Alastor the avenger ??? 4[Captain Steve roggers] 148

ദൈവമേ നിന്റെ തെറ്റിന്റെ ഫലത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു വലിയ ശരിയാണിവൻ….  നിന്റെ ജനത്തെ നയിക്കാനും മരണത്തെ മുഖാമുഖം നിന്നു നേരിടാനും നിയോഗിക്കപ്പെട്ടവൻ… മരണമേ ഇവനിൽ നിന്നും ഓടി അകലുവിൻ….ഇവൻ അഭിമന്യു….. പകയുടെ കനലിനു സ്വന്തം രക്തം കൊണ്ട് ചൂട് പകരാൻ നിയോഗിക്കപ്പെട്ടവൻ…”

ആ സമയം തന്നെ  ചെറിയ കാറ്റോട് കൂടി മഴ പെയ്തു തുടങ്ങി… പെയ്തു തുടങ്ങിയ മഴയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒരു നിമിഷം കഴിഞ്ഞ 24 വർഷം ആയി താൻ രഹസ്യം ആയി സൂക്ഷിക്കുന്ന ആ മാലയെടുത്തു നോക്കിയിട്ട് ഫാദർ ഗബ്രിയേൽ മന്ത്രിച്ചു….. “സമയം ആയി”….
******  ******  ******  *******  ******  ******
ഇതേ സമയം ഹിരണ്യകേസരിയുടെ മുൻപിൽ നിൽക്കുകയായിരുന്നു വിഘാടകൻ… ഹിരണ്യകേസരി രാവിലെ മുതൽ ആരംഭിച്ച പൂജയുടെ അവസാന ഘട്ടത്തിൽ പ്രവേശിച്ചിരിക്കുന്നു…. തന്റെ ദുഷ്ട്ട മൂർത്തിയുടെ അതികായ പ്രതിമയുടെ മുന്നിൽ നിർമ്മിച്ച ഹോമകുണ്ഡത്തിലേക്ക് രക്തവും  ചമതകവും അതു പോലെ കരിന്തേളിനെയും  ഹിരണ്യകേസരി  സമർപ്പിച്ചു… അതോടൊപ്പം കൂടുതൽ ശക്തിയിൽ അധർമ്മ മന്ത്രം ഉരുവിട്ടു കൊണ്ട് ഇരുന്നു.. എന്നാൽ പെട്ടെന്ന് തന്നെ എടുത്തെറിയപ്പെട്ടത് പോലെ ഹിരണ്യകേസരി തെറിച്ചു വീണു…അതോടൊപ്പം തന്നെ അയാളുടെ മുന്നിൽ ഇരുന്ന ദുഷ്ട്ട മൂർത്തിയുടെ പ്രതിമ ചിന്നഭിന്നമായി…. ആ സമയം ഹോമ കുണ്ഡം ഒന്നു ആളികത്തിയിട്ടു അണഞ്ഞു…..
************ ********* *******

ഈ സമയം തന്റെ മുറിയിൽ ബോധരഹിതയായി വീണിരുന്ന അശ്വതി അവൾ അറിയാതെ തന്നെ മഹാ മൃത്യഞ്ജയ മന്ത്രം ഉരുവിടുന്നുണ്ടായിരുന്നു…. ആ സമയത്തെ അന്തരീക്ഷത്തിലും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു….. അതേ സമയം തന്നെ അബ്രഹാമിന്റെ മുറിക്കു ചുറ്റും കർപ്പൂരത്തിന്റെയും മറ്റു പൂജാ വസ്തുക്കളുടെയും മണം ഉയർന്നു കൊണ്ടിരുന്നു…. ഈ സമയം തന്നെ ആ അനാഥാലയത്തിന്റെ മുന്നിൽ മെലിഞ്ഞിരിക്കുന്ന ഒരു ചെറുപ്പക്കാരൻ നീണ്ട യാത്ര കഴിഞ്ഞെന്ന പോലെ വന്നു നിന്നു….. തന്റെ ബാഗിൽ ഒന്നു കൂടെ മുറുകെ പിടിച്ചതിനു ശേഷം അയാൾ അബ്രഹാമിന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു തുടങ്ങി…. ആരുടെയോ സാമീപ്യം എന്നതു പോലെ ഒരു ചെറിയ കാറ്റ് അയാളെ തഴുകി അതിലൂടെ കടന്നു പോയി…..
***** ***** ***** ******** ******* ******* ****
ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’….
തുടരും…….

