അനാമികയുടെ കഥ 5 [പ്രൊഫസർ ബ്രോ] 252

ഗൗതമിന്റെ ചിന്തകൾ ആദിയും അന്തവും ഇല്ലാതെ സഞ്ചരിക്കുകയാണ്

ഗൗതം… നീ ഒരു ഡോക്ടർ ആണ് അവിടെ കിടക്കുന്നത് നിന്റെ പേഷ്യന്റും. ഒരു ഡോക്ടർ ന്റെ കടമയാണ് തന്റെ പേഷ്യന്റിന്റെ ആരോഗ്യം… നീ പോയെ പറ്റൂ.. ‘

തന്റെ മനസ്സിലുള്ള ചിന്തകളെ എല്ലാം അടക്കിക്കൊണ്ടാണ് അവൻ ആ മുറിയിലേക്ക് കയറിയത്

പക്ഷെ ആ മുറിയിൽ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിൽക്കുന്ന അനാമികയെ കണ്ടതും അവൻ അടക്കി വച്ചിരുന്നതെല്ലാം പുറത്തുവരാൻ വെമ്പൽ കൊണ്ടു, മോളെ എന്ന് വിളിക്കുവാൻ, ആ നാവിൽ നിന്നും ഏട്ടാ എന്നുള്ള വിളി കേൾക്കുവാൻ അവളെ ചേർത്ത് നിർത്താൻ, ആ മൂർദ്ധാവിൽ തന്റെ ചുണ്ട് ചേർക്കാൻ അവൻ അതിയായി ആഗ്രഹിച്ചു…

‘പാടില്ല…അവൾ നീ ചികിത്സിക്കുന്ന രോഗി മാത്രമാണ്… അതിൽ കൂടുതലായി നിനക്ക് അവളോട് യാതൊരു ബന്ധവുമില്ല’

അവൻ തന്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ആഗ്രഹങ്ങളെ എല്ലാം അടക്കി നിർത്തി

തോളിൽ അനുഭവപ്പെട്ട കരസ്പർശമാണ് അവൻ അനാമികയിൽ നിന്നും കണ്ണ് പറിക്കാൻ കാരണം. തിരിഞ്ഞു നോക്കിയ ഗൗതം കാണുന്നത് നിറ കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്ന സീതയെ ആണ്

“മോനെ… ”

അവരുടെ ആ വിളിക്ക് അവൻ ഒന്ന് ചിരിച്ചു

“മോന് ഞങ്ങളോട് ദേഷ്യമായിരിക്കുമല്ലേ… ”

“ഏയ്യ്… എനിക്കെന്തിനാ നിങ്ങളോട് ദേഷ്യം… ”

“മോന്റെ അച്ഛൻ ചെയ്തത് തെറ്റ് തന്നെയാണ്… എന്നാലും ഇപ്പൊ അദ്ദേഹം…”

സീതയെ മുഴുവൻ പറയുവാൻ അനുവദിക്കാതെ ഗൗതം അവരെ തടഞ്ഞു, അവന്റെ കണ്ണുകൾ കോപത്താൽ ചുവന്നിരുന്നു

“നിർത്ത്…. ഇനി ഒരിക്കൽക്കൂടി അയാളെ എന്റെ അച്ഛൻ എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് തന്നെ പറയാൻ പറ്റില്ല… ”

അവന്റെ ഉറച്ച വാക്കുകൾ കേട്ട സീത ഭയന്നു

“മോനെ… ഞാൻ… ”

“ഞാൻ അനാമികയെ പരിശോദിക്കാൻ വന്നതാണ്… നിങ്ങൾ അവളുടെ അമ്മ ആയത് കൊണ്ടാണ് നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടതും… എനിക്കിത് കഴിഞ്ഞിട്ട് വേറെ രോഗികളെ കാണാനുള്ളതാണ്, അപ്പൊ വേറെ ഒന്നും പറയാനില്ലല്ലോ… ”

സീത പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കാതെ ഗൗതം അനാമികക്കരികിലേക്ക് നടന്നു,

ഗൗതമിന്റെ ഭാവമാറ്റം കണ്ട് ഭയന്നിരിക്കുകയായിരുന്നു അനാമിക

“അനാമിക… ഇവിടെ വന്നിരിക്കു…”

ജനലിനരികിൽ നിൽക്കുകയായിരുന്ന അനാമിക പെട്ടന്ന് തന്നെ കട്ടിലിൽ വന്നിരുന്നു,

ഗൗതം അവളെ പരിശോധിക്കുന്ന സമയം മുഴുവൻ അവളുടെ കണ്ണുകൾ അവന്റെ മുഖത്തായിരുന്നു, ഗൗതം അത് കണ്ടെങ്കിലും കാണാത്തതു പോലെ ഭാവിച്ചു.എത്രയും പെട്ടന്ന് പരിശോധന തീർത്തു പോകണം എന്ന് മാത്രമായിരുന്നു ആ സമയത്ത് അവന്റെ മനസ്സിൽ

