അനാമിക [Jeevan] 268

അങ്ങോട്ടെകുള്ള ബസ്സില്‍ ആണ് യാത്ര . ലോ ഫ്ലോര്‍ ബസ്സിന്‍റെ ഫ്രണ്ടില്‍ ആയി ആണ് ഇരുന്നേ , അത് ലേഡീസ് സീറ്റ് അയോണ്ട് മാറി വേറെ സീറ്റില്‍ ഇരുന്നു . നല്ല തിരക്ക് , അതിന്‍റെ ഇടക്ക് അടുത്തു നിന്ന പെണ്ണ് അവ്ളുടെ കയ്യില്‍ ഉണ്ടായിരുന്ന ജ്യൂസ് ഗ്ലാസില്‍ നിന്നും കുറച്ചു എന്‍റെ മടിയിലേക്ക് വീണു , അവള്‍ വേഗം സോറി പറഞ്ഞു കൈലേസ് എടുത്തു എന്‍റെ  മടിയില്‍,  കുനിഞ്ഞു നിന്നു തടവന്‍ തുടങ്ങി. ഞാന്‍ ഒന്നു ഞെട്ടി തരിച്ചു അവളെ നോക്കി , ഇറക്കി വെട്ടിയ കഴുത്തുള്ള ഡ്രസ് ഇട്ടു അവള്‍ കുനിഞ്ഞു തടവിയപ്പോള്‍ കണ്ട കാഴ്ച എന്നെ വീര്‍പ്പ് മുട്ടികുന്നത് ആയിരുന്നു , കാരണം മനസ്സില്‍ ഞാന്‍ ഒരു തനി നാട്ടിന്‍ പുറത്തുകാരന്‍ ആണ് . ഞാന്‍ അവളോടു പറഞ്ഞു “ ഇറ്റ്സ് ഓക്കെ “ .അവള്‍ ചിരിച്ചു കൊണ്ട് നിര്‍ത്തി. മനസ്സില്‍ ഞാന്‍ ആലോചിച്ചു സംസ്കാരത്തിന്‍റെ വത്യാസം . പാശ്ചാത്യ സംസ്കാരം ഒരുവിധം നമ്മുടെ നാടന്‍ രീതികളെ വിഴുങ്ങി കഴിഞ്ഞിരികുന്നു എന്നു തോന്നി .

അവിടുത്തെ കാഴ്ചകള്‍ കണ്ടു , ചെറിയ ഷോപ്പിങ് നടത്തി ഞങ്ങള്‍ തിരികെ വന്നു. ആദര്‍ഷ് സെലെക്ക്ഷന്‍ സെന്‍ററിലേ കാന്‍റീനില്‍ പോയി. അവിടെ സാധനം വിലക്കുറവാ , ഞാന്‍ എല്ലാ മാസവും പോകാറുള്ളത് കൊണ്ട് പോയില്ല . വന്നു കഴിച്ചിട്ടു , ക്യാരമ്സ് കളി തുടങ്ങി . ഒരു 9 മണിയോടെ കിടന്നു . പിറ്റെന്നു രാവിലെ റെഡി ആയി ഫോര്‍മല്‍ ഡ്രെസ്സ് എടുത്തു ഇട്ടു ..

 

ഇന്ന് ആണ് അവസാന ദിവസം , കോണ്‍ഫറന്‍സ് എന്ന ഒരു പരുപടി ഉണ്ട് . എന്‍റെ ചെസ്റ്റ് നമ്പര്‍ 2 ആയത് കൊണ്ട് രണ്ടാമത് ആയി ഞാന്‍ കോണ്ഫറണ്‍സ് ഹാളില്‍ കയറി . അവിടെ വലിയ ഒരു കോണ്ഫെണറന്‍സ് ടേബിള്‍ “റ” പോലെ . അതിന്‍റെ നേരെ ഒരു കസേര ഇട്ടിട്ടുണ്ട്. ഞാന്‍ അകത്തു കയറി , വിഷ് ചെയ്തു . അകത്തു അന്ന് വരെ ടെസ്റ്റ് നടത്തിയ എല്ലാ ഓഫീസര്‍മാരും ഉണ്ട്. എല്ലാരും യൂണിഫോര്‍മില്‍. അതൊന്നു കാണാന്‍ തന്നെ ഉണ്ട് . എന്നോടു എല്ലാം എങ്ങനെ ഉണ്ടാരുന്നു , സെലെക്ഷന്‍ കിട്ടിയില്ലേ എന്തു ചെയ്യും എന്ന്  ചോദിച്ചു .ഞാന്‍ കിട്ടും , അഥവാ കിട്ടി ഇല്ലേ വീണ്ടും അപ്ലൈ ചെയ്യും എന്നു പറഞ്ഞു . എന്നോടു പൊയ്ക്കൊള്ളു എന്നു പറഞ്ഞു .

 

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞാന്‍ സ്ഥിരം ഹാളില്‍ വന്നു . കുറച്ചു കഴിഞ്ഞു ഒരാള്‍ മൊബൈല്‍ തിരികെ തന്നു . പിന്നീട് ഒരു ഓഫീസര്‍ വന്നു റിസല്‍റ്റ് പറഞ്ഞു . ആദ്യം തന്നെ ചെസ്റ്റ് നംബര്‍ 2 എന്നു വിളിച്ച് . ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. എന്‍റെ ഒരുപാട് നാളത്തെ കഷ്ടപ്പാട് ഫലം കണ്ടു . ഞാന്‍ ഉള്‍പ്പടെ 9 പേര്‍ ആണ് സെലക്ട് ആയെ. ആദര്‍ഷ് സെലക്ട് ആയില്ല, അതില്‍ അല്പം സങ്കടം തോന്നി. അതിനു ശേഷം ഞാന്‍ അച്ഛനെ വിളിച്ച് വിവരം പറഞ്ഞു . അച്ഛന് ഒരുപാട് സന്തോഷം ആയി .

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.