അനാമികയുടെ കഥ 5 [പ്രൊഫസർ ബ്രോ] 252

ഒന്നും സംസാരിക്കാതെ എന്തോ ചിന്തിച്ചുകൊണ്ടിരിക്കുന്ന ഗൗതമിനെ അനാമിക ശ്രദ്ധിച്ചിരുന്നു

“എന്താ ഏട്ടാ ആലോചിക്കുന്നത്…”

“മോളെ.. അത്… എനിക്ക് മോളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്… എല്ലാത്തിനും സത്യസന്ധമായ മറുപടി പറയണം ”

“ഏട്ടൻ ചോദിച്ചോ… ഞാൻ ഏട്ടനോട് നുണ പറയില്ലേട്ടാ…”

അനാമിക പുഞ്ചിരിച്ചു

“അത് പിന്നെ… നീ അരുണിനോട് ഈ രണ്ട് വർഷത്തിന്റെ ഇടയിൽ എപ്പോഴെങ്കിലും വാട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നോ… ”

“ഇല്ലേട്ടാ… ആദ്യമൊക്കെ അവൻ ഇവിടെ നിന്ന് പോയ സമയത്ത് എനിക്ക് മെസ്സേജ് അയക്കുമായിരുന്നു ഞാൻ റിപ്ലൈ ഒന്നും കൊടുത്തിട്ടില്ല, പിന്നെ മടുത്തിട്ടോ എന്തോ അവൻ തന്നെ അത് നിർത്തി…”

“നിന്റെ ഫോൺ എപ്പോഴെങ്കിലും അവന് കൊടുത്തിരുന്നോ… ”

അനാമിക കുറച്ചു സമയം ആലോചിച്ചു,

“ഓർക്കുന്നില്ലേട്ടാ… കൊടുത്തിട്ടുണ്ടാവാം, എന്താ ഏട്ടാ…”

“ഏയ്യ്… ഒന്നൂല്ലാ… മോൾടെ ഫോണിൽ വാട്സ്ആപ്പ് ഒന്ന് എടുത്ത് തരാമോ… ”

“ഏട്ടാ… ഏട്ടനും എന്നേ സംശയിക്കുകയാണോ… ഞാൻ പറഞ്ഞില്ലേ ഏട്ടനോട് ഞാൻ നുണ പറയില്ല… ”

അനാമികയുടെ വാക്കുകളിൽ അവളുടെ സങ്കടം പ്രകടമായിരുന്നു

“ഞാൻ എല്ലാം പറയാം… ഇപ്പൊ അതൊന്ന് ഓപ്പൺ ആക്കി താ ”

അനാമിക അവളുടെ ഫോണിൽ വാട്സ്ആപ്പ് ഓൺ ആക്കി ഗൗതമിന് കൊടുത്തു, കുറച്ചു സമയം അതിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്ന ഗൗതമിന്റെ മുഖത്ത് താൻ തേടിയത് കണ്ടെത്തിയ സന്തോഷം നിറഞ്ഞു…