53 Comments

  1. Bro next part എന്തായി ?
    അറിയാനുള്ള ആകാംഷ കൊണ്ടാന്നേ….. ?

    1. പ്രൊഫസർ ബ്രോ

      ക്ഷമിക്കണം ബ്രോ… ഒന്നും ആയിട്ടില്ല എഴുതുവാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല… ഇപ്പോഴത്തെ അവസ്ഥയിൽ എഴുതിയാൽ എന്താകും എന്നറിയില്ല…

      പറ്റുന്നത്ര വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കാം…

  2. ❤️❤️❤️

  3. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    സ്നേഹം ബ്രോ

    1. തിരിച്ചും സ്നേഹം ♥️♥️♥️

  4. ശങ്കരഭക്തൻ

    ഉഫ് കഥ ആ ഒരു താളത്തിൽ തന്നെ പോകുന്നുണ്ട് ഈ ഫീലിൽ തന്നെ പോട്ടെ ബ്രോ.. പിന്നെ തിരക്കുകളിൽ ആണെന്ന് അറിയാം എന്നാലും കഴിവതും വേഗം അടുത്ത പാർട്ട്‌ ഇടാൻ ശ്രെമിക്കു ബ്രോ…

    1. കഴിവതും വേഗം തരുവാൻ ശ്രമിക്കാം ബ്രോ…. ♥️♥️♥️

  5. ❤️❤️❤️❤️❤️

  6. ചിന്തകളെ മാറി nilkku. പ്രൊഫസർ കര്യങ്ങൾ എങ്ങിനെ കൊണ്ടുപോകുന്നു pullide കൂടെ പോകു. ❤️❤️❤️.

    1. ഇതിപ്പോ എന്നേ പുകഴ്ത്തിയത് തന്നെ അല്ലെ….

      അങ്ങനെ ആണെങ്കിൽ വളരെ സന്തോഷം മുത്തേ…. ♥️♥️♥️???

  7. ❤️❤️❤️ P

  8. ഒരേ ഒഴുക്ക്… ഒരേ ഫ്ലോ… മനോഹരം ❤️❤️❤️ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ❤️

  9. Professor bro,. Eshttapettu valare adhikam eshttapettu…

    Page kuranju poyi eannu thonni.. pakshe thirakkukalum preshnangalum undu eannarinju… Pathukke mathi.. Mattu preshnangalude edayil erunnu eazhuthumbo feel maarumo eanna pedi undu….

    Ealla preshnangalum pariharichu nalla oru partum aayi varanam…

    Pengal ellathathinal njanum ethe vedhanayode thanne aanu jeevichathum eppo jeevikkunnathum,..

    Rahul pv paranja pole uppu pole aavillallo uppilittathu annalum perinengilum njan pengale eannu vilikkunna 2ndu perundu avarum oru angalaye pole thanne eanne kaanunnu eanna samaadhaanam aanu eppo…

    Orupaadu eshttapettu….

    ❤️❤️❤️❤️❤️

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ…

      സത്യമാണ് പ്രശ്നങ്ങളുടെ ഇടയിൽ ഇരുന്ന് എഴുതുമ്പോൾ ഫീൽ മാറുന്നുണ്ടോ എനിക്കും സംശയം ഉണ്ട്, അത് കൊണ്ട് അടുത്ത ഭാഗം ഞാൻ തുടങ്ങിയിട്ടില്ല… ആദ്യം ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകട്ടെ എന്നിട്ട് തുടങ്ങാം എഴുത്ത് എന്ന് വച്ചു…

      എനിക്ക് പെങ്ങൾ ഉണ്ട് ബ്രോ, ഒരു ചേച്ചി പക്ഷെ എപ്പോഴും എനിക്കൊരു അനിയത്തി വേണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു അതാണ് ഞാൻ എഴുതി തീർക്കുന്നത്…

      സ്നേഹത്തോടെ പ്രൊഫസർ ♥️

  10. Mwuthe ee partum nannayi?❤️
    Gouthamum pengalootti anuvum thammililla baghangal valare nnayirinnu?
    Arun enna chettaye veruthe vidaruth nalla pani thanne avan kodkknm
    Waiting for nxt part?
    Snehathoode……❤️

    1. വളരെ സന്തോഷം ബ്രോ…

      അരുണിന് നമുക്ക് പണി കൊടുക്കാം…

      സ്നേഹത്തോടെ പ്രൊഫസർ ♥️

  11. പ്രൊഫസർ ബ്രോ..

