Anzz [Anz_____Thesniii] 61

 

അത് സാധ്യമാണോ..?!

അസാധ്യമാവും വിധം സാധ്യമാണെനിക്കത്..

 

 

ഈ പ്രയാണം

ഞാനാദ്യമായി തുടങ്ങി വെക്കട്ടെ..

അരവിന്ദങ്ങൾ

പൂക്കുന്ന വേളയിൽ ,

മുന്തിരിച്ചാറ്

മധുരമൂറുന്ന നിമിഷത്തിൽ ,

നക്ഷത്രങ്ങൾ

തിളങ്ങുന്ന രാവിൽ ,

മഞ്ഞുറഞ്ഞ

ഡിസംബറിലെ കൊടും തണുപ്പിൽ  ,

വീഞ്ഞുപുരയിലെ

നൃത്തമാടുന്ന ജാലകവിരികളും ,

എരിഞ്ഞു തീരാറായ

മെഴുകുതിരി നാളവും

എന്നിൽ ഉണർത്തിയ ചൂടേറിയ വികാരത്തിൻ്റെ ഫലമതായി ദ്വന്ദ്വമേനികളുടെ കൂടിച്ചേരലിൻ്റെ അവ്യക്ത വ്യസനങ്ങൾ അവിടമാകെ

പെറ്റു പെരുകി…

മാർവ്വിടങ്ങളിലാകെ ഒഴുകിയിറങ്ങുന്ന

നിൻ്റെ അധരങ്ങളിലെ

ലഹരിയതെന്താണ്..?!!

അത് കാമത്തിൽ ഒതുങ്ങി തീർന്നുവ..

 

 

ആ രാവിൽ തന്നെയാണ് ഞാൻ എൻ്റെ ‘ശിരസ്സ്’ നിനക്ക് പകുത്തു നൽകിയത്!!

 

 

എനിക്കതീതമായ ഈ ലോകത്തെ

എൻ്റെ കാൽച്ചുവട്ടിൽ

കൊണ്ടെത്തിക്കുന്ന

എൻ്റെ പ്രിയ്യപ്പെട്ട ചെക്കാ..!!!

ഒടുവിലും ,

പ്രണയത്തിൻ്റെ ഒരായിരമിറ്റ് മുന്തി

രിച്ചാറുകൾ ഇനിയുമിനിയും

നുണഞ്ഞീടാൻ എനിക്കനേകം

അവസരങ്ങൾ കൂടെ നൽകീടണേ…

 

Updated: October 18, 2023 — 10:10 pm