അനാമിക [Jeevan] 269

അനാമിക

                                      Anamika | Author : Jeevan

 

സുഹൃത്തുക്കളെ… ഞാന്‍ ആദ്യമായി എഴുതുന്നതാണ് ..ഒരു ചെറിയ പ്രണയ നോവല്‍ .. ആദ്യമായി എഴുതുന്നത് കൊണ്ട് അക്ഷര പിശകുകള്‍ ഉണ്ടാകാം ..അതേ പോലെ പല ഇടത്തും ലാഗ് തോന്നാം ..ചില ഇടങ്ങളില്‍ സ്പീഡ് കൂടിയതായും തോന്നാം …എല്ലാം ക്ഷമിക്കുക , അതേ പോലെ നിങ്ങളുടെ അഭിപ്രായം കമന്‍റ്  ആയി അറിയിക്കുക്ക …ഇഷ്ടംമായാല്‍ ആ ഹൃദയ ചിന്നത്തില്‍ ഒന്നു തൊടുക …ഇഷ്ടംമായില്ലാ എങ്കില്‍  ഉറപ്പായും പറയുക .. തെറ്റുകള്‍ തിരുത്തി അടുത്ത ഭാഗം തരാന്‍ ശ്രമിക്കാം . ഈ കൃതി എഴുതാന്‍ സഹായിച്ച  സർവേശ്വരനോടും, ഗുരുക്കന്മാ്രോടും നന്ദി … അപരാജിതന്‍ കുടുംബം ആണ് എഴുതാന്‍ ആകും എന്നു അത്മവിശ്വാസം തന്നത്  …ഓരോ കുടുംബാങ്ങത്തിനും എന്‍റെ  നന്ദി ……..

*********************************

 

ഇന്ന് കൊണ്ട് ജീവിതത്തില്‍ കുറെ കാലം ആയി ഉണ്ടായ യാത്നാനകള്ക്ക് വിരാമം ആകും . എത്ര നാള്‍ ആയി ഈ അലച്ചില്‍ തുടങ്ങിട്ട്, എങ്കിലും കഴിഞ്ഞതൊക്കെ ജീവിതത്തിലെ ഏറ്റവും നല്ല സമയം കൂടെയായിരുന്നു.

 

അതിലേക് എപ്പോളോ ഒരു കരി നിഴല്‍ വന്നു വീണു . എല്ലാം ആലോചിച്ചു കൊണ്ട് ഞാന്‍ ഒരു നെടുവീർപ്പിട്ടു. ജാലകത്തിലൂടെ അരിച്ച് വരുന്ന സിന്ദൂര ശോഭ റൂമിലെ മങ്ങിയ വെള്ള നിറത്തിലുള്ള ചായം കൂടുതല്‍ മനോഹരമാക്കി.

 

റൂമില്‍ വലതു കോർണർ ആയുള്ള മേശയുടെ മുകളില്‍ ആയി ഞാന്‍ റോലെക്സ് വാച്ച് അഴിച്ചുവെച്ച്, മേശവലിപ്പ് തുറന്നു അതില്‍ നിന്നും എന്റെ ഡയറി പുറത്തെടുത്തു. അതില്‍ അവളുടെ പുഞ്ചിരിച്ചു കൊണ്ടുള്ള ഫോട്ടോ നോക്കി നിന്നപ്പോള്‍ ഹൃദയം ഒന്നു പിടച്ചു.

 

അവളുടെ ആ വലിയ ഇടതൂർന്ന കണ്പീപലികള്‍ ഉള്ള കരിങ്കൂവള മിഴിയിലേക്ക് ഫോട്ടോ ആണേലും നോക്കാന്‍ ആകുന്നില്ല . എന്നും ഞാന്‍ അടിയറവ് പറഞ്ഞിരുന്നത് ആ നോട്ടത്തിന് മുന്നില്‍ ആയിരുന്നു . അവളോടു തനിക്ക് ഉണ്ടായത് പ്രണയം മാത്രം ആയിരുന്നോ , ഒരു തരം അഘാതമായ ആരാധന ആയിരുന്നൊ…

ഡയറി തിരികെ മേശവലിപ്പില്‍ വച്ച് ഞാന്‍ ജാലകത്തിന്റെ അടുത്തേക്ക് നീങ്ങി , കണ്ണെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന പാടം . വരമ്പുകൾ കെട്ടി ചെറിയ കളങ്ങള്‍ ആയി തിരിച്ചു നെല്ലും എള്ളും മറ്റ് കൃഷി ചെയ്യുന്നു . ഇടക്ക് ചെറിയ പച്ചക്കറി കൃഷിയും . പാടത്തിനു കൃത്യം നടുവിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം റൂമില്‍ ഇരുന്നു കേള്ക്കാം .

 

അകലെ ചക്രവാളത്തില്‍ സൂര്യ ഭവാന്‍ ഒരു ചുവന്ന പോട്ട് പോലെ കാണപ്പെടുന്നു. ആകാശം ചുവന്ന ചായം പൂശി നിൽക്കുന്നു.  കിളികള്‍ കൂടണയാൻ കൂട്ടത്തോടെ പറകുന്നു . അരുവിയിലെ വെള്ളം സ്വർണം പോലെ തിളങ്ങുന്നു . ആകെ ഒരു റൊമാന്റിെക് മൂഡ് . അവള്‍ അടുത്തു ഉണ്ടായിരുന്നേല്‍ ആ ആ പനിനീര്‍ ദളങ്ങള്‍ പോലെയുള്ള ചുവന്ന അല്ലികള്‍ കവർന്നെടുത്തേനേ. അല്പം സാഹിത്യം ആകുന്നുണ്ടോ ?… എയ് …പ്രണയം തന്നെ അല്ലേ എന്നും സാഹിത്യമായിട്ട് ഉള്ളത്… അപ്പോ കുഴപ്പമില്ല …

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.