Alastor the avenger ??? 4[Captain Steve roggers] 148

Alastor_ the avenger of evil deeds, specifically familial bloodshed…..
അതെ നരകത്തിൽ ഭരണം നടത്തുന്ന ഒരു അധിപതി തന്നെ ആയിരുന്നു Alastor…. അതല്ലാതെ അവൾക്കു മറ്റൊന്നും മനസിലാക്കാൻ സാധിച്ചില്ല….. ഇതേ സമയം തന്നെ വീണ്ടും അവളുടെ കാതിൽ കുതിര കുളമ്പടിയുടെ ശബ്ദം മുഴങ്ങി കേൾക്കാൻ തുടങ്ങി അതോടൊപ്പം തന്നെ ഹർഷവർദ്ധൻ എന്ന പേരും…. ആ ശബ്ദത്തിനെല്ലാം ഒടുവിൽ ബോധരഹിതയായി അവൾ കട്ടിലിലേക്ക് വീണു….. ആ സമയം തന്നെ പൂജാ മുറിയിലെ കെടാവിളക്ക് കൂടുതൽ ശക്തിയിൽ തന്നെ പ്രകാശിക്കാൻ തുടങ്ങി…
***** ***** ***** ***** ***** **** ***

എങ്ങും കട്ടപിടിച്ച ഇരുട്ട്… ലോകത്തെ തന്നെ കത്തിച്ചു കളയാൻ പാകത്തിനുള്ള മിന്നലുകൾ ഭൂമിയിലേക്ക് പതിക്കുകയാണ്….. പാതി വെന്ത ശരീരത്തോടെ കുറെയധികം ശരീരങ്ങൾ അവിടെ ചിന്നി ചിതറി കിടക്കുകയായിരുന്നു…. അതിനിടയിലൂടെ ചോരയിൽ കുളിച്ച ഒരു സ്‌ത്രീ തന്റെ ഭാണ്ഡം പൊതിഞ്ഞു പിടിച്ചു കൊണ്ട് ഭയത്തോടെ ഓടി വരുന്നുണ്ടായിരുന്നു…. അവളുടെ പുറകെ ആയി ഒരു കൂട്ടം ഭീകര സത്വങ്ങൾ പാഞ്ഞെടുക്കുന്നുണ്ടായിരുന്നു….. ജീവൻ കൈപിടിച്ചു കൊണ്ട് ഓടുന്ന അവളുടെ സമീപം ആ ഭീകരസത്വങ്ങൾ എത്തിയ ഉടനെ അതു വരെ ഉണ്ടായതിലും ശക്തമായ ഒരു മിന്നൽ ആഞ്ഞടിച്ചു… ആ മിന്നലിൽ പെട്ട  സത്വങ്ങൾ ഒരു നിമിഷം കൊണ്ട് തന്നെ കരിഞ്ഞു വീണു… ആ സ്ത്രീ പെട്ടെന്നു ഓടി കയറിയത് ഒരു കെട്ടിടത്തിലേക്ക് ആയിരുന്നു…. അതു ഒരു അനാഥാലയം ആയിരുന്നു ആ അനാഥാലയത്തിനെ സംരക്ഷിക്കാൻ എന്നവണ്ണം ഒരു മിഖായേൽ മാലാഖയുടെ അതികായ പ്രതിമ അവിടെ നിലനിന്നിരുന്നു….. ഓഫീസിൽ നിന്നും വന്നിട്ട് ഉറക്കത്തിൽ ആയിരുന്ന അബ്രഹാം പെട്ടെന്നു തന്നെ ഈ സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു…. വല്ലാതെ കിതക്കാൻ തുടങ്ങിയ അവൻ അറിയാതെ ഒരു നിമിഷം അവന്റെ കയ്യിലേക്ക് ശ്രദ്ധിച്ചു…. അതിൽ നിന്നും ചെറിയ രീതിയിൽ രക്തത്തിന്റെ മണം ഉള്ളതായി അവനു തോന്നി….. ഉള്ളിൽ ഉണ്ടായ ഭയത്തെയും സംശയത്തെയും മനസിൽ തന്നെ അടക്കിയിട്ടു പതിയെ അവൻ മുറിക്കു പുറത്തേക്ക് ഇറങ്ങി…..  ആ സമയം തന്നെ അവനിൽ വല്ലാത്ത ഒരു ശക്തി നിറഞ്ഞിരുന്നത് അവൻ ശ്രദ്ധിച്ചിരുന്നില്ല……. മാറി നിന്നു കൊണ്ട് അവനെ ശ്രദ്ധിച്ചിരുന്ന ഫാദർ ഗബ്രിയേൽ ഒരു നിമിഷം പണ്ടൊരിക്കൽ മഴയുള്ള ഒരു രാത്രിയിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെ കുറിച്ച് ഓർക്കുകയായിരുന്നു… അതോടൊപ്പം കിട്ടിയ ഒരു കുറിപ്പും…..