പ്രതീക്ഷിച്ചതിലും താമസിച്ചതിനു ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു…. ഈ ഭാഗത്തിലും പേജ് കുറവാണ് എന്നു അറിയാം…. എന്നിരുന്നാലും ഈ ഒരു ഭാഗത്തു കൂടെ നിങ്ങൾ ക്ഷമിക്കണം…. അടുത്ത ഭാഗത്ത് കൂടുതൽ പേജ് ഉൾകൊള്ളിച്ചു കൊണ്ട് മികച്ച ഒരു വായനാനുഭവം നിങ്ങൾക്ക് തരാൻ ഞാൻ പരിശ്രമിക്കാം…. കുറച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായത് ആണ് ഈ ഭാഗം വൈകാൻ ഉള്ള കാരണം… എല്ലാരും ക്ഷമിച്ചു എന്നു കരുതുന്നു….. പിന്നെ എനിക്കും എന്റെ ഈ കഥക്കും എല്ലാവിധ സപ്പോർട്ടും തന്ന എല്ലാവർക്കും നന്ദി നമസ്ക്കാരം…. അപ്പോൾ അടുത്ത ഭാഗത്ത് വീണ്ടും കാണാം…

സ്നേഹത്തോടെ Caption Steev Roggers

21 Comments

  1. Bro, എവിടെ ആണ് കണ്ടിട്ട് കുറേ ആയിലോ..

    1. Captian Steve Rogers

      Bro ഒഴിവാക്കാൻ പറ്റാത്ത ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നു….. ഉടനെ തന്നെ ഈ കഥയുടെ അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യും… അത് കൂടാതെ പുതിയ ഒരു കഥയുടെ പ്രൊമോയും ഉണ്ടാവും…..

  2. മാവേലി

    കൊള്ളാം ബ്രോ ?
    പരാതിയുള്ളത് പേജിന്റെ കാര്യത്തിൽ മാത്രം.

    1. Captian Steve Rogers

      Athum udan thanne pariharikkam

  3. ബ്രോ ഇതാണോ തുടക്കം ഇതുവരെ ഉള്ള ഭാഗങ്ങൾ കാണുന്നില്ല

    1. Captian Steve Rogers

      Bro alla…oru mistake undaayi author name cheythappol spelling mistake undaayi…. Catogery eduth athill horror eduthal ella partsum undaavum….

  4. Ithinte onnam part kittanillallo bro

    1. Captian Steve Rogers

      ബ്രോ അസുരൻ എന്ന പേരിൽ ആണ് അത് പോസ്റ്റ് ചെയ്തത്…..

  5. വായിച്ച് സ ഫ്ലോ വന്നപ്പോഴേക്കും തീർന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH????

    1. ഇപ്പൊ എങ്ങനെ ഉണ്ട്. അധികം stress എടുക്കാതെ സമാധാനം ആയിട്ട് എഴുതിയാൽ മതിട്ടോ..❤️

      1. Captian Steve Rogers

        സ്നേഹം?❤️

    2. Captian Steve Rogers

      കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കുന്നത് ആയിരിക്കും… സ്നേഹം❤️❤️?

      1. Bro ithinte onnam part kittan valla vazhiyumundo???

  6. സൂര്യൻ

    അടുത്ത ഭാഗം ലേറ്റ് ആക്കുവൊ?ആരോഗ്യം ശരിയായിട്ട് ഇട്ട മതി

    1. Captian Steve Rogers

      കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കാം…. ആരോഗ്യം എല്ലാം ശരിയായി വരുന്നു… സ്നേഹം???

    1. Captian Steve Rogers

      സ്നേഹം?❤️

  7. Ok cap.❤️❤️❤️.arogya preshnagal Ellam mariyennu karuthunnu. waiting

    1. Captian Steve Rogers

      ഇപ്പോഴും മുഴുവൻ ഓക്കെ ആയിട്ടില്ല… എന്നിരുന്നാലും അടുത്ത ഭാഗം കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കാം… സ്നേഹം❤️❤️?

      1. Ok bro.keep well

        1. Captian Steve Rogers

          Saran bro…❤️?

Comments are closed.