അനാമിക [Jeevan] 268

ഈ തവണ പച്ചയില്‍ വെള്ള കളറില്‍ 2 എന്നു എഴുതിയേകുന്നു . എന്‍റെ ഫ്രെന്‍ഡ് ആദര്‍ഷും സെലക്ട് ആയി. അവന്‍റെ നമ്പര്‍ 7 . ശേഷം കുറച്ചു ഫോം പൂരിപ്പിച്ചു കൊടുത്തു വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞു ഞങ്ങള്‍ ഫോണ്‍ തിരികെ കൊടുത്തു, ലഗേജ് എടുത്തു നേരെ പുതിയ റൂമില്‍ പോയി . ഈ തവണ ഓരോ റൂമില്‍ 4 പേര് . ഞങ്ങല്ക് തുണിയിടാന്‍ ഹാങ്ങര്‍, ക്യാരംബോര്‍ഡ് ഒക്കെ തന്നിരുന്നു.

 

ഉച്ചക്ക് ശേഷം ഞങ്ങള്‍ പുറത്തു കറങ്ങാന്‍ പോയി. അവിടെ അടുത്തായി ആണ് ചിന്നസ്വാമി സ്റ്റേഡിയം അതേ പോലെ തന്നെ ഒരു അക്വേറിയം , വിശ്വേശ്വര്‍ അയ്യാ ടെക്നോലോജിക്കല്‍ മുസിയം. അവിടെ ഒക്കെ കറങ്ങി ഞങ്ങള്‍ കബ്ബണ്‍ പാര്‍ക്കില്‍ ചെന്നു . കോളജ് കട്ട് അടിച്ചു കുടക്കീഴില്‍ സല്ലപികുന്ന പ്രണയ ജോഡികളെ കൊണ്ട് അവിടെ നിറഞ്ഞിരുന്നു . ഓപ്പണ്‍ ആയി ലിപ് ലോക്ക് ഒക്കെ കണ്ടു ഞങ്ങള്‍ കാട്ടുമൂക്കിലെ പൈതങ്ങള്‍ ഞെട്ടിയിരുന്നു . അവിടുന്നു വീണ്ടും അടുത്ത പാര്‍ക്കായ എം‌ജി പാര്‍ക്കില്‍ വിട്ടു. അവിടെയും ഈ കാഴ്ച തന്നെ. ഇതെല്ലാം കണ്ടു ദൃടങ്കപുളകിതരായി ഞങ്ങള്‍. വൈകീട്ട് 5.30 ആയപ്പോളെകും തിരികെ സെന്‍ററില്‍ എത്തി. പുറം കാഴ്ചകള്‍ മനസ്സ് ഒന്നു റിലാക്സ് ആക്കിയിരുന്നു. 6 മണിയോട് കൂടി ഡിന്നര്‍ കഴിച്ചു റൂമില്‍ എത്തി . എസ്‌എസ്‌ബി സെന്‍ററിന് ഓപ്പോസിറ്റ് മണിപ്പാല്‍ സെന്‍റര്‍ എന്ന ഒരു ബില്ഡിങ് ആണ്. അവിടെ മുകളില്‍ ആയി ഒരു പബ് ഉണ്ട്.

 

റോക്ക് മ്യൂസിക് ഡാന്സ്് ഡിസ്കോ ലൈറ്റ് ഒക്കെ ആയി വേറെ ഒരു ലോകം . 6 മണിക്ക് ശേഷം പുറത്തു ഇറങ്ങാന്‍ ആകാത്തതിനാല്‍ ഞങ്ങള്‍ അതും ഓര്‍ത്ത് വെള്ളം ഇറക്കി കിടന്നു ഉറങ്ങി .

