെവല പെയിന്റ് അടിച്ച വിമാനം.പീലിചേടന്‍ വിമാനത്തിനേ നോക്കി, വിമാനത്തെ കണ്ടു മൂപ്പരുടെ മുഖം ആഹ്ലാദഭരിതം ആയി, വിമാനത്തിന് നോക്കി കൈ വീശി ഒരു ടാറ്റാ കൊടുത്തു,
എടോ പീലി …. രാമൻ പിള്ള പുറകെ നിന്ന് വിളിച്ചു ,
എന്താ സാറെ ..
എടൊ ഇരിക്കപ്പൊറുതി ഇല്ല , എന്തേലും ഒരു വഴി ഉണ്ടോ ? അയാൾ നെറ്റിയിലെ വിയർപ്പൊക്കെ തുടച്ചു ചോദിച്ചു.
സാർ ഒരു കാര്യം ചെയ്യൂ അവൻ നാലുമണി അല്ലെ സമയം സാലറി കിട്ടാൻ സമയം പറഞ്ഞത് ഒരു രണ്ടു മണിയോടെ സാലറി കൊടുക്കാൻ എന്തേലും പരിപാടി ചെയ്യൂ, ഉറപ്പാണെങ്കിൽ ഞാൻ പറഞ്ഞുനോക്കാം , ഇനി ഇപ്പൊ ടീമുകള് സാറിന്റെ ഭാര്യയും മക്കളും ഉള്ള സ്ഥലം വളഞ്ഞു കഴിഞ്ഞോ എന്നറിയില്ലല്ലോ..
പീലി ഞാൻ എങ്ങനേലും റെഡി ആക്കാം , തൻ ഒന്ന് അവനെ പറഞ്ഞു മനസിലാക് , അവൻ വെല്ലുവിളിച്ചു കൊണ്ടാണ് പോയത് , ജയദേവന്റെ മകൻ ഇത്രയ്ക്കു വില്ലൻ ആണെന്ന് ഞാൻ സ്വപ്നേ വിചാരിച്ചില്ല , എന്തേലും ഒന്ന് ചെയ്യൂ പീലി, എന്റെ ഭാര്യേം മക്കളും .,..അയ്യോ ഓർക്കാനേ വയ്യ ….
അയാൾ ആകെ പരവേശപ്പെട്ടു.
സാർ എന്ന പോയി ശമ്പളം ശരി ആക്കിക്കോ ,ഞാൻ ഇത് നോക്കിക്കൊള്ളാം..
അത് പറഞ്ഞതു൦ മൂട്ടിൽ വാണം കത്തിച്ച മട്ടിൽ രാമൻ പിള്ള ഓടി ഓഫീസിലേക്ക് പോയി.
അയാളുടെ ആ ഓട്ടം കണ്ടു പീലി സ്വയം പറഞ്ഞു ,,,, അയ്യേ ഇതുമാതിരി…… ഒരു ലോക കിഴങ്ങൻ ,,,, താൻ എന്തൊരു ദുരന്തമാടാ ഔവ്വെ ,,,,, അയ്യേ …………..
പീലി നേരെ കാന്റീനിലേക്ക് ചെന്നു, ആദി അവിടെ ഉണ്ട് , ഒരു കട്ടൻ ചായ ഒക്കെ കുടിച്ചു അവിടെ ഇരിക്കുവാണ്, അതെ സമയം നമ്മുടെ പൊതുവാൽജി ഉഴുന്നു വട ഉണ്ടാക്കുന്നുമുണ്ട് , ഉഴുന്ന് കുഴച്ചു ചൂണ്ടു വിരൽ കൊണ്ടൊരു കുത്തു കൊടുത്തു വെറുതെ ഒരു കണ്ണടച്ച് നോക്കും , ശേഷം തിളക്കുന്ന എണ്ണയിൽ ഇടും, ആഹാ ….. ഇങ്ങനെ ഒക്കെ കലാപരമായി പണികൾ ചെയ്യാൻ പൊതുവാൾജി അല്ലാതെ വേറെ ആർക്കു പറ്റും.
പീലി ചെന്ന് ആദിയുടെ അടുത്തിരുന്നു.
എന്തായി പീലി ചേട്ടാ …
പീലിച്ചേട്ടൻ ഒരു ചിരി ചിരിച്ചു കണ്ണൊന്നു ഇറുക്കി കാണിച്ചു,
ആദി,,,,,,,, അയാള് വിചാരിക്കണ പോലെ അല്ല , ലോക കിഴങ്ങേശ്വരൻ ആണ്, ഞാൻ ഇത്രയും വിചാരിച്ചില്ല , പീലി നടന്നതൊക്കെ ആദിയോട് പറഞ്ഞു.
ആധി ഇതൊക്കെ കേട്ട് തലയ്ക്കു കൈ കൊടുത്തിരുന്നു
പൊന്നു പീലിച്ചേട്ടാ നിങ്ങൾ എന്നെ ഗുണ്ട ആക്കിയോ ?
ഓ അതിനീപ്പൊ എന്നാന്നെ , ജീവിക്കാൻ നമ്മളൊക്കെ പല പണിയും എടുക്കും , ഞാൻ ഇവിടെ പ്യുണിന്റെ പണി , ആദി അവിടെ സെയിൽസ് പണി , ദേ ഈ പൊതുവാൾ ഇവിടെ ചായ അടിക്കുന്ന പണി , ഇത് അത് പോലെ കരുതിയാൽ മതിയെന്നെ …
ഞാൻ പോയി നോക്കട്ടെ , അതെ ഒരു ഒരു മണികൂർ കഴിയുമ്പോ അങ്ങോട്ട് വന്നേക്കണം ഇച്ചിരി കട്ട പിടിച്ചു വന്നാൽ മതി, അതായതു മസ്സിൽ പിടിച്ചു, ബാക്കി അപ്പോൾ നോക്കാം.
….
പീലി ഓഫീസിൽ ചെന്നപ്പോ രാമൻ പിള്ള സിബി മായ ഒക്കെ കൂടി കീറിയ പേപ്പറുകൾ ഒക്കേ എടുത്തു കൂടി സെല്ലോടേപ്പ് ഒക്കെ ഒട്ടിക്കുന്നു , രാമൻ പിള്ള ഹെഡ് ഓഫീസിൽ വിളിക്കുന്നു, രാജീവുമായി സാലറിയുടെ കാര്യമാണ് സംസാരിക്കുന്നു , റിപ്പോർട് ഒക്കെ ഇപ്പോൾ കൊണ്ടുത്തരാം എന്ന് പറയുന്നു ,
രാജീവ് ഇനി നാളെയെ ക്രെഡിറ്റ് ആകൂ എന്ന് പറയുന്നു , രാമൻ പിള്ള ലക്കും ലഗാനും ഇല്ലാതെ എല്ലാ പേപ്പറുകളും റെഡി ആക്കി എല്ലാം പാക് ചെയ്തു നീ ഹെഡ് ഓഫീസിലേക്ക് അയാളുടെ കാറിൽ തന്നെ പോയി , അവിടെ ഇരുന്നു എല്ലാ ശരി ആക്കി ഒരു രണ്ടു മണിയോടെ സംഭവം ക്ളീൻ.
