അനാമികയുടെ കഥ 7 [പ്രൊഫസർ ബ്രോ] 325

അയാൾ കേട്ടത് വിശ്വസിക്കാൻ ആവാതെ അനാമികയുടെ മുഖത്തേക്ക് നോക്കി, പിന്നെ പെട്ടന്ന് ഉമ്മറത്ത് നിന്നും മുറ്റത്തേക്ക് ഇറങ്ങി പിന്നെ നെറ്റിയുടെ മീതെ കൈ നിവർത്തി പിടിച്ച് ആകാശത്തേക്ക് നോക്കി

രാഘവൻ തന്നെ കളിയാക്കുന്നത് മനസ്സിലായ അനാമിക അയാളെ നോക്കി ചിരിച്ചു

“ഓഹ്‌…ആ കാക്കയൊക്കെ ഇന്നലെ തന്നെ മലർന്നു പരന്നിരുന്നു അച്ഛാ, ഇന്ന് നോക്കണ്ട ”

“എന്താണ് എന്റെ മോൾ നന്നാവാൻ തീരുമാനിച്ചോ…”

“ആഹ്,…ചരിത്രം വഴി മാറും ചിലർ വരുമ്പോൾ എന്നല്ലേ,അങ്ങനെ വഴി മാറിയ ഒരു ചരിത്രം ആണ് ഇതും”

“ആ എന്തായാലും നല്ല കാര്യമാണ്..,എന്നാൽ മോള് ചെല്ല് ചെന്ന് അമ്മയെ സഹായിക്ക്”

അനാമിക ഒരിക്കൽക്കൂടി രാഘവന് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു

⚪️⚪️⚪️⚪️⚪️

ഗൗതം ആശുപത്രിയിൽ പോയതിന് ശേഷം തന്റെ പണികൾ എല്ലാം ഒതുക്കി tv യിൽ വാർത്തകൾ കാണുകയായിരുന്നു ലക്ഷ്മി. അപ്പോഴാണ് അനാമികയുടെ അടുത്തു നിന്നും ഫോൺ വരുന്നത്

“അനുമോളെ…”

“അമ്മേ…ഞാൻ അച്ചൂനെ വിളിച്ചൂട്ടോ അവൾക്ക് ഇഷ്ടക്കേട് ഒന്നും ഇല്ല പക്ഷെ ഇഷ്ടം ആണെന്നും പറഞ്ഞില്ല അവൾക്ക് ഏട്ടനെ പരിചയപ്പെടണം ഏട്ടനോട് സംസാരിക്കണം എന്നൊക്കെ പറഞ്ഞു.അവൾക്ക് സമ്മതമാവും എന്നാണ് എന്റെ വിശ്വാസം”

“അച്ചുവിന്റെ ഇഷ്ടം മാത്രം നോക്കിയാൽ പോരല്ലോ മോളെ, അവളുടെ അച്ഛന്റെയും അമ്മയുടെയും ഇഷ്ടവും നോക്കണ്ടേ…”

“അമ്മാവനോടും അമ്മായിയോടും സംസാരിക്കുന്ന കാര്യം അമ്മ ഏറ്റിട്ടുണ്ട് ,പക്ഷെ ആദ്യം ഏട്ടനും അച്ചുവും തമ്മിൽ കാണട്ടെ”

അമ്മാവനോടും അമ്മായിയോടും സംസാരിക്കാൻ പോകുന്നത് രാഘവൻ ആണെന്ന സത്യം അനാമിക ലക്ഷ്മിയോട് പറഞ്ഞില്ല,അത് ലക്ഷ്മിക്ക് ഇഷ്ടപ്പെടില്ല എന്നവൾക്ക് അറിയാമായിരുന്നു

“ഇനീപ്പോ ആ പോത്തിനെ സമ്മതിപ്പിക്കുന്ന കാര്യമാണ് പാട്, നീ തന്നെ പറഞ്ഞ് നോക്ക് നിന്റെ ഏട്ടനോട്”

“ശരി അമ്മേ… ഞാൻ പറയാം.ഇപ്പൊ ഏട്ടനോട് അമ്മ ഒന്നും പറയാൻ നിൽക്കണ്ട”

“മ്മ്, ശരി മോളെ…അതൊക്കെ പോട്ടെ എന്താ വിശേഷം., സുഖമാണോ”

“ചോദിക്കുന്നത് കേട്ടാൽ തോന്നും നമ്മൾ തമ്മിൽ കണ്ടിട്ട് ഒരുപാടായി എന്ന്, ഇന്നലെ അല്ലെ നമ്മൾ കണ്ടത്”

“ഓഹ്… ഇങ്ങനെ ഒരു സാധനം…ചേട്ടന്റെ അല്ലെ അനിയത്തി,..പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ ”

“ഈ ….”

“അവളുടെ ഒരു ചിരി…,അമ്മ എന്ത്യേ…അടുക്കളയിൽ ആയിരിക്കും അല്ലെ…”

“അമ്മയുടെ ചോദ്യത്തിന്റെ അർഥം എനിക്ക് മനസ്സിലായി, ഞാൻ എന്റെ വാക്ക് പാലിച്ചിട്ടുണ്ട് ഇന്ന് അടുക്കളയിലെ പണി മുഴുവൻ ചെയ്തത് ഞാനും അമ്മയും കൂടിയാ…ഇപ്പൊ അമ്മ താഴെ ഇരുന്ന് tv കാണുന്നുണ്ട്,ഇന്നലെ രാത്രി കണ്ട സീരിയൽ തന്നെ വീണ്ടും കാണുന്നു.,,എന്താണോ അതിൽ ഇതിന് മാത്രം കാണാനുള്ളത്”

അനാമികയുടെയും ലക്ഷ്മിയുടെയും സംസാരം കുറച്ചു സമയം കൂടി നീണ്ടു

⚪️⚪️⚪️⚪️⚪️⚪️

“സിസ്റ്ററെ.. ഈ ഡോക്ടർ സാമിന്റെ മുറി ഏതാ…”

“ഓർത്തോ ആണോ…”

“അതേ…”

“ഈ കോറിഡോറിന്റെ അവസാനം ഇടത് വശത്തു കാണുന്ന മുറി ആണ്,”

“Thanksസിസ്റ്റർ”

നഴ്സ് പുഞ്ചിരിച്ചുകൊണ്ട് നടന്ന് നീങ്ങിയതും അരുൺ ഡോക്ടർ സാമിന്റെ മുറി ലക്ഷ്യമാക്കി നടന്നു

58 Comments

  1. പ്രൊഫസർ അണ്ണാച്ചി… ഇത്‌ വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട്‌ അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️

    1. ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…

      അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…

      അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഏട്ടാ….
        എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….

        ????

  2. രാഹുൽ പിവി

    അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️

    അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️

    ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?

    അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??

    ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???

      1. പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ്‌ ചെയ്യുമോ…

        1. പ്രാണേശ്വരി pdf പോസ്റ്റ്‌ ചെയ്തതാണല്ലോ ബ്രോ

Comments are closed.