അനാമിക [Jeevan] 269

രാവിലെ തന്നെ എല്ലാം റെഡി ആക്കാന്‍ ഉള്ള തത്രപ്പാടില്‍ ആണ് ആള്. ഞാന്‍ അങ്ങോട്ട് ചെന്നത് പുള്ളികാരി കണ്ടില്ല. ദോശയും ചുട്ടു കൊണ്ടിരുന്ന അമ്മയുടെ തോളില്‍ പോയി ഞാന്‍ കൈ ഇട്ടു , ഞെട്ടിപ്പോയ അമ്മ, കയ്യില്‍ ഇരുന്ന ചട്ടുകം എടുത്തു ചന്തിക്ക് തന്നെ ഒന്നു തന്നു കൊണ്ട് “മനുഷ്യനെ പേടിപ്പിക്കുന്നോടാ കുരങ്ങ…”  എന്നൊരു അലര്‍ച്ചയും, ഇന്നലെ കണ്ട ആള്‍ അല്ല വീണ്ടും കലിപ്പ് ലൈനില്‍ ആയി എന്നു തോന്നി പോയി . എന്നാല്‍ പെട്ടന്നു തന്നെ എന്നെ വയറിലൂടെ കൈ ഇട്ടു ചേര്‍ത്ത് പിടിച്ച് ചോദിച്ചു , “അമ്മയുടെ കണ്ണന് നൊന്തോ… “ ഒരു മിനിറ്റ് ഞാന്‍ നോക്കി നിന്നു , ഇതെന്താ അന്യന്‍ ആണോ , പെട്ടന്നു ആണ് ഭാവം മാറിമറിയുന്നത് .ഞാന്‍ ഞെട്ടി നോക്കി നിന്നപ്പോള്‍ വീണ്ടും അന്യന്‍ ആയി , “എന്താടാ …” ഒന്നുല്ലാ എന്നും പറഞ്ഞു ഞാനും പുള്ളിക്കാരിയെ സഹായിച്ചു.

 

അങ്ങനെ നിന്നപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു , “അച്ഛന്‍ എന്തു പറഞ്ഞു അമ്മേ ?…” , ഞാന്‍ നല്ല വിഷമത്തോടെയാ ചോദിച്ചേ .കാരണം അച്ഛനെ ഞാന്‍ പിന്നെ വിളിച്ചില്ല , എന്തു പറയണം എന്നു അറിയില്ല . അല്ലേലും പണ്ടേ എന്തേലും അത്യാഹിതം ഉണ്ടായാല്‍ ആദ്യം അമ്മയോട് , നല്ലത് അച്ഛനോട് … ആ ഒരു ലൈന്‍ ആണ് എന്‍റെ .

 

അമ്മ പറഞ്ഞു..” അച്ഛന് നിന്‍റെ കാര്യം ഓര്‍ത്താണ് വിഷമം , ഇത്രേം കഷ്ടപ്പെട്ടിട്ടും നിന്‍റെയല്ലാത്ത കാരണം കൊണ്ട് അല്ലേ പോയേ … പിന്നെ എത്രയും വേഗം ഒരു ഒപ്തമോളജിസ്റ്റിനെ കൊണ്ട് കണ്ണു കാണിക്കാന്‍ പറയാന്‍ പറഞ്ഞു ….”

“”ഞാന്‍ കൊണ്ട് കാണിക്കാം അമ്മേ , രണ്ടു ദിവസം കഴിയട്ടേ…..”.

 

“മതി കണ്ണാ , ഇന്ന് വ്യാഴം അല്ലേ , ശനി സ്കൂള്‍ ഇല്ല . നമുക്ക് ഒന്നിച്ചു പോകാം.. “. ഞാന്‍ അമ്മയോട് പിന്നെ ചോദിച്ചു അച്ഛന്‍ ഒരു കൊല്ലം പോയതിനെ പറ്റി ഒന്നും പറഞ്ഞില്ലേ എന്നു. അമ്മ പറഞ്ഞു.. അച്ഛന്‍ അതിനെ പറ്റി ഒന്നും പറഞ്ഞില്ല … പിന്നെ നീ വിഷമിക്കണ്ട എണ്ട്രന്സ് കോച്ചിങ്ങിന് വിടാം എന്നു അമ്മ എന്നോടു പറഞ്ഞു .

ഞാന്‍ എന്നിട്ട് പല്ല് തേച്ച് കുളിച്ചു ഫ്രെഷ് ആയി വന്നു , അമ്മയുടെ കൂടെ ഇരുന്നു കഴിച്ചു . അമ്മയെ അച്ഛന്‍റെ ബുള്ളറ്റ് എടുത്തു സ്കൂളില്‍ കൊണ്ട് വിട്ടു . തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മനസ്സ് വീണ്ടും കലുഷിതം ആയി . എത്ര നാള്‍ കഷ്ടപ്പെട്ടു , ഫിസിക്കല്‍ ഫിറ്റ് ആകാന്‍ എത്ര മാത്രം വര്‍ക്കൌട്ട്, എസ്‌എസ്‌ബി ബുക്സ് തന്നെ എത്ര എണ്ണം വായിച്ചു , എന്നിട്ടും കണ്ണിന്‍റെ പവര്‍ ഒരു നേരിയ വത്യാസം ഉണ്ടായോണ്ട് പുറത്താക്കി. ശരിക്കും ദേഷ്യം തോന്നി …അതിലും വിഷമം കണ്ണാടി വച്ച് നടക്കണം എന്നു ഓര്‍ത്തപ്പോള്‍ ആണ് . ഒരുമാതിരി പഠിപ്പി ലുക്ക് ആകുമല്ലോ ദൈവമേ എന്നു ഓര്‍ത്തുപോയി.

 

പിന്നെ എല്ലാം വളരെ പെട്ടന്നു ആയിരുന്നു , കണ്ണു ടെസ്റ്റ് ചെയ്തു കണ്ണാടി എഴുതി തന്നു എങ്കിലും ഞാന്‍ വക്കില്ല എന്ന വാശിയില്‍ , അമ്മ ആണേല്‍ എന്നെ കൊണ്ട് വപ്പിച്ചേ അടങ്ങൂ എന്നും . എന്തായാലും അവിടുന്നു പലയില്‍ കൊണ്ട് വിട്ടു , അവിടെ ഉള്ള ഒരു പ്രമുക എണ്ട്രന്സ് കോചിംഗ് സെന്‍ററില്‍  അഡ്മിഷന്‍ കിട്ടി , അവിടുത്തെ സെപ്ടെംബര്‍ ബാച്ചില്‍ ,

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.