രണ്ടേ കാൽ ആയപ്പോ ആദി ക്കു മെസ്സേജ് വന്നു , സാലറി ക്രെഡിറ്റ്ഡ് എന്നും പറഞ്ഞു , ഓടി കിതച്ചു ഓടിയവൻ രാമൻ പിള്ള ഓഫീസിലേക്ക് വരുന്നു , കുറച്ചു കഴിഞ്ഞപ്പോളേക്കും ആദി അവിടെ എത്തി, ഒരൽപ്പം മസിൽ ഒക്കെ പിടിച്ചു , സാലറി ക്രെഡിറ്റ് ആയ കാര്യം ഒക്കെ പറയുന്നു , രാമൻ പിള്ള സോറി ഒക്കെ പറഞ്ഞു പരിഭവം ഒന്നും മനസ്സിൽ വെക്കരുത് എന്നൊക്കെ പറഞ്ഞു ഷോർട് ലീവ് എടുത്തു വീട്ടിലേക്ക് പോകുന്നു.
ഒരാഴച അയാൾ ലീവ് കൂടെ എഴുതി കൊടുത്തു എന്നാണ് കേൾക്കാൻ കഴിഞ്ഞത്.
<<<<<<<O>>>>>>
അന്ന് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി ശ്രീയ വീട്ടിൽ വന്നു.
സന്ധ്യ സമയം ആണ്.
അവൾ റൂമിൽ കിടക്കുക ആണ്.
മാലിനി അവളുടെ സമീപം ചെന്ന് ഇരുന്നു.
മാലിനി അപ്പൂനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നതു ഒന്നും അവൾക്കു അങ്ങോട്ട് പിടിക്കുന്നില്ല
അതിന്റെ ഇഷ്ടക്കേട് അവളുടെ ഉള്ളിൽ നന്നായി തന്നെ ഉണ്ട്.
‘അമ്മ ഒന്ന് നിർത്തുവോ? രണ്ടു ദിവസം ആയി ഈ അപ്പു അപ്പു അപ്പു എന്ന് കേട്ട് എന്റെ കാത് ചെകിടിക്കുന്നു
ശ്രീയ കുറച്ചു ദേഷ്യപ്പെട്ടു.
തുടങ്ങിയോ വീണ്ടും നിനക്ക് ആ കുട്ടിയോട് ? മാലിനി ഒരൽപം നീരസപ്പെട്ടു.
ഓ ,,, ഞാൻ ഒന്നും പറയുന്നില്ല , നാളെ മുതല് ഞാൻ അവനെ കുമ്പിട്ടു തൊഴുതു നടന്നോളാ, അപ്പൊ അമ്മക്ക് സന്തോഷം ആകുമല്ലോ.
എന്താ പൊന്നു നീ ഇങ്ങനെ? എന്റെ അറിവിൽ അവൻ ഒരു തെറ്റും നിന്നോട് ചെയ്തിട്ടില്ലല്ലോ , ഇതെന്താ അവനോടു മാത്രം നിനക്കിങ്ങനെ ദേഷ്യവും പകയും. മാലിനി ഒരല്പം വിഷമത്തോടെ ചോദിച്ചു.
ആവോ ..എനിക്കറിയില്ല , പക്ഷെ എനിക്ക് അവനെ ഇഷ്ടമല്ല , അവനോട് ഞാൻ കൂടുകയും ഇല്ല , എന്താന്ന് ചോദിച്ചാ എനിക്കറിയില്ല , അവൻ ആദ്യമായി ഈ വീട്ടിൽ എന്ന് വന്നോ , എന്ന് അവന്റെ മുഖം കണ്ടോ അന്ന് മുതൽ എനിക്കൊരുതരം പകയോ വെറുപ്പോ വിദ്വേഷമോ ഒക്കെ തന്നെ ആണ്, ഞാൻ പറഞ്ഞില്ലേ കാരണം എനിക്ക് അറിയില്ല,
അപ്പുവിന് ശ്രീയയോടുള്ള ഗാഢമായ പ്രണയത്തിനു , ശ്രീയ്ക്ക് അപ്പുവിനോടുള്ള അടങ്ങാത്ത ദേഷ്യത്തിന് അവർക്കു രണ്ടു പേർക്കും ഒരു കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, പക്ഷെ അതിനും ഒരു കാരണം ഉണ്ടായിരിക്കും,ചിലപ്പോൾ ആയിരം വര്ഷങ്ങൾ എന്ന കാലചക്രത്തിന്റെ കണക്കിൽ പെടുന്നത് ആയിരിക്കണം,അതിനുള്ള സാധ്യത മാത്രമേ ഒരു കാരണം ആയുള്ളൂ … എങ്കിൽ എന്താണ് ആ കാരണം, ജന്മാന്തരമായ എന്തോ രഹസ്യം ആയിരിക്കില്ലേ ?
പൊന്നു നീ ആണ് സത്യം, അന്ന് നിനക്കു എന്തേലും സംഭവിച്ചിരുന്നേല്‍ നിന്റെ ഈ അമ്മ പിന്നെ ജീവനോടെ ഉണ്ടാകില്ലായിരുന്നു, ആ കുട്ടി തന്നെ ആണ് നിന്നെ രക്ഷിച്ചത്, അങ്ങനെ എന്നെയും. അമ്മക്ക് എന്റെ പൊന്നിനോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ , അപ്പുനോട് ഇങ്ങനെ ദേഷ്യം കാണിക്കരുത്, ഉണ്ടെങ്കില്‍ പോലും ഉള്ളില്‍ വെച്ചാല്‍ മതി, അമ്മേടെ പൊന്നുമോള്ക്ക്് അമ്മയോട് ഇഷ്ടം ഉണ്ടെങ്കില്‍ മാത്രം അനുസരിച്ചാല്‍ മതി, ഒന്നു ഈ ദേഷ്യവും പകയും കുറച്ചെങ്കിലും ഒന്നു നിയന്ത്രിക്കണം,
അത് പറഞ്ഞപ്പോളേക്കും മാലിനിക്ക് കണ്ണ് നിറഞ്ഞു .മാലിനി അവിടെ നിന്നും എഴുന്നേറ്റ് പോയി.
