Alastor the avenger??? 2 [Captain Steve Rogers] 155

കേരള പോലീസ് ഹെഡ് ക്വാർട്ടേർസ്

കമ്മീഷണർ ജേക്കബ് തരകന്റെ കൊലക്കേസിന്റെ അന്വേഷണം ആയി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്….  DGP അറുമുഖം ആകെ ദേഷ്യത്തിൽ ആണ്. അതോടൊപ്പം തന്നെ കേസ് നടന്നു 24 മണിക്കൂർ കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഒന്നും ഇല്ലാത്തതും അദ്ദേഹത്തെ ആലോസരപ്പെടുത്തുന്നുണ്ട്….  ചർച്ചകൾക്കൊടുവിൽ ഈ കൊലക്കേസ് അന്വേഷിക്കാൻ ആയി അദ്ദേഹം ഒരു ഓഫീസറിന്റെ പേരു നിർദ്ദേശിച്ചു. അന്വേഷിച്ച എല്ലാ കേസിലും വിജയം മാത്രം കണ്ടെത്തിയ  മുംബൈയിലെ ഏറ്റവും കഴിവു തെളിയിച്ച ACP അശ്വതി നരേന്ദ്രൻ.
അശ്വതിയുടെ പേരു ഉയർന്നു കേട്ടപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്നു CI ജോർജിനു ദേഷ്യം ആണ് ഉണ്ടായത്… അയാൾ അതു പ്രകടിപ്പിക്കുകയും ചെയ്തു….
“സാർ എന്തു അടിസ്ഥാനത്തിൽ ആണ് വെറും ഒരു വനിതാ പൊലീസിനു ഈ കേസ് ഇൻവെസ്റ്റിഗേഷൻ ചാർജ് കൊടുക്കുന്നത്…. അതും നോർത്തിൽ നിന്നും ഉള്ള ഒരാൾക്ക് അയാൾ ദേഷ്യത്തോടെ തന്നെ ചോദിച്ചു…. കേരളാ പോലീസിൽ കഴിവുള്ള ആളുകൾ ഇല്ലാത്ത അവസ്ഥ തന്നെ ആണോ ഇത്”.
ഇത് കേട്ട DGP ഒരു നിമിഷം മൗനമായി നിന്നു.. അതിനു ശേഷം ഒരു കേസ് ഫയൽ എടുത്തു മുന്നോട്ടു വച്ചു. അതിന്റെ കൂടെ തന്നെ ഒരു പത്ര വാർത്തയും.

