Anzz [Anz_____Thesniii] 61

നീലക്കടമ്പിൻ്റെ താഴ്‌വരയോളം ആഴത്തിൽ

നിൻ്റെ മുന്തിരിത്തോപ്പുകൾ

മരവിച്ചു കിടക്കുകയാണ്…

 

 

നിൻ്റെ പ്രണയത്തിൻ്റെ മുന്തിരിച്ചാറിൽ

ഞാൻ മുങ്ങീടട്ടെ..

ആ വീഞ്ഞുവീപ്പകളൊന്നിലെ

പ്രണയമധുരം

നുണഞ്ഞു കൊണ്ട്

രാത്രിയുടെ ആലസ്യത്തിൽ

വിരിഞ്ഞയങ്ങിയ  നിൻ്റെ മടിത്തട്ടിൽ

ഒരു കൊച്ചു കുട്ടിയുടെ

ഭാവങ്ങളോടെ

മായാനിദ്രയിലേക്ക്  ചേക്കേറി കൊണ്ട്…

 

 

ആ രാത്രി നീ സ്വന്തമാക്കിയിട്ടും

നാമിടങ്ങളിലെ ചൂട്

ഇന്നും കുറഞ്ഞിട്ടില്ല..

ജാലകങ്ങളിൽ തെളിഞ്ഞുയരുന്ന

മെഴുകുതിരി നാളങ്ങൾ

അവിടവിടെയായി

ചില അവ്യക്തമായ രൂപങ്ങളുടെ

മറ നീക്കുന്നു..

അതിലൊന്നിൽ

ഞാൻ നിന്നെ തിരയുന്നു!!

 

 

തണുത്തുറഞ്ഞ

ഡിസംബറിലെ ആ രാത്രി യാമങ്ങളിൽ വൈനിൻ്റെ സുഗന്ധവും പേറി

നീയെനിക്കായ്

ഒരു നദി കെട്ടിപ്പടുത്തുയർത്തുക..

 

 

അനന്തതയുടെ ആഴങ്ങളിൽ

വറ്റാത്ത ആ നദിയിൽ നിൻ്റെ പ്രണയത്തിൻ്റെ ആഴത്തേ അളന്നു കൊണ്ട്

ഞാൻ അങ്ങനെ നീന്തിത്തുടിക്കട്ടെ..

 

Updated: October 18, 2023 — 10:10 pm