അമ്മ അത് പറഞ്ഞപ്പോള്‍ അമ്മയുടെ കണ്ണു നിറയണ കണ്ടപ്പോള്‍ ശ്രീയക്ക് ഇച്ചിരി സങ്കടം ആയി
പാറുവിനു കണ്ണനോട് ഒരൽപം ദേഷ്യം ഉണ്ട് കേട്ടോ , അവള് കണ്ണനെ ഒന്ന് നോക്കി , ചുണ്ടും കിറിയും ഒക്കെ ഒന്ന് കോടി കാട്ടി, ഒരു കൊഞ്ഞനം കുത്തൽ .
പൊന്നുനെ പാമ്പു കൊത്താൻ വന്നപ്പോൾ എവിടെ പോയി നീ, പൊന്നു എന്തോരം പേടിച്ചു എന്നറിയുവോ, പേടിച്ചു ബോധം പോയി , പിന്നെ നോക്കുമ്പോ കാറിൽ ആണ്, എന്നോട് ഒട്ടും സ്നേഹം കണ്ണന് ഇല്ല എന്ന് മനസിലായി, ഞാൻ പൊട്ടി ആണല്ലോ , വെറുതെ അല്ലെ നിന്നോട് കൂട്ടു കൂടുന്നത്. ഇപ്പൊ കണ്ടിലെ ആ അപ്പു അവിടെ കയറി ഗോൾ അടിച്ചു , നിനക്ക് എങ്ങനെലും വന്നോന്നു രക്ഷിച്ച പോരായിരുന്നോ , ഇപ്പൊ അമ്മക്ക് അപ്പു അപ്പു എന്ന് മാത്രമേ ഉള്ളു..
പൊന്നൂനു ഇഷ്ടം അല്ല അവനെ , കാണുന്നത് പോലും വെറുപ്പാണ് , എന്ന പൊന്നുന്റെ ഏതു കാര്യത്തിലും അവൻ ഉണ്ടാകും , എനിക്കിഷ്ടമല്ല ഇഷ്ടമല്ല ഇഷ്ടമല്ല..
ഇനി നീ ഇങ്ങനെ എന്നെ കൊണ്ടോയി ഓരോ അപകടത്തിൽ വീഴ്ത്തരുത്ട്ടാ , പൊന്നു പാവം അല്ലെ , കണ്ണന്റെ കൂട്ടുകാരി അല്ലെ , പോന്നുവിനു ഗന്ധര്‍വനെ കാണിച്ചു തന്നില്ല , പോരാഞ്ഞു പാമ്പിന്റെ മുന്പില് ഇട്ടു കൊടുക്കുകയും ചെയ്തു, ഇനി ഇങ്ങനെ ഒക്കെ ചെയ്‌താൽ ഞാൻ കൂട്ട് വെട്ടും .. അല്ല പിന്നെ ,
കണ്ണാ അമ്മക്ക് ഒരുപാട് സങ്കടം ഉണ്ട്, എനിക്കെന്തെങ്കിലും സംഭവിച്ചിരുന്നേല്‍ പിന്നെ അമ്മ ചത്തു കളഞ്ഞിരുന്നെനേ, അയ്യോ അത് ഓര്‍ക്കുമ്പോ പൊന്നൂന് കണ്ണു നിറയുവാ,
എനിക്കു ആ അപ്പുനേ ഇഷ്ടം അല്ല , ദേഷ്യവും ഉണ്ട്, എന്നാലും ഇനി ഞാ൯ നോക്കികൊളാ, ഇനി അമ്മയുടെ മുന്നില്‍ വെച്ചു അപ്പുനോട് മോശം ആയി പെരുമാറില്ല ,പട്ടി തെണ്ടി എന്നൊന്നും വിളിക്കില്ല, കേട്ടോ , അത് കേള്‍ക്കുമ്പോ എന്റെ അമ്മകു സങ്കടം വരികയാണെങ്കില്‍ ഞാന്‍ എന്റെ അമ്മേനെ സങ്കടപ്പെടുത്തുക അല്ലേ, പൊന്നു അമ്മേനെ സങ്കടപ്പെടുത്തില്ല, എടക്കു നീ എന്നെ ഓര്മിപ്പിക്കണം കേട്ടോ, എന്റെ ചക്കര കൂട്ടുകാരന്‍ അല്ലേ എന്റെ കണ്ണന്‍, അവള്‍ പറഞ്ഞു പറഞ്ഞു ഒരു ചെറിയ മയക്കത്തിലേക്ക് പോയി.
<<<<<<<<O>>>>>>>
Bro ഞാൻ അധികം കഥകൾ ഒന്നും വായിക്കാറില്ല കഥവായിക്കാൻ തുടങ്ങിയിട്ട് തന്നെ കുറച്ചേ ആയിട്ടുള്ളു അതിനിടക്ക് ആണ് ഈ കഥ പെട്ടന്ന് കയറിവന്നത് ആദ്യം തന്നെ ഒരു ക്ഷീണവും കൂടാതെ തന്നെ ആണ് കഥ വായിക്കാൻ തുടങ്ങിയത് ഇടക്ക് എപ്പോഴോ സമയം കിട്ടാതെ വന്നപ്പോ ഒന്ന് pause cheythupoyi പിനീം ഒരു continuation വേണ്ടി ആദ്യം മുതലേ വായിക്കാൻ തുടങ്ങി ഇപ്പൊ അങ്ങനെ ഇവിടെ എത്തി മുൻപ്പ് വായിച്ചപ്പോ മുതലേ ഉണ്ടായിരുന്ന ഒരു ഇത് ആണ് എനിക്ക് ഇപ്പോഴും feel ചെയ്തു അതുകൊണ്ട് പറയുന്നു ഒരേഒരു ഇത് ആ ചന്ദ്രശേഖരന്റെ കാര്യം. കഥയിൽ യുക്തി നോക്കാൻ പാടില്ല ഇത്എ ഒരു കഥമാത്രം ആയി ഞാൻ കാണുന്നുമില്ല യെന്നാലും ആ ഒരു ഭാഗം മാത്രം ഇതിനെ വെറും കഥതന്നെ ആക്കി മാറ്റുന്ന പോലെ own മകൾ അല്ലെ അവളുടെ ജീവിതം അല്ലെ എത്രയൊക്കെ തിരക്കുകൾ ഉണ്ടായിരുന്നാലും എത്ര കോടികളുടെ നഷ്ട്ടം ആയാലും മകളെയും അതുപോലെ തന്നെ മാലിനിയെയും ഒറ്റക്ക് ആക്കി അപ്പു ഉണ്ട് എന്നിരുന്നാലും ഒരു അച്ഛന് മനസമാധാനമായി അവരെ അമ്പലത്തിലേക്കും പിന്നീട് ആ പാമ്പിന്റെ രംഗതിന്ന് ശേഷം വീണ്ടും ആതുപോലെ തന്നെ നീലാദ്രി യിലേക്ക് അവർ തനിച്ചു തന്നെ പോകുന്നു പല പല രാത്രികളിലും ഇവർ ഒറ്റക്ക് തന്നെ ആ ചന്ദ്ര ശേഖരന്റെ character അത് എനിക്ക് എന്തോ പോലെ തോന്നുന്നു ഒരു പക്ഷെ അതിന്റെ കാരണങ്ങൾ അടുത്ത episode ഇൽ വരുമായിരിക്കും ഇല്ലാതെയും ഇരിക്കാം ഇതുവരെ കണ്ടതിൽ എനിക്ക് തോന്നിയത് ഇത് മാത്രമാണ് ഇത് ഒഴിച് ബാക്കി പിന്നെ പറയേണ്ടല്ലോ എല്ലാരും പറയുന്ന പോലെ തന്നെ കഥവായിക്കാൻ ഇരുന്നാൽ 5,6 മണിക്കൂർ പോകുന്നത്തെ അറിയില്ല ഇരുന്ന ഇരുപ്പ് ആണ് 1 Billion downloads ulla അത്രക്ക് അഡിക്റ്റീവ് ആയ pubg ഞാൻ നിർത്തി ഈ കഥ കാരണം നിങ്ങൾക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ ഈ കഥയുടെ power കഥൽ ഒരു ഭാഗം screenshot അടിച് status ഇട്ട് അതിൽ പിന്നെ link ചോദിച്ചും കഥയുടെ അഭിപ്രായം പറഞ്ഞും വരുന്നവർ ആണ് ആ status കണ്ടവരിൽ ഭൂരി ഭാഗവും you hav ആ something on your hand ?
❤❤❤❤❤♥♥?
♥️♥️♥️
വീണ്ടും ഒന്നു മുതൽ വായിക്കാൻ തുടങ്ങി.
ഇപ്പോൾ 4th part കംപ്ലീറ്റ് ചെയ്തു.
❣️
അങ്ങനെ നാലാം ഘട്ടം കഴിഞ്ഞു ഭക്തി നിറഞ്ഞ ഒരു ഭാഗം നീലാദ്രി മലയെ കുറിച്ച് ഉള്ള വിവരണം സൂപ്പർ ആയിരുന്നു ❤
അണ്ണാ
നന്ദി സ്നേഹം
I love U man…..
bro
thanks
?
❣️
ഇൗ ഭാഗം തമാശ അധികം ഇല്ല എങ്കിൽ കൂടി കരയിപ്പിക്കാൻ അല്ലെങ്കിൽ സ്നേഹം അതിന്റെ ആഴം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലാക്കാൻ ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു…?
ഞാൻ ആകെ ഉറങ്ങിയത് 10:30_12:00 വരെ ആണ്.ഇടയ്ക്ക് ഒന്ന് ഞെട്ടി എണീറ്റ് കഴിഞ്ഞു ബാക്കി വായിക്കാൻ തുടങ്ങി അത് തീർണപോ 4:23 ആയി.ഇനി. ഇൗ കമന്റ് കൂടി ഇട്ടിട്ട് വേണം കെടന്നു ഉറങ്ങാൻ…
ആദ്യം തന്നെ എനിക്ക് ഇൗ കഥയിൽ ഒരുപാട് ഇഷ്ടം കൂടി വരുന്ന ഒരാളാണ് മാളു അമ്മ.അപ്പുവിന് ഒരികളു തന്റെ സന്തം അമ്മയായ ലക്ഷ്മി അമ്മയെപ്പോലെ കാണാൻ പറ്റില്ല എന്ന് അറിയാം പക്ഷേ അവനോട് ഉള്ള ആ സ്നേഹം ഒരിക്കലും കണ്ടില്ല എന്ന് നടിക്കരുത്.തന്റെ സ്വന്തം അമ്മ അല്ല എങ്കിൽ കൂടി അവനെ സ്വന്തം മോനെ പോലെ തന്നെ ആണ് ആ അമ്മ സ്നേഹിക്കുന്നത്..പണ്ട് കുറച്ചൊക്കെ ഉപദ്രവിച്ചിട്ടുണ്ട് അതിൽ അവർ ഇന്ന് വളരെ അധികം വേദനിക്കുന്നു.അത്കൊണ്ട് ഇനിയും മാളു അമ്മയെ വേദനിപ്പിക്കരുത് എന്നെ എനിക്ക് പറയാനുള്ളൂ…അവർക്ക് സന്തോഷം കിട്ടും എങ്കിൽ അവരെ ഒന്ന് അമ്മേ എന്ന് വിളിച്ചുകൂടെ….
ആദ്യം അപ്പു ഭക്ഷണം കഴിക്കാത്ത കാരണം എടുത്ത പിടി ചോറ് അതേപോലെ തന്നെ തിരിച്ചു വെച്ച ആ അമ്മ മനസ്സ് എന്നെ ഒരുപാട് വേദനിപ്പിച്ചു .എന്റെ കണ്ണ് കഥ വായിച്ചു നിറയുന്നത് വളരെ അപൂർവം ആണ്.പക്ഷേ ആ സീൻ വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി.
പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് അപ്പുവിന്റെ സ്വപ്നം ഒരു നിമിഷം അത് യാദ്യാർഥം ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.അവനെ കാണുമ്പോൾ ഉള്ള ആ ദേഷ്യം ഓക്കേ ഒരു മറയാണ്..എന്ന് ശ്രിയ പറയുന്ന നിമിഷം ഓക്കേ സപ്നം തന്നെ ആണെന്ന് എനിക്ക് വായിച്ചപ്പോൾ തന്നെ തോന്നി എങ്കിലും അത് ശെരിക്കും ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി…
അതേപോലെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട കാര്യം ആണ് ലക്ഷ്മി അമ്മ അപ്പുവും ആയിട്ട് സംസാരിക്കുന്നത്..ഇതേവരെ ഇത്രനേരം അവർ തമ്മിൽ സംസാരം ഉണ്ടായിട്ടില്ല പക്ഷേ ഇൗ ഭാഗത്ത് ആ പെറ്റമ്മയുടെ വാത്സല്യം ഓക്കേ വായിക്കുന്ന സമയത്ത് എനിക്ക് ഉണ്ടാവുന്ന ഒരു ഫീൽ ഉണ്ടല്ലോ , അത് പറഞ്ഞറിയിക്കാൻ പറ്റില്ല..