“മുംബൈ നഗരത്തെ നടുക്കിയ  സ്വരൂപ എന്ന  മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയുടെ റേപ്പ് കേസ് പ്രതിയായി കണ്ടെത്തിയ അസ്‌ലാം ഭായിയെ കോടതി വെറുതെ വിട്ടു…. അതോടൊപ്പം തന്നെ സ്വരൂപയുടെ മരണം കൊലപാതകം അല്ല ആത്മഹത്യ ആണ് എന്നും കോടതിക്കു ബോധ്യപ്പെട്ടിരിക്കുന്നു”…..  ഇതായിരുന്നു ആ പത്ര വാർത്ത….. അതിന്റെ താഴെ തന്നെ മറ്റൊരു പത്ര വാർത്ത കൂടെ ഉണ്ടായിരുന്നു….
“മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതി എന്നു സംശയിക്കപ്പെട്ട അസ്‌ലാം ഭായി എന്ന അധോലോക നായകനെ കൊല്ലപ്പെട്ട നിലയിൽ  ബാന്ദ്രയിലെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തി…. അസ്‌ലാം ഭായിയുടെ ശരീരത്തിൽ നിന്നും 13 ബുള്ളറ്റ് ആണ് കണ്ടെത്തിയത്. അതോടൊപ്പം തന്നെ ജീവനോടെ ഇരുന്നപ്പോൾ തന്നെ അസ്‌ലാം ഭായിയുടെ ജനനേന്ദ്രിയം മുറിച്ചു നീക്കപ്പെട്ടിരുന്നത് ആയിട്ടും പോസ്റ്റുമോർട്ടം റിപോർട്ടിൽ പറയപ്പെടുന്നുണ്ട്”.
ഈ 2 വാർത്തകളും വായിച്ച ശേഷം സംശയത്തോടെ CI ജോർജ് ഡിജിപി അറുമുഖത്തെ നോക്കി.. അതു കണ്ടിട്ടെന്നോണം അറുമുഖം  ബാക്കി ആയി തന്നെ പറഞ്ഞു… പോലീസിന്റെ ഭാഷയിൽ പറഞ്ഞാൽ ആ കൊടും കുറ്റവാളിയെ കൊന്നത് ആരാ എന്നുള്ളതിന് കൃത്യമായ തെളിവുകൾ ഇല്ല….എന്നാൽ ബോംബെ നഗരത്തിൽ പോലീസ് യൂണിഫോം ധരിച്ച ആരോടു ചോദിച്ചാലും അതിനു ഉത്തരം ഒന്നേ ഒള്ളു…. ACP അശ്വതി നരേന്ദ്രൻ….
“Yes she is a bloody fearless Hunter” ചെകുത്താന്മാരെയും വേട്ടയാടാൻ കഴിവുള്ള  ഒരു  A cold blood criminal in uniform????
ആ സമയം തന്നെ അശ്വതിയും അശ്വതിയുടെ ഏറ്റവും വിശ്വസ്തനുമായ CI നിരഞ്ജനും അങ്ങോട്ടു കയറി വന്നു. അവർ ഇരുവരും ഡിജിപിയെ സല്യൂട്ട് ചെയ്തു കൊണ്ടു തന്നെ കേസ് ഫയൽ കയ്യിൽ എടുത്തു . അശ്വതിയുടെ കത്തുന്ന നോട്ടവും അതോടൊപ്പം തന്നെ ആരെയും കൂസാതെ ഉള്ള പ്രകൃതവും കണ്ടപ്പോൾ തന്നെ CI ജോർജ് അടക്കം ഉള്ള പല ഓഫിസർമാരും അവളെ സല്യൂട്ട് ചെയ്തു….. അതോടൊപ്പം തന്നെ സ്വതന്ത്രമായ കേസ് അന്വേഷണത്തിനുള്ള എല്ലാ അനുവാദവും കൊടുത്തു….Acp ആയി ഇവിടെ ചാർജ് എടുത്തിട്ടു ആദ്യത്തെ കേസ് തന്നെ കൊലപാതകം ആണല്ലോ മാഡം നിരഞ്ജൻ ചോദിച്ചു. അതെ നിരഞ്ജൻ കൊല്ലപ്പെട്ടത് ഒരു പോലീസ് ഓഫീസർ കൂടെയാണ്. എന്തു വിലകൊടുത്തും ഇതിന്റെ പുറകിൽ ഉള്ളവരെ കൂടി കണ്ടെത്തണം. അതോടൊപ്പം തന്നെ കാണാതായ ആ ബിസിനസ്മാൻ വിജയ് ശങ്കറിന്റെ കേസും നമ്മൾ തന്നെ അന്വേഷിക്കണം. അയാളെ പറ്റിയുള്ള എല്ലാ വിവരവും അരമണിക്കൂറിനുള്ളിൽ തന്നെ എന്റെ ടേബിളിൽ ഉണ്ടായിരിക്കണം. യെസ് മാഡം.. നിരഞ്ജൻ മറുപടി പറഞ്ഞു. ഇതേ സമയം തന്നെ അശ്വതിയുടെ ഫോൺ റിങ് ചെയ്തു അതിൽ ലച്ചു എന്ന പേരു കണ്ടപ്പോൾ തന്നെ അശ്വതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി. അതെ സമയം തന്നെ നിരഞ്ജൻ അശ്വതിയുടെ ഓഫീസിൽ നിന്നും പുറത്തേക്കു പോയിരുന്നു. അതേ സമയം തന്റെ അമ്മ ആയി ഫോണിൽ സംസാരിക്കുകയിരുന്ന അശ്വതി എന്ന പെൺസിംഹം ഒരു കുസൃതി നിറഞ്ഞ സാധാരണ മകൾ ആയി മാറിയിരുന്നു…..
********************************************

35 Comments

  1. 1st പാർട്ട് എവിടെടെ tag ചെയ്യുമ്പോ അതു ഒന്ന് സെറ്റ് cheyy

  2. 2/4കിട്ടി ബാക്കി ഉള്ളത്തിന് തിരച്ചിൽ

  3. Captain Steve Rogers

    3rd part അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ഇന്നു തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹം❤️❤️?