    ഇപ്പൊ വായിക്കുന്നില്ല, തുടങ്ങി വച്ച കഥകൾ ഉണ്ട് അത് കംപ്ലീറ്റ് ചെയ്യണം. അത് കഴിഞ്ഞു വായിക്കാൻ തുടങ്ങാം.

    1. പ്രൊഫസർ ബ്രോ

      മതി ബ്രോ… സമയം പോലെ മതി ♥️

  12. പ്രൊ ബ്രോ..

    ഈ ഭാഗവും അടിപൊളി…??❤❤❤??

    എട്ടന്റെയും അനിയത്തിയുടെയും സ്നേഹവും കുറുമ്പുകളും കാണാൻ കത്തിരിക്കുന്നു…?????

    അരുണിന് നല്ല പണി കൊടുക്കണം..????

    അല്ല ഇതിൽ നായിക ഉണ്ടോ…..?

    ❤❤❤❤❤❤❤ !

    1. പ്രൊഫസർ ബ്രോ

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…

      എട്ടന്റേം അനിയത്തീടേം സ്നേഹവും കുറുമ്പുകളും എല്ലാം ഉണ്ടാകും…

      അരുണിന് പണി കൊടുക്കാം…

      ഇതിൽ നായിക ഇല്ല ബ്രോ…

  13. രാഹുൽ പിവി

    ഒരിക്കൽ കൂടി നല്ലൊരു ഭാഗം വായിക്കാൻ കഴിഞ്ഞു 11 പേജ് ഉള്ളൂ എങ്കിലും എൻ്റെ വീക് പോയിൻ്റിൽ തന്നെ കൊണ്ട ഒരു ഭാഗം ആയിരുന്നു ഇന്നത്തേത്?

    //ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ തല്ലുകൂടാനും വഴക്കിടാനും സ്നേഹിക്കാനും ഒരു അനിയത്തിക്കായി…// ഇത് പറഞ്ഞത് ഗൗതം ആണെങ്കിലും കൊണ്ടത് എനിക്കാ ഞാൻ മിക്ക ദിവസവും ഓർക്കുന്നതും അതുവഴി കരയുന്നതും ആയ കാര്യമാണിത് പലരും പറയും എന്നെ നീ പെങ്ങളുടെ സ്ഥാനത്ത് കണ്ടോ എന്നൊക്കെ പക്ഷേ ഉപ്പോളം ഉപ്പിലിട്ടത് വരാത്തത് കൊണ്ട് അങ്ങനെ മനസ്സ് അറിഞ്ഞ് ആരെയും കാണാൻ പറ്റിയിട്ടില്ല ?????

    അങ്ങനെ അവന് ഒരു പെങ്ങളെ കിട്ടി അച്ഛനോട് എതിർപ്പ് ആയാലും കുഴപ്പമില്ല കാരണം അയാള് എത്ര ന്യായീകരിക്കാൻ നോക്കിയാലും ചെയ്തത് തെറ്റ് തന്നെയാണ് അതുകൊണ്ട് രാഘവൻ ക്ഷമ അർഹിക്കുന്നില്ല പിന്നെ അയാളോട് ഉള്ള ദേഷ്യം അവളോട് കാണിക്കുന്നത് എന്തിനാ അവള് ഏട്ടാ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചത് അല്ലേ പക്ഷേ ഗൗതം അത് മറന്നു പോകുന്നുണ്ട് ഇനി ശീലം ആകുമ്പോൾ ശരിയാകും എന്ന് കരുതാം????

    അപ്പോ എന്തോ ക്ലൂ ഫോണിൽ നിന്ന് കിട്ടി അല്ലേ ഇനി അവനെ വെറുതെ വിടരുത് പെങ്ങളെ ചതിച്ചതിന് ഏട്ടൻ പകരം ചോദിക്കണം കാത്തിരിക്കുന്നു അടുത്ത മാസ് ആകുമെന്ന് കരുതുന്ന ഭാഗത്തിനായി ???