പിന്നെ എടുത്ത് പറയേണ്ട ഒന്നാണ് നീലാദ്രി..അതിറെ ഭംഗി എത്രത്തോളം എടുത്ത് പറഞ്ഞിട്ടും അതിന്റെ കൂടെ ഓരോ ഫോട്ടോ കൊടെത്തിട്ടുണ്ടല്ലോ..അത് കണ്ട് ആ ഭാഗം വായിക്കുമ്പോൾ എന്റെ അവിടെ പോയി കാണുന്ന ഫീൽ ആണ്..വായിച്ചപ്പോ എനിക്കും തോന്നി ഇത് ശെരിക്കും ഉള്ള സ്ഥലം ആണോ എന്ന്..പക്ഷേ ആളളൽ എന്ന് കണ്ടു..എപ്പോളും ഇതുപോലെ ഉള്ള വേറെ സ്ഥലം ഉണ്ടോ???ഹിമാലയത്തിൽ വല്ലതും ഉണ്ടോ ഇതുപോലെ ഉള്ള സ്ഥലം??
ആ ഫോട്ടോയുടെ കൂടെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ആ വെള്ളച്ചാട്ടം ..അത് വായിച്ച് വായിച്ച് ആ വെള്ളച്ചാട്ടം കണ്ട ഞാൻ ശേറിക്ക് വണ്ടർ അടിച്ചു ഇരിക്കുക എന്ന് പറയല്ലേ..അതെ അവസ്ഥ..അതൊരു gif ആണെന് ഒന്ന് രണ്ടു വട്ടം നോക്കിയപ്പോ ആണ് മനസ്സിലായത്.അത്രക്ക് ഭംഗി ആയിരുന്നു അത് കാണാൻ❤️?
പിന്നെ ഒരു സംശയം ഉണ്ട്..ഇവിടെ ഹിമാദ്രി ഒരു സാങ്കല്പിക സ്ഥലം ആണല്ലോ..അപ്പോ അതിന്റെ കൂടെ പറഞ്ഞിരിക്കുന്ന ഐതീഹ്യം അതിൽ സത്യം ഉണ്ടോ..?അതോ അതും ഇതേപോലെ വെറുതെ പറഞ്ഞതാണോ .(ശേനി കാലന്റെ സഹോദരൻ ആണ്..ശിവൻ തിരിച്ച് കൊണ്ടുവന്നപ്പോൾ ആരാധന കൂടി….) ഇതൊക്കെ ശേറിക്ക് ഉള്ളതാണോ..?
ഇൗ കഥ വായിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൽ എനിക്ക് മനസ്സിലായി വരുന്നുണ്ട്..സത്യം പറഞ്ഞാല് ഐതീഹ്യം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്ന് വേണമെങ്കിൽ പറയാം..അതിനെ കുറിച്ച് ഇതേവരെ ആരോടും അന്വേഷിച്ച് പോലും ഇല്ല..താൽപര്യം ഇല്ലാത്ത കാരണം ആവാം..പക്ഷേ ഇൗ കഥയില് നിന്ന് ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്..പഠിക്കുന്ന പുസ്തകം അല്ലാതെ എന്തേലും ഒരു പുസ്തകം ഇന്നേവരെ വായിക്കാത്ത എനിക്ക് കിട്ടുന്ന അറിവുകൾ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ്.അത് ഇൗ കഥയ്ക്ക് ധാരാളം ഉണ്ട്.ബ്രോ ടെ ഒക്കെ അറിവ് വെച്ച് നോക്കിയാൽ ഞാൻ ഓക്കേ വെറും വട്ട പൂജ്യം എന്ന് വേണം പറയാൻ..നിങ്ങളുടെ അറിവും ഓക്കേ എത്രത്തോളം ഉണ്ട് എന്ന് ഇൗ കഥയിൽ നിന്നും കാണാം..
പിന്നെ വേറെ ഒരു സംശയം കൂടെ എനിക്ക് ഉണ്ട്..അത് പക്ഷെ കഥയിൽ നിന്ന് അല്ല.അല്പം പേഴ്സണൽ ആണ്.ഇൗ കഥയിൽ ആദി ഈശ്വര വിശ്വാസി അല്ല എന്ന് പറയുന്നുണ്ട്.അവന്റെ കാഴ്ചപ്പാടുകൾ അവൻ വളരെ വ്യക്തമായി തന്നെ മായയെ പറഞ്ഞു മനസ്സിലാകുന്നു.അവൾക് മാത്രം അല്ല എനിക്ക് പോലും അതിന്റെ ഒന്നും ഉത്തരം ഇല്ല പക്ഷെ ഹർഷൻ ബ്രോ ഒരു തികഞ്ഞ ഈശ്വര വിശ്വാസി ആണെന്നാണ് എനിക്ക് തോന്നുന്നത്..ആദി എന്ന അപ്പു ഇത്രക്ക് ഈശ്വര വിശ്വാസത്തെ എതിർത്ത് സംസാരിക്കുന്നുണ്ട് .പക്ഷേ ഹർഷൻ ബ്രോ ഒരു വിശ്വാസി ആണ്.ഇതിന്റെ കാരണം ഒന്ന് പറഞ്ഞു തരാൻ പറ്റുമോ??? കഴിഞ്ഞ ഭാഗം വായിച്ചപ്പോ തന്നെ എനിക്ക് തോന്നിയ സംശയം ആണിത്….?
പിന്നെ വേറെ ഒന്നും തന്നെ പറയാനില്ല..ശ്രിയ കുറച്ച് മയം വന്നപോലെ തോന്നി.പക്ഷേ അവളെ ഇതേവരെ ഒരു പിടി കിട്ടുന്നില്ല..എനിക്ക് ഇഷ്ടപെട്ട വരുന്നു ശ്രിയയെ.
എന്റെ രണ്ടു സംശയങ്ങൾ ഉണ്ട് അതിന്റെ ഒരു അഭിപ്രായം പ്രതീക്ഷിക്കുന്നു.ഇൗ കഥയോട് വളരെ attached ആയിപോയ ഒരു ഫീൽ..ഒരുപാട് സ്നേഹത്തോടെ..❤️❤️
നിങ്ങള് ഒരു അസാമാന്യ എഴുത്തുകാരനു ആണ് with ധാരാളം അറിവ്❤️??
അപ്പോ ഇനി അടുത്ത ഭാഗത്തിൽ കാണാം.