 

പിറ്റെന്നു രാവിലെ 4 മണിക്ക് എഴുന്നേറ്റ് റെഡി ആയി ചെസ്റ്റ് നമ്പര്‍ കുത്തി മെസ്സില്‍ പോയി കഴിച്ചു നേരെ ഹാളില്‍ പോയി ഇരുന്നു. 220 പേരില്‍ നിന്നു 60 പേര്‍ ആണ് ഫസ്റ്റ് സ്റ്റേജ് ക്ലിയര്‍ ചെയ്തേ . അടുത്ത ടെസ്റ്റുകള്ക്കായി 10 പേരുള്ള ഗ്രൂപ്പ് ആയി തിരിച്ചു ,അങ്ങനെ 6 ഗ്രൂപ്പ് . ഞാന്‍ ആദ്യത്തെ ഗ്രൂപ്പില്‍ . അതിനു ശേഷം സൈകൊലോജികള്‍ ടെസ്റ്റ് ആയിരുന്നു ആ ദിവസം . അതില്‍ പിക്ചര്‍ കണ്ടു കഥ എഴുതണം (11 എണ്ണം ലാസ്റ്റില്‍ ഒരു പിക് മനസ്സില്‍ കണ്ടു എഴുതണം ) , വേഡ് കണ്ടു ഒരു വരി എഴുതുക അങ്ങനെ 60 എണ്ണം അതേ പോലെ ഒരു സിറ്റേഷ്വന്‍ റിയാക്ഷന്‍ ടെസ്റ്റ് ,അതില്‍ 30 സിറ്റേഷ്വന്‍ തരും അതില്‍ നമ്മള്‍ എങ്ങനെ റെയാക്റ്റ് ചെയ്യും എന്നു എഴുതണം. ഇതിന്‍റെ പ്രേത്തേകത എന്തെന്നാല്‍ സമയം വളരെ കുറവാണു. അപ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് മാത്രമേ എഴുതാന്‍ ആകുകയുള്ളൂ. ഇതൊക്കെ ഒരുവിധം നന്നായി തന്നെ ഞാന്‍ ചെയ്തു . അപ്പോള്‍ തന്നെ എന്നെ ഇന്‍റര്‍വ്യുവിനായി വിളിച്ചു. ആദ്യ 15 പേര്‍ക്ക് അന്ന് ആയിരുന്നു ഇന്‍റര്‍വ്യു, എനിക്കു രണ്ടാമതും. ഞങ്ങള്‍ 5 പേര് ഒരു വെയിറ്റിങ് റൂമില്‍ ഇരുന്നു, അപ്പോള്‍ ആദ്യത്തെ ആളെ വിളിചു, അവന്‍ പോയി 30 മിനിറ്റ് കഴിഞ്ഞു തിരികെ വന്നു ,5 മിനിട് കഴിഞ്ഞു എന്നെ വിളിചു . മേജര്‍ ജനറല്‍ എസ് കെ ശര്‍മ എന്ന ബോര്‍ഡ് കണ്ടു . ഞാന്‍ പെര്‍മിഷന്‍ വാങ്ങി അകത്തു കയറി . അദ്ദേഹത്തെ ഗ്രീറ്റ് ചെയ്തു. അദ്ദേഹം എന്നോടു ഇരിക്കാന്‍ പറഞ്ഞു, ഞാന്‍ ഇരുന്നു.

 

എന്നോടു വക്തിപരം ആയ കാര്യങ്ങള്‍ ചോദിച്ചു , അച്ഛന്‍ അമ്മ . അച്ഛന്‍ ഏത് കോര്‍ , റാങ്ക് അങ്ങനെ . പിന്നെ കുറച്ചു ജനറല്‍ നോലഡ്ജ് ചോദ്യങ്ങള്‍ ഒപ്പം അന്നത്തെ ടെസ്റ്റിന്റെ കുറിച്ചും ചോദിച്ചു 40 മിനിട് എടുത്തു. അത് കഴിഞ്ഞു എന്നോടു പോയിക്കോള്ളാനായിപ്പറഞ്ഞു. ഞാന്‍ നന്ദി പറഞ്ഞു ഇറങ്ങി .

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.