    1. മുത്തേ…

      //അച്ഛനോട് എതിർപ്പ് ആയാലും കുഴപ്പമില്ല കാരണം അയാള് എത്ര ന്യായീകരിക്കാൻ നോക്കിയാലും ചെയ്തത് തെറ്റ് തന്നെയാണ് അതുകൊണ്ട് രാഘവൻ ക്ഷമ അർഹിക്കുന്നില്ല പിന്നെ അയാളോട് ഉള്ള ദേഷ്യം അവളോട് കാണിക്കുന്നത് എന്തിനാ അവള് ഏട്ടാ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചത് അല്ലേ പക്ഷേ ഗൗതം അത് മറന്നു പോകുന്നുണ്ട് ഇനി ശീലം ആകുമ്പോൾ ശരിയാകും എന്ന് കരുതാം/

      മനുഷ്യർ ചില സമയങ്ങളിൽ അങ്ങനെ അല്ലെ… ഒരാളോടുള്ള ദേഷ്യം മറ്റൊരാളുടെ മേലെ തീർക്കും., എല്ലാം പറഞ്ഞും ചെയ്തും കഴിഞ്ഞായിരിക്കും താൻ ചെയ്തത് എന്താണെന്ന് ചിന്തിക്കുക..

      //അപ്പോ എന്തോ ക്ലൂ ഫോണിൽ നിന്ന് കിട്ടി അല്ലേ ഇനി അവനെ വെറുതെ വിടരുത് പെങ്ങളെ ചതിച്ചതിന് ഏട്ടൻ പകരം ചോദിക്കണം കാത്തിരിക്കുന്നു അടുത്ത മാസ് ആകുമെന്ന് കരുതുന്ന ഭാഗത്തിനായി//

      മാസോ… ഞാൻ എങ്ങനെ എഴുതിയാലും മാസ്സ് ആകില്ല

  14. വിരഹ കാമുകൻ???

    ❤️❤️❤️

  15. പ്രൊഫസർ ബ്രോ കഥ അടി പോളിയാണ്. ❤️❤️
    അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ pls ???

    1. ബ്രോ…

      Page കൂട്ടണം എന്നുള്ള ആഗ്രഹം ഉണ്ട്… ഞാൻ ഈ പാർട്ട്‌ എഴുതിയത് തന്നെ പ്രശ്നങ്ങളുടെ നടുക്കിരുന്നാണ്….എഴുതാൻ സാധിക്കുന്നില്ല… ഇനി അടുത്ത ഭാഗം വരുവാനും താമസിക്കും

  16. അഖി ഏട്ടാ…
    ഒരുപാട് ഇഷ്ട്ടയി.. ആദ്യം ഈ കഥ വായിച്ചപ്പോൾ വലിയ താൽപ്പര്യം ഇല്ലാതെ ആണ് വായിച്ചത്… സ്ഥിരം ക്ളീഷെ ആവുമെന്ന് കരുതി… പക്ഷെ കഴിഞ്ഞ പാർട് മുതൽ am trilled… എനിക്കീ അനിയത്തി കഥകൾ നല്ലോണം ഇഷ്ട്ടമാണ്…

    മറ്റേ അഖില് എന്റെ പ്രാർത്ഥന കെട്ടില്ലേലും ഈ അഖില് കേട്ടല്ലോ…???

    നമ്മടെ അനുവിന്റെ കുറുമ്പ് കാണാൻ am വെയ്റ്റിംഗ്…

    മനസ്സിന് വല്ലാത്ത സന്തോഷം…

    അടുത്തതിന് ബലമുള്ള കട്ടക്ക് വെയ്റ്റിംഗ്…?

    അഖിൽ ഏട്ടൻ കീ…. ജയ്…
    നക്സൽ വാരി സിന്ദാബാ….?

    ബോസ്… വണ്ടി എടുക്ക് ബോസ്…

    1. മുത്തേ…

      ക്ളീഷേ.. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല…

      അനുവിന്റെ കുറുമ്പുകൾ നിങ്ങൾ കാണാൻ കിടക്കുന്നതെ ഉള്ളു…

      //അടുത്തതിന് ബലമുള്ള കട്ടക്ക് വെയ്റ്റിംഗ്…

      അഖിൽ ഏട്ടൻ കീ…. ജയ്…
      നക്സൽ വാരി സിന്ദാബാ….

      ബോസ്… വണ്ടി എടുക്ക് ബോസ്…//

      എന്തുവാടെ നാണം കെടുത്തുവോ…

      1. ക്ളീഷേ.. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല
        ///
        വല്യ പുലിയാണ്.,.,???

        1. തനി രാവണൻ…
          9 തലയാ…

          1. ഹി ഹി ഹി ഹി…????

  17. അടിപൊളി…

  18. ഇരിഞ്ഞാലക്കുടക്കാരൻ

    അങ്ങനെ ഈ പാർട്ടും തകർത്തു തിമിർത്തു കലക്കി…

  19. രാഹുൽ പിവി

    ❤️❤️❤️

  20. ഇരിഞ്ഞാലക്കുടക്കാരൻ

    2nd like

  21. Ente fist place poye

Comments are closed.