വിഷ്ണു ഒരുപാട് നന്ദി രാഹുലിനെ പോലെ തന്നെ മനസ് നിറക്കുന്ന കമാന്‍റ് തരുന്നതിന്
രണ്ടുപേരുടെയും കമന്റുകല്‍ക് വല്ലാത്ത ഒരു വൈബ് ഉണ്ട് ,,,
ത്തില്‍ ഉള്ളത് കുറച്ചു മിത്തുകള്‍ വെച്ചുള്ള സങ്കല്പങ്ങള്‍ മാത്രം ,,
സത്യത്തില്‍ ഒരു അറിവും ഇല്ല
എനിക് അറിവുള്ളത് ഒണ്മുമ് ഞാന്‍ ഇതില്‍ എഴുതിയിട്ടില്ലെ
ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്നതെ ഇതില്‍ എഴുതിയിട്ടുള്ളൂ
എന്റെ ആകാംഷ ആണ് ഞാന്‍ വായനകരിലും ആകാംഷ ഉള്ളത് ആക്കുന്നത്
സത്യത്തില്‍ ദൈവം ഉണ്ടോ എന്നത് ഒരു ഹൈപ്പോതെറ്റികള്‍ ചോദ്യം ആണ്
സയന്‍സ് പറയുന്ന ബിങ് ബാങ്ങിന് മുന്നേ ഉള്ള സിങ്ങുലറിറ്റി എന അവസ്ഥ
അവിടെ ഒരു പരമനുവിനെക്കുകളും ചെറിയ അവസ്ഥ ആണ്
ഒരു പാദര്‍ഥം കൂടി കൊള്ളുന്ന ഒരു യൂണിറ്റ് സ്പേസില്‍ കുടികൊള്ളുന്ന മാസ്സ് ആണ് ഡെന്‍സിറ്റി
mass divided by volume ആണ് ഡെന്‍സിറ്റി
ശൂന്യഥ്യിലെക് വോളിയാതെ കൊണ്ട് പോകുമ്പോള്‍
limt volume -> 0 —- mass by volume
അതിണ്ടെ ആന്‍സര് തന്നെ ഇന്‍ഫിനിറ്റി ആണ്
oru pakshe aa supreme singularity aayirikam god
ശൂന്യത്തയില്‍ നിന്നും എല്ലാം ഉണ്ടായി എന്നു വേദഗ്രന്ഥങ്ങള്‍ പറയുന്നതിലും തെറ്റില
അതോണ്ട് തല്‍കാലത്തേക് ഞാന്‍ ഈശ്വരനെ വിശ്വസിക്കുന്നില
ഇഷ്ടപ്പെടുന്നു
നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം
മനസ്സിൽ ചെറുപ്പം മുതൽ ഉള്ള സംശയം ആണ് ദൈവം.അമ്പലങ്ങളിൽ പോവും എങ്കിലും വിശ്വാസം ഉണ്ടോ..? എന്ന് ചോതിച്ചാൽ അതിന് എനിക്ക് ഒരു ഉത്തരം ഇതേവരെ കിട്ടിയിട്ടില്ല..അപ്പോ ഞാനും ഇഷ്ടപ്പെടുന്നു….??.
മാജിക്കൽ ??
കഴിഞ്ഞ പാർട്ടിൽ പറഞ്ഞത് തന്നെയാ എനിക്ക് ഈ പാർട്ടിൽ പറയാൻ ഒള്ളു ബ്രോ. പക്ഷെ ഈ പാർട്ടിൽ കഴിഞ്ഞ പാർട്ടിലെ പോലെ ചിരിക്കാൻ ഒന്നും ഇടയില്ല പക്ഷേ..
..സങ്കടപെട്ട നിമിഷങ്ങളിൽ മനസിന് കുളിർ ഏകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും നല്ല നിമിഷങ്ങളും എനിക്ക് തന്നു ഈ പാർട്ടിൽ, അത് പറഞ്ഞു അറിയിക്കാൻ ആകില്ല ബ്രോ. അതിനൊക്കെ ഇനി വാക്കുകൾ കണ്ടു പിടിക്കേണ്ടി വരും.
ശിവ ഭഗവാൻ, എന്റെ ഇഷ്ട്ട ദൈവം. ഒരുപാട് ഇഷ്ട്ടം ആണ് ചെറുപ്പം മുതൽ എന്താണെന്ന് എനിക്ക് അറിയില്ല വല്ലാത്ത അട്ട്രാക്ഷൻനും അഫക്ഷൻനും ആണ് എനിക്ക് കൈലാസനാഥനോട് ❤️
എന്റെ നാല് വിശാഖം ആണ്, ഞാൻ ഇത്രേം കാലം കരുതിയിരുന്നത് വിശാഖം ശിവന്റെ നാള് ആണെന്ന് ആണ്, പക്ഷെ തിരുവാതിര ആണ് ശിവന്റെ നാള് എന്ന് എന്ന് എനിക്ക് ഈ പാർട്ടിൽ നിന്നും മനസിലായി.
അത് മാത്രം അല്ല, ഒരുപാട് ഒരുപാട് പുതിയ അറിവുകൾ ഈ പാർട്ടിൽ നിന്നും എനിക്ക് ലഭിച്ചു എല്ലാം യാഥാർത്യം ആണോ അതോ തങ്ങളുടെ സങ്കല്പത്തിൽ നിന്ന് എഴുതിയത് ആണോ എന്ന് എനിക്ക് അറിയില്ല പക്ഷെ വല്ലാതെ മനസ് നിറഞ്ഞു പോയി അവർ നീലാദ്രിയിൽ ചിലവഴിച്ച നിമിഷങ്ങൾ, മനസ് നിറഞ്ഞു കണ്ണ് നിറഞ്ഞു പോയി ??
നിങ്ങൾ ആ നീലാദ്രിയിലെ നിമിഷങ്ങൾ ചിത്രങ്ങളും, ജിഫുകലും, അതിൽ ഉപരി താങ്കളുടെ അതിമനോഹരം ആയ വാക്കുകൾ കൊണ്ട് വിവരിച്ചു തന്ന രീതി, അത് ഹൃദയാർദ്രം ആയിരുന്നു, മനസ്സ് നിറഞ്ഞു പോയി ????
5 എന്നാ അക്കത്തിനുള്ള പ്രതേകതകൾ, ശിവ ഭഗവാനുള്ള പല തരാം നാമങ്ങൾ, പിന്നെ ഒരുപാട് ഒരുപാട് കാര്യങ്ങൾ, 116 പേജ് വായിച്ചു തീർത്തു എന്ന് പോലും എനിക്ക് തോന്നിയില്ല, ഒരു ക്ഷീണവും തോന്നിയില്ല, അതും ഞാൻ ഒരുപാട് ശ്രെദ്ധ കൊടുത്ത് പതിയെ എൻജോയ് ചെയ്തു വായിക്കുകയും ചെയ്തു, എന്തോ എനിക്ക് പറയാൻ വാക്കുകൾ ഇല്ല ???
