അനാമിക [Jeevan] 269

ഇവന്‍റെ ഏറ്റവും വലിയ പ്രതേകത എന്തെന്നാല്‍ നാക്ക് വളക്കുന്നത് തന്നെ ചളി അടിക്കാന്‍ ആണ് . എത്ര വിഷമിച്ചു ഇരികുന്ന ആളും ഇഇവന്‍റെ വര്‍ത്തമാനം കേട്ടാല്‍ ചിരിച്ചു പോകും . മണ്ടത്തരത്തിന്‍റെ കാതല്‍ ആണ് കക്ഷി , അവിടുത്തെ ഏറ്റവും ഫേമസ് കോഴി . ആള് വണ്‍ ഇയര്‍ എന്ജി്നിയറിങ് റിപ്പീറ്റ് ബാച്ചില്‍ ആണ് . പിന്നെ പെണ്ണുങ്ങളുടെ എന്സൈിക്ലോപീഡിയ ആണ് വിഷ്ണു , അതില്‍ എല്ലാ ബാച്ചിലെ പെണ്‍കുട്ടികള്‍, ടീച്ചര്‍ , തുടങ്ങി തൂപ്പ്കാരിയുടെ ഡീറ്റൈല്സ് വരെ ഉണ്ട് . ഞങ്ങള്‍ പരിചയപ്പെട്ടതിന് ശേഷം  ഫുള്‍ ടൈം ഒന്നിച്ചായി. കഴിക്കാന്‍ പോകുമ്പോള്‍ എന്നും കാണും . അവന്‍ പ്രൈവറ്റ് ആയി ഉള്ള ഒരു ഹോസ്റ്റലില്‍ ആണ് താമസം . ലൈബ്രറി സെഷന്‍ കഴിഞ്ഞു ഉള്ള പുഷ്പിക്കലിന് കാവല്‍ നില്പ്പ് ഞാന്‍ ആയിരുന്നു .

 

അങ്ങനെ പോകുമ്പോള്‍ ഒരു ദിവസം ലൈബ്രറിയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇരിക്കുക ആയിരുന്നു . ഇടക്ക് കാര്യം പറയാന്‍ വേണ്ടി ടെബ്ളില്‍ ഒരു സൈഡ് എന്‍റെ കസേരയോട് ചേര്‍ന്ന് ആണ് അവന്‍ ഇരിക്കുന്നത്. ഞാന്‍ ആണേല്‍ ഓര്‍ഗാനിക് കെമിസ്ട്രി ഗൃഗ്നാഡ് റിയാക്ഷന്‍ വായിച്ചു ഇരികുന്നു ( ഓര്‍ഗാനിക് കെമിസ്ട്രി റിയാക്ഷന്‍ എന്‍റെ വീക്നെസ് ആണ് ..ആരും തല്ലണ്ട ഒന്നു പേടിപ്പിച്ചാല്‍ മതി ). അപ്പോള്‍ വിഷ്ണു എന്‍റെ തുടയില്‍ തൊണ്ടി . ആദ്യം ഞാന്‍ കാര്യംമാക്കിയില്ല. ഇവന്‍ വീണ്ടും തൊണ്ടിയപ്പോള്‍ ഞാന്‍ എന്താ എന്ന അര്‍ഥത്തില്‍ കണ്ണു കൊണ്ട് അവനെ നോക്കി . അവന്‍ കണ്ണു കൊണ്ട് മുന്നിലെക് നോക്കാന്‍ ആവശ്യപ്പെട്ടു.

 

ഞങ്ങളുടെ ടേബിളിന് മുന്നില്‍ ഉള്ള ടേബിളില്‍ ഒരു പെണ്കുട്ടി ഇരികുന്നു . അവള്‍ എന്‍റെ  നേരെ തിരിഞ്ഞു ആണ് ഇരുന്നിരുന്നത്. അവള്‍ മുഖം ഏതോ പുസ്തകത്തില്‍ നോക്കിയിരിക്കുന്നു. ഞാന്‍ എന്താ എന്ന രീതില്‍ വീണ്ടും വിഷ്ണുവിനെ നോക്കി , അവന്‍ എന്നെ സൈറ്റ് അടിച്ചു കാണിച്ചു ചിരിച്ചു . ഞാന്‍ പതിയെ അവനോടു ചോദിച്ചു ,” എന്താടാ അവള്‍ വളഞ്ഞോ…. “.

 

അവന്‍ പറഞ്ഞു ,” ആ വളഞ്ഞു എന്ന തോന്നുന്നത് മോനേ , പക്ഷേ എനിക്കു അല്ല നിനക്കാണ് എന്ന് മാത്രം…” എന്നും പറഞ്ഞു ആക്കിയ ചിരി ചിരിച്ചു . ഞാന്‍ പിന്നെ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങി , കാണാന്‍ മീര നന്ദന്‍ ഇല്ലേ , അവളെ പോലെ . എങ്കിലും ഇത്തിരി കൂടെ വെളുത്തീട്ടാ . കണ്ണോക്കെ നല്ല പോലെ എഴുതിയേകുന്നു . മുടി പിന്നിലെക് അഴിച്ചു ഇട്ടിട്ടുണ്ട്. മുഖത്ത് ഒരു ശ്രീ ഒക്കെ ഉണ്ട് . ഞാന്‍ അവളെ കോഴിത്തരത്തില്‍ ഗുരു ആയ വിഷ്ണുവിനെ മനസ്സില്‍ വിചാരിച്ചു നൈസ് ആയി നോക്കി തുടങ്ങി… അപ്പോള്‍ മനസ്സിലായി അവന്‍ പറഞ്ഞത് സത്യം തന്നെ ആണ് , ഇവള്‍ ഒളികണ്ണു ഇട്ടു ഇടക്ക് ഇടക്ക് നോക്കുന്നുണ്ട് എന്നത്.

 

ഞാന്‍ അവനെയും വിളിച്ച് ലൈബ്രറിയില്‍ നിന്നും ഇറങ്ങി . അവള്‍ ഇത് കണ്ടു ഒന്നു ഞെട്ടി . ക്ലോക്കില്‍ നോക്കി . അത് കണ്ടപ്പോളേ ഇവള്‍ ഈ പണി തുടങ്ങിട്ടു കുറെ നാള്‍ ആയി എന്നു എനിക്കു കത്തി , എന്നിട്ടും വിഷ്ണു എന്താണാവോ ഇത്രേം നാളും കാണാതെ പോയത് എന്നു ഞാന്‍ ആലോചിച്ചു .

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.