“അപ്പൂ …എന്നാൽ അമ്മ പോകുവാ പിന്നെ ഒരിക്കൽ വരാം, നിന്റെ നമ്പർ ഇവളുടെ കയ്യിൽ ഇല്ലേ,ഞാൻ വിളിക്കാം എന്നെയും വിളിക്കണം കേട്ടോ ഇടക്ക്,”
“ശരിയമ്മേ ”
സീതമ്മേ എന്ന് മാത്രം വിളിച്ചിരുന്ന ഗൗതമിന്റെ വായിൽ അപ്പൊ വന്നത് അമ്മേ എന്ന് മാത്രമായിരുന്നു ,അറിയാതെ സംഭവിച്ചതാണെങ്കിലും അവൻ അത് തിരുത്തിയില്ല
“അപ്പൊ പോയിട്ട് വരാം ലക്ഷ്മിയമ്മേ, പോയിട്ട് വരാട്ടോ ഏട്ടാ,പിന്നെ ഞാൻ പറഞ്ഞ കാര്യം ഒന്ന് ആലോചിക്കണം കേട്ടോ”
“എന്താ ആങ്ങളയും പെങ്ങളും തമ്മിൽ ഒരു രഹസ്യം”
“ഒന്നൂല്ല ലക്ഷ്മിയമ്മേ ,ഇപ്പൊ രഹസ്യമാണ് ,പിന്നെ അത് പരസ്യമാക്കും അല്ലെ ഏട്ടാ ”
“പോടീ പോടീ…”
ഗൗതമിന്റെ കൈ അവളുടെ കാതിനു നേരെ നീണ്ടതും അവൾ മുറ്റത്തേക്ക് ഓടിയിരുന്നു
“അനൂ …നിന്നോട് ഓടരുത് എന്ന് പറഞ്ഞിട്ടില്ലേ”
“അതിന് ഏട്ടൻ തന്നെ അല്ലെ എന്റെ ചെവിയിൽ പിടിക്കാൻ വന്നത്”
“ഒന്നൂല്ല ,നിന്നോട് പറഞ്ഞ് ജയിക്കാൻ എന്നെക്കൊണ്ട് പറ്റില്ല,പിന്നെ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ.,ഇന്ന് വണ്ടി കൊണ്ട് വച്ചുകഴിഞ്ഞാൽ പിന്നെ ഞാൻ പറയാതെ എടുക്കരുത്”
“ഓംബ്ര …”
“ഇവളെ ഞാൻ ഇന്ന്”
ഗൗതം വീണ്ടും അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി
“ഒന്ന് നിർത്തുന്നുണ്ടോ അപ്പൂ ,നീ തന്നെ അവളോട് അടങ്ങിയിരിക്കാൻ പറഞ്ഞിട്ട് നീ തന്നെ അവളെ ഓടിക്കും ….”
“അങ്ങനെ പറഞ്ഞ് കൊടുക്ക് ലക്ഷ്മിയമ്മേ,”
“നീയും മോശമല്ല , കുറുമ്പി”
അധികം വൈകാതെ തന്നെ അനാമികയും സീതയും വീട്ടിലേക്ക് തിരിച്ചു, അവർ കണ്ണിൽ നിന്നും മറയുന്നത് വരെ ഗൗതമും ലക്ഷ്മിയും അവർ പോകുന്നതും നോക്കി മുറ്റത്ത് നിന്നു
അനാമികയും സീതയും തിരിച്ചെത്തുമ്പോൾ രാഘവൻ വീട്ടിൽ ഉണ്ടായിരുന്നു, വണ്ടി പോർച്ചിൽ പാർക്ക് ചെയ്ത് ഇറങ്ങി വരുന്ന തന്റെ മകളുടെ മുഖത്തെ സന്തോഷം അയാളെയും സന്തോഷിപ്പിച്ചു എങ്കിലും പഴയ പോലെ അവൾ തന്നോട് സംസാരിക്കാത്തതും സ്നേഹം കാണിക്കാത്തതും അയാളിൽ നോവായി തുടർന്നു
“ആ, ചേട്ടൻ ഇവിടെ ഉണ്ടായിരുന്നോ …ഇന്ന് പുറത്തേക്കൊന്നും പോയില്ലേ”
“ഇല്ലെടോ …എങ്ങും പോകാൻ തോന്നിയില്ല”
“എന്തെങ്കിലും കഴിച്ചോ ,”
“ആ, കഴിച്ചു .നിങ്ങളോ ”
രാഘവന്റെ അടുത്തേക്ക് ചെല്ലുംതോറും മദ്യത്തിന്റെ മണം സീതക്ക് വന്നു തുടങ്ങി
“നിങ്ങൾ കഴിച്ചിട്ടുണ്ടോ”
“ഏയ്യ് …ഒരു രണ്ട് പെഗ്”
“ഹ്മ്മ് …”
അനിഷ്ടത്തോടെ മൂളിക്കൊണ്ട് സീത വേഷം മാറുവാനായി തന്റെ മുറിയിലേക്ക് നടന്നു ,ഇതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും അനാമികയും അവിടെ ഉണ്ടായിരുന്നു
അച്ഛനെ നോക്കി ഒരു പുഞ്ചിരി മാത്രം നൽകിക്കൊണ്ട് അവൾ തന്റെ മുറിയിലേക്ക് നടന്നു, മകളുടെ തന്നോടുള്ള അകൽച്ചയിൽ മനം നൊന്ത് അയാൾ തന്റെ മുറിയിലേക്കും
