അനാമിക [Jeevan] 269

 

എന്‍റെ ശരീര ഘടന എന്നു പറയുമ്പോള്‍ 5 അടി 8 ഇഞ്ച് പൊക്കം . നല്ല മസില്സ് ഒക്കെ തള്ളി നികുന്ന സിക്സ് പാക്ക് ബോഡി, വെളുത്ത നിറം , പിന്നെ ഫുള്‍ ടൈം ക്ലീന്‍ ഷേവ് ആണ്. അതിനു കാരണം മീശ വരുമ്പോള്‍ കണക്ഷന്‍ കിട്ടില്ല നടുക്ക് മാത്രം, അത് നല്ല ബോര്‍ ആണ് (ആരോടും പറയണ്ട ,രഹസ്യമാ ) ,മാത്രം അല്ല കമാൻഡോസ് മാസ്ക് വെക്കാറുള്ളത് കൊണ്ട് മീശ വക്കാറില്ല എന്നു കേട്ടു . അത് കൊണ്ട് ഞാനും വയ്ക്കുന്നില്ല എന്നു തീരുമാനിച്ചു . ക്ലീന്‍ ഷേവ് ആണേലും നല്ല ലുക്ക് ഒക്കെ തന്നെ ആണ്. ഏത് സുന്ദരിയെയും വീഴ്ത്താന്‍ ആകും എന്ന കോൺഫിഡൻസ് ഉണ്ട്, അത് മതിയല്ലോ. പക്ഷേ സ്കൂളില്‍ പടിക്കുമ്പോള്‍ ചെറിയ ചില അട്രാക്ഷന്‍ ഒക്കെ തോന്നിയിട്ടു ഉണ്ടെന്ന് അല്ലാതെ ആരോടും പ്രണയം ഉണ്ടായിട്ടില്ല എന്നത് സത്യം .

 

ഇനി തിരിച്ചു എന്‍റെ ഓർമകളിലേക്ക് വരാം ….

അങ്ങനെ കിടന്നു കൊണ്ട് ഞാന്‍ കഴിഞ്ഞ ഓരോ കാര്യങ്ങള്‍ ഓർത്ത്  കൊണ്ടിരുന്നു .പ്ലസ് ടൂ പരീക്ഷ കഴിഞ്ഞു ഏപ്രില് 14ഇന് ആയിരുന്നു എന്‍‌ഡി‌എ എക്സാം . ഞാന്‍ നന്നായി എഴുതിയിരുന്നു . ഒബ്ജക്റ്റീവ് ടൈപ്പ് എക്സാം രാവിലെയും ഉച്ചക്കുശേഷവുംമായി ഉണ്ട് . മതേമാറ്റിക്സ് , ജനറല്‍ സയന്‍സ് (ഫിസിക്സ് ,കെമിസ്ട്രി ഒക്കെ ), പിന്നെ ജനറല്‍നോലഡ്ജ് . ഇത്രേം ആണ് വിഷയം . എന്‍റെ ഫ്രെന്ഡ്സ് ബന്ധുക്കള്‍ ഒക്കെ എന്ട്രന്സ് എഴുതാതെ ഇരുന്നതിന് എന്നെ കുറ്റപ്പെടുത്തി.

 

പക്ഷേ ഞാന്‍ നല്ല വിശ്വാസത്തില്‍ ആയിരുന്നു , അതിനാല്‍ അമ്മ എന്നെ ഒന്നും പറഞ്ഞും ഇല്ല . റിട്ടണ്‍ റിസല്റ്റ് വന്നു , ഇതിന്റെ ഇടക്ക് ശാസ്തമങ്കലം ഉള്ള ഒരു എസ്‌എസ്‌ബി കോചിംഗ് സേന്റററില്‍ ഞാന്‍ എസ്‌എസ്‌ബി കോച്ചിങ്ങിന് ചേർന്നു. അങ്ങനെ ഇന്‍റര്‍വ്യു ഡേറ്റ്  വന്നു . എനിക്കു ബാംഗ്ലൂര്‍ ആയിരുന്നു സെന്‍റര്‍. ബാംഗ്ലൂര്‍ മജെസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ  ഉച്ചക്ക് 2 മണിക്ക് ആയിരുന്നു റിപോർട്ട്  ചെയ്യണ്ടത് .

 

ഞാന്‍ തലേന്ന് ഉള്ള ട്രൈനില്‍ സെക്കന്ഡ് എസി് ടികെറ്റ് എടുത്തു കയറി. തേർഡ് എസി  ടികെറ്റ് അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഉള്ളത് റീഫണ്ട് ഉണ്ട്. ബാംഗ്ലൂര്‍ റെയിൽവേ സ്റ്റേഷൻ  ഞാന്‍ രാവിലെ 8 മണി ആയപ്പോളേകും എത്തി . റിട്ടയറിങ് റൂം ബുക്ക് ചെയ്തിരുന്നു .

 

ലഗേജ് അവിടെ വച്ച് ഞാന്‍ ഫ്രെഷ് ആയി ഞാന്‍ റെയില്‍വേ ഫുഡ് കോർട്ടിൽ  പോയി ഒരു ക്യാപുച്ചീനോ കോഫീ പിന്നെ ചോല ബട്ടൂരയും തട്ടി തിരിച്ചു റൂമില്‍ വന്നു ഫോണ്‍ കുത്തി കളിച്ചു . ഉച്ച ആയപ്പോള്‍ പോയി ബിരിയാണി കഴിച്ചു റൂമില്‍ വന്നു ഫ്രെഷ് ആയി റെഡി ആയി നിന്നു .

 

1.30 അയാപ്പോളേക്കും റിപ്പോർട്ട്ചെയ്യണ്ട സ്ഥലത്തു പോയി നിന്നു . എന്നെ കൂടാതെ വേറെ 200 പേര് അടുത്തു ആളുകള്‍ ഉണ്ടായിരുന്നൂ . ലിസ്റ്റില്‍ നേരത്തെ തന്നെ ഞാന്‍ അത് മനസിലാക്കി ഇരുന്നു 220 പേരെ വിളിച്ചിട്ടുണ്ട് എന്നു . 2 മണി ആയപ്പോളേക്കും പാര്ക്കിങ് ഗ്രൌണ്ടില്‍ ഒരു മിലിറ്ററി ട്രക്ക്, എസ്‌എസ്‌ബി ബാംഗ്ലൂര്‍ എന്ന ഒരു ബസ്സും വന്നു .

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.