‘അവൾക്ക് ഇഷ്ടമാകുമോ, ശേ… അവളോട് ചോദിച്ചിട്ട് ഏട്ടനോടും അമ്മയോടും ഒക്കെ പറഞ്ഞാൽ മതിയായിരുന്നു ,ഇനീപ്പോ അച്ചൂന് ഇഷ്ടമായില്ലെങ്കിൽ ഞാൻ ഇതെങ്ങനെ അവരോട് പറയും…ഓഹ് സമാധാനം പോയല്ലോ ദൈവമെ…ഞാൻ കാരണം എപ്പോഴും എല്ലാവർക്കും വിഷമം ആണല്ലോ, ഞാൻ എന്താ ഇങ്ങനെ…ശേ…’
അനു അവളുടെ കട്ടിലിൽ കിടന്നുകൊണ്ട് തന്നത്താൻ ശപിച്ചു.,സമയം നീങ്ങിക്കൊണ്ടിരുന്നതല്ലാതെ ഉറക്കം മാത്രം അവളെ അനുഗ്രഹിച്ചില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്ന അവളെ ഉണർത്താൻ ഫോണിന്റെ വൈബ്രേഷൻ മാത്രം മതിയായിരുന്നു,
ഡിസ്‌പ്ലേയിൽ അച്ചുവിന്റെ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ അവളുടെ ഹൃദയം ക്രമാധീതമായി മിടിക്കുവാൻ തുടങ്ങി,വിറയ്ക്കുന്ന കൈകളോടെ ആണ് അവൾ ആ മെസ്സേജ് തുറന്ന് വായിച്ചത്
“‘അനൂ…നീ പറഞ്ഞുള്ള അറിവ് മാത്രമേ നിന്റെ ഏട്ടനെക്കുറിച്ച് എനിക്കുള്ളൂ. നീ പറഞ്ഞതിൽ നിന്നും ആൾ പാവമാണ് എന്ന് തോന്നുന്നു, പക്ഷെ നേരിൽ പരിചയമുള്ള ആളുകൾ പോലും ചതിക്കുന്ന ഈ കാലത്ത് ഒരാളെ കാണാതെ എങ്ങനെയാ…എനിക്ക് ഇഷ്ടക്കുറവ് ഒന്നും ഇല്ല.നമുക്ക് നോക്കാന്നെ സമയം ഉണ്ടല്ലോ “‘
സങ്കടത്തോടെ വായിച്ചു തുടങ്ങിയ ആ മെസ്സേജ് അവസാനിച്ചപ്പോൾ അനാമികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു .അവൾ സന്തോഷത്തോടെ ഫോൺ കട്ടിലിന്റെ ഒരു വശത്തേക്ക് ഇട്ടിട്ട് തലയിണ കെട്ടിപ്പിടിച്ചു കിടന്നു. തനിക്കരികിലേക്ക് വരാൻ മടിച്ച ഉറക്കത്തെ അവൾ തന്നിലേക്ക് വലിച്ചടുപ്പിച്ചു
സുഖകരമായ പുലർകാല സ്വപ്നവും കണ്ടുകൊണ്ടാണ് അനാമിക പുതിയ ദിവസത്തെ വരവേറ്റത്, എഴുന്നേറ്റ ഉടനെ അവൾ അടുക്കളയിലേക്ക് ഓടി
പാത്രം കഴുകിക്കൊണ്ടിരുന്ന സീതയെ സീതയെ അവൾ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു, പെട്ടന്നുണ്ടായ ഞെട്ടലിൽ സീതയുടെ കയ്യിൽ നിന്നും കഴിക്കൊണ്ടിരുന്ന സ്റ്റീൽ പാത്രം താഴെ വീണു. താഴെ വീണ പാത്രത്തിന്റെ ഒച്ചയോടൊപ്പം സീതയുടെ ശബ്ദവും അവിടെ മുഴങ്ങി
“അനൂ…നീ മേടിക്കും കേട്ടോ പെണ്ണെ…കണ്ടോ എന്റെ പാത്രം ചളുങ്ങി”
“പിന്നെ… ഒരു പാത്രം…”
അവൾ സീതയെ തന്നിലേക്ക് തിരിച്ചു നിർത്തി ആ കവിളിൽ ചുണ്ടുകൾ അമർത്തി, അത്രയും സമയം ദേഷ്യപ്പെട്ടുകൊണ്ടിരുന്ന സീത ഒരു നിമിഷം കൊണ്ട് ശാന്തയായി
“എന്താണ് രാവിലെ വല്യ സന്തോഷത്തിൽ ആണല്ലോ…ഓഹ് .,, വാ നാറുന്നു പെണ്ണേ…നിനക്കൊന്നു വായെങ്കിലും കഴുകിക്കൂടെ…”
അനാമിക സീതയിൽ നിന്നും അകന്ന് അവരുടെ മുഖത്തേക്ക് ഒരു കപട ദേഷ്യത്തോടെ നോക്കി, പിന്നെ ചുണ്ട് കൂട്ടിക്കൊണ്ട് സിങ്കിന്റെ അരികിലേക്ക് തിരിഞ്ഞു
“സിങ്കിൽ തുപ്പിയാൽ നീ വാങ്ങും. അകത്തു വാഷ് ബേസിൻ ഉണ്ടല്ലോ,അവിടെ പോയി കഴുകിയാൽ മതി”
“ഓ…പിന്നെ ഇനി അവിടെ വരെ നടക്കാൻ ഒന്നും വയ്യ..,ഇനി ചായ കൊണ്ട് വാ കഴുകാം”
അവൾ അടുക്കള സ്ലാബിൽ ഇരുന്ന ചായ എടുത്ത് ഒരു കവിൾ ഇറക്കി
“അതെന്റെ ചായയാ…”
“അമ്മ വേണേൽ വേറെ ചായ ഇട്ട് കുടിച്ചോ…”
“ഓഹ്…ഇങ്ങനെ ഒരു പെണ്ണ്… അല്ല എന്താ ഇന്നത്തെ സന്തോഷത്തിന്റെ കാര്യം എന്ന് പറഞ്ഞില്ലാല്ലോ, അച്ചു സമ്മതിച്ചോ”
“സന്തോഷത്തിന് രണ്ട് കാരണങ്ങൾ ആണ് , ഒന്ന് അച്ചു പാതി സമ്മതം മൂളി അവൾക്ക് ഏട്ടനെ കാണണം എന്ന് പറഞ്ഞു. രണ്ടാമത്തെ കാര്യം ഇപ്പൊ കാലത്ത് കണ്ട സ്വപ്നമാണ്”
“അതെന്താണ് അത്ര സന്തോഷം തരുന്ന സ്വപ്നം”
“ഏട്ടന്റെയും അച്ചുവിന്റെയും കല്യാണം, നല്ല സ്വപ്നം ആയിരുന്നു പക്ഷെ ആ സ്വപ്നത്തിൽ എന്നെ മാത്രം കണ്ടില്ല അതെന്താണാവോ…”
“നീ സ്വപ്നം കാണുകയായിരുന്നില്ലേ അതാവും”
“ഓഹ്…എന്റെ സീതക്കുട്ടിയുടെ ഒരു തമാശ”
അവൾ സീതയുടെ കവിളിൽ പിടിച്ച് പതിയെ പിച്ചി വലിച്ചു
“ദേ പെണ്ണെ …എനിക്ക് വേദനിച്ചൂട്ടോ, രാവിലെ എന്റെ കയ്യിൽ നിന്നും വാങ്ങാൻ നിൽക്കരുത്”
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