“എടൊ …താനും ഇനി എന്നോട് മിണ്ടാതെ ഇരിക്കാൻ പോകുകയാണോ… പണ്ടെങ്ങോ ചെയ്തുപോയ തെറ്റിന് എന്റെ മോൾ എന്നെ ഒരുപാട് ശിക്ഷിക്കുന്നുണ്ട് ഇനി താനും …”
ഉടുത്തിരുന്ന സാരി മാറിക്കൊണ്ടിരുന്ന സീതയുടെ മുഖത്തു നോക്കി അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി
പ്രൊഫസർ അണ്ണാച്ചി… ഇത് വന്ത് വല്ലാത്ത ചെയ്തായിരുന്നു… ആ പോട്ടെ.. ഗൗതമിനെ ഡെഡ് ആക്കില്ലായിരിക്കും… ബട്ട് അനാമികയുടെ swapanam… അതിൽ അവൾ ഇല്ല..അവളെ തട്ടാൻ ആണ് പ്ലാൻ enkil നിങ്ങളെ ഞാൻ തട്ടും ?… അനാമികയെ കൊന്നാൽ സങ്കടം akum… please dont do… വേണേ ആ അരുണിനെ നമുക്ക് ദേഹം മൊത്തോം കത്തി കൊണ്ട് വരഞ്ഞു മുളകും ഉപ്പും പുരട്ടി തിളച്ച എണ്ണയിൽ ഇട്ടു അരുൺ ഫ്രൈ ഉണ്ടാക്കാം… എപ്പടി ?… ഗൗതമിനു ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ വെയ്റ്റിംഗ് ഫോർ next പാർട്ട് അണ്ണയി?❤️
ഗൗതമിന്റെ കാര്യം നമുക്ക് അടുത്ത ഭാഗത്തിൽ അറിയാം.. പിന്നെ അനാമിക… പുലർകാല സ്വപ്നം ഫലിക്കും എന്നല്ലേ… നമുക്ക് അത് കാത്തിരുന്നു കാണാം…
അരുണിനെ അങ്ങനെ ഒക്കെ ചെയ്യണോ… ഞാൻ ശ്രമിക്കാം…
അടുത്ത ഭാഗം വൈകാതെ തരാൻ ശ്രമിക്കാം…
ഏട്ടാ….
എന്ന ഗൗതമിനെ കൊന്ന് അനമികയെ ജീവനോടെ വക്ക്….
????
അടിപൊളി ????
അടിച്ച വഴി പോയില്ല എങ്കിൽ പോയ വഴി അടിക്കാൻ നോക്കിയാൽ മതി.ഇത് പോകുന്ന രീതിയിൽ തന്നെ പോകട്ടെ.നിർബന്ധിച്ച് സ്പീഡ് കൂട്ടാൻ ഒന്നും നോക്കണ്ട.അങ്ങനെ ചെയ്താൽ കഥ പെട്ടന്ന് തീരുമല്ലോ.അത് വേണ്ട. പതിയെ അങ്ങ് പോകട്ടെ✌️
അങ്ങനെ ഗൗതമിൻ്റെ കല്യാണവും ഉറപ്പിച്ചു. അച്ചുവിൻ്റെ വീട്ടുകാർ സമ്മതിക്കില്ല എന്നാണ് കരുതിയത്.എന്തായാലും അവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ.രാഘവൻ കൂടെ പറയുന്നതോടെ അവിടെ എല്ലാം ഓക്കേ ആകും♥️
ഗൗതമും അച്ചുവും തമ്മിൽ കാണാൻ പോയപ്പോൾ അച്ചു ഇത്ര പാവം പെൺകുട്ടി ആകും എന്ന് കരുതിയില്ല.എന്തായാലും ഡോക്ടറുടെ സ്വഭാവത്തിന് നന്നായി ചേരും. മിണ്ടാപൂച്ച കലം ഉടയ്ക്കുമോ എന്ന് കണ്ടറിയാം❣️❣️❣️?
അരുൺ ഇങ്ങനെ ഒരുപാട് പോയാൽ ശരിയാകുമോ.ഇവൻ എന്തിനാ ഇങ്ങനെ ഇവളുടെ പുറകെ നടക്കുന്നത്.വാശി തീർക്കാൻ വേണ്ടി ആണോ. അതോ അവൻ പറയുന്നത് പോലെ വേറെ ഒരുത്തനും താലി കെട്ടാൻ സമ്മതിക്കാതെ പക വീട്ടാൻ വേണ്ടി കെട്ടാൻ ആണോ.എന്തായാലും നല്ല ആത്മാർഥത ഉള്ള വില്ലൻ ആണല്ലോ.എല്ലാം details ആയിട്ട് അന്വേഷിച്ച് അറിഞ്ഞതിനു ശേഷമേ ചെയ്യൂ??
ഇത്രയ്ക്ക് പണി തന്നത് അല്ലേ.ഇനി ഗൗതമിന് എങ്ങനെ ഉണ്ടോ ആവോ.ബാക്കി ഉള്ളവരെയും കൊല്ലാൻ നോക്കുന്നതിനു മുൻപ് ഒന്നുകിൽ അങ്ങ് തീർത്തേക്ക്,അല്ലെങ്കിൽ നിയമത്തിന് കൈമാറാമല്ലോ.അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ???
?????
പ്രാണേശ്വരിയുടെ pdf ഒന്ന് പോസ്റ്റ് ചെയ്യുമോ…
പ്രാണേശ്വരി pdf പോസ്റ്റ് ചെയ്തതാണല്ലോ ബ്രോ