അനാമിക [Jeevan] 269

എല്ലാം കഴിഞ്ഞു ലഗേജ് എടുത്തു ഞങ്ങളെ ഒരാള്‍ റൂം കാണിച്ചു തന്നു . വലിയ കുറെ റൂം . ഒരു റൂമില്‍ 6 കട്ടിലും 6 കബോര്‍ടുമുണ്ട്. അതില്‍ ഒന്നില്‍ ലഗേജ് വച്ച് ഞാന്‍ അവിടെ പരിചയ പെട്ട ആദർഷ് എന്ന കൂട്ടുകാരനൊപ്പം ഭക്ഷണം കഴിക്കാന്‍ മെസ്സിലെക് പോയി . കഴിച്ചു തിരിച്ചു വന്നു ഒന്നു ഫ്രെഷ് ആയി കുറച്ചു നേരം സംസാരിച്ച് നാളത്തെ കാര്യം മറ്റും ഡിസ്കസ് ചെയ്തു. മറ്റ് റൂം മെറ്റ്സിനെ പരിചപ്പെട്ടു . നേരത്തെ തന്നെ കിടന്നു . പിറ്റെന്നു പുലര്‍ച്ചെ 4 മണിക്ക് തന്നെ എഴുന്നേറ്റ് റെഡി ആയി ഫോറ്മല്‍ ഡ്രസ് ഇട്ടു ചെസ്റ്റ് നബര്‍ കെട്ടി നേരെ പോയി ബ്രേക് ഫാസ്റ്റ് കഴിച്ചു. ബ്രെഡ് ബട്ടര്‍ ജാം മുട്ട. കഴിച്ചിട്ടു തലേദിവസം പോയ ഹാളില്‍ ചെന്നിരുന്നു. കുറെ കഴിഞ്ഞു 15 പേരുടെ ഗ്രൂപ്പ് ആയിത്തിരിച്ചു ഞങ്ങളെ അകത്തു ഉള്ള ഒരു വലിയ ഹാളില്‍ കൊണ്ട് പോയി . അവിടെ തിയറ്റര്‍ പോലെ ഉണ്ട് . അതില്‍ ഒരു വലിയ സ്ക്രീന്‍ . അവിടെ ഒരു സിവില്‍ ഡ്രസ് ഇട്ട ഓഫീസര്‍ വന്നു പറഞ്ഞു ഇപ്പോ പി‌പി‌ഡി‌ടി എന്ന ടെസ്റ്റ് ആണ് നടക്കാന്‍ പോകുന്നത് . സ്ക്രീനില്‍ 30 സെക്കന്ഡ് നേരത്തേക് ഒരു പിക്ചര്‍ കാണിക്കും . അത് ഒട്ടും ക്ലിയര്‍ ആകില്ല . 30 സെക്കന്‍ഡ് കഴിഞ്ഞു പിക്ചര്‍ മാറുമ്പോള്‍ അതില്‍ കണ്ട പ്രധാന ക്യാരക്റ്റര്‍ തന്നിരികുന്ന പേപ്പറിലെ ചതുര കളത്തില്‍ വലിയ വട്ടത്തിലും ബാക്കി ഉള്ള ക്യാരക്ക്ട്ടര്‍ ചെറിയ വട്ടം ആയും ആ ചതുര കളത്തില്‍ അടയാളപ്പെടുത്തി , ഒരു ടൈറ്റില്‍ കൊടുത്തു കണ്ട പിക്ചര്‍ ബേസ് ചെയ്തു ഒരു കഥ എഴുതണം 3 മിനിറ്റിനുള്ളില്‍.

 

ഞാന്‍ കണ്ടത് ഒരു ബസ്സില്‍ ഒരു സ്ത്രീയും പിന്നില്‍ ആയി രണ്ടു പുരുഷന്മാരും . ഞാന്‍ ബസ്സില്‍ സ്ത്രീ നേരിട്ട അതിക്രമവും അവിടെ അവരെ സഹായിച്ച ഒരാളുടേം പേരില്‍ ഒരു കഥ എഴുതി .അത് കഴിഞ്ഞു വേറെ ഹാളില്‍ ഇരുത്തി ഐക്യു ടെസ്റ്റ് ഉണ്ടായിരുന്നു. അതും നന്നായി ചെയ്തു . എന്നിട്ട് കൊഫ്ഫി ബ്രേക് തന്നു . ബ്രെകിന് ശേഷം ഞങ്ങളെ 15 പേരുടെ ഗ്രൂപ്പ് ആയി തിരിച്ചു വേറെ ഒരു ഹാളില്‍ കൊണ്ട് പോയി . അവിടെ 15 കസേര ഒരു സെമി സര്‍ക്കിള്‍ പോലെ ഇട്ടിരുന്നു അതിന്‍റെ അടുത്തു വേറെ 3 കസേരയില്‍ 3 പേര് ഉണ്ടായിരുന്നു . ഞങ്ങള്‍ ഓരോരുത്തരും ചെസ്റ്റ് നമ്പര്‍ അടിസ്ഥാനത്തില്‍ കസേരയുടെ അടുത്തു ചെന്നു നിന്നു . കസേരയില്‍ ഞങ്ങള്‍ എഴുതിയ കഥയും വച്ചിരുന്നു . എല്ലാരും ഇരുന്നു . അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഓഫീസര്‍ പറഞ്ഞു എല്ലാരും കഥ വായിക്കണം.

 

എന്നിട്ട് ഓരോരുത്തര്‍ ആയി അവര്‍കണ്ടത് എന്താ എന്നും അവര്‍ എഴുതിയ കഥയും എല്ലാരും കേള്‍ക്കെ പറയണം . അവസാന ആളും പറഞ്ഞു തീരുമ്പോള്‍ , ഗ്രൂപ്പ് ഡിസ്കഷന്‍ തുടങ്ങണം , അത് നിങ്ങളുടെ കഥയെ ബേസ് ചെയ്തു ആകണം.

 

എല്ലാം പെട്ടന്നു കഴിഞ്ഞു, നല്ല ബഹളം ആയിരുന്നു. എങ്കിലും എനിക്കും ഒന്നു രണ്ടു അവസരം കിട്ടി. അവസാനം ഞാന്‍ എഴുതിയ സ്റ്റോറി ഗ്രൂപ്പ് ഏറ്റവും മികച്ചത് എന്നു തിരഞ്ഞും എടുത്തു. ഗ്രൂപ്പ് ഡിസ്കഷന്‍ കഴിഞ്ഞു നേരെ ഫുഡ് കഴിക്കാന്‍ പോയി. ലഞ്ച് കഴിഞ്ഞു വീണ്ടും ആദ്യത്തെ ഹാളില്‍ ഇരുന്നു.

 

അവിടെ വന്ന ഒരാള്‍ ഞങ്ങളുടെ ഫോണ്‍ കൊണ്ട്ത്തന്നു , എന്നിട്ട് ചെസ്റ്റ് നബര്‍ അഴിച്ച് താരന്‍ പറഞ്ഞു . അതിനു ശേഷം ഒരു ഓഫീസര്‍ വന്നു ഫസ്റ്റ് റൌണ്ട് സെലക്ട് ആയവരുടെ ചെസ്റ്റ് നമ്പര്‍ വിളിച്ചു. എന്‍റെ നമ്പര്‍ രണ്ടാമത് . ഞാന്‍ എന്നിട്ട് ചെന്നു പുതിയ ചെസ്റ്റ് നമ്പര്‍ വാങ്ങി വന്നു ഇരുന്നു .

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.