ആ അമ്പല ദർശനം മാറ്റിവച്ചാൽ എനിക്ക് വേറെയും ഒരുപാട് കാര്യങ്ങൾ ഉണ്ട് പറയാൻ…
പീലിച്ചേട്ടനും പൊതുവാളും തമ്മിൽ ഉള്ള നിമിഷങ്ങൾ അല്ലെങ്കിൽ സീൻസ് ഒക്കെ സന്തോഷവും ചിരിക്കാനും ഒരുപാട് തന്നു.
ആകെ ഒരു വിഷമം അല്ലെകിൽ എന്താ പറയുക, വിങ്ങൽ ആയി തോന്നിയത് മായയുടെ കാര്യം ആണ്, അവളെ ആദ്യം ആയി ഇൻട്രൊഡ്യൂസ് ചെയ്ത പാർട്ട് ഏതാണെന്നു ഓർമ ഇല്ല 2 or 3 ആകും ആ പാർട്ട് തൊട്ടു അവളോട് വല്ലാത്ത അട്ട്രാക്ഷൻ ആണ് എനിക്ക്, നല്ല സ്വഭാവം ഉള്ള ഒരു പെൺകുട്ടി ആദിയെ ആത്മാർഥമായി സ്നേഹിച്ചവൾ അല്ലെങ്കിൽ ഒരു ഇഷ്ട്ടം തോന്നിയവൾ, അവൾ ഇനി കഥയിൽ ഇല്ല അല്ലെങ്കിൽ ഒരു ഇടവേള പോലെ അവൾ പോയി എന്ന് ഒര്കുമ്പോ ഒരു സങ്കടം ഉണ്ട്, പക്ഷെ ആ സങ്കടം പാറു അപ്പുവിന്റെ പ്രണയിച്ചു തുടങ്ങുമ്പോ തീരും എന്ന് എനിക്ക് വിശ്വാസം ഉണ്ട് ❤️??
മനുവിന് തോന്നിയ പോലെ വല്ലാത്ത വെറുപ്പ് തോന്നി എനിക്ക് ആ നീല കണ്ണ് ഉള്ളവനെ കൊണ്ടുവന്നപ്പോ, ശെരിക്കും… ഞാൻ നല്ല തെറി പറഞ്ഞു, ഇത്രേം അസ്ഥിക്ക് പിടിച്ച പ്രേമം ഉള്ള ആദി, പോരാത്തതിന് പാറുവിനു വേണ്ടി ജീവൻ വരെ കളയാൻ തയ്യാർ ആയവനെ മാറ്റി നിർത്തി വേറെ ഒരുത്തൻ വരുമ്പോ സ്വാഭാവികമായി നല്ല ദേഷ്യം തോന്നും അത് എനിക്കും തോന്നി, പക്ഷെ എന്നെ അതിശയിപ്പിച്ചു കളഞ്ഞത് ഹർഷൻ ബ്രോയുടെ ആ കഴിവിനെ ആണ്, ആ സീൻ കഴിയുമ്പോ ആദി പറയില്ലേ, ഇത് പറ്റില്ല പറ്റില്ല, അങ്ങനെ എന്തോ, ആ സെയിം റിയാക്ഷന് ആയിരുന്നു എന്റെയും, ഞാൻ അത് തന്നെ മനസ്സിൽ പറഞ്ഞു ആ ലൈൻ വായിച്ചപ്പോ സത്യം പറഞ്ഞ കിടുങ്ങി പോയി, ഹോ നിങ്ങൾ ഒരു സംഭവം അല്ല ഒരു വല്ലാത്ത മൊതല് ആണ് ഹർഷൻ ബ്രോ ???
എന്നെ ഒരുപാട് കരയിച്ച സീൻ ആണ് ആദിയുടെ അമ്മ അവനോട് പറയില്ലേ ഞാൻ പെറുവിനെ കണ്ടിട്ട് നിന്നെ ഇഷ്ടപ്പെടാൻ അല്ലെങ്കിൽ നിന്നോട് അവൾക്ക് ഉള്ള ദേഷ്യം മാറ്റിയിട്ടു മാത്രേ ഞാൻ പോകുന്നു, അത് കഴിയുമ്പോ മാലിനി അമ്മ ബാൽക്കണിയിൽ വന്നിട്ട് ആകാശത്തിലെ നക്ഷത്രത്തെ നോക്കി ക്ഷേമ പറയുമ്പോൾ ആ നക്ഷത്രം വേഗത്തിൽ മിന്നും അപ്പൊ ലക്ഷ്മി അമ്മ കരയുവായിരിക്കും എന്ന് ഉപമിക്കുന്ന സീൻ, കണ്ണ് നിറച്ചു കളഞ്ഞു ബ്രോ ?
പിന്നെ അപ്പു വിഷമിക്കുമ്പോ അവന്റെ കണ്ണുനീർ തുടക്കാൻ ആകാത്ത അമ്മ നക്ഷത്രത്തിന്റെ ഏങ്ങൽ അടിച്ചുള്ള പൊട്ടി കരച്ചിൽ, അവിടെയും ആ നക്ഷത്രത്തിന്റെ മിന്നലിനെ കരച്ചിൽ ആയിട്ട് ഉപമിക്കുന്നു, ഹോ ???????
അപ്പു സ്വപ്നം കാണുന്ന പാറുവും ആയുള്ള പ്രണയം, പാറുവിനെ വിട്ടു അപ്പു പോയാൽ പിന്നെ പാറു ഇല്ല, അങ്ങനെ ഒരുപാട് ഒരുപാട് ഡയലോഗുകൾ, എന്നെ കരയിച്ചു കളഞ്ഞു, അപ്പോഴാണ് എന്നിക്ക് ശ്രെയയോട് അല്ലെങ്കിൽ പാറുവിനോട് അല്ലെങ്കിൽ നമ്മുടെ പാർവതിയോട് ഇച്ചിരി എങ്കിലും ഇഷ്ട്ടം തോന്നിയത്, ഇതുവരെ എനിക്ക് അവളോട് ഒരു നുള്ള് ഇഷ്ട്ടം തോന്നിയ ഏക നിമിഷം അത് മാത്രം ആയിരുന്നു, അതും സ്വപ്നം മാത്രം, പാവം അപ്പു ??