21 Comments

  1. Bro, എവിടെ ആണ് കണ്ടിട്ട് കുറേ ആയിലോ..

    1. Captian Steve Rogers

      Bro ഒഴിവാക്കാൻ പറ്റാത്ത ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നു….. ഉടനെ തന്നെ ഈ കഥയുടെ അടുത്ത ഭാഗം അപ്‌ലോഡ് ചെയ്യും… അത് കൂടാതെ പുതിയ ഒരു കഥയുടെ പ്രൊമോയും ഉണ്ടാവും…..

  2. മാവേലി

    കൊള്ളാം ബ്രോ ?
    പരാതിയുള്ളത് പേജിന്റെ കാര്യത്തിൽ മാത്രം.

    1. Captian Steve Rogers

      Athum udan thanne pariharikkam

  3. ബ്രോ ഇതാണോ തുടക്കം ഇതുവരെ ഉള്ള ഭാഗങ്ങൾ കാണുന്നില്ല

    1. Captian Steve Rogers

      Bro alla…oru mistake undaayi author name cheythappol spelling mistake undaayi…. Catogery eduth athill horror eduthal ella partsum undaavum….

  4. Ithinte onnam part kittanillallo bro

    1. Captian Steve Rogers

      ബ്രോ അസുരൻ എന്ന പേരിൽ ആണ് അത് പോസ്റ്റ് ചെയ്തത്…..

  5. വായിച്ച് സ ഫ്ലോ വന്നപ്പോഴേക്കും തീർന്നു. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH????

    1. ഇപ്പൊ എങ്ങനെ ഉണ്ട്. അധികം stress എടുക്കാതെ സമാധാനം ആയിട്ട് എഴുതിയാൽ മതിട്ടോ..❤️

      1. Captian Steve Rogers

        സ്നേഹം?❤️

    2. Captian Steve Rogers

      കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കുന്നത് ആയിരിക്കും… സ്നേഹം❤️❤️?

      1. Bro ithinte onnam part kittan valla vazhiyumundo???

  6. സൂര്യൻ

    അടുത്ത ഭാഗം ലേറ്റ് ആക്കുവൊ?ആരോഗ്യം ശരിയായിട്ട് ഇട്ട മതി

    1. Captian Steve Rogers

      കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കാം…. ആരോഗ്യം എല്ലാം ശരിയായി വരുന്നു… സ്നേഹം???

    1. Captian Steve Rogers

      സ്നേഹം?❤️

  7. Ok cap.❤️❤️❤️.arogya preshnagal Ellam mariyennu karuthunnu. waiting

    1. Captian Steve Rogers

      ഇപ്പോഴും മുഴുവൻ ഓക്കെ ആയിട്ടില്ല… എന്നിരുന്നാലും അടുത്ത ഭാഗം കഴിവതും നേരത്തെ തന്നെ അയക്കാൻ ശ്രമിക്കാം… സ്നേഹം❤️❤️?

      1. Ok bro.keep well

        1. Captian Steve Rogers

          Saran bro…❤️?

Comments are closed.