  4. Enthinte exam aanennu parayaamo

    1. Captain Steve Rogers

      K tet

  5. എവിടാ bro തീർന്നില്ലേ

    1. Captain Steve Rogers

      ഇല്ല ബ്രോ… പരീക്ഷയുടെ തിരക്കിൽ പെട്ടു പോയി…. ഈ ആഴ്ച്ച തന്നെ എന്തായാലും പബ്ലീഷ് ചെയ്യും….. മിക്കവാറും ഈ വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച്ച തന്നെ പ്രതീക്ഷിക്കാം

  6. Bro തിരക്കാണോ?
    എഴുതി തീർന്നോ?

    1. Captain Steve Rogers

      ബ്രോ എഴുതുണ്ട്…. പ്രതീക്ഷിച്ച ക്ലൈമാക്സ് ആവുന്നതെ ഒള്ളു…. ഈ ആഴ്ച തന്നെ ഇടാൻ മാക്സിമം നോക്കാം…???

      1. Ok ok
        പതുക്കെ മതി

        1. Captain Steve Rogers

          ??

  7. സൂര്യൻ

    മൊത്തം എഴുതിയിട്ട് കുറെച്ചെ ഇടുന്നത് ആരിക്കു൦ നല്ലത്. അപ്പോൾ ഗ്യാപ്പ് വരില്ല

    1. Captain Steve Rogers

      സൂര്യൻ ബ്രോ…. അതും ആലോചനയിൽ ഉണ്ട്…..പക്ഷേ അങ്ങനെ ചെയ്താൽ എപ്പോൾ മുതൽ പബ്ലിഷിംഗ് നടക്കും എന്നു പറയാൻ പറ്റില്ല…???… ആകെ കിട്ടുന്ന കുറച്ചു സമയം കൊണ്ട് ആണ് 1 പേജ് ഒക്കെ എഴുതാൻ ശ്രമിക്കുന്നത്….. എന്നിരുന്നാലും മാക്സിമം പേജ് ഉൾകൊള്ളിച്ചു കൊണ്ട് കഴിവതും നേരത്തെ തന്നെ അടുത്ത ഓരോ പാർട്ടും പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം……???

      1. സൂര്യൻ

        പല കഥകളുു൦ ഇടക്ക് വെച്ച് നില്ക്കുന്നു അത് കൊണ്ട് പറഞ്ഞത.അങ്ങനെതെ പരാതികൾ ഒഴിവാക്കാല്ലൊ

        1. Captain Steve Rogers

          Ethra okke thirakk vannalum….kadha muzhuvan aakkiyitte poku….sneham ??

  8. നല്ലത്

    1. Captain Steve Rogers

      സ്നേഹം??

      1. No thenks ?

        1. Captain Steve Rogers

          ??

  9. Super ആണ് bro ?
    പേജ് കുറവായി തോന്നി
    അത് കുറച്ചു കൂട്ടി എഴുതാൻ നോക്ക്
    All the best?

    1. Captain Steve Rogers

      അടുത്ത പാർട്ടിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കാം….. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത ഭാഗവും എഴുതി പൂർത്തീകരിക്കാൻ സാധിക്കും എന്നു തന്നെ ആണ് എന്റെ വിശ്വാസം… ഒത്തിരി സ്നേഹം??

  10. വാക്ക് പാലിച്ചു അല്ലെ bro ?
    വായിച്ചിട്ടില്ല കഴിഞ്ഞിട്ട് പറയാം ?

  11. athimaanushika kadhaapaathrangal kureyundallo. ithokke ezhuthaan nalla bhaavana venam, theercha.
    please continue writing

    1. Captain Steve Rogers

      ഒത്തിരി സ്നേഹം??….. തീർച്ചയായും അടുത്ത ഭാഗം ഉടനെ തന്നെ അയക്കാൻ ശ്രമിക്കാം

    1. Captain Steve Rogers

      സ്നേഹം??

  12. 1st part illey??

    1. Captain Steve Rogers

      ബ്രോ 1st പാർട് already അസുരൻ എന്ന പേരിൽ പബ്ലിഷ് ചെയ്തിരുന്നു…. അതേ പേരിൽ മറ്റൊരു കഥ ഇവിടെ ഉള്ള കൊണ്ട് ആണ് പേര് മാറ്റിയത്….??

  13. 1 എവിടെ

    1. O sry ഇത് അത് തന്നെ ആണല്ലേ ?

      1. Captain Steve Rogers

        അതേ അതു തന്നെ???

    1. Captain Steve Rogers

      സ്നേഹം??

  14. ത്രിലോക്

    വായിക്കാം bruh ?

    1. Captain Steve Rogers

      Ok…. സ്നേഹം?

Comments are closed.