പിന്നെ നീലാദ്രിയിൽ വെച്ച അവൻ അവളെ ആ പടികൾ കീറാൻ സഹായിച്ചതും, കാലു തിരുമി കൊടുത്തതും, അവനു വേണ്ടി മാലതി അമ്മ വഴിപാട് കഴിച്ചതും പിന്നെ ആ കാർ യാത്രയിൽ പറഞ്ഞ കഥകളും, ശ്രീയ ലക്ഷ്മി ആരാ എന്ന് ചോദിച്ചപ്പോ 6 വർഷം മുൻപ് മരിച്ചു പോയ എന്റെ അമ്മയാണ് എന്ന് പറയണം സീൻ, അതൊക്കെ ഹർഷൻ എന്ന് പറയുന്ന റൈറ്റർ അല്ലെങ്കിൽ മാന്ത്രികനിൽ നിന്ന് അല്ലാതെ ഞാൻ ഇതിനു മുൻപ് വേറെ എവിടെയും നിന്ന് കണ്ടിട്ടില്ല ???❤️
ഈ കഥയിലെ എനിക്ക് ഏറ്റവും ഇശപെട്ട കഥാപാത്രം ആണ് മാലിനി അമ്മ, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, തെറ്റ് ചെയ്യാത്തവർ ആരും ഇല്ല, പക്ഷെ ആ തെറ്റ് തിരിച്ചു അറിഞ്ഞു ആ കൈപ്പായ തെറ്റിനെ മായിച്ചു അതിന്റെ ഇരട്ടി മധുരം ആയി തിരിച്ചു നൽകാൻ ആകുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യൻ ആകുന്നത്, ഒരു അമ്മ അമ്മ ആകുന്നത്. അതുകൊണ്ട് തന്നെ ആണ് ആ അമ്മയോട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടവും…
…അതിൽ ഇരട്ടി നിങ്ങളോടും, ഹർഷൻ ബ്രോ ?
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
ഓഫീസില്‍ നിന്നും ഇറങ്ങിയത് മുതല്‍ ഈ കമന്റ്റ ഞാന്‍ പല ആവര്‍ത്തി വായിച്ചു
വിശദമായ ഒരു പഠനകുറിപ്പു പോലെ ഒരു കമാന്‍റ്
രാഹുലിന്റെ കമന്റുകള് മറ്റ് കഥകളില്‍ ഞാന്‍ കണ്ടിടുണ്ട്
വായിച്ചിട്ടും ഉണ്ട്
അപ്പോള്‍ മന്‍സില്‍ തോന്നും
ഇവന് യോഗമുണ്ടെ ഈ കഥ വായിക്കും
പലരും കണ്ടിട്ടു മനപൂര്‍വം വായിക്കാതെ പോയ കഥ ആണ് അപരാജിതന്‍
പക്ഷേ വായിച്ചവരില്‍ ഭൂരിഭാഗം പേരും ഒരു ലഹരി പോലെ വായിക്കുന്നുമുണ്ടു
കാരണം പ്രണയം ഭക്തി ഭയം സുഹൃദ്ബന്ധം മാതൃവല്‍സല്യം എല്ലാം ഒരു ലഹരി പോലെ ആണ് ഇതില്‍ ഉല്‍കോളിച്ചിരിക്കുന്നത്
അതും എന്റെ കഴിവല്ല
മഹാദേവന്റെ എന്നു താനേ ആണ് കരുത്തുന്നതും
തിരുവാതിര നക്ഷത്രത്തിന്റെ നാഥന്‍ ആണ് മഹാദേവന്‍
ജനനനാള്‍ അല്ല
അപ്പോള്‍ പറഞ്ഞു വരുന്നത്
ഇതുപോലെ ഉള്ള ഒരു അഭിപ്രായം ഒക്കെ കിട്ടിയാല്‍ ഹോ ,,,,,,,,,,,
അത് തന്നെ ഒരു ലഹരി ആണ്
എന്തായാലും രണ്ടു ചാപ്റ്റര്‍ വെച്ചു വായിക്കാന്‍ നോക്കൂ
ഇടയിലുള പാടുകള്‍
ലിങ്ക കൊടുത്തിടുണ്ട്
അത് കൂടെ കേള്‍ക്കണം
എങ്കിലേ ഫീല്‍ ഉണ്ടാകൂ ,,,,,,,,,
സ്നേഹം മാത്രം
നന്ദിയും
ezhuthi thudangiyittilla
ivide 24 vare kayattiyitte ezhuthi tyhundaguka ullu
chettai bakki part theeraraayo
ശോ.. നീലാദ്രി സങ്കൽപ്പം ആയിപ്പോയി..
അല്ലങ്കിൽ അവിടെപ്പോയി തപസ്സ് ഇരിക്കാനായിരുന്നു പ്ലാൻ..
അത്രയ്ക് ഇഷ്ടപ്പെട്ടുപോയി..
Ahaa ???!നീലാദ്രി
Harahan broii, njn ivde adyamayi anu.. katha superr ayitnd.. appuvinte sneham anu yathartha sneham ethra deshyathod paru appuvinod perumariyalm athilere snehikuna appu❤ pinne oru karym arinjal kollom ee niladri realy ullad ano ado imagination ano.. njnm oru mahadev bhakthan anu google search chyd nokiyapol niladriye kurich onum kittilla.really undenkil correct location evideya enn parayamo.. avide pokan oru agraham und.. so reply tharum enn prethikshikunnnu
നന്ദി ഹരി സഹോ
നീലാദ്രി ഒരു കുഞ്ഞു സങ്കല്പം ആണ്..ഈ പാവത്തിന്റെ
Ok harshan broi aduth part vayicht comment chyamm
appo ee katha ithuvare vayichittille ???
i mean 24 vare ithu pubblish cheythathu aanu …
………………
അതുശെരി.. നീലദ്രി സങ്കല്പം ആരുന്നല്ലേ, ഞാൻ വെറുതെ google ചെയ്തു..☺️☺️അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി…
?
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ്…..
Good morning
?????
???
വന്നാലോ കഥ വന്നാലോ…
Soooooper
അടുത്തൊരു പാർട്ടു കൂടി വന്നു.
????
ആഹാ… അടുത്ത പാർട്ടും വന്നല്ലോ…
?????
hlo chettai ethu ennu theerum
Harsha ഏട്ടാ , എനിക്കും ee സൈറ്റ് ൽ കഥ എഴുതാൻ മോഹം.?
നീ എഴുതേടാ ponnumone
നമുക് ഈ സൈറ് ഉഷാർ ആക്കാം ന്നെ…
ഒരു ഭയവും വേണ്ട എഴുതുക
ഉള്ളിൽ തോന്നുന്നത